അത് ഞാനല്ല, എന്‍റെ ഡാൻസ് ഇങ്ങനല്ല..! ബാ​ർ ഡാ​ൻ​സ​ർ​ക്കൊ​പ്പ​മു​ള്ള എംഎൽഎയുടെ ഡാൻസ് വൈറലായി; തന്നെ ഇല്ലാതാക്കാൻ എതിരാളികൾ ചെയ്ത കൃത്രിമ വീഡിയോ; പ​രാ​തി​യു​മാ​യി ബി​ജെ​പി എം​എ​ൽ​എ

മും​ബൈ: ബാ​ർ ഡാ​ൻ​സ​ർ​ക്കൊ​പ്പം ഡാ​ൻ​സ് ചെ​യ്യു​ന്ന വീ​ഡി​യോ പു​റ​ത്തു​വ​ന്ന സം​ഭ​വ​ത്തി​ൽ പ​രാ​തി​യു​മാ​യി ബി​ജെ​പി എം​എ​ൽ​എ. മ​ഹാ​രാ​ഷ്ട്ര ബി​ജെ​പി എം​എ​ൽ​എ സ​ഞ്ജ​യ് പു​ര​മാ​ണു പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ഗോ​ണ്ഡ​യി​ലെ ആം​ഗാ​വ്-​ദേ​വ്രി എം​എ​ൽ​എ​യാ​ണു പു​രം. ബാ​ർ ഡാ​ൻ​സാ​യ യു​വ​തി​ക്കൊ​പ്പം എം​എ​ൽ​എ നൃ​ത്തം ചെ​യ്യു​ന്ന വീ​ഡി​യോ അ​ടു​ത്തി​ടെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തു വ​ൻ വി​വാ​ദ​വും സൃ​ഷ്ടി​ച്ചു. എ​ന്നാ​ൽ വീ​ഡി​യോ കൃ​ത്രി​മ​മാ​ണെ​ന്നും എ​തി​രാ​ളി​ക​ളു​ടെ സൃ​ഷ്ടി​യാ​ണെ​ന്നാ​ണു​മാ​ണ് എം​എ​ൽ​എ​യു​ടെ ആ​രോ​പ​ണം. ത​ന്നെ വ്യ​ക്തി​ഹ​ത്യ ന​ട​ത്താ​നാ​ണു ശ്ര​മ​മെ​ന്നും എം​എ​ൽ​എ ആ​രോ​പി​ക്കു​ന്നു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ പു​റ​ത്തു​വ​ന്ന വീ​ഡി​യോ ബി​ജെ​പി നേ​തൃ​ത്വ​ത്തി​നു ത​ല​വേ​ദ​ന സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്.

Read More

ഇന്ന് നിങ്ങള്‍ ഇവിടെ വരുമെന്ന് എനിക്ക് അറിയാമായിരുന്നു… എന്നു പറഞ്ഞ് എന്റെ കയ്യിലേക്ക് അവര്‍ ആ രുദ്രാക്ഷം എടുത്തുതന്നു;ഹിമാലയത്തില്‍ വച്ചുണ്ടായ അസാധാരണ അനുഭവം പങ്കുവച്ച് രജനികാന്ത്…

