മെക്സിക്കോ: ഓട്ടിസം ബാധിതയായ പെൺകുട്ടിക്കു 11 -ാം വയസിൽ ബിരുദാനന്തരബിരുദം. അധാര പെരെസ് സാഞ്ചസ് എന്ന ഈ മെക്സിക്കോ പെൺകുട്ടി എൻജിനിയറിംഗിലാണ് ബിരുദാനന്തര ബിരുദം സ്വന്തമാക്കിയത്. സാഞ്ചസിന്റെ ഐക്യു സ്കോർ ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്. 162 ആണ് ഈ അപൂർവപ്രതിഭയുടെ ഐക്യു സ്കോർ എന്നു ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. ലോകം കണ്ട മികച്ച ഭൗതികശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻസ്റ്റീന്റേതിനേക്കാൾ കൂടുതൽ. ഓട്ടിസം ബാധിത ആയതിന്റെ പേരിൽ ചെറിയ ക്ലാസുകളിൽ പഠിക്കുമ്പോൾതന്നെ വലിയ അവഗണനകളും പരിഹാസങ്ങളും സാഞ്ചസിന് നേരിടേണ്ടി വന്നിരുന്നു. എങ്കിലും അഞ്ചാമത്തെ വയസിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ഒരു വർഷത്തിനുശേഷം മിഡിൽ, ഹൈസ്കൂൾ വിദ്യാഭ്യാസവും. ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി ഓഫ് മെക്സിക്കോയിൽനിന്ന് ഇൻഡസ്ട്രിയൽ എൻജിനീയറിംഗിലാണ് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്. ചെറുപ്പത്തിൽ നോക്കിയിരുന്ന തെറാപ്പിസ്റ്റാണ് സാഞ്ചസിന്റെ പ്രതിഭയെ തിരിച്ചറിഞ്ഞതും പ്രതിഭാധനരായ കുട്ടികൾക്കുള്ള സ്കൂളായ സെന്റർ ഫോർ അറ്റൻഷൻ ടു ടാലന്റിനോട് സാഞ്ചസിന്…
Read MoreCategory: Today’S Special
മഞ്ഞുമലയിലൂടെ സാരിയിൽ തെന്നിനീങ്ങി യുവതി! സാരി സുഖകരമായ വസ്ത്രമല്ല എന്നു പറയുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട വീഡിയോ
സാരിയുടുത്ത് മഞ്ഞുമലകളിലൂടെ സ്കീയിംഗ് നടത്തുന്ന യുവതി സോഷ്യല്‍മീഡിയയിൽ താരമായി. യുവതി അത്ര നിസാരക്കാരിയല്ല, സൗത്ത് എഷ്യൻ ആർട്സ് ആൻഡ് തിയറ്റർ ഹൗസിന്റെ (സാത്തി) സിഇഒ ദിവ്യ മയ്യയാണ് വൈറല്‍ താരം. പ്രാഗത്ഭ്യമുള്ള സ്കീയിംഗ് താരത്തെപ്പോലെ മഞ്ഞുമൂടിയ മലയിലൂടെ തെന്നിനീങ്ങിയ ദിവ്യയ്ക്കു സാരി ഒട്ടും തടസമായില്ല.ദിവ്യതന്നെയാണ് വീഡിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. പതിനായിരക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. ധൈര്യം, കായികക്ഷമത, സാംസ്കാരിത്തനിമ എന്നിവയുടെ അതുല്യമായ സമ്മിശ്രണം കൊണ്ട് ദിവ്യ ഓണ്‍ലൈന്‍ സമൂഹത്തെ ആകര്‍ഷിച്ചു. സാരിയില്‍ സ്കീയിംഗ് എന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ തന്നെ പ്രചോദിപ്പിച്ച വ്യക്തിക്കു നന്ദി പറഞ്ഞ ദിവ്യ, “ഇത് നിങ്ങള്‍ക്കുള്ളതാണ് എന്നു പ്രഖ്യാപിക്കുകയും ചെയ്തു. വിസ്മിയിപ്പിക്കുന്ന വീഡിയോ എന്നതു മാത്രമല്ല, ശക്തമായ സന്ദേശം കൂടി നല്‍കുന്നതാണ് വീഡിയോയെന്നും സ്ത്രീകള്‍ക്കു മാത്രമല്ല, പുരുഷന്മാര്ക്കും ഇതു പ്രചോദനം നല്‍കുവെന്നും ആളുകൾ കമന്റ് ചെയ്തു. സാരി സുഖകരമായ വസ്ത്രമല്ല എന്നു പറയുന്നവര്‍…
