ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ദളിത് യുവതിയെയും കൊണ്ട് ഒളിച്ചോടിയ യുവാവിനെതിരേ പരാതി. യുവതിയെ മതംമാറ്റിയെന്ന ആരോപണമുന്നയിച്ചാണ് ബന്ധുക്കള്‍ പരാതി നല്‍കിയിരിക്കുന്നത്. വിവാഹിതയായ യുവതിയുമായി യുവാവ് ഫേസ്ബുക്കിലൂടെയാണ് സൗഹൃദം സ്ഥാപിച്ചെടുത്തതെന്നും പിന്നീട് ഒളിച്ചോടുകയായിരുന്നുവെന്നും യുവതിയുടെ ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ മതംമാറ്റ നിരോധന നിയമപ്രകാരം കേസെടുത്ത പോലീസ് യുവാവിനെയും ഇയാള്‍ക്കൊപ്പം അഞ്ചു പേരെയും അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ഥ്നഗര്‍ ജില്ലയിലാണ് കേസിനാസ്പദമായ സംഭവം. നാലു വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു ഷൈലേഷ് കുമാറും ലക്ഷ്മിയും തമ്മിലുള്ള വിവാഹം. കഴിഞ്ഞ മാസം 31-ാം തീയതി മുതല്‍ ലക്ഷ്മിയെ കാണാതായി. വീട്ടിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും 55,000 രൂപയും കൊണ്ടാണ് ലക്ഷ്മി പോയത്. ഇതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്കി. രണ്ടു ദിവസങ്ങള്‍ക്കു ശേഷം ലക്ഷ്മി സിസ്വാന്‍ ഗ്രാമത്തിലുള്ള സസ്വള്ള എന്ന യുവാവുമായി പ്രണയത്തിലായിരുന്നുവെന്നും രണ്ടുപേരും മുബൈയിലുണ്ടെന്നും പോലീസ് കണ്ടെത്തി. മുംബൈയില്‍ വച്ച് ലക്ഷ്മി മതംമാറി മുസ്കന്‍ എന്ന പേര്…
Read MoreCategory: Today’S Special
പ്രശസ്ത കൊറിയന്‍ നടി പാര്‍ക്ക് സൂ റ്യൂന്‍ ഗോവണിയില്‍ നിന്ന് വീണുമരിച്ചു ! ലോകമെമ്പാടും ആരാധകരുള്ള താരം…
പ്രശസ്ത ദക്ഷിണ കൊറിയന്‍ നടി പാര്‍ക്ക് സൂ റ്യൂന്‍(29) ഗോവണിയില്‍ നിന്ന് താഴെവീണ് മരിച്ചു. ഞായറാഴ്ചയാണ് അപകടമുണ്ടായത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മസ്തിഷ്ക മരണം സംഭവിച്ചുവെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. നടിയുടെ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള സന്നദ്ധത കുടുംബം പ്രകടിപ്പിച്ചിട്ടുണ്ട്. ഒട്ടേറെ ആരാധകരുള്ള താരമായിരുന്നു പാര്‍ക്ക് സൂ റ്യൂന്‍. നടിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ആരാധകര്‍. തിങ്കളാഴ്ച ജെജു ദ്വീപില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനിരിക്കവെയായിരുന്നു പാര്‍ക്കിന്റെ മരണം. നടിയുടെ മരണാനന്തര ചടങ്ങുകള്‍ ചൊവ്വാഴ്ച നടക്കും. നിരവധി സംഗീത ആല്‍ബങ്ങളില്‍ പാര്‍ക്ക് സൂ റ്യൂന്‍ അഭിനയിച്ചിട്ടുണ്ട്. ‘സ്നോഡ്രോപ്പ്’ എന്ന ടെലിവിഷന്‍ സീരീസിലാണ് പാര്‍ക്ക് അവസാനമായി അഭിനയിച്ചത്.
