ആലപ്പുഴയില്‍ യുവാവിനെ നിര്‍ദ്ദയം മര്‍ദ്ദിച്ച് ബീഫ് ഫ്രൈ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ രണ്ട് പ്രതികള്‍ക്കും ജാമ്യം. കാര്‍ത്തികപ്പള്ളി വിഷ്ണു ഭവനത്തില്‍ വിഷ്ണു (29) പിലാപ്പുഴ വലിയതെക്കതില്‍ ആദര്‍ശ് (30) എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. സെപ്റ്റംബര്‍ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. കഴിഞ്ഞ ദിവസമാണ് ഇരുവരെയും ഹരിപ്പാട് പോലീസ് പിടികൂടിയത്. സെപ്റ്റംബര്‍ രണ്ടിന് വൈകീട്ട് ദേശീയപാതയിലെ വെട്ടുവേനി ജംഗ്ഷനിലെ തട്ടുകടയ്ക്ക് സമീപത്തു വച്ചാണ് പ്രതികള്‍ യുവാവിനെ ആക്രമിച്ചത്. തട്ടുകടയില്‍ നിന്ന് ബീഫ് ഫ്രൈ വാങ്ങി ബൈക്കില്‍ മടങ്ങുകയായിരുന്ന കാര്‍ത്തികപ്പള്ളി സ്വദേശിയായ യുവാവിനെ പ്രതികള്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചു. പിന്നാലെ യുവാവിന്റെ കൈവശമുണ്ടായിരുന്ന ബീഫ് ഫ്രൈയും തട്ടിയെടുത്ത് ഇരുവരും കാറില്‍ രക്ഷപ്പെടുകയായിരുന്നു. മദ്യ ലഹരിയിലായിരുന്നു പ്രതികള്‍ യുവാവിനെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. കേസിലെ ഒന്നാം പ്രതിയായ വിഷ്ണു നേരത്തെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുണ്ട്. ഇയാള്‍ക്കെതിരേ ഹരിപ്പാട്, കരിയിലക്കുളങ്ങര സ്റ്റേഷനുകളില്‍ കേസുകളുണ്ടെന്നും…
Read MoreCategory: Today’S Special
ഇനി വീട്ടിലിരുന്ന് എസ്ബിഐയില്‍ അക്കൗണ്ട് തുടങ്ങാം ! പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ബാങ്ക്; വീഡിയോ കാണാം…
ബാങ്കിന്റെ ശാഖയില്‍ പോകാതെ തന്നെ വീട്ടിലിരുന്ന് വീഡിയോ കെവൈസി വഴി സേവിംഗ്സ് അക്കൗണ്ട് തുറക്കുന്നതിനുള്ള ഫീച്ചര്‍ അവതരിപ്പിച്ച് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. ഈ പുതിയ ഫീച്ചര്‍ പ്രകാരം ഏതുസമയത്തും എവിടെവച്ചും അക്കൗണ്ട് തുറക്കാന്‍ സാധിക്കും. വീഡിയോ കെവൈസി വഴി എസ്ബിഐ ഇന്‍സ്റ്റാ പ്ലസ് സേവിങ്സ് ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനുള്ള ഫീച്ചറാണ് ബാങ്ക് അവതരിപ്പിച്ചത്. ബാങ്ക് ശാഖയില്‍ പോകാതെ, പേപ്പര്‍രഹിതമായി അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ സാധിക്കും. അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ ആധാര്‍, പാന്‍ വിശദാംശങ്ങള്‍ മാത്രം മതിയെന്ന് ബാങ്ക് അറിയിച്ചു. വീഡിയോ കെവൈസി വഴി തുറക്കുന്ന അക്കൗണ്ട് ഉപയോഗിച്ച് നെഫ്റ്റ്, ഐഎംപിഎസ്, യുപിഐ പോലുള്ള നൂതനരീതിയിലുള്ള ഇടപാടുകള്‍ നടത്താന്‍ സാധിക്കും. റുപേ ക്ലാസിക് കാര്‍ഡ് ആണ് അനുവദിക്കുക. യോനോ ആപ്പ് വഴി 24 മണിക്കൂര്‍ ബാങ്കിങ് സേവനം ലഭിക്കും. ഇന്റര്‍നെറ്റ് ബാങ്കിങ്ങും മൊബൈല്‍ ബാങ്കിങ്ങും അനുവദിച്ചിട്ടുണ്ട്. എസ്എംഎസ്…
