രണ്ടുവയസുകാരനെ കൊത്തി മാരകമായി പരുക്കേല്പിച്ച് പൂവന്‍കോഴി. ഇതേത്തുടര്‍ന്ന് കോഴിയുടെ ഉടമയ്ക്കെതിരേ പോലീസ് കേസെടുത്തു. എറണാകുളം മഞ്ഞുമ്മലില്‍ മുട്ടാര്‍ കടവു റോഡിലാണ് സംഭവം. രണ്ടു വയസ്സുകാരന്റെ കണ്ണിനു താഴെയും തലയ്ക്കു പിന്നിലുമെല്ലാം പൂവന് കോഴി ഗുരുതരമായി കൊത്തി പരുക്കേല്പിച്ചെന്ന പരാതിയില്‍, കോഴിയുടെ ഉടമ കടവില്‍ ജലീലിനെതിരെ ഏലൂര്‍ പോലീസാണ് കേസെടുത്തത്. മഞ്ഞുമ്മലില്‍ താമസിക്കുന്ന പരാതിക്കാരനെയും ഭാര്യയെയും സന്ദര്‍ശിക്കാന്‍ ആലുവയില്‍നിന്നു മകളും കുടുംബവും എത്തിയിരുന്നു. അവരുടെ കുട്ടിയെയാണ് കോഴി ആക്രമിച്ചത്. കുഞ്ഞ് അലറി കരഞ്ഞെങ്കിലും കോഴി പിന്മാറിയില്ല. കുഞ്ഞിന്റെ അമ്മ ഓടിയെത്തിയപ്പോഴേക്കും കൊത്ത് കൊണ്ട് കുട്ടിയ്ക്ക് മാരകമായി പരിക്കേറ്റിരുന്നു. കണ്ണിനു തൊട്ടു താഴെയും കവിളിലും ചെവിക്കു പിന്നിലും തലയിലുമെല്ലാം ആഴത്തില്‍ മുറിവേറ്റു. കുഞ്ഞിനെ ഉടന്‍ മഞ്ഞുമ്മലിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊത്ത് കാഴ്ചയെ ബാധിക്കാന്‍ ഇടയുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. അതേസമയം ഈ കോഴി മുന്‍പും ആക്രമണ സ്വഭാവം കാണിച്ചിട്ടുണ്ടെന്നും വീട്ടു…
Read MoreCategory: Today’S Special
ദിവസേന രണ്ട് തവണ ഷേവിംഗ്, ആഴ്ചയിലൊരിക്കല്‍ വാക്സിംഗ്! എന്നിട്ടും താടിയെ സ്നേഹിച്ച് യുവതി
ഒരു പ്രായം എത്തുമ്പേള്‍ ആണ്‍കുട്ടികളില്‍ താടിയും മീശയും വളരാന്‍ തുടങ്ങും. ഹോര്‍മോണ്‍ വ്യത്യാസത്തിനനുസരിച്ച് മീശയുടെയും താടിയുടെയും വളര്‍ച്ച ഓരോരുത്തരിലും വ്യത്യസ്തപ്പെടും. മറുവശത്ത്, സ്ത്രീകളില്‍ ഇത്തരം ഹോര്‍മോണുകളുടെ വ്യത്യാസം മൂലം മീശയും താടിയും മുളക്കും. അത്തരത്തില്‍ താടിയും മീശയും വളര്‍ത്തിയ ഒരു സ്ത്രീ ‘ബിയേര്‍ഡ് ലേഡി’ അഥവാ ‘താടിക്കാരി’ എന്ന പേരില്‍ പ്രശസ്തയായിരുന്നു. ഡക്കോട്ട കുക്ക് എന്നാണ് ഈ യുവതിയുടെ പേര്. 30 വയസുളള ഇവര്‍ യുഎസിലെ ലാസ് വെഗാസിലാണ് താമസം. ഇവര്‍ക്ക് ദിവസത്തില്‍ രണ്ടുതവണ ഷേവ് ചെയ്യേണ്ടതായി വന്നിരുന്നു. അവള്‍ക്ക് 13 വയസ്സുള്ളപ്പോളാണ് ഇത്തരത്തില്‍ താടി വളരാന്‍ തുടങ്ങിയത്. നേരത്തെ വാക്സിങിലൂടെ താടി നീക്കം ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ അവര്‍ ഷേവിങ്, വാക്സിങ് എന്നിവയുള്‍പ്പെടെ ഒന്നും ചെയ്യാറില്ല. 13 വയസ്സുള്ളപ്പോഴാണ് ആദ്യമായി അവര്‍ക്ക് താടി വളരാന്‍ തുടങ്ങിയത്. മുഖത്തെ രോമ വളര്‍ച്ച അവളെ വിഷാദരോഗത്തിന് അടിമയാക്കി. തുടക്കത്തില്‍ അവള്…
