ഉത്തരകൊറിയയില്‍ ആത്മഹത്യ നിരോധിച്ച് ഭരണാധികാരി കിം ജോങ് ഉന്‍. രാജ്യത്ത് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കുതിച്ചുയര്‍ന്നതോടെയാണ് ഈ നീക്കമെന്നാണ് വിവരം. രാജ്യത്ത് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവരുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ധനവുണ്ടായതാണ് കിം ജോങ് ഉന്നിനെ ഇത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് ഉത്തരകൊറിയ കടന്നു പോകുന്നത്. ഇതിന്റെ ഫലമായി രാജ്യത്ത് ആത്മഹത്യകളുടെ എണ്ണവും കൂടുകയായിരുന്നു. രാജ്യത്ത് പട്ടിണിമരണങ്ങള്‍ വര്‍ധിച്ചതായും വിവരമുണ്ട്. പട്ടിണിയെത്തുടര്‍ന്ന് പത്തുവയസുകാരന് ആത്മഹത്യ ചെയ്തതോടെയാണ് ആത്മഹത്യ നിരോധിക്കാനും രാജ്യദ്രോഹക്കുറ്റമാക്കാനും കിം ജോങ് ഉന്‍ തീരുമാനിച്ചതെന്നാണ് വിവരം.
Read MoreCategory: Today’S Special
വീണ്ടും ട്രെയിന്‍ പാളം തെറ്റി ! ഇത്തവണ ചെന്നൈയില്‍; ആളപായമില്ല…
വീണ്ടും ട്രെയിന്‍ പാളംതെറ്റി. ചെന്നൈ ബേസിന് ബ്രിഡ്ജ് സ്റ്റേഷന് സമീപമാണ് ട്രെയിന്‍ പാളം തെറ്റിയത്. ചെന്നൈ സെന്‍ട്രലില്‍ നിന്ന് തിരുവള്ളൂരിലേക്ക് പോകുന്ന സബര്‍ബന്‍ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച രാവിലെ 9.30-ഓടെയാണ് സംഭവം. ഒന്‍പത് കോച്ചുകളായിരുന്നു ട്രെയിനിലുണ്ടായിരുന്നത്. അവസാനത്തെ കോച്ചിന്റെ മുന്നിലുള്ള സ്ത്രീകളുടെ കോച്ചിന്റെ രണ്ട് ചക്രങ്ങള്‍ പാളം തെറ്റുകയായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല. അവധി ദിവസമായതിനാല്‍ ട്രെയിനില്‍ യാത്രക്കാര്‍ കുറവായിരുന്നു. അപകടത്തിന് ശേഷം ഏകദേശം ഒരു മണിക്കൂര്‍ റെയില്‍വേ ഗതാഗതം തടസ്സപ്പെട്ടു. റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വ്യാഴാഴ്ച ഇതേ സ്റ്റേഷന് സമീപം സമാനമായ രീതിയില്‍ വിജയവാഡ-ചെന്നൈ സെന്‍ട്രല്‍ ജനശതാബ്ദിയും പാളംതെറ്റിയിരുന്നു. ചെന്നൈയില്‍ യാത്രക്കാരെ ഇറക്കിയശേഷം യാര്‍ഡിലേക്ക് നീങ്ങുന്നതിനിടെയായിരുന്നു അപകടം.
