സൗദിയില്‍ കറങ്ങാന്‍ ഇനി പര്‍ദ വേണ്ട ! വിനോദസഞ്ചാരികള്‍ക്ക് പര്‍ദ നിര്‍ബന്ധമാക്കില്ലെന്ന് സര്‍ക്കാര്‍; പുതിയ നിബന്ധനകള്‍ ഇങ്ങനെ…

രാജ്യത്തെത്തുന്ന വിദേശ ടൂറിസ്റ്റുകള്‍ക്ക് പര്‍ദ നിര്‍ബന്ധമാക്കില്ലെന്ന് സൗദി നാഷണല്‍ ഹെറിറ്റേജ് പ്രസിഡന്റ് അഹ്മദ് അല്‍ ഖത്തീബ് അറിയിച്ചു. രാജ്യത്തെത്തുമ്പോള്‍ പര്‍ദ ധരിക്കണമെന്ന് അവരെ നിര്‍ബന്ധിക്കില്ലെന്നും എന്നാല്‍ മാന്യമായ വസ്ത്രം ധരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വനിതാ വിനോദസഞ്ചാരികളെയോ സൗദിയില്‍ കഴിയുന്ന വിദേശികളെയോ പര്‍ദ ധരിക്കാന്‍ നിര്‍ബന്ധിക്കില്ല. മാന്യമായ വസ്ത്രധാരണത്തെക്കുറിച്ചുള്ള അറിയിപ്പ് മുന്‍കൂട്ടി വിനോദസഞ്ചാരികളെ അറിയിക്കും. ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും നല്‍കും. മാന്യമായ വസ്ത്രധാരണവുമായി ബന്ധപ്പെട്ടുള്ള വ്യവസ്ഥകള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്നും നിയമങ്ങള്‍ പരസ്യപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

ഇത് അസാധാരണനായ ശില്‍പ്പിയുടെ അസാധാരണ ശില്‍പം ! പത്മതീര്‍ഥക്കുളത്തിനു മുന്‍വശത്തായി സ്ഥാപിച്ച കല്ലാനയുടെ പിന്നിലുള്ള കഥകള്‍ ഇങ്ങനെ…

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ പത്മതീര്‍ഥ കുളത്തിനു മുന്‍വശത്തായി സ്ഥാപിച്ച കല്ലാനയുടെ ശില്‍പം ഒരു അദ്ഭുതമാണ്. കാര്‍ത്തിക തിരുനാള്‍ രാമവര്‍മയുടെ കാലത്താണ് കല്ലാനയെ സ്ഥാപിച്ചത്. പ്രദേശത്തിന്റെ കാവല്‍ക്കാരനെന്ന സങ്കല്‍പം നിലനിര്‍ത്തി ശ്രീ പത്മനാഭ പ്രതിഷ്ഠക്ക് അഭിമുഖമായാണ് കല്ലാനയെ സ്ഥാപിച്ചിരിക്കുന്നത്. പലപ്പോഴായി നടത്തിയ റോഡ് നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കല്ലാനയുടെ മൂന്നില്‍ രണ്ടു ഭാഗവും മണ്ണിനടിയിലായി. ഈ ആനയെ ആര് പണികഴിപ്പിച്ചു എന്നതിനെക്കുറിച്ച് ആര്‍ക്കുമറിയില്ല ഈ ആനയ്ക്കു പിന്നിലുള്ള കഥയെപ്പറ്റി അധ്യാപകനും ചരിത്ര പണ്ഡിതനുമായ എം ജി ശശിഭൂഷണ്‍ കണ്ടെത്തിയിരിക്കുന്നത് മൂന്ന് സാധ്യതകളാണ്. കല്ലാനയെക്കുറിച്ച് ചരിത്രപരമായ രേഖകള്‍ ഇല്ല മറിച്ച് അഭിപ്രായങ്ങള്‍ മാത്രം. ഒന്നാമത് പത്മനാഭ സ്വാമി ക്ഷേത്രം ശില്‍പികളില്‍ ഒരാളെ പ്രവര്‍ത്തനം നടത്തിയപ്പോള്‍ എന്തെങ്കിലും തെറ്റ് കണ്ടെത്തിയിരിക്കാം. അപ്പോള്‍ ആ ശില്‍പിയെ വിലക്കിയിരിക്കും. അയാള്‍ പശ്ചാതാപത്തോടെ ചെയ്ത ശില്‍പം ആയിരിക്കാം ഇത്. ഒറ്റയാനായ ശില്‍പിയായിരിക്കും ഇത് ഉണ്ടാക്കിയത്. രണ്ടാമത്തെ…

