ബെയ്ജിംഗ്: വിവിധ ആരോഗ്യപ്രശ്നങ്ങള്‍ മൂലം 26 തവണ ഗര്‍ഭഛിദ്രം സംഭവിച്ച് ഒടുവില്‍ 37-ാം വയസില്‍ സില് അമ്മയായ യുവതിയുടെ അനുഭവത്തെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ച. ചൈനയിലെ ചംഗ്ഷ ചൈല്‍ഡ് ഹെല്‍ത്ത് കെയര്‍ ആശുപത്രി ഒരു യുവതിയുടെ അനുഭവങ്ങള്‍ പരസ്യപ്പെടുത്തിയതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര പ്രതികരണങ്ങള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്. ഒരു വലിയ സ്വപ്നം പൂവണിഞ്ഞു എന്ന പേരില്‍ ആശുപത്രി പങ്കുവച്ച കുറിപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും വിവിധ രാജ്യങ്ങളിലുള്ള നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്. അമ്മയാകുക എന്നത് സന്തോഷമുള്ള കാര്യമാണെങ്കില്‍പ്പോലും അതിനേക്കാള്‍ സ്ത്രീകളുടെ ജീവന് പ്രധാനമാണെന്ന് നിരവധി സ്ത്രീകള്‍ അഭിപ്രായപ്പെടുന്നുണ്ട്. 26 തവണ ഗര്‍ഭഛിദ്രം സംഭവിച്ച ഈ 37 വയസുകാരിയുടെ അനുഭവം സന്തോഷത്തിനപ്പുറം ഭയവുമുണ്ടാക്കുന്നുവെന്ന് ചില സ്ത്രീകള്‍ അഭിപ്രായപ്പെട്ടു. ഇത്ര ഹൈ റിസ്ക് ഗര്‍ഭത്തിന്റെ കഥകള്‍ മാതൃകാപരമെന്ന തരത്തില്‍ ആഘോഷിക്കപ്പെടേണ്ടതില്ലെന്ന അഭിപ്രായവും പലരും പങ്കുവച്ചു. എന്നാല്‍ യുവതിയുടെ…
Read MoreCategory: Today’S Special
തിരുത്താൻ ആഗ്രഹിക്കുന്ന കാര്യം; എന്റെ ജീവിതത്തിൽ ഞാൻ വളരെയധികം സന്തോഷവതിയാണ്; മീരാജാസ്മിന്റെ വാക്കുകൾ വീണ്ടും ചർച്ചയാവുന്നു…
സിനിമകളിൽനിന്ന് വിട്ടുനിൽക്കാൻ തുടങ്ങിയ സമയത്ത് ഒരു ടെലിവിഷൻ പരിപാടിയിൽ തന്റെ കരിയറിലെ പല സംഭവങ്ങളെക്കുറിച്ചും മീരാ ജാസ്മിൻ തുറന്നു പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ വീണ്ടും വൈറലാവുകയാണ്. സിനിമകൾക്ക് പുറകെ പോയി മീര തന്റെ കഴിഞ്ഞ പത്ത് വർഷം കളഞ്ഞു കുളിച്ചോ എന്ന അവതാരകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മീര. അങ്ങനെ ഞാൻ പറയില്ല. പക്ഷെ എനിക്ക് ചെയ്യാൻ പറ്റുന്ന തരത്തിലുള്ള പല സിനിമകളും എനിക്ക് ചെയ്യാൻ പറ്റിയിട്ടില്ല. എനിക്ക് ഇഷ്ടപ്പെട്ട, എനിക്ക് നൂറ് ശതമാനം ഗംഭീരമായി ചെയ്യാൻ കഴിയുമെന്നുള്ള സിനിമകൾ ചെയ്യാൻ പറ്റിയിട്ടില്ല. ഞാൻ സന്തോഷവതിയല്ലേ എന്നൊരു ചോദ്യം ചോദിച്ചാൽ, എന്റെ ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചിട്ടുണ്ടോ, അതിപ്പോൾ കരിയർ ആയാലും വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടത് ആണെങ്കിലും ഈ നിമിഷം വരെ സംഭവിച്ചേക്കുന്ന കാര്യങ്ങളിൽ എനിക്ക് ഒരു നഷ്ടബോധവും ഇല്ല. എന്റെ ജീവിതത്തിൽ ഞാൻ വളരെയധികം സന്തോഷവതിയാണ്. മൊത്തത്തിൽ നോക്കുമ്പോൾ…