Read Moreപ്രാർഥിക്കാൻ ഓരോരോ രീതികൾ..! ബുദ്ധപ്രതിമയുടെ ചെവിയിൽ സ്പീക്കർ ഘടിപ്പിച്ച് യുവാവിന്റെ പ്രാർഥന വൈറൽ
പ്രാർഥിക്കാൻ എല്ലാവർക്കും കാരണങ്ങളുണ്ട്. അടുത്തിടെ ചൈനീസ് പൗരനായ ഷാങ് എന്ന യുവാവിന്റെ പ്രാർഥന വലിയ വാർത്താപ്രാധാന്യം നേടി. ബുദ്ധമതവിശ്വാസിയായ ഇയാളുടെ പ്രാർഥനാരീതി വളരെ വിചിത്രമായിരുന്നു. വീട്ടിൽനിന്നു രണ്ടായിരം കിലോമീറ്ററോളം യാത്രചെയ്താണ് ഷാങ് ബുദ്ധക്ഷേത്രത്തിലെത്തിയത്. വലിയൊരു സ്പീക്കർ എയർപോഡ് കൈയിൽ കരുതിയിരുന്നു. ക്ഷേത്രത്തിലെ 71 മീറ്റർ ഉയരമുള്ള ബുദ്ധപ്രതിമയ്ക്കു മുന്പിലായിരുന്നു പ്രാർഥന. പ്രാർഥനയ്ക്കു മുന്‍പ് എയർപോഡ് ബുദ്ധപ്രതിമയുടെ ചെവിയിൽ ഘടിപ്പിച്ചു. തുടർന്നാണ് ആഗ്രഹങ്ങളുടെ നീണ്ട പട്ടിക അവതരിപ്പിച്ചത്. വളരെദൂരം സഞ്ചരിച്ചുവന്ന തന്റെ പ്രാർഥന ബുദ്ധനു കേൾക്കാൻ കഴിയാതെ വരരുതെന്നു കരുതിയാണ് എയർപോർഡ് ഘടിപ്പിച്ചതെന്നാണു യുവാവ് പിന്നീടു പറഞ്ഞത്. തനിക്ക് 27 വയസായെന്നും കാറോ, വീടോ ഇല്ലെന്നും സന്പന്നനാകാൻ ആഗ്രഹിക്കുന്നുവെന്നും അതിനായി പത്തു ദശലക്ഷം യുവാൻ (പന്ത്രണ്ടു കോടിയോളം) വേണമെന്നുമായിരുന്നു പ്രാർഥന. അതിനു പുറമെ പെട്ടെന്നു സാധിച്ചുകിട്ടേണ്ട ഒരാഗ്രഹം കൂടിയുണ്ടായിരുന്നു. സ്നേഹിക്കാൻ സുന്ദരിയായ ഒരു കാമുകിയെ ലഭിക്കണം! ഷാങ്ങിന്റെ പ്രാർഥന…
Read Moreദീപിക പദുകോണ്‍ “ഗ്ലോബല്‍ സ്റ്റാര്‍’; ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തെ ഏറ്റവും ജനപ്രിയ നടി; ടൈം മാഗസിന്റെ മുഖചിത്രമായി ബോളിവുഡ് താരം
മുംബെെ: ടൈം മാഗസിന്റെ മുഖചിത്രമായി ബോളിവുഡ് താരം ദീപിക പദുകോണ്‍. മാഗസിന്റെ കവര്‍ സ്റ്റോറിയാകുന്ന അപൂര്‍വം ഇന്ത്യന്‍ താരങ്ങളിലൊരാളാണ് ദീപിക. ടൈം മാഗസിന്റെ പുതിയ ലക്കത്തില്‍ ദീപികയുടെ പ്രത്യേക അഭിമുഖവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടൈം മാഗസിന് പുറത്തിറക്കിയ ലോകത്തെ സ്വാധീനിച്ച നൂറു പേരുടെ പട്ടികയിലും ദീപിക ഇടം നേടിയിരുന്നു.”ദി ഗ്ലോബല്‍ സ്റ്റാര്‍’, ദീപിക പദുകോണ്‍ ലോകത്തെ ബോളിവുഡിലേക്കു കൊണ്ടുവരുന്നു- എന്നാണ് ടൈം മാഗസിന്റെ കവര്‍ സ്റ്റോറിയുടെ തലക്കെട്ട്. കവര്‍ ചിത്രത്തില്‍ അയഞ്ഞ ബീജ് പാന്റ്-സ്യൂട്ട് ആണു താരം ധരിച്ചിരിക്കുന്നത്. വ്യത്യസ്തമായ മറ്റൊരു കാര്യം ദീപിക പാദരക്ഷകള്‍ ധരിച്ചിട്ടില്ല എന്നുള്ളതാണ്. “ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തെ ഏറ്റവും ജനപ്രിയ നടി’ എന്നാണു താരത്തെ മാഗസിൻ വിശേഷിപ്പിക്കുന്നത്. തന്റെ വിജയം, തനിക്കെതിരായ രാഷ്ട്രീയ തിരിച്ചടികള്‍, ഭര്‍ത്താവ് രണ്‍വീര്‍ സിംഗുമായുള്ള ബന്ധം തുടങ്ങിയ കാര്യങ്ങള്‍ നടി അഭിമുഖത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ട്. ഹോളിവുഡ് ലക്ഷ്യമിടുന്നുണ്ടോ എന്ന…
