പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച താലിബാനെ കബളിപ്പിച്ച് അഫ്ഗാനിസ്ഥാനിലിരുന്ന് പഠിച്ച് ഇന്ത്യയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി വിദ്യാര്‍ഥിനി. ഇരുപത്തിയാറുകാരിയായ ബെഹിഷ്ത ഖൈറുദ്ദീന്‍ മദ്രാസ് ഐഐടിയില്‍ നിന്നാണ് കെമിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്. 2021ലെ താലിബാന് അധിനിവേശ സമയത്താണ് ബെഹിഷ്ത ഖൈറുദ്ദീന്‍ മദ്രാസ് ഐഐടിയില്‍ പ്രവേശനം നേടിയത്. എന്നാല്‍ അഫ്ഗാനിനല്‍ താലിബാന് ഭരണത്തില്‍ പെണ്‍കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസം വിലക്കിയിരുന്നു. ഇതിനെ മറികടന്നാണ് ബെഹിഷ്ത ഖൈറുദ്ദീന്റെ വിജയം. വീട്ടില്‍ രഹസ്യ ലാബ് നിര്‍മ്മിച്ചും കടം വാങ്ങിയ ബീക്കറുകളിലും സഹോദരിയുടെ മൈക്രോവേവ് ഓവനിലും ലാബ് പരീക്ഷണങ്ങള്‍ നടത്തിയിരുന്നത്. രണ്ട് വര്‍ഷത്തോളം സ്ഥിരതയില്ലാത്ത വൈ ഫൈ കണക്ഷനുള്ള കമ്പ്യൂട്ടര്‍ ഉപയോഗിച്ചായിരുന്നു മദ്രാസ് ഐഐടിയില്‍ നിന്ന് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്. ഐഐടി മദ്രാസ് പഠനം പൂര്‍ത്തിയാക്കാനുള്ള എല്ലാ സഹായങ്ങളും നല്കി. താലിബാന് നിയന്ത്രണം ഏറ്റെടുത്തതോടെ നയതന്ത്രപരമായ വീഴ്ചകള്‍ കാരണം ഇന്റര്‍വ്യൂ പാസായിട്ടും ബെഹിഷ്തയ്ക്ക് ഐഐടിയില്‍…
Read MoreCategory: Today’S Special
വിവാഹത്തിന് ക്ഷണിച്ചത് ആകെ മൂന്നുപേരെ മാത്രം ! പങ്കാളിയെ ക്ഷണിച്ചില്ലെങ്കില്‍ പങ്കെടുക്കില്ലെന്ന് വരന്റെ സുഹൃത്ത്
കല്യാണത്തിന് നാടടച്ച് വിളിക്കുകയെന്നത് നമ്മുടെ നാട്ടില്‍ പതിവുള്ള കാര്യമാണ്. ആരെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ അത് വലിയ പ്രയാസമുണ്ടാക്കുകയും ചെയ്യും. എത്ര ചെറിയ കല്യാണത്തിനു പോലും 100 പേരെങ്കിലും ഉണ്ടാവും. എന്നാല്‍ പാശ്ചാത്യലോകത്ത് വിവാഹം അടുത്ത ബന്ധുക്കളെ മാത്രം ഉള്‍പ്പെടുത്തിയാവും മിക്കവാറും നടത്തുക. എന്നാല്‍ അടുത്തിടെ ഒരു വരന് തന്റെ വിവാഹത്തിന് വെറും മൂന്ന് പേരെയാണ് ക്ഷണിക്കാന്‍ തീരുമാനിച്ചത്. വരന്റെ ആ തീരുമാനം മാറ്റാന്‍ കൂട്ടാക്കത്തതിനെത്തുടര്ന്ന് അയാളുടെ സുഹൃത്തുമായി അക്കാര്യത്തില്‍ തര്‍ക്കമുണ്ടായതായാണ് വാര്‍ത്ത. തന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ക്ഷണം കിട്ടിയ മൂന്ന് പേരില്‍ ഏറ്റവും പ്രധാനിയായ തന്റെ കൂട്ടുകാരന് അവന്റെ ജീവിത പങ്കാളിയെ കൂടെ വിവാഹത്തിന് ക്ഷണിച്ചില്ലെങ്കില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കില്ല എന്ന് പറഞ്ഞതായാണ് റെഡിറ്റില്‍ ഒരാള്‍ പോസ്റ്റ് ഇട്ടിരിക്കുന്നതെന്ന് ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തന്റെ പ്രതിശ്രുത വധുവും താനും ഈ വര്‍ഷം വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഇരുവരും പരമ്പരാഗത…