Read Moreപത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ച ആ മനുഷ്യന് രക്തരക്ഷസ് അല്ല! ക്ഷയരോവും രക്തരക്ഷസിനേയും പേടിച്ച നാട്ടുകാരുടെ കഥയിങ്ങനെ…
പി. ടി. ബിനു1990-ല്‍ അമേരിക്കയിലെ ഗ്രിസ് വോള്‍ഡ് കണക്ടികട്ടിലെ മലനിരകളോടു ചേര്‍ന്നുള്ള ചരല് നിറഞ്ഞ മൈതാനത്ത് കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ശവക്കല്ലറ കുട്ടികളുടെ ശ്രദ്ധയില്‍പ്പെട്ടു. പതിവായി വിനോദത്തിനെത്തുന്ന സ്ഥലമാണെങ്കിലും അത്തരമൊരു കല്ലറ അതുവരെ കുട്ടികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. വിവരം കുട്ടികള്‍ മാതാപിതാക്കളോടു പറഞ്ഞെങ്കിലും ആദ്യം അവര്‍ വിശ്വസിച്ചില്ല. നേരിട്ടു കണ്ടതിനുശേഷമാണ് അവര്‍ അതൊരു ശവക്കല്ലറയാണെന്നു ശരിവച്ചത്. പോലീസും പുരാവസ്തുഗവേഷകരും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ആ മേഖലയെ ഭീതിയിലാഴ്ത്തിയ തുടര്ക്കൊലപാതകി കൊന്നുകുഴിച്ചുമൂടിയ ആരുടെയെങ്കിലും മൃതദേഹാവശിഷ്ടങ്ങളായിരിക്കും കണ്ടെത്തിയതെന്നായിരുന്നു പോലീസിന്റെ വിശദീകരണം. എന്നാല്‍, കണക്ടികട്ട് സ്റ്റേറിലെ പുരാവസ്തുഗവേഷകനായ നിക്ക് ബെല്ലന്ടോണിയെ ചില സംശയങ്ങൾ വിടാതെ പിന്തുടർന്നു. അതിനു മതിയായ കാരണങ്ങളുമുണ്ടായിരുന്നു. കണ്ടെത്തിയ അസ്ഥികള്‍ക്ക് ഒരു നൂറ്റാണ്ടെങ്കിലും പഴക്കമുള്ളതായി അദ്ദേഹത്തിനു തോന്നി. അസ്ഥികളുടെ ദ്രവിച്ചുതുടങ്ങിയ അവസ്ഥയും തവിട്ടുനിറവുമാണ് നിക്കിനെ അത്തരത്തില്‍ ചിന്തിപ്പിച്ചത്. മാത്രമല്ല, തലയോട്ടിക്കു താഴെ തുടയെല്ലുകള്‍ കുറകെയുമാണു വച്ചിരുന്നത്. അതായത് കടല്‍ക്കൊള്ളക്കാരുടെ പതാകയില്‍ തലയോടും…
Read Moreരാഷ്ട്രപതിയെ കാണാന്‍ എങ്ങനെയുണ്ട്? തൃണമൂല്‍ നേതാവിന്റെ വിവാദ പ്രസംഗം; വീഡിയോ…
രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ ആക്ഷേപകരമായി പരാമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മന്ത്രിയുമായ അഖില്‍ ഗിരി നടത്തിയ പ്രസംഗം വന്‍വിവാദത്തില്‍. രാഷ്ട്രപതിയെ കാണാന്‍ എങ്ങനെയുണ്ട് എന്ന ചോദ്യമാണ് വിവാദമായത്. പ്രസംഗത്തിനെതിരേ ബിജെപി രംഗത്തുവന്നു. ബിജെപി നേതാവ് സുവേന്ദു അധികാരിക്കെതിരെയായിരുന്നു പ്രസംഗമെങ്കിലും ഇടയ്ക്ക് മന്ത്രി രാഷ്ട്രപതിയെ പരാമര്‍ശിക്കുകയായിരുന്നു. തങ്ങള്‍ ആളുകളെ കാണാന്‍ എങ്ങനെയുണ്ടെന്നു നോക്കിയല്ല വിലയിരുത്തുന്നത് എന്നായിരുന്നു അഖില്‍ ഗിരി പറഞ്ഞത്. ”എന്നെ കാണാന്‍ ഭംഗിയില്ലെന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹം എത്ര സുന്ദരനാണ്! കാണാന്‍ എങ്ങനെയുണ്ടെന്നു നോക്കിയല്ല ഞങ്ങള്‍ ആളുകളെ വിലയിരുത്തുന്നത്. രാഷ്ട്രപതി പദവിയെ ഞങ്ങള്‍ ബഹുമാനിക്കുന്നു. എങ്ങനെയുണ്ട് നമ്മുടെ രാഷ്ട്രപതി കാണാന്‍? ” ഇങ്ങനെയായിരുന്നു അഖില്‍ ഗിരിയുടെ പരാമര്‍ശം. ഗിരിയുടെ പ്രസംഗത്തിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഡിയോ പ്രചരിച്ചതിനു പിന്നാലെ വിമര്‍ശനവുമായി ബിജെപി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നിട്ടുണ്ട്.
Read Moreഅടിച്ചു പൊളിച്ച് ജീവിക്കാന്‍ എവിടുന്നാണ് ഇത്ര പണം കിട്ടുന്നതെന്ന് ആരാധകര്‍ ! തക്കതായ മറുപടിയുമായി അമൃത…
മലയാളം മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് അമൃത നായര്‍. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന ജനപ്രീയ സീരിയലിലൂടെയാണ് നടി ആരാധകരുടെ പ്രിയങ്കരിയായി മാറിയത്. കുടുംബ വിളക്കിലെ ശീതള്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ആരാധകരുമായി ഇടയ്ക്കിടെ സംവദിക്കാറുമുണ്ട്. തന്റെ പുതിയ വിശേഷങ്ങളും പുത്തന്‍ ചിത്രങ്ങളുമെല്ലാം താരം ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ വരുമാനത്തെക്കുറിച്ച് സംസാരിക്കുകയാണ് അമൃത. ഭാവി കാര്യങ്ങളെക്കുറിച്ച് അധികം ആലോചിച്ച് പേടിക്കാറില്ലെന്നും ഒരു ഒഴുക്കിനനുസരിച്ച് പോവുകയാണെന്നും അമൃത പറയുന്നു. ഒരു സിനിമ ചെയ്യണമെന്ന് വലിയ ആഗ്രഹമാണെന്നും അത് നടന്നില്ലെങ്കില്‍ കുടുംബമായി സെറ്റിലാകുമെന്നും താരം കൂട്ടിച്ചേര്‍ത്തു. യൂട്യൂബിലെ വീഡിയോ ഒക്കെ കാണുമ്പോള്‍ തനിക്ക് ഒത്തിരി വരുമാനം കിട്ടുന്നുണ്ടെന്ന് പലര്‍ക്കും തോന്നാറുണ്ടെന്നും വര്‍ക്കൊന്നും ഇല്ലാതെ അടിച്ചുപൊളിച്ച് ജീവിക്കുകയാണെന്നാണ് പലരും വിചാരിക്കുന്നതെന്നും അമൃത…
Read Moreഅമ്മായിയമ്മയെ കൃഷിപ്പണിയില്‍ സഹായിച്ച് ജര്‍മന്‍ മരുമകള്‍ ! വീഡിയോ ശ്രദ്ധേയമാകുന്നു…
