ചക്കരക്കല്ലില്‍ വിദ്യാര്‍ഥിനികള്‍ ജീവനൊടുക്കിയത് കളിയാക്കലിന്റെ പേരിലെന്ന് പോലീസ് ! പെണ്‍കുട്ടികളില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിലെടുത്തു…

കണ്ണൂര്‍ ചക്കരക്കല്ലില്‍ പ്ലസ്ടു വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്യാന്‍ കാരണം സഹപാഠികളുടെ കളിയാക്കലുകളെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. ചില സഹപാഠികള്‍ കളിയാക്കിയതായി മൃതദേഹങ്ങള്‍ക്കു സമീപത്തു നിന്നു കിട്ടിയ കത്തില്‍ പരാമര്‍ശമുണ്ട്. അവരെ ചോദ്യം ചെയ്‌തെങ്കിലും ഗൗരവമുള്ള സംഭവങ്ങളുണ്ടായിട്ടില്ലെന്നു പൊലീസ് വ്യക്തമാക്കി. മരിച്ച പെണ്‍കുട്ടികളില്‍ ഒരാളുടെ സുഹൃത്തിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോണില്‍ പെണ്‍കുട്ടിയുമായി നടത്തിയ വാട്‌സാപ്പ് ചാറ്റിംഗ് ഉണ്ടെങ്കിലും അസ്വാഭാവികമായ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പരിയാരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലും പെണ്‍കുട്ടികള്‍ എന്തെങ്കിലും തരത്തിലുള്ള ചൂഷണങ്ങള്‍ക്കു വിധേയരായതായി കണ്ടെത്തിയിട്ടില്ല. ഹൈസ്‌കൂള്‍തലം മുതല്‍ അടുത്ത സുഹൃത്തുക്കളായ പെണ്‍കുട്ടികള്‍ ഇരുവരും ഇരുവീടുകളിലും സ്ഥിരമായി എത്താറുണ്ട്. ശനിയാഴ്ച ഉച്ച വരെ സ്‌കൂളില്‍ സ്‌പെഷല്‍ ക്ലാസില്‍ പങ്കെടുത്ത ശേഷം വീട്ടിലെത്തിയ കുട്ടികള്‍ മുറിയില്‍ കയറി വാതില്‍ അടയ്ക്കുകയായിരുന്നുവെന്നാണു ബന്ധുക്കളുടെ മൊഴി. ഏറെ നേരം കഴിഞ്ഞും പുറത്തു വരാത്തതിനെ തുടര്‍ന്നു വീട്ടുകാര്‍ നോക്കിയപ്പോഴാണു…

Read More

കടല്‍ത്തീരത്തു കൂടി നടക്കുമ്പോഴാണ് ആ അദ്ഭുത വസ്തു കിട്ടിയത് ! ഒറ്റയടിയ്ക്ക് കോടീശ്വരനായതിന്റെ ത്രില്ലില്‍ യുവാവ്…

