വ്യാജ നമ്പര്‍പ്ലേറ്റ് ഉപയോഗിച്ച് വിദ്യാര്‍ഥികളുമായി യാത്ര പുറപ്പെട്ട ടൂറിസ്റ്റ് ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേയ്ക്ക് വിദ്യാര്‍ഥികളുമായി വിനോദയാത്രക്ക് എത്തിയ സ്പാര്‍ടെന്‍സ് എന്ന ബസാണ് പിടിച്ചെടുത്തത്. നികുതി, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് തുടങ്ങിയ ഒരു രേഖയുമില്ലാതെയാണ് കെഎല്‍ 74 3303 നമ്പര്‍ ടൂറിസ്റ്റ് ബസ് സര്‍വീസ് നടത്തിയത്. എല്ലാ രേഖകളുമുള്ള മറ്റൊരു ടൂറിസ്റ്റ് ബസിന്റെ നമ്പറിലായിരുന്നു ഈ ബസിന്റെ സര്‍വീസ്. യഥാര്‍ത്ഥ നമ്പര്‍ എഴുതിയത് മറച്ച് രേഖകളുള്ള ബസിന്റെ കെ എല്‍ 74 3915 എന്ന നമ്പറിലാണ് ബസ് ഓടിയത്. തിരുവന്തപുരത്തെ സ്കൂളില്‍ നിന്നുള്ള 45 വിദ്യാര്‍ഥികളുമായി കൊച്ചിയിലേക്ക് വിനോദയാത്രക്കെത്തിയ ബസ് രഹസ്യ വിവരത്തെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 28 ലക്ഷം രൂപയുടെ വായ്പ അടക്കം 31.5 ലക്ഷം രൂപക്ക് ബസ് വാങ്ങിയതാണെന്നാണ് ഉടമ പറയുന്നത്. വ്യാജ നമ്പറിലുള്ള…
Read MoreCategory: Today’S Special
വീട്ടിലെ ജോലിക്കാരിയുടെ കടം തീര്‍ക്കാന്‍ നല്‍കിയത് ലക്ഷങ്ങള്‍…പിന്നെ സ്വര്‍ണവളയും ! നയന്‍താരയെ പുകഴ്ത്തി വിഘ്നേഷിന്റെ അമ്മ
മരുമകള്‍ നയന്‍താരയെ മുക്തകണ്ഠം പ്രശംസിച്ച് വിഘ്നേഷ് ശിവന്റെ അമ്മ മീന കുമാരി. താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ദയയും കരുതലുമുള്ള സ്ത്രീ നയന്താരയാണെന്നാണ് മീനാ കുമാരി പറയുന്നത്. ബുദ്ധിമുട്ട് പറഞ്ഞ് ആരെത്തിയാലും അവരെ സഹായിക്കാന്‍ ഒരു മടിയും കാണിക്കാത്തവളാണ് നയന്‍താര എന്നും മീനാ കുമാരി പറഞ്ഞു. ഹാപ്പി മെയ്ഡ്സ് സ്കില്‍ ഡെവലപ്മെന്റ് സെന്റര്‍ ഉദ്ഘാടന വേളയില്‍ സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും സാമൂഹിക ഉത്തരവാദിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിക്കുകയായിരുന്നു അവര്‍. മീനാ കുമാരിയുടെ വാക്കുകള്‍ ഇങ്ങനെ…എന്റെ മകന് വിഘ്നേഷും മരുമകള്‍ നയന്‍താരയും കഠിനാധ്വാനികളാണ്. നയന്‍താരയുടെ വീട്ടില്‍ എട്ട് ജോലിക്കാരുണ്ട്. നാല് സ്ത്രീകളും നാല് പുരുഷന്മാരും. ഒരിക്കല്‍ അവരിലൊരു സ്ത്രീ അവര്‍ക്ക് നാല് ലക്ഷം രൂപയുടെ കടം ഉണ്ടെന്നും അതിനാല്‍ ജീവിതം ദുരിതത്തിലാണെന്നും നയന്താരയോട് പറഞ്ഞു. ഉടന്‍ തന്നെ അത്രയും തുക നല്‍കിയിട്ട് കടങ്ങളെല്ലാം തീര്‍ക്കാന്‍ അവരോട് പറഞ്ഞു. ഒരു വീട്ടുജോലിക്കാരിക്ക് ഇത്രയും…