Read Moreഒടുവില്‍ ബ്രൂസ് ലിയുടെ യഥാര്‍ഥ മരണകാരണം മറനീക്കി പുറത്ത് ! വെളിയില്‍ വന്ന വിവരങ്ങള്‍ ഭയപ്പെടുത്തുന്നത്…
ചരിത്രത്തില്‍ എല്ലാക്കാലവും ദുരൂഹമായി തുടര്‍ന്ന ഒന്നായിരുന്നു കുങ്ഫുവിലൂടെ ലോകം കീഴടക്കിയ ബ്രൂസ് ലിയുടെ മരണം. സൂപ്പര്‍താരത്തിന്റെ മരണത്തെപ്പറ്റി പല വാര്‍ത്തകളും കാലാകാലങ്ങളായി പ്രചരിക്കുന്നു. ഇപ്പോഴിതാ ബ്രൂസ് ലിയുടെ മരണത്തെക്കുറിച്ചുള്ള പുതിയ കണ്ടെത്തലാണ് ശ്രദ്ധേയമാകുന്നത്. അമിതമായി വെള്ളം കുടിച്ചതാണ് ബ്രൂസ് ലിയുടെ ജീവനെടുത്തതെന്നാണ് കണ്ടെത്തല്‍. 1973ല്‍ 32ാം വയസിലാണ് ബ്രൂസ് ലി അന്തരിച്ചത്. തലച്ചോറിലുണ്ടായ നീര്‍വീക്കമായ സെറിബ്രല്‍ എഡിമ ബാധിച്ചാണ് ബ്രൂസ് ലീയുടെ മരണം എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. അദ്ദേഹം ഉപയോഗിച്ചിരുന്ന വേദനാസംഹാരികളാവാം ഇതിന് കാരണമെന്നും അന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോഴാണ് താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട പുതിയ റിപ്പോര്‍ട്ടുകള്‍ എത്തിയിരിക്കുന്നത്. ഹൈപ്പോനാട്രീമിയ ആണ് ബ്രൂസ് ലീയെ മരണത്തിലേക്ക് നയിച്ച തലച്ചോറിലെ നീര്‍വീക്കത്തിന് കാരണമായത്. ക്ലിനിക്കല്‍ കിഡ്നി ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അമിതമായി വെള്ളം കുടിക്കുന്നതിന്റെ ഫലമായി ശരീരത്തിലെ സോഡിയത്തിന്റെ അളവ് കുറയുമ്പോഴാണ് ഹൈപ്പോനാട്രീമിയ ഉണ്ടാകുന്നത്. ഇത്…
Read Moreനടനെ പ്രണയിച്ചു, പക്ഷേ അവന്..! ഇന്ത്യ മുഴുവന്‍ ആരാധകരുള്ള തെന്നിന്ത്യന്‍-ബോളിവുഡ് താരം ഇല്യാന ഡിക്രൂസിന്റെ വെളിപ്പെടുത്തല്‍
ഇന്ത്യ മുഴുവൻ ആരാധകരുള്ള തെന്നിന്ത്യന്‍-ബോളിവുഡ് താരമാണ് ഇല്യാന ഡിക്രൂസ്. തെന്നിന്ത്യന്‍ സിനിമകളിലൂടെയാണ് ഇല്യാന താരമായി മാറുന്നത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ഇല്യാന. തന്റെ ജീവിതത്തിലെ വിശേഷങ്ങളെല്ലാം ഇല്യാന സോഷ്യസല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ബോഡി പോസിറ്റിവിറ്റിയെക്കുറിച്ചും ബോഡി