ലോട്ടറിയടിച്ചതിലൂടെ ഭര്‍ത്താവിന് ലഭിച്ച 1.3മൂന്നു കോടി രൂപയുമായി ഭാര്യ കാമുകനൊപ്പം കടന്നുകളഞ്ഞു. ലോട്ടറിപ്പണം ലഭിച്ചതിനു തൊട്ടുപിന്നാലെ മൂന്നു കുട്ടികളുടെ അമ്മ കൂടിയായ സ്ത്രീ പണമെല്ലാമെടുത്ത് കാമുകന്റെ ഒപ്പം മുങ്ങുകയായിരുന്നു. തായ്ലന്റിലാണ് സംഭവം. മണിത്ത് എന്നയാള്‍ക്കാണ് 6 മില്യണ്‍ ബട്ട് (1.3 കോടി രൂപ) ലോട്ടറി അടിച്ചത്. സമ്മാനത്തുക നല്കുന്ന പരിപാടിക്കിടെയാണ് ഭാര്യ അങ്കണാറത്ത് കാമുകനോപ്പം ഒളിച്ചോടിയത്. 26 വര്‍ഷമായി മണിത്തും അങ്കണാറത്തും ഒന്നിച്ച് ജീവിക്കുന്നു. മൂന്ന് കുട്ടികളുമുണ്ട്. എന്നാല്‍ ഔദ്യോഗിക രേഖകള്‍ പ്രകാരം ഇവര്‍ വിവാഹിതരല്ലെന്ന് പോലീസ് പറഞ്ഞു. സമ്മാനത്തുക നല്കുന്ന പരിപാടിയില്‍ അപരിചിതനായ ഒരാള്‍ പരിപാടിക്ക് എത്തിയിരുന്നു. ഇത് ആരാണെന്ന് മണിത്ത് ചോദിച്ചപ്പോള്‍ ഒരു അകന്ന ബന്ധുവാണെന്നാണ് അവര്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് പണവുമായി അങ്കണാറത്ത് മുങ്ങിയത്. സമ്മാനമായി ലഭിച്ച തുകയുടെ ഒരു ഭാഗം ക്ഷേത്രത്തിലേക്ക് എഴുതിക്കൊടുക്കാനും ബാക്കി കുടുംബാംഗങ്ങള്‍ക്ക് നല്‍കാനുമാണ് ഇയാള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍…
Read MoreCategory: Today’S Special
ബ്രസീല്‍-സെര്‍ബിയ മത്സരഫലം കൃത്യമായി പ്രവചിച്ച് നിമിഷ ബിജോ ! ഇതെങ്ങനെ സാധിക്കുന്നുവെന്ന് ആരാധകര്‍…
ആരാധകരെ ആവേശത്തില്‍ ആറാടിച്ച് ഗ്രൂപ്പ് ജിയിലെ തങ്ങളുടെ ആദ്യ മത്സരം വിജയിച്ചിരിക്കുകയാണ് ബ്രസീല്‍ ടീം. സെര്‍ബിയയെ 2-0നാണ് ബ്രസീല്‍ ടീം തകര്‍ത്തു വിട്ടത്. ഒട്ടുമിക്ക ആളുകളും ബ്രസീലിന്റെ വിജയം പ്രവചിച്ചുവെങ്കിലും കൃത്യം സ്കോര്‍നില പ്രവചിച്ചവര്‍ കുറവാണ്. അങ്ങനെ കൃത്യമായി സ്കോര്‍ പ്രവചിച്ചവരില്‍ ഒരാളാണ് നടിയും മോഡലുമായ നിമിഷ ബിജോ. ബ്രസീല്‍ യൂണിഫോമിട്ട് നിമിഷ സോഷ്യല്‍ മീഡിയയില്‍ നടത്തിയ പ്രവചനം കൃത്യമായി. കടുത്ത ബ്രസീല്‍ ആരാധകയായ നിമിഷ തന്റെ ടീം വിജയിച്ചതിന്റെയും തന്റെ പ്രവചനം കൃത്യമായതിന്റെയും സന്തോഷത്തിലാണ്.
Read Moreഫുട്ബോള്‍ ലഹരിയായി മാറരുത്, പോര്‍ച്ചുഗല്‍ പതാക കെട്ടരുത് ! വിചിത്രമായ വാദങ്ങളുമായി സമസ്തയുടെ സന്ദേശം…
ഫുട്ബോള്‍ ലഹരിയായി മാറാന്‍ പാടില്ലെന്നും ഒരു കാര്യത്തിലും അമിതമായ സ്വാധീനമോ ആവേശമോ ഒരു വിശ്വാസിക്ക് ഉണ്ടാവാന്‍ പാടില്ലെന്നും ആവര്‍ത്തിച്ച് സമസ്ത. ചില കളികളും കളിക്കാരും നമ്മില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ആ സ്വാധീനം ഒരു ലഹരിയായി മാറാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ ഖത്തീബുമാര്‍ക്ക് കൈമാറിയ സന്ദേശത്തില്‍ ജംഇയ്യത്തുല്‍ ഖുതുബ സ്റ്റേറ്റ് സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. ലോകകപ്പിലെ കളികള്‍ ജമാഅത്ത് നമസ്കാരങ്ങള്‍ക്ക് ഭംഗം വരുത്തരുതെന്നും അദ്ദേഹം വിശ്വാസികളെ ഓര്‍മിപ്പിച്ചു. നാസര്‍ ഫൈസിയുടെ വാക്കുകള്‍ ഇങ്ങനെ…ഫുട്ബോള്‍ എന്ന കളിയെ ഏറെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഏതെങ്കിലും ടീമിനോടോ കളിക്കാരോടോ പ്രത്യേക താല്പര്യം ഉണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ ആ താല്പര്യം ആരാധനയായി പരിവര്‍ത്തിക്കപ്പെടുന്നതും അവരുടെ ഫാന്‍സുകളും അടിമകളുമായിത്തീരുന്നതും ശരിയല്ല. സകലതെരുവുകളിലും കുഗ്രാമങ്ങളില്‍ പോലും പതിനായിരങ്ങളും ലക്ഷങ്ങളും മുടക്കിയുള്ള കൂറ്റന്‍ ബോര്‍ഡുകളും കട്ടൗട്ടുകളുമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഭക്ഷണത്തിന് വകയില്ലാത്തവരും ഒരു…
Read Moreപെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് വരുന്നത് ആണ്‍കുട്ടികളെ കാണാന്‍ ! ഒറ്റയ്ക്ക് വരുന്ന പെണ്‍കുട്ടികളെ വിലക്കിയ ഡല്‍ഹി ജമാ മസ്ജിദ് നടപടി പിന്‍വലിച്ചു…
ഡല്‍ഹി ജമാ മസ്ജിദില്‍ പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് വരുന്നതിനെ വിലക്കിയ പരാമര്‍ശം പിന്‍വലിച്ച് ജമാ മസ്ജിദ് അഡ്മിനിസ്ട്രേഷന്. പെണ്‍കുട്ടികള്‍ പള്ളിയില്‍ വരുന്നതിനെ വിലക്കിക്കൊണ്ട് പള്ളി ഭരണസമിതി നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. പെണ്‍കുട്ടികളെ വിലക്കിക്കൊണ്ട് പള്ളി ഭരണസമിതി നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് വരുന്നത് ആണ്‍കുട്ടികളെ കാണാനാണെന്നും പ്രാര്‍ത്ഥനയ്ക്ക് വരുന്നവര്‍ക്ക് വിലക്ക് ബാധകമല്ലെന്നായിരുന്നു ഇമാം