കൊച്ചി: കേരളത്തില്‍ നിന്ന് പുതിയൊരു ഭൂഗര്‍ഭ മത്സ്യ ഇനത്തെ കൂടി കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയിലെ (കുഫോസ്) ഗവേഷകര്‍ കണ്ടെത്തി. ഇല് ലോച്ച് (പൂന്താരകന്) വര്‍ഗത്തില്‍പെട്ട പുതിയ മത്സ്യത്തിന് ‘പാജിയോ ഭുജിയോ’ (പാതാള പൂന്താരകന്) എന്നാണ് പേരിട്ടിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ ചേരിഞ്ചാലില്‍ ആറ് മീറ്റര്‍ ആഴമുള്ള കിണറ്റില്‍ നിന്നാണ് പുതിയ മത്സ്യത്തെ കണ്ടെത്തിയത്. തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നല്ല കുത്തൊഴുക്കുള്ള ശുദ്ധജല അരുവികളിലാണ് ഇല് ലോച്ച് മത്സ്യങ്ങൾ സാധാരണയായി കാണപ്പെടുന്നത്. ഭൂഗര്‍ഭ ജലഅറയില്‍ വസിക്കുന്ന ഇല്‍ലോച്ചിനെ കണ്ടെത്തുന്നത് ലോകത്ത് ഇത് ആദ്യമായാണന്ന് പഠനത്തിന് നേതൃത്വം നല്കിയ കുഫോസ് ശാസ്ത്രജ്ഞന് ഡോ.രാജീവ് രാഘവന് പറഞ്ഞു. ഡോ രാജീവ് രാഘവന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം ജനുവരിയയില്‍ മലപ്പുറത്തുനിന്ന് എനിഗമചന്ന ഗൊല്ലം എന്ന ഭൂഗര്‍ഭ വരാലിനെ ആദ്യമായി കണ്ടെത്തിയിരുന്നു. ചേരിഞ്ചാലിലെ മത്സ്യ നിരീക്ഷകനായ വിഷ്ണുദാസ് ആണ് പാജിയോ ഭുജിയ…
Read MoreCategory: Today’S Special
ഭക്ഷണം കൊടുക്കാനെത്തി; വീട്ടിലെ നായക്കുട്ടിയുമായി സൊമാറ്റോ ഡെലിവറി ബോയി ‘മുങ്ങി’ ഓര്‍ഡര്‍ ചെയ്ത ഭക്ഷണവുമായി സൊമാറ്റോ ഡെലിവറി ബോയ് വീട്ടില്‍ പറന്നെത്തി ! പക്ഷെ തിരികെ പോയത് വീട്ടിലെ നായ്ക്കുട്ടിയെയും അടിച്ചെടുത്ത്…
ലഭിക്കുന്ന ഓര്‍ഡര്‍ എത്രയും വേഗം ഉപഭോക്താക്കള്‍ക്കെത്തിക്കുന്നതാണ് ഡെലിവറി ബോയിമാരുടെ ചുമതല. എന്നാല്‍ സൊമാറ്റോയിലെ ഡെലിവറി ബോയ് ഭക്ഷണം എത്തിച്ചു നല്‍കിയിട്ട് തിരികെ പോയത് വീട്ടുകാരുടെ ഓമനയായ നായ്ക്കുട്ടിയെയും കൊണ്ടാണ്. പൂനെയില്‍ താമസിക്കുന്ന ദമ്പതികളുടെ പ്രിയപ്പെട്ട നായക്കുട്ടി ഡോട്ടുവിനെയാണ് സൊമാറ്റോക്കാരന്‍ അടിച്ചോണ്ടു പോയത്. തിളാഴ്ചയാണ് ഡോട്ടുവിനെ കാണാതായ വിവരം ഉടമയായ വന്ദന ഷാ അറിയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ അുസരിച്ച് കാണാതാകുന്നതിന് മുമ്പ് വരെ വീട്ടിലും പരിസരത്തുമായി ഓടിക്കളിച്ച് നടക്കുകയായിരുന്നു ഡോട്ടു. കാണാതായി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും നായക്കുട്ടിയെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഇവര്‍ സമീപത്തെ വീടുകളിലും റോഡിലും നായയെ തെരഞ്ഞു. പിന്നീട് ഇവര്‍ നായക്കുട്ടിയെ കാണാനില്ലെന്നു കാട്ടി പോലീസില്‍ പരാതി നല്‍കി. വീടിന് പരിസരപ്രദേശങ്ങളില്‍ ഭക്ഷണവുമായെത്തിയ ഡെലിവറി ബോയ്‌സിനോട് ഡോട്ടുവിനെക്കുറിച്ച് തെരക്കിയപ്പോഴാണ് സൊമാറ്റോയിലെ ഒരു ഡെലിവറി ബോയിയുടെ കൈവശം നായയെ കണ്ടതായി വിവരം ലഭിച്ചത്. തുഷാര്‍ എന്ന സൊമാറ്റോ ഡെലിവറി ബോയിയാണ്…
Read Moreവല്ലാത്ത ഒറ്റപ്പെടലിനെത്തുടര്‍ന്ന് ജോലി ഉപേക്ഷിക്കാമോയെന്ന് ഞാന്‍ മുരളിയോടു ചോദിച്ചു ! 17 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സുചിത്ര സിനിമാലോകത്തേക്ക് തിരികെ വരുമ്പോള്‍…
ഒരു കാലത്ത് മലയാള സിനിമാപ്രേമികള്‍ നെഞ്ചേറ്റിയ നായികയായിരുന്നു സുചിത്ര. എന്നാല്‍ വിവാഹത്തോടെ താരം സിനിമാലോകം വിട്ടത് ആരാധകരെയാകെ നിരാശരാക്കിയിരുന്നു. ഇപ്പോഴിതാ 17 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സുചിത്ര മലയാള സിനിമയില്‍ തിരിച്ചെത്തുകയാണ്. ഈ അവസരത്തില്‍ ഇത്രയും ദീര്‍ഘമായ ഇടവേളയെക്കുറിച്ച് മനസ്സു തുറക്കുകയാണ് താരം. മലയാള സിനിമയില്‍ ഇപ്പോള്‍ വലിയ മത്സരമാണുള്ളതെന്നും ഒരുപാട് കഴിവുള്ളവരുടെ ഇടയിലേക്കാണ് ഇറങ്ങേണ്ടത് എന്നതിനാല്‍ വളരെ ആലോചിച്ചേ റീ എന്‍ട്രി തിരഞ്ഞെടുക്കുകയുള്ളൂ എന്നും താരം പറയുന്നു.”എന്റെ സഹോദരന്‍ ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കാനിരുന്നതാണ്. പക്ഷേ, നടന്നില്ല. ചില കഥാപാത്രങ്ങള്‍ കാണുമ്പോള്‍ ഇപ്പോഴും തോന്നും, അതുഞാന്‍ ചെയ്യേണ്ടിയിരുന്നതാണല്ലോ എന്ന്.’ സുചിത്ര പറയുന്നു. തന്റെ വിവാഹ ജീവിതത്തെക്കുറിച്ച് താരം പറയുന്നതിങ്ങനെ…വിവാഹാലോചന വരുമ്പോള്‍ മുരളി ഡല്‍ഹിയില്‍ ജെറ്റ് എയര്‍വെയ്‌സില്‍ പൈലറ്റായിരുന്നു. പിന്നീട് അമേരിക്കന്‍ എയര്‍ലൈന്‍സിലേക്കു മാറി. മുരളി ജോലിക്കു പോയാല്‍ ഒരു മാസം കഴിഞ്ഞേ വരൂ.…
Read Moreഇക്കാര്യത്തില്‍ എനിക്ക് പശ്ചാത്താപമൊന്നുമില്ല ! നല്ല സമയത്ത് കൂടെ നില്‍ക്കുന്നവരാണ് മിക്കവരും; തന്റെ പ്രണയത്തകര്‍ച്ചയെക്കുറിച്ച് തുറന്നു പറഞ്ഞ് ശ്രുതി ഹാസന്‍…