ഷെയ്മിംഗിനെക്കുറിച്ചുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ ഇല്യാന സംസാരിക്കാറുണ്ട്. ഈ അടുത്ത കാലത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന തന്റെ ചിത്രങ്ങളില്‍ ഫില്‍റ്റര്‍ ഉപയോഗിക്കില്ലെന്ന ഇല്യാനയുടെ തീരുമാനം ഏറെ ചര്‍ച്ചയായിരുന്നു. ഗോസിപ്പ് കോളങ്ങളിലും ഇല്യാനയുടെ പേര് ഇടം നേടിയിട്ടുണ്ട്. കരിയറില്‍ മുന്നേറുന്നതിനൊപ്പം പല താരങ്ങളുടെയും പേരിനൊപ്പം ഇല്യാനയുടെ പേര് കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്. കൂടെ അഭിനയിച്ച പല നായകന്മാരുമായും താരം പ്രണയത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിട്ടുണ്ട്. ഒരിക്കല്‍ താനൊരു തെന്നിന്ത്യന്‍ നടനുമായി പ്രണയത്തിലായിരുന്നുവെന്ന് ഇല്യാന തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ നടന് പലവട്ടം തന്റെ വിശ്വാസം തകര്‍ത്തുവെന്നാണ് ഇല്യാന പറയുന്നത്. ഇതോടെ ഇരുവരും പിരിയുകയായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ…
Read Moreലോകകപ്പിലെ ആദ്യ മത്സരത്തിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയ അർജന്റീനയ്ക്ക് ട്രോൾ മഴ..! ഇതിലും വലിയ ട്രോൾ സ്വപ്നങ്ങളിൽ മാത്രം..!
കോഴിക്കോട്: ലോകകപ്പിലെ ആദ്യ മത്സരത്തിൽതന്നെ ദയനീയ പരാജയം ഏറ്റുവാങ്ങിയ അർജന്റീനയ്ക്ക് സമൂഹമാധ്യമങ്ങളിൽ ട്രോൾ മഴ. വാട്സ് ആപ്പിലും ഫേസ്ബുക്കിലുമായി അർജന്റീനയ്ക്ക് പൊങ്കാലയിട്ടവർ കുറച്ചൊന്നുമല്ല. കേരളത്തിലെ ആരാധകരുടെ ഹൈപ്പിനെ മറികടക്കുന്ന രീതിയിലുള്ള രസികൻ ട്രോളുകളാണ് ഇന്നലെ കളി കഴിഞ്ഞനിമിഷം മുതൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഏറ്റവും അധികം പേർ വാട്സ് ആപ് സ്റ്റാറ്റസ് ആക്കിയത് കഴിഞ്ഞ ലോകകപ്പ് സമയത്തിറിങ്ങിയ കോമഡി സീരിയലിന്റെ ക്ലിപ്പും മുകേഷ് ചിത്രത്തിലെ ക്ലിപ്പുമാണ്. ആദ്യത്തേതിൽ മെസിയുടെ ചിത്രത്തെ നോക്കി ആരാധകൻ വിലപിക്കുന്ന സീൻ ആണെങ്കിൽ രണ്ടാമത്തേതിൽ അർജന്റീന ഫാൻസ്, ടിവിയെ കുറ്റം പറയുന്ന സീനാണ്. രണ്ടു ക്ലിപ്പുകളും ഇന്നലെ മുതൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞാടുകയാണ്.മെസിയെ സൗദി അറേബ്യ എടുത്തു ചെളിയിൽ എറിയുന്ന ട്രോൾ മുതൽ മെസി മീൻ കച്ചവടം നടത്തുന്ന ട്രോൾ വരെ നിറഞ്ഞാടി. ഇതിനെല്ലാം പുറമെ രാഷ്ട്രീയ രംഗത്തും മെസിയെ ട്രോൾ ആക്കി…