Read Moreതോക്കുമായി ധനകാര്യ സ്ഥാപനത്തില്‍ നിന്ന് ഏഴുകോടി കവര്‍ന്ന് അക്രമികള്‍ ! സിസിടിവിയുടെ ഡിവിആറും മോഷ്ടിച്ചു…
പഞ്ചാബിലെ ധനകാര്യ സ്ഥാപനത്തില്‍ പുലര്‍ച്ചെ നടന്ന മോഷണത്തില്‍ ആയുധധാരികളായ സംഘം ഏഴു കോടി രൂപ കവര്‍ന്നു. ലുധിയാന രാജ്ഗുരു നഗറില്‍ പുലര്‍ച്ചെ ഒന്നരയ്ക്കാണ് സംഭവം. ധനകാര്യ സ്ഥാപനത്തിന്റെ ഓഫീസിലാണ് മോഷണം നടന്നത്. ഒരു സ്ത്രീ അടക്കം എട്ടുപത്ത് പേരടങ്ങുന്ന സംഘമാണ് കവര്‍ച്ച നടത്തിയത്. കവര്‍ച്ചയ്ക്ക് പിന്നാലെ പുറത്ത് നിര്‍ത്തിയിട്ടിരുന്ന വാനില്‍ മോഷ്ടാക്കള്‍ കടന്നുകളഞ്ഞു. ഓഫീസിലെ സിസിടിവി ക്യാമറകളുടെ ഡിവിആറും മോഷ്ടാക്കള്‍ കൊണ്ടുപോയതായും പോലീസ് പറയുന്നു. ലോക്കറില്‍ ആയിരുന്നില്ല പണം സൂക്ഷിച്ചിരുന്നത്. കേസിന്റെ എല്ലാ വശങ്ങളെ കുറിച്ചും അന്വേഷിക്കുമെന്ന് ലുധിയാന സിറ്റി പോലീസ് കമ്മീഷണര്‍ മന്ദീപ് സിങ് സിദ്ധു അറിയിച്ചു.
Read Moreനല്ല ‘നീലച്ചടയന്‍’ ഉണ്ട് എടുക്കട്ടെ ! നീലവെളിച്ചം, ചതുരം, ഹിഗ്വിറ്റ തുടങ്ങിയ സിനിമകളില്‍ പ്രവര്‍ത്തിച്ച ഛായാഗ്രാഹകന്‍ പിടിയില്‍…
മയക്കുമരുന്ന് മാഫിയ സംഘത്തിലെ പ്രധാനിയും സിനിമാ മേഖലയില്‍ അസി. ക്യാമറമാനുമായ യുവാവ് എക്സൈസ് സ്പെഷല്‍ സ്ക്വാഡിന്റെ പിടിയില്‍. മുണ്ടക്കയം കരയില്‍ പുത്തന്‍ വീട്ടില്‍ സുെഹെല്‍ സുെലെമാനാ (28 )ണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. 225 ഗ്രാം കഞ്ചാവും കഞ്ചാവ് തൂക്കി എടുക്കുന്നതിനുപയോഗിച്ചിരുന്ന ഇലക്ട്രോണിക് ത്രാസും പ്രതിയുടെ വീട്ടില്‍ നിന്നു കണ്ടെത്തി. മുണ്ടക്കയം കേന്ദ്രീകരിച്ചുള്ള മയക്കു മാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണു സുെഹെലെന്ന് എക്സൈസ് സംഘം പറഞ്ഞു. 50 ഗ്രാം വീതമുള്ള പാക്കറ്റുകളാക്കി പ്രതി വീട്ടില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് ആണ് കണ്ടെടുത്തത്. 50 ഗ്രാമിന് 2000 രൂപ വാങ്ങി വില്പന നടത്തുകയാണു പ്രതിയുടെ ശൈലി. നീലവെളിച്ചം, ചതുരം, ഹിഗ്വിറ്റ മുതലായ സിനിമകളില്‍ പ്രതി പ്രവര്‍ത്തിച്ചിരുന്നതായാണു വിവരം. കോളജ് വിദ്യാര്‍ഥികള്‍ക്ക് അടക്കം ഇയാള്‍ ലഹരി കൈമാറാറുണ്ടെന്നുള്ള രഹസ്യവിവരത്തെ അടിസ്ഥാനത്തില്‍ ആഴ്ചകള്‍ നീണ്ട നിരീക്ഷണത്തിനും അന്വേഷണങ്ങള്‍ക്കും ഒടുവിലാണു പ്രതി പിടിയിലായത്. വീട്ടില്‍…
Read Moreജംഗിൾ സഫാരിക്കിടെ ടൂറിസ്റ്റുകളുടെ വാഹനത്തില്‍ തൂങ്ങി കടുവ!
