ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായും സഹനടിയായുമെല്ലാം തെന്നിന്ത്യന്‍ ഭാഷയില്‍ നിറഞ്ഞു നിന്ന താരമാണ് അഞ്ജു പ്രഭാകര്‍. മലയാളത്തിന്റെ താരരാജാക്കന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പടെയുള്ള മുന്‍ നിര നായകന്മാരുടെ കൂടെ ബാലതാരമായും നായികയായും അഞ്ചു അഭിനയിച്ചിട്ടുണ്ട്. മഹേന്ദ്രന് സംവിധാനം ചെയ്ത ഇത്തിരിപ്പൂക്കള്‍ എന്ന ചിത്രത്തിലൂടെയാണ് രണ്ടാം വയസില്‍ അഞ്ചു സിനിമയില്‍ എത്തുന്നത്. ഇതിനു ശേഷം നിരവധി ചിത്രങ്ങളില്‍ വേഷമിട്ട അഞ്ചു, ബേബി അഞ്ചു എന്ന പേരില്‍ ജനഹൃദയങ്ങളില്‍ സ്ഥാനം നേടി. മലയാളത്തിന് പുറമെ തമിഴിലും നിരവധി ചിത്രങ്ങള്‍ അഞ്ചു ചെയ്തിരുന്നു. കൗരവര്‍, താഴ്വാരം, നിറപ്പകിട്ട്, ജാനകീയം, ജ്വലനം, ഈ രാവില്‍, നരിമാന്, നീലഗിരി, കിഴക്കന്‍ പത്രോസ്, മിന്നാരം തുടങ്ങിയവയാണ് മലയാളത്തില്‍ അഞ്ചു ചെയ്തിട്ടുള്ള പ്രധാനപ്പെട്ട വിജയ ചിത്രങ്ങള്‍. ബേബി അഞ്ചുവില്‍ നിന്നു പെട്ടെന്നായിരുന്നു താരത്തിന്റെ നായികയായുള്ള പരിവേഷം. മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ഒപ്പമെല്ലാം നായിക നിരയില്‍ നിന്നിരുന്ന താരം സിനിമകള്‍…
Read MoreCategory: Today’S Special
വ്യായാമം ചെയ്യുന്നതിനിടെ ജിം ഉപകരണത്തില്‍ കുടുങ്ങി യുവതി ! ഒടുവില്‍ രക്ഷയായത് സ്മാര്‍ട്ട് വാച്ച്…
വ്യായാമത്തിനിടെ ജിം ഉപകരണത്തില്‍ കുടുങ്ങിയ യുവതിയെ രക്ഷിച്ചത് സ്മാര്‍ട്ട് വാച്ച്. ഒഹായോ സ്വദേശിയായ ക്രിസ്റ്റിന് ഫോള്‍ഡാണ് ജിം ഉപകരണത്തില്‍ കുടുങ്ങിയത്. ജിം ഉപകരണത്തില്‍ കുടുങ്ങിക്കിടക്കുന്ന ക്രിസ്റ്റിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിട്ടുണ്ട്. പുലര്‍ച്ചെ മൂന്നു മണിക്ക് ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന വിഡിയോയാണ് ക്രിസ്റ്റിന് പങ്കുവച്ചത്. നട്ടെല്ലിന് സ്ട്രച്ച് ലഭിക്കുന്നതിനായി തലകീഴായി ടേബിളില്‍ കിടക്കുന്നതാണ് വിഡിയോ. പിന്‍ഭാഗത്തിന് സ്ട്രച്ച് ലഭിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. വ്യായാമത്തിനു ശേഷം എഴുന്നേല്ക്കാന് ശ്രമിച്ചപ്പോഴാണ് തന്റെ കാലുകള്‍ ഉപകരണത്തില്‍ കുടുങ്ങിയതായി ക്രിസ്റ്റിനു മനസ്സിലായത്. ക്രിസ്റ്റിന് സഹായത്തിനായി ജിമ്മിലെ മറ്റൊരാളെ വിളിച്ചു. എന്നാല്‍ ഉച്ചത്തില്‍ പാട്ട് വച്ചിരുന്നതിനാല്‍ ക്രിസ്റ്റിന് വിളിച്ചത് സുഹൃത്ത് കേട്ടില്ല. സ്വന്തമായി എഴുന്നേല്ക്കാന് ശ്രമിച്ചെങ്കിലും ക്രിസ്റ്റിനു സാധിച്ചില്ല. ശേഷം അടിയന്തര ആവശ്യങ്ങള്‍ക്കായി ബന്ധപ്പെടാനുള്ള നമ്പറില്‍ വിളിക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് ക്രിസ്റ്റിന് ബോധ്യമായി. തുടര്‍ന്ന് സ്വന്തം സ്മാര്‍ട്ട് വാച്ച് ഉപയോഗിച്ച് ക്രിസ്റ്റിന്…
Read Moreകാമുകിയുടെ വിവാഹവേദിയിലെത്തി സംഘര്‍ഷം സൃഷ്ടിച്ച് കാമുകന് ! മുഹൂര്‍ത്ത സമയത്ത് താലിയെടുത്ത് ഓടി; ഒടുവില്‍ സംഭവിച്ചത്…
കാമുകിയുടെ വിവാഹത്തിനെത്തിയ കാമുകന് കാട്ടിക്കൂട്ടിയത് വിചിത്രമായ പ്രവൃത്തികള്‍. മുഹൂര്‍ത്ത സമയമായപ്പോള്‍ താലിയുമെടുത്ത് ഓടിയ കാമുകനെ ഓടിച്ചിച്ചു പിടിച്ച കാമുകിയുടെ ബന്ധുക്കള്‍ ശരിക്കു പെരുമാറുകയും ചെയ്തു. പിന്നാലെ വിവാഹ മണ്ഡപത്തില്‍ കൂട്ടത്തല്ല് നടന്നതോടെ വരനും ബന്ധുക്കളും വിവാഹം വേണ്ടെന്ന് വച്ച് മടങ്ങുകയായിരുന്നു. തമിഴ്നാട്ടിലെ തൊണ്ടിയാര്‍പേട്ട് നേതാജി നഗര്‍ കല്യാണ മണ്ഡപത്തിലാണ് സംഭവം നടന്നത്. ഒടുവില്‍ പോലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്. 24 വയസ്സുള്ള യുവാവും 20കാരിയും തമ്മില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധം അംഗീകരിക്കാന്‍ യുവതിയുടെ വീട്ടുകാര്‍ തയാറായില്ല. 21 വയസ്സുള്ള എന്‍ജിനിയറായ മറ്റൊരു യുവാവുമായി യുവതിയുടെ കല്യാണം ബന്ധുക്കള്‍ ഉറപ്പിച്ചു. വിവാഹവേദിയില്‍ നിന്നു തന്നെ വിളിച്ചിറക്കി കൊണ്ടുപോകണമെന്ന കാമുകിയുടെ സന്ദേശം ലഭിച്ചതോടെയാണ് കാമുകന് കല്യാണ മണ്ഡപത്തിലെത്തിയത്. താലികെട്ടിനുള്ള മുഹൂര്‍ത്ത സമയം വരെ വിവാഹമണ്ഡപത്തിന് അടുത്ത് തന്നെ കാമുകന് നില്ക്കുന്നുണ്ടായിരുന്നു. മുഹൂര്‍ത്ത സമയം ആയപ്പോള്‍ പൂജാരി…
Read Moreവീല്‍ചെയറില്‍ ഭക്ഷണ വിതരണം ചെയ്ത് യുവതി ! വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു…
ഓണ്‍ലൈന്‍ ഫുഡ് ആപ്പുകളുടെ കാലമാണിന്ന്. കടയില്‍ നിന്ന് നേരിട്ട് കിട്ടുന്നതിലും വിലകുറവില്‍,കടയില്‍ ക്യൂ നില്‍ക്കാതെ സാധനം വീട്ടിലെത്തുന്ന ഫുഡ് ഡെലിവറി മാറുന്ന കാലത്തിന്റെ ദൃഷ്ടാന്തം കൂടിയാണ്. എന്നാല്‍, ജീവിക്കാന്‍ വേണ്ടി നെട്ടോട്ടമോടുന്നവരാണ് ഇങ്ങനെ ഫുഡ് ഡെലിവറി നടത്തുന്നവര്‍ എന്നതാണ് യാഥാര്‍ഥ്യം. തന്റെ അച്ഛന് സുഖമില്ലാതെ വന്നതിനാല്‍ ഒഴിവുസമയങ്ങളില്‍ ഭക്ഷണവിതരണം നടത്തുന്ന കുട്ടിയുടെയും കുട്ടികളോടൊപ്പം ഫുഡ് ഡെലിവറിക്ക് പോകുന്ന അച്ഛന്റെയും വീഡിയോകള്‍ അടുത്തിടെ സാമൂഹികമാധ്യമത്തില്‍ ശ്രദ്ധനേടിയിരുന്നു. വീല്‍ചെയറിലിരുന്ന് ഫുഡ് ഡെലിവറി നടത്തുന്ന യുവാവിന്റെ വീഡിയോയും അടുത്തിടെയാണ് വൈറലായത്. ഇപ്പോഴിതാ മോട്ടോര്‍ വീല്‍ചെയറിലിരുന്ന് ഫുഡ് ഡെലിവറി നടത്തുന്ന യുവതിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരുന്നത്. ഡല്‍ഹിയിലെ വനിതാ കമ്മിഷന് അധ്യക്ഷ സ്വാതി മാലിവാളാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. വീല്‍ചെയര്‍ ഓടിച്ചുകൊണ്ട് ഭക്ഷണം വിതരണം ചെയ്യുന്ന യുവതിയെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുക. ജീവിതം കടുപ്പമേറിയതാണെന്ന കാര്യത്തില്‍ സംശയമേതുമില്ല. എന്നാല്‍,…
Read Moreപതിവ് ഓണപ്പാട്ടുകളില്‍ നിന്നും വേറിട്ട് ‘നീലാഴി തീരത്ത്’ ! ആസ്വദിക്കാം ഹൃദ്യമായ ഓണഗാനങ്ങള്‍…
ബാല്യകാലത്തിന്റെ ഏറ്റവും സുഖമുള്ള ഓര്‍മയാണ് ഓണം. അത് നീലാഴി തീരം സാക്ഷിയായി കണ്ണീരില്‍ കുതിര്‍ന്നാണെങ്കിലോ? കടല്‍പോലെ ആഞ്ഞടിക്കുന്ന വേര്‍പാടിലും ആ കുഞ്ഞുമനസ്സിന്റെ പുഞ്ചിരി കാണാന്‍ കൊതിക്കുന്ന ഒരമ്മ. സമൃദ്ധിയുടെ കാഴ്ചകളൊരുക്കുന്ന പതിവ് ഓണപ്പാട്ടുകള്‍ക്ക് ഇടവേള നല്‍കുകയാണ് നീലാഴി തീരത്ത് സംഗീത ആല്‍ബം. നൂറ വരിക്കോടന്റെ രചനയില്‍ കലേഷ് പനമ്പയില്‍ സംഗീതം നല്കിയ ഗാനം ആലപിച്ചിരിക്കുന്നത് ശ്രീലക്ഷ്മി കെ. അനിലാണ്. ഇല്ലായ്മയിലും ചേര്‍ത്തു നിര്‍ത്തലിന്റെ ആഘോഷമാണ് ഓണമെന്ന് വീണ്ടും നമ്മെ ഓര്‍മപ്പെടുത്തുകയാണ് നീലാഴി തീരത്ത്. പ്രശസ്ത സംവിധായകന് പ്രിയനന്ദനനാണ് പ്രൊജക്ട് ഡിസൈനര്‍. നോവും സുഖമുണര്‍ത്തുന്ന പാട്ടിന് ദൃശ്യഭാഷയൊരുക്കിയിരിക്കുന്നത് സബിന്‍ കാട്ടുങ്ങളലാണ്. ആഞ്ചലിന് വി. സോജന്, സിജി പ്രദീപ്, ഫെബി, കുഞ്ഞുമോള്‍, പ്രിന്‍സ് കണ്ണാറ തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. ഐവാസ് വിഷ്വല്‍ മാജിക് നിര്‍മിച്ചിരിക്കുന്ന നീലാഴി തീരത്തിന്റെ ഛായാഗ്രഹണം ഗൗതം ബാബുവാണ്. ചിത്രസംയോജനം: ഏകലവ്യന്, പ്രൊഡക്ഷന്‍ കണ്ട്രോളര്: സഞ്ജയ്പാല്, കലാസംവിധാനം: സുരേഷ്…
Read Moreഎല്ലാം ഉപേക്ഷിച്ചു നാടു വിട്ടാലോ എന്നുവരെ ആലോചിച്ചു ! ചാരിറ്റി പ്രവര്‍ത്തനങ്ങളെക്കുറിച്ച് സീമ ജി നായര്‍ പറയുന്നതിങ്ങനെ…
മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് സീമ ജി നായര്‍. നാടക രംഗത്തുനിന്നുമാണ് സീമയുടെ വരവ്. പതിനേഴാം വയസില്‍ നാടക വേദിയില്‍ അഭിനയം തുടങ്ങിയ സീമ ആയിരത്തിലേറെ അരങ്ങുകളില്‍ നാടകമവതരിപ്പിച്ചു. ചേറപ്പായി കഥകളിലൂടെ സീരിയല്‍ രംഗത്തേക്കും പാവം ക്രൂരന് എന്ന ചിത്രത്തിലൂടെ സിനിമയിലും അരങ്ങേറ്റം നടത്തിയ സീമ മലയാളത്തിലെ മികച്ച അഭിനേത്രികളിലൊരാളായാണ് വിലയിരുത്തപ്പെടുന്നത്. ചെറുതും വലുതുമായി ധാരാളം വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും അതിരുകള്‍ ഇല്ലാത്ത സ്നേഹത്തിന്റെ പേരിലാണ് സീമ ജി നായരെ ഇപ്പോള്‍ മലയാളികള്‍ നെഞ്ചേറ്റുന്നത്. സഹ പ്രവര്‍ത്തക ആയിരുന്ന നടി ശരണ്യയുടെ ചികിത്സക്കായി കൈമെയ് മറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി യപ്പോള്‍ മുതലാണ് സീമയെ മലയാളികള്‍ അടുത്തറിഞ്ഞ് തുടങ്ങിയത്. ഇന്ന് നിരവധി രോഗികളെ സഹായിച്ചു കൊണ്ട് ആതുര സേവന രംഗത്ത് സീമ സജീവമാണ്. അഭിനയ ജീവിതത്തില്‍ 35 വര്‍ഷം പിന്നിടുമ്പോള്‍ തന്റെ ജീവിതത്തേയും കരിയറിനെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും ഒരുമിച്ച് കൊണ്ടു…
Read Moreവിവാഹമോചനം നേടിയ 18 പുരുഷന്മാരുടെ അര്‍മാദം ! സംഘത്തിലുള്ളത് ഒരു ദിവസം മുതല്‍ 30 വര്‍ഷം വരെ വിവാഹജീവിതം നയിച്ചവര്‍;ക്ഷണക്കത്ത് വൈറല്‍…
വിവാഹവും വിവാഹമോചനവും സമൂഹത്തില്‍ സാധാരണമാണെങ്കിലും ചില വിവാഹങ്ങളും വിവാഹമോചനങ്ങളും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോള്‍ ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നത്. നീണ്ട വിവാഹമോചന പോരാട്ടങ്ങള്‍ക്ക് ശേഷം പങ്കാളിയില്‍ നിന്നും വിവാഹമോചനം നേടിയ 18 പുരുഷന്മാര് സംഘടിപ്പിക്കുന്ന ആഘോഷമാണ് വിഷയം. വിവാഹമോചനത്തിന് ശേഷം തങ്ങളുടെ ജീവിതം അവസാനിച്ചിട്ടില്ലെന്നും അവര്‍ക്ക് ‘ശിഷ്ടജീവിതം മികച്ച രീതിയില്‍ തുടരാന്‍’ കഴിയുമെന്നും ആളുകളെ ‘പ്രചോദിപ്പിക്കും’ എന്നും സംഘാടകര്‍ പറയുന്നു ഇതിനോട് പ്രതികരിക്കാന്‍ വനിതാ കമ്മീഷനെ മാധ്യമങ്ങള്‍ ബന്ധപ്പെട്ടപ്പോള്‍, എന്തെങ്കിലും പ്രസ്താവന നടത്തുന്നതിന് മുമ്പ് വിഷയം ചര്‍ച്ച ചെയ്യട്ടെ എന്നായിരുന്നു പാനല്‍ അംഗങ്ങള്‍ പറഞ്ഞത്. സാമ്പത്തികം, സാമൂഹികം, കുടുംബം, മാനസികം എന്നിങ്ങനെ പല മേഖലകളിലും പോരാടി ഒരാള്‍ക്ക് ഈ ‘സ്വാതന്ത്ര്യം’ ലഭിക്കുമ്പോള്‍ അത് ആഘോഷിക്കേണ്ടതുണ്ടെന്ന് സംഘാടകര്‍ വാദിക്കുന്നു. വിവാഹമോചന കേസുകളില്‍ പ്രശ്നങ്ങള്‍ നേരിടുന്ന പുരുഷന്മാര്ക്കായി ഹെല്‍പ്പ് ലൈന്‍ നടത്തുന്ന ഭോപ്പാലിലെ ഭായ് വെല്‍ഫെയര്‍ സൊസൈറ്റി എന്ന…