സ്റ്റൈല്‍ മന്നന്‍ രജനികാന്ത് ഒരു അപൂര്‍വ വ്യക്തിത്വമാണ്. എല്ലാ വര്‍ഷവും ഹിമാലയന്‍ യാത്ര നടത്തുന്ന വ്യക്തിയാണ് അദ്ദേഹം. അത്തരം ഒരു യാത്രിയില്‍ തനിക്കുണ്ടായ അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് രജനി. സൂര്യ-മോഹന്‍ലാല്‍ ചിത്രം കാപ്പാന്റെ ഓഡിയോ ലോഞ്ചില്‍ വെച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ”ഹിമാലയന്‍ യാത്രയില്‍ ഗംഗയുടെ തീരത്ത് എത്തിയപ്പോഴാണ് ഈ അനുഭവം ഉണ്ടായത്. ഗംഗാ നദിയിലെ കുളി കഴിഞ്ഞ് കയറിയപ്പോള്‍ എന്റെ കയ്യില്‍ ഉണ്ടായിരുന്ന രുദ്രാക്ഷം നഷ്ടമായി. ഏറെ അന്വേഷിച്ചെങ്കിലും അതു കണ്ടെത്താനായില്ല. വളരെ പ്രിയപ്പെട്ടതായതിനാല്‍ നഷ്ടപ്പെടുത്താന്‍ മനസ് വന്നില്ല. അങ്ങനെ ഒരു ഒറ്റയടിപാതയിലൂടെ രുദ്രാക്ഷം തിരക്കി ഞാന്‍ നടക്കുകയാണ് അപ്പോഴാണ് ദൂരെ നിന്ന് നല്ല ഉയരമുള്ള ഒരു മനുഷ്യന്‍ വരുന്നത് കണ്ടത്. അയാള്‍ ഒരു അഘോരിയാണ്. അദ്ദേഹം എന്റെ മുന്നില്‍ വന്ന് നിന്നു. ഞാന്‍ നമസ്‌കാരം പറഞ്ഞു, അദ്ദേഹത്തിന്റെ കാല്‍തൊട്ടു വന്ദിച്ചു. എന്നാല്‍ അപ്പോഴെല്ലാം അദ്ദേഹം…

Read More

ടീച്ചറിന്റെ ഭാഗത്തും തെറ്റുണ്ട്, വിസിലടിക്കുമ്പോള്‍ ആരാണ് ഓടേണ്ടത് എന്ന് പറഞ്ഞില്ല! സ്‌കൂള്‍കുട്ടികളുടെ ഓട്ടമത്സരം വൈറലാകുന്നു; ചിരിയടക്കാന്‍ പാടുപെട്ട് സോഷ്യല്‍ മീഡിയ

കുട്ടികളുടെ കുറുമ്പും കൗതുകമാണ് അല്ലേ. നമ്മള്‍ പറഞ്ഞു കൊടുക്കുന്ന കാര്യം അവര്‍ക്ക് എത്രമാത്രം മനസിലാകുമെന്ന് ഒരുറപ്പും ഇല്ല. കാരണം അവര്‍ നമ്മള്‍ ചിന്തിക്കുന്നതു പോലെ അല്ലല്ലോ ചിന്തിക്കുന്നത്. എന്തായാലും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ് ഒരു ചെറിയ വിഡിയോ. ഒരു സ്‌കൂളിലെ കുട്ടികളുടെ ഓട്ടമല്‍സരത്തില്‍ എല്ലാ നിര്‍ദേശങ്ങളും നല്‍കി അധ്യാപകര്‍ വിസിലെടുത്തു. മല്‍സരം തുടങ്ങുകയാണെന്നും വിസില്‍ കേള്‍ക്കുമ്പോള്‍ ഓടണമെന്നും നിര്‍ദേശം നല്‍കി അധ്യാപകര്‍ വിസില്‍ ഊതി. വിസിലടിച്ചതു കേട്ടപാതി കേള്‍ക്കാത്ത പാതി കുട്ടികള്‍ ഓട്ടം തുടങ്ങി. എന്തു ചെയ്യണമെന്നറിയാതെ അധ്യാപകര്‍ ഒരു നിമിഷത്തേക്ക് തരിച്ചിരുന്നുപോയി. പിന്നെയത് നിമിഷങ്ങള്‍ക്കകം കൂട്ടച്ചിരിയിയായി മാറി. വിസിലടി കേട്ടിട്ട് കുട്ടികള്‍ ഓടിയതിനു ചിരിക്കാനെന്തിരിക്കുന്നു എന്നാണോ ചിന്തിക്കുന്നത്? ചിരിപൊട്ടിച്ചതു കുട്ടികളുടെ ഓട്ടമാണ്. കാരണം മല്‍സരിക്കാന്‍ നിന്ന കുട്ടികളല്ല വിസില്‍ കേട്ട് ഓടിയത്. മറിച്ച് മല്‍സരം കാണാനെത്തിയ കൊച്ചുകുരുന്നുകളായിരുന്നു. എന്തായാലും വിഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിക്കഴിഞ്ഞിരിക്കുകയാണിപ്പോള്‍.