വന്യജീവിസങ്കേതങ്ങളിൽ വിനോദസഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്ന ജംഗിൾ സഫാരി ആവേശകരമായ അനുഭവമാണ്. മൃഗങ്ങളെ അവയുടെ ആവാസവ്യവസ്ഥയിൽ അടുത്തുകാണുക എന്നതാണ് ഇതിലെ ആകർഷണം. പ്രത്യേകമായി തയാറാക്കിയ സുരക്ഷിത വാഹനത്തിൽ കാട്ടിലൂടെ സഞ്ചരിച്ചാണ് വന്യമൃഗങ്ങളെ തൊട്ടടുത്ത് കാണുന്നത്. ഇത്തരം ഒരു യാത്രയ്ക്കിടയിൽ വിനോദസഞ്ചാരികളുടെ വാഹനത്തില്‍ കടുവ തൂങ്ങിക്കയറുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായിരിക്കുകയാണ്. ടൂറിസ്റ്റുകളുടെ വാഹനത്തിന് സമീപത്തേക്ക് അപ്രതീക്ഷിതമായി കടുവക്കൂട്ടം എത്തുന്നു. കടുവകളെ കണ്ടതോടെ വാഹനം നിര്‍ത്തുന്നു. അതിലൊരു കടുവ വാഹനത്തിന്റെ വിന്‍ഡോയില്‍ ചാടിക്കയറുന്നു. പേടിക്കേണ്ട സാഹചര്യമില്ലെങ്കിലും സഞ്ചാരികള്‍ ഭയന്ന് ഒച്ചവയ്ക്കുന്നുണ്ട്. വാഹനം മുന്നോട്ടെടുക്കുമ്പോഴും കടുവ പിടിവിടാതെ വാഹനത്തില്‍ തൂങ്ങിക്കിടക്കുന്നു. ഒടുവിൽ കടുവക്കൂട്ടം പിൻമാറിയശേഷമാണ് സഞ്ചാരികള്‍ യാത്ര തുടർന്നത്. ട്വിറ്ററില്‍ പങ്കുവച്ച ഈഅപൂര്വമായ വീഡിയോ ആയിരക്കണക്കിന് ആളുകളാണ് കണ്ടത്.
Read Moreതുര്‍ക്കി സെന്‍ട്രല്‍ ബാങ്കിനെ നയിക്കാന്‍ വനിത ! ചരിത്രത്തില്‍ ആദ്യം
അങ്കാറ: തുര്‍ക്കിയിലെ സെന്‍ട്രല്‍ ബാങ്കിന്റെ ചരിത്രത്തില്‍ ആദ്യമായി വനിതാ ഗവര്‍ണര്‍. സാമ്പത്തിക വിദഗ്ധയായ ഡോ. ഹാഫിസ് ഗയേ എര്കാനെ പ്രസിഡന്റ് റജബ് ത്വയിബ് ഉര്ദുഗാന് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറായി നിയമിച്ചു. സഹപ് സഹപ് കാവ്സിയോഗ്ലു പിന്‍ഗാമിയായാണ് ഹാഫിസ് ചുമതലയേല്‍ക്കുന്നത്. സാന്‍ഫ്രാന്‍സിസ്കോ ആസ്ഥാനമായുള്ള ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന്റെ സഹ സിഇഒയും ഗോള്‍ഡ്മാന്‍ സാഷെ മാനേജിംഗ് ഡയറക്ടറുമായിരുന്നു 41കാരിയായ ഹാഫിസ് യേ. രാജ്യത്തെ പരമ്പരാഗത ധനകാര്യ നയം ഉര്ദുഗാന് പൊളിച്ചെഴുതുന്നു എന്നതിന്റെ സൂചനയാണ് ഹാഫിസ് ഗയേയുടെ നിയമനമെന്നാണു കരുതുന്നത്.