Read Moreഅത് ഒരു എടുത്തു ചാട്ടമായിപ്പോയി ! 18-ാം വയസിലെ വിവാഹത്തെക്കുറിച്ചും പിന്നീടുള്ള ജീവിതത്തെക്കുറിച്ചും ദേവി അജിത് പറയുന്നതിങ്ങനെ…
മലയാളം ബിഗ്സ്ക്രീന്‍,മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഒരുപോലെ സുപരിചിതയാണ് ദേവി അജിത്. മലയാളം ബിഗ് സ്ക്രീനിലൂടേയും മിനി സ്ക്രീനിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ദേവി അജിത്. ഒരു അവതാരകയായി തന്റെ കരിയര്‍ ആരംഭിച്ച ദേവി 2000 ല്‍ പുറത്തിങ്ങിയ മഴ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഇവര്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, സീതാ കല്യാണം, ആക്ഷന്‍ ഹീറോ ബിജു, ഗൗതമന്റെ രഥം എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ അവതരിപ്പിച്ചിരുന്നു. ടൊവിനോ തോമസ് ചിത്രമായ ഫോറന്‍സിക്കിലും ഒരു പ്രധാന വേഷത്തില്‍ താരം എത്തിയിരുന്നു. ഇപ്പോഴിതാ പതിനെട്ടാം വയസിലെ തന്റെ വിവാഹം ഒരു എടുത്തു ചാട്ടം ആയിപ്പോയി എന്ന് പറയുകയാണ് ദേവി അജിത്. ദേവി അജിത്തിന്റെ വാക്കുകള്‍ ഇങ്ങനെ…ആ ഒരു പ്രായം കടന്നു കിട്ടിയാല്‍ ചിലപ്പോള്‍ മാറ്റങ്ങള്‍ വന്നേക്കും. 18, 19, 20 എന്നൊക്കെ പറയുന്ന പ്രായത്തിലെ പ്രണയം നമുക്ക്…
Read Moreമകനെ എയറിലേക്കെറിഞ്ഞ് ‘എയറിലായി’ പിതാവ് ! സാഹസിക കൃത്യത്തിനെതിരേ വന്‍ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ…
മക്കളെ അമ്മമാര്‍ എപ്പോഴും അമിതമായ കരുതലോടെ നോക്കുമ്പോള്‍ അച്ഛന്മാരുടെ സമീപനം പലപ്പോഴും വ്യത്യസ്ഥമായിരിക്കും. മക്കളെ സാഹസിക കൃത്യങ്ങള്‍ക്കു പ്രേരിപ്പിക്കാന്‍ അച്ഛന്മാര്ക്കു മാത്രമേ സാധിക്കൂ. എന്നിരുന്നാലും, കുട്ടികളുമായി അതിരുകടന്നതോ കുഞ്ഞിന്റെ ജീവന് അപകടത്തിലാക്കുന്നതോ ആയ കാര്യങ്ങള്‍ ചെയ്യുന്നത് ഒരിക്കലും നല്ലതുമല്ല. അത്തരത്തിലൊരു സാഹസിക കൃത്യത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 32 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പിതാവ് ഒരു കുട്ടിയെ വായുവിലേക്ക് എറിയുകയും പിടിക്കുകയും ചെയ്യുന്നു. ഉയരത്തിലേക്ക് എറിഞ്ഞ് പിടിച്ചതിന് ശേഷം കാമറയെ നോക്കി ചിരിക്കുന്നു, ശേഷം ഒരു കൈയില്‍ മകനെ പിടിച്ച് അപകടകരമായി നിര്‍ത്തുന്നു. പിന്നീട് തലകീഴായി തൂക്കിക്കിടത്തുകയും ചെയ്യുന്നുണ്ട്. വീഡിയോ അവസാനിക്കുമ്പോള്‍ മകനെ വായുവില്‍ ചുഴറ്റുകയും ചെയ്യുന്നുണ്ട്. പുഞ്ചിരിയോടെയാണ് കുട്ടിയെ വീഡിയോയില്‍ കാണുന്നതെങ്കിലും നിരവധി പേരാണ് പിതാവിനെതിരെ രംഗത്തെത്തിയത്. പലരും പിതാവിനെ കുറ്റപ്പെടുത്തി. ഇയാളെ ജയിലിലടയ്ക്കണമെന്നും,ഇത് അല്‍പ്പം കടന്ന കൈയ്യായിപ്പോയിയെന്നുമൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്ന കമന്റുകള്‍.…
