സൂപ്പർ ഹിറ്റ് ചിത്രം പുഷ്പയിലെ സാമി സാമി എന്ന ഗാനത്തിന് ഇനി ചുവടുകൾ വയ്ക്കില്ലെന്ന് നടി രശ്മിക മന്ദാന. പാട്ടിനൊപ്പം പലപ്പോഴായി താൻ ചുവടുകൾ വയ്ച്ചിട്ടുണ്ടെന്നും എന്നാൽ ഇനിയും അത് ആവർത്തിച്ചാൽ പുറംവേദനയും നടുവേദനയും അടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾ പ്രായം കൂടുന്തോറുമുണ്ടാകുമെന്നും രശ്മിക പറഞ്ഞു. നേരിട്ട് കാണുന്പോൾ തന്റെ കൂടെ സാമി സാമി നൃത്തം ചെയ്യാമോ എന്ന ആരാധകന്റെ ചോദ്യത്തിനാണ് താരം ഉത്തരം നൽകിയത്. ഇതിനോടകം തന്നെ ഒരുപാട് തവണ സാമി സാമിക്കൊപ്പം നൃത്തം ചെയ്തു. ഇനിയും ആ ചുവടു വച്ചാൽ ഭാവിയിൽ നടുവേദന വരുമെന്നാണു തോന്നുന്നത്. നേരിട്ട് കാണുമ്പോൾ മറ്റെന്തെങ്കിലും ചെയ്യാം. രശ്മിക പറഞ്ഞു. 2021ൽ റിലീസ് ചെയ്ത പുഷ്പയിലെ ഗാനം അത്രയധികം ഹിറ്റായിരുന്നു. 500 മില്യനിലധികം ആളുകൾ കണ്ടു തീർത്ത ഈ ഗാനത്തിന്റെ സിഗ്നേച്ചർ സ്റ്റെപ്പുകൾക്ക് പലവേദികളിലായി രശ്മിക ചുവടുവയ്ച്ചിരുന്നു. 26കാരിയായ രശ്മിക തെന്നിന്ത്യയിലെ ഏറ്റവും…
Read MoreCategory: Today’S Special
പറന്നകന്ന പക്ഷികൾ, സന്തോഷമുള്ള പക്ഷികൾ! പ്രണയനിമിഷങ്ങളുമായി അമൃത സുരേഷും ഗോപിസുന്ദറും
ഗായിക അമൃത സുരേഷിന്റെയും പങ്കാളിയും സംഗീതസംവിധായകനുമായ ഗോപി സുന്ദറിന്റെയും ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർക്കിടയിൽ വൈറലായിരിക്കുന്നത്. അവധി ആഘോഷിക്കുന്ന ഇരുവരുടെയും ചിത്രങ്ങൾ ഏറെ മനോഹരമായിട്ടുണ്ടെന്നാണ് കമന്റുകൾ. ഗോപി സുന്ദറാണ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. പറന്നകന്ന പക്ഷികൾ, സന്തോഷമുള്ള പക്ഷികൾ എന്നാണ് ചിത്രത്തിനൊപ്പം ഗോപി സുന്ദർ കുറിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം മേയില്‍ ആണ് തങ്ങൾ പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃത സുരേഷും വെളിപ്പെടുത്തിയത്. ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്നേഹവും പ്രാർഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അമൃത കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
Read Moreകാമുകി ജയിൽ വാർഡൻ, കാമുകൻ തടവുപുള്ളി! ജോലി രാജിവച്ച് അവള് കാത്തിരിക്കുന്നു, കാമുകന് പുറത്തിറങ്ങുന്നതും കാത്ത്…
പ്രണയം യുദ്ധമാണ്, രണ്ടു പേർ ചുംബിക്കുന്പോൾ ലോകം മാറുന്നു… വിഖ്യാത മെക്സിക്കൻ കവി ഒക്ടാവിയോ പാസിന്റെ വരികളാണിത്. പ്രണയത്തിൽ എല്ലാമടങ്ങിയിരിക്കുന്നു. ചിലപ്പോൾ നിശബ്ദമായ മലകളായി തോന്നാം ചിലപ്പോൾ അലയടിക്കുന്ന സമുദ്രമായും. പ്രണയം എന്ന വികാരത്തെ നിർവചനങ്ങളിലൊതുക്കുക എന്നതു പ്രയാസകരം. അർജന്റീനയിൽനിന്നു പുറത്തുവന്ന ഒരു പ്രണയകഥ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. കാമുകി ജയിൽ വാർഡൻ, കാമുകനാകട്ടെ അതേ ജയിലിൽ കൊലപാതകക്കുറ്റത്തിനു ശിക്ഷയനുഭവിക്കുന്ന തടവുപുള്ളിയും..! കൊലപാതകിയുമായി പ്രണയത്തിലായ ജയിൽ വാർഡൻ ബന്ധം തുടരുന്നതിന് വേണ്ടി ഒടുവിൽ ജോലി രാജിവച്ചു. ജയിലിൽ വച്ച് ഇരുവരും കണ്ടിട്ടേയില്ല എന്നതാണ് ഏറ്റവും കൗതുകകരം. അർജന്റീനിയൻ പ്രവിശ്യയായ ചാക്കോയിലെ ബാരൻക്വറാസ് ജയിലിലെ വാർഡറായ ആൻഡ്രിയ ഫെരെയ്റിയ എന്ന യുവതിയാണ് കൊലപാതക്കുറ്റത്തിന് ജയിലിൽ കഴിയുന്ന ഹാവിയർ ഡ്വാർട്ടെ എന്നയാളുമായി പ്രണയത്തിലായത്. ജയിലിൽ വച്ച് പരസ്പരം കാണാത്ത ഇരുവരും ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെടുന്നത്. ഡ്വാർട്ടെ ഫേസ്ബുക്കിൽ ആൻഡ്രിയയ്ക്ക് മെസേജ് അയക്കുകയായിരുന്നു.…
Read Moreമകളെ തല്ലിയ അധ്യാപകനെ ഓടിച്ചിട്ടടിച്ച് മാതാപിതാക്കള്‍ ! സംഭവം ഇങ്ങനെ…
മകളെ തല്ലിയെന്നാരോപിച്ച് അധ്യാപകനെ ഓടിച്ചിട്ടടിച്ച് മാതാപിതാക്കള്‍. തമിഴ്നാട്ടിലെ തൂത്തുകുടിയിലാണ് സംഭവം. സ്വകാര്യ സ്കൂള്‍ അധ്യാപകനായ ഭരതിനാണ് മര്‍ദ്ദനം ഏറ്റത്. സംഭവത്തില്‍ കുട്ടിയുടെ രക്ഷിതാക്കളായ ശിവലിംഗത്തെയും സെല്‍വിയെയും പോലീസ് അറസ്റ്റ് ചെയ്തു. മര്‍ദ്ദനമേറ്റെന്ന് രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി പരാതി പറഞ്ഞതിനെത്തുടര്‍ന്നാണ് മാതാപിതാക്കള്‍ സ്കൂളില്‍ എത്തിയത്. ക്ലാസ് മുറിയില്‍ ഇവര്‍ അതിക്രമിച്ച് കയറി അധ്യാപകനെ തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു. എന്നാല്‍ ഇതിനിടയില്‍ അധ്യാപകന് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കല്ലുകൊണ്ട് എറിഞ്ഞ് വീഴ്ത്തുകയും വീണ്ടും തല്ലുകയും ചെയ്തു. ഇതിന്റെ വീഡിയോകളും ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. തങ്ങളുടെ മകളെ തല്ലാന്‍ ആരാണ് അധികാരം തന്നത് എന്ന് ചോദിച്ചുകൊണ്ടാണ് സെല്‍വി ഭരതിനെ മര്‍ദ്ദിക്കുന്നത്. ചെരുപ്പ് കൊണ്ട് അടിക്കുമെന്നും ഇടയ്ക്ക് പറയുന്നുണ്ട്. ഭരതിനെ രക്ഷപ്പെടുത്താന്‍ അധ്യാപകര്‍ ശ്രമിച്ചെങ്കിലും ദമ്പതികള്‍ പിന്മാറാന് കൂട്ടാക്കിയില്ല. തുടര്‍ന്ന് മറ്റ് അധ്യാപകര്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഇത് തെളിവാക്കി പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു.…
Read Moreനാലുവര്‍ഷമായി തുടരുന്ന മോഷണം കൊണ്ട് വേലക്കാരി അങ്ങ് കൊഴുത്തു ! ചെന്നൈയില്‍ സ്വന്തമായി വീട് വാങ്ങി; ഐശ്വര്യ രജനികാന്തിന്റെ വീട്ടില്‍ മോഷണം നടന്നതിങ്ങനെ…
ഐശ്വര്യ രജനികാന്തിന്റെ വീട്ടില്‍ നിന്ന് ആഭരണങ്ങള്‍ മോഷണം പോയതുമായി ബന്ധപ്പെട്ട കേസില്‍ വീട്ടുജോലിക്കാരിയും ഡ്രൈവറും അറസ്റ്റില്‍. വീട്ടുജോലിക്കാരിയായ ഈശ്വരിയുടെയും (40) ഭര്‍ത്താവിന്റെയും ബാങ്ക് അക്കൗണ്ടുകളില്‍ പലപ്പോഴായി നടന്ന വന്‍ തുകകളുടെ ഇടപാടുകളാണ് അന്വേഷണം ഇവരിലേക്കെത്തിച്ചത്. കഴിഞ്ഞ 18 വര്‍ഷമായി ഐശ്വര്യയുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന ഈശ്വരി, ഡ്രൈവര്‍ വെങ്കിടേശന്റെ സഹായത്തോടെ ലോക്കറില്‍നിന്ന് ആഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു. ചെന്നൈ പോയസ് ഗാര്‍ഡനിലുള്ള ഐശ്വര്യയുടെ വസതിയില്‍ നിന്നാണ് ആഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോയത്. 100 പവന് സ്വര്‍ണാഭരണങ്ങള്‍, 30 ഗ്രാം വജ്രാഭരണങ്ങള്‍, നാലു കിലോ വെള്ളി, വസ്തുക്കളുടെ രേഖ എന്നിവയാണ് കളവു പോയിരിക്കുന്നതെന്നാണ് പോലീസ് റിപ്പോര്‍ട്ട്. 2019 മുതല്‍ ഈശ്വരി മോഷണം നടത്തിയിരുന്നെന്നും ആഭരണങ്ങള്‍ വിറ്റുകിട്ടിയ പണം കൊണ്ട് ചെന്നൈയില്‍ വീടു വാങ്ങിയെന്നും പോലീസ് കണ്ടെത്തി. സഹോദരി സൗന്ദര്യയുടെ…
Read Moreരണ്ടുവട്ടം ആലോചിക്കണമെന്ന് പൃഥിരാജ് പറഞ്ഞുവെങ്കിലും അന്നത് കാര്യമാക്കിയില്ല ! എന്നാല്‍ പിന്നീട് അത് ശരിയാണെന്ന് മനസ്സിലായെന്ന് സാനിയ
നൃത്ത റിയാലിറ്റിഷോയിലൂടെ എത്തി മലയാള സിനിമയില്‍ താരമായി മാറിയ നടിയാണ് സാനിയ ഇയ്യപ്പന്‍. അഭിനേത്രിയും മികച്ചൊരു നര്‍ത്തകിയുമായ താരം മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ ബാല്യകാലസഖി എന്ന ചിത്രത്തലെ ചെറിയ വേഷത്തിലൂടെയാണ് സിനിമയില്‍ എത്തിയത്. പിന്നീട് ക്വീന്‍ എന്ന ചിത്രത്തിലൂടെ നായികയായി തുടക്കം കുറിച്ചു. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ താരം അഭിനയിച്ചു. താരരാജാവ് മോഹന്‍ലാലിന്റെ ലൂസിഫറിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമായ സാനിയ പലപ്പോഴും തന്റെ ഗ്ലാമറസ് ചിത്രങ്ങളും വീഡിയോകളും എല്ലാം താരം സോഷ്യല്‍ മീഡിയകളില്‍ പങ്കുവെയ്ക്കാറുണ്ട്. വളരെ പെട്ടെന്ന് ഇവയൊക്കെ വൈറലായി മാറാറുമുണ്ട്. തന്റെ വസ്ത്രധാരണത്തിന്റെ പേരില്‍ പലപ്പാഴും താരം സൈബര്‍ ആക്രമണങ്ങളും നേരിടാറുണ്ട്. ഇപ്പോഴിതാ ലൂസിഫര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ നേരിട്ട പ്രതിസന്ധികളെപ്പറ്റി സംസാരിക്കുകയാണ് സാനിയ. ജാന്‍വി എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. ഇത് അഭിനയിക്കാന്‍ വളരെ…
Read Moreവീട്ടിലെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി ! യുവാവിനെ കയ്യോടെ പൊക്കി വീട്ടുകാര്‍…
വീട്ടിലെ ശുചിമുറിയിലെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പകര്‍ത്തിയ കേസില്‍ യുവാവ് പിടിയില്‍. കന്യാകുമാരി കിള്ളിയൂര്‍ നെടുവിളാം തട്ടുവിള വീട്ടില്‍ മെര്‍സില്‍ ജോസിനെ(40) മ്യൂസിയം പോലീസാണ് അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച രാത്രി 11ന് വെള്ളയമ്പലം ആല്‍ത്തറ ജംഗ്ഷന് സമീപത്തെ വീടിനടുത്ത് കെട്ടിട നിര്‍മാണത്തിനായി എത്തിയ മെര്‍സില്‍ താമസിച്ചിരുന്ന വീടിന് തൊട്ടടുത്തുള്ള വീട്ടിലെ ശുചിമുറിയുടെ വെന്റിലേഷനിലാണ് മൊബൈല്‍ കാമറ വച്ചത്. തുടര്‍ന്ന് മതിലിന് സമീപത്ത് പതുങ്ങി നില്‍ക്കുകയായിരുന്ന മെര്‍സിലിനെ വീട്ടുകാര്‍ തടഞ്ഞുവച്ച് പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ഇയാളുടെ ഫോണില്‍ നിന്ന് ദൃശ്യങ്ങള്‍ കണ്ടെത്തിയതായി മ്യൂസിയം സിഐ പറഞ്ഞു. കോടതി റിമാന്‍ഡ് ചെയ്തു.
Read Moreകീരവാണിയെ അഭിനന്ദിക്കുന്ന ചിന്താജെറോമിന്റെ ഇംഗ്ലീഷിലുള്ള പോസ്റ്റില്‍ മുഴുവന്‍ വ്യാകരണപ്പിശക് ! ട്രോളന്മാര് രംഗത്തിറങ്ങിയതോടെ പോസ്റ്റ് കാണാനില്ല…
ഇംഗ്ളീഷ്സാഹിത്യത്തില് ഡോക്ടറേറ്റ് നേടിയ യുവജനകമ്മീഷന് അധ്യക്ഷ ചിന്താജെറോമിന്റെ ഇംഗ്ലീഷിലുള്ള അവഗാഹത്തെക്കുറിച്ച് പലരും പലപ്പോഴും സംശയം ഉന്നയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ചിന്തയുടെ ഇംഗ്ളീഷിലുള്ള ഫേസ്ബുക്ക് പോസ്റ്റിലെ വ്യാകരണ വാക്യഘടനാ പിശകുകള്‍ സോഷ്യല്‍ മീഡിയയുടെ ട്രോളുകള്‍ ഏറ്റുവാങ്ങുകയാണ്. ആര് ആര് ആര് എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് അതിന്റെ സംഗീത സംവിധായകന് കീരവാണിക്കും, ഗാനരചയിതാവ് ചന്ദ്രബോസിനും ഓസ്കാര്‍ അവാര്‍ഡ് ലഭിച്ചപ്പോള്‍ അവരെ അഭിനന്ദിച്ചുകൊണ്ടിട്ട എഫ്ബി പോസ്റ്റിലാണ് വ്യാകരണ തെറ്റും വാചകഘടനയിലുള്ള തെറ്റും മുഴച്ച് നില്‍ക്കുന്നത്. ഇംഗ്ളീഷ് സാഹിത്യത്തിലാണ് ചിന്താ ജെറോമിന് ഡോക്റ്ററേറ്റ് ലഭിച്ചത് എന്നതാണ് ഏറ്റവും രസകരമായ കാര്യം. Chandra Bose, a song writer who brought international fame to RRR cinema, awarding Oscar Award to MM Keeravani who provided music is an international recognition for the Telugu cinema literature sector.…
Read Moreകടം വീട്ടാന്‍ ഭര്‍ത്താവ് നെട്ടോട്ടമോടുമ്പോള്‍ മൂന്നുകോടി ലോട്ടറിയടിച്ച ഭാര്യ വേറെ കെട്ടി! 20 വര്‍ഷം മുമ്പായിരുന്നു ഇദ്ദേഹത്തിന്റെ വിവാഹം…
വിവാഹം എന്നത് രണ്ടുപേരുടെ ഒന്നിച്ചുള്ള ഒരു യാത്രയുടെ തുടക്കമാണല്ലൊ. സന്തോഷത്തില്‍ മാത്രമല്ല ദുഃഖ സമയത്തും താങ്ങായി കൂടെയുണ്ടാകും എന്നുള്ള ഒരു ധാരണ അതിലുണ്ടാകും. തത്ഫലമായി പല കഷ്ടസമയത്തും കൂടെ നില്ക്കുന്ന പങ്കാളികളെ സമൂഹത്തില്‍ കാണാം. അതേ സമയം സ്വന്തം ജീവിതത്തിന് പ്രാധാന്യം നല്കി പങ്കാളിയെ വിട്ടുപോകുന്നവരെയും കാണാം. പലര്‍ക്കും അവരവരുടേതായ ന്യായം പറയാനുണ്ടെങ്കിലും സമൂഹത്തില്‍ ഇത്തരം പ്രവണതകള്‍ ചര്‍ച്ചയാകാറുണ്ട്. അത്തരമൊരു സംഭവമാണ് സമൂഹ മാധ്യമങ്ങളില്‍ നിലവിൽ ചര്‍ച്ചയാകുന്നത്. തായ്ലന്ഡില് നിന്നുള്ള നരിന്‍ എന്ന 47കാരന് തന്റെ ഭാര്യയ്ക്കെതിരേ നല്കിയ ഒരു കേസാണ് ചര്‍ച്ചയ്ക്ക് ആധാരം. 20 വര്‍ഷം മുമ്പായിരുന്നു ഇദ്ദേഹത്തിന്റെ വിവാഹം. ചാവീവാന് എന്ന സ്ത്രീയെ ആണ് ഇദ്ദേഹം വിവാഹം ചെയ്തത്. വൈകാതെ ഇവര്‍ക്ക് മൂന്നുമക്കളും ജനിച്ചു. എന്നാല്‍ പിന്നീട് സാമ്പത്തിക പ്രതിസന്ധി ഈ കുടുംബത്തെ സാരമായി ബാധിച്ചുതുടങ്ങി. കടം രണ്ട് മില്ല്യണ്‍ ബാത്തില്‍ ( ഏകദേശം…
Read Moreഹാര്‍ട്ട് ബ്രേക്ക് ഇന്‍ഷുറന്‍സ് ഫണ്ട്! പ്രണയത്തിനും ഇന്‍ഷുറന്‍സ്; ഹൃദയംതകര്‍ന്ന കാമുകന് ലഭിച്ചത് 25,000 രൂപ
പലതരത്തിലുള്ള ഇന്‍ഷുറന്‍സുകളെക്കുറിച്ച് നമ്മള് കേട്ടിരിക്കുമല്ലൊ. അവയില്‍ വാഹന ഇന്‍ഷുറന്‍സും ആരോഗ്യ ഇന്‍ഷുറന്‍സും ലൈഫ് ഇന്‍ഷുറന്‍സും മിക്കവരും കേട്ടിരിക്കുമല്ലൊ. എന്നാല്‍ പ്രണയത്തിന്റെ പേരില്‍ ഒരു ഇന്‍ഷുറന്‍സ് എന്നത് ആരും കേള്‍ക്കാനിടയില്ല അത്തരത്തിലൊന്നാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പ്രതീക് ആര്യന് എന്ന യുവാവ് പങ്കുവെച്ച ട്വീറ്റ് ആണ് ചര്‍ച്ചയ്ക്ക് ആധാരം. പ്രതീകിന് ഒരു പ്രണയമുണ്ടായിരുന്നത്രെ. അത് അടുത്തിടെ തകര്‍ന്നുപോയി. കാമുകി പിന്മാറിയത് നിമിത്തമാണ് പ്രണയ പരാജയമുണ്ടായത്. എന്നാല്‍ പ്രണയം തുടങ്ങിയ സമയത്ത് പ്രതീകും കാമുകിയും ചേര്‍ന്ന് ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങിയിരുന്നു. ഇരുവരും എല്ലാമാസവും 500 രൂപ ഇതില്‍ നിക്ഷേപിക്കുകയും ചെയ്തു. “ഹാര്‍ട്ട് ബ്രേക്ക് ഇന്‍ഷുറന്‍സ് ഫണ്ട്’ എന്നായിരുന്നു ഇവര്‍ ഇതിനിട്ടപേര്. പ്രണയ ബന്ധത്തില്‍ വഞ്ചിക്കപ്പെടുന്നവര്‍ക്ക് ആ പണം മുഴുവനായി എടുക്കാം എന്നായിരുന്നു ഇരുവരും തമ്മിലുള്ള ധാരണ. അതിന്‍പ്രകാരം കാമുകി ചതിച്ചതോടെ പ്രതീകിന് 25,000 രൂപ ലഭിക്കുകയായിരുന്നു. സംഭവം…
Read More