Read Moreസ്ലിം ആകാൻ നോക്കിയതാ…! ചീർത്ത കവിൾ, തടിച്ചീന്നുള്ള ഭര്‍ത്താവിന്റെ പരിഹാസം; ഭാരം 17 കിലോയിലേക്ക് എത്തിയപ്പോൾ സംഭവിച്ചത് മറ്റൊന്ന്…
ബെൽഗൊറോഡ്: ചീർത്ത കവിളാണെന്നും തടിച്ചിയാണെന്നുമുള്ള ഭര്‍ത്താവിന്റെ പരിഹാസം സഹിക്കവയ്യാതെയാണു റഷ്യാക്കാരിയായ യാന ബൊബ്രോവ എന്ന സ്ത്രീ ശരീരഭാരം കുറയ്ക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ഭക്ഷണം പരിമിതപ്പെടുത്തി. കഠിനമായ വ്യായാമങ്ങൾ ചെയ്തു. അതിനു ഫലവുമുണ്ടായി. ഭാരം വെറും 17 കിലോയായി കുറഞ്ഞു. ചീർത്തിരുന്ന കവിളൊക്കെ ഒട്ടി.വണ്ണം കുറയ്ക്കണമെന്ന ആഗ്രഹം അങ്ങനെ സാധിച്ചെങ്കിലും പണി പാളി. ശരീരഭാരം അമിതമായി കുറഞ്ഞത് കാരണമുള്ള ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് എഴുന്നേല്ക്കാന് പോലുമാകാതെ യാന ആശുപത്രിയിലായി. എല്ലും തോലുമായഅവരെ ഭര്‍ത്താവ് ഉപേക്ഷിക്കുകയും ചെയ് തു.റഷ്യന്‍ എന്‍ടിവി ഷോയായ ബിയോണ്ട് ദി ബോര്‍ഡര്‍ എന്ന സാമൂഹിക-രാഷ്ട്രീയ ടോക് ഷോയില്‍ യാന തന്നെയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ആശുപത്രിയിലെ പരിചരണത്തെ തുടർന്നു യുവതിയുടെ ഭാരം നിലവില്‍ 22 കിലോയായി കൂടിയിട്ടുണ്ട്. 5.2 അടി ഉയരമാണ് ഇവർക്കുള്ളത്. ചായ, വെള്ളം, മിഠായി, കുക്കികൾ, ഒരു കഷണം ചീസ്, അര ഗ്ലാസ്…
Read Moreബംഗളൂരു നഗരത്തില്‍ ഡച്ച് വ്ളോഗര്‍ക്ക് നേരെ ആക്രമണം ! വ്ളോഗര്‍ ഓടി രക്ഷപ്പെട്ടു; വീഡിയോ
ബംഗളൂരു നഗരത്തില്‍ ഡച്ച് വ്ളോഗര്‍ക്ക് നേരെ ഞെട്ടിക്കുന്ന ആക്രമണം. വീഡിയോ ചിത്രികരിക്കുന്നതിനിടെയാണ് നെതര്‍ലന്‍ഡില്‍ നിന്നുള്ള വ്ളോഗര്‍ പെഡ്രോ മോട്ടയ്ക്ക് നേരെ ചിക്പേട്ട് ബസാറില്‍ വച്ച് ഒരാള്‍ അസഭ്യം പറയുകയും ആക്രമണം നടത്തുകയും ചെയ്തത്. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ബസാറിലെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു പെഡ്രോ മോട്ട. അതിനിടെ ബസാറിലെ കച്ചവടക്കാരനായ ഒരാള്‍ പെഡ്രോയുടെ കൈ പിടിച്ചുതിരിക്കുന്നതും കാമറ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ആക്രമണത്തില്‍നിന്ന് ബ്ലോഗര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചത്. അതേസമയം, ഇപ്പോള്‍ പ്രചരിക്കുന്നത് പഴയ വീഡിയോ ആണെന്ന് ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ ബി ദയാനന്ദ പറഞ്ഞു. സംഭവത്തില്‍ പ്രതിയ്ക്കെതിരെ നടപടി സ്വീകരിച്ചതായും കമ്മീഷണര്‍ ട്വീറ്റ് ചെയ്തു.
