ഒരു കാലത്ത് മലയാളത്തിലുള്‍പ്പെടെ തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്ന താരമായിരുന്നു നന്ദിനി.ഏപ്രില്‍ 19 എന്ന സിനിമയിലൂടെ മലയാളത്തിന്റെ സൂപ്പര്‍ സംവിധായകന് ബാലചന്ദ്ര മേനോന് മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുമ്പോള്‍ വെറും 16 വയസ്സു മാത്രമായിരുന്നു നന്ദിനിയുടെ പ്രായം. പിന്നീട് തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്ത് ഏറെ താരമൂല്യമുള്ള നായികയായി നടി മാറി. കൗസല്യ എന്ന പേരില്‍ തെലുങ്കില്‍ അറിയപ്പെട്ടിരുന്ന താരത്തിന് പിന്നീട് കൈ നിറയെ അവസരങ്ങള്‍ ലഭിച്ചിരുന്നു. സൂപ്പര്‍താരങ്ങളുടെ അടക്കം നായികയായി മലയാളത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നന്ദിനി അഭിനയിച്ചു.മലയാളത്തിന്റെ താരരാജാക്കന്മാരായ മമ്മൂട്ടിക്കും മോഹന്‍ലാലിനും സൂപ്പര്‍താരം സുരേഷ്ഗോപിക്കും നായിക ആയ നന്ദിനി കലാഭവന്‍ മണിയുടെ നായികയായും ആരാധകരുടെ ഇഷ്ടം പടിച്ചു പറ്റി. അയാള്‍ കഥയെഴുതുകയാണ്, ലേലം, തച്ചിലേടത്ത് ചുണ്ടന്, നാറാണത്ത് തമ്പുരാന്, സുന്ദരപുരുഷന് തുടങ്ങിയ ചിത്രങ്ങളിലാണ് സൂപ്പര്‍ താരങ്ങളുടെ നായികയായി നന്ദിനി തിളങ്ങിയത്. പിന്നീട് ഇടക്കാലത്തു സിനിമാജീവിതത്തില്‍ നിന്നും നടി…
Read MoreCategory: Today’S Special
വിവാഹശേഷം സ്വഭാവത്തിൽ എന്തെങ്കിലും മാറ്റം സംഭവിച്ചോ ? ഒരഭിമുഖത്തിനിടെയുള്ള ചോദ്യത്തിന് നസ്രിയയുടെ മറുപടി ഇങ്ങനെ…
നടന് ഫഹദ് ഫാസിലുമായിട്ടുള്ള വിവാഹം കഴിഞ്ഞതോടെ നസ്രിയ നസിം സിനിമയില്‍ നിന്നു ചെറിയൊരു ഇടവേളയെടുത്തിരുന്നു. പിന്നീടു വര്‍ഷങ്ങളുടെ ഗ്യാപ്പില്‍ നടി അഭിനയത്തിലേക്ക് തിരിച്ചുവരികയും ചെയ്തു. ഏറ്റവുമൊടുവില്‍ തെലുങ്ക് സിനിമയിലേക്കു കൂടി ചുവടുവച്ചിരിക്കുകയാണ് നസ്രിയ. നാനിയുടെ നായികയായി അഭിനയിച്ച സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സിനിമയില്‍ നിന്ന് ഇടയ്ക്കിടെ ഇടവേള എടുക്കാനുള്ള കാരണത്തെക്കുറിച്ച് ഒരഭിമുഖത്തിലാണ് നസ്രിയ പറയുന്നത്. ഇടവേളകള്‍ തീരുമാനിച്ച് എടുക്കുന്നതല്ല. ഇടയ്ക്കിടെ കഥകള്‍ കേള്‍ക്കാറുണ്ട്. ഇഷ്ടപ്പെടുന്നതിനോട് ഓക്കെ പറയും. ഇഷ്ടപ്പെട്ടത് കിട്ടിയില്ലെന്ന കാരണത്താല്‍ മാത്രമാണ് ഇടവേളകള്‍ വേണ്ടി വന്നത്. എന്നെ എക്സൈറ്റ് ചെയ്യിപ്പിക്കാത്ത ഒന്നിനോടും യേസ് എന്ന് പറയാറില്ല. അതുകൊണ്ടാണ് സിനിമയിലെ ഇടവേള വരുന്നത് – നസ്രിയ പറയുന്നു. മലയാള സിനിമയിലെ വലിയ കുടുംബത്തിലെ അംഗമാണ് ഞാനിപ്പോള്‍. അങ്ങനൊരു ഭാഗ്യം കിട്ടിയതില്‍ ഒരുപാട് അനുഗ്രഹീതയാണ്. നടിയായത് കൊണ്ട് മാത്രമല്ല, ആ കുടുംബത്തിലെ മകളായത് കൊണ്ടും ഒരുപാട് അനുഗ്രഹീതയാണ്.…
Read Moreഭര്‍ത്താവുമായി പ്രശ്നങ്ങളുണ്ട് ! വിവാഹമോചന വാര്‍ത്തയോട് പ്രതികരണവുമായി വീണാ നായര്‍…