ആഴക്കടലില്‍ വലവീശുമ്പോള്‍ ഭാഗ്യം കൈവരുമെന്നാണ് മുക്കുവരുടെ വിശ്വാസം. എന്നാല്‍ ജുംറാസ് എന്ന യുവാവിനെ ഭാഗ്യം തേടിയെത്തിയത് ആഴക്കടലില്‍ വലയെറിഞ്ഞപ്പോഴല്ല. കോ സമുവായ് കടല്‍ത്തീരത്ത് കൂടി നടക്കുകയായിരുന്നു അദ്ദേഹം. അപ്പോഴാണ് കല്ല് പോലെയുള്ള വസ്തു ശ്രദ്ധിക്കുന്നത്. കല്ലിന്റെ പ്രത്യേകത കൊണ്ട് തന്നെ ജുംറാസ് ഇതെടുത്ത് സൂക്ഷിച്ചു. ഏതോ വിലപിടിപ്പുള്ള വസ്തുവാണെന്ന് സംശയം തോന്നിയതോടെ ജുംറാസ് ഗവണ്‍മെന്റ് അധികാരികളെ വിവരമറിയിച്ചു. അവര്‍ വന്ന് പരിശോധിച്ച് സാംപിള്‍ വിദഗ്ധ പരിശോധനയ്ക്കായി കൊണ്ടുപോയി. പിന്നീട് മാസങ്ങളോളം ഇതേക്കുറിച്ച് വിവരമൊന്നുമില്ലായിരുന്നു. എന്നാല്‍ ഏതാനും ദിവസം മുന്‍പ് അധികാരികള്‍ ജുംറാസുമായി വീണ്ടും ബന്ധപ്പെട്ടു. ജുംറാസിന്റെ പക്കലുള്ളത് എണ്ണത്തിമിംഗലത്തിന്റെ സ്രവമാണെന്നും, ആറ് കിലോ 350 ഗ്രാം തൂക്കമുള്ള ആ സ്രവത്തിന്റെ വില രണ്ട് കോടി 26 ലക്ഷം രൂപയാണെന്നും അറിയിച്ചു. ആ വസ്തു ഗവണ്‍മെന്റിനെ ഏല്‍പ്പിച്ചാല്‍ ജുംറാസിന് തക്കതായ വില നല്‍കാമെന്നും അധികാരികള്‍ ഉറപ്പ് നല്‍കി. എന്തായാലും…

Read More

വീടിനുള്ളിലെ ശുചിമുറിയില്‍ കയറിയ എലിയെ കുടുക്കാന്‍ കയറിയ ദമ്പതികള്‍ കുടുങ്ങി ! ചാത്തന്നൂരില്‍ ഒരു എലി വരുത്തിയ വിന ഇങ്ങനെ…

വീടിനുള്ളിലെ ശുചിമുറിയില്‍ കയറിയ എലിയെ പിടിക്കാന്‍ കയറി ദമ്പതികള്‍ പെട്ടു. വാതില്‍ അടഞ്ഞ് ഇരുവരും ഉള്ളില്‍ കുടുങ്ങുകയായിരുന്നു. ഇരുവരും നിലവിളിച്ചെങ്കിലും രണ്ടു മണിക്കൂറിനു ശേഷം മാത്രമാണ് വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പോലീസ് എത്തി ഇരുവരെയും രക്ഷിച്ചു.ചാത്തന്നൂര്‍ ഊറാംവിള ഓഡിറ്റോറിയത്തിനു സമീപം ഇന്നലെ രാവിലെ 6നാണു സംഭവം. ദമ്പതികള്‍ മാത്രമാണു വീട്ടിലുള്ളത്. മക്കള്‍ ബെംഗളൂരുവിലാണ്. രാവിലെ വീട്ടിനുള്ളില്‍ കണ്ട എലി ശുചിമുറിയിലേക്കു കയറിയപ്പോള്‍ ഇരുവരും പിന്നാലെ കയറി വാതിലും അടച്ചു. എലിയെ കണ്ടെത്താന്‍ കഴിയാതായതോടെ പുറത്തിറങ്ങാന്‍ ശ്രമിച്ചെങ്കിലും വാതില്‍ തുറക്കാന്‍ കഴിഞ്ഞില്ല. ഇരുനില വീടിന്റെ താഴത്തെ നിലയിലെ ശുചിമുറിയിലാണ് ഇരുവരും കുടുങ്ങിയത്. വെന്റിലേഷന്‍ ഭാഗത്തു കൂടി ഉറക്കെ വിളിച്ചെങ്കിലും ആരും കേട്ടില്ല. പിന്നീടു ശുചിമുറിയിലെ പ്ലാസ്റ്റിക് കപ്പിന്റെ ചുവടു ഭാഗം പൊട്ടിച്ചു മെഗാഫോണ്‍ പോലെ ആക്കി അതില്‍ കൂടി രക്ഷിക്കണേ എന്നു നിര്‍ത്താതെ ഉറക്കെ വിളിക്കുകയായിരുന്നു. അയല്‍വീട്ടിലെത്തിയ അതിഥികളാണ്…