Read More

കുടുംബത്തിനെതിരേ കൂടോത്രം ചെയ്‌തെന്നു സംശയം ! കൗമാരക്കാരന്‍ അമ്മായിയെ വെട്ടിക്കൊന്നു; ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…

കുടുംബത്തിനേതിരേ കൂടോത്രം ചെയ്‌തെന്ന് ആരോപിച്ച് പതിനേഴുകാരന്‍ സ്വന്തം അമ്മായിയെ വെട്ടിക്കൊന്നു. പാടത്ത് പണിയെടുത്ത് മടങ്ങുകയായിരുന്ന സ്ത്രീയെ അരിവാളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഒഡീഷയിലെ കിയോജര്‍ ജില്ലയിലെ ഗായല്‍മുണ്ടയിലാണ് സംഭവം നടന്നത്. വീടിന് സമീപം കൂടോത്രപരമായ പൂജകള്‍ ഇവര്‍ ചെയ്‌തെന്നാണ് പയ്യന്‍ കൊലപാതകത്തിനു കാരണമായി പറയുന്നത്. തന്റെ കുടുംബത്തിനെതിരേ ഇവര്‍ മന്ത്രവാദം ചെയ്യുന്നു എന്ന് ഈ കുട്ടി മുമ്പ് പല പ്രാവശ്യം ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ അമ്മായി നിഷേധിച്ചിരുന്നു. എന്നാല്‍ ഇവര്‍ പറഞ്ഞത് വിശ്വസിക്കാതിരുന്ന കുട്ടി ഏറെ നാളായി ഈ സ്ത്രീയെ കൊലപ്പെടുത്താന്‍ ലക്ഷ്യം വെച്ച് നടക്കുകയായിരുന്നു. അരിവാള് കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ ശേഷം കുട്ടി പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയും ചെയ്തു.

Read More

തു​ട​ർ​ച്ച​യാ​യ മു​പ്പ​താം യാ​ത്ര​! നൂ​റാം​വ​യ​സി​ലെ ഹി​മാ​ല​യ​ൻ യാ​ത്ര​യ്ക്കൊ​രു​ങ്ങി ന​ന്പൂ​തി​രി​പ്പാ​ട്; കൂ​ടെ ഇ​ത്ത​വ​ണ ദീ​പി​ക​യും