Read Moreരാജ്യത്തെ 10.1 കോടി ജനം പ്രമേഹരോഗികൾ
ന്യൂഡൽഹി: ഇന്ത്യയിലെ ആകെ ജനസംഖ്യയിൽ 11 .4 ശതമാനത്തിലധികം പേർക്ക് പ്രമേഹ രോഗമുള്ളതായി സർവേ റിപ്പോർട്ട്. 10.1 കോടി ആളുകൾ വരുമിത്. ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ചു നഗരങ്ങളിലാണ് പ്രമേഹം കൂടുതലായി കാണപ്പെടുന്നത്. “ദ ലാൻസെറ്റ് ഡയബറ്റിസ് ആൻഡ് എൻഡോക്രൈനോളജി’ ജേണലിൽ പ്രസിദ്ധീകരിച്ച സർവേ റിപ്പോർട്ടിലാണു പുതിയ കണക്കുകളുള്ളത്. പഠനത്തിന്റെ ഭാഗമായി ഐസിഎംആറിലെ ഡോക്ടർമാർ നഗര- ഗ്രാമ മേഖലകളിൽ നിന്ന് ഒരു ലക്ഷത്തോളം പേരെ 2008 ഒക്ടോബർ 18നും 2020 ഡിസംബർ 17നുമിടയിൽ പരിശോധിച്ചിരുന്നു. ഇന്ത്യയിൽ 11.4 ശതമാനം പേർക്ക് പ്രമേഹവും 15.3 ശതമാനം പേർക്കു പ്രമേഹ പൂർവ രോഗാവസ്ഥയും 35.5 ശതമാനം പേർക്ക് രക്തസമ്മർദവും ഉള്ളതായി സർവേ വ്യക്തമാക്കുന്നു. ഗോവ (26.4%), പുതുച്ചേരി (26.3%), കേരളത്തിൽ (25.5%) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ പ്രമേഹം രോഗികളുള്ളത്. ആരോഗ്യ മന്ത്രാലയത്തിന്റെ സർവേപ്രകാരം രാജ്യത്തെ ജനസംഖ്യയുടെ 15.3 ശതമാനം ആളുകൾക്കും (136 ദശലക്ഷം…
Read Moreചെറിയ മീനിനെ ഇട്ട് വലിയ മീന്‍ പിടിക്കും ! സൈബര്‍ തട്ടിപ്പിന്റെ പുതിയ വേര്‍ഷനില്‍ ഈയാംപാറ്റകളെപ്പോലെ വീണ് ആളുകള്‍…
റെനീഷ് മാത്യു വാട്സാപ്പിലും ഫേസ്ബുക്കിലും പലരുടെയും പേരില്‍ വ്യാജ ഐഡി സൃഷ്ടിച്ച് പണം തട്ടുന്ന രീതി തുടരുന്നതിനിടെയാണ് ഓണ്‍ലൈന്‍ ടാസ്ക് തട്ടിപ്പ് അല്ലെങ്കില്‍ പാര്‍ട്ട് ടൈം ജോലി തട്ടിപ്പ് എന്ന പുതിയ രീതിയിലുള്ള സൈബര്‍ തട്ടിപ്പ്. നിരവധി പേര്‍ക്ക് ഓണ്‍ലൈനില്‍ പാര്‍ട്ട് ടൈം ജോബ് ഓഫറില്‍ കുടുങ്ങി പണം നഷ്ടപ്പെട്ടിട്ടുണ്ട്. പാര്‍ട്ട് ടൈം ജോലിയോ ഓണ്‍ലൈന്‍ ടാസ്കോ വാഗ്ദാനം നല്‍കിയാണ് മൊബൈല്‍ ഫോണുകളിലേക്ക് സന്ദേശം വരുന്നത്. സന്ദേശം നല്കുന്ന നന്പറിലേക്ക് തിരികെ സന്ദേശം അയച്ചാല്‍ ടെലിഗ്രാമിലെ ചാറ്റ് ആപ്പിലെ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാന്‍ ആവശ്യപ്പെടും. ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുകയും ജോലിക്ക് സമ്മതിക്കുകയും ചെയ്താല്‍ പിന്നെ നമ്മുടെ വിശ്വാസം നേടിയെടുക്കലായി തട്ടിപ്പ് സംഘത്തിന്റെ രീതി. ഗ്രൂപ്പില്‍ ജോയിന്‍ ചെയ്താല്‍ ചിലപ്പോള്‍ 1,000 മുതല്‍ 10,000 രൂപവരെ നമ്മുടെ അക്കൗണ്ടിലേക്ക് ഇട്ടുതരും. വെല്‍ക്കം ബോണസ് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. യൂട്യൂബ്…
Read Moreപ്രഗത്ഭര്‍ കുട്ടിക്കാലത്ത് എങ്ങനെ ആയിരുന്നു; എഐ വരച്ച ലോക നേതാക്കളുടെ ബാല്യം കാണാം