Read Moreമനോഹരന്റെ നേട്ടം അതിമനോഹരം.. സാമ്പത്തിക ബുദ്ധിമുട്ടുമൂലം കൂലിപ്പണിക്കിടെ പഠിച്ച് നേടിയത് സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ്
വാർക്കപ്പണിയെടുത്തും ഓട്ടോറിക്ഷ ഓടിച്ചും ജീവിക്കുന്നതിനിടയിൽ മനോഹരൻ നേടിയ ഡോക്ടറേറ്റ് അതിമനോഹരം. നിശ്ചയദാർഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും സൗന്ദര്യമാണ് ഈ ഡോക്ടറേറ്റിനെ വേറിട്ടതാക്കുന്നത്. മുണ്ടക്കയം താന്നിക്കപതാൽ നടുപുരയിടത്തിൽ മനോഹരനാണ് സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി നാടിന് അഭിമാനമായത്. കൂലിപ്പണിക്കാരായ കുഞ്ഞെചെറുക്കന്റെയും അമ്മിണിയുടെയും മകനായ മനോഹരന് അധ്യാപക ജീവിതം മാനംമുട്ടേയുള്ള ഒരു സ്വപ്നമായിരുന്നു. സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയതോടെ തന്റെ സ്വപ്നത്തിനരികെ എത്തിയിരിക്കുകയാണ് ഈ ചെറുപ്പക്കാരൻ. മുരിക്കുംവയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ചങ്ങനാശേരി എൻഎസ്എസ് കോളജിൽനിന്നുമാണ് ബിരുദം നേടിയത്. തുടർന്ന് കേരള സർവകലാശാലയിൽനിന്നു സാമ്പത്തിക ശാസ്ത്രത്തിൽ എംഫിൽ പൂർത്തിയാക്കി. വീട്ടിലെ കഷ്ടപ്പാടുകൾ രൂക്ഷമായതോടെ പഠനത്തിന്റെ ഇടവേളയിൽ വാർക്കപ്പണിക്കും ഓട്ടോറിക്ഷ ഓടിക്കാനും പോയി. പകൽ അധ്വാനവും രാത്രിയിൽ ഉറക്കമൊഴിച്ചു പഠനവുമായാണ് നേട്ടത്തിലേക്ക് ചുവടുവച്ചത്. അധ്യാപനത്തിലൂടെ അറിവു പകരുന്നതിനൊപ്പം കൂടുതൽ പഠിക്കാനുള്ള തീരുമാനത്തിലാണ് ഇദ്ദേഹം. ബിരുദാനന്തര ബിരുദവും പിഎച്ച് ഡിയും…
Read Moreതീക്കട്ടയില്‍ ഉറുമ്പരിക്കുന്നുവോ ! അധാര് പൂനെവാലയുടെ പേരില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് തട്ടിയത് ഒരു കോടി ! തട്ടിപ്പുകണ്ട് ഞെട്ടി പൂനെവാല…
പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപകന്‍ അധാര് പൂനെവാലെയുടെ പേരില്‍ കമ്പനിയില്‍ നിന്ന് ഒരു കോടി രൂപ തട്ടിയെടുത്ത് ഓണ്‍ലൈന്‍ തട്ടിപ്പുസംഘം. പണം കൈമാറാന്‍ നിര്‍ദേശം നല്കി അധാര് പൂനവാലയുടേതെന്ന പേരില്‍ കമ്പനി ഡയറക്ടര്‍ സതീഷ് ദേശ്പാണ്ഡെയ്ക്കാണ് വാട്സാപ് സന്ദേശം ലഭിച്ചത്. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും ഒപ്പമുണ്ടായിരുന്നു. പൂനവാല തന്നെയാണ് സന്ദേശം അയച്ചതെന്ന് കരുതി ഉടന്‍ പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ നിര്‍ദേശിച്ച് ദേശ്പാണ്ഡെ ഫിനാന്‍സ് വിഭാഗത്തിന് സന്ദേശം ഫോര്‍വേഡ് ചെയ്തു. ഇതനുസരിച്ച് ഫിനാന്‍സ് വിഭാഗം പണം കൈമാറുകയും ചെയ്തു. 1.01 കോടി രൂപയാണ് ഇതനുസരിച്ച് തവണകളായി കൈമാറിയത്. എന്നാല്‍ പിന്നീടാണ് സിഇഒ അത്തരത്തിലുള്ള സന്ദേശങ്ങള്‍ ഒന്നും അയച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് തട്ടിപ്പു തിരിച്ചറിഞ്ഞതോടെ പൂന പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഐടി നിയമത്തിലെ വകുപ്പുകള്‍ പ്രകാരം വഞ്ചനാക്കുറ്റത്തിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പൂന പോലീസ് ഉദ്യോഗസ്ഥര്‍…
Read Moreവേലക്കാരനായിരുന്താലും നീയെന്‍…ഡോക്ടറുടെ മുറി ശുചിയാക്കാനെത്തിയ തൊഴിലാളി ഒടുവില്‍ ഡോക്ടറെ ‘കെട്ടി’ ! ഒരു അപൂര്‍വ പ്രണയകഥ…
പ്രണയത്തിന് ജാതിമത,വര്‍ഗ,ദേശ ഭേദങ്ങളൊന്നുമില്ലെന്ന് പറയാറുണ്ട്. ആര്‍ക്കും ആരോടും എപ്പോള്‍ വേണമെങ്കിലും പ്രണയം തോന്നാമെന്നും പറയാറുണ്ട്. മിര്‍സ-സാഹിബാന്‍, ഹീര്‍-രാഞ്ച, സോണി-മഹിവാള്‍, സാസി-പുന്നുന് തുടങ്ങിയ അനശ്വര പ്രേമകഥകള്‍ ഇന്നും ആളുകള്‍ വാഴ്ത്തിപ്പാടുന്നവയാണ്. ഇത്തരത്തില്‍ അനശ്വരമായ ഒരു പ്രണയകഥയാണ് പാക്കിസ്ഥാനില്‍ നിന്നും പുറത്തു വരുന്നത്. അവിടെ നിന്നുള്ള യുട്യൂബ് ചാനലായ ‘മേരാ പാകിസ്താന്’ ആണ് ഈ പ്രണയം ലോകത്തിന് മുന്നിലെത്തിച്ചത്. ദിപല്‍പൂരില്‍ ക്ലിനിക് നടത്തുന്ന ഡോക്ടറും അവിടുത്തെ ശുചീകരണ തൊഴിലാളിയും തമ്മിലുള്ള പ്രണയം. ഡോ കിശ്വര്‍ സാഹിബയും ഷെഹ്സാദുമാണ് ഈ കഥയിലെ നായികയും നായകനും. പ്രണയത്തിനൊടുവില്‍ ഇരുവരും വിവാഹിതരാകുകയും ചെയ്തു. കിശ്വര്‍ ജോലി ചെയ്തിരുന്ന ക്ലിനിക്കിലെ ശുചീകരണ തൊഴിലാളി ആയിരുന്നു ഷെഹ്സാദ്. ക്ലിനിക്കിലെ തന്റെ മുറി വൃത്തിയാക്കാന്‍ എത്തിയപ്പോഴായിരുന്നു കിശ്വര്‍ ആദ്യമായി ഷെഹ്സാദിനെ കാണുന്നത്. അവിടെയുള്ള മൂന്ന് ഡോക്ടര്‍മാര്‍ക്ക് ചായ കൊടുക്കുന്നതും ഷെഹ്സാദിന്റെ ജോലിയായിരുന്നു. അങ്ങനെ ഇരുവരും പതിവായി കാണാന്‍ തുടങ്ങി.…
Read More