എം.​വി. വ​സ​ന്ത് തൃ​ശൂ​ർ: നൂ​റാം​വ​യ​സി​ൽ ത​ന്‍റെ തു​ട​ർ​ച്ച​യാ​യ മു​പ്പ​താം ഹി​മാ​ല​യ​ൻ യാ​ത്ര​യ്ക്കൊ​രു​ങ്ങി പി. ​ചി​ത്ര​ൻ ന​ന്പൂ​തി​രി​പ്പാ​ട്. ക​ന്യാ​കു​മാ​രി നാ​ഗ​ർ​കോ​വി​ൽ ശാ​ര​ദാ​ശ്ര​മ​ത്തി​ലെ തീ​ർ​ഥാ​ട​ക സം​ഘ​ത്തി​നൊ​പ്പം ഇ​ന്നു തൃ​ശൂ​രി​ൽ നി​ന്നും യാ​ത്ര പു​റ​പ്പെ​ടും. ഡ​ൽ​ഹി, ഹ​രി​ദ്വാ​ർ, ഋ​ഷി​കേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ൽ തു​ട​ങ്ങി ഒ​രു​മാ​സം നീ​ളു​ന്ന യാ​ത്ര. പ​തി​ന​ഞ്ചു ദി​വ​സ​ത്തോ​ളം ഹി​മാ​ല​യ​ത്തി​ലു​ണ്ടാ​കും. കൂ​ടു​ത​ൽ ത​വ​ണ പോ​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തു തു​ട​ർ​ച്ച​യാ​യ മു​പ്പ​താം യാ​ത്ര​യാ​ണ്. ഹി​മാ​ല​യ​ത്തി​നോ​ടെ​ന്നും ക​ടു​ത്ത ല​ഹ​രി​യാ​ണ് ന​ന്പൂ​തി​രി​പ്പാ​ടി​ന്. അ​തു​ത​ന്നെ​യാ​ണ് നൂ​റാം​വ​യ​സി​ലെ ഈ ​യാ​ത്ര​യ്ക്കു പി​ന്നി​ൽ. ഇ​ത്ത​വ​ണ ന​ന്പൂ​തി​രി​പ്പാ​ടി​നൊ​പ്പം ദീ​പി​ക​യു​മു​ണ്ട്. ത​ന്നെ​ക്കു​റി​ച്ച് ഇ​ക്ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് നാ​ലി​നു ദീ​പി​ക സ​ണ്‍​ഡേ സ​പ്ലി​മെ​ന്‍റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച “ഹി​മാ​ല​യം എ​ന്നാ​ൽ ല​ഹ​രി’ എ​ന്ന ലേ​ഖ​ന​മാ​ണ് ന​ന്പൂ​തി​രി​പ്പാ​ട് ഇ​ത്ത​വ​ണ കൂ​ടെ​ക്കൂ​ട്ടു​ന്ന​ത്. ബ​ദ​രീ​നാ​ഥ് ക്ഷേ​ത്ര​ത്തി​ലെ പ്ര​ധാ​ന പൂ​ജാ​രി – വാ​വ​ൽ​ജി​ക്കു സ​മ​ർ​പ്പി​ക്കാ​നാ​ണ് ലേ​ഖ​നം കൊ​ണ്ടു​പോ​കു​ന്ന​ത്. വാ​വ​ൽ​ജി പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി​യാ​യ ന​ന്പൂ​തി​രി​യാ​ണ്. തു​ട​ർ​ന്ന് വ​സി​ഷ്ഠ​ഗു​ഹ​യി​ലെ ആ​ശ്ര​മ​ത്തി​ലെ നാ​രാ​യ​ണാ​ന​ന്ദ സ്വാ​മി​ക്കും സ​മ​ർ​പ്പി​ക്കും. ഇ​ദ്ദേ​ഹം ഗു​രു​വാ​യൂ​ർ സ്വ​ദേ​ശി​യാ​ണ്.…

Read More

കാ​സ്റ്റിം​ഗ് കൗ​ച്ച് വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ അ​വ​സാ​നി​ക്കു​ന്നി​ല്ല! സംവിധായകരില്‍ നിന്ന്‌ നേ​രി​ടേ​ണ്ടി വ​ന്ന ദു​ര​നു​ഭ​വ​ത്തെ കു​റി​ച്ച് വെളിപ്പെടുത്തലുമായി സുർവീൺ ചൗള

കാ​സ്റ്റിം​ഗ് കൗ​ച്ച് വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ അ​വ​സാ​നി​ക്കു​ന്നി​ല്ല. ക​ന്ന​ഡ, തെ​ലു​ങ്ക്, ഹി​ന്ദി, പ​ഞ്ചാ​ബി തു​ട​ങ്ങി​യ ഭാ​ഷ​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ സു​ര്‍​വീ​ൺ ചൗ​ള​യാ​ണ് ത​നി​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന ദു​ര​നു​ഭ​വ​ത്തെ കു​റി​ച്ച് ഇ​പ്പോ​ൾ തു​റ​ന്ന​ടി​ച്ചി​രി​ക്കു​ന്ന​ത്. ബോ​ളി​വു​ഡി​ല്‍ നി​ന്നു ര​ണ്ട് ത​വ​ണ​യും തെ​ന്നി​ന്ത്യ​യി​ല്‍ നി​ന്നു മൂ​ന്ന് ത​വ​ണ​യും കാ​സ്റ്റിം​ഗ് കൗ​ച്ച് അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി വ​ന്ന​താ​യി സു​ര്‍​വീ​ൺ പ​റ​യു​ന്നു.​ ബോ​ളി​വു​ഡി​ൽ നി​ന്നു​ള്ള സം​വി​ധാ​യ​ക​രാ​യ ര​ണ്ടു​പേ​രാ​ണ് ത​ന്നോ​ട് മോ​ശ​മാ​യി സം​സാ​രി​ച്ച​ത്. തെ​ന്നി​ന്ത്യ​യി​ലെ ഒരു ​സി​നി​മ സം​വി​ധാ​യ​ക​ൻ ത​ന്നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി. ഔ​ദ്യോ​ഗി​ക​മ​ല്ലാ​ത്ത കാ​ര്യ​ങ്ങ​ള്‍​ക്കു വേ​ണ്ടി അ​യാ​ള്‍ ത​ന്നെ മും​ബൈ​യി​ലേ​ക്ക് ക്ഷ​ണി​ച്ചു. പി​ന്നീ​ട് അ​യാ​ളു​ടെ ഫോ​ണ്‍ കോ​ള്‍ എ​ടു​ക്കാ​തെ​യി​രി​ക്കു​ക​യാ​ണ് ചെ​യ്ത​തെ​ന്നും ന​ടി പ​റ​യു​ന്നു. ആ ​സം​വി​ധാ​യ​ക​നൊ​പ്പ​മു​ള​ള സി​നി​മ​യും പി​ന്നീ​ട് ന​ട​ന്നി​ല്ല. ബോ​ളി​വു​ഡി​ല്‍ ഹേ​റ്റ് സ്‌​റ്റോ​റി 2, അ​ഗ്ലി തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലൂ​ടെ​യാ​ണ് സു​ർ​വീ​ൺ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്.