Read Moreസ്വന്തം വാഹനത്തിന്റെ വ്യാജനെ കണ്ടെത്താന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സഹായിച്ചത് എഐ കാമറ ! സംഭവം ഇങ്ങനെ…
എഐ കാമറയെപ്പറ്റിയുള്ള ആശങ്കയില്‍ വാഹനത്തില്‍ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ പരിവാഹന്‍ സൈറ്റില്‍ കയറിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കണ്ടത് സ്വന്തം ബുള്ളറ്റിന്റെ അതേ നമ്പരില്‍ രജിസ്റ്റര്‍ ചെയ്ത ലോറി. എടക്കാട് കുണ്ടുപറമ്പ് സ്വദേശിയും കാരപ്പറമ്പ് സര്‍ക്കാര്‍ ഹോമിയോ കോളേജിലെ ക്ലര്‍ക്കുമായ നിഷാന്തിനാണ് ഈ അനുഭവം. കോട്ടയം ട്രാഫിക് പോലീസിന്റെ കാമറയില്‍ പതിഞ്ഞ ലോറിയും കോഴിക്കോട് ആര്‍ടി ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത തന്റെ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിനും ഒരേ നമ്പരാണെന്നാണ് നിഷാന്ത് കണ്ടെത്തിയത്. ബുള്ളറ്റിന്റെ നമ്പരിലുള്ള ലോറിക്ക് പോലീസ് പിഴ ചുമത്തിയ വിവരങ്ങളും സൈറ്റിലുണ്ട്. 2022 ജൂലൈയില്‍ യൂണിഫോം ധരിക്കാത്തതിന് കോട്ടയം കുറവിലങ്ങാട് വെച്ച് ഡ്രൈവര്‍ക്ക് 250 രൂപ പിഴ ചുമത്തിയിട്ടുണ്ട്. ഡ്രൈവറായ ബിനു എന്നയാള്‍ പിഴ അടയ്ക്കുകയും ചെയ്തു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ നിഷാന്ത് കുറവിലങ്ങാട് പോലീസ് സ്റ്റേഷനുമായി നിഷാന്ത് ബന്ധപ്പെട്ടെങ്കിലും അവര്‍ കൈമലര്‍ത്തുകയായിരുന്നു. കോഴിക്കോട് ആര്‍ടി ഓഫീസില്‍ വിളിച്ച് ഇക്കാര്യം…
Read Moreവിവാഹം കഴിക്കണമെന്ന് യുവതിയുടെ ഭീഷണി ! ഫേസ്ബുക്ക് ലൈവിലെത്തി അത്മഹത്യയ്ക്കു ശ്രമിച്ച് ടെലിവിഷന്‍ താരം…
ഫേസ്ബുക്ക് ലൈവിലെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് ടെലിവിഷന്‍ താരം തീര്‍ത്ഥാനന്ദ് റാവു. കപില്‍ ശര്‍മ ഷോയിലൂടെയാണ് താരം പ്രശസ്തനായത്. ലിവ് ഇന്‍ പങ്കാളി ഭീഷണിപ്പെടുത്തിയെന്നും പണം തട്ടിയെന്നും ആരോപിച്ചാണ് ഫേസ്ബുക്ക് ലൈവില്‍ എത്തി ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വീഡിയോ കണ്ട് സുഹൃത്തുക്കള്‍ വീട്ടില്‍ എത്തിയപ്പോള്‍ തീര്‍ത്ഥാനന്ദയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. താരം ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒക്ടോബര്‍ മുതല്‍ ഒരു യുവതിയുമായി ബന്ധത്തിലാണ് എന്നാണ് തീര്‍ത്ഥാനന്ദ് പറയുന്നത്. വിവാഹം കഴിക്കണമെന്ന് ഭീഷണിപ്പെടുത്തി യുവതി തനിക്കെതിരേ പോലീസില്‍ കേസ് കൊടുത്തു എന്നാണ് പറയുന്നത്. കൂടാതെ അവര്‍ കാരണം താന്‍ കടക്കെണിയിലായെന്നും ആരോപിച്ചു. തന്റെ മരണത്തിന്റെ ഉത്തരവാദി യുവതിയാണ് എന്നു പറഞ്ഞ് തീര്‍ത്ഥാനന്ദ് കീടനാശിനി ഗ്ലാസില്‍ ഒഴിച്ചു കുടിക്കുകയായിരുന്നു. അപകടനില തരണം ചെയ്തതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കപില്‍ ശര്‍മയുടെ കോമഡി സര്‍ക്കസ് കെ അജൂബെ എന്ന പരിപാടിയിലാണ് തീര്‍ത്ഥാനന്ദ് ഉണ്ടായിരുന്നത്.