പറഞ്ഞത്. പള്ളിയുടെ മൂന്നു പ്രധാന ഗേറ്റുകളിലാണ് പെണ്‍കുട്ടികള്‍ ഒറ്റയ്ക്കും കൂട്ടമായും വരുന്നതിനെ വിലക്കിക്കൊണ്ടുള്ള നോട്ടീസ് പതിപ്പിച്ചത്. ഇതേത്തുടര്‍ന്ന് ഇമാമിന് വനിതാ കമ്മീഷന് നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു. സ്ത്രീകളെ പള്ളിയില്‍ പ്രവേശിക്കുന്നത് വിലക്കുന്ന നടപടി തെറ്റാണെന്ന് പറഞ്ഞ ഡല്‍ഹി വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മലിവാള്‍, പുരുഷനെപോലെ തന്നെ ആരാധനയ്ക്ക് സ്ത്രീക്കും അവകാശമുണ്ടെന്നാണ് വനിതാ കമ്മീഷന് വ്യക്തമാക്കിയത്. എന്നാല്‍ പിന്നീട് സ്ത്രീകള്‍ക്ക് പ്രവേശനം വിലക്കിയിട്ടില്ലെന്നും പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് വരരുതെന്നാണ് പറഞ്ഞിരിക്കുന്നതെന്നും പള്ളി പിആര്‍ഒ…
Read Moreപ്രായം നാൽപതിനോട് അടുത്തിട്ടും വിവാഹത്തെ തൃഷയ്ക്കു ഭയം! കാരണമായി പറഞ്ഞത് ഇങ്ങനെ…
തെന്നിന്ത്യൻ സൂപ്പർ താരസുന്ദരിമാരിൽ ഒരാളാണ് തൃഷ കൃഷ്ണൻ. മണിരത്നം സംവിധാനം ചെയ്ത ‘പൊന്നിയിൻ സെൽവനാ’ണ് തൃഷ അഭിനയിച്ച് ഏറ്റവും ഒടുവിലായി തിയേറ്ററുകളിലെത്തിയ സിനിമ. പൊന്നിയൻ സെൽവനിലെ തൃഷയുടെ പ്രകടനം ഹിറ്റായതോടെ താരം പ്രതിഫലം വരെ ഉയർത്തിക്കഴിഞ്ഞു. നിലവിൽ അഞ്ച് കോടി രൂപ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് തൃഷ. പ്രായം നാൽപതിനോട് അടുത്തിട്ടും താരം ഇതുവരെയും വിവാഹിതയായിട്ടില്ല. ഇപ്പോഴിത തൃഷ വിവാഹിതയാകാത്തതിന് കാരണം വ്യക്തമാക്കി എത്തിയിരിക്കുകയാണ് നടനും മാധ്യമപ്രവർത്തകനുമായ ബയൽവാൻ രംഗനാഥൻ. കുറച്ച് വർഷം മുമ്പ് തൃഷയുടെ വിവാവനിശ്ചയം വരെ കഴിഞ്ഞതാണ്. നിർമാതാവ് വരുൺ മണിയനുമായിട്ടായിരുന്നു തൃഷയുടെ വിവാഹ നിശ്ചയം നടന്നത്. പക്ഷെ വിവാഹത്തിലെത്തും മുമ്പ് അത് മുടങ്ങി. പിന്നീട് തെലുങ്ക് നടൻ റാണ ദഗുബാട്ടിയുമായി പ്രണയത്തിലായി. ഇരുവരും പൊതുപരിപാടികളിൽ ജോഡികളായി പങ്കെടുക്കാറുണ്ടായിരുന്നു. ഏതാനും വർഷം ലിവിംഗ് ടുഗതർ ലൈഫ് ഇരുവരും ഒരുമിച്ച് നടത്തുകയും ചെയ്തിരുന്നു. എന്നാൽ…
Read Moreഭാര്യ എയ്ഡ്സ് രോഗിയാണെന്ന് കള്ളം പറഞ്ഞു വിവാഹമോചനശ്രമം ! ഹര്‍ജി തള്ളി കോടതി…