Read Moreസാനിറ്ററി പാഡുകളുടെ ഉപയോഗം അര്‍ബുദത്തിന് വഴിവെക്കും ? സാനിറ്ററി പാഡുകളില്‍ മാരക രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് പഠനം…
ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് സാനിറ്ററി പാഡുകള്‍. എന്നാല്‍ ഇവയെ സംബന്ധിച്ച് ഇപ്പോള്‍ പുറത്തു വരുന്ന പഠനം ഞെട്ടിപ്പിക്കുന്നതാണ്. ഇന്ത്യയില്‍ വിറ്റഴിക്കുന്ന പ്രമുഖ ബ്രാന്‍ഡുകളുടെ സാനിറ്ററി പാഡുകളില്‍ അര്‍ബുദത്തിന് വരെ കാരണമായേക്കാവുന്ന മാരക വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടോക്സിക്സ് ലിങ്ക് എന്ന എന്‍ജിഒ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. പത്ത് ബ്രാന്‍ഡുകളിലാണ് പഠനം നടത്തിയത്. പാഡുകളില്‍ അര്‍ബുദം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്ക് കാരണമാകുന്ന ഫലേറ്റുകളുടേയും അസ്ഥിര ജൈവസംയുക്തങ്ങളുടേയും സാന്നിധ്യമുണ്ടെന്നാണ് കണ്ടെത്തല്‍. ഫലേറ്റുകള്‍ അന്തസ്രാവഗ്രന്ഥി തകരാറുകള്‍, പ്രത്യുല്പാദന വ്യവസ്ഥകള്‍ക്ക് ആഘാതം, ജനനവൈകല്യങ്ങള്‍ തുടങ്ങിയവയ്ക്കും കാരണമാകും. അസ്ഥിര ജൈവസംയുക്തങ്ങളുടെ സാന്നിധ്യം മസ്തിഷ്കവൈകല്യങ്ങള്‍, ആസ്തമ, ശരീര വൈകല്യങ്ങള്‍, പ്രത്യുല്പാദന വ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തെ ബാധിക്കുന്നതിന് കാരണമാകുമെന്നും പഠനത്തില്‍ പറയുന്നു. അസറ്റോണ്‍, ക്ലോറോഫോം, ബെന്‍സീന്‍, ടോളുവിന്‍ തുടങ്ങിയ സംയുക്തങ്ങളുടെ അംശവും എല്ലാ പാഡുകളുടേയും സാമ്പിളുകളില്‍ കണ്ടെത്തി.…
Read Moreകമിതാക്കളോടു ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ആവശ്യപ്പെട്ട ശേഷം ‘ഫെവിക്വിക്’ ഒഴിച്ച് താന്ത്രികന് ! ക്രൂരമായ പ്രതികാരം…
ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനിടെ കമിതാക്കളെ ഫെവിക്വിക് പശ ഒഴിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ താന്ത്രികന് പിടിയിലായി. താന്ത്രികനായ ഭലേഷ് കുമാറാ(55)ണ് അറസ്റ്റിലായത്. മൂന്ന് ദിവസത്തോളം ഒളിവില്‍ കഴിഞ്ഞ താന്ത്രികനെ രാജസ്ഥാനിലെ ഉദയ്പൂരിലെ കേളബാവാഡിയിലെ വനമേഖലയില്‍ നിന്നാണ് പോലീസ് കണ്ടെത്തിയത്. മരിച്ചവര്‍ ഇരുജാതികളില് പെട്ടവരായതിനാല്‍ ദുരഭിമാനക്കൊലയെന്നാണ് പോലീസ് ആദ്യം