മലയാളത്തിലെ യുവനടിമാരില്‍ ഗ്ലാമര്‍കൊണ്ട് ആരെയും കടത്തിവെട്ടുന്ന താരമാണ് ഹണിറോസ്. വിനയന് സംവിധാനം ചെയ്ത് ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച ഹണി ഇപ്പോള്‍ മലയാളികളുടെ പ്രിയ നായികയാണ്. മലയാളത്തിന് പിന്നാലെ തമിഴിലും തെലുങ്കിലും കന്നഡത്തിലുമെല്ലാം ഹണി സജീവമാണ്. മോഡേണ്‍ വേഷങ്ങളിലും നാടന്‍ വേഷങ്ങളിലും ഒരുപോലെ ശ്രദ്ധിക്കപ്പെടാനും ഹണിയ്ക്കു കഴിഞ്ഞു. കലഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയന് സംവിധാനം ചെയ്ത ചിത്രമാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി. കവിത എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ താരം അവതരിപ്പിച്ചത്. ഹണി റോസിന്റെ കരിയറില്‍ ശ്രദ്ധിക്കപ്പെട്ട ഒരു കാഥാപാത്രം കൂടിയായിരുന്നു കവിത. മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. അതേ സമയം സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ ഹണിറോസ് തന്റെ പുതിയ ഫോട്ടോഷൂട്ടുകലും മറ്റും ആരാധകരും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ ഇതാ ഒരു ഉദ്ഘാടന വേദിയില്‍ എത്തിയ താരത്തിന്റെ ചിത്രങ്ങള്‍ ആണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറുന്നത്.…
Read MoreCategory: Today’S Special
ക്യാഷ്ബാക്ക് ഉള്‍പ്പെടെ പുതിയ പദ്ധതികള്‍ ! സൊമാറ്റോ പ്രീമിയത്തിന്റെ പ്രത്യേകതകള്‍ ഇങ്ങനെ…
ഉപഭോക്താക്കളെ പിടിക്കാന്‍ പുതിയ പദ്ധതികളുമായി ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ. അംഗങ്ങള്‍ക്കായി പ്രീമിയം പ്ലാന്‍ അവതരിപ്പിക്കാന്‍ ഇരിക്കേ, നിലവില്‍ വ്യാപകമായി ഉപയോഗിക്കുന്ന പ്ലാനായ സൊമാറ്റോ പ്രോയിലേക്കുള്ള പുതിയ ഉപയോക്താക്കളുടെ സൈനിങ് അപ്പും പഴയ സബ്സ്ക്രിപ്ഷന് പുതുക്കലും കമ്പനി നിര്‍ത്തിവച്ചിരിക്കുകയാണ്. രാജ്യത്ത് കോവിഡ് ഭീതി ഏറെക്കുറെ ഒഴിഞ്ഞ സാഹചര്യത്തില്‍ ഹോട്ടലുകളിലും മറ്റ് ഭക്ഷണശാലകളിലും പോയി ഭക്ഷണം കഴിക്കുന്ന രീതിയിലേക്ക് കുറെയധികം ആളുകള്‍ മാറിയിരിക്കുന്ന സാഹചര്യമാണുള്ളത്. ഇതെല്ലാം കണക്കിലെടുത്ത് ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കാന്‍ വേണ്ടിയാണ് പ്രീമിയം പ്ലാന്‍ അവതരിപ്പിക്കാന്‍ സൊമാറ്റോ തയ്യാറെടുക്കുന്നത്. ഡെലിവറിയില്‍ മുന്‍ഗണന നല്‍കുക, മണിബാക്ക് ഗ്യാരണ്ടി തുടങ്ങി ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കാനുള്ള പരിശ്രമത്തിലാണ് കമ്പനി. 2020ലാണ് സൊമാറ്റോ പ്രോ അവതരിപ്പിച്ചത്. 2021ല്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സേവനം എന്ന മട്ടില്‍ അവതരിപ്പിച്ച സൊമാറ്റോ പ്രോ പ്ലസ് ഇതിനോടകം തന്നെ കമ്പനി നിര്‍ത്തി. പുതിയ പ്രീമിയം പ്ലാന്‍…