Read Moreയുഡിഎഫുകാരുടെ മര്‍ദ്ദനത്തില്‍ ശിവന്‍കുട്ടിയുടെ ബോധം പോയി ! നിയമസഭയില്‍ അക്രമം അഴിച്ചുവിട്ടത് യുഡിഎഫുകാര്‍ എന്ന് ഇ.പി ജയരാജന്…
നിയമസഭയില്‍ നടത്തിയ കയ്യാങ്കളിയെ ന്യായീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ. പി ജയരാജന്. നിയമസഭയില്‍ അക്രമം അഴിച്ചുവിട്ടത് യുഡിഎഫുകാരാണെന്നാണ് ജയരാജന് അവകാശപ്പെടുന്നത്. വി. ശിവന്‍കുട്ടിയെ അവര്‍ മര്‍ദ്ദിച്ച് ബോധം കെടുത്തിയെന്നും വനിതകളെ കയറിപ്പിടിച്ചുവെന്നും ജയരാജന് പറയുന്നു. ഈ അതിക്രമങ്ങള്‍ തടയാനാണ് എല്‍ഡിഎഫ് അംഗങ്ങള്‍ ശ്രമിച്ചത്. രാഷ്ട്രീയ പ്രതികാരം തീര്‍ക്കാനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേസെടുത്തതെന്നും ഇ. പി ജയരാജന് പറഞ്ഞു. കേസില്‍ ഈ മാസം 26ന് കോടതിയില്‍ ഹാജരാകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കോടതി കേസ് പരിഗണിച്ചപ്പോള്‍ ജയരാജന് ഹാജരായിരുന്നില്ല. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിട്ടുനിന്നത്.26ന് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു.
Read Moreഇനി ചെരിപ്പിടുന്നത് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആയതിനു ശേഷം മാത്രം ! ഭീഷ്മശപഥവുമായി ഭാരത് ജോഡോ യാത്രയില്‍ യുവാവ്…
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തുടരുകയാണ്. നിരവധി ആളുകള്‍ യാത്രയെ അനുഗമിക്കുന്നുമുണ്ട്. എന്നാല്‍ യാത്രയില്‍ പങ്കെടുക്കുന്ന ഒരു യുവാവ് നടത്തിയ കഠിനമായ ഒരു ശപഥമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആയതിനു ശേഷം മാത്രമേ ഇനി ചെരിപ്പിടൂ എന്നാണ് യുവാവിന്റെ ശപഥം. ഹരിയാന സ്വദേശി പണ്ഡിറ്റ് ദിനേശ് ശര്‍മയാണ് ഇത്തരമൊരു ഉറച്ച ശപഥമെടുത്തത്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ചെരുപ്പിടാതെയാണ് ദിനേശ് ശര്‍മ പദയാത്രയില്‍ നടക്കുന്നത്. രാഹുലിന്റെ ചിത്രമുള്ള വസ്ത്രവും പതാകയും വീശിയ ദിനേശ് ശര്‍മ ഭാരത് ജോഡോ യാത്രയുടെ ഉദ്ഘാടന പൊതുസമ്മേളനത്തില്‍ എല്ലാവരുടെയും ശ്രദ്ധാ കേന്ദ്രമായിരുന്നു. പദയാത്രയെ വരവേല്‍ക്കാന്‍ തെരുവുകളില്‍ തിങ്ങിനിറഞ്ഞ ആളുകള്‍ക്കിടയിലും നൃത്തവും മുദ്രാവാക്യവുമായി ആവേശം തീര്‍ക്കുകയാണ് ഇദ്ദേഹം. ടാറിട്ട റോഡിലെ പൊള്ളുന്ന ചൂട് മറികടക്കാന്‍ പലരും ഷൂസും സോക്ക്സുമെല്ലാം ഇട്ട് നടക്കുമ്പോഴാണ് നഗ്ന…
Read Moreഅവര്‍ക്കാവശ്യം ആരും ചുംബിക്കാത്ത കന്യകയെ ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി മഹിമ ചൗധരി…