Read Moreജീവനാംശം തേടി കോടതിയെ സമീപിച്ച് ഭാര്യ ! തീര്‍ക്കാന്‍ ക്വട്ടേഷന്‍ നല്കിയ ഭര്‍ത്താവ് അറസ്റ്റില്‍…
ഭാര്യെ കാറിടിച്ച് കൊല്ലാന്‍ ക്വട്ടേഷന്‍ നല്കിയ ഭര്‍ത്താവ് അറസ്റ്റ്. വിവാഹബന്ധം പിരിഞ്ഞ ഭാര്യ ജീവനാംശം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിന്റെ വൈരാഗ്യത്തിലാണ് ഇയാള്‍ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത്. വിചാരണയ്ക്കായി കോടതിയില്‍ എത്തിയ മണിമാല എന്ന 38കാരിയെ കാറിടിച്ച് വീഴ്ത്തുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് രമേശ് (45), കാര്‍ ഡ്രൈവര്‍ പാണ്ടിരാജ് (22) എന്നിവരാണ് അറസ്റ്റിലായത്. രമേശ് 15 വര്‍ഷം മുന്‍പാണ് മണിമാലയെ വിവാഹം ചെയ്തത്. ഇവര്‍ക്ക് 14 വയസ്സുള്ള ഒരു മകനുണ്ട്. തമ്മില്‍ ചേര്‍ച്ചയില്ലാതെ വന്നതോടെ വിവാഹബന്ധം വേര്‍പെടുത്തുകയായിരുന്നു. തുടര്‍ന്നു മണിമാല ജീവനാംശം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസില്‍ വിചാരണയ്ക്കായി വരുമ്പോഴാണു തിങ്കളാഴ്ച കോടതിക്ക് മുന്നില്‍ വച്ച് യുവതിയെ കാറിടിച്ചത്. റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതിയെ മേലെ വണ്ടി ഇടിപ്പിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഡ്രൈവറെ ചോദ്യം ചെയ്തപ്പോഴാണ് മണിമാലയുടെ ഭര്‍ത്താവ് നല്കിയ ക്വട്ടേഷനാണെന്ന് മനസ്സിലാകുന്നത്. പരുക്കേറ്റ യുവതി…
Read Moreപാന്‍ മസാല പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ട് ഗാവസ്കറും സെവാഗും ! രൂക്ഷ വിമര്‍ശനവുമായി ഗംഭീര്‍…
പാന്‍ മസാലയുടെ പരസ്യത്തില്‍ അഭിനയിച്ച മുന്‍ ക്രിക്കറ്റ് താരങ്ങളായ വീരേന്ദര്‍ സെവാഗ്, സുനില്‍ ഗാവസ്കര്‍, കപില്‍ ദേവ് എന്നിവര്‍ക്കെതിരേ കടുത്ത വിമര്‍ശനവുമായി ഗൗതം ഗംഭീര്‍. ഒരു സ്പോര്‍ട്സ് മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ ‘വെറുപ്പുളവാകുന്നതും നിരാശപ്പെടുത്തുന്നതുമെന്നാണ്’ ഗംഭീര്‍ ഇതു സംബന്ധിച്ച ചോദ്യത്തിനു മറുപടി നല്‍കിയത്. ഒരു പാന്‍ മസാലയുടെ പരസ്യത്തില്‍ അഭിനയിക്കുന്നതിന് 20 കോടി ഓഫര്‍ ചെയ്തിട്ടും സച്ചിന് അതു വേണ്ടെന്നു വച്ചതായും ഗൗതം ഗംഭീര്‍ വ്യക്തമാക്കി. ഗംഭീറിന്റെ വാക്കുകള്‍ ഇങ്ങനെ…ഇത്തരം കാര്യങ്ങള്‍ നിരാശപ്പെടുത്തുന്നതാണ്. നിങ്ങളുടെ റോള്‍ മോഡലുകളെ തിരഞ്ഞെടുക്കുമ്പോള്‍ സൂക്ഷിക്കണമെന്നു ഞാന്‍ പറയുന്നത് അതുകൊണ്ടാണ്. ഒരാളെ അംഗീകരിക്കുന്നത് അയാളുടെ പേരല്ല, ചെയ്യുന്ന കാര്യങ്ങളാണ്. കോടിക്കണക്കിന് കുട്ടികളാണ് ഇതു കാണുന്നത്. 2018ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞപ്പോള്‍ മൂന്ന് കോടി രൂപയാണു ഞാന്‍ വേണ്ടെന്നുവച്ചത്. എനിക്ക് അതു സ്വീകരിക്കാമായിരുന്നു. എന്നാല്‍ അര്‍ഹിക്കുന്നതേ സ്വന്തമാക്കാവൂ എന്നു ഞാന്‍ വിശ്വസിക്കുന്നു.…