Read More

വോ​ട്ടി​ന്‍റെ മൂ​ല്യം സ​ഫി​യു​ള്ള സ​ഫി​ക്ക് ന​ന്നാ​യ​റി​യാം! വ​ല​തു​വി​ര​ൽ​ മു​റി​ച്ചെ​ടു​ത്തു താ​ലി​ബാ​ൻ; ഇ​ട​തു​വിര​ലി​ൽ വി​ധി​യെ​ഴു​തി സ​ഫി​യു​ള്ള; അ​തൊ​രു വേ​ദ​നി​പ്പി​ക്കു​ന്ന അ​നു​ഭ​വ​മാ​യി​രു​ന്നു…

കാ​ബൂ​ൾ: വോ​ട്ടി​ന്‍റെ മൂ​ല്യം എ​ത്ര​യെ​ന്ന് സ​ഫി​യു​ള്ള സ​ഫി​ക്ക് ന​ന്നാ​യ​റി​യാം, മ​റ്റാ​രേ​ക്കാ​ളും. ത​ന്‍റെ ജീ​വ​ന്‍റെ വി​ല ത​ന്നെ​യാ​ണ് വോ​ട്ടി​നെ​ന്ന് അ​റി​യു​ന്ന സ​ഫി​യു​ള്ള അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ പ്ര​സി​ഡ​ന്‍റി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ വോ​ട്ടു ചെ​യ്തു. എ​ല്ലാ​വ​രും വ​ല​ത് ചൂ​ണ്ടു​വി​ര​ൽ ഉ​പ​യോ​ഗി​ച്ച് വോ​ട്ട് ചെ​യ്ത​പ്പോ​ൾ ത​ന്‍റെ രാ​ജ്യ​ത്തി​ന്‍റെ ത​ല​വ​നെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ സ​ഫി​യു​ള്ള ഇ​ത്ത​വ​ണ ഇ​ട​ത് കൈ​യു​ടെ ചൂ​ണ്ടു​വി​ര​ൽ ഉ​പ​യോ​ഗി​ച്ചാ​ണ് വോ​ട്ട് ചെ​യ്ത​ത്. കാ​ര​ണം മ​റ്റൊ​ന്നു​മാ​യി​രു​ന്നി​ല്ല, ക​ഴി​ഞ്ഞ ത​വ​ണ​ത്തെ (2014) തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടു ചെ​യ്ത​തി​ന് സ​ഫി​യു​ള്ള​യു​ടെ വ​ല​ത് ചൂ​ണ്ടു​വി​ര​ൽ താ​ലി​ബാ​ൻ ഭീ​ക​ര​ർ അ​റു​ത്തു​മാ​റ്റി​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക്ക​രി​ക്ക​ണ​മെ​ന്ന താ​ലി​ബാ​ൻ ആ​ഹ്വാ​നം ചെ​വി​ക്കൊ​ള്ളാ​തെ ബി​സി​ന​സു​കാ​ര​നാ​യ സ​ഫി​യു​ള്ള വോ​ട്ട് ചെ​യ്ത​തി​നു​ള്ള ശി​ക്ഷ​യാ​യി​രു​ന്നു അ​ത്. എ​ന്നാ​ൽ മു​പ്പ​ത്തി​യെ​ട്ടു​കാ​ര​നാ​യ സ​ഫി​യു​ള്ള​യെ ഭ​യ​പ്പെ​ടു​ത്താ​ൻ അ​തു​കൊ​ണ്ടൊ​ന്നും താ​ലി​ബാ​ന് സാ​ധി​ച്ചി​ല്ലെ​ന്നാ​ണ് ഇ​ത്ത​വ​ണ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​ത്ത​വ​ണ​യും സ​ഫി​യു​ള്ള വോ​ട്ടു ചെ​യ്യാ​ൻ​പോ​യി. അ​റ​ത്തു​മാ​റ്റി​യ വ​ല​ത് ചൂ​ണ്ടു​വി​ര​ലി​നു പ​ക​രം ഇ​ട​ത് ചൂ​ണ്ടു​വി​ര​ൽ ഉ​പ​യോ​ഗി​ച്ച് ത​ന്‍റെ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​ന​യോ​ഗി​ച്ചു. മ​ഷി​പു​ര​ണ്ട ഇ​ട​ത് ചൂ​ണ്ടു​വി​ര​ലും…

Read More

വീട്ടില്‍ നിന്ന് കാണാതായ മകള്‍ 20 ദിവസത്തിനു ശേഷം തിരികെയെത്തി; എന്നാല്‍ പെണ്‍കുട്ടിയെ വീട്ടില്‍ കയറ്റാന്‍ തയ്യാറാകാതെ പിതാവ്; ഒടുവില്‍ സംഭവിച്ചത്…

അന്യജാതിക്കാരനൊപ്പം ഒളിച്ചോടിയെന്ന സംശയത്തെത്തുടര്‍ന്ന് 17കാരിയെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ ഗുണ്ടുരിബഡി ഗ്രാമത്തില്‍ സെപ്റ്റംബര്‍ 17 നാണ് സംഭവം. 45കാരനായ പിതാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഓഗസ്റ്റ് 25 മുതല്‍ പെണ്‍കുട്ടിയെ ഗ്രാമത്തില്‍ നിന്ന് കാണാതായിരുന്നു. തുടര്‍ന്ന് സെപ്റ്റംബര്‍ 15ന് പെണ്‍കുട്ടി തിരികെയെത്തിയപ്പോള്‍ അന്യജാതിക്കാരനൊപ്പം ഒളിച്ചോടി പോയതാണെന്നു കരുതി വീട്ടില്‍ കയറ്റാന്‍ തയ്യാറായില്ല ഇതോടെ അടുത്ത ഗ്രാമത്തിലുള്ള അമ്മാവന്റെ വീട്ടിലേക്ക് പെണ്‍കുട്ടി പോയി. അമ്മാവന്‍ ഫോണ്‍മുഖേന പ്രശ്‌നത്തില്‍ ഇടപെട്ടു. എന്നാല്‍ ആരുടെ കൂടെയാണ് മകള്‍ പോയതെന്ന് അറിയാതെ വീട്ടില്‍ കയറ്റില്ലെന്ന നിലപാടിലായിരുന്നു പിതാവ്. അമ്മാവനും അച്ഛനും കാമുകന്റെ പേരു പറയാന്‍ നിര്‍ബന്ധിച്ചെങ്കിലും പെണ്‍കുട്ടി ഒന്നും പറഞ്ഞില്ല. ഇതിനിടെ അമ്മാവന്റെ നിര്‍ബന്ധപ്രകാരം അച്ഛന്‍ പെണ്‍കുട്ടിയെ വീട്ടില്‍ കയറ്റാന്‍ അനുവദിച്ചു. വീട്ടില്‍ എത്തിയതോടെ വീണ്ടും ചോദ്യം ചെയ്യല്‍ ആരംഭിച്ചു. ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റം…

Read More

ഇടിവെട്ട് വീഡിയോ ബ്ലോഗുമായി രഞ്ജിനി ഹരിദാസ് ! സൂപ്പര്‍ അവതാരകയുടെ പുതിയ ബ്ലോഗിന്റെ വിശേഷങ്ങള്‍ ഇങ്ങനെ…

ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന ഒരൊറ്റ റിയാലിറ്റിഷോയിലൂടെ മലയാളികളുടെ മനം കവര്‍ന്ന അവതാരകയാണ് രഞ്ജിനി ഹരിദാസ്. വാചകമടിയിലൂടെ ആളുകളെ കൈയ്യിലെടുക്കാനുള്ള കഴിവാണ് രഞ്ജിനിയെ വ്യത്യസ്ഥയാക്കുന്നത്. താരത്തിന് ആരാധകരെ നേടിക്കൊടുക്കുന്നതും ഈ മികവാണ്. പല സാമൂഹ്യവിഷയങ്ങളിലും രഞ്ജിനി സ്വന്തം അഭിപ്രായം അറിയിക്കാറുണ്ട്. ഇത് പലപ്പോഴും വിവാദങ്ങള്‍ക്ക് ഇടയാക്കിയിട്ടുമുണ്ട്. ഇപ്പോഴിതാ യുട്യൂബിലൂടെ സ്വന്തം വീഡിയോ-ബ്ലോഗ് തുടങ്ങാനുള്ള ഒരുക്കത്തിലാണ് രഞ്ജിനി. ഫേസ്ബുക്കില്‍ പങ്കുവച്ച ഒരു ടീസറിലൂടെയാണ് രഞ്ജിനി ആരാധകരെ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ വ്‌ളോഗിലൂടെ പരാമര്‍ശിക്കാനിരിക്കുന്ന വിഷയങ്ങളെക്കുറിച്ച് രഞ്ജിനി കൃത്യമായൊന്നും പറഞ്ഞിട്ടില്ല. ‘ചിലത് സംഭവിക്കാനിരിക്കുന്നു, ഉടന്‍ വരും.. കാത്തിരിക്കുക’, എന്നാണ് ടീസറിനൊപ്പം രഞ്ജിനി കുറിച്ചത്. എന്നാല്‍ ഒപ്പം ഷെയര്‍ ചെയ്തിരിക്കുന്ന ടാഗുകളില്‍ നിന്ന് യാത്രയ്ക്ക് പ്രാധാന്യമുള്ള വീഡിയോ ബ്ലോഗ് ആണെന്നാണ് സൂചന.