സുഭാഷ് ഘായിയുടെ ‘പര്‍ദേസ്’ എന്ന ചിത്രത്തിലൂടെ ഇന്ത്യന്‍ യുവതയുടെ മനസ് കീഴടക്കിയ താരമാണ് മഹിമ ചൗധരി.1990 കളിലും 2000 കളുടെ തുടക്കത്തിലും ബോളിവുഡില്‍ മഹിമ നിറഞ്ഞു നിന്നു. താരം ഒരിക്കല്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വീണ്ടും ശ്രദ്ധനേടുകയാണ്. സിനിമയില്‍ പ്രവേശിക്കുമ്പോള്‍ നിങ്ങളുടെ പ്രണയബന്ധമോ വൈവാഹിക നിലയോ എന്താണെന്നത് ഇന്നത്തെ കാലത്ത് പ്രശ്നമല്ലെന്ന് പറഞ്ഞ അവര്‍, തന്റെ കരിയര്‍ ആരംഭിച്ച സമയത്ത് ഇങ്ങനെയായിരുന്നില്ല കാര്യങ്ങള്‍ എന്നുകൂടി ഓര്‍മ്മിപ്പിച്ചു. മഹിമയുടെ വാക്കുകള്‍ ഇങ്ങനെ…”അഭിനേത്രികളും പ്രാധാന്യം അര്‍ഹിക്കുന്ന ഒരു സ്ഥാനത്തേക്ക് സിനിമാ വ്യവസായം എത്തുകയാണെന്ന് ഞാന്‍ കരുതുന്നു. ഇന്ന് അവര്‍ക്ക് മികച്ച വേഷങ്ങളും, ശമ്പളവും അംഗീകാരങ്ങളും ലഭിക്കുന്നു. അവര്‍ വലുതും ശക്തവുമായ സ്ഥാനത്താണ്. അവര്‍ക്ക് മുമ്പത്തേക്കാള്‍ കൂടുതല്‍ കാലം നിലനില്‍പ്പുണ്ട്,’ മഹിമ പറഞ്ഞു പണ്ടത്തെക്കാലത്തെക്കുറിച്ച് അവര്‍ പറഞ്ഞതിങ്ങനെ: ‘നിങ്ങള്‍ ഒരാളുമായി ഡേറ്റിംഗ് ആരംഭിച്ച നിമിഷം, ആളുകള്‍ നിങ്ങളെ എഴുതിത്തള്ളും. കാരണം അവര്‍ക്ക്…
Read Moreതടി ഞാന്‍ നിലനിര്‍ത്തണം എന്നതായിരുന്നു അടുത്ത വെല്ലുവിളി ! എണീക്കുമ്പോള്‍ തലചുറ്റല്‍ ഉണ്ടാകുമായിരുന്നു; തുറന്നു പറച്ചിലുമായി ഫറ ഷിബ്ല
ആസിഫ് അലി നായകനായ കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ഫറ ഷിബ്ല. കഥാപാത്രത്തിനു വേണ്ടി തടി കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്ന നായകന്മാര് ധാരാളമുണ്ടെങ്കിലും നായികമാര്‍ അത്തരത്തിലൊരു പരീക്ഷണത്തിന് സാധാരണഗതിയില്‍ തയ്യാറാവാറില്ല. എന്നാല്‍ ഇത്തരത്തിലൊരു പരീക്ഷണം നടത്തി ഏവരെയും ഞെട്ടിച്ച ആള് കൂടിയാണ് ഫറ. തന്റെ ബോള്‍ഡ് ഫോട്ടോഷൂട്ട് ചിത്രങ്ങളും നടി സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെയ്ക്കാറുണ്ട്. അതേ സമയം തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിങ്ങിനെ കുറിച്ച് തുറന്ന് പറഞ്ഞ് നേരത്തെ നടി രംഗത്ത് എത്തിയതാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധേയമാകുന്നത്. കക്ഷി അമ്മിണിപ്പിള്ളയ്ക്ക് വേണ്ടി ശരീര ഭാരം വര്‍ധിച്ചപ്പോഴുണ്ടായ സാഹചര്യമാണ് നടി വെളിപ്പെടുത്തിയത്. നടിയുടെ വാക്കുകള്‍ ഇങ്ങനെ…അനാരോഗ്യകരമായ രീതിയിലാണ് ഞാന്‍ സിനിമയ്ക്കു വേണ്ടി ഭാരം വര്‍ധിപ്പിച്ചത്. അടിസ്ഥാനപരമായി ഞാന്‍ ഒരു ഇമോഷണല്‍ ഈറ്ററാണ്. ചെറുപ്പം തൊട്ടുതന്നെ അത്യാവശ്യം വണ്ണം ഉള്ള ആളാണ്. അമ്മിണിപ്പിള്ളയുടെ കാസ്റ്റിങ്…
Read Moreകാമുകനുമായി ഒന്നിച്ചു ജീവിക്കാന്‍ ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കി മുന്‍ പഞ്ചായത്തംഗം ! ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