Read Moreഇടനാഴിയില്‍ പ്രേതം ! കാലൊച്ചയും പൊട്ടിച്ചിരിയും കേട്ട് ഭയന്ന് വിറച്ച് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍; വീഡിയോ വൈറല്‍…
പ്രേതഭീതിയില്‍ വിറച്ച് ഛത്തീസ്ഗഢിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍. ഇടനാഴിയിലൂടെ പ്രേതം നടക്കുന്നതായുള്ള കിംവദന്തികള്‍ ഉയര്‍ന്നതാണ് വിദ്യാര്‍ഥികളെ ഭീതിയിലാഴ്ത്തിയിരിക്കുന്നത്. മഹാസമുന്ദിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലാണ് സംഭവം. ഹോസ്റ്റലില്‍ ഒരു പെണ്‍കുട്ടിയുടെ ചിരി കേട്ടതായും റൂമില്‍ നിന്ന് പുറത്തിറങ്ങി നോക്കിയപ്പോള്‍ ആരെയും കണ്ടില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. വിദ്യാര്‍ഥികളുടെ പരാതിയില്‍ ഹോസ്റ്റലില്‍ എത്തി പോലീസ് അന്വേഷണം നടത്തി. ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്നാണ് പെണ്‍കുട്ടിയുടെ ശബ്ദം കേട്ടത്. 54 വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ ഇപ്പോള്‍ ആറ് കുട്ടികള്‍ മാത്രമേ ഉള്ളൂ. ബാക്കിയുള്ള കുട്ടികള്‍ എല്ലാം വേനലവധിക്ക് നാട്ടില്‍ പോയിരിക്കുകയാണ്. ചില ആളുകള്‍ കുട്ടികളെ കളിപ്പിക്കുന്നതായിരിക്കും എന്നാണ് കോളജിലെ ഡീന്‍ പറയുന്നത്.
Read Moreദീപിക ബിക്കിനിയിട്ടാല്‍ ‘ആഹാ’ ഞാന്‍ ബിക്കിനിയിട്ടാല്‍ ‘ ഓഹോ’ ! ദീപികയ്ക്ക് ആകാമെങ്കില്‍ എന്തുകൊണ്ട് എനിക്കും ആയിക്കൂടാ എന്ന് ലെച്ചു…
ബിഗ്ബോസ് മലയാളത്തിന്റെ അഞ്ചാം പതിപ്പിലൂടെ മലയാളികളുടെ ശ്രദ്ധ നേടിയാ താരമാണ് നടിയും മോഡലുമായ ലെച്ചു എന്ന ഐശ്വര്യ സുരേഷ്. എന്നാല്‍ ബിഗ് ബോസില്‍ നിന്നും ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ട് ലെച്ചു പുറത്തായിരുന്നു. ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം എന്ന സിനിമയിലൂടെ ആണ് ലെച്ചു അഭിനയരംഗത്തേക്ക് എത്തിയത്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് താരം. തന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടിലൂടെ സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരെയും സൃഷ്ടിക്കാന്‍ താരത്തിനായി. തന്റെ കുട്ടിക്കാലത്ത് വര്‍ഷങ്ങളോളം താന്‍ നേരിടേണ്ടി വന്ന ചൂഷണത്തെക്കുറിച്ചുള്ള ബിഗ്ബോസില്‍ വച്ച് ലച്ചു തുറന്നു പറഞ്ഞത് ചര്‍ച്ചയായിരുന്നു. അതേ സമയംതന്റെ വസ്ത്ര ധാരണത്തിനെക്കുറിച്ച് ലച്ചു പറഞ്ഞ വാക്കുകള്‍ ആണ് ഇപ്പോള്‍ ഏറെ ശ്രദ്ധ നേടുന്നത്. പൂളില്‍ ഞാന്‍ മൂന്നാല് വട്ടം ഇറങ്ങിയിട്ടുണ്ട്. പൂള് വൈറലായി പക്ഷെ ഞാന്‍ അതിനെ വലിയ കാര്യമായിട്ട് ഒന്നും കാണുന്നില്ല. പൂളില്‍ സെറ്റ് സാരിയും, സ്യൂട്ടും കോട്ടുമൊന്നും…
Read Moreദൈവത്തിനു മാത്രമേ ഇനി രക്ഷിക്കാനാകൂ ! ഡോക്ടര്‍മാര്‍ കൈയ്യൊഴിഞ്ഞ മകളെ രക്ഷിച്ചത് ദൈവമെന്ന് ദേവയാനി…
ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ ശാലീനസൗന്ദര്യത്തിന്റെ അവസാന വാക്കായിരുന്നു നടി ദേവയാനി. ദേവതപ്പോലെ വന്ന് മലയാളികള്‍ അടക്കമുള്ള ആരാധകരുടെ മനം കീഴടക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. തമിഴിനെ പുറമേ മലയാളത്തിലും, തെലുങ്കിലും അവര്‍ അറിയപ്പെടുന്ന താരമായി. ഓരോ കുടുംബങ്ങളോടും വളരെ അടുത്ത് നില്ക്കുന്ന വേഷങ്ങളാണ് താരം ചെയ്തതില്‍ ഏറെയും. അതുകൊണ്ട് തന്നെ കുടുംബപ്രേക്ഷകരുടെ പ്രത്യേക സ്നേഹം താരത്തിന് ലഭിക്കുകയും ചെയ്തു. മുംബൈക്കാരിയായ ദേവയാനിയെ നെക്സ്റ്റ് ഡോര്‍ ഗേള്‍ ഇമേജിലാണ് ആരാധകര്‍ സ്നേഹിച്ചത്. കോയല്‍ എന്ന ഹിന്ദി സിനിമയിലായിരുന്നു ദേവയാനി ആദ്യം അഭിനയിച്ചത്. എന്നാല്‍ ഈ സിനിമ റിലീസ് ചെയ്തില്ല. ഇതിനിടെ മറാത്തി സിനിമയിലും ബംഗാളി സിനിമയിലും ദേവയാനി അഭിനയിച്ചു. മലയാളം സിനിമകളിലൂടെയാണ് ദേവയാനി തെന്നിന്ത്യയിലേക്ക് ചുവട് വെച്ചത്. നടിയുടെ ആദ്യ മലയാള സിനിമ കിന്നരിപ്പുഴയോരമായിരുന്നു. പിന്നീട് നിരവധി തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ ദേവയാനി അഭിനയിച്ചു. ഇപ്പോഴിതാ തന്റെ…
Read Moreജൂഡ് ആന്റണിയെ പാമ്പുമായി ഉപമിച്ച് ആന്റണി പെപെ ! പെങ്ങളെ അപമാനിച്ചതില്‍ അമ്മ കേസു കൊടുത്തിട്ടുണ്ടെന്നും നടന്…
പറഞ്ഞുറപ്പിച്ച പടത്തില്‍ നിന്ന് അവസാന നിമിഷം നടന് ആന്റണി പെപ്പെ മാറിയെന്ന ആരോപണവുമായി സംവിധായകന് ജൂഡ് ആന്റണി അടുത്തിടെ രംഗത്ത് വന്നിരുന്നു. അന്ന് അഡ്വാന്‍സായി വാങ്ങിയ പണം ഉപയോഗിച്ച് നടന് പെങ്ങളുടെ കല്യാണം നടത്തിയെന്നും ജൂഡ് ആരോപിച്ചിരുന്നു. ഈ വൃത്തികേടൊക്കെ കാട്ടിയിട്ട് അവന് വേറൊരു സിനിമ ചെയ്തെന്നും അത് ഇപ്പോള്‍ പെട്ടിയിലിരിക്കുകയാണെന്നും ജൂഡ് വിമര്‍ശിച്ചിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി ഇല്ലെങ്കില്‍ അവനൊന്നും ജീവിക്കാനുള്ള വകുപ്പ് പോലും കൊടുക്കേണ്ടതില്ലൈന്നും ഇത്തരം യോഗ്യതയില്ലാത്ത ഒരുപാടു പേര് ഇന്‍ഡസ്ട്രിയില്‍ വന്നിട്ടുണ്ടെന്നും