Read More

ഒരാഴ്ചയ്ക്കിടെ നടന്നത് 23 വിവാഹങ്ങള്‍ ! അടുത്തടുത്ത ദിവസങ്ങളില്‍ അടുത്തടുത്ത ബന്ധുക്കളെ വിവാഹം കഴിച്ച് പെട്ടെന്നു തന്നെ വിവാഹമോചിതരായി; ആളുകളെ അമ്പരപ്പിച്ച് ചൈനീസ് കുടുംബം…

ചിലര്‍ വിവാഹം കഴിക്കുന്നതിലും വേഗത്തിലാണ് വിവാഹമോചിതരാവുന്നത്. അടുത്തടുത്ത ദിവസങ്ങളില്‍ അടുത്ത ബന്ധുക്കളെ വിവാഹം ചെയ്ത് തൊട്ടടുത്ത ദിവസങ്ങളില്‍ വിവാഹമോചിതരായാണ് ഒരു ചൈനീസ് കുടുംബം ആളുകളെ ഞെട്ടിച്ചത്. ചൈനയിലെ കിഴക്കന്‍ ഷിജിയാങ് പ്രവിശ്യയിലെ ഒരു കുടുംബത്തില്‍ തൊട്ടടുത്ത ബന്ധുക്കള്‍ തമ്മില്‍ രണ്ട് ആഴ്ചക്കുള്ളില്‍ നടന്നത് 23 വിവാഹങ്ങളാണ്. എന്തിനാണ് ഇങ്ങനെ വിവാഹവും വിവാഹമോചനവും നടത്തിയതെന്നു ചോദിച്ചാല്‍ അവര്‍ പറയുന്ന ഉത്തരം ആരുടെയും കണ്ണു തള്ളിക്കും. സര്‍ക്കാരിന്റെ ഭവനപദ്ധതിയുടെ ഗുണം കിട്ടാന്‍ വേണ്ടിയായിരുന്നു ഈ മാരത്തോണ്‍ വിവാഹങ്ങള്‍. സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്കുള്ള 430 സ്‌ക്വയര്‍ ഫീറ്റുള്ള വീട് പദ്ധതിയില്‍ ഭാഗമാകുന്നതിനുള്ള നിബന്ധന പ്രദേശവാസികളും വിവാഹിതരാവണമെന്നും മാത്രമായിരുന്നു. അതിനായി പാന്‍ എന്ന യുവാവിന്റെ തലയില്‍ വിരിഞ്ഞ ആശയമായിരുന്നു ഈ വിവാഹങ്ങളും വിവാഹമോചനങ്ങളും. ഗ്രാമത്തില്‍ താമസിക്കുന്ന പ്രദേശവാസിയാണെന്ന രേഖയുള്ള തന്റെ മുന്‍ ഭാര്യയായ ഷിയെ ഇയാള്‍ വീണ്ടും വിവാഹം ചെയ്തു. ആറ് ദിവസത്തിനുള്ളില്‍ ഇവര്‍…

Read More

പൊ​റി​ഞ്ചു മ​റി​യം ജോ​സ് റീ​ലോ​ഡ​ഡ്! കാ​ട്ടാ​ള​ൻ പൊ​റി​ഞ്ചു​വി​ന്‍റെ ഓ​ർ​മ​ക​ളു​മാ​യി മ​ക​ൾ; ക​ഥ കേ​ൾ​ക്കാ​ൻ മ​റി​യ​വും കൂ​ട്ട​രും