Read More

ആ​രെ വി​വാ​ഹം ക​ഴി​ക്കാ​നാ​ണ് ആ​ഗ്ര​ഹം ? സാ​യി പ​ല്ല​വി​യെ വി​വാ​ഹം ക​ഴിക്കും; പൂ​ജ ഹെ​ഗ്ഡ​യു​മാ​യി ഡേ​റ്റ് ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു; വ​രു​ണ്‍ തേ​ജ് പറയുന്നു…

സാ​യി പ​ല്ല​വി​യെ വി​വാ​ഹം ക​ഴിക്കുമെന്ന് തെ​ലു​ങ്ക് ന​ട​ൻ വ​രു​ണ്‍ തേ​ജ്. ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് ന​ട​ൻ മ​ന​സ് തു​റ​ന്ന​ത്. റാ​ഷി ഖ​ന്ന, പൂ​ജ ഹെ​ഗ്ഡ, സാ​യി പ​ല്ല​വി എ​ന്നി​വ​രി​ൽ ആ​രെ വി​വാ​ഹം ക​ഴി​ക്കാ​നാ​ണ് ആ​ഗ്ര​ഹം എ​ന്ന അ​വ​താ​ര​ക​യാ​യ ല​ക്ഷ്മി മ​ഞ്ജു​വി​ന്‍റെ ചോ​ദ്യ​ത്തി​നാ​ണ് താ​രം ഉ​ത്ത​രം പ​റ​ഞ്ഞ​ത്. സാ​യി പ​ല്ല​വി​യെ വി​വാ​ഹം ക​ഴി​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും പൂ​ജ ഹെ​ഗ്ഡ​യു​മാ​യി ഡേ​റ്റ് ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും വ​രു​ണ്‍ പ​റ​ഞ്ഞു.

Read More

ക​ടു​ത്ത നി​വി​ൻ പോ​ളി ആ​രാ​ധി​ക! വൃ​ക്ക രോ​ഗി​യാ​യ ആ​രാ​ധി​ക​യു​ടെ ആ​ഗ്ര​ഹം സാ​ധി​ച്ചു കൊ​ടു​ത്ത് നി​വി​ൻ പോ​ളി; ചി​ത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

വൃ​ക്ക രോ​ഗി​യാ​യ ആ​രാ​ധി​ക​യു​ടെ ആ​ഗ്ര​ഹം സാ​ധി​ച്ചു കൊ​ടു​ത്ത് ന​ട​ൻ നി​വി​ൻ പോ​ളി. മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​നി​യാ​യ 26 കാ​രി അ​ഞ്ജ​ലി കൃ​ഷ്ണ​ൻ ദീ​ർ​ഘ​നാ​ളു​ക​ളാ​യി ചി​കി​ത്സ​യി​ലാ​ണ്. ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ ഇ​വ​ർ ഡ​യാ​ലി​സി​സ് ചി​കി​ത്സ​യി​ലാ​ണി​പ്പോ​ൾ. ക​ടു​ത്ത നി​വി​ൻ പോ​ളി ആ​രാ​ധി​ക​യാ​യ ഇ​വ​ർ​ക്ക് താ​ര​ത്തെ നേ​രി​ൽ കാ​ണ​ണ​മെ​ന്ന് അ​തി​യാ​യ ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. മാ​ത്ര​മ​ല്ല ടെ​ല​ഗ്രാ​മി​ലെ നി​വി​ൻ പോ​ളി ഫാ​ൻ​സ് ഗ്രൂ​പ്പി​ൽ ഈ ​ആ​ഗ്ര​ഹം അ​ഞ്ജ​ലി പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു. ആ​രാ​ധ​ക​ർ മു​ഖേ​ന സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​റി​ഞ്ഞ താ​രം അ​ഞ്ജ​ലി​യെ കാ​ണാ​ൻ നേ​രി​ട്ടെ​ത്തു​ക​യാ​യി​രു​ന്നു. അ​ഞ്ജ​ലി​ക്കൊ​പ്പ​മു​ള്ള നി​വി​ൻ പോ​ളി​യു​ടെ ചി​ത്രം ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Read More