Read Moreസുഷി വിളമ്പിയത് സ്ത്രീകളുടെ നഗ്നശരീരത്തില് ! അമേരിക്കന്‍ റാപ്പര്ക്കെതിരേ വിമര്‍ശനം വ്യാപകമാവുന്നു…
പിറന്നാള്‍ പാര്‍ട്ടിയില്‍ സ്ത്രീകളുടെ നഗ്നശരീരത്തിനു മുകളില്‍ സുഷി വിളമ്പി വിവാദം വിളിച്ചുവരുത്തി അമേരിക്കന്‍ റാപ്പര്‍ കാന്യ വെസ്റ്റ്. സംഭവത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത് ഒരു ജാപ്പനീസ് രീതിയാണെന്നും ന്യോതൈമോറി എന്നാണ് ഇത് അറിയപ്പെടുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സ്ത്രീകള്‍ നഗ്നരായി മേശപ്പുറത്ത് കിടക്കുന്നതും അവര്‍ക്കു മുകളില്‍ സുഷി വിളമ്പി വെച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. ആളുകള്‍ ഇത് കഴിക്കുന്നുമുണ്ട്. പിറന്നാള്‍ ആഘോഷത്തില്‍ കാന്യ വെസ്റ്റിന്റെ ഇപ്പോഴത്തെ ഭാര്യ ബിയാങ്ക സെന്‍സോറിയും വെസ്റ്റിന് മുന്‍ഭാര്യ കിം കര്‍ദാഷിയാനില്‍ ജനിച്ച മകളും പങ്കെടുത്തിരുന്നു. പോപ്പ് ക്രേവ് എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലാണ് സംഭവത്തിന്റെ വീഡിയോയും ചിത്രങ്ങളും ആദ്യം പ്രത്യക്ഷപ്പെട്ടത്. ”ഇന്നലെ രാത്രി തന്റെ 46-ാം പിറന്നാള്‍ പാര്‍ട്ടിയില്‍ കാനി വെസ്റ്റ് ജാപ്പനീസ് രീതിയായ ന്യോതൈമോറി ഉള്‍പ്പെടുത്തിയിരുന്നു. സ്ത്രീകളുടെ നഗ്നശരീരത്തിനു മുകളില്‍ സുഷി വിളമ്പുന്ന രീതിയാണിത്”, എന്ന് ട്വീറ്റില്‍ പറയുന്നു. ചിത്രങ്ങളും വീഡിയോകളും…
Read Moreകോളജ് സെമിനാറില്‍ മുസ്ലിം പ്രാര്‍ഥന ! പ്രിന്‍സിപ്പലിനെതിരേ കേസെടുത്തു
കോളജില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുസ്ലിംമത പ്രാര്‍ഥന നടത്തിയതിന്റെ പേരില്‍ പ്രിന്‍സിപ്പലിനെതിരേ കേസ്. മഹാരാഷ്ട്രയിലെ മാലേഗാവ് മഹാരാജ സയജിറാവു ഗയ്ഖ്വാദ് ആര്‍ട്സ് ആന്റ് സയന്‍സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സുഭാഷ് നികത്തിന് എതിരെയാണ് നടപടി. കോളജില്‍ നടന്ന കരിയര്‍ ഗൈഡന്‍സ് സെമിനാറിനിടെയാണ് സംഭവം. ശിവസേന ഉദ്ദവ് താക്കറെ വിഭാഗം നേതാവ് ഡോ. അപൂര്‍വ ഹിറായിയുടെ ഉടമസ്ഥതയിലുള്ളതാണ് കോളജ്. പ്രതിരോധ മേഖലയിലെ സാധ്യതകളെ കുറിച്ച്, സത്യ മാലിക് സേവാ ഗ്രൂപ്പ് എന്ന സന്നദ്ധ സംഘടനയാണ് പരിപാടി സംഘടിപ്പിച്ചത്. അനീസ് ഡിഫന്‍സ് കരിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അനീസ് കുട്ടി