Read Moreമദ്യമോഷ്ടാവിനെ പൂട്ടി ബാർ ജീവനക്കാരി; ജീവനക്കാരിക്ക് അഭിനന്ദനപ്രവാഹം; ബുദ്ധിമോശമാണു കാണിച്ചതെന്ന് വിമർശനവും
പെര്‍ത്ത്: ഓസ്ട്രേലിയയിലെ പെര്‍ത്തിലുള്ള ഒരു മദ്യവിൽപനശാലയിൽ നടന്ന മോഷണശ്രമം സാമൂഹ്യമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്. കവർച്ച തടഞ്ഞ ബാർ ജീവനക്കാരിയാകട്ടെ താരവുമായി. ഒരു പെട്ടി മദ്യമാണ് ഷോപ്പിൽനിന്നു യുവാവ് കടത്താൻ ശ്രമിച്ചത്. മദ്യശാലയിൽ തിരക്കില്ലാത്ത സമയത്തായിരുന്നു സംഭവം. കാഷ്യറായ പ്രായമുള്ള ഒരു സ്ത്രീ മാത്രമായിരുന്നു ഈ സമയം ഷോപ്പിലുണ്ടായിരുന്നത്. ഒരു പെട്ടി മദ്യമെടുത്തു പണമടയ്ക്കാനെന്ന വ്യാജേന ബില്‍ കൗണ്ടറിലേക്കു യുവാവ് വരുന്നു. കൗണ്ടറിനു മുന്നിലെത്തിയ ഇയാൾ പെട്ടെന്നു പുറത്തേക്കുള്ള വാതിൽ ലക്ഷ്യമാക്കി ഓടുന്നു. ഇതെത്ര താൻ കണ്ടതാണെന്ന മട്ടിൽ ജീവനക്കാരി ഓട്ടോമാറ്റിക് ഡോര്‍ ക്ലോസ് ചെയ്യുന്നു. വാതിൽ തുറക്കാൻ കഴിയാതെ മോഷ്ടാവ് തിരികെ കൗണ്ടറിലെത്തി മദ്യപ്പെട്ടി കാഷ്യറുടെ മുന്നിൽ വച്ചശേഷം താനൊന്നും അറിഞ്ഞില്ലേ എന്ന ഭാവത്തിൽ പുറത്തേക്കു നടക്കുന്നു. പാവം പൊയ്ക്കോട്ടെ എന്നു കരുതി ഇതിനിടെ ജീവനക്കാരി വാതിൽ തുറന്നും കൊടുക്കുന്നു.ഇതിന്റെ വീഡിയോ പ്രചരിച്ചതോടെ ജീവനക്കാരിക്ക് അഭിനന്ദനപ്രവാഹമായിരുന്നു. എന്നാൽ, ജീവനക്കാരി…
Read Moreമനോജ് സാനെ അശ്ലീല വീഡിയോയ്ക്ക് അടിമ ! മറന്നു പോകാതിരിക്കാനായി അശ്ലീല വെബ്സൈറ്റുകളുടെ പേരുകള്‍ കടലാസില്‍ എഴുതിവെച്ചിരുന്നു…
മുംബൈയില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ കൊലപ്പെടുത്തിയ മനോജ് സാനെ അശ്ലീല വീഡിയോകള്‍ക്ക് അടിമയായിരുന്നുവെന്ന് പോലീസ്. ഇയാളുടെ മൊബൈല്‍ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഇയാള്‍ നിരന്തരം പോണ് വീഡിയോകള്‍ കണ്ടിരുന്നു. മറന്നുപോകാതിരിക്കാനായി ഏതാനും അശ്ലീല വെബ്സൈറ്റുകളുടെ പേരുകള്‍ കടലാസില്‍ എഴുതി വെച്ചിരുന്നതും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതേ സമയം സരസ്വതി വൈദ്യയുടെ മുടി കണ്ട് സഹോദരി ബോധരഹിതയായി. സരസ്വതിയുടെ നീണ്ട മുടി മുറിച്ച് ഫ്ലാറ്റിലെ അടുക്കളയിലെ പ്ലാറ്റ്ഫോമില്‍ പ്രതി മനോജ് സാനെ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇതിന്റെ ഫോട്ടോ വസായ് വിരാര്‍ പൊലീസ് കാണിച്ചപ്പോഴാണ് സഹോദരി വികാരവിവശയായി ബോധരഹിതയായത്. അന്വേഷണത്തില്‍ സരസ്വതിക്ക് നാലു സഹോദരിമാരുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇവരില്‍ മൂന്നുപേരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. മനോജ് സാനെയെ ദിവസവും മണിക്കൂറുകളോളം പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. എന്നാല്‍ ഓരോ തവണയും ഇയാള്‍ മൊഴി മാറ്റുകയാണെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം പ്രതി മൃതദേഹത്തിന്റെ…