Read More

പ്രഭാസ് വിവാഹം കഴിക്കുന്നത് കാജല്‍ അഗര്‍വാളിനെയോ ! താന്‍ ഉടനെ വിവാഹിതയാവുമെന്ന് വെളിപ്പെടുത്തി കാജല്‍ അഗര്‍വാള്‍; ആരാകും തന്റെ ഭര്‍ത്താവ് എന്നുള്ള തുറന്നു പറച്ചിലില്‍ ഞെട്ടി ആരാധകര്‍

തെന്നിന്ത്യയിലെ മുന്‍നിര നടിയാണ് കാജല്‍ അഗര്‍വാള്‍. തെലുങ്കിലാണ് താരം സജീവമെങ്കിലും മലയാളത്തിലും താരത്തിന് ആരാധകര്‍ ഇഷ്ടം പോലുണ്ട്. എന്നാല്‍ പറഞ്ഞു വരുന്നത് അതല്ല. താന്‍ ഉടന്‍ തന്നെ വിവാഹിതയാവുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കാജല്‍ ഇപ്പോള്‍. ഒരു ടെലിവിഷന്‍ പരിപാടിയ്ക്കിടെയായിരുന്നു ഈ വെളിപ്പെടുത്തല്‍. തന്റെ ജീവിതപങ്കാളിയെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളും താരം പങ്കുവെച്ചു. ഭര്‍ത്താവിനെക്കുറിച്ച് ഒരുപാട് സങ്കല്‍പങ്ങളുണ്ട്. സ്‌നേഹം, കരുതല്‍ എന്നിവയ്‌ക്കൊപ്പം ആത്മീയതയിലും താത്പര്യമുള്ളയാളായിരിക്കണം. ആത്മീയ കാര്യങ്ങളില്‍ താത്പര്യമുള്ളയാളാണ് ഞാനെന്നും കാജല്‍ പറഞ്ഞു. സിനിമയില്‍ ആരെയാണ് വിവാഹം ചെയ്യാന്‍ താല്‍പര്യമെന്നായിരുന്നു അടുത്ത ചോദ്യം. കാജല്‍ പ്രഭാസിന്റെ പേര് പറഞ്ഞതോടെ കാണികള്‍ പൊട്ടിച്ചിരിച്ചു. പ്രഭാസ്- അനുഷ്‌ക വിവാഹ ഗോസിപ്പുകളെ കുറിച്ച് ചോദിച്ചപ്പോള്‍ പ്രഭാസും അനുഷ്‌കയും അടുത്ത സുഹൃത്തുക്കളാണെന്നാണ് താരത്തിന്റെ മറുപടി. അതോടൊപ്പം ഈ ഗോസിപ്പുകളെല്ലാം എപ്പോഴാണ് അവസാനിക്കുകയെന്ന് അറിഞ്ഞുകൂടായെന്നും കാജല്‍ കൂട്ടിച്ചേര്‍ത്തു. എന്തായാലും അനുഷ്‌കയെ വിട്ടിട്ട് പ്രഭാസ് കാജലിനെ വിവാഹം കഴിക്കുമോയെന്ന് കാത്തിരുന്ന് കാണണം.