ഇന്ത്യക്കാര്‍ വിദേശികളെ കല്യാണം കഴിക്കുമ്പോള്‍ അവര്‍ക്ക് ഇന്ത്യന്‍ സംസ്കാരവുമായി പൊരുത്തപ്പെടാനാകുമോയെന്ന സന്ദേഹം ചിലര്‍ക്കെങ്കിലുമുണ്ട്. എന്നാല്‍ ആ ചിന്തകള്‍ അസ്ഥാനത്താണെന്ന് തെളിയിക്കുകയാണ് ഒരു വിദേശ യുവതി. മറ്റേതൊരു ഇന്ത്യന്‍ പെണ്‍കുട്ടിയെയും പോലെ പാടത്ത് കൃഷിപ്പണിക്കിറങ്ങിയ ജര്‍മന്‍ യുവതിയുടെ വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. അമ്മായിയമ്മയെ ഉള്ളി നടാന്‍ സഹായിക്കുകയാണ് യുവതി. വിവാഹത്തിന് പിന്നാലെ ഇന്ത്യന്‍ സംസ്കാരവുമായി പൊരുത്തപ്പെടാനുള്ള യുവതിയുടെ പരിശ്രമത്തിന് കൈയടിക്കുകയാണ് ഇപ്പോള്‍ ഏവരും. ജൂലി ശര്‍മയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ വീഡിയോ പങ്കുവച്ചത്. ഒരുമാസമായി ഭര്‍ത്താവിന്റെ ഗ്രാമത്തിലാണ് താമസിക്കുന്നതെന്നും തനിക്ക് ഇവിടുത്തെ ജീവിതം ഇഷ്ടമായെന്നും കുറിച്ചാണ് ജൂലി വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീട്ടുകാര്‍ക്കൊപ്പമുള്ള ഈ ലളിതമായ ജീവിതം താന്‍ ഏറെ ആസ്വദിക്കുന്നുണ്ടെന്നും ജൂലി കുറിച്ചു. പിങ്ക് നിറത്തിലെ കുര്‍ത്തി ഇട്ടാണ് ജൂലി പാടത്ത് പണിക്കിറങ്ങിയിരിക്കുന്നത്. രസകരമായ ഈ വീഡിയോ നിരവധിപ്പേര്‍ ഇതിനോടകം കണ്ടുകഴിഞ്ഞു. ഭര്‍ത്താവിനൊപ്പമുള്ള മറ്റു വീഡിയോകളും ഇന്ത്യയില്‍ വന്നതിന്…
Read Moreതെളിവെടുപ്പിനിടെ പോക്സോ കേസ് ഇരയോട് ലൈംഗികാതിക്രമം കാട്ടി ! എ.എസ്.ഐയ്ക്കെതിരേ പോക്സോ കേസ്…
പോക്സോ കേസ് ഇരയോട് തെളിവെടുപ്പിനിടെ അതിക്രമം കാട്ടിയ എ.എസ്.ഐയ്ക്കെതിരെ പോക്സോ കേസ്. എ.എസ്.ഐ ടി.ജി ബാബുവിനെതിരെയാണ് പോക്സോ നിയമപ്രകാരം കേസെടുത്തത്. വയനാട് എസ്.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ഡി.ഐ.ജിയാണ് നടപടി സ്വീകരിച്ചത്. ഇദ്ദേഹത്തെ നേരത്തെ സസ്പെന്റ് ചെയ്തിരുന്നു. ഊട്ടിയില്‍ തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് ഇരയ്ക്കു നേരെ ഇയാള്‍ അതിക്രമം കാട്ടിയത്. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട പെണ്കുട്ടിയോടാണ് എ.എസ്.ഐ മോശമായി പെരുമാറിയത്. തെളിവെടുപ്പില്‍ ഒപ്പമുണ്ടായിരുന്ന പോലീസുകാര്‍ക്കെതിരെയും അച്ചടക്ക നടപടിയുണ്ടാകും. അമ്പലവയല്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ നാല് കേസുകളില്‍ ഇരയാണ് പെണ്‍കുട്ടി. ജൂലായ് 26നാണ് എഎസ്ഐയ്ക്കെതിരായ കേസിനാസ്പദമായ സംഭവം നടന്നത്. തെളിവെടുപ്പിനിടെ അപമര്യാദയായി പെരുമാറുകയും ഫോട്ടോ എടുക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്നാണ് കേസ്. ഷെല്‍ട്ടര്‍ ഹോമില്‍ കൗണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടി ഇക്കാര്യം തുറന്നുപറഞ്ഞത്.