Read Moreചത്ത കുറുക്കനെ റാഞ്ചിയെടുത്ത് പറന്ന് ഭീമന് സ്വര്‍ണ പരുന്ത് ! വീഡിയോ വൈറല്‍…
പരുന്തും കഴുകനുമൊക്കെ മറ്റു ജീവികളെ റാഞ്ചുന്നത് നമ്മള് കണ്ടിട്ടുണ്ട്. താരതമ്യേന ചെറിയ ജീവികളെയാവും ഇവ റാഞ്ചുന്നത്. ഇത്തരത്തില്‍ ഒരിരയെ റാഞ്ചുന്ന അമ്പരപ്പിക്കുന്ന ഒരു പരുന്തിന്റെ വീഡിയോയാണ് ഇപ്പോള്‍ കാണികള്‍ക്കിടയില്‍ വൈറലായിരിക്കുന്നത്. ചത്ത കുറുക്കനെ കാലില്‍ തൂക്കി എടുത്ത് പറക്കുന്ന സ്വര്‍ണ്ണ പരുന്തിനെയാണ് വീഡിയോയില്‍ കാണുന്നത്. വടക്കേ അമേരിക്കയില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. വടക്കേ അമേരിക്കയില്‍ കാണപ്പെടുന്ന ഏറ്റവും വലുതും വേഗതയേറിയതുമായ പക്ഷികളില്‍ ഒന്നാണ് ഗോള്‍ഡന്‍ ഈഗിള്‍സ്. ഇവയുടെ ചിറകുകള്‍ക്ക് സാധാരണയായി ആറ് അടിക്ക് മേലെ നീളമുണ്ട്. വീഡിയോയുടെ തുടക്കതതില്‍ രണ്ട് വലിയ മലകളില്‍ ഒന്നിന്റെ മുകളില്‍ ഇരിക്കുന്ന ഒരു പരുന്തിനെയാണ് കാണുന്നത്. അതിശക്തമായ കാറ്റ് വീശിയടിക്കുന്ന സ്ഥലമാണെന്ന് ഇതെന്ന് വീഡിയോയില്‍ നിന്നും വ്യക്തമാണ്. കാറ്റിനെതിരെ തന്റെ ശക്തവും വലിപ്പമേറിയതുമായ ചിറകുകള് വീശി മറുപുറമുള്ള മലയിലേക്ക് പരുന്ത് പറന്നുയരുമ്പോള്‍ അതിന്റെ കാലുകളില്‍ ഒരു കുറുക്കന്റെ ശവശരീരം കാണാം.…
Read Moreസ്വപ്നങ്ങള്‍ക്ക് അതിരുകളില്ല ! മിസ് ഇന്ത്യ സ്വപ്നം ഉപേക്ഷിച്ച് സിവില്‍ സര്‍വീസില്‍ വിജയം കൈവരിച്ച സുന്ദരി
ഇന്ത്യയിലുള്ള ഒട്ടുമിക്ക ഉദ്യോഗാര്‍ഥികളുടെയും സ്വപ്നമാണ് സിവില്‍ സര്‍വീസ്. അതിനായി ചെറുപ്പത്തില്‍ തന്നെ തയ്യാറെടുക്കുന്ന നിരവധി ആളുകള്‍ നമ്മുടെ ഇടയിലുണ്ട്. എന്നാല്‍ ആകസ്മികമായി സിവില്‍ സര്‍വീസ് എത്തിപ്പെടുന്ന ചിലരുമുണ്ട്. അത്തരത്തിലൊരാളാണ് ഉത്തരാഖണ്ഡില്‍ നിന്നുള്ള ടസ്കീന്‍ ഖാന് എന്ന സുന്ദരി. മുന്‍ മിസ് ഉത്തരാഖണ്ഡ് ആയിരുന്ന ടസ്കീന്റെ ആദ്യ സ്വപ്നം സിവില്‍ സര്‍വീസ് ഒന്നുമായിരുന്നില്ല. ഒരു നാള്’മിസ് ഇന്ത്യ’ പട്ടം ചൂടുന്നത് അവള് സ്വപ്നം കണ്ടിരുന്നു. എന്നാല്‍ സാഹചര്യങ്ങള്‍ അവളുടെ കാഴ്ചപ്പാടുകള്‍ മാറ്റിമറിച്ചതോടെ ലോകസുന്ദരിപട്ടം എന്ന മോഹത്തില്‍ നിന്ന് സിവില്‍ സര്‍വീസ് എന്ന