Read More

വാളയാര്‍ പീഡനക്കേസിലെ പ്രതികളുടെ രാഷ്ട്രീയം വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പുറത്ത് ! മന്ത്രി എ. കെ ബാലന്റെ വാദങ്ങള്‍ പൊളിയുന്നു…

വാളയാര്‍ പീഡനക്കേസിലെ പ്രതികളുടെ രാഷ്ട്രീയം വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പുറത്ത്. പ്രതികള്‍ക്ക് സിപിഎം ബന്ധമുണ്ടെന്ന് പെണ്‍കുട്ടികളുടെ അമ്മ വെളിപ്പെടുത്തിയെങ്കിലും ഇല്ലെന്ന് ആവര്‍ത്തിക്കുകയാണ് മന്ത്രി എ കെ ബാലന്‍ ഉള്‍പ്പെടെയുളളവര്‍. പ്രതികളെ രക്ഷപ്പെടുത്തിയവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യം വിവിധകോണുകളില്‍ നിന്നും ഉയരുകയാണ്. പ്രതികള്‍ രക്ഷപെടാന്‍ അനുവദിക്കരുതെന്ന് പൊതുസമൂഹമൊന്നാകെ ഭരണകൂടത്തോട് ആവശ്യപ്പെടുകയാണ്. കോടതിയില്‍ പ്രതികളെക്കുറിച്ച് കൃത്യമായി കാര്യങ്ങളെല്ലാം പറഞ്ഞതാണെന്നു പെണ്‍കുട്ടികളുടെ അമ്മ വ്യക്തമാക്കിയിരുന്നു. പൊലീസ് അന്വേഷണത്തിലാണോ പ്രോസിക്യൂഷനിലാണോ വീഴ്ചയെന്ന് പരിശോധിക്കുമെന്ന് സര്‍ക്കാര്‍ വിശദീകരണം വന്നെങ്കിലും പ്രതികളുടെ രാഷ്ട്രീയബന്ധം ചര്‍ച്ചയാകുകയാണ്. പ്രതികള്‍ക്ക് അരിവാള്‍ ചുറ്റിക പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന പെണ്‍കുട്ടിയുടെ അമ്മയുടെ വാക്കുകള്‍ സിപിഎമ്മിനെ വലിയ പ്രതിരോധത്തിലാക്കി. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനം നടത്തുന്ന പ്രതിയായ എം മധുവിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഡിവൈഎഫ്‌ഐ നേതാവ് നിതിന്‍ കണിച്ചേരിയോടൊപ്പവും നില്‍ക്കുന്ന ചിത്രങ്ങളുമുണ്ട്. എന്നാലിത് തിരഞ്ഞെടുപ്പ് കാലത്തേതാണെന്നും മറ്റ് യാതൊരു ബന്ധവുമില്ലെന്നുമാണ് നിതിന്‍ കണിച്ചേരി പറയുന്നത്.…

Read More

അമിതവണ്ണം വിനയായി ! ദിവസവും ട്രെഡ്മില്ലില്‍ വ്യായാമം ചെയ്യുന്ന സിന്‍ഡര്‍ ബ്ലോക്ക് എന്ന പൂച്ചയാണ് താരം;വീഡിയോ കാണാം…

സിന്‍ഡര്‍ബ്ലോക്ക് എന്ന പൂച്ചയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ മിന്നുംതാരം. അമിതവണ്ണമുള്ള ഈ പൂച്ചയുടെ വ്യായാമമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. അണ്ടര്‍വാട്ടര്‍ ട്രെഡ്മില്ലിലാണ് സിന്‍ഡറിന്റെ വ്യായാമം. സിന്‍ഡര്‍ ഗെറ്റ്‌സ് ഫിറ്റ് എന്ന യൂട്യൂബ് അക്കൗണ്ടില്‍ വന്ന ആറ് സെക്കന്‍ഡ് ക്ലിപ്പാണ് വൈറലായിരിക്കുന്നത്. സിന്‍ഡറിന് വ്യായാമം കൂടുതല്‍ രസത്തോടെ ചെയ്യാന്‍ ‘യു ക്യാന്‍ ഡു ഇറ്റ്’ എന്ന് പറയുന്ന പൂച്ചകളുടെ ശബ്ദവും കേള്‍പ്പിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. സിന്‍ഡറിന് ഭാരം കൂടിയത് കാരണം ചാടാനും ഓടാനും വളരെ പ്രയാസമാണ്. നാല് കിലോ ഉടനെ കുറയ്ക്കണമെന്നാണ് സിന്‍ഡറിന്റെ ഡോക്ടര്‍ പറയുന്നത്. ആദ്യമൊക്കെ വ്യായാമം ചെയ്യാന്‍ സിന്‍ഡറിന് മടിയായിരുന്നെങ്കില്‍ അവള്‍ ഇപ്പോള്‍ ട്രെഡ്മില്ലുമായി പൊരുത്തപ്പെട്ടു കഴിഞ്ഞുവെന്ന് ഡോക്ടര്‍ പറയുന്നു. നിരവധി പേരാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