Read Moreമമ്മുക്കയുടെ ദേഹത്ത് തുപ്പല് തെറിച്ചാലോ എന്നായിരുന്നു അപ്പോഴത്തെ പേടി ! നടി അനുശ്രീ പറയുന്നതിങ്ങനെ…
ലാല്‍ജോസിന്റെ ‘ഡയമണ്ട് നെക്ലേസ്’ എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ ഹരിശ്രീ കുറിച്ച നടിയാണ് അനുശ്രീ. ചിത്രത്തിലെ രാജശ്രീ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ‘മധുരരാജ’ എന്ന സിനിമയില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തുകയാണ് നടി. മധുരരാജയില്‍ വാസന്തി എന്ന കഥാപാത്രമായി ഇതുവരെ ചെയ്തതില്‍ നിന്നും വ്യത്യസ്തമായൊരു വേഷത്തിലാണ് അനുശ്രീ എത്തിയത്. ചിത്രത്തില്‍ മമ്മൂട്ടിയോട് അനുശ്രീ ദേഷ്യപ്പെടുന്ന സീനുകളുണ്ട്. എന്നാല്‍ ആ സീനുകള്‍ ചെയ്യാന്‍ തനിക്ക് മടിയായിരുന്നു, മമ്മൂക്ക നിര്‍ബന്ധിച്ചിട്ടാണ് അത് ചെയ്തത് എന്നാണ് അനുശ്രീ പറയുന്നത്. മമ്മൂക്കയുടെ ദേഹത്ത് തുപ്പല് തെറിച്ചാലോയെന്ന് വിചാരിച്ച് മധുരരാജയിലെ ചീത്ത പറഞ്ഞ് ആട്ടുന്ന സീനില്‍ റിഹേഴ്സല്‍ ചെയ്യാന്‍ പോലും മടിയായിരുന്നു. പക്ഷെ മമ്മൂക്ക ധൈര്യം തന്ന് ചെയ്യിപ്പിച്ചു” എന്നാണ് അനുശ്രീ പറയുന്നത്. 2019 ഏപ്രില്‍ ആണ് ചിത്രം റിലീസ് ചെയ്തത്. 27 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം 100…
Read Moreറൊണാള്‍ഡോയുടെ കട്ടൗട്ട് ഉയര്‍ത്തുന്നതിനിടെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റത് നാലുപേര്‍ക്ക് ! ഒരാള്‍ ഐസിയുവില്‍…
ലോകകപ്പ് ആഘോഷത്തിന്റെ ഭാഗമായി പോര്‍ച്ചുഗീസ് ഫുട്ബോളര് ക്രിസ്റ്റ്യാനോ റോണാള്‍ഡോയുടെ കട്ടൗട്ട് ഉയര്‍ത്തുന്നതിനിടെ വൈദ്യുതി ലൈനില്‍ ഷോക്കേറ്റ് നാലുപേര്‍ക്ക് പരിക്ക്. പാലക്കാട് മേലാമുറിയിലായിരുന്നു സംഭവം. അപകടത്തില്‍ പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായ ഒരാളെ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. കട്ടൗട്ട് കെട്ടി ഉയര്‍ത്തുന്നതിനിടെ വൈദ്യുതി ലൈനില്‍ നിന്ന് നേരിട്ട് ഷോക്കേല്‍ക്കുകയായിരുന്നു. നിലവില്‍ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്.
