26 വര്‍ഷങ്ങള്‍ക്കു മുമ്പ് ശേഖരിച്ചു വച്ച ബീജത്തില്‍ നിന്ന് പിറന്ന കുഞ്ഞ് വൈദ്യശാസ്ത്രത്തിന് അദ്ഭുതമാകുന്നു. ബ്രിട്ടനിലെ കോള്‍ചെസ്റ്ററിലുള്ള പീറ്റര്‍ ഹിക്കിള്‍സ് എന്നയാളാണ് തന്റെ 21-ാം വയസില്‍ ശേഖരിച്ചു വച്ച ബീജത്തില്‍ നിന്നും 47-ാം വയസ്സില്‍ അച്ഛനായിരിക്കുന്നത്. 1996ലാണ് ഇയാള്‍ ബീജ സാമ്പിള്‍ ശേഖരിച്ചു വയ്ക്കുന്നത്. തങ്ങളെ തേടിയെത്തിയ ഈ വലിയ സമ്മാനത്തിന്റെ സന്തോഷത്തിലാണ് പീറ്റര്‍ ഹിക്കിള്സും പ്രതിശ്രുതവധു ഔറേലിജ അപെരബിസിയൂട്ടും. എസെക്സിലെ കോള്‍ചെസ്റ്ററില്‍ നിന്നുള്ള പീറ്റര്‍ ഹിക്കിള്‍സ് തനിക്ക് ഹോഡ്ജ്കിസ് ലിംഫോമ എന്ന അപൂര്‍വമായ അര്‍ബുദമാണെന്ന് തിരിച്ചറിയുന്നത് ഇരുപത്തിയൊന്നാം വയസ്സിലാണ്. താന്‍ മാരകമായ രോഗത്തിന് അടിമയാണെന്ന് അറിഞ്ഞപ്പോള്‍ പീറ്റര്‍ തളര്‍ന്നു പോയെങ്കിലും തന്റെ ബീജ സാമ്പിള്‍ സംരക്ഷിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. അന്ന് ആ തീരുമാനം കേട്ട് പലര്‍ക്കും അത്ഭുതം തോന്നിയെങ്കിലും താന്‍ ജീവിതത്തില്‍ എടുത്ത ഏറ്റവും നല്ല തീരുമാനം അതായിരുന്നു എന്നാണ് ഇപ്പോള്‍ പീറ്റര്‍ പറയുന്നത്. കാരണം…
Read MoreCategory: Today’S Special
ഒറ്റ പ്രസവത്തില്‍ നാലുമക്കള്‍! നാല്‍വര്‍ സംഘത്തെ തിരിച്ചറിയാന്‍ ഈ അമ്മയുടെ വേറിട്ട ഐഡിയ; അറിഞ്ഞവർക്കൊക്കെ കൗതുകമായി നാല്‍വര്‍ സംഘം
ഇരട്ടക്കുട്ടികള്‍ എന്നാലെ ആളുകള്‍ക്ക് കൗതുകമാണ്. പക്ഷെ ഇവരെ വളര്‍ത്തി ഒരു പരുവമാക്കുക എന്നത് മാതാപിതാക്കളെ സംബന്ധിച്ച് വലിയ ദൗത്യം തന്നെയാണ്. അപ്പോള്‍ ഒറ്റ പ്രസവത്തില്‍ നാലുമക്കളുണ്ടായ ഒരമ്മയുടെ കഷ്ടപ്പാട് പറയാതെ തന്നെ മനസിലാകുമല്ലൊ. ടെക്സാസില്‍ നിന്നുള്ള ഗാബിക്കും പാട്രിക് ഹാഗ്ലറിനും ജനിച്ചത് നാലു മക്കളാണ്. അതും ഒറ്റ പ്രസവത്തില്‍ ഒരു പോലെയുള്ള നാല് ആണ്കുഞ്ഞുങ്ങള്. ബെന്നറ്റ്, കോബി, ആദം, ഡെയ്ന്‍ എന്നിങ്ങനെ അവര്‍ക്ക് പേരിടുകയും ചെയ്തു. അറിഞ്ഞവർക്കൊക്കെ ഈ നാല്‍വര്‍ സംഘം കൗതുകമായി മാറി. എന്നാല്‍ ആദ്യം ഗാബിക്ക് ഇത് ചില്ലറ കുഴപ്പമല്ല സമ്മാനിച്ചത്. കാരണം ഇവരില്‍ ആരെയാണ് കുളിപ്പിച്ചത്, ആര്‍ക്കാണ് ഭക്ഷണം നല്‍കിയത് എന്നൊന്നും ഉറപ്പിക്കാനാകാത്ത അവസ്ഥ. ഒടുവില്‍ ആ അമ്മ ഈ പ്രശ്നത്തിന് പരിഹാരമായി ഒരു ഉപായം കണ്ടെത്തി. നാല് കുട്ടികളുടെയും കാല്‍വിരലുകളുടെ നഖങ്ങളില്‍ വ്യത്യസ്ത നിറങ്ങള്‍ വരച്ചുവച്ചവര്. ബെന്നറ്റിന്റെ നഖത്തിന്റെ നിറം പച്ചയും…