Read Moreഇന്നാ മോനേ ഷൂ പിടിച്ചോ ! വേലിക്കെട്ടിനുള്ളില്‍ വീണ ഷൂ എടുത്തു നല്കി ആന; വീഡിയോ വൈറലാകുന്നു…
ആനയുടെ വികൃതിത്തരങ്ങളുടെ വീഡിയോകള്‍ ആളുകള്‍ക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോള്‍ ഇത്തരത്തിലുള്ള ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ചൈനയിലെ ഷാങ് ഡോങ് പ്രവിശ്യയിലുള്ള മൃഗശാലയിലെ ആനയുടെ വീഡിയോയാണ് വൈറലായത്. മൃഗശാലയില്‍ സന്ദര്‍ശനത്തിനെത്തിയ കുട്ടിയുടെ ഷൂ അബദ്ധത്തില്‍ ആനയെ പാര്‍പ്പിച്ചിരിക്കുന്ന വേലിക്കെട്ടിനുള്ളിലേക്ക് വീഴുകയായിരുന്നു. എന്നാല്‍ ഏവരെയും അമ്പരപ്പിച്ചു കൊണ്ട് ആന ഷൂ തുമ്പിക്കൈകളില്‍ എടുത്ത് കുട്ടിക്ക് തിരികെ നല്‍കുകയായിരുന്നു. 25 വയസ്സുള്ള മൗണ്ടേന് എന്ന ആനയാണ് കുട്ടിയുടെ ഷൂ മടക്കി നല്‍കിയത്. സന്ദര്‍ശകരിലാരോ പകര്‍ത്തിയ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ ജനശ്രദ്ധ നേടുകയായിരുന്നു. ചെറുപ്പം മുതലേ സാമര്‍ത്ഥ്യമുള്ള മിടുക്കനായ ആനയാണ് മൗണ്ടേന് എന്ന് മൃഗശാല അധികൃതരും വ്യക്തമാക്കി. ആളുകളുമായി അടുത്തിടപഴകാനും മൗണ്ടേന് ഏറെയിഷ്ടമാണ്.
Read Moreശവകുടീരങ്ങളുടെ സന്ദര്ശകന്! സംഭവിച്ചിട്ടുള്ളത് ധാരാളം അപകടങ്ങളും വേറിട്ടൊരു ലോക സഞ്ചാരിയെക്കുറിച്ച്…
ആളുകളൊക്കെ എന്തെങ്കിലുമൊരു ഹോബിയില്‍ താത്പര്യമുള്ളവരായിരിക്കുമല്ലൊ. നാണായ ശേഖരണം, സ്റ്റാമ്പ് ശേഖരണം, യാത്രകള്‍ അങ്ങനെ പലവിധ ഹോബികള്‍ പ്രസിദ്ധമാണല്ലൊ. എന്നാല്‍ ചിലരുടെ വിചിത്രമായ ശീലങ്ങള്‍ മറ്റുള്ളവരെ അമ്പരിപ്പിക്കുമെന്നതില്‍ സംശയം വേണ്ട. അത്തരത്തിലൊരാളണ് ഇംഗ്ലണ്ടിലെ വോള്‍വര്‍ഹാംപ്ടണില്‍ നിന്നുള്ള മാര്‍ക്ക് ദാബസ് എന്നയാള്‍. ശ്മശാനങ്ങള്‍ സന്ദര്‍ശിക്കുന്നതാണ് ഇദ്ദേഹത്തിന്റെ ഹോബി. ഇതുവരെ 700ല്‍പരം ശവകുടീരങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട് 49 കാരനായ ഇദ്ദേഹം. ഇതില്‍ 100 എണ്ണം ഇംഗ്ലണ്ടില്‍ ഉള്ളവ തന്നെയാണ്. ലോകത്തിന്റെ വിവിധ സ്ഥലങ്ങളില്‍ സഞ്ചരിച്ച് അവിടുത്തെ ചരിത്ര, രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖരുടെ ശവകുടീരങ്ങള്‍ സന്ദര്‍ശിക്കുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തിട്ടുണ്ട് മാര്‍ക്ക് ദബാസ്. ഈ യാത്രകള്‍ക്കായി മാത്രം ഏകദേശം ഒന്നരക്കോടിയിലധികം രൂപയാണ് ഇദ്ദേഹം ചെലവാക്കിയിട്ടുള്ളത്. വാഷിംഗ്ടണ്‍ ഡിസിയിലെ ജോണ്‍ എഫ് കെന്നഡിയുടെയും വാഷിംഗ്ടണിലെ സിയാറ്റിലിലുള്ള ബ്രൂസ് ലീയുടെയും, ചൈനയിലെ ബീജിംഗിലുള്ള ചെയര്മാന് മാവോയുടെയും ലോസ് ഏഞ്ചല്‍സിലെ മെര്ലിന് മണ്റോയുടെയും ശവകുടീരങ്ങള്‍ ഇദ്ദേഹം സന്ദര്‍ശിച്ചിട്ടുള്ളവയില്‍…