Read Moreടിക്കറ്റിനായി യാത്രക്കാരന് നല്‍കിയത് 500 രൂപ ! തന്നത് 20 രൂപയാണെന്ന് പറഞ്ഞ് പണം തട്ടാന്‍ നോക്കി റെയില്‍വേ ജീവനക്കാരന്; വീഡിയോ വൈറല്‍…
ടിക്കറ്റ് എടുക്കാന്‍ വന്ന യാത്രക്കാരനില്‍ നിന്നും റെയില്‍വേ ജീവനക്കാരന് പണം തട്ടാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ടിക്കറ്റ് ലഭിക്കുന്നതിനായി 500 രൂപയാണ് യാത്രക്കാരന് നല്‍കിയത്. എന്നാല്‍ 500 രൂപ മാറ്റിയ ജീവനക്കാരന്, യാത്രക്കാരന് തന്നത് 20 രൂപയാണെന്ന് പറഞ്ഞ് ബാക്കി ടിക്കറ്റ് തുക ചോദിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ, റെയില്‍വേ ജീവനക്കാരനെതിരേ നടപടിയെടുക്കുമെന്ന് റെയില്‍വേ അറിയിച്ചു. ഹസ്രത്ത് നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ചയാണ് സംഭവം. ടിക്കറ്റിനായി യാത്രക്കാരന് 500 രൂപ നല്‍കിയിട്ടും യാത്രക്കാരന് തന്നത് 20 രൂപയാണെന്ന് ജീവനക്കാരന് വാദിക്കുകയായിരുന്നു. ഗ്വാളിയോര്‍ സൂപ്പര്‍ഫാസ്റ്റില്‍ ടിക്കറ്റ് ലഭിക്കുന്നതിനായി കൗണ്ടറില്‍ 500 രൂപയാണ് യാത്രക്കാരന് നല്‍കിയത്. യാത്രക്കാരനോട് 500 രൂപ വാങ്ങിയ ജീവനക്കാരന് നോട്ട് മാറ്റുകയും തന്റെ കീശയില്‍ നിന്ന് എടുത്ത 20 രൂപ കാണിച്ച് 125 രൂപ കൂടുതല്‍ നല്കാന് ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ ജീവനക്കാരന്റെ തട്ടിപ്പിന്റെ വീഡിയോ റെയില്‍വേ വിസ്പേഴ്സ്…
Read Moreആവശ്യം കഴിഞ്ഞപ്പോള്‍ അവര്‍ക്ക് ഞാന്‍ കറിവേപ്പിലയായി ! അത് ഏറെ നാള് വേദനിപ്പിച്ചു; തുറന്നു പറച്ചിലുമായി സുരാജ് വെഞ്ഞാറമ്മൂട്…
മിമിക്രി രംഗത്തു നിന്ന് എത്തി മലയാളസിനിമ കീഴടക്കിയ താരമാണ് സുരാജ് വെഞ്ഞാറന്മൂട്. തുടക്കകാലത്ത് ഹാസ്യറോളുകളിലായിരുന്നു താരം കൂടുതലായും പ്രത്യക്ഷപ്പെട്ടിരുന്നത്. തിരുവനന്തപുരം ശൈലിയില്‍ ഡയലോഗ് പറഞ്ഞു താരം മലയാളികളെ പൊട്ടിച്ചിരിപ്പിച്ചിട്ടുണ്ട്. മെഗാസ്റ്റാര്‍ മമ്മൂട്ടി സൂപ്പര്‍ഹിറ്റ് സിനിമയായ രാജമാണിക്യത്തില്‍ സുരാജിന്റെ സഹായത്താലാണ് തിരുവനന്തപുരം ഭാഷ വശമാക്കിയത് എന്ന് അദ്ദേഹം തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ സുരാജിന്റെ ഒരു പഴയ അഭിമുഖത്തിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി മാറുന്നത്. ഒരു ചാനലില്‍ വന്ന അഭിമുഖത്തിലെ സുരാജിന്റെ വാക്കുകളാണ് വൈറലാകുന്നത്. സുരാജ് വെഞ്ഞാറമ്മൂടിന്റെ വാക്കുകള്‍ ഇങ്ങനെ…തിരുവനന്തപുരം ശൈലി ഡയലോഗ് ഒരു സിനിമയില്‍ ഹിറ്റ് ആയതോടെ എല്ലാ സിനിമയിലും അത് തന്നെ ആകാന്‍ തുടങ്ങി. ഒരു ഇന്റര്‍വ്യൂന് പോയാല്‍ പോലും തിരുവനന്തപുരം ഡയലോഗ് പറയാന്‍ പറയും. അവസാനം ഞാന്‍ തന്നെ പലരോടും നമുക്കൊന്ന് മാറ്റിപിടിച്ചാലോ എന്ന് ചോദിച്ചിട്ടുണ്ട്. എന്നാല്‍ ആളുകള്‍…
Read Moreയുവ അധ്യാപികയോടു അതിരുവിട്ട് പെരുമാറി വിദ്യാര്‍ഥികള്‍ ! വീഡിയോ പ്രചരിച്ചതിനു പിന്നാലെ കേസെടുത്ത് പോലീസ്…
തെറ്റായ കാലമാണിതെന്ന് മുതിര്‍ന്ന ആളുകള്‍ പറയുന്ന കാലമാണിത്. പണ്ടു കാലത്ത് മാതാവിനും പിതാവിനുമൊപ്പം തന്നെ ഗുരുക്കന്മാരെ വന്ദിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ വിദ്യാര്‍ഥികളില്‍ പലരും ഗുരുക്കന്മാരെ അത്രയധികം ബഹുമാനിക്കുന്നില്ല എന്നു മാത്രമല്ല, അധിക്ഷേപിക്കാനും മടി കാട്ടാറില്ല. ഇത്തരത്തില്‍ അധ്യാപികയെ നിന്ദിച്ചതിനു നാലു വിദ്യാര്ഥികള്ക്കെതിരേ കേസെടുത്തിരിക്കുകയാണ് പോലീസ്. ഉത്തര്‍ പ്രദേശിലെ മീററ്റില്‍ രാധാഇനായത്പുര് ഗ്രാമത്തിലെ സ്കൂളിലെ അധ്യാപികയെ മോശം വാക്കുകളുപയോഗിച്ച് അധിക്ഷേപിച്ചെന്ന കേസിലാണ് ഒരു പെണ്‍കുട്ടിയുള്‍പ്പെടെ നാല് പന്ത്രണ്ടാം ക്ലാസുകാര്‍ അറസ്റ്റിലായത്. അധ്യാപിക ക്ലാസെടുക്കുന്നതിനിടെ കൂക്കിവിളിച്ചും ‘ഞാന്‍ നിങ്ങളെ പ്രണയിക്കുന്നു’വെന്ന് ഉറക്കെ വിളിച്ചു പറഞ്ഞും വിദ്യാര്‍ഥികള്‍ അവരെ അപമാനിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെയാണ് പോലീസ് നടപടി. വിദ്യാര്‍ഥികള്‍ കുറേക്കാലമായി തന്നോടു മോശമായി പെരുമാറുന്നെന്ന് ഇരുപത്തേഴുകാരിയായ അധ്യാപിക പോലീസില്‍ പരാതി നല്‍കിയിരുന്നു. ജൂണ്‍ 24ന് കുട്ടികളുടെ പെരുമാറ്റം എല്ലാ പരിധിയും വിട്ടെന്നും സ്കൂളില്‍വച്ച് തന്നോട് ‘ഐ ലവ് യു’…
Read Moreഓണ്‍ലൈന്‍ വിചാരണയ്ക്കിടെ കട്ടിലില്‍ അര്ധനഗ്നയായിക്കിടന്ന് പുകവലിച്ച് വനിതാ ജഡ്ജി ! സസ്പെന്ഷന്
കോടതി വിചാരണ ഓണ്‍ലൈനായി നടത്തുന്നതിടെ അര്‍ദ്ധനഗ്നയായി കട്ടിലില്‍ കിടന്ന് സിഗരറ്റ് വലിച്ച ജഡ്ജിക്ക് സസ്പെന്ഷന്.കൊളംബിയയിലാണ് സംഭവം. സൂം കോളിലൂടെയുള്ള ഓണ്‍ലൈന്‍ വിചാരണയ്ക്കിടെയാണ് വിവിയന്‍ പോളോണിയ എന്ന ജഡ്ജി കോടതി മര്യാദ ലംഘിച്ചതായി അച്ചടക്ക സമിതി കണ്ടെത്തിയത്. ഇവരെ മൂന്നു മാസത്തേക്കാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലാണ്. അഭിഭാഷകരില്‍ ഒരാളാണ് ജഡ്ജിയുടെ കാമറ ഓണ്‍ ആണെന്ന് അറിയിച്ചത്. ജഡ്ജി വളരെ പരിതാപകരമായ അവസ്ഥയിലായിരുന്നുവെന്ന് സമിതി കണ്ടെത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. തുടര്‍നടപടിയുടെ ഭാഗമായി അച്ചടക്ക സമിതി ഫെബ്രുവരി വരെ ശമ്പളമില്ലാതെ അവധിയില്‍ പ്രവേശിക്കാന്‍ ജഡ്ജിയോട് ആവശ്യപ്പെട്ടു. അതേസമയം താന്‍ അര്‍ദ്ധ നഗ്നയായിരുന്നുവെന്ന ആരോപണം ജഡ്ജി നിഷേധിച്ചു. ഉത്കണ്ഠയും ടെന്‍ഷനും കാരണം താന്‍ കിടക്കുകയായിരുന്നുവെന്ന് അവര്‍ അവകാശപ്പെട്ടു. മുന്‍പും മോശം വസ്ത്രധാരണത്തിന്റെ പേരില്‍ ഇവര്‍ക്കെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
Read More