Read Moreഞാനൊരു സൈക്യാട്രിസ്റ്റല്ല..! പലരും ഭാവനയിൽ മെനഞ്ഞെടുക്കുന്ന കാര്യങ്ങൾ; അതൊന്നും എന്നെ ബാധിക്കില്ല; മനസുതുറന്ന് എലിസബത്ത്
നടൻ ബാലയും എലിസബത്തും തമ്മിലുള്ള നിരവധി വാർത്തകളാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഇരുവരും വിവാഹമോചിതരായെന്നും വാർത്തകൾ വരുന്നുണ്ട്. ഇതിനെക്കുറിച്ച് ബാല സ്ഥിരീകരിക്കാത്ത ഒരു വീഡിയോയും പങ്കുവച്ചിരുന്നു. എന്നാൽ ഇപ്പോൾ എലിസബത്ത് തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച കാര്യങ്ങളാണ് ശ്രദ്ധേയമായിരിക്കുന്നത്. താനൊരു സൈക്യാട്രിക് ഡോക്ടാറാണെന്ന വാർത്തകൾ വരുന്നുണ്ടെന്നും എന്നാൽ അങ്ങനെയല്ലെന്നും എലിസബത്ത് പറയുന്നു. ഡോ എലിസബത്ത് ഉദയൻ എന്ന യുട്യൂബ് ചാനലിലാണ് വ്യക്തിപരമായ കാര്യങ്ങളടക്കം അവർ തുറന്നുപറയുന്നത്. പലകഥകളും പലരും മെനഞ്ഞെടുക്കുന്നുണ്ടെന്നും എന്നാൽ അതൊന്നും തന്നെ ബാധിക്കില്ലെന്നും എലിസബത്ത് പറയുന്നു. വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് ഇപ്പോൾ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല. ഭാവനയിൽ നിന്നും മെനഞ്ഞെടുത്ത പല കാര്യങ്ങളും പുറത്തുവരുന്നുണ്ട്. എല്ലാം പോട്ടെ, അതിനെക്കുറിച്ചൊന്നും പറയുന്നില്ല. പിന്നെ പറയാനുള്ളത് എന്റെ ക്വാളിഫിക്കേഷനെ കുറിച്ചാണ്. അത് എന്നെ ബാധിക്കുന്ന വിഷയം ആണ്. ഞാൻ സൈക്യാട്രിസ്റ്റ് ആണെന്ന് പലരും പറയുന്നു, എന്നാൽ അതല്ല സത്യം. ഞാൻ…
Read Moreഒരു സെല്‍ഫി എടുത്തോട്ടെ എന്നു ചോദിച്ചപ്പോള്‍ ..! നിങ്ങളൊക്കെ ഇന്ദ്രന്‍സിനെ കണ്ടുപഠിക്കണം; ലക്ഷ്മിപ്രിയയോട് ആരാധകന്..! മറുപടിയുമായി താരം
ഒരു സെല്‍ഫി എടുത്തോട്ടെ എന്നു ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി കമന്റിട്ട ആരാധകനോട് നടന്ന സംഭവത്തെക്കുറിച്ച് വിശദീകരിച്ച് നടി ലക്ഷ്മിപ്രിയ. ഫേസ്ബുക്കില്‍ നടി പങ്കുവച്ച ഒരു ചിത്രത്തിന് താഴെയായിരുന്നു ആരാധകന് കമന്റ് ചെയ്തത്. ഞാന്‍ ഒന്നു ശ്വാസം വിടട്ടെ…ഒരു സെല്‍ഫി എടുക്കട്ടെ എന്ന് ചോദിച്ചപ്പോള്‍ മാഡത്തിന്റെ മറുപടി. കോഴിക്കോട്ട