ഉലകനായകന്‍ കമല്‍ഹാസന്റെ മകളും ഇന്ത്യന്‍ സിനിമയിലെ മിന്നും താരങ്ങളില്‍ ഒരാളുമായ ശ്രുതി ഹാസന്റെ സ്വകാര്യ ജീവിതം ആരാധകര്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. ശ്രുതി വിവാഹിതയായെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇടയ്ക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. മൈക്കല്‍ കോര്‍സലുമായുള്ള പ്രണയത്തെക്കുറിച്ച് ശ്രുതിയും സമ്മതിച്ചിരുന്നു. രണ്ടു വര്‍ഷത്തോളമായി കൊണ്ടുനടന്നിരുന്ന പ്രണയം ബ്രേക്കപ്പ് ആയതും വാര്‍ത്തയായി. താനും കാമുകനും തമ്മിലുള്ള ബ്രേക്കപ്പിനെക്കുറിച്ച് നടി തന്ന ഇപ്പോള്‍ തുറന്നു പറയുകയാണ്. കരിയര്‍ തുടങ്ങുന്ന സമയത്താണ് താന്‍ പ്രണയത്തിലായതെന്നും താന്‍ വളരെ നിഷ്‌കളങ്കയാണെന്നും കൂളാണെന്നും ശ്രുതി ഹാസന്‍ പറയുന്നു. മാത്രമല്ല താന്‍ ഒരു ഇമോഷണല്‍ പേഴ്‌സണ്‍ ആണെന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും ശ്രുതി പറയുന്നു. പ്രണയത്തിന് പ്രത്യേകിച്ച് ഫോര്‍മുലയൊന്നുമില്ല. നല്ല സമയത്ത് കൂടെ നില്‍ക്കുന്നവരാണ് മിക്കവരും. തന്റെ ജീവിതത്തിലും സംഭവിച്ചത് അതായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തനിക്ക് പശ്ചാത്താപമൊന്നും തോന്നുന്നില്ലെന്നും താരപുത്രി പറയുന്നു. പൊതുവെ നോക്കുകയാണെങ്കില്‍…
Read Moreനാനോ ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക് ! ഒമ്പതു മാസം മുമ്പ് നിര്‍മാണം അവസാനിപ്പിച്ചു; ഈ വര്‍ഷം ആകെ വിറ്റത് ഒരേയൊരു നാനോ; കാരണം ഇതാണ്…
വാഹനവിപണിയില്‍ വിപ്ലവം സൃഷ്ടിച്ചുകൊണ്ടായിരുന്നു നാനോയുടെ രംഗപ്രവേശം. ഒരു ലക്ഷം രൂപയ്ക്ക് ഒരു കാര്‍ എന്ന ആശയവുമായി രത്തന്‍ ടാറ്റ കളത്തിലിറങ്ങിയപ്പോള്‍ ജനം ആവേശപൂര്‍വം നാനോയെ വരവേറ്റു. എന്നാല്‍ ചരിത്രം സൃഷ്ടിച്ച ഈ കുഞ്ഞന്‍ കാറിന്റെ ഇന്നത്തെ അവസ്ഥ അത്ര നല്ലതല്ല. ഒമ്പതു മാസം മുമ്പുതന്നെ കമ്പനി നാനോയുടെ നിര്‍മാണം അവസാനിപ്പിച്ചിരുന്നു. മാത്രമല്ല നിലവിലുള്ള സ്റ്റോക്കില്‍ നിന്ന് ഈ വര്‍ഷം ആകെ വിറ്റുപോയത് ഒരേയൊരു നാനോയാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് അവസാന നാനോ നിരത്തിലെത്തിയത്. നിര്‍മാണം അവസാനിപ്പിച്ചതാണ് ടാറ്റ നാനോയുടെ വില്‍പ്പന കുറയാന്‍ കാരണമെന്നാണ് വിലയിരുത്തലുകള്‍. എന്നാല്‍, ഉത്പാദനം അവസാനിപ്പിക്കുന്നതായി ഔദ്യോഗിക അറിയിപ്പുകളൊന്നും ടാറ്റ ഇതുവരെ നടത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ നടപ്പാക്കാനൊരുങ്ങുന്ന സുരക്ഷ മാനദണ്ഡങ്ങളും ബിഎസ്-6 എന്‍ജിനും നിലവിലുള്ള നാനോയില്‍ പ്രായോഗികല്ലെന്ന് ടാറ്റ തന്നെ അറിയിച്ചിരുന്നു. അതേസമയം, 2018 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ നാനോയുടെ ഉത്പാദനവും വില്‍പ്പനയും നടന്നിരുന്നു.…
Read Moreഅമ്മയ്‌ക്കൊപ്പം കിടന്നുറങ്ങിയ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ യുവതി തട്ടിക്കൊണ്ടു പോയി ! സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍; വീഡിയോ കാണാം…
ബസ് സ്റ്റാന്‍ഡില്‍ അമ്മയ്‌ക്കൊപ്പം കിടന്നുറങ്ങിയ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ യുവതി തട്ടിക്കൊണ്ടു പോയി. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലുളള ഗാല്‍ഷഹീദ് പ്രദേശത്താണ് സംഭവം. കുഞ്ഞിനെ യുവതി തട്ടിക്കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു. കുഞ്ഞിനെ അമ്മയുടെ അടുത്തു നിന്നും യുവതി എടുത്തുകൊണ്ടു പോകുന്നത് വീഡിയോയില്‍ വ്യക്തമാണ്. യുവതിയുടെ സമീപത്തായി ഒരാളെയും കാണാം. ഇത് ഇവരുടെ സഹായിയാണെന്നാണ് കരുതുന്നത്. സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. ദൃശ്യങ്ങളില്‍ കാണുന്നവര്‍ക്കുളള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കുഞ്ഞിന്റെ അമ്മ റാണിയുമായി സൗഹൃദത്തിലായശേഷമാണ് യുവതിയും യുവാവും ചേര്‍ന്നു കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത് എന്നാണ് വിവരം. ഉറക്കം ഉണര്‍ന്നപ്പോള്‍ കുഞ്ഞിനെ കാണാനില്ലെന്നു മനസിലാക്കിയ അമ്മ ഇരുവര്‍ക്കുമായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് പോലീസിനെ അറിയിച്ചതെന്ന് ഗാല്‍ഷഹീദ് പൊലീസ് സ്റ്റേഷന്‍ സൂപ്രണ്ട് ഓഫ് പൊലീസ് (എസ്പി) അന്‍കിത് മിട്ടല്‍ പറഞ്ഞു. യുവാവും യുവതിയും കുഞ്ഞിന്റെ അമ്മയുടെ അടുത്തെത്തി സൗഹൃദ സംഭാഷണം നടത്തി.…
Read Moreകുരുക്കിലാക്കും ടവർ ഡംപ് പരിശോധന! അതിപ്രധാന കേസുകളിൽ പ്രതികളെ പിടികൂടാൻ പോലീസ് സ്വീകരിക്കുന്ന അന്വേഷണരീതി ഇങ്ങനെ…