ജൂഡ് പറഞ്ഞിരുന്നു. ഇപ്പോഴിതാ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ആന്റണി പെപ്പെ. വാര്‍ത്താസമ്മേളനം വിളിച്ചാണ് ആന്റണിയുടെ മറുപടി. ജൂഡ് ആന്റണിയെ പാമ്പിനോടാണ് ആന്റണി പെപ്പെ ഉപമിച്ചത്. പാമ്പിനെ ഉപദ്രവിച്ചാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാലും അത് പ്രതികാരം ചെയ്യുമെന്ന് പറയാറുണ്ടെന്നും നേരത്തെ തന്നെ പരിഹരിച്ച വിഷയം മൂന്നു വര്‍ഷം മനസ്സില്‍ സൂക്ഷിച്ച ശേഷം ഇപ്പോള്‍…
Read Moreനമിത അവസാന നിമിഷം കാലുമാറിയതോടെയാണ് എനിക്ക് ഇഷ്ടമില്ലാത്ത ആ കാര്യം ചെയ്യേണ്ടി വന്നത് ! തുറന്നു പറച്ചിലുമായി സാന്ദ്ര തോമസ്…
സിനിമാ രംഗത്തേക്ക് ബാലതാരമായി എത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നടിയും നിര്‍മാതാവും ആയി മാറിയ ആളാണ് സാന്ദ്ര തോമസ്. ആട്, സക്കറിയയുടെ ഗര്‍ഭിണികള്‍, ആമേന്‍, തുടങ്ങിയ ചിത്രങ്ങളിലെ മികച്ച വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടി കൂടിയാണ് സാന്ദ്ര തോമസ്. 1991 മുതല്‍ ബാലതാരമായി തിളങ്ങിയ സാന്ദ്ര 2012ല്‍ ഫ്രൈഡേ എന്ന ചിത്രം നിര്‍മ്മിച്ചാണ് സിനിമ നിര്‍മ്മാണ രംഗത്തും എത്തിയത്. നടനും നിര്‍മാതാവുമായ വിജയ് ബാബുവുമായി ചേര്‍ന്നായിരുന്നു സാന്ദ്ര തോമസ് സിനിമകള്‍ നിര്‍മ്മിച്ചിരുന്നത്. സഖറിയയുടെ ഗര്‍ഭിണികള്‍, മങ്കിപെന്‍, പെരുച്ചാഴി എന്ന മോഹന്‍ലാല്‍ ചിത്രം എന്നിവയെല്ലം ഇവര്‍ നിര്‍മ്മിച്ചതാണ്. പിന്നീട് ഇരുവരും വഴിപിരിയുകയായിരുന്നു. ഫ്രൈഡേ ഫിലിം ഹൗസ് പിന്നീട് വിജയ് ബാബു തന്നെ ഏറ്റെടുക്കുകയും ചെയ്തു. വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും പിന്മാറിയിരുന്ന സാന്ദ്ര സിനിമയില്‍ പുതിയ ഒരു നിര്‍മ്മാണ കമ്പനിയുമായി സജീവമാണ് ഇപ്പോള്‍. ഇപ്പോഴിതാ തനിക്ക് ഒരു പ്രൊഡ്യൂസറായിട്ട്…
Read Moreമദ്യപിച്ച ശേഷം കാളയുടെ പുറത്ത് വലിഞ്ഞുകയറി യുവാവിന്റെ അഭ്യാസപ്രകടനം ! വീഡിയോ വൈറല്‍…
മദ്യലഹരിയില്‍ കാളപ്പുറത്ത് കയറി തെരുവിലൂടെ സവാരി നടത്തുന്ന യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഉത്തരാഖണ്ഡിലെ ഋഷികേശിലെ തപോവന്‍ പ്രദേശത്ത് മെയ് അഞ്ചിന് അര്‍ദ്ധരാത്രിയിലാണ് സംഭവം. മദ്യ ലഹരിയിലായിരുന്ന യുവാവ് കാളപ്പുറത്ത് കയറി സവാരി നടത്തുന്നതും ഉച്ചത്തില്‍ ആക്രോശിക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ യുവാവിനെതിരേ നിയമനടപടി സ്വീകരിച്ചതായും ഭാവിയില്‍ മൃഗങ്ങളെ ഉപയോഗിച്ച് ഇത്തരം സാഹസങ്ങള്‍ക്ക് ശ്രമിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയതായും ഉത്തരാഖണ്ഡ് പോലീസ് അറിയിച്ചു.
Read More