Read Moreപോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ വിളി എത്തി! അമേരിക്കയില്‍ ഒരു കുരങ്ങന് ഫോണില്‍ 911 വിളിച്ചപ്പോള്‍ സംഭവിച്ചത്…
നമ്മുടെ നാട്ടില്‍ എന്തെങ്കിലും അത്യാവശ സാഹചര്യങ്ങളില്‍ ആളുകള്‍ 100ലൊ 112ലൊ ഒക്കെ പോലസിനെ സഹായത്തിന് വിളിക്കാറുണ്ടല്ലൊ. അല്ലെങ്കില്‍ അഗ്നിശമന സേനയെയോ ആംബുലന്‍സിനെയൊ ഇത്തരത്തില്‍ വിളിക്കാറുണ്ട്. സമാനമായ രീതിയില്‍ അമേരിക്കയിൽ ആളുകള്‍ സഹായത്തിനായി വിളിക്കാറുള്ളത് 911 എന്ന നമ്പരിലാണ്. കഴിഞ്ഞ ശനിയാഴ്ച രാത്രിയില്‍ അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള സാന്‍ ലൂയിസ് ഒബിസ്പൊ കൗണ്ടിയിലുള്ള പോലീസ് സ്റ്റേഷനിലേക്ക് അത്തരത്തിലൊരു ഫോണ്‍ വിളി എത്തി. എന്നാല്‍ അവര്‍ ഫോണെടുത്തപ്പോഴേക്കും മറുഭാഗത്ത് നിന്ന് മറുപടിയില്ലാതെ ഫോണ്‍ വിച്ഛേദിക്കപ്പെട്ടു. പോലീസുകാര്‍ ഉടന്‍തന്നെ തിരികെ വിളിച്ചെങ്കിലും ആരും ഫോണെടുത്തില്ല. പെട്ടെന്ന് തന്നെ സംഭവ സ്ഥലത്തേക്ക് അവര്‍ പാഞ്ഞെത്തി. എന്നാല്‍ പോലീസുകാരെ വിളിച്ചയിടം ഒരു മൃഗശാലയായിരുന്നു. അവിടുള്ള ജീവനക്കാര്‍ ആരും തന്നെ അങ്ങനൊരു ഫോണ്‍ ചെയ്തിരുന്നില്ല. കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് ഫോണ്‍ ചെയ്ത വിരുതനെ അവര്‍ തിരിച്ചറിഞ്ഞത്. മൃഗശാലയിലുള്ള ഒരു കുട്ടിക്കുരങ്ങനാണ് പണി പറ്റിച്ചത്. റൂട്ട് എന്ന് പേരുള്ള ഈ…
Read Moreഹൃദയസ്പര്‍ശിയായ സമ്മാനം! 100 സബ്സ്ക്രൈബേഴ്സിനെ നേടിയ കൊച്ച് യൂട്യൂബര്‍ക്ക് മരപ്പലകയിലൊരു പ്ലേ ബട്ടണ്‍ സമ്മാനിച്ച് കൂട്ടുകാരന്
യൂട്യൂബില്‍ വീഡിയോകള്‍ അവതരപ്പിച്ച് പ്രശസ്തരായ ധാരാളം പേര് നിലവില്‍ നമ്മുടെ സമൂഹത്തിലുണ്ട്. അവരെയൊക്കെ സമൂഹ മാധ്യമങ്ങളില്‍ ഒരുപാടുപേര് പിന്തുടരുന്നുമുണ്ട്. അത്തരത്തില്‍ ഒരാളുടെ യൂട്യൂബ് ചാനലിനെ ഒരു ലക്ഷത്തിലധികം ആളുകള്‍ സബ്സ്ക്രൈബ് ചെയ്തു കഴിയുമ്പോള്‍ അവര്‍ക്ക് യൂട്യൂബ് ഒരു ഫലകം നല്‍കാറുണ്ട്. പ്ലേ ബട്ടണ്‍ എന്നാണതിന് പറയാറുള്ളത്. ഒരു ലക്ഷം സബ്സ്ക്രൈബേഴ്സ് ഉള്ള യൂട്യൂബര്‍ക്ക് സില്‍വര്‍ ബട്ടണും ഒരു മില്ല്യണ്‍ സബ്സ്ക്രൈബേഴ്സ് ഉള്ളയാള്‍ക്ക് ഗോള്‍ഡന്‍ ബട്ടണുമാണ് സാധാരണയായി അവര്‍ നല്‍കാറുള്ളത്. ഇപ്പോളിതാ 100 സബ്സ്ക്രൈബേഴ്സിനെ തികച്ച തന്റെ കൂട്ടുകാരന് പലകയില്‍ “മരം പ്ലേ ബട്ടണ്‍’ ഒരുക്കി നല്കി വൈറലായിരിക്കുകയാണ് ഒരു കുട്ടി. മാറ്റ് കോവല്‍ എന്നായാളാണ് ഈ സംഭവം തന്റെ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. മാറ്റ് കോവലിന്റെ മകനൊരു യൂട്യൂബ് ചാനല്‍ തുടങ്ങിയിരുന്നു. ആ ചാനലിനെ 100 പേര് പിന്തുടര്ന്നപ്പോഴാണ് മകന്റെ സുഹൃത്ത് സ്വന്തം കൈകൊണ്ട് നിര്‍മിച്ച പലക പ്ലേ…
Read Moreഎന്റെ മക്കള്‍ നിങ്ങളോട് സഹായം ചോദിച്ചെങ്കില്‍ എന്നോട് പറയൂ! സമൂഹമാധ്യമത്തില്‍ പങ്കുവച്ച ചിത്രത്തിന് വന്ന കമന്റിന് ഗോപി സുന്ദര്‍ നല്കിയ മറുപടി ഇങ്ങനെ…
സംഗീത സംവിധായകന് ഗോപിസുന്ദറും ഗായിക അമൃതയും പ്രണയം വെളിപ്പെടുത്തിയതിന് പിന്നാലെ നിരവധി സൈബര്‍ അക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഗുരുവായൂരില്‍ നിന്നും സമൂഹമാധ്യമത്തില്‍ പങ്കുവച്ച ഒരു ചിത്രത്തിന് താഴെ വന്ന കമന്റിന് ഗോപി സുന്ദര്‍ നല്കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. അമ്പലത്തില്‍ നില്ക്കുമ്പോള് ദൈവം നിങ്ങള്‍ക്ക് നല്കിയ നിങ്ങളുടെ മക്കളെ കൂടി ഓര്‍ക്കൂ എന്നായിരുന്നു അതിലൊരു കമന്റ്. അതിന് ഗോപി സുന്ദര്‍ നല്കിയ മറുപടിയാണ് ശ്രദ്ധേയം. എന്റെ മക്കള്‍ നിങ്ങളെ വിളിച്ച് സഹായം ചോദിച്ചിട്ടുണ്ടെങ്കില്‍ എന്നോട് പറയൂ. നിലവില്‍ എന്റെ സംരക്ഷണത്തില്‍ അവര്‍ സുഖമായിരിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ പണി നോക്കി പോകൂ. എന്നാണ് അദ്ദേഹം കുറിച്ചത്. അതേ പോസ്റ്റില്‍ മറ്റൊരാള്‍ നല്കിയ കമന്റിനും ഗോപി സുന്ദര്‍ മറുപടി നല്കി. എന്റെ മക്കള്‍ ഇപ്പോള്‍ കുട്ടികളല്ലെന്നും അവര്‍ മുതിര്‍ന്നുവെന്നുമാണ് മറുപടി പറഞ്ഞത്.
Read Moreഇരട്ടക്കുട്ടികള്‍, രണ്ട് പേരും ആണ്‍കുട്ടികളാണ് ! അമ്മയായ വിവരം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച് തെന്നിന്ത്യന്‍ നടി നമിത
തെന്നിന്ത്യന്‍ നടി നമിതയ്ക്ക് ഇരട്ടക്കുട്ടികള്‍ ജനിച്ചു. സമൂഹമാധ്യമത്തിലൂടെയാണ് അമ്മയായ വിവരം താരം പങ്കുവച്ചത്. രണ്ട് പേരും ആണ്‍കുട്ടികളാണ്. എല്ലാവരുടെയും പ്രാര്‍ഥനകളും അനുഗ്രഹങ്ങള്‍ക്കും നന്ദിയുണ്ടെന്നും നടി കുറിച്ചു. ഭര്‍ത്താവ് വീരേന്ദ്ര ചൗധരിക്കൊപ്പം കുഞ്ഞുങ്ങളെ എടുത്തു നില്ക്കുന്ന വീഡിയോയും നമിത പങ്കുവച്ചു. 2017ലായിരുന്നു നമിതയുടെയും നിര്‍മാതാവ് വീരേന്ദ്ര ചൗധരിയുടെയും വിവാഹം.
Read Moreവിമര്‍ശനങ്ങളെ ഭയന്നല്ല ശോഭയാത്രയില്‍ പങ്കെടുക്കാതിരുന്നത്, അങ്ങനെയെങ്കില്‍ കാവി അണിഞ്ഞ് വരില്ലല്ലോ ? അനുശ്രീ
ശോഭയാത്ര പാര്‍ട്ടി അതീതമായി നടക്കുന്ന ഒന്നല്ലെന്നും അതിലൊരിക്കലും രാഷ്ട്രീയം കാണരുതെന്നും നടി അനുശ്രീ. അമ്പലത്തിലെ എത് പരിപാടിക്കും മുന്നില്‍ നില്ക്കുന്ന ആളാണ് താനെന്നും വിമര്‍ശനങ്ങളെ ഭയന്നല്ല ശോഭയാത്രയിൽ ഇത്തവണ വേഷം അണിയാതിരുന്നതെന്നും താരം പറഞ്ഞു. കമുകുംചേരിയില്‍ നടന്ന ശ്രീകൃഷ്ണജയന്തി ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അനുശ്രീ. കൃഷ്ണനായും മുരുകനായും ഗണപതിയായും ഞാന്‍ വേഷമിട്ടിട്ടുണ്ട്. ശരീരം വളരുന്നതിനനുസരിച്ച് ആ സമയത്ത് ഇണങ്ങുന്നത് ഏത് വേഷമാണോ അത് ഞാന്‍ അണിഞ്ഞു വരാറുണ്ട്. ഇത്തവണ ചേട്ടന്റെ കുഞ്ഞ് കൃഷ്ണനായി എത്തി. ആദ്യമായാണ് അവന് കൃഷ്ണവേഷം കെട്ടുന്നത്. അതുകൊണ്ട് അവനാണ് ഞങ്ങളുടെ താരം. വിമര്‍ശനങ്ങളെ പേടിച്ചല്ല ഇത്തവണ ഞാന്‍ വേഷം അണിയാതിരുന്നത്. അങ്ങനെയെങ്കില്‍ കാവി അണിഞ്ഞ് വരില്ലല്ലോ. അനുശ്രീ കൂട്ടിച്ചേര്‍ത്തു. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നടത്തിയ നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
Read Moreമെലിഞ്ഞ ശരീരത്തിന്റെ പേരിൽ പരിഹാസം കേട്ട ധനുഷ് നിത്യയുടെ വണ്ണത്തെക്കുറിച്ച് പറഞ്ഞത് കേട്ടോ! ധനുഷിനെക്കുറിച്ച് നടിയുടെ അഭിപ്രായം ഇങ്ങനെ…
ധനുഷ് വളരെ ബഹുമാനം തരുന്ന വ്യക്തിയാണ്. എന്റെ നല്ല സുഹൃത്താണ്. സിനിമയെ വളരെ പാഷനോടെ കാണുന്ന വ്യക്തിയാണ് ധനുഷ്. അതേ പാഷൻ വെച്ചു പുലർത്തുന്നവരെ നടൻ വളരെധികം അഭിനന്ദിക്കും. മെലിഞ്ഞ ശരീരത്തിന്റെ പേരിൽ നേരത്തെ ഒരുപാട് പരിഹാസങ്ങൾ കേട്ട നടനാണ് ധനുഷ്. ഇതേപ്പറ്റി എന്നോട് നടൻ തന്നോട് സംസാരിച്ചിട്ടുണ്ട്. ബോഡി ഷെയ്മിംഗ് താൻ ചെയ്യുകയേ ഇല്ല. കാരണം താനത് ഒരുപാട് അനുഭവിച്ചിട്ടുണ്ട്. ഒരിക്കലും മറ്റൊരാൾ തടിച്ചിട്ടാണോ മെലിഞ്ഞിട്ടാണോ എന്ന് താൻ ചിന്തിക്കില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നെ സംബന്ധിച്ച് അത് വളരെ റിഫ്രഷിംഗ് ആയിരുന്നു. കാരണം എല്ലാവരും അങ്ങനെയാണ്. പക്ഷെ അദ്ദേഹത്തിന് അതൊന്നും പ്രശ്നമായിരുന്നില്ല. നീ തടിച്ചിരിക്കുമ്പോഴാണ് നല്ല ഭംഗിയുള്ളത്. അങ്ങനെ തന്നെ ഇരിക്ക് എന്ന് പറഞ്ഞു. തടിച്ചിരിക്കുമ്പോഴാണ് നല്ലത്. കുറച്ച് ഭക്ഷണം കഴിച്ചിട്ട് വാ, ചബ്ബിയായിരുന്നാൽ ക്യൂട്ട് ആയിരിക്കും എന്നൊക്കെ പറയുമായിരുന്നു. എനിക്ക് വേറെ സിനിമകൾ…
Read More