കാമുകനുമായി ഒരുമിച്ചു ജീവിക്കാന്‍ ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ യുവതി ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. തിരുവനന്തപുരം സ്വദേശി നോബിള്‍ നോബര്‍ട്ട് ആണ് പിടിയിലായത്. ഇടുക്കി വണ്ടന്മേട് മുന്‍ പഞ്ചായത്തംഗം സൗമ്യ എബ്രഹാം ആണ് ഭര്‍ത്താവിനെ കുടുക്കാന്‍ കാമുകന്റെ സഹായത്തോടെ എംഡിഎംഎ ബൈക്കില്‍ ഒളിപ്പിച്ചത്. നോബിള്‍ നോബര്‍ട്ട് ആണ് മയക്കുമരുന്ന് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. കേരളത്തിലെ വിവിധ ജില്ലകളില്‍ എംഡിഎംഎ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്നും പോലീസ് സൂചിപ്പിച്ചു. ബംഗളൂരുവില്‍ നിന്നും ലഹരിമരുന്ന് സംസ്ഥാനത്തെ ഏഴു ജില്ലകളിലേക്ക് എത്തിക്കുന്ന ശൃംഖലയിലെ പ്രധാനിയാണ് ഇയാള്‍. തിരുവനന്തപുരം പുത്തന്‍തോപ്പ് സ്വദേശിയായ നോബിള്‍ 2017 മുതല്‍ ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് ലഹരിമരുന്ന് എത്തിക്കുന്നുണ്ട്. ഇടയ്ക്കിടെ സിം കാര്‍ഡും മൊബൈല്‍ ഫോണും മാറ്റുന്നതിനാല്‍ ഏറെ പണിപ്പെട്ടാണ് പോലീസ് ഇയാളെ കണ്ടെത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. കേസില്‍ സൗമ്യ അടക്കം മൂന്നു പേര്…
Read Moreഎല്ലാം വല്ലാതെ ഗ്ലാമറസായിരിക്കും! തെലുങ്ക് സിനിമ ഭരിക്കുന്നത് ചില കുടുംബങ്ങൾ; എന്തുകൊണ്ടാണ് തെലുങ്കില്‍ അഭിനയിക്കുന്നത് നിര്‍ത്തിയതെന്ന് വ്യക്തമാക്കി അമല പോള്‍
തെന്നിന്ത്യന്‍ സിനിമയിലെല്ലാം തിളങ്ങിനിൽക്കുന്ന നടിയാണ് മലയാളിയായ അമല പോള്‍. മലയാളത്തിലൂടെയായിരുന്നു അമലയുടെ അരങ്ങേറ്റം. പിന്നീട് തെന്നിന്ത്യയിലെ താരമായി മാറുകയായിരുന്നു. തമിഴിനും കന്നടയ്ക്കും പുറമെ തെലുങ്ക് സിനിമകളിലും അമല അഭിനയിച്ചു. തെലുങ്കില്‍ വളരെ കുറച്ച് സിനിമകള്‍ മാത്രമാണ് അമല അഭിനയിച്ചിട്ടുള്ളത്. 2011 മുതല്‍ 2015 വരെ ആകെ അഭിനയിച്ചിട്ടുള്ളത് നാലു തെലുങ്ക് സിനിമകളിൽ മാത്രമാണ്. നാഗ ചൈതന്യ നായകനായ ബേജാവ്ഡ എന്ന ചിത്രത്തിലൂടെയായിരുന്നു അമല തെലുങ്കിൽ അരങ്ങേറിയത്. രാം ചരണ്‍, അല്ലു അര്ജുന്, നാനി എന്നിവരായിരുന്നു അമല അഭിനയിച്ച മറ്റു മൂന്നു തെലുങ്ക് ചിത്രങ്ങളിലെ നായകന്മാര്. ഇപ്പോഴിതാ താന്‍ എന്തുകൊണ്ടാണ് തെലുങ്കില്‍ അഭിനയിക്കുന്നത് നിര്‍ത്തിയതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അമല പോള്‍. ഒരഭിമുഖത്തിലാണ് അമല പോള്‍ മനസ് തുറന്നിരിക്കുന്നത്. തെലുങ്ക് സിനിമയില്‍ നായികമാരോടുള്ള സമീപനാണ് തന്റെ പിന്മാറ്റത്തിന് കാരണമായി അമല പോള്‍ പറയുന്നത്. ഞാന്‍ തെലുങ്കിലേക്ക് വന്നപ്പോഴാണ് അവിടെ കുടുംബം എന്നൊരു…
Read More15 ഭാര്യമാരും 107 മക്കളും ! ഡേവിഡും തന്റെ ‘ഗോലിയാത്ത്’ കുടുംബവും സോഷ്യല്‍ മീഡിയയില്‍ വൈറല്‍…