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: “”അ​പ്പ​ൻ ശ​രി​ക്കും ഹീ​റോ ആ​യി​രു​ന്നു. സി​നി​മേ​ല് കാ​ണി​ച്ച​പോ​ലെ ത​ന്നെ. പ​ടം ഞ​ങ്ങ​ൾ​ക്കി​ഷ്ട​പ്പെ​ട്ടു.” കേ​ര​ള​ത്തി​ലെ തിയ​റ്റ​റു​ക​ളെ ഇ​ള​ക്കി​മ​റി​ക്കു​ന്ന പൊ​റി​ഞ്ചു മ​റി​യം ജോ​സ് എ​ന്ന സി​നി​മ​യി​ലെ ടൈ​റ്റി​ൽ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൊ​ന്നാ​യ പൊ​റി​ഞ്ചു​വി​ന്‍റെ ആ​വി​ഷ്കാ​ര​ത്തി​ന് കാ​ര​ണ​മാ​യ തൃ​ശൂ​രി​ലെ കാ​ട്ടാ​ള​ൻ പൊ​റി​ഞ്ചു​വി​ന്‍റെ മ​ക​ൾ പ​റ​ഞ്ഞു നി​ർ​ത്തി​യ​പ്പോ​ൾ കൈയ​ടി​ക​ൾ ഉ​യ​ർ​ന്നു. സി​നി​മ​യി​ൽ പൊ​റി​ഞ്ചു​വി​ന്‍റെ ഇ​ൻ​ട്രൊ​ഡ​ക്ഷ​ൻ സ​മ​യ​ത്ത് ഉ​യ​ർ​ന്ന കൈയ​ടി​പോ​ലെ. മ​ര​ണ​ത്തി​ന്‍റെ അ​ന്പ​താം വാ​ർ​ഷി​ക​ത്തി​ൽ വെ​ള്ളി​ത്തി​ര​യി​ൽ പു​ന​ർ​ജ​നി​ച്ച കാ​ട്ടാ​ള​ൻ പൊ​റി​ഞ്ചു​വി​നെ പ്രേ​ക്ഷ​ക​ർ നെ​ഞ്ചേ​റ്റു​ന്പോ​ൾ ശ​രി​ക്കു​ള്ള പൊ​റി​ഞ്ചു​വും അ​ഞ്ചു പ​തി​റ്റാ​ണ്ടി​നി​പ്പു​റം ഹീ​റോ ആ​വു​ക​യാ​ണ്. ഇ​ന്ന​ലെ തൃ​ശൂ​ർ സ​പ്ന തിയ​റ്റ​റി​ൽ സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ ശ​രി​ക്കു​ള്ള പൊ​റി​ഞ്ചു​വി​ന്‍റെ വീ​ട്ടു​കാ​രെ ആ​ദ​രി​ക്കാ​ൻ ഒ​രു​ക്കി​യ ച​ട​ങ്ങി​ലാണ് പൊ​റി​ഞ്ചു​വി​ന്‍റെ മൂ​ത്ത​മ​ക​ൾ കു​ഞ്ഞ​ല ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട അ​പ്പ​നെ​ക്കു​റി​ച്ച് വാ​ചാ​ല​യാ​യ​ത്. സി​നി​മ​യി​ൽ പൊ​റി​ഞ്ചു​വി​ന്‍റെ പ്ര​ണ​യ​നാ​യി​ക​യാ​യി ത​ക​ർ​ത്താ​ടി​യ മ​റി​യ​യെ അ​വ​ത​രി​പ്പി​ച്ച നൈ​ല ഉ​ഷ​യും സി​നി​മ​യൊ​രു​ക്കി​യ സം​വി​ധാ​യ​ക​ൻ ജോ​ഷി​യും മ​റ്റ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രും കൗ​തു​ക​ത്തോ​ടെ അ​തി​ലേ​റെ…

Read More

സൗദിയില്‍ കറങ്ങാന്‍ ഇനി പര്‍ദ വേണ്ട ! വിനോദസഞ്ചാരികള്‍ക്ക് പര്‍ദ നിര്‍ബന്ധമാക്കില്ലെന്ന് സര്‍ക്കാര്‍; പുതിയ നിബന്ധനകള്‍ ഇങ്ങനെ…