Read More

എലികളെ കൊന്നു തിന്നുന്ന കുരങ്ങുകള്‍ ! മലേഷ്യയിലെ എണ്ണപ്പനത്തോട്ടങ്ങളില്‍ കാണുന്ന ഈ പ്രതിഭാസത്തിന്റെ കാരണമറിയാതെ അമ്പരന്ന് ശാസ്ത്രലോകം…

എലികള്‍ മൂലം പല നാടുകളും പട്ടിണിയില്‍ ആണ്ടു പോയിട്ടുണ്ട്. അതിനാല്‍ തന്നെ എലികളെ തുരത്തുന്നതില്‍ പല ഭരണകൂടങ്ങളും പ്രത്യേക ശ്രദ്ധ തന്നെ പുലര്‍ത്തുന്നു. എലികളെ പിടിക്കാന്‍ പലരും പൂച്ചകളെയാണ് വളര്‍ത്തുന്നതെങ്കില്‍ മലേഷ്യയിലെ എണ്ണപ്പന തോട്ടങ്ങളിലെ കാഴ്ച വ്യത്യസ്ഥമാണ്. പിഗ് ടെയില്‍ഡ് മക്വക്വെ എന്ന ഇനത്തില്‍ പെട്ട കുരങ്ങന്മാരാണ് ഇവിടെ എലികളെ പിടികൂടി ഭക്ഷണമാക്കുന്നത്. പന്നികളുടെ വാലിന് സമാനമായതിനാലാണ് ഇവയ്ക്ക് പിഗ് ടെയില്‍ഡ് മങ്കീസ് എന്ന പേരു ലഭിച്ചത്. വാലില്‍ മാത്രമല്ല ഭക്ഷണകാര്യത്തിലും ഇവ മറ്റു കുരങ്ങുകളില്‍ നിന്നു വ്യത്യസ്ഥരാണ്. മറ്റു കുരങ്ങുകള്‍ കായ്കനികള്‍ കൂടുതലായി കഴിക്കുമ്പോള്‍ മാംസാഹാരമാണ് ഇത്തരം കുരങ്ങുകളുടെ ഇഷ്ടഭക്ഷണം. എന്നാല്‍ കുരങ്ങുകളുടെ എലി തീറ്റ അനുഗ്രമായിരിക്കുന്ന എണ്ണപ്പനത്തോട്ട മുതലാളിമാര്‍ക്കാണ്. എലികള്‍ വ്യാപകമായി എണ്ണക്കുരുക്കള്‍ തിന്നു നശിപ്പിച്ച് മുന്നേറുമ്പോഴാണ് പന്നിവാല്‍ കുരങ്ങന്മാര്‍ എലികളെ തിന്നാന്‍ തുടങ്ങിയത്. കുരങ്ങന്മാര്‍ എലികളെ തിന്നൊടുക്കാന്‍ തുടങ്ങിയതോടെ ഇവയുടെ ആക്രമണം മൂലമുള്ള…