Read Moreആ രംഗം എന്തിനായിരുന്നു ? കാന്താരയിലെ ബോഡി ഷെയിമിംഗിനെ വിമർശിച്ച് മഞ്ജു പത്രോസ്
ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് അഭിനയിച്ച കാന്താര സിനിമയിലെ ഒരു രംഗത്തെ വിമർശിച്ച് നടി മഞ്ജു പത്രോസ്. വളരെ മികച്ച സിനിമയാണ് കാന്തര എന്നും അതിലെ ഒരു രംഗം ഒഴികെ ബാക്കിയെല്ലാം ഇഷ്ടമായെന്നും താരം സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ഇത്ര മനോഹരമായ ചിത്രത്തിൽ ഇങ്ങനെയൊരു സീൻ ഉൾപ്പെടുത്തിയത് വളരെ അപക്വമായ തീരുമാനമായി പോയെന്നും ഇനിയെങ്കിലും ഇത്തരത്തിലുളള രംഗങ്ങൾ ഉൾപ്പെടുത്തരുതെന്നും മഞ്ജു പറയുന്നു. കാന്താര.. രണ്ടു ദിവസം മുൻപ് പോയി ഞാനും എന്റെ കൂട്ടുകാരിയും കൂടി സിനിമ കണ്ടു.. ഇപ്പോഴും സിനിമയുടെ ഒരോ നിമിഷവും ഉള്ളിൽ തങ്ങിനിൽക്കുന്നു… ഒരു drama thriller..Rishab Shetty “ശിവ”ആയി ആടി തിമിർത്തിരിക്കുന്നു.. അദ്ദേഹം തന്നെയാണ് അതിൻറെ കഥ തിരക്കഥ സംവിധാനം എന്നുകൂടി കേട്ടപ്പോൾ അത്ഭുതപ്പെട്ടുപോയി.. ഓരോ ആർട്ടിസ്റ്റുകളും അവരവരുടെ വേഷം ഏറ്റവും മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. അവസാനത്തെ അരമണിക്കൂർ ശിവയായി വന്ന Rishab…
Read Moreജിമ്മിലും നീന്തല്‍ കുളത്തിലും എല്ലാം ഇഴുകി ചേര്‍ന്നുള്ള ഫോട്ടോഷൂട്ട് ! സാനിയ മിര്‍സയുടെ കുടുംബജീവിതം തകര്‍ത്തത് പാക് നടിയെന്ന് മാധ്യമങ്ങള്‍…
ഇന്ത്യന്‍ ടെന്നീസ് റാണി സാനിയ മിര്‍സയും പാക് ക്രിക്കറ്റര്‍ ഷൊയിബ് മാലികും 12 വര്‍ഷം നീണ്ട തങ്ങളുടെ വിവാഹബന്ധം വേര്‍പെടുത്തിയത് ആരാധകരെയാകെ ഞെട്ടിച്ചിരുന്നു. ഒട്ടുമിക്ക ബന്ധങ്ങളിലേതും പോലെ ഇവിടെയും വില്ലനായത് അവിഹിതബന്ധം തന്നെയാണെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 2010 ഏപ്രിലിലാണ് സാനിയയും ഷോയ്ബും വിവാഹിതരായത്. ഇന്ത്യ, പാക്കിസ്ഥാന് അയല്‍രാജ്യങ്ങളില്‍ നിന്നും പ്രണയിച്ചു വിവാഹിതരായ ഇവര്‍ എക്കാലവും വാര്‍ത്തയില്‍ നിറഞ്ഞിരുന്നു. തകര്‍ന്ന