ന്യൂജെന്‍ ഗുരുദക്ഷിണ! പ്ല​സ്ടു വി​ദ്യാ​ര്‍​ഥി അ​ധ്യാ​പി​ക​യു​ടെ മു​ഖ​ത്ത​ടി​ച്ചു; വി​ദ്യാ​ര്‍​ഥി​ക്കെ​തി​രേ കേ​സ്; സംഭവത്തെക്കുറിച്ച്‌ അ​ധ്യാ​പി​ക പറയുന്നത് ഇങ്ങനെ…

കോ​ഴി​ക്കോ​ട്: അ​ധ്യാ​പി​ക​യു​ടെ മു​ഖ​ത്ത​ടി​ച്ച വി​ദ്യാ​ര്‍​ഥി​ക്കെ​തി​രേ പോ​ലീ​സ് കേ​സ്. വെ​ള്ളി​പ​റ​മ്പ് സ്വ​ദേ​ശി​യും ന​ഗ​ര​ത്തി​ലെ സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ബോ​ട്ട​ണി അ​ധ്യാ​പി​ക​യു​മാ​യ 47 കാ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​ക്കെ​തി​രേ ടൗ​ണ്‍​പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഔ​ദ്യോ​ഗി​ക ജോ​ലി ത​ട​സ​പ്പെ​ടു​ത്ത​ല്‍, സ്ത്രീ​ക​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റ​ല്‍ തു​ട​ങ്ങി നാ​ലോ​ളം വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്താ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. അ​ധ്യാ​പി​ക പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ ഉ​ള്ള​ട​ക്കം : “”പ്ല​സ് ടു ​സ​യ​ന്‍​സ് എ ​ബാ​ച്ചി​ലാ​യി​രു​ന്നു ക്ലാ​സ്. രാ​വി​ലെ 10.45 മു​ത​ല്‍ 11 വ​രെ സ്‌​കൂ​ള്‍ അ​സം​ബ്ലി ന​ട​ന്നി​രു​ന്നു. അ​തി​ന് ശേ​ഷം ഇ​ന്‍​ര്‍​ര്‍​വെ​ല്‍ ക​ഴി​ഞ്ഞ് 11.20 ന് ​ഞാ​ന്‍ ക്ലാ​സി​ലെ​ത്തി​യ​പ്പോ​ള്‍ കു​ട്ടി​ക​ള്‍ എ​ല്ലാ​വ​രും എ​ത്തി​യി​രു​ന്നി​ല്ല. അ​തി​നാ​ല്‍ അ​ഞ്ച് മി​നി​റ്റി​നു ശേ​ഷം വ​ന്ന കു​ട്ടി​ക​ളെ കൂ​ടി ക്ലാ​സി​ല്‍ ക​യ​റ്റി​യ ശേ​ഷം ഞാ​ന്‍ ക്ലാ​സ് തു​ട​ങ്ങി. പ​ഠി​പ്പി​ച്ച്‌​കൊ​ണ്ടി​രി​ക്കു​മ്പോ​ള്‍ കു​ട്ടി​ക​ള്‍ സം​സാ​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട ഞാ​ന്‍ അ​വ​രോ​ട് ക്ലാ​സി​ല്‍ ശ്ര​ദ്ധി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍…

Read More

വീട്ടില്‍ കയറിയ വമ്പന്‍ പെരുമ്പാമ്പിനെ പിടിക്കാനെത്തിയവര്‍ ആ കാഴ്ച കണ്ടു ഞെട്ടി ! വീഡിയോ വൈറലാകുന്നു…