കരുതിയത്. എന്നാല്‍ തന്ത്രിയെ അറസ്റ്റു ചെയ്തതോടെ ഇയാള്‍ കൊലപാതകം സമ്മതിക്കുകയായിരുന്നു. അധ്യാപകനായ രാഹുല്‍ മീണ (30), കാമുകി സോനു കുന്‍വര്‍ (28) എന്നിവരാണ് മരിച്ചത്. രാഹുലും സോനുവും ഇരുവരും വിവാഹിതരുമാണ്. ഇരുവരുടെയും കുടുംബങ്ങള്‍ ഭദവി ഗുഡയിലെ ഇച്ഛപൂര്‍ണ ശേഷനാഗ് ഭാവ്ജി മന്ദിറില്‍ തന്ത്രിയെ സന്ദര്‍ശിക്കാറുണ്ടായിരുന്നു, ഇവിടെ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. താമസിയാതെ, ഇരുവരും പ്രണയത്തിലായി, ഇതിന്റെ പേരില്‍ രാഹുലും ഭാര്യയുമായി വഴക്ക് പതിവായിരുന്നു. ഇരുവരും അടുപ്പത്തിലാണെന്ന കാര്യം തന്ത്രി തന്നെയാണ് രാഹുലിന്റെ ഭാര്യയെ അറിയിച്ചത്. തന്റെ അവിഹിതബന്ധം തന്ത്രിയാണ് ഭാര്യയോട് പറഞ്ഞതെന്ന്…
Read More31 കിലോ ഭാരം, പൂർണ്ണ ആരോഗ്യവാൻ! വലയിൽ കുടുങ്ങി ലോകത്തിലെ ഏറ്റവും ഭാരമേറിയ ഗോൾഡ് ഫിഷ്, ചിത്രം വൈറൽ
ലോകത്തിലെ ഏറ്റവും വലിയ ഗോൾഡ് ഫിഷിനെ പിടികൂടി. ബ്രിട്ടീഷുകാരനായ ആന്റി ഹാക്കറ്റാണ് അപൂർവ്വ മത്സ്യത്തെ പിടികൂടിയത്. ലോകത്തിലെ ഏറ്റവും മികച്ച കരിമീൻ മത്സ്യബന്ധന മേഖലകളിൽ ഒന്നായ ഫ്രാൻസിലെ ഷാംപെയ്നിലെ ബ്ലൂവാട്ടർ തടാകത്തിൽ നടത്തിയ മത്സ്യ ബന്ധനത്തിനിടെയാണ് മത്സ്യം വലയിൽ കുടുങ്ങുന്നത്. കാരറ്റ് എന്ന് വിളിക്കുന്ന ഭീമാകാരനായ സ്വർണ്ണ മത്സ്യത്തിന് 30.5 കിലോ ഗ്രാം ഭാരമുണ്ട്. 20 വർഷം മുമ്പ് കായലിൽ തുറന്നുവിട്ടിരുന്ന ഈ മത്സ്യത്തെ അപൂർവമായി മാത്രമേ കാണാറുള്ളൂ എന്നതാണ് പ്രത്യേകത. ഈ മത്സ്യം ഇപ്പോഴും നല്ല ആരോഗ്യത്തോടെയിരിക്കുന്നതായി ഫിഷറീസ് മാനേജർ ജേസൺ കൗളർ പറഞ്ഞു. ആന്റി ഹാക്കറ്റ് ഈ മത്സ്യത്തെ പിടിക്കാൻ ഏകദേശം 25 മിനിറ്റ് ചെലവഴിച്ചു. പിടികൂടിയ ശേഷം മത്സ്യത്തെ വെള്ളത്തിലേക്ക് തുറന്നു വിടുകയും ചെയ്തു. ഹൈബ്രിഡ് ഇനത്തിൽപ്പെട്ട ഈ മത്സ്യം വളരെ ആകർഷകമാണ്. ഡെയ്ലി മെയിൽ പറയുന്നതനുസരിച്ച്, 20 വർഷം മുമ്പ് ജേസൺ കൗളർ…
Read Moreനടിമാർക്കല്ല, നടന്മാർക്കാണ് എന്നോട് അസൂയ ! നടിമാരിൽനിന്ന് ഒരിക്കലും എനിക്ക് അങ്ങനെ ഒരു അനുഭവമുണ്ടായിട്ടില്ല; നിത്യാ മേനോൻ പറയുന്നു…