ഹൃദയങ്ങള്‍ എവിടേക്കാണ് പോകുന്നത്? അല്ലാഹുവിനെ കണ്ടെത്താന്‍ എന്ന് സാനിയ മിര്‍സയുടെ ഇന്‍സ്റ്റാ സ്റ്റോറി വന്നതോടെയാണ് വിവാഹ മോചന വാര്‍ത്ത കൂടുതല്‍ പരന്നത്. സാനിയയും മാലിക്കും ഏറെ നാളുകളായി ഒരുമിച്ച് അല്ല കഴിയുന്നത് എന്ന റിപ്പോര്‍ട്ടുകളും ഇതോടെ ശക്തമായി.സാനിയ ദുബൈയിലും ഷൊയിബ് മാലിക് പാക്കിസ്ഥാനിലുമാണ് ഇപ്പോഴുള്ളത്. സാനിയയെ മാലിക് വഞ്ചിച്ചതായാണ് പാക്കിസ്ഥാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മകന് ഇസ്ഹാന് ഇരുവരുടേയും അടുത്തായാണ് മാറി മാറി കഴിയുകയാണ്.…
Read Moreകാട്ടുപൂക്കളുടെ വന്യസൗന്ദര്യം..! പ്രായം റിവേഴ്സ് ഗിയറിൽ; മീരാ ജാസ്മിന്റെ ഹോട്ട് ആൻഡ് ക്യൂട്ട് ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു
മീരാ ജാസ്മിന്റെ ഹോട്ട് ആൻഡ് ക്യൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. താരം പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ഫോട്ടോ ഷൂട്ടിൽ മീര അതീവ ഗ്ലാമറായാണ് എത്തിയത്. ഓരോതവണയും ഗ്ലാമര്‍ ലുക്കില്‍ സ്റ്റൈലിഷ് ആയാണ് മീര സമൂഹമാധ്യമങ്ങളിൽ എത്തുന്നത്. പഴയതിനേക്കാള്‍ കൂടുതല്‍ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. “കാട്ടുപൂക്കളുടെ വന്യസൗന്ദര്യം’ എന്ന കുറിപ്പോടെയാണ് മീരാ ജാസ്മിൻ തന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പ്രേക്ഷകർക്കായി പങ്കുവച്ചത്. ഫോട്ടോയ്ക്കു താഴെ ആരാധകരുടെ കമന്റുകളും ലഭിക്കുന്നുണ്ട്. “ലേഡി മമ്മൂക്ക’ എന്നും “പ്രായം റിവേഴ്സ് ഗിയറില്‍’ എന്നെല്ലാമാണ് കമന്റുകള്‍. ലോഹിതദാസ് തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച് 2001-ൽ പുറത്തിറങ്ങിയ സൂത്രധാരന്‍ എന്ന സിനിമയിലൂടെയാണ് മീരാ ജാസ്മിന്റെ അരങ്ങേറ്റം. തുടർന്ന്, തമിഴിൽ ബാല, റൺ എന്നീ സിനിമകൾ ചെയ്തു. ടി.വി. ചന്ദ്രൻ സംവിധാനം ചെയ്ത പാഠം ഒന്ന്: ഒരു വിലാപം എന്ന ചിത്രത്തിലെ അഭിനയത്തിന് 2004-ല്‍…
Read More