ടാഗോര്‍ ഓഡിറ്റോറിയത്തില്‍ ഓര്‍മ്മ കാണില്ല. എന്ത് സമയം നിങ്ങള്‍ക്കില്ലങ്കിലും ആരാധന കൊണ്ടാണ് ചോദിച്ചത്. നടന് ഇന്ദ്രന് ചേട്ടനെ കണ്ട് പഠിക്കണം ഫോട്ടോ എടുക്കാന്‍ ഏത് തിരക്കിലും എന്തിന് പറയുന്നു ലൊക്കെഷന്‍ വണ്ടി വന്നു നിന്നിട്ട് അതില്‍ തന്റെ ബാഗുകള്‍ വെച്ച് കാറില്‍ കയറാതെ വന്ന് ഫോട്ടോക്ക് പോസ് ചെയ്യുന്ന കഴ്ച്ച ഉണ്ടാല്ലോ മാഡം അതാണ് കണ്ട് പഠിക്കേണ്ടത്.ഇനിയും ഉയരങ്ങളില്‍ എത്തട്ടെ. ഇങ്ങനെയായിരുന്നു ഒരാളുടെ കമന്റ്. അതിന് താരം നല്കിയ മറുപടിയും ശ്രദ്ധേയമായി. തിരക്കുമൂലമായിരുന്നു അങ്ങനെ പറഞ്ഞതെന്നും എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍…
Read Moreഇവളെ ഭാര്യയായി കിട്ടിയതില്‍ ഞാന്‍ ഏറെ ഭാഗ്യവാനാണ് ! കല്യാണം കഴിഞ്ഞ് രണ്ടു മാസത്തിനുള്ളില്‍ പുതിയ വിശേഷം വെളിപ്പെടുത്തി രവീന്ദര്‍
നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖറും നടി മഹാലക്ഷ്മിയും തമ്മിലുള്ള വിവാഹം അടുത്തിടെ തമിഴകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. സീരിയലുകളില്‍ അഭിനയിച്ചിരുന്ന മഹാലക്ഷ്മി രവീന്ദ്രറുമായി ഇഷ്ടത്തിലാവുകയായിരുന്നു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഇരുവരും വിവാഹിതരാവുകയുമായിരുന്നു. എന്നാല്‍ രവീന്ദറിന് അമിതഭാരമുള്ളതിന്റെ പേരില്‍ പലയിടത്ത് നിന്നും കളിയാക്കലുകള്‍ നേരിടേണ്ടതായി വന്നിരുന്നു. പണം മാത്രം ലക്ഷ്യം വെച്ചിട്ടാണ് മഹാലക്ഷ്മി ഈ വിവാഹത്തിന് തയ്യാറായതെന്നും അതല്ലാതെ മറ്റൊന്നും ഇവര്‍ക്കിടയില്‍ ഇല്ലെന്നുമൊക്കെയാണ് ആരോപണങ്ങള്‍. എന്നാല്‍ ഓരോ ദിവസം കഴിയുംതോറും പ്രണയം ശക്തമാവുകയാണെന്നാണ് താരങ്ങളിപ്പോള്‍ പറയുന്നത്. രവീന്ദറും മഹാലക്ഷ്മിയും വിവാഹിതരായിട്ട് രണ്ട് മാസം കഴിഞ്ഞിരിക്കുകയാണ്. ഇരുവരുടെയും രണ്ടാം വിവാഹം കൂടി ആയതിനാല്‍ എല്ലായിടത്തും വിമര്ശരകരായിരുന്നു. ഒരു കുഞ്ഞും ഭര്‍ത്താവുമുള്ള മഹാലക്ഷ്മി അതുപേക്ഷിച്ച് നിര്‍മാതാവിനൊപ്പം പോയത് പലരെയും ചൊടിപ്പിച്ചു. സെലിബ്രിറ്റികളടക്കം ഈ വിവാഹത്തില്‍ പ്രതകരിച്ച് എത്തിയത് ശ്രദ്ധേയമായിരുന്നു. എന്നാല്‍ മഹാലക്ഷ്മിയെ പോലൊരാളെ ഭാര്യയായി കിട്ടിയത് തന്റെ ഭാഗ്യമാണെന്നാണ് രവീന്ദറിപ്പോള്…