രാജ്യത്തെത്തുന്ന വിദേശ ടൂറിസ്റ്റുകള്‍ക്ക് പര്‍ദ നിര്‍ബന്ധമാക്കില്ലെന്ന് സൗദി നാഷണല്‍ ഹെറിറ്റേജ് പ്രസിഡന്റ് അഹ്മദ് അല്‍ ഖത്തീബ് അറിയിച്ചു. രാജ്യത്തെത്തുമ്പോള്‍ പര്‍ദ ധരിക്കണമെന്ന് അവരെ നിര്‍ബന്ധിക്കില്ലെന്നും എന്നാല്‍ മാന്യമായ വസ്ത്രം ധരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വനിതാ വിനോദസഞ്ചാരികളെയോ സൗദിയില്‍ കഴിയുന്ന വിദേശികളെയോ പര്‍ദ ധരിക്കാന്‍ നിര്‍ബന്ധിക്കില്ല. മാന്യമായ വസ്ത്രധാരണത്തെക്കുറിച്ചുള്ള അറിയിപ്പ് മുന്‍കൂട്ടി വിനോദസഞ്ചാരികളെ അറിയിക്കും. ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും നല്‍കും. മാന്യമായ വസ്ത്രധാരണവുമായി ബന്ധപ്പെട്ടുള്ള വ്യവസ്ഥകള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്നും നിയമങ്ങള്‍ പരസ്യപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

ഇത് അസാധാരണനായ ശില്‍പ്പിയുടെ അസാധാരണ ശില്‍പം ! പത്മതീര്‍ഥക്കുളത്തിനു മുന്‍വശത്തായി സ്ഥാപിച്ച കല്ലാനയുടെ പിന്നിലുള്ള കഥകള്‍ ഇങ്ങനെ…

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ പത്മതീര്‍ഥ കുളത്തിനു മുന്‍വശത്തായി സ്ഥാപിച്ച കല്ലാനയുടെ ശില്‍പം ഒരു അദ്ഭുതമാണ്. കാര്‍ത്തിക തിരുനാള്‍ രാമവര്‍മയുടെ കാലത്താണ് കല്ലാനയെ സ്ഥാപിച്ചത്. പ്രദേശത്തിന്റെ കാവല്‍ക്കാരനെന്ന സങ്കല്‍പം നിലനിര്‍ത്തി ശ്രീ പത്മനാഭ പ്രതിഷ്ഠക്ക് അഭിമുഖമായാണ് കല്ലാനയെ സ്ഥാപിച്ചിരിക്കുന്നത്. പലപ്പോഴായി നടത്തിയ റോഡ് നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കല്ലാനയുടെ മൂന്നില്‍ രണ്ടു ഭാഗവും മണ്ണിനടിയിലായി. ഈ ആനയെ ആര് പണികഴിപ്പിച്ചു എന്നതിനെക്കുറിച്ച് ആര്‍ക്കുമറിയില്ല ഈ ആനയ്ക്കു പിന്നിലുള്ള കഥയെപ്പറ്റി അധ്യാപകനും ചരിത്ര പണ്ഡിതനുമായ എം ജി ശശിഭൂഷണ്‍ കണ്ടെത്തിയിരിക്കുന്നത് മൂന്ന് സാധ്യതകളാണ്. കല്ലാനയെക്കുറിച്ച് ചരിത്രപരമായ രേഖകള്‍ ഇല്ല മറിച്ച് അഭിപ്രായങ്ങള്‍ മാത്രം. ഒന്നാമത് പത്മനാഭ സ്വാമി ക്ഷേത്രം ശില്‍പികളില്‍ ഒരാളെ പ്രവര്‍ത്തനം നടത്തിയപ്പോള്‍ എന്തെങ്കിലും തെറ്റ് കണ്ടെത്തിയിരിക്കാം. അപ്പോള്‍ ആ ശില്‍പിയെ വിലക്കിയിരിക്കും. അയാള്‍ പശ്ചാതാപത്തോടെ ചെയ്ത ശില്‍പം ആയിരിക്കാം ഇത്. ഒറ്റയാനായ ശില്‍പിയായിരിക്കും ഇത് ഉണ്ടാക്കിയത്. രണ്ടാമത്തെ…

Read More