തെന്നിന്ത്യൻ ആരാധകരുടെ പ്രിയതാരമാണ് നിത്യാ മേനോൻ. ബാലതാരമായിട്ടാണ് നിത്യ വെള്ളിത്തിരയിൽ എത്തുന്നത്. 1998 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഹനുമാൻ എന്ന ഇംഗ്ലീഷ് ഭാഷ ചിത്രത്തിൽ നടി തബുവിന്റെ ഇളയ സഹോദരി ആയിട്ടാണ് നിത്യ അഭിനയിച്ചത്. 2008ൽ പുറത്തിറങ്ങിയ ആകാശഗോപുരം എന്ന മലയാള സിനിമയിലൂടെ നായികയാവുകയായിരുന്നു. അഞ്ജലി മേനോൻ സംവിധാനം ചെയ്ത വണ്ടർ വുമൺ ആണ് നിത്യയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സോണി ലിവിൽ സ്ട്രീം ചെയ്യുന്ന ചിത്രത്തിൽ നിത്യക്ക് പുറമെ പാർവതി തിരുവോത്ത്, നാദിയ മൊയ്തു പത്മപ്രിയ, അർച്ചന പത്മിനി, സയനോര ഫിലിപ്പ് തുടങ്ങിയ താരങ്ങളും അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിൽ നിത്യ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. സ്ത്രീകളെക്കുറിച്ച് പൊതുവെ പറഞ്ഞുനടക്കുന്ന പല ധാരണകളും അബദ്ധം നിറഞ്ഞതാണ്. ഒരേ മേഖലയിലുള്ള സ്ത്രീകൾ തമ്മിൽ വലിയ അസൂയയാണ് എന്ന തരത്തിലുള്ള പറച്ചിൽ അത്തരത്തിലുള്ള ഒന്നാണ്.…
Read Moreഡ്രഗ് ഫണ്ടിംഗ് സംഭവിച്ചു കഴിഞ്ഞു ! മയക്കുമരുന്ന് ഇത്രവേഗം ഡെമോക്ലസിന്റെ വാള് പോലെ ഒരു ജനതയ്ക്ക് മേല്‍ പതിക്കുമെന്ന് കരുതിയില്ലെന്ന് മുരളി ഗോപി…
ലൂസിഫര്‍ എന്ന സിനിമയില്‍ പറഞ്ഞ ഡ്രഗ് ഫണ്ടിങ് സംഭവിച്ചു കഴിഞ്ഞെന്ന് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. 2018ല്‍ ലൂസിഫറിന് തിരക്കഥയൊരുക്കുമ്പോള്‍ ഇങ്ങനെയൊരു അവസ്ഥ മുന്‍കൂട്ടി കണ്ടില്ലെന്നും മയക്കുമരുന്ന് എന്ന ഡെമോക്ലസിന്റെ വാള് ഇത്രപെട്ടന്ന് ഒരു ജനതയ്ക്കുമേല്‍ പതിക്കുമെന്ന് കരുതിയില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. മുരളി ഗോപിയുടെ കുറിപ്പ് ഇങ്ങനെ…2018ഇല് ‘ലൂസിഫര്‍’ എഴുതുമ്പോള്‍, അതില്‍ പ്രതിപാദിച്ച ഡ്രഗ്ഗ് ഫണ്ടിംഗ് എന്ന ഡമോക്ലസിന്റെ വാള്, 5 വര്‍ഷങ്ങള്‍ക്ക് ശേഷം, ഇന്ന്,അവസാന ഇഴയും അറ്റ്, ഒരു ജനതയുടെ മുകളിലേക്ക് ഇത്ര വേഗം പതിക്കുമെന്ന് കരുതിയിരുന്നില്ല. ഈ പതനവേഗം തന്നെയാണ് അതിന്റെ മുഖമുദ്രയും. സമഗ്രമായ രാഷ്ട്രീയ ഇച്ഛാശക്തിയില്ലാതെ എത്ര തന്നെ പൊതു ഉത്ബോധനം നടത്തിയാലും, മുന്‍ വാതില്‍ അടച്ചിട്ട് പിന് വാതില്‍ തുറന്നിടുന്നിടത്തോളം കാലം, നമ്മുടെ യുവതയുടെ ധമനികളില്‍ കേട്ടുകേള്‍വി പോലും ഇല്ലാത്ത മാരക രാസങ്ങള്‍ ഒഴുകിക്കൊണ്ടിരിക്കുകതന്നെ ചെയ്യും കുറിപ്പിനൊപ്പം ലൂസിഫറിലെ മോഹന്‍ലാലിന്റെ…
Read More