ലോകത്തിലെ വലിയ കുടുംബങ്ങളെക്കുറിച്ചുള്ള വാര്‍ത്ത എപ്പോഴും കൗതുകകരമാണ്. ആഫ്രിക്കയിലെ പടിഞ്ഞാറന്‍ കെനിയയിലുള്ള ഒരു ഗ്രാമത്തിലുള്ള ഡേവിഡ് സകായോ കലുഹാന എന്നയാള്‍ അത്തരത്തിലൊരു വലിയ കുടുംബത്തിന്റെ നാഥനാണ്. 15 ഭാര്യമാരും 107 മക്കളും അടങ്ങുന്നതാണ് 61 കാരനായ ഡേവിഡിന്റെ കുടുംബം. ഡേവിഡും അദ്ദേഹത്തിന്റെ പതിനഞ്ച് ഭാര്യമാരും നൂറ്റി ഏഴ് മക്കളും ഒന്നിച്ചാണ് കഴിയുന്നത് എന്നതാണ് പ്രത്യേകത. തങ്ങള്‍ക്കിടയില്‍ യാതൊരു പ്രശ്നവുമില്ലെന്ന് ഡേവിഡിന്റെ ഭാര്യമാര്‍ പറയുന്നു. ആഫ്രിമാക്സ് ഇംഗ്ലീഷ് എന്ന യൂട്യൂബ് ചാനലിലാണ് ഡേവിഡിനേയും കുടുംബത്തേയും പരിചയപ്പെടുത്തുന്നത്. ഉയര്‍ന്ന ഐക്യു ഉള്ളയാളാണ് താനെന്നും അതിനാല്‍ ഒരു ഭാര്യയ്ക്ക് മാത്രം തന്നെ നോക്കാന്‍ ആവില്ലെന്നുമാണ് 15 പേരെ വിവാഹം ചെയ്തതിനെ കുറിച്ച് ഡേവിഡ് പറയുന്നത്. ചരിത്രകാരനാണ് ഡേവിഡ് എന്ന് വീഡിയോയില്‍ പറയുന്നുണ്ട്. 4000 ല്‍ അധികം പുസ്തകങ്ങള്‍ താന്‍ വായിച്ചിട്ടുണ്ടെന്നും ഡേവിഡ് വീഡിയോയില്‍ അവകാശപ്പെടുന്നു. തന്റെ ഭാര്യമാര്‍ പരസ്പരം കടമകള്‍ പങ്കിടുകയും…
Read More89 വയസ്സുള്ള ഭര്‍ത്താവ് പതിവായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്നു ! പരാതിയുമായി കിടപ്പുരോഗിയായ 87കാരി
89കാരനായ ഭര്‍ത്താവ് പതിവായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്നെന്ന പരാതിയുമായി 87കാരിയായ ഭാര്യ രംഗത്ത്. ഗുജറാത്തിലെ വഡോദരയിലാണ് ഞെട്ടിക്കുന്ന സംഭവം. ഭര്‍ത്താവിന്റെ ശല്യം സഹിക്കാന്‍ വയ്യാതായതോടെയാണ് വയോധികയും കുടുംബവും അഭയം ഹെല്പ് ലൈനില്‍ വിളിച്ച് പരാതിപ്പെട്ടത്. ഇതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ’89 വയസുള്ള ‘ഹൈപ്പര്‍സെക്ഷ്വല്‍’ ഭര്‍ത്താവ് നിരന്തരം ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്നു. സുഖമില്ലാതെ കിടപ്പിലായ ഭാര്യക്ക് അയാളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്നില്ല. പക്ഷേ അയാള്‍ നിര്‍ബന്ധിച്ച് കൊണ്ടിരിക്കുകയാണ്. ഇതിന് വിസമ്മതിക്കുമ്പോള്‍ ഉപദ്രവിക്കുകയും ചെയ്യുന്നുവെന്നാണ് ഹെല്പ് ലൈന്‍ പ്രവര്‍ത്തകര്‍ പറയുന്നത്. സ്ത്രീകളുടെ പരാതികള്‍ കേള്‍ക്കാനും അവരെ സഹായിക്കാനും പരിശീലനം ലഭിച്ച ആളുകളാണ് അഭയത്തില് വര്‍ക്ക് ചെയ്യുന്നത്. ദമ്പതിമാര്‍ തമ്മില്‍ ആരോഗ്യകരമായ ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നെന്നാണ് അഭയത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ സുഖമില്ലാതെ ആയതോടെ 87കാരി കിടപ്പിലായി. നിലവില്‍ മകന്റെയോ, മരുമകളുടെയോ സഹായം ഇല്ലാതെ കിടക്കയില്‍ നിന്ന് എഴുനേല്ക്കാനോ, നടക്കാനോ ഇവര്‍ക്ക്…
Read More