കഴിഞ്ഞ കുറെക്കാലമായി മലയാളം സിനിമാ സീരിയല്‍ രംഗത്ത് സുപരിചിതയായ താരമാണ് വീണാ നായര്‍. ബിഗ് ബോസ് മലയാള രണ്ടാം സീസണില്‍ പങ്കെടുത്തതോടെയാണ് വീണ നായരെ ആളുകള്‍ കൂടുതല്‍ അടുത്തറിയുന്നത്. സീരിയലുകളിലൂടെയാണ് തുടക്കമെങ്കിലും വെള്ളിമൂങ്ങ എന്ന ചിത്രമാണ് നടിയെ പ്രേക്ഷകരുടെ ഇഷ്ടതാരമാക്കിയത്. ബിഗ്ബോസ് താരത്തിന് കൂടുതല്‍ ജനപ്രീതി നേടി കൊടുത്തു എങ്കിലും പുറത്ത് വലിയ വിമര്‍ശനങ്ങളാണ് നടിയെ കാത്തിരുന്നത്. ബിഗ്ബോസ് മത്സരത്തിന് ശേഷം വ്യാപകമായ സൈബര്‍ ആക്രമണങ്ങളും വീണയ്ക്ക് നേരിടേണ്ടതായി വന്നിരുന്നു. എല്ലാം ഒതുങ്ങിയെന്ന് കരുതിയിരുന്നപ്പോള്‍ ആണ് വീണ നായര്‍ വിവാഹമോചിത ആയെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്. നടിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളൊക്കെ വ്യാഖ്യാനിച്ചാണ് പലരും ഇത്തരമൊരു നിഗമനത്തിലേക്ക് എത്തിയത്. എന്നാല്‍ കേട്ടതൊക്കെ സത്യമാണോന്ന് ചോദിച്ചാല്‍ അതില്‍ കുറച്ചൊക്കെ ശരിയും തെറ്റുമുണ്ടെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് വീണ നായര്‍ ഇപ്പോള്‍. പ്രചരിക്കുന്നത് പോലെ താന്‍ ഇതുവരെ വിവാഹ മോചിത…
Read Moreഅന്നൊക്കെ വസ്ത്രം വാങ്ങാന്‍ എന്റെ കൈയ്യില്‍ പണമില്ലായിരുന്നു ! ഏറെ ദാരിദ്ര്യം അനുഭവിച്ചിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് സംയുക്തമേനോന്‍…
ബോള്‍ഡ് വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച സുന്ദരിയാണ് സംയുക്തമേനോന്‍. പോപ്കോണ്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ സംയുക്ത മേനോന് ശ്രദ്ധിക്കപ്പെട്ടത് ടൊവിനോ നായകനായ തീവണ്ടി എന്ന ചിത്രത്തിലൂടെ ആയിരുന്നു. പിന്നീട് ഒരു പിടി മികച്ച സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത താരം തമിഴകത്തും തന്റെ സാന്നിധ്യം അറിയിക്കുക ആയിരുന്നു. ഇപ്പോഴിതാ സംയുക്ത നായികയായി എത്തിയ ഏറ്റവും പുതിയ ചിത്രം കടുവ തകര്‍പ്പന്‍ വിജയം നേടി മുന്നേറുക ആണ്. അതേ സമയം തന്റെ വ്യക്തി ജീവിതത്തിലും സിനിമയിലും ഒരുപോലെ ബോള്‍ഡ്നെസ് കാത്തു സൂക്ഷിക്കുന്ന താരം കൂടിയാണ് സംയുക്ത. എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സാഹചര്യത്തില്‍ ആണ് താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. തന്റെ സോഷ്യല്‍ മീഡിയ പേജില്‍ താരം പോസ്റ്റ് ചെയ്ത ചില ഫോട്ടോകള്‍ കണ്ട് ഒരു ഫോട്ടോ ഗ്രാഫര്‍ സംയുകതയെ കവര്‍ഗേള്‍ ആയി ക്ഷണിക്കുകയും ആ…
Read Moreവിദ്യാര്‍ഥികള്‍ ഇനി സ്കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടു വരേണ്ട ! അധ്യാപകര്‍ക്കും നിയന്ത്രണം;നിര്‍ണായക തീരുമാനവുമായി വിദ്യാഭ്യാസ വകുപ്പ്…
സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നതു കര്‍ശനമായി വിലക്കാന്‍ തീരുമാനവുമായി വിദ്യാഭ്യാസ വകുപ്പ്. മൊബൈല്‍ ഫോണ്‍ ദുരുപയോഗവും തുടര്‍ന്നുള്ള പ്രശ്നങ്ങളും ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ക്ലാസ് സമയത്ത് അധ്യാപകരുടെ ഫോണ്‍ ഉപയോഗത്തിനും കര്‍ശന നിയന്ത്രണം വന്നേക്കും. സ്കൂളില്‍ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും മൊബൈല്‍ ഉപയോഗത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി 2012ലും സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. കോവിഡിനുശേഷം ക്ലാസുകള്‍ പൂര്‍ണമായും ഓഫ്ലൈനായ സാഹചര്യത്തിലാണു നിയന്ത്രണം കര്‍ശനമാക്കുന്നത്. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഉടന്‍ ഇറങ്ങുമെന്നും മന്ത്രി പറഞ്ഞു, ‘വിദ്യാര്‍ഥികളുടെ സുരക്ഷ കണക്കിലെടുത്ത് ചില രക്ഷിതാക്കള്‍ ഫോണ്‍ കൊടുത്തുവിടുന്നവരുണ്ട്. എന്നാല്‍, മൊബൈല്‍ വരുന്നതിനു മുന്‍പും കുട്ടികള്‍ സുരക്ഷിതമായി സ്കൂളുകളില്‍ പോയിവന്നിട്ടുണ്ടല്ലോ’ മന്ത്രിയുടെ വാക്കുകള്‍.
Read Moreസിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ട്, പ്രതീക്ഷയോടെ ശരത്ത് പനച്ചിക്കാട്..! സിനിമാമോഹം “പരസ്യമാക്കി’ യുവാവ്; വൈറലാക്കി സോഷ്യൽ മീഡിയ
‘സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ട്, പ്രതീക്ഷയോടെ ശരത്ത് പനച്ചിക്കാട് ’-തൃപ്പൂണിത്തുറ പുതിയകാവ് റോഡിൽ ചൂരക്കാട് ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന ബോർഡിലെ വാചകങ്ങളാണിത്. ഒപ്പം സൈക്കിളുമായി നിൽക്കുന്ന ചെറുപ്പക്കാരന്റെ ചിത്രവും ഫോൺ നന്പറും. ഒറ്റനോട്ടത്തിൽ പുതിയതായി ഇറങ്ങുന്ന ഏതോ ന്യൂ ജനറേഷൻ സിനിമയുടെ പരസ്യമാണെന്നേ തോന്നൂ. ബോർഡിലെ ഫോൺ നമ്പറിൽ വിളിച്ചാലാണ് സിനിമാ പോസ്റ്ററല്ലെന്നും സിനിമയിൽ അഭിനയിക്കാൻ കൊതിക്കുന്ന യുവാവ് സ്ഥാപിച്ച പരസ്യബോർഡാണെന്നും വ്യക്തമാകുന്നത്. കോട്ടയം പനച്ചിക്കാട് കുരിവിക്കാവിൽ ശരത്താണ് (26) ഏറെ സിനിമാപ്രവർത്തകരുള്ള എറണാകുളം ജില്ലയിൽ അവരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ സിനിമാ പോസ്റ്റർ മാതൃകയിൽ ബോർഡ് സ്ഥാപിച്ചത്. ഒട്ടേറെത്തവണ സിനിമയിൽ അവസരത്തിനായി ശ്രമിച്ചെങ്കിലും ലഭിക്കാതെ വന്നതോടെയാണ് ശരത്ത് ഈ അറ്റകൈ പ്രയോഗം നടത്തിയത്. പത്താം ക്ലാസ് മുതൽ സിനിമാ ലൊക്കേഷനുകളിലും സംവിധായകരുടെയടുത്തും ചെന്ന് ശരത്ത് അവസരം ചോദിച്ചു തുടങ്ങിയതാണ്. ഒട്ടേറെ ഓഡിഷനുകളിലും പങ്കെടുത്തു. ജൂനിയർ ആർട്ടിസ്റ്റായി കുറച്ചു സിനിമകളിൽ വേഷമിട്ടെങ്കിലും…
Read Moreഎന്തൊരു കരുതലാണ് ഈ മന്സന് ! ഉപയോഗത്തിനായി വാങ്ങിയ കഞ്ചാവില്‍ നിന്നും ശേഖരിച്ച വിത്ത് മുളപ്പിച്ച് ഗ്രോ ബാഗില്‍ വളര്‍ത്തി; യുവാവ് പിടിയില്‍…