Read More

ഭര്‍ത്താവ് കഴിക്കാന്‍ മുട്ട നല്‍കിയില്ലെന്നു പറഞ്ഞ് യുവതി കാമുകനൊപ്പം ഒളിച്ചോടി ! ചോദിക്കാതെ തന്നെ മുട്ട വാങ്ങി നല്‍കുന്ന കാമുകനൊപ്പം യുവതി പോകുന്നത് ഇത് രണ്ടാം തവണ

ഭര്‍ത്താവ് കഴിക്കാന്‍ മുട്ട വാങ്ങി നല്‍കുന്നില്ലെന്നു പറഞ്ഞ് ഭാര്യ കാമുകനൊപ്പം ഒളിച്ചോടി. ഉത്തര്‍പ്രദേശിലെ ഗോരക്പൂരിലാണ് വിചിത്രമായ സംഭവം നടന്നത്. കാംപിയാര്‍ഗംഗിലാണ് യുവതി താമസിക്കുന്നത്. കാമുകനൊപ്പം നേരത്തേ ഒളിച്ചോടിയ യുവതി നാല് മാസം മുന്‍പാണ് ഭര്‍ത്താവിന്റെ വീട്ടില്‍ തിരിച്ചെത്തിയത്. എന്നാല്‍ കഴിക്കാന്‍ മുട്ട നല്‍കുന്നില്ലെന്ന് പറഞ്ഞ് ഇവര്‍ ദിവസവും പ്രശ്നങ്ങള്‍ ഉണ്ടാക്കുമായിരുന്നു. എന്നാല്‍ ശനിയാഴ്ച ഭര്‍ത്താവ് മുട്ട നല്‍കാത്തതിനെ തുടര്‍ന്ന് ഇവര്‍ വഴക്കിട്ടു. ഇതേ തുടര്‍ന്നാണ് ഭാര്യ വീട് വിട്ടിറങ്ങിയത്. ഈ സമയത്ത് കാമുകനും അയാളുടെ വീട്ടിലുണ്ടായിരുന്നില്ലെന്നും അതുകൊണ്ട് കാമുകന്റെ കൂടെയാണ് പോയതെന്നുമാണ് ഭര്‍ത്താവ് പറയുന്നത്. ദിവസക്കൂലിക്ക് ജോലിക്ക് പോകുന്ന തനിക്ക് ദിവസവും ഭാര്യക്ക് മുട്ടവാങ്ങാനായി പണം ചെലവഴിക്കാന്‍ കഴിയില്ലെന്ന് ഭര്‍ത്താവ് പറയുന്നു. ദിവസവും നേരം വെളുക്കുമ്പോള്‍ മുട്ട കഴിക്കുന്നത് യുവതിയുടെ ശീലമായിരുന്നുവെന്നും ഇയാള്‍ പറയുന്നു. പക്ഷേ ദിവസവും കഴിക്കാന്‍ കാമുകന്‍ മുട്ടവാങ്ങി നല്‍കാറുണ്ടായിരുന്നെന്നും ഭര്‍ത്താവ് പറയുന്നു. എന്തായാലും…

Read More

ഡാ ഒരു സ്ഥലമുണ്ട് വീട് വയ്ക്കാന്‍…നോക്കുന്നോ ? കയ്യില്‍ പൈസവേണ്ടേ എന്നു പറഞ്ഞപ്പോള്‍ അതൊക്കെ ശരിയാകുമെടാ…എന്നായിരുന്നു ആ വലിയ മനുഷ്യന്റെ മറുപടി; നടന്‍ ദേവന്‍ മനസ്സു തുറക്കുന്നു…