കോഴിക്കോട്: അതിപ്രധാന കേസുകളിൽ പ്രതികളെ പിടികൂടാൻ പോലീസ് സ്വീകരിക്കുന്ന അന്വേഷണരീതിയാണ് ടവർ ഡംപ് പരിശോധന.സംശയിക്കുന്നവരുടെ പട്ടികതയാറാക്കി അവരുടെ മൊബൈൽ നന്പറുകൾ ശേഖരിക്കുകയാണ് ആദ്യപടി. പിന്നീട് ആ നന്പറിൽ നിന്ന് പോയതും വന്നതുമായ കോളുകളുടെ വിശദാംശം സർവീസ് പ്രൊവൈഡറിൽനിന്ന് ശേഖരിക്കും. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ രേഖാമൂലം ആവശ്യപ്പെട്ടാൽ വിവരങ്ങൾ നൽകണം. ഇങ്ങനെ ലഭിക്കുന്ന നിശ്ചിത കാലത്തെ കോളുകളിൽ നിന്ന് സംശയയുള്ളവരുടെ ലിസ്റ്റ് തയാറാക്കും. സംശയിക്കുന്നവർ ഏതെല്ലാം ദിവസങ്ങളിൽ ഏതെല്ലാം സമയത്ത് പരസ്പരം ഫോണിൽ ബന്ധപ്പെട്ടിരുന്നു, അവർഏതെല്ലാം ടവറിനു കീഴിലായിരുന്നു തുടങ്ങിയ വിവരങ്ങളുടെ ചാർട്ട് തയാറാക്കും. പ്രതികൾ കുറ്റം നിഷേധിക്കുന്ന സമയങ്ങളിൽ, ഈ ചാർട്ട് കാണിച്ചാണ് കുറ്റം തെളിയിക്കുക. പ്രതികൾ ഒരുമിച്ച് സഞ്ചരിച്ചത് എവിടേക്കെല്ലാം , എത്ര സമയം ഓരോ സ്ഥലത്തും ചെലവഴിച്ചു തുടങ്ങിയ വിശദാംശങ്ങളും ടവർ ഡംപ് പരിശോധനയിൽ കണ്ടെത്താനാകും. കൂടത്തായി കൊലപാതക പരന്പര കേസിൽ മുഖ്യപ്രതി ജോളിക്കൊപ്പം…
Read Moreതനി മലയാളി പെൺകൊടിയായി ഇന്ത്യയുടെ ബാഡ്മിന്‍റൺ താരം സിന്ധു തലസ്ഥാനത്ത്; പത്മനാഭസ്വാമി ക്ഷേത്രത്തിലും ആറ്റുകാൽ ദേവിക്ഷേത്രത്തിലും ദർശനം നടത്തി താരം
തനി മലയാളി പെൺകൊടിയായി ഇന്ത്യയുടെ ലോക ബാഡ്മിന്‍റൺ താരം സിന്ധു. തലയിൽ മുല്ലപ്പൂ ചൂടി വെള്ളിക്കര യിൽ പച്ചബോർഡറുള്ള സെറ്റ് സാരിയുടുത്താണ് താരത്തെ രാവിലെ തലസ്ഥാനം കണ്ടത്. കേരള ഒളിമ്പിക് അസോസിയേഷനും സംസ്ഥാന കായിക വകുപ്പും നൽകുന്ന ആദരം ഏറ്റുവാങ്ങുന്നതിനാണ് സിന്ധു ഇന്നലെ തലസ്ഥാനത്ത് എത്തിയത്. ഇന്ന് പുലർച്ചെ പത്മനാഭസ്വാമി ക്ഷേത്രത്തിലും ആറ്റുകാൽ ദേവിക്ഷേത്രത്തിലും ദർശനം നടത്തി. ക്ഷേത്രത്തിൽ എത്തുന്നതിന് വേണ്ടിയാണ് താരം മലയാളി പെൺകൊടിയായി സെറ്റുസാരിയിൽ ക്ഷേത്ര ദർശനം നടത്തിയത്. ഇന്ന് ഉച്ചയ്ക്ക് സെൻട്രൽ സ്റ്റേഡിയത്തിലാണ് പരിപാടി. കേരള ഒളിംപ്ക്സ് അസോസിയേഷൻ പ്രഖ്യാപിച്ച 10 ലക്ഷം രൂപ മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറും. പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള വർ പരിപാടിയിൽ പങ്കെടുക്കും.