ഭാര്യ എച്ച്ഐവി പോസിറ്റീവാണെന്ന് കള്ളം പറഞ്ഞ് വിവാഹ മോചനത്തിനു ശ്രമിച്ചയാളുടെ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. ഭാര്യ രോഗിയാണെന്നും താന്‍ അതിന്റെ മാനസിക പ്രയാസത്തിലാണെന്നുമുള്ള വാദം തെളിയിക്കാന്‍ ഹര്‍ജിക്കാരനായില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഡിവിഷന് ബെഞ്ചിന്റെ നടപടി. ഭാര്യ എയ്ഡ്സ് രോഗിയാണെന്നു ചൂണ്ടിക്കാട്ടി വിവാഹമോചനം തേടി ഇയാള്‍ നല്കിയ ഹര്‍ജി കുടുംബ കോടതി തള്ളിയിരുന്നു. ഇതു ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചത്. ഭാര്യ രോഗിണിയാണെന്നു തെളിയിക്കാന്‍ ഒരു രേഖയും ഹാജരാക്കാന്‍ ഇയാള്‍ക്കായില്ല. വിവാഹ ബന്ധം പുനസ്ഥാപിക്കാനാവാത്ത വിധം തകര്‍ന്നതായി സ്ഥാപിക്കാന്‍ ഹര്‍ജിക്കാരനു കഴിഞ്ഞില്ലെന്നും കോടതി വ്യക്തമാക്കി. 2003ലാണ് ഇരുവരുടെയും വിവാഹം നടന്നത്. അന്നു മുതല്‍ തന്നോടും കുടുംബത്തോടും മോശമായാണ് ഭാര്യ പെരുമാറുന്നതെന്ന് ഹര്ജിക്കാരന് വാദിച്ചു. ഭാര്യയ്ക്ക് ക്ഷയരോഗമുണ്ടെന്നും ഇയാള്‍ പറഞ്ഞു. 2005ല്‍ നടത്തിയ പരിശോധനയില്‍ ഭാര്യ എച്ച്ഐവി പോസിറ്റിവ് ആണെന്നു കണ്ടെത്തി. ഇനിയും ഇവര്‍ക്കൊപ്പം കഴിയാനാവില്ലെന്നും ഭര്‍ത്താവ് ബോധിപ്പിച്ചു. എന്നാല്‍…
Read More20കാരികളായ നാലുയുവതികള് ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി കൂട്ടബലാല്‍സംഗം ചെയ്തു ! ഞെട്ടിക്കുന്ന ആരോപണവുമായി യുവാവ്…
നാലു യുവതികള്‍ ചേര്‍ന്ന് തന്നെ തട്ടിക്കൊണ്ടു പോയി കൂട്ടബലാല്സംഗത്തിനിരയാക്കിയെന്ന ആരോപണവുമായി യുവാവ് രംഗത്തെത്തി. ഫാക്ടറി തൊഴിലാളിയും വിവാഹിതനുമാണ് യുവാവ്. ഒരു മാധ്യമത്തോടാണ് ഇയാള്‍ തനിക്ക് നേരിട്ട ദുരവസ്ഥ തുറന്നു പറഞ്ഞത്. 20 വയസു തോന്നിക്കുന്ന യുവതികളാണ് പഞ്ചാബിലെ ജലന്ധറില്‍ കപൂര്‍ത്തല റോഡിനു സമീപത്തുനിന്ന് തന്നെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചതെന്ന് യുവാവ് പറയുന്നു. യുവാവിന്റെ വാക്കുകള്‍ ഇങ്ങനെ…വീട്ടിലേക്ക് പോകാന്‍ നില്‍ക്കുമ്പോഴാണ് യുവതികള്‍ എത്തിയത്. ഒരു വിലാസത്തെക്കുറിച്ച് അറിയണമെന്ന് പറഞ്ഞ് അവര്‍ എന്നെ സമീപിച്ചു. അവര്‍ നല്കിയ വിലാസം വായിച്ചുനോക്കുന്നതിനിടെ എന്റെ കണ്ണില്‍ രാസവസ്തു സ്പ്രേചെയ്ത ശേഷം കാറില്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നു. രാസവസ്തു കണ്ണില്‍ വീണതോടെ കാഴ്ച പൂര്‍ണമായി മറഞ്ഞു. പിന്നീട് മയക്കുമരുന്ന് നല്‍കിശേഷം വനപ്രദേശത്ത് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കൈകള്‍ പിന്നില്‍ കെട്ടിയിട്ടശേഷം ഓരോരുത്തര് ഊഴമിട്ടായിരുന്നു പീഡിപ്പിച്ചത്. ചിലര്‍ ക്രൂരമായായിരുന്നു പെരുമാറിയത്. വേദനകൊണ്ട് പുളഞ്ഞുപോയി. ആഗ്രഹ പൂര്‍ത്തീകരണത്തിനുശേഷം പുലര്‍ച്ചെ…