Read Moreഇന്നും ആ അമ്മ ദിലീപിനായി ഒരു കെടാവിളക്ക് കത്തിച്ചു പ്രാര്‍ത്ഥിക്കാറുണ്ട് ! ദിലീപിന്റെ നന്മ മാത്രം ആരും കാണില്ലെന്ന് ഹരി പത്തനാപുരം…
മലയാളികളുടെ പ്രിയപ്പെട്ട നടന് നടന് ദിലീപിനെക്കുറിച്ച് ജോത്സ്യന് ഹരി പത്തനാപുരത്തിന്റെ ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്രേക്ഷക പ്രീതി നേടി മുന്നേറുന്ന ഞാനും എന്റാളും എന്ന റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥികളായി എത്തിയതായിരുന്നു ജ്യോത്സ്യന് ഹരി പത്തനാപുരവും ഭാര്യയും. ദിലീപിന്റെ നന്മനിറഞ്ഞ പ്രവൃത്തികളെക്കുറിച്ചായിരുന്നു ഹരി സംസാരിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വൈകല്യമുള്ള ഒരു കുഞ്ഞിനെ എടുത്തുവളര്‍ത്തിയ ഒരമ്മയ്ക്ക് ദിലീപേട്ടന് വീടിവെച്ച് നല്‍കിയിരുന്നുവെന്നും അവരുടെ ഗൃഹപ്രവേശചടങ്ങില്‍ താനും പങ്കെടുത്തിരുന്നുവെന്നും ഹരി പറയുന്നു. ആ അമ്മ ഇന്നും ദിലീപിനായി ഒരു കെടാവിളക്ക് കത്തിച്ചു പ്രാര്‍ത്ഥിക്കാറുണ്ട്. ആ അമ്മയുടെ പ്രാര്‍ത്ഥനയുടെ ശക്തി എന്നും ദിലീപേട്ടനൊപ്പമുണ്ടെന്നും അവരുടേത് മാത്രമല്ല, ആ അമ്മയെ പോലെ ഒത്തിരി പേരുടെ പ്രാര്‍ത്ഥന ദിലീപിനുണ്ടെന്നും ഹരി കൂട്ടിച്ചേര്‍ത്തു. അതിനിടെ സംവിധായകന് ജോണി ആന്റണിയും ദിലീപിനെക്കുറിച്ച് ഷോയില്‍ സംസാരിക്കുന്നുണ്ട്, ഷോയുടെ ജഡ്ജസില്‍ ഒരാളാണ് ജോണി. തന്റെ കെയറോഫിലും ദിലീപ് ഒരു…
Read Moreഞാനും മിയ ഖലീഫയും ഒരുപോലെയാണെന്ന് ഒരുപാട് പേര് പറഞ്ഞിട്ടുണ്ട് ! തുറന്നു പറച്ചിലുമായി അനാര്‍ക്കലി മരയ്ക്കാര്‍…
ആനന്ദം എന്ന സിനിമയിലൂടെ വന്ന് മലയാളികളെ ആനന്ദിപ്പിച്ച നടിയാണ് അനാര്‍ക്കലി മരയ്ക്കാര്‍. ആനന്ദത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ നിരവധി ചിത്രങ്ങളില്‍ താരം വേഷമിട്ടു. തന്റെ അഭിപ്രായങ്ങള്‍ യാതൊരു മടിയും കൂടാതെ ഏത് വേദിയിലും തുറന്നു പറയുന്ന സ്വഭാവമാണ് അനാര്‍ക്കലിയുടേത്. സോഷ്യല്‍ മീഡിയയിലും താരം ഏറെ സജീവമാണ്. താരത്തിന്റെ ഹോട്ട് ഫോട്ടോഷൂട്ടുകള്‍ക്ക് ആരാധകര്‍ ഏറെയാണ്. അതേ സമയം മുമ്പ് ഒരിക്കല്‍ തന്നെ കാണാന്‍ മിയ ഖലിഫയെ പോലെയുണ്ടെന്ന് അനാര്‍ക്കലി പറഞ്ഞതാണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഒരു അഭിമുഖത്തില്‍ ആയിരുന്നു താരത്തിന്റെ തുറന്നു പറച്ചില്. അവതാരക ചോദിക്കുന്ന പല ചോദ്യങ്ങള്‍ക്കും വളരെ ബോള്‍ഡ് ആയാണ് താരം ഉത്തരം നല്‍കുന്നത്. താങ്കളെ കാണാന്‍ പ്രശസ്തരായ ആരെയെങ്കിലും പോലെ തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് തന്നെ കാണാന്‍ മിയ ഖലിഫയെ പോലെയുണ്ടെന്നായിരുന്നു അനാര്‍ക്കലിയുടെ മറുപടി. പാവങ്ങളുടെ മിയ ഖലീഫ എന്നൊക്കെ…
Read Moreഅവിടെ പോയതാണ് ജീവിതത്തില്‍ വഴിത്തിരിവായത് ! തുറന്നു പറച്ചിലുമായി നടി ജ്യോതി കൃഷ്ണ…
ചുരുങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിച്ച നടിയാണ് ജ്യോതി കൃഷ്ണ. 2011ല്‍ പുറത്തിറങ്ങിയബോംബെ മാര്‍ച്ച് പന്ത്രണ്ട് എന്ന സിനിമയിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. ഈ തൃശ്ശൂര്‍ സ്വദേശിനി പിന്നീട് ഗോഡ് ഫോര്‍ സെയില്‍, ഞാന്‍, ലിസമ്മയുടെ വീട്, ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറുക ആയിരുന്നു. അതേ സമയം പിന്നീട് വേഷങ്ങള്‍ കുറഞ്ഞപ്പോള്‍ ജ്യോതി കൃഷ്ണ സിനിമയില്‍ നിന്ന് അവധിയെടുത്തു ദുബായില്‍ ഒരു സ്വകാര്യ എഫ് എമ്മില്‍ ജോലി ചെയ്തിരുന്നു. ആ സമയത്ത് ജ്യോതി കൃഷ്ണ അരുണ്‍ ആനന്ദ രാജുമായി പ്രണയത്തില്‍ ആകുകയും തുടര്‍ന്ന അവര്‍ വിവാഹിതര്‍ ആകുകയും ചെയ്തു. 2017 നവംബര്‍ 19ന് ആയിരുന്നു വിവാഹം. ക്ലാസ്സ്മേറ്റ്സ് സിനിമയിലെ റസിയയായി തകര്‍ത്തഭിനയിച്ച നടി രാധികയുടെ സഹോദരനാണ് അരുണ്‍. ധ്രുവ് ശൗര്യ എന്ന ഒരു മകന് ഈ…
Read Moreപ്രായപൂര്‍ത്തിയാവാത്ത കമിതാക്കളുടെ ലൈംഗിക ബന്ധത്തില്‍ പോക്സോ കേസ് നിലനില്‍ക്കില്ല ! ഹൈക്കോടതി പറയുന്നതിങ്ങനെ…
പ്രായപൂര്‍ത്തിയാവാത്ത കമിതാക്കള്‍ തമ്മിലുള്ള ലൈംഗിക ബന്ധത്തില്‍ പോക്സോ കേസ് നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി മേഘാലയ ഹൈക്കോടതി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ സമ്മതം കണക്കിലെടുക്കാനാവില്ലെങ്കിലും ഇരുവരും തമ്മിലുള്ള ഇഷ്ടവും താത്പര്യവും പരിഗണിക്കേണ്ട വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. പ്രായപൂര്‍ത്തിയാവാത്ത കമിതാക്കള്‍ തമ്മിലുള്ള ശാരീരിക ബന്ധം, പോക്സോ നിയമപ്രകാരമുള്ള ലൈംഗിക അതിക്രമത്തിന്റെ പരിധിയില്‍ വരില്ലെന്ന് ജസ്റ്റിസ് ഡബ്ല്യൂ ഡീങ്ദോ വിധിയില്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ സമ്മതം സമ്മതമായി എടുക്കാനാവില്ല. എന്നാല്‍ ഓരോ കേസും അതിന്റെ സവിശേഷതയില്‍ പരിഗണിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. പോക്സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയായ കൗമാരക്കാരനും പെണ്‍കുട്ടിയുടെ അമ്മയും സംയുക്തമായി നല്കിയ ഹര്‍ജി അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. അധ്യാപികയ്ക്കൊപ്പം താമസിച്ചു പഠിക്കുകയായിരുന്ന പെണ്‍കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടി കൂട്ടുകാരനൊപ്പമായിരുന്നെന്നും ഇരുവരും തമ്മില്‍ ശാരീരിക ബന്ധം ഉണ്ടായെന്നും കണ്ടെത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍…
Read More‘എന്തായാലും നീ ഉണ്ട്’ എന്നു പറഞ്ഞ് സ്വാധീനിക്കും ! പിന്നെ കാര്യത്തിലേക്ക് കടക്കും; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കനി കുസൃതി…
ചുരുങ്ങിയ കാലയളവു കൊണ്ട് മലയാള സിനിമയില്‍ ശ്രദ്ധേയയായ നടിയാണ് കനി കുസൃതി. സിനിമയ്ക്കും മോഡലിംഗിനും ഒപ്പം ഹ്രസ്വചിത്രങ്ങളിലും തീയറ്റര്‍ ആര്‍ട്ടിസ്റ്റായുമെല്ലാം കനി തിളങ്ങുന്നു. മലയാളത്തിനു പുറമെ അന്യഭാഷാ ചിത്രങ്ങളിലും നടി മുന്‍പ് അഭിനയിച്ചിരുന്നു. തനിക്ക് പറയാനുളളത് ആരുടെ മുന്‍പിലും വെട്ടിതുറന്നു പറയുന്ന സ്വഭാവമുളള നടി കൂടിയാണ് കനി. മുമ്പ് ഒരിക്കല്‍ നടന്നൊരു അഭിമുഖത്തില്‍ സിനിമാ രംഗത്തുനിന്ന് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് കനി കുസൃതി തുറന്ന് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വീണ്ടും വൈറലായി മാറുന്നത്. മലയാളത്തിന് ഒപ്പം തന്നെ മറ്റ് ഇന്ഡ്രിസ്ട്രികളില് നിന്നും കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ടെന്നായിരുന്നു കനി തുറന്നുപറഞ്ഞത്. ഒരു സിനിമാ മാഗസിനു നല്കിയ അഭിമുഖത്തിലായിരുന്നു കനിയുടെ തുറന്നു പറച്ചില്. മലയാളത്തില്‍ മാത്രമല്ല കാസ്റ്റിംഗ് കൗച്ചുളളതെന്നും മറ്റുളള ഇന്‍ഡസ്ട്രികളിലും കൂടുതലായി നടക്കുന്നുണ്ടെന്നും നടി പറയുന്നു. സിനിമാ രംഗത്തുനിന്നും അവസരങ്ങള്‍ കൂടുതല്‍ വന്നെങ്കിലും അഡജ്സ്റ്റ്മെന്റുകള്ക്ക് തയ്യാറാവാത്തതിനാല്‍ അതെല്ലാം നഷ്ടമായെന്നാണ്…
Read More