നേട്ടത്തിലേക്കാണ് അവള് എത്തിച്ചേര്‍ന്നത്. ഇത്തവണത്തെ സിവില്‍ സര്‍വീസ് ഫലം പുറത്തു വന്നപ്പോള്‍ 736-ാം റാങ്കിന്റെ നേരെ ടസ്ക്കീന്റെ പേരുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിറയെ ആരാധകരുള്ള ഈ സുന്ദരി, 2016-17 കാലഘട്ടത്തില്‍ മിസ് ഡെറാഡൂണ്‍, മിസ് ഉത്തരാഖണ്ഡ് കിരീടങ്ങള്‍ നേടിയിരുന്നു. സ്വാഭാവികമായി അടുത്ത ലക്ഷ്യം മിസ് ഇന്ത്യ…
Read Moreആത്മഹത്യ രാജ്യദ്രോഹക്കുറ്റം ! രാജ്യത്ത് ആത്മഹത്യ നിരോധിച്ച് കിം ജോങ് ഉന്‍
ഉത്തരകൊറിയയില്‍ ആത്മഹത്യ നിരോധിച്ച് ഭരണാധികാരി കിം ജോങ് ഉന്‍. രാജ്യത്ത് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കുതിച്ചുയര്‍ന്നതോടെയാണ് ഈ നീക്കമെന്നാണ് വിവരം. രാജ്യത്ത് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവരുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ധനവുണ്ടായതാണ് കിം ജോങ് ഉന്നിനെ ഇത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് ഉത്തരകൊറിയ കടന്നു പോകുന്നത്. ഇതിന്റെ ഫലമായി രാജ്യത്ത് ആത്മഹത്യകളുടെ എണ്ണവും കൂടുകയായിരുന്നു. രാജ്യത്ത് പട്ടിണിമരണങ്ങള്‍ വര്‍ധിച്ചതായും വിവരമുണ്ട്. പട്ടിണിയെത്തുടര്‍ന്ന് പത്തുവയസുകാരന് ആത്മഹത്യ ചെയ്തതോടെയാണ് ആത്മഹത്യ നിരോധിക്കാനും രാജ്യദ്രോഹക്കുറ്റമാക്കാനും കിം ജോങ് ഉന്‍ തീരുമാനിച്ചതെന്നാണ് വിവരം.
Read Moreവീണ്ടും ട്രെയിന്‍ പാളം തെറ്റി ! ഇത്തവണ ചെന്നൈയില്‍; ആളപായമില്ല…
വീണ്ടും ട്രെയിന്‍ പാളംതെറ്റി. ചെന്നൈ ബേസിന് ബ്രിഡ്ജ് സ്റ്റേഷന് സമീപമാണ് ട്രെയിന്‍ പാളം തെറ്റിയത്. ചെന്നൈ സെന്‍ട്രലില്‍ നിന്ന് തിരുവള്ളൂരിലേക്ക് പോകുന്ന സബര്‍ബന്‍ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച രാവിലെ 9.30-ഓടെയാണ് സംഭവം. ഒന്‍പത് കോച്ചുകളായിരുന്നു ട്രെയിനിലുണ്ടായിരുന്നത്. അവസാനത്തെ കോച്ചിന്റെ മുന്നിലുള്ള സ്ത്രീകളുടെ കോച്ചിന്റെ രണ്ട് ചക്രങ്ങള്‍ പാളം തെറ്റുകയായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല. അവധി ദിവസമായതിനാല്‍ ട്രെയിനില്‍ യാത്രക്കാര്‍ കുറവായിരുന്നു. അപകടത്തിന് ശേഷം ഏകദേശം ഒരു മണിക്കൂര്‍ റെയില്‍വേ ഗതാഗതം തടസ്സപ്പെട്ടു. റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വ്യാഴാഴ്ച ഇതേ സ്റ്റേഷന് സമീപം സമാനമായ രീതിയില്‍ വിജയവാഡ-ചെന്നൈ സെന്‍ട്രല്‍ ജനശതാബ്ദിയും പാളംതെറ്റിയിരുന്നു. ചെന്നൈയില്‍ യാത്രക്കാരെ ഇറക്കിയശേഷം യാര്‍ഡിലേക്ക് നീങ്ങുന്നതിനിടെയായിരുന്നു അപകടം.
Read More