Read Moreകൂടത്തായി കൊലപാതക പരമ്പര സിനിമയാകുന്നു ! അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്നത് സൂപ്പര്‍താരം മോഹന്‍ലാല്‍…
കേരളത്തെയാകെ ഞെട്ടിച്ച് കൂടത്തായി കൊലപാതക പരമ്പര സിനിമയാകുന്നു. 14 വര്‍ഷത്തിനിടെ ആറുപേരെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ സംഭവം സിനിമയാകുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്ന സിനിമയുടെ തിരക്കഥ, സംവിധാനം എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിവായിട്ടില്ല. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.മോഹന്‍ലാലിനുവേണ്ടി നേരത്തേ തയാറാക്കിയ കുറ്റാന്വേഷണ കഥയ്ക്കു പകരമാണ് ‘കൂടത്തായി കൊലപാതക പരമ്പര’ വിഷയമാക്കുന്നതെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. ഫെബ്രുവരിയോടെ ചിത്രീകരണം തുടങ്ങും. കൂടത്തായി സംഭവത്തിനൊപ്പം നേരത്തേ തയാറാക്കിയ കഥയുടെ ഭാഗങ്ങളും സിനിമയില്‍ ഉള്‍പ്പെടുത്തും. സംഭവത്തിലെ മുഖ്യപ്രതി ജോളിയായി ആരെ കാസ്റ്റ് ചെയ്യുമെന്നതടക്കമുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
Read Moreപാടി മുഴുവിക്കാൻ സമ്മതിച്ചില്ല, ലൈവ് ഷോയ്ക്കിടെ യുവ ഗായകന്‍റെ വിവാഹാഭ്യർഥന; പെട്ടെന്നുണ്ടായ ചോദ്യത്തിൽ സഹതാരത്തിന്‍റെ മറുപടി കേട്ട് ഞെട്ടി ആരാധകരും….
പാടി മുഴുവിക്കാൻ സമ്മതിച്ചില്ല, ഞാൻ നിന്നെ പ്രേമിക്കുന്നു മാൻകിടവേ… ലൈവ് ഷോയ്ക്കിടെ കന്നട യുവ ഗായകൻ ചന്ദൻഷെട്ടിയുടെ വിവാഹാഭ്യർഥന. സഹതാരം നിവേദിത ഗൗഡയോടാണ് പരിപാടിക്കിടെ സിനിമാ സ്റ്റൈലിൽ വിഹാഹാഭ്യർഥന നടത്തിയത്. കന്നട ബിഗ് ബോസ് മുൻ താരം കൂടിയാണ് ഗായകൻ. പ്രോഗ്രാമിനിടെ ഒട്ടും പ്രതീക്ഷിക്കാതെ ഉണ്ടായ സംഭവത്തിൽ ആദ്യം ഗായിക ഒന്നു ഞെട്ടിയെങ്കിലും നിവേദത ചന്ദന്‍റെ വിവാഹാഭ്യർഥന സ്വീകരിച്ചു. തന്‍റെ മനസിലും ഈ ആഗ്രഹം ഉണ്ടായിരുന്നുവെന്നും യുവതി പറഞ്ഞു. ഉടൻ തങ്ങൾ വിവാഹിതരാകുമെന്ന് പറഞ്ഞ ഇരുവരും പ്രേക്ഷകരുടെ അനുഗ്രഹം വാങ്ങിയാണ് വേദി വിട്ടത്. ഇതിനിടെ പൊതു വേദിയിലുള്ള ചന്ദന്‍റെ വിവാഹാഭ്യർഥന വൻ വിവാദവുമായി. ഗായകനെ രൂക്ഷമായി വിർശിച്ച് മന്ത്രി വി സോമണ്ണ രംഗത്തെത്തി. വിവാഹാഭ്യർഥന നടത്താനുളള സ്ഥലമല്ല ഇതെന്നും പോലീസിനോട് വിശദീകരമം നൽകാനം ആവശ്യപ്പെട്ടു. വേദിയിലെ പ്രകടനം വിവാദമായതോടെ പ്രതികരണവുമായി ഗായകനും രംഗത്തെത്തി. ആരാധകരെ സന്തോഷിപ്പി ക്കാൻ…
Read More