Read Moreകഞ്ചന്‍ എലികള്‍ ! സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന 581 കിലോ കഞ്ചാവ് എലി തിന്നു തീര്‍ത്തതായി പോലീസ് കോടതിയില്‍…
വിവിധ കേസുകളിലായി പിടിച്ചെടുത്ത് പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന 581 കിലോഗ്രാം കഞ്ചാവ് എലി തിന്നതായി ഉത്തര്‍പ്രദേശ് പോലീസ്. കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലാണ് മഥുര പൊലീസ് ഇക്കാര്യം അറിയിച്ചത്. മഥുരയിലെ ഷെല്‍ഗഢ്, ഹൈവേ പൊലീസ് സ്റ്റേഷനുകളിലായി സൂക്ഷിച്ചിരുന്ന 581 കിലോഗ്രാം കഞ്ചാവ് എലി തിന്നെന്നാണ് പോലീസ് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതിനാല്‍ തൊണ്ടിമുതല്‍ ഹാജരാക്കാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പിടിച്ചെടുത്ത കഞ്ചാവ് ഹാജരാക്കാന്‍ ഈ വര്‍ഷം ആദ്യം കോടതി പോലീസിനു നിര്‍ദേശം നല്‍കിയിരുന്നു. ഇതോടെയാണ് കഞ്ചാവ് മുഴുവന്‍ എലി തിന്നെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്. എലികള്‍ കാഴ്ചയ്ക്കു ചെറുതാണെങ്കിലും ഭയങ്കര ശല്യക്കാരാണെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഇവയ്ക്കു പോലീസിനെയൊന്നും പേടിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നതായി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. അറുപതു ലക്ഷത്തിന്റെ കഞ്ചാവാണ് എലികള്‍ തിന്നു നശിപ്പിച്ചത്. ഇതിനു തെളിവു ഹാജരാക്കാന്‍ അഡീഷനല്‍ ജില്ലാ ജഡ്ജി മഥുര എസ്എസ്പിക്കു നിര്‍ദേശം നല്കി.…
Read Moreട്രാന്‍സ്ജെന്‍ഡറുകളുടെ വിവാഹത്തിന് അനുമതി നല്‍കാതെ ദേവസ്വം ബോര്‍ഡ് ക്ഷേത്രം ! തീരുമാനം വിവാദമാകുന്നു…
ട്രാന്‍സ്ജെന്‍ഡറുകളുടെ വിവാഹത്തിന് ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രത്തിന്റെ ഭാരവാഹികള്‍ അനുമതി നിഷേധിച്ചതായി ആക്ഷേപം. പാലക്കാട് കൊല്ലങ്കോട് കാച്ചാംകുറിശ്ശി ക്ഷേത്രമാണ് വിവാഹത്തിന് അനുമതി നിഷേധിച്ചത്. ട്രാന്‍സ് ജെന്‍ഡറുകളായ നിലന്‍ കൃഷ്ണയും അദ്വികയുമാണ് വിവാഹത്തിന് അപേക്ഷ നല്‍കിയത്. എന്നാല്‍ കല്യാണത്തിന് രണ്ടു ദിവസം മുമ്പ് അനുമതിയില്ലെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിക്കുകയായിരുന്നു. ക്ഷണക്കത്തില്‍ വിവാഹവേദി കാച്ചാകുറിശ്ശി ക്ഷേത്രം എന്നാണ് അടിച്ചിരുന്നത്. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രമാണ് കാച്ചാംകുറിശ്ശി. തങ്ങളുടെ പ്രശ്നം കൊണ്ടല്ല തങ്ങള്‍ ട്രാന്സ്ജെന്ഡറുകളായതെന്നും തങ്ങളെപ്പോലെയുള്ളവര്‍ക്ക് സമൂഹം പിന്തുണ നല്‍കുകയാണ് വേണ്ടതെന്നും നിലന്‍ കൃഷ്ണ പറഞ്ഞു. പിന്നീട് ഇവരുടെ വിവാഹം പാലക്കാട് ഒരു കല്യാണമണ്ഡപത്തില്‍ വെച്ച് നടന്നു. ക്ഷേത്രത്തില്‍ ഇതുവരെ ഇത്തരത്തിലൊരു വിവാഹം നടന്നിട്ടില്ലെന്നും ഭാവിയിലെ പ്രശ്നങ്ങള്‍ ഒഴിവാക്കാനാണ് വിവാഹത്തിന് അനുമതി നല്‍കാതിരുന്നതെന്നും ക്ഷേത്രം ഭാരവാഹികള്‍ പറയുന്നു. ആലപ്പുഴ, തിരുവനന്തപുരം സ്വദേശികളാണ് നിലനും അദ്വികയും.
Read More30 വര്‍ഷം മുമ്പ് ശീതീകരിച്ച ഭ്രൂണത്തില്‍ നിന്ന് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്കി യുവതി ! ഭ്രൂണം ശീതീകരിക്കുന്ന സമയം തനിക്ക് അഞ്ചുവയസ് മാത്രമായിരുന്നുവന്ന് റേച്ചല്‍…
മുപ്പത് വര്‍ഷം മുമ്പ് ശീതീകരിച്ച ഭ്രൂണത്തില്‍ നിന്ന് പിറന്ന ഇരട്ടക്കുട്ടികള്‍ അദ്ഭുതമാകുന്നു. ഏറ്റവും കൂടുതല്‍ കാലം ശീതീകരിച്ചു സൂക്ഷിച്ച ഭ്രൂണത്തില്‍നിന്ന് കുഞ്ഞ് പിറന്നതിന്റെ റെക്കോര്‍ഡും അമേരിക്കയിലെ ഒറിഗോണിലെ ഈ ഫ്രോസന്‍ എംബ്രിയോ ട്രാന്‍സ്ഫറിന്(എഫ്.ഇ,ടി) സ്വന്തമായി. 2006ല്‍ 27 വര്‍ഷമായ ശീതീകരിച്ച ഭ്രൂണത്തില്‍നിന്ന് കുഞ്ഞ് പിറന്നതായിരുന്നു മുന്‍ റെക്കോര്‍ഡ്. 1992 ഏപ്രില്‍ 22-ന് ലിക്വിഡ് നൈട്രജന്‍ -196ഇ (323എ) താപനിലയില്‍ ഒറിഗോണിലെ ലാബില്‍ ശീതീകരിച്ച സൂക്ഷിച്ച ഭ്രൂണം ഉപയോഗിച്ച് റേച്ചല്‍ റിഡ്ജ്വേ എന്ന യുവതിയാണ് ഇപ്പോള്‍ ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ലിഡിയ, തിമോത്തി എന്നിങ്ങനെയാണ് കുഞ്ഞുങ്ങള്‍ക്ക് പേരിട്ടിരിക്കുന്നത്. ഒക്ടോബര്‍ 31നാണ് നാല് കുട്ടികളുടെ അമ്മയായ റേച്ചല്‍ ഇരട്ടകുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നത്. ദാനം ചെയ്ത ഭ്രൂണങ്ങളില്‍ നിന്ന് 1,200-ലധികം ശിശുക്കള്‍ ജനിച്ചതായി വിശ്വസിക്കുന്ന നാഷണല്‍ എംബ്രിയോ ഡൊണേഷന്‍ സെന്ററില്‍നിന്നാണ് (എന്‍ഇഡിസി) റേച്ചല്‍ ഭ്രൂണം സ്വീകരിച്ചത്. 5, 10, 20…
Read More