പ്രഗത്ഭര്‍ കുട്ടിക്കാലത്ത് എങ്ങനെ ആയിരുന്നു എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ അത്തരം ഒരു കാഴ്ച ഒരുക്കി നെറ്റിസണെ ഞെട്ടിച്ചിരിക്കുകയാണ് ജനറേറ്റീവ് എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്). ജനറേറ്റീവ് എഐ സൃഷ്ടിച്ച ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായി മാറുന്ന കാലമാണല്ലൊയിത്. ഗാന്ധിജിയടക്കമുള്ളവരുടെ സെല്‍ഫി വിശേഷം ഒരുക്കി എഐ നെറ്റിസണെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ എഐ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ജോ ബൈഡന്, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്, കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന് ട്രൂഡോ എന്നിവരെയൊക്കെ കുട്ടികളായി അവതരിപ്പിക്കുകയാണ്. മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ, ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍, മുന്‍ യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്സണ് എന്നിവരടക്കം നിരവധി പ്രമുഖരെ എഐ കുട്ടികളാക്കുന്നുണ്ട്. ഈ ചിത്രങ്ങള്‍ ഏറെ കൗതുകമാണ് കാഴ്ചക്കാര്‍ സമ്മാനിച്ചത്. നിരവധി കമന്റുകള്‍ ചിത്രങ്ങള്‍ക്ക് ലഭിച്ചു. “കിം ജോഗ്-ഉന്‍…
Read More“ഒരു അപകടത്തിന് ശേഷമുള്ള അതിവേഗ റോഡ് ക്ലിയറന്‍സ്’ ..! ബിയര്‍ കുപ്പികളുമായി പോയ ട്രക്ക് മറിഞ്ഞു; റോഡൊരു ബാറാക്കി നാട്ടുകാര്‍
ചലച്ചിത്രങ്ങളില്‍ മാത്രമല്ല ജീവിതത്തിലും ചിലപ്പോൾ നമുക്ക് ഇത്തരം സംഭവങ്ങൾ കാണം. സമൂഹ മാധ്യമങ്ങളിൽ എത്തിയ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറൽ. ഈ വീഡിയോ ആന്ധ്രപ്രദേശില്‍ നിന്നുള്ളതാണ്. ദൃശ്യങ്ങളില്‍ ബിയര്‍ കുപ്പികളുമായി പോയ ട്രക്ക് മറിഞ്ഞുകിടക്കുന്നതായി കാണാം. 200ല്‍ അധികം പെട്ടി ബിയര്‍ കുപ്പികളുമായി സഞ്ചരിച്ച വാഹനമാണ് തലകീഴായി മറിഞ്ഞത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെങ്കിലും അമ്പരപ്പിക്കുന്ന കാഴ്ചയാണ് പിന്നീട് റോഡില്‍ കണ്ടത്. ഓടിക്കൂടിയ ആളുകള്‍ നിലത്ത് പൊട്ടാതെ കിട്ടിയ ബിയര്‍ എടുക്കാനായി പാഞ്ഞെത്തി. കഴിയുന്നത്ര കുപ്പികള്‍ കൂടെ കൊണ്ടുപോകാന്‍ പ്രദേശവാസികള്‍ ശ്രമിക്കുകയാണ്. ഇതിനിടയില്‍ തമ്മില്‍ വഴക്കിടുകയും ചെയ്യുന്നുണ്ട്. അനകപ്പള്ളി ജില്ലയിലാണ് സംഭവമുണ്ടായത്. എന്തായാലും ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായി മാറി. നിരവധി രസകരമായ കമന്റുകള്‍ ഈ ദൃശ്യങ്ങള്‍ക്ക് ലഭിക്കുകയുണ്ടായി. “ഒരു അപകടത്തിന് ശേഷമുള്ള അതിവേഗ റോഡ് ക്ലിയറന്‍സ്’ എന്നാണൊരാള്‍ കുറിച്ചത്.
Read More