വീടിനുള്ളില്‍ കയറിയ വമ്പന്‍ പെരുമ്പാമ്പിനെ പിടിക്കാന്‍ നാട്ടുകാര്‍ ഒത്തുകൂടിയപ്പോള്‍ പെരുമ്പാമ്പിന്റെ വായില്‍ നിന്ന ചാടിപ്പോയത് വലിയൊരു ഉടുമ്പ്. ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പറന്നു കളിക്കുന്നത്. തായ്‌ലന്‍ഡിലാണ് സംഭവം. വീര്‍ത്ത വയറുമായി ഒന്നനങ്ങാന്‍ പോലും പറ്റാത്ത നിലയില്‍ വീടിനുള്ളില്‍ പെരുമ്പാമ്പിനെ കണ്ട വൃദ്ധ ആളുകളെ വിളിച്ചു കൂട്ടുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാര്‍ പാമ്പിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഏവരെയും ഞെട്ടിച്ചു കൊണ്ട് പാമ്പിന്റെ വായില്‍ നിന്നും ഉടുമ്പ് ചാടിപ്പോകുകയായിരുന്നു. പെരുമ്പാമ്പിന്റെ വായില്‍ അകപ്പെട്ട് പോകുന്നവ വീണ്ടും രക്ഷപെടുക എന്നത് അസാധ്യമായ കാര്യമാണ്. എന്നാല്‍ ഈ ഉടുമ്പ് ചത്തില്ല. സംഭവത്തിന്റെ വീഡിയോ വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ആളുകള്‍ കൂടിയതോടെ പെരുമ്പാമ്പ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മാത്രമല്ല വിഴുങ്ങിയ ഉടുമ്പിനെ പുറത്തേക്ക് തുപ്പുകയല്ലാതെ മറ്റു വഴിയില്ലായിരുന്നു.തന്റെ 10 വര്‍ഷത്തെ സര്‍വീസീല്‍ ആദ്യമായിട്ടാണ് ഇത്തരം സംഭവം കാണുന്നതെന്ന് രക്ഷാസേനയിലുണ്ടായിരുന്ന…

Read More

ബോണി കപൂര്‍ പിന്‍ഭാഗത്ത് സ്പര്‍ശിക്കുന്ന വീഡിയോ വൈറലായി ! പിന്നീടുള്ള ദിവസങ്ങളില്‍ കോളുകള്‍ കൊണ്ട് സഹികെട്ടു; സത്യാവസ്ഥ തുറന്നു പറഞ്ഞ് ഉര്‍വശി

ബോണി കപൂര്‍ നടി ഉര്‍വശി റൗട്ടേലയുടെ പിന്‍ഭാഗത്ത് സ്പര്‍ശിക്കുന്ന വീഡിയോ വൈറലായിരുന്നു. ബോണി കപൂറിന്റെ പ്രവൃത്തിയെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ നിരവധി ചര്‍ച്ചകളും നടന്നു. എന്നാല്‍ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി നടി ഉര്‍വശി തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് നടി പറയുന്നതിങ്ങനെ…ഞാന്‍ എത്തുന്നതിന് മുമ്പേ അദ്ദേഹം അവിടെ എത്തിയിരുന്നു. തുടര്‍ന്ന് ഒന്നിച്ച് ഫോട്ടോയ്ക്കു പോസ് ചെയ്തു. എന്നാല്‍ പിന്നീട് ആ വീഡിയോ കണ്ട് ഞെട്ടിപ്പോയി. എടുത്ത ആംഗിള്‍ അത്തരത്തിലുള്ളതായതു മൂലമാകാം വീഡിയോ വൈറലായത് സംഭവത്തിനു ശേഷമുള്ള ഒരാഴ്ച കോളുകളുടെ ബഹളമായിരുന്നു. ഉര്‍വശി പറയുന്നു. നിര്‍മ്മാതാവ് ജയന്തിലാല്‍ ഗാഡയുടെ മകന്‍ അക്ഷയ് ഗാഡയുടെ വിവാഹ റിസപ്ഷനിടെയാണ് സംഭവം. നിര്‍മ്മാതാവ് ബോണി കപൂര്‍ ഉര്‍വ്വശിയുടെ പിന്നില്‍ സ്പര്‍ശിക്കുന്നതായുള്ള വീഡിയോയാണ് വൈറലായത്. ഒരു പൊതു പരിപാടിക്കിടയില്‍ ബോണി കപൂര്‍ അനുചിതമായി നടി ഉര്‍വശി റൗട്ടേലയെ സ്പര്‍ശിച്ചെന്ന രീതിയിലാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.…

Read More