മലയാള സിനിമയിലെ സുന്ദരനായ വില്ലനാണ് ദേവന്‍. ഈ അടുത്തിടെ ഒരു ചാനല്‍ പരിപാടിയില്‍ താന്‍ ആദ്യമായി വെച്ച വീടിനെക്കുറിച്ചും അതിനു കാരണക്കാരനായ വ്യക്തിയെക്കുറിച്ചും ദേവന്‍ തുറന്നു പറഞ്ഞത് ശ്രദ്ധേയമായിരുന്നു. ദേവന്‍ പറഞ്ഞതിങ്ങനെ…സിനിമയില്‍ എന്റെ കരിയര്‍ തുടങ്ങുന്ന സമയമായിരുന്നു അത് ഒരു ദിവസം രാജു ചേട്ടന്‍ വിളിച്ചു പറഞ്ഞു, ‘ഡാ ഒരു സ്ഥലമുണ്ട് വീട് വയ്ക്കാന്‍ നോക്കുന്നോ’ എന്ന്, ‘ആഗ്രഹം മാത്രമായുണ്ടായിട്ടു കാര്യമില്ലല്ലോ കയ്യില്‍ പൈസ കൂടി വേണ്ടേ’ എന്നായിരുന്നു എന്റെ മറുപടി?. ‘അതൊക്കെ ശരിയാകുമെടാ’ എന്ന് പറഞ്ഞു ഞാന്‍ താമസിക്കുന്നിടത്ത് വന്നു എന്നെ കാറില്‍ പിടിച്ചു കയറ്റി അങ്ങനെ ഞങ്ങള്‍ ഒന്നിച്ച് രാജു ചേട്ടന്‍ പറഞ്ഞ സ്ഥലം കാണാന്‍ പോയി. രാജു ചേട്ടന്റെ കയ്യില്‍ നിന്ന് പതിനായിരം രൂപ അഡ്വാന്‍സ് കൊടുത്ത് അത് കരാറാക്കി. ആ സ്ഥലത്താണ് ഞാന്‍ ആദ്യമായി ഒരു വീട് വയ്ക്കുന്നത് ജീവിതത്തില്‍ എനിക്ക്…

Read More

എനിക്കു സാധിക്കുമെങ്കിൽ നിങ്ങൾക്കും കഴിയും…! ജീവിതത്തിൽ നിന്ന് മദ്യത്തെ പടിയിറക്കി പൂജ ഭട്ട്; വീണ്ടും സിനിമ ലോകത്ത് സജീവമാകുന്നു

എനിക്കു സാധിക്കുമെങ്കിൽ നിങ്ങൾക്കും കഴിയും… മദ്യാസക്തിയിൽ നിന്നും മോചിതയായ ശേഷം ബോളിവുഡ് നടിയും സംവിധായകയുമായ പൂജാ ഭട്ട് പറയുന്നതിങ്ങനെ… ലഹരിയില്ലാത്ത 2 വർഷം 10 മാസവും എന്ന കുറിപ്പോടെ തന്‍റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് പൂജ മദ്യത്തിന് അടിമയായവർക്ക് പ്രചോദനം നൽകുന്ന സന്ദേശവുമായി ഇൻസ്റ്റഗ്രാമിൽ എത്തിയത്. മദ്യനാന ശീലത്തിൽ നിന്നും എങ്ങനെ മാറാം എന്ന തന്‍റെ ശ്രമങ്ങൾ താരം സമൂഹമാധ്യമത്തിലുടെ പങ്കുവച്ചു കൊണ്ടേയിരുന്നു.  മുൻമുപ് തനിക്ക് മദ്യം നൽകിയിരുന്നകച്ചവടക്കാരൻ തന്നെയാണ് തന്നെ ഈ ഉദ്യമത്തിന് തന്നെ ഏറെ സഹായിച്ച തെന്നും താരം പറ‍യുന്നു. അദ്ദേഹത്തിന്‍റെ വലിയ ഒരു ഉപയോക്താവായിരുന്നിട്ടുപോലും മദ്യാസക്തിയിൽ നിന്നും മോചിതയാകാനുള്ള തന്‍റെ ആ ശ്രമത്തെ ഏറെസഹായിച്ചു. മദ്യത്തെ പൂർണ്ണമായും ഒഴിവാക്കിയ പൂജഭട്ട് വീണ്ടും സിനിമയുടെ തിരക്കിലാണ്.

Read More