ഗ്രോബാഗില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ യുവാവ് എക്സൈസിന്റെ പിടിയില്‍. കടക്കരപ്പള്ളി പഞ്ചായത്ത് 11-ാം വാര്‍ഡില്‍ തൈക്കല്‍ ഉമാപറമ്പില്‍ പ്രേംജിത്താണ് (25) പിടിയിലായത്. വീട്ടിലെ ശുചിമുറിക്ക് മുകളിലാണ് ഇയാള്‍ കഞ്ചാവ് വളര്‍ത്തിയത്. നാല് മാസത്തോളം പ്രായമുള്ള കഞ്ചാവ് ചെടികള്‍ക്ക് രണ്ടു മീറ്ററോളം ഉയരമുണ്ട്. ഉപയോഗത്തിനായി വാങ്ങിയ കഞ്ചാവില്‍ നിന്നു ശേഖരിച്ച വിത്ത് മുളപ്പിച്ചാണ് ചെടിയാക്കിയതെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. എക്സൈസ് ചേര്‍ത്തല റേഞ്ച് ഇന്‍സ്പെക്ടര്‍ വി.ജെ. റോയിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ എന്‍.ബാബു, പ്രിവന്റീവ് ഓഫിസര്‍മാരായ ഡി.മായാജി, ഷിബു പി.ബഞ്ചമിന്, സിവില്‍ ഓഫിസര്‍മാരായ ബി.എം.ബിയാസ്, കെ.എച്ച്.ഹരീഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Read Moreറോഡുകളും വീടുകളും വെള്ളത്തില്‍ ! മലവെള്ളപ്പാച്ചിലില്‍ വാഹനങ്ങള്‍ ഒഴുകിപ്പോകുന്ന ദൃശ്യങ്ങള്‍;വീഡിയോ…
കനത്തമഴയെത്തുടര്‍ന്ന് രാജസ്ഥാനിലുണ്ടായ പ്രളയം അതിരൂക്ഷം. നിരവധി റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലായി. മഴവെള്ളപ്പാച്ചിലില്‍ നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോയി. ജോധ്പൂര്‍, ബില്‍വാര, ചിറ്റോര്‍ഗഡ് ജില്ലകളിലെല്ലാം കഴിഞ്ഞദിവസം കനത്ത മഴയാണ് പെയ്തത്. ഇതേത്തുടര്‍ന്ന് ഇവിടങ്ങളിലെ റോഡുകളും റെയില്‍വേ ട്രാക്കുകളും വെള്ളത്തില്‍ മുങ്ങി. കനത്ത വെള്ളപ്പാച്ചിലില്‍ നിര്‍ത്തിയിട്ട നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോയി. കനത്ത മഴയുടേയും വെള്ളപ്പൊക്കത്തിന്റെയും പശ്ചാത്തലത്തില്‍ ജോധ്പൂരില്‍ ജില്ലാ കലക്ടര്‍ ഇന്ന് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളക്കെട്ടില്‍ വീണ് നാലു കുട്ടികളാണ് കഴിഞ്ഞദിവസം മരിച്ചത്. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി അശോക് ഗെഹലോട്ട്, മരിച്ച കുട്ടികളുടെ കുടുംബാംഗങ്ങള്‍ക്ക് സഹായധനമായി അഞ്ചു ലക്ഷം രൂപ നല്കാന് ഉത്തരവിട്ടു.
Read Moreബിരിയാണി വാങ്ങിത്തരാം എന്ന് പറഞ്ഞ് വിദ്യാര്‍ഥികളെ സമരത്തിനിറക്കി എസ്എഫ്ഐ ! ബിരിയാണി കിട്ടിയില്ലെന്ന് വിദ്യാര്‍ഥികള്‍; പരാതിയുമായി രക്ഷിതാക്കളും…
ബിരിയാണിച്ചെമ്പ് വിവാദം ഒന്നു തണുത്തു നില്ക്കുമ്പോള് അടുത്ത ബിരിയാണി വിവാദവുമായി എസ്എഫ്ഐ. ബിരിയാണി വാങ്ങിത്തരാം എന്ന് പറഞ്ഞ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ വിദ്യാര്‍ഥികളെ സമരത്തിന് കൊണ്ടുപോയി എന്ന് പരാതിയുയര്‍ന്നിരിക്കുകയാണ് ഇപ്പോള്‍. പാലക്കാട് പത്തിരിപ്പാല ജി.വി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥികളുടെ കലക്ടറേറ്റ് സമര പങ്കാളിത്തമാണ് വിവാദത്തിലായിരിക്കുന്നത്. അനുമതിയില്ലