ദയവു ചെയ്ത് മകളുടെ പേര് വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന അപേക്ഷയുമായി ഗായിക അമൃത സുരേഷ്.കഴിഞ്ഞ ദിവസം പുതിയ സിനിമയുടെ പ്രമോഷന് ചടങ്ങിനിടെ ബാല കുഞ്ഞിനെക്കുറിച്ച് പറഞ്ഞിരുന്നു. തന്നെ ചതിച്ചെന്നും മകളെ കാണണമെന്ന് ആഗ്രഹമുണ്ടെന്നുമാണ് ബാല പറഞ്ഞത്. ഇതിനു പിന്നാലെ നിരവധി പേര് അമൃതയ്ക്കെതിരേ രംഗത്ത് എത്തിയിരുന്നു. ഇതോടെയാണ് മാധ്യമങ്ങളോട് അഭ്യര്‍ത്ഥനയുമായി അമൃത എത്തിയത്. അമൃതയെ അച്ഛന്റെ അടുത്തേക്ക് വിടാത്തത് എന്താണ് എന്നാ ചോദ്യത്തിന് അമൃത മറുപടി പറഞ്ഞിരുന്നു. മകളുടെ കാര്യത്തില്‍ കോടതി തീരുമാനം വന്നതാണെന്നും അത് പാലിക്കുക മാത്രമാണ് താന്‍ ചെയ്തത് എന്നാണ് അമൃത പറഞ്ഞത്. മകള്‍ സന്തോഷവതിയാണെന്നും ഗായിക വ്യക്തമാക്കി. അമൃതയുടെ സഹോദരി അഭിരാമിയും മറുപടിയുമായി എത്തി. ഞങ്ങള്‍ പാപ്പുവിനോട് ഇതേക്കുറിച്ച് ചോദിച്ചിരുന്നെന്നും എന്നാല്‍ അവള്‍ക്ക് താല്‍പ്പര്യമില്ലെന്നുമാണ് അഭിരാമി പറയുന്നത്. ഫോണിലൂടെ പാപ്പു തന്നെ അച്ഛനോട് നേരിട്ട് പറഞ്ഞെന്നും വ്യക്തമാക്കി. ചോദ്യത്തിന്റേയും മറുപടികളുടേയും സ്ക്രീന്‍ഷോട്ട് പങ്കുവച്ചുകൊണ്ടാണ് അമൃത…
Read MoreCategory: Today’S Special
രാവിലെ എഴുന്നേറ്റ് കാല് തൊട്ട് വണങ്ങമെന്നുണ്ട് ! ഭക്ഷണം കഴിക്കാതെ കാത്തിരിക്കുന്നത് ഇഷ്ടമാണ് ; ഭര്‍ത്താവിന്റെ വരുതിയ്ക്കുള്ളില് നില്ക്കാന് ആഗ്രഹമെന്ന് സ്വാസിക…
മലയാള സിനിമയില്‍ ഏറെ ആരാധകരുള്ള നടിയാണ് സ്വാസിക. സീത എന്ന സീരിയലിലൂടെയാണ് സ്വാസിക ആദ്യം ആരാധകരുടെ ഹൃദയം കീഴടക്കുന്നത്. പിന്നീട് താരം സിനിമയില്‍ എത്തുകയായിരുന്നു. അതേസമയം, തന്റെ പഴയ നിലപാടുകളില്‍ നിന്നും മാറിയിട്ടില്ലെന്നും ഇന്നും താന്‍ അതുപോലെയാണെന്നും പറയുകയാണ് സ്വാസിക. മുമ്പ് താന്‍ ഭര്‍ത്താവിന്റെ നിയന്ത്രണത്തില്‍ കഴിയാന്‍ ആഗ്രഹിക്കുന്ന ആളാണെന്ന് പറഞ്ഞിരുന്നുവെന്നും ഇപ്പോഴും അഭിപ്രായത്തില്‍ മാറ്റമില്ലെന്നും സ്വാസിക പറയുന്നു. കല്യാണം കഴിച്ച് ഫാമിലിയായി ജീവിക്കണമെന്ന് ആഗ്രഹമുള്ള ആളാണ് ഞാന്‍. കല്യാണം താല്പര്യമില്ല എന്നൊരു മനോഭാവമില്ലെന്നും പക്ഷേ അതിന് വേണ്ടി ഒരു തിടുക്കമില്ലെന്നാണ് സ്വാസിക പറയുന്നത്. ഇത്ര വയസായി, അതുകൊണ്ട് ഇപ്പോള്‍ തന്നെ കല്യാണം കഴിക്കണമെന്നൊരു ചിന്തയില്ല. നല്ല രീതിയില്‍ വരുമ്പോള്‍ വരട്ടെയെന്നുള്ളതേയുള്ളൂ. പക്ഷേ കഴിക്കില്ല എന്നൊരു ആറ്റിറ്റിയൂഡ് ഇല്ലെന്നും താരം മനസ് തുറക്കുന്നു. തന്റെ ഭര്‍ത്താവ് നോ പറഞ്ഞാല്‍ സ്വീകരിക്കാന്‍ തയാറാണെന്നും ഡോമിനേറ്റിംഗ് ആവുന്നതില്‍ പ്രശ്നമില്ലെന്നും താരം…
Read Moreഎട്ടാം വയസ്സു മുതല്‍ പീഡനത്തിന് ഇരയായി ! അച്ഛന്റെ അടുത്ത സുഹൃത്തായിരുന്നു ആ നീചന്; മീരാ വാസുദേവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍…
തന്മാത്ര എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളികളുടെ മനംകവര്‍ന്ന നടിയാണ് മീര വാസുദേവ്. മുംബൈയിലെ പരസ്യലോകത്തു നിന്നാണ് മീര തന്മാത്രയിലേക്കെത്തിയത്. സിനിമയിലും സീരിയലിലും തിളങ്ങാന്‍ സാധിച്ചെങ്കിലും താരത്തിന്റെ വ്യക്തിജീവിതം അത്രകണ്ട് വിജയമായില്ല. രണ്ട് വിവാഹബന്ധങ്ങളും പരാജയപ്പെട്ടു. ഇപ്പോള്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പര്‍ഹിറ്റ് പരമ്പരയായ കുടുംബവിളക്ക് എന്ന സീരിയലില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മീരയാണ്. ഈ സീരിയലില്‍ നാല് മക്കളുടെ അമ്മയയുടെ വേഷം സുമിത്ര വളരെ പക്വതയോടെയാണ് കൈകാര്യം ചെയ്യുന്നത്. അതേ സമയം മുമ്പ് ഒരിക്കല്‍ മീരാ വാസുദേവ് നടത്തിയ ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. കൈരളി ടിവിയിലെ ജെബി ജംഗ്ഷനില്‍ നേരത്തെ ഒരിക്കല്‍ എത്തിയപ്പോള്‍ ആയിരുന്നു നടി തുറന്നു പറച്ചില് നടത്തിയത്. മീരാ വാസുദേവിന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ… എട്ടു വയസ് തൊട്ട് പതിനാറു വയസ് വരെ അബ്യുസ് ചെയ്യപ്പെട്ടിട്ടുണ്ട്. പതിനാറാം വയസിലാണ് അയാള്‍ ചെയ്യുന്ന പ്രവൃത്തിയെ…
Read Moreകാലില്‍ ചുറ്റിവരിഞ്ഞ ശേഷം അഞ്ചുവയസുകാരനെയും കൊണ്ട് കുളത്തില്‍ ചാടി പെരുമ്പാമ്പ് ! പിന്നാലെ മുത്തച്ഛനും ചാടി…
അഞ്ചുവയസ്സുകാരനെ ഭക്ഷണമാക്കാനുള്ള പെരുമ്പാമ്പിന്റെ ശ്രമം പരാജയപ്പെട്ടത് മുത്തച്ഛന്റെ അവസരോചിതമായ ഇടപെടല്‍ മൂലം. കാലില്‍ ചുറ്റിവരിഞ്ഞ ശേഷം അഞ്ചുവയസ്സുകാരനെയും കൊണ്ട് പെരുമ്പാമ്പ് കുളത്തിലേക്ക് ചാടുകയായിരുന്നു. എന്നാല്‍ അപകടം മനസ്സിലാക്കി പിന്നാലെ ചാടിയ മുത്തച്ഛന് കുട്ടിയെ സാഹസികമായി രക്ഷിക്കുകയായിരുന്നു. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ല്‍സിലെ ബൈറണ്‍ ബേയിലാണ് സംഭവം. പത്തടിയോളം നീളമുള്ള പാമ്പാണ് കുട്ടിയെ ആക്രമിച്ചത്. പാമ്പ് കുട്ടിയുടെ കാലില്‍ കടിക്കുകയും ചുറ്റി വരിയുകയുമായിരുന്നു. പിന്നീട് കുട്ടിയെ വലിച്ചിഴച്ച് പാമ്പ് കുളത്തിലേക്ക് ചാടി. ഇതു കണ്ട 76 വയസ്സുള്ള മുത്തച്ഛനാണ് ഒപ്പം ചാടി കുട്ടിയുടെ ജീവന് രക്ഷിച്ചത്. ബ്യൂ ബ്ലേക്ക് എന്നാണ് രക്ഷപെട്ട കുട്ടിയുടെ പേര്. അച്ഛനും മുത്തച്ഛനുമൊപ്പം കുളത്തില്‍ കുളിക്കാന്‍ എത്തിയപ്പോഴായിരുന്നു അപകടം. കുട്ടിക്കൊപ്പം ചാടിയ മുത്തച്ഛന് കുട്ടിയെ പുറത്തെടുത്ത് പാമ്പിന്റെ പിടിയില്‍ നിന്ന് വേര്‍പെടുത്തുകയായിരുന്നു. കുട്ടിയുടെ അച്ഛനും ഓടിയെത്തി പാമ്പിന്റെ തലയില്‍ അമര്‍ത്തിപ്പിടിച്ചു. കുട്ടിയെ രക്ഷിച്ച ശേഷം…
Read Moreഭാരത് ജോഡോ യാത്രയില്‍ പങ്കുചേര്‍ന്ന് രാഹുലിനൊപ്പം മീശ പിരിച്ച് വിജേന്ദര്‍ സിംഗ്; വൈറലായ ചിത്രം പങ്കുവച്ച് പ്രിയങ്ക ഗാന്ധിയും പ്രവർത്തകരും
ഭോപാല്‍: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കുചേര്‍ന്ന് ബോക്സിംഗ് താരം വിജേന്ദര്‍ സിംഗ്. മധ്യപ്രദേശിലെ പര്യടനത്തിനിടെയാണ് ഒളിംപിക്സ് മെഡല്‍ ജേതാവ് വിജേന്ദര്‍ സിംഗ് പദയാത്രയില്‍ അണിചേര്‍ന്നത്. രാഹുലിനൊപ്പം മീശ പിരിച്ച് വിജേന്ദര്‍ നടക്കുന്ന ചിത്രം നവമാധ്യമങ്ങളില്‍ വൈറലായി. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയടക്കമുള്ള നേതാക്കളും പ്രവര്‍ത്തകരും ചിത്രം പങ്കുവച്ചിട്ടുണ്ട്.ജോഡോ യാത്രയ്ക്ക് ആവേശോജ്ജ്വലമായ വരവേല്പാണ് മധ്യപ്രദേശില്‍ ലഭിക്കുന്നത്. നവംബര്‍ 23നാണ് പദയാത്ര സംസ്ഥാനത്ത് പ്രവേശിച്ചത്. 12 ദിവസമാണ് മധ്യപ്രദേശിലെ പര്യടനം. മധ്യപ്രദേശിൽ കമല്‍നാഥിന്റെ നേതൃത്വത്തില്‍ അധികാരത്തിലേറിയ കോണ്‍ഗ്രസ് സര്‍ക്കാരിനെ ബിജെപി അട്ടിമറിച്ചത് അഴിമതിക്കാരായ എംഎല്‍എമാര്‍ക്ക് 20-25 കോടി നല്‍കിയാണെന്ന് രാഹുല്‍ ആരോപിച്ചു. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനു കീഴില്‍ ജനാധിപത്യപരമായ എല്ലാ വാതിലുകളും അടഞ്ഞതോടെയാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. വിദ്വേഷം, അക്രമം, രാജ്യത്തു പരത്തുന്ന ഭീതി എന്നിവയ്ക്കും തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനും…
Read Moreമയോസിറ്റിസ് രോഗം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന വാർത്ത തെറ്റ്; ജീവൻ അപകടത്തിൽ അല്ല, സാമന്ത സുഖമായിരിക്കുന്നു
സാമന്ത ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയായിരുന്നു ഏതാനും ദിവസങ്ങൾക്കു മുന്‍പ് തന്റെ രോഗാവസ്ഥ വ്യക്തമാക്കി നടി തന്നെ രംഗത്തെത്തിയത്. പേശീ വീക്കം എന്നറിയിപ്പെടുന്ന മയോസിറ്റിസ് എന്ന രോഗമാണ് തനിക്ക് പിടിപെട്ടതെന്നായിരുന്നു നടി വ്യക്തമാക്കിയത്. ചികിത്സയിൽ തുടരുകയാണെന്നും പെട്ടെന്ന് തന്നെ തിരിച്ച് വരാനാകുമെന്ന പ്രതീക്ഷയും നടി പങ്കുവച്ചിരുന്നു. അതിനിടെ സാമന്തയെ ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന തരത്തിലുള്ള വാർത്തകളും പുറത്തുവന്നു. എന്നാൽ പ്രചരിക്കുന്നത് വെറും അഭ്യൂഹം മാത്രമാണെന്നും നടിക്ക് നിലവിൽ യാതൊരു കുഴപ്പവുമില്ലെന്നും നടിയോടടുത്ത വൃത്തങ്ങൾ പറഞ്ഞു. സാമന്തയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന വാർത്ത തെറ്റാണ്. അത് അടിസ്ഥാന രഹിതമായ റിപ്പോർട്ടാണ്. നടി വീട്ടിൽ സുഖമായിരിക്കുന്നു. എന്നാണ് സാമന്തയുടെ സ്പോക്ക് പേഴ്സൺ ഒരു ദേശീയമാധ്യമത്തോടു പ്രതികരിച്ചത്. കഴിഞ്ഞ ഒരു മാസത്തോളമായി സിനിമയിൽ നിന്ന് ഇടവേള എടുത്തിരിക്കുകയായിരുന്നു സാമന്ത. യു എസിൽ വെച്ചാണ് നടിയുടെ ചികിത്സകൾ നടന്നതെന്നായിരുന്നു തെലുങ്ക് മാധ്യമങ്ങൾ…
Read Moreആ പടം വലിയ തരംഗമുണ്ടാക്കി, ഷക്കീല തരംഗം..! അവാർഡ് പടത്തിൽ അഭിനയിക്കാനെത്തി കിന്നാരത്തുമ്പിയിൽ പെട്ടുപോയതിനെക്കുറിച്ച് സലിംകുമാർ
കിന്നാരത്തുന്പി എന്ന സിനിമയിൽ ഞാൻ പെട്ടുപോയതാണ്. എന്റെ സീനില്‍ അങ്ങനെയൊന്നും ഉണ്ടായിരുന്നില്ല. എന്നോട് അവാര്‍ഡ് പടം എന്നായിരുന്നു പറഞ്ഞിരുന്നത്. ഭരതന് ടച്ചുള്ള സെക്സിന്റെ ചെറിയൊരു അംശമുണ്ടെന്നായിരുന്നു. പക്ഷെ എന്റെ സീനില്‍ അതൊന്നും ഉണ്ടായിരുന്നില്ല. ഞാന്‍ ഷക്കീലയെ നേരിട്ട് കണ്ടിട്ടു പോലുമില്ല. ഞാനും ജഗതി ശ്രീകുമാറും ചെയ്യാനിരുന്നതായിരുന്നു. തിരക്ക് കാരണം ജഗതിച്ചേട്ടൻ വന്നില്ല. പകരം ഞാനും ഷാജോണും കൂടിയാണ് ചെയ്തത്. ഡബ്ബിംഗിന് ചെന്നപ്പോള്‍ സംവിധായകന് വളരെ വിഷമത്തിലിരിക്കുകയാണ്. സിനിമയുടെ ഡിസ്ട്രിബ്യൂഷന്‍ ചെയ്യാന്‍ ആരും തയാറാകുന്നില്ല. അങ്ങനെയാണ് കുറച്ച് എക്സ്ട്രാ സീനുകള്‍ കൂടെ ചേര്‍ത്ത് സെക്സ് പടമാക്കാന്‍ തീരുമാനിച്ചത്. എന്നെ വിളിച്ചത് ഇങ്ങനെ പറഞ്ഞാണെന്ന് ഞാന്‍ പറഞ്ഞു. നിങ്ങള്‍ക്ക് കാശ് കിട്ടുമെങ്കില്‍ പടം അങ്ങനെ ആക്കിക്കോളൂ, പക്ഷെ പോസ്റ്ററില്‍ എന്റെ പടം വയ്ക്കരുതെന്ന് പറഞ്ഞു. എനിക്ക് വേറൊന്നും വരാനില്ല, കാരണം എന്റെ രംഗങ്ങളില്‍ ഒന്നുമില്ലായിരുന്നല്ലോ. അവര്‍ വളരെ മര്യാദക്കാരായിരുന്നു. എന്റെ…
Read Moreകാലില്ലാത്ത ചെരുപ്പ് കള്ളന്! മോഷണം മനുഷ്യരുടെ മാത്രം കുത്തകയല്ലല്ലോ ? വൈറലായ ഈ മോഷണ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു…
സാധാരണ ആരാധനാലയങ്ങള്‍ക്കുള്ളിലും വീടുകളിലുമൊക്കെ കയറുമ്പോള്‍ ആളുകള്‍ അവരുടെ പാദരക്ഷ അഴിച്ചുവയ്ക്കാറുണ്ട്. എന്നാല്‍ ചിലയിടങ്ങളില്‍ ഇങ്ങനെ ചെരുപ്പഴിച്ചുവച്ചാല് പിന്നീടത് നോക്കുകയേ വേണ്ട. മിക്കയിടങ്ങളിലും മനുഷ്യര്‍ തന്നെയാകും ഇത്തരത്തില്‍ ചെരുപ്പ് മോഷ്ടിച്ച് കൊണ്ടുപോവുക. ചില സ്ഥലങ്ങളില്‍ ഈ കലാപരിപാടി ചെയ്യുന്നത് കുരങ്ങച്ചന്മാരാണ്. എന്നാല്‍ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാന് തന്റെ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയിലുള്ള കള്ളന് ഒരല്പം വ്യത്യസ്തനാണ്. കാരണം ഈ വീഡിയോയിലെ മോഷ്ടാവിന് കാലുകളെ ഇല്ല. എന്നിട്ടും ഒരു ചെരുപ്പും കൊണ്ടങ്ങ് കടന്നുകളയുകയാണ് ആള്. കാര്യം മറ്റൊന്നുമല്ല ഒരു പാമ്പാണ് ഇവിടെ ചെരുപ്പുമായി പോകുന്നത്. ദൃശ്യങ്ങളില്‍ എവിടെ നിന്നോ ഇഴഞ്ഞെത്തുന്ന ഒരു പാമ്പ് വഴിയില്‍ കണ്ട ഒരു ചെരുപ്പ് കടിച്ചെടുക്കുകയാണ്. പിന്നീടതുമായി മറ്റൊരു വഴി വേഗത്തില്‍ ഇഴഞ്ഞ് നീങ്ങുകയാണത്. കമന്റുകളില്‍ ബീഹാറില്‍ നിന്നെന്ന് സൂചിപ്പിക്കുന്ന ഈ സംഭവം ഏതായാലും സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറി. “നാളെയൊരു…
Read Moreഏഴരശ്ശനി തുടങ്ങിയപ്പോള്‍ കല്യാണം,തീര്‍ന്നപ്പോള്‍ ഡിവോഴ്സ് ! കുഞ്ഞുങ്ങള്‍ വേണ്ട എന്ന തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് ലെന…
വര്‍ഷങ്ങളായി മലയാള സിനിമയിലെ നിറസാന്നിദ്ധ്യമാണ് നടി ലെന. വ്യത്യസ്തമായ വേഷങ്ങള്‍ കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി ലെന മാറുകയായിരുന്നു. തന്നെക്കാള്‍ മുതിര്‍ന്ന നടന്മാരുടെ അമ്മവേഷം ചെയ്യാനും നെഗറ്റീവ് റോളുകള്‍ അവതരിപ്പിക്കാനും ഒന്നും ലെന മടിച്ചു നിന്നിട്ടില്ല. കരിയറിലെ ഈ ബോള്‍ഡായ തീരുമാനങ്ങള്‍ തന്നെയാണ് ലെന സ്വന്തം ജീവിതത്തിലും കൈകൊണ്ടത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം നടന്ന വിവാഹം, കുട്ടികള്‍ വേണ്ടെന്ന തീരുമാനം, തുടര്‍ന്നുള്ള വിവാഹമോചനം എല്ലാത്തിനും ലെനയ്ക്ക് ഉറച്ച നിലപാടുകള്‍ ഉണ്ട്. തന്റെ ജീവിതത്തില്‍ ഇനിയൊരു വിവാഹത്തിന് യാതൊരു സാധ്യതയുമില്ലെന്നും കുഞ്ഞുങ്ങള്‍ വേണ്ട എന്ന തീരുമാനത്തില്‍ ഇപ്പോള്‍ സന്തോഷമുണ്ടെന്നും ലെന തുറന്നു പറഞ്ഞിരുന്നു. മുമ്പ് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് വിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും ലെന മനസ് തുറന്നത്. മുന്‍ ഭര്‍ത്താവ് അഭിലാഷുമായി താനിപ്പോഴും സൗഹൃദത്തില്‍ ആണെന്നും ഒന്നിച്ച് സിനിമ ചെയ്യാനുള്ള ആലോചന ഉണ്ടെന്നും ലെന വ്യക്തമാക്കിയിരുന്നു. ആറാം…
Read Moreകാശ് ഇറക്കാനോ ബിസിനസ് ചെയ്യാനോ ഞാന്‍ നിങ്ങളോടു പറഞ്ഞോ ! തട്ടിപ്പ് വീഡിയോ വിവാദമായതിനു പിന്നാലെ ആരാധകരോടു തട്ടിക്കയറി ദില്‍ഷ പ്രസന്നന്
മലയാളം ബിഗ്ബോസ് നാലാം സീസണില്‍ എത്തിയതോടെയാണ് ദില്‍ഷ പ്രസന്നന് മലയാളികളുടെ ഇടയില്‍ ശ്രദ്ധനേടിയത്. ബിഗ്ബോസില്‍ വിജയിയായി ചരിത്രം കുറിക്കാനും നടിയും നര്‍ത്തകിയുമായ ദില്‍ഷയ്ക്കായി. ഇപ്പോഴിതാ ഒരു വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ് ദില്‍ഷ. കഴിഞ്ഞ ദിവസം ട്രേഡിംഗുമായി ബന്ധപ്പെട്ടൊരു പ്രൊമോഷന് വീഡിയോ ദില്‍ഷ പങ്കുവച്ചിരുന്നു. എന്നാല്‍ ഇത് തട്ടിപ്പാണെന്ന ആരോപണം ഉയര്‍ന്നതോടെ ആണ് ദില്‍ഷ വീണ്ടും വിവാദത്തില്‍ അകപ്പെട്ടിരിക്കുന്നത്. വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ താരം വീഡിയോ ഡിലീറ്റ് ആക്കിയിരുന്നു. എന്നാല്‍ ജെനുവിന് ആയി തനിക്ക് തോന്നിയതു കൊണ്ട് മാത്രമാണ് ആ വീഡിയോ പങ്കുവച്ചത് എന്നാണ് ദില്‍ഷ പറയുന്നത്. ട്രേഡ് മാര്‍ക്കറ്റിംഗില്‍ താല്പര്യമുണ്ടെങ്കില് ഈ വ്യക്തിയെ ഫോളോ ചെയ്താല്‍ അവര്‍ നിങ്ങളെ സഹായിക്കുമെന്നാണ് പറഞ്ഞത് അല്ലാതെ കാശ് ഇറക്കാനോ ബിസിനസ് ചെയ്യാനോ പറഞ്ഞിട്ടില്ല എന്നും ദില്‍ഷ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ തന്നെ പിന്നീട് പങ്കുവച്ച ഒരു വീഡിയോയില്‍ ആണ് ദില്‍ഷ ഇക്കാര്യം പറഞ്ഞത്…
Read More