ആയിരുന്നു മുഖ്യ അതിഥി. പരിപാടി തുടങ്ങുന്നതിന് തൊട്ടുമുന്‍പായി മുസ്ലിം പ്രാര്‍ത്ഥന പാരായണം നടത്തി. ഇതേത്തുടര്‍ന്ന് പരിപാടിയിലേക്ക് പുറത്തുനിന്ന് ചിലരെത്തി പ്രതിഷേധിക്കുകയായിരുന്നു. ഇസ്ലാം മതം പ്രചരിപ്പിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. എന്നാല്‍, പരിപാടി സംഘടിപ്പിച്ച സംഘടന സ്ഥിരമായി നടത്തുന്ന പ്രാര്‍ത്ഥനാ ഗീതമാണ്…
Read Moreബിപോര്‍ജോയ് പ്രഭാവം ! സംസ്ഥാനത്ത് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ബിപോര്‍ജോയ് ചുഴലിക്കാറ്റ് മധ്യകിഴക്കന്‍ അറബിക്കടലിനു മുകളില്‍ നിലകൊള്ളുന്നതിനാല്‍ കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ചൊവ്വാഴ്ച പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ചുഴലിക്കാറ്റ് ജൂണ്‍ 14 രാവിലെ വരെ വടക്ക് ദിശയിയില്‍ സഞ്ചരിച്ചു തുടര്‍ന്ന് വടക്ക്-കിഴക്ക് ദിശ മാറി സൗരാഷ്ട്ര & കച്ച് അതിനോട് ചേര്‍ന്നുള്ള പാകിസ്ഥാന് തീരത്ത് മണ്ഡവി ( ഗുജറാത്ത് )ക്കും കറാച്ചിക്കും ഇടയില്‍ ജാഖുപോര്ട്ടിനു സമീപം ജൂണ്‍ 15ന് വൈകുന്നേരത്തോടെ പരമാവധി 150 km/ hr വേഗതയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. 24 മണിക്കൂറില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അടുത്ത അഞ്ചു ദിവസങ്ങളില്‍ വ്യാപകമായി ഇടിയോടു കൂടിയ…
Read Moreമഞ്ജു ബൈക്കോടിക്കുന്ന ചിത്രം പങ്കുവച്ച് നവ്യ നായർ സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പ് വൈറലാകുന്നു…
മലയാളികളുടെ പ്രിയ നടിമാരുടെ നിരയിൽ മുൻപന്തിയിലാണ് മഞ്ജു വാര്യരുടെ സ്ഥാനം. അടുത്തിടെ ബിഎംഡബ്ല്യുവിന്റെ 1250 ജിഎസ് എന്ന ബൈക്ക് മഞ്ജു സ്വന്തമാക്കിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ബൈക്ക് റൈഡിന്റെ ഏതാനും ചിത്രങ്ങൾ താരം പങ്കുവച്ചത് സോഷ്യൽ മീഡിയയിൽ വൈറലാണ്. ബ്ലാക്ക് ജാക്കറ്റും അണിഞ്ഞുള്ള ഫോട്ടോ പങ്കുവച്ച് ‘You got this, girl!’ എന്നാണ് മഞ്ജു കുറിച്ചിരുന്നത്. ഈ ചിത്രങ്ങൾക്ക് നടി നവ്യ നായർ നൽകിയ കമന്റാണ് ഇപ്പോൾ വൈറൽ ആകുന്നത്. മഞ്ജു വാര്യർ ബൈക്കിൽ ഇരിക്കുന്ന ഫോട്ടോ പങ്കുവച്ച്, “സമ്മതിച്ചു ചേച്ചീ.. ഇതൊക്കെ കാണുമ്പോ എന്നെയൊക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നു,” എന്നാണ് നവ്യ കുറിച്ചത്. ഇത് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. തങ്ങൾക്കൊരു പ്രചോദനമാണ് മഞ്ജുവെന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തിരിക്കുന്നത്.
Read More