കുളിപ്പിക്കുന്നതിനിടെ ബക്കറ്റില്‍ വീണ് പിഞ്ച്കുഞ്ഞിന് ദാരുണാന്ത്യം. നാലും ആറും വയസ്സുള്ള സഹോദരിമാര്‍ കുളിപ്പിക്കുന്നതിനിടെയാണ് കുഞ്ഞ് ബക്കറ്റില്വീണതെന്നും തുടര്‍ന്ന് മരണം സംഭവിച്ചെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ ഭിക്ഷക്കാരിയെ ഉള്‍പ്പെടെയുള്ളവരെ സംശയിച്ചിരുന്നെങ്കിലും കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് മറ്റു ദുരൂഹതകളില്ലെന്നും സഹോദരിമാര്‍ എല്ലാകാര്യങ്ങളും തുറന്നുപറഞ്ഞതായും പോലീസ് അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് മധ്യപ്രദേശിലെ നര്‍മദാപുരം ജില്ലയിലെ ശോഭാപുര്‍ ഗ്രാമത്തില്‍ കുഞ്ഞിനെ ബക്കറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ കാണാതായതോടെ മാതാപിതാക്കള്‍ ഏറെനേരം തിരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്ന് പോലീസിലും വിവരമറിയിച്ചു. സംഭവദിവസം ഒരു ഭിക്ഷക്കാരി വീട്ടില്‍ എത്തിയിരുന്നു. അതിനാല്‍ ഇവര്‍ കുഞ്ഞിനെ എടുത്തുകൊണ്ടുപോയോ എന്നതായിരുന്നു വീട്ടുകാരുടെ സംശയം. എന്നാല്‍ ഇതിനിടെയാണ് വീട്ടിലെ കുളിമുറിയിലെ ബക്കറ്റില്‍ കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടത്. കുഞ്ഞിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണമുയര്‍ന്നതോടെയാണ് പോലീസ് വിശദമായി അന്വേഷണം നടത്തിയത്. ഇതിന്റെഭാഗമായി നാലും ആറും വയസ്സുള്ള സഹോദരിമാരില്‍നിന്നും പോലീസ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. ഇതോടെയാണ് സഹോദരിമാരുടെ കൈയില്‍നിന്നാണ്…
Read MoreCategory: Today’S Special
നടുറോഡില്‍ പരസ്പരം പോരടിച്ച് സ്ത്രീകള്‍ ! വീഡിയോ പകര്‍ത്തിയെന്നാരോപിച്ച് ഓട്ടോഡ്രൈവറുടെ കൈ തല്ലിയൊടിച്ച് യുവതി….
നടുറോഡില്‍ സ്ത്രീകള്‍ തമ്മില്‍ പോരടിച്ചതിന്റെ വീഡിയോ പകര്‍ത്തിയെന്നാരോപിച്ച് യുവതി ഓട്ടോഡ്രൈവറുടെ കൈ തല്ലിയൊടിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊല്ലം കടയ്ക്കല്‍ സ്വദേശി വിജിത്തിനുനേരെ ആക്രമണമുണ്ടായത്. പാങ്ങലുകാട് സ്വദേശി അന്‍സിയയാണ് വിജിത്തിനെ കമ്പിവടികൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. ഇവര്‍ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. പാങ്ങലുകാട് തയ്യല്‍ക്കട നടത്തുന്ന അന്‍സിയയും മറ്റുരണ്ട് സ്ത്രീകളും തമ്മിലാണ് നടുറോഡില്‍ സിനിമയെ വെല്ലും എറ്റുമുട്ടല്‍ നടന്നത്. തെറിവിളിയും കല്ലേറുമൊക്കെയുണ്ടായിരുന്ന അടിയുടെ വീഡിയോ വിജിത്ത് പകര്‍ത്തിയെന്നായിരുന്നു അന്‍സിയയുടെ സംശയം. ഇതേക്കുറിച്ച് ചോദിക്കാനായി അന്‍സിയ ഓട്ടോസ്റ്റാന്റിലെത്തി. വീഡിയോ താന്‍ എടുത്തില്ലെന്ന് പറഞ്ഞിട്ടും അന്‍സിയ വിജിത്തിനെ കമ്പിവടികൊണ്ട് ആക്രമിക്കുകയായിരുന്നു. അതിനുശേഷം തയ്യല്‍ക്കടയിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു. പരിക്കേറ്റ് വിജിത്തിനെ മറ്റുള്ളവര്‍ ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. പോലീസ് കേസെടുത്തതോടെ അന്‍സിയ മുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. നേരത്തേയുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ രണ്ട് യുവതികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്‍സിയയ്ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇതിനുശേഷമാണ് വിജിത്തിനെ ആക്രമിച്ചത്.
Read Moreപൈസയില്ലെങ്കില്‍ ഒന്നുമില്ല; എന്റെ കൂടെയുള്ള പലരും എന്റെ കൂടെ ഉണ്ടാകുമെന്ന് തോന്നുന്നില്ലെന്ന് സാനിയ ഇയ്യപ്പൻ
പൈസയില്ലെങ്കില്‍ ഒന്നുമില്ലെന്ന് ഞാന്‍ വളരെ അടുത്താണ് മനസിലാക്കിയത്. ഞാനൊരു സാധാരണ പെണ്കുട്ടിയായിരുന്നുവെങ്കില് ഇപ്പോള്‍ എന്റെ കൂടെയുള്ള പലരും എന്റെ കൂടെ ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഞാനവരെ വിധിക്കുകയല്ല, പക്ഷെ ചിലപ്പോള്‍ എനിക്ക് ആ വൈബ് കിട്ടാറുണ്ട്. അവര്‍ ഇപ്പോള്‍ എന്റെ കൂടെ നില്‍ക്കുന്നത് എന്റെ കൈവശം പണം ഉള്ളതിനാലാണെന്ന് തോന്നിയിട്ടുണ്ട്. അത് വേദനിപ്പിക്കുന്നതാണ്. എനിക്ക് യഥാര്‍ഥ സുഹൃത്തുക്കളുണ്ടെന്ന് തോന്നുന്നില്ല. സ്കൂള്‍ ജീവിതത്തില്‍ നല്ല സുഹൃത്തുക്കളുണ്ടായിട്ടില്ല. എന്റെ സുഹൃത്തുക്കള്‍ എപ്പോഴും മുതിര്‍ന്നവരായിരുന്നു. ജീവിതത്തില്‍ ആരാണ് ശരിയായ വ്യക്തിയെന്ന് മനസിലാക്കുക ബുദ്ധിമുട്ടാണ്. ചിലപ്പോള്‍ ഇവർ എന്തുകൊണ്ടായിരിക്കും എന്റെ കൂടെയുള്ളതെന്ന് ചിന്തിക്കാറുണ്ട്. മറ്റൊരു കാരണവും കൊണ്ട് ഇവര്‍ എന്റെ കൂടെ നില്‍ക്കേണ്ടതില്ല. അങ്ങനെ തോന്നിപ്പിക്കുന്ന സുഹൃത്തുക്കളെ 2022 ന്റെ അവസാനത്തോടെ ഞാന്‍ ജീവിതത്തില്‍ നിന്നും ഒഴിവാക്കി. -സാനിയ ഇയ്യപ്പൻ
Read Moreകാരണം എന്ത്? അമേരിക്കയിൽ വിൽപനയ്ക്കു വച്ച രണ്ടര ഏക്കറിലുള്ള ആഡംബരഭവനം കണ്ട് ആളുകൾ ഭയന്നോടുന്നു
യുഎസ്: അമേരിക്കയിൽ ആഡംബരപൂർവം പണിത ഒരു വീട് വിൽപനയ്ക്കു വച്ചിരിക്കുന്നു. അടിസ്ഥാന വില ഒരു കോടി രൂപ. പരസ്യം കണ്ടു വീട് ആവശ്യമുള്ള നിരവധിപ്പേർ എത്തുന്നുണ്ടെങ്കിലും വരുന്നവർ നിമിഷങ്ങൾക്കുള്ളിൽ സ്ഥലം കാലിയാക്കുകയാണ്. വീടിന്റെ വിലയോ, സൗകര്യങ്ങളുടെ കുറവോ ഒന്നുമല്ല പ്രശ്നം. വീടു കണ്ടു ഭയന്നിട്ടാണ് മിക്കവരും സ്ഥലംവിടുന്നത്. വീടിന്റെ പേരും നിർമാണരീതിയുമാണ് ആളുകളെ വിരട്ടുന്നത്. ‘ഹൗസ് ഓഫ് ടെറർസ്’ (ഭീകരതയുടെ ഭവനം) എന്നാണ് വീടിനിട്ടിരിക്കുന്ന പേര്. രണ്ടേക്കർ സ്ഥലത്താണ് വീട് ഒരുക്കിയിരിക്കുന്നത്. പുറത്തുനിന്ന് ഒരാൾ വരുന്പോൾ ആദ്യം കയറിച്ചെല്ലുന്നത് ശവപ്പറമ്പിനെ ഓർമിപ്പിക്കുന്ന ഒരു പൂന്തോട്ടത്തിലേക്കാണ്. വീടിനകത്തേക്കു കയറിയാൽ ചങ്കിടിക്കുന്ന കാഴ്ചകളാണു മുറികളിൽ. മേൽക്കൂരയിൽനിന്നു തൂങ്ങിയാടുന്ന അസ്ഥികൂടങ്ങളും തലയോട്ടികളും. ശവപ്പെട്ടി വരെ ഇന്റീരിയർ ഡെക്കറേഷന്റെ ഭാഗമായി വീടിനുള്ളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.അടുക്കളയുടെ ഭാഗങ്ങൾ അലങ്കരിച്ചിരിക്കുന്നതു തലയോട്ടികൾകൊണ്ടാണ്. ശൂന്യമായ ഒരു സ്കൂൾ ബസും ഒരു ശവശരീരത്തിൽ പരീക്ഷണം നടത്തുന്ന ഗവേഷകന്റെ പൂർണകായ പ്രതിമയും…
Read More‘സത്യത്തിന്റെ ചൂടേറ്റ് വളർന്ന ആ കുട്ടി അനീതികൾക്കെതിരേ വിരൽ ചൂണ്ടിയപ്പോൾ…’ രാഹുൽഗാന്ധിക്ക് പിന്തുണയുമായി നടൻ ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
കൊച്ചി: കോണ്‍ഗ്രസ് നേതാവ് രാഹുൽഗാന്ധിക്ക് പിന്തുണയുമായി നടൻ ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സത്യത്തിന്റെ ചൂടേറ്റ് വളർന്ന ആ കുട്ടി മുഖമുയർത്തി അനീതികൾക്കെതിരെ വിരൽ ചൂണ്ടിയപ്പോൾ പലരും ഇന്ന് അയാളെ ഭയപ്പെടുന്നുവെന്നാണ് ഹരീഷ് പേരടിയുടെ പോസ്റ്റ്. വിവാദ പ്രസംഗത്തിന്റെ പേരിൽ കോടതി ശിക്ഷിച്ചതിന് പിന്നാലെ പാർലമെന്റിൽ രാഹുലിനെ അയോഗ്യനാക്കിയിരുന്നു. ഇതിനുശേഷമാണ് ഹരീഷ് പ്രതികരിച്ചത്. ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…‘രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച സ്വന്തം അമ്മയുടെ ചിതയിലേക്ക് നോക്കി നിൽക്കുന്ന സ്വന്തം അച്ഛന്റെ നെഞ്ചിൽ അഭയം പ്രാപിച്ച ആ കുട്ടിക്ക് അന്നറിയില്ലായിരുന്നു ആ അച്ഛനും രാജ്യത്തിനും വേണ്ടി രക്തസാക്ഷിയാവുമെന്ന്. സത്യത്തിന്റെ ചൂടേറ്റ് വളർന്ന ആ കുട്ടി മുഖമുയർത്തി അനീതികൾക്കെതിരെ വിരൽ ചൂണ്ടിയപ്പോൾ പലരും ഇന്ന് അയാളെ ഭയപ്പെടുന്നു. അയോഗ്യതകൾ കൽപ്പിക്കുന്നു. അതുകൊണ്ടുതന്നെ ജനാധിപത്യത്തിൽ ഈ അയോഗ്യത വലിയ യോഗ്യതയായി മാറുന്നു. അയാളുടെ സത്യന്വേഷണ പരീക്ഷണങ്ങൾക്കൊപ്പം..’.
Read Moreതെരുവിൽ നഗ്നയായി..! നടി അമാന്‍ഡ ബൈന്‍സിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ട് ഞെട്ടി ആരാധകര്‍; കാരണം…
അമേരിക്കൻ നടി അമാൻഡ ബൈൻസിന്റെ ഇപ്പോഴത്തെ അവസ്ഥ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. തെരുവിൽ നഗ്നയായി അലഞ്ഞുനടന്ന നടിയെ കണ്ട ആരാധകർ ഒന്നടങ്കം ഞെട്ടി. ബൈപോളാർ ഡിസോർഡർ എന്ന രോഗം ബാധിച്ച അമാൻഡയുടെ മാനസിക നില കഴിഞ്ഞ കുറച്ച് വർഷങ്ങളായി വളരെ മോശം അവസ്ഥയിലാണ്. കഴിഞ്ഞ ദിവസം തെരുവിലൂടെ നഗ്നയായി നടന്ന നടി ഒരു കാറിന് മുന്നിലേക്ക് ചാടുകയും താൻ ചില പ്രയാസങ്ങളിലൂടെ കടന്നുപോകുകയാണെന്ന് ആ ഡ്രൈവറോട് പറയുകയും ചെയ്തു. ഇതിന് ശേഷം താൻ നഗ്നയായി റോഡിൽ നിൽക്കുകയാണെന്ന് മനസിലായ ഉടൻ തന്നെ 911 എന്ന വനിതാ ഹെൽപ്പ് ലൈനിൽ സ്വയം വിളിച്ചു. ഉടൻ തന്നെ പോലീസ് എത്തി അമാൻഡയെ കൂട്ടിക്കൊണ്ടുപോയി മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. കുറച്ചുകാലമായി അമാൻഡ കൃത്യമായി മരുന്നുകൾ കഴിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. TMZ ടാബ്ലോയിഡിന്റെ റിപ്പോർട്ട് അനുസരിച്ച്, അമാൻഡ ഇപ്പോഴും ആശുപത്രിയിലാണ്. അമാൻഡയ്ക്ക് ഒരുതരത്തിലുള്ള ഉപദ്രവവും ഉണ്ടായിട്ടില്ലെന്നാണ്…
Read Moreവീണ്ടും ഹിന്‍ഡന്‍ബെര്‍ഗ് ! ഇക്കുറി വീണത് ട്വിറ്റര്‍ സ്ഥാപകന്‍ ജാക്ക് ഡോര്‍സി; ആസ്തിയില്‍ വന്‍ ഇടിവ്…
ഇന്ത്യന്‍ വ്യവസായ പ്രമുഖന് ഗൗതം അദാനിയ്ക്ക് ആഘാതം സമ്മാനിച്ച ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട് ഇത്തവണ തിരിഞ്ഞത് ട്വിറ്റര്‍ സഹസ്ഥാപകന്‍ ജാക്ക് ഡോര്‍സിയുടെ നേരെ. ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ജാക്ക് ഡോര്‍സിയുടെ ആസ്തിയില്‍ കനത്ത ഇടിവാണ് സംഭവിച്ചത്. ആസ്തിയില്‍ ഒറ്റദിവസം കൊണ്ട് 52.6 കോടി ഡോളറിന്റെ ഇടിവാണ് ഉണ്ടായത്. ഇതോടെ ജാക്ക് ഡോര്‍സിയുടെ ആസ്തി മൂല്യം 440 കോടി ഡോളര്‍ മാത്രമായതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജാക്ക് ഡോര്‍സിയുടെ ഉടമസ്ഥതയിലുള്ള ഡിജിറ്റല്‍ പേയ്മെന്റ് കമ്പനിയായ ബ്ലോക്കിനെതിരെയുള്ള ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടാണ് പ്രതികൂലമായത്. ഉപഭോക്താക്കളെയും സര്‍ക്കാരിനെയും ബ്ലോക്ക് കബളിപ്പിച്ചു എന്നതാണ് റിപ്പോര്‍ട്ടിലെ ആരോപണം. വ്യാഴാഴ്ച വ്യാപാരത്തിന്റെ ഒരുഘട്ടത്തില്‍ ബ്ലോക്കിന്റെ ഓഹരിയില്‍ 22 ശതമാനത്തിന്റെ വരെ ഇടിവാണ് രേഖപ്പെടുത്തിയത്. ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബെര്‍ഗിന്റെ അന്വേഷണത്തില്‍ ബ്ലോക്ക് ഉപഭോക്താക്കളുടെ എണ്ണം പെരുപ്പിച്ച് കാട്ടിയെന്നായിരുന്നു മുഖ്യ ആരോപണം. ഇതുസംബന്ധിച്ച് ജാക്ക് ഡോര്‍സിയും ബ്ലോക്കും ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന്…
Read Moreകാസര്‍ഗോട്ട് പുരാതന ചെങ്കല്ലറ കണ്ടെത്തി ! 1800 വര്‍ഷം പഴക്കമുണ്ടെന്ന് വിലയിരുത്തല്‍…
പഴയകാല ചരിത്രത്തിലേക്ക് വഴി നയിച്ചുകൊണ്ട് കാസര്‍ഗോട്ട് വീണ്ടും പുരാതന ചെങ്കല്ലറ കണ്ടെത്തി. കോടോത്ത് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ പറമ്പിലാണ് ചെങ്കല്ലറ കണ്ടെത്തിയത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് ഇത് ശ്രദ്ധയില്‍പ്പെട്ടത്. കോടോം ബേളൂര്‍ പഞ്ചായത്തിലെ കോടോത്താണ് ചെങ്കല്‍പ്പാറ തുരന്ന് നിര്‍മ്മിച്ച നിലയില്‍ ചെങ്കല്ലറ കണ്ടെത്തിയത്. മൂന്ന് തട്ടുകളായി കൊത്തിയെടുത്ത കവാടവും പടികളുമുണ്ട്. മുകള്‍ ഭാഗത്ത് വൃത്താകൃതിയില്‍ ദ്വാരവുമുണ്ട്. ഒരാള്‍ക്ക് ഊര്‍ന്നിറങ്ങാന്‍ പാകത്തിലുള്ളതാണ് ഈ ദ്വാരം. നേരത്തേയും കാസര്‍ഗോഡ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ചെങ്കല്ലറകള്‍ കണ്ടെത്തിയിട്ടുണ്ട്. ചെങ്കല്ലറയ്ക്ക് 1800 ലധികം വര്‍ഷം പഴക്കം കണക്കാക്കുന്നു. വിശ്വാസത്തിന്റെ ഭാഗമായി വിവിധ ആകൃതിയിലും വലിപ്പത്തിലുമുള്ള മണ്‍പാത്രങ്ങളും ആയുധങ്ങളും അടക്കം ചെയ്താണ് ചെങ്കല്ലറകള്‍ നിര്‍മ്മിക്കുന്നത്. കണ്ടെത്തിയ ചെങ്കല്ലറയില്‍ ഉള്‍ഭാഗത്ത് എന്തൊക്കെയുണ്ടെന്ന് വ്യക്തമല്ല. പ്രദേശത്ത് മണ്ണ് നിറഞ്ഞ് കിടക്കുകയാണ്. മുനിയറ, നിധിക്കുഴി, മുതലപ്പെട്ടി, പീരങ്കി ഗുഹ എന്നിങ്ങനെ പല പേരുകളിലാണ് ചെങ്കല്ലറ അറിയപ്പെടുന്നത്.…
Read More12-ാം വയസ്സു മുതല്‍ തുടങ്ങിയതാണിത് ! അവരില്‍ ബന്ധുക്കള്‍ പോലുമുണ്ടായിരുന്നു; ദുരനുഭവം വെളിപ്പെടുത്തി സുഹാന ഖാന്…
ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന് നിരവധി ആരാധകരാണുള്ളത്. ഇതിനകം തന്നെ മറ്റ് താരപുത്രിമാര്‍ക്ക് ലഭിക്കുന്നതിധികം ജനപ്രീതി നേടാന്‍ സുഹാനയ്ക്ക് സാധിച്ചിരുന്നു. പിതാവിനെപ്പോലെ സിനിമ തന്നെയാണ് സുഹാനയുടെ ലക്ഷ്യം. ഷോര്‍ട്ട്ഫിലിമിലൂടെ അഭിനയരംഗത്തേത്ത് കടന്ന താരപുത്രി നേരത്തെ ഒരിക്കല്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ഒരു കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു. തന്റെ പന്ത്രണ്ടാമത്തെ വയസ്സ് മുതല്‍ നിറത്തിന്റെ പേരില്‍ ഉള്ള വേര്‍തിരിവ് അനുഭവിച്ചു വരികയാണെന്ന് സുഹാന പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. ബന്ധുക്കള്‍ പോലും തന്റെ നിറത്തെ പരിഹസിച്ചിട്ടുണ്ടെന്നാണ് സുഹാന പറയുന്നത്. കാല എന്ന വാക്ക് കറുത്ത നിറത്തെ സൂചിപ്പിക്കാന്‍ വേണ്ടി ഉപയോഗിക്കുന്നതാണ്. കറുത്തവള്‍ എന്ന അര്‍ത്ഥത്തില്‍ തന്നെ കാലി എന്ന് വരെ വിളിച്ചിട്ടുണ്ട് എന്നും നിറത്തിന്റെ പേരില്‍ ഉള്ള ഇത്തരത്തില്‍ ഉള്ള വേര്‍തിരിവ് നിര്‍ത്താന്‍ സമയം ആയി എന്നും സുഹാന പറയുന്നു. ഇപ്പോ ഒരുപാട് പ്രശ്നം നടക്കുന്നുണ്ട്. അതില്‍…
Read Moreഎന്തിന് ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാതിരിക്കണം ! താന്‍ ഗ്ലാമര്‍ വേഷങ്ങള്‍ തുടര്‍ച്ചയായി ചെയ്യുന്നതിന്റെ കാരണം വെളിപ്പെടുത്തി അനു ഇമ്മാനുവല്‍…
കമല്‍ സംവിധാനം ചെയ്ത സ്വപ്നസഞ്ചാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ ബാലതാരമായി അരങ്ങേറ്റം കുറിച്ച താരമാണ് അനു ഇമ്മാനുവല്‍. ചിത്രത്തില്‍ ജയറാമിന്റെ മകളായായിരുന്നു അനു വേഷമിട്ടത്. പിന്നീട് എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജുവില്‍ നിവിന്‍ പോളിയുടെ നായികയായി എത്തിയതോടെ ആരാധകരുടെ പ്രിയങ്കരിയായി അനു മാറി. തുടര്‍ന്ന് തെലുങ്ക് അടക്കമുള്ള അന്യഭാഷ ചിത്രങ്ങളില്‍ താരം സജീവമാവുകയും ചെയ്തു.ഇതോടെ തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയായി അനു ഇമ്മാനുവല്‍ മാറി. ഗ്ലാമറസ് വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും അനു മികച്ചു നില്ക്കുന്നു.അടുത്തിടെ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യുന്നതിനെ കുറിച്ച് അനു ഇമ്മാനുവല്‍ ചില തുറന്നു പറച്ചിലുകള്‍ നടത്തിയരുന്നു. ഗ്ലാമര്‍ വേഷത്തില്‍ വന്നാലും ഇല്ലെങ്കിലും കുറ്റം കേള്‍ക്കേണ്ടി വരകുമെന്നാണ് അനു ഇമ്മാനുവല്‍ പറയുന്നത്. അനുവിന്റെ വാക്കുകള്‍ ഇങ്ങനെ…മറ്റു താരങ്ങളെ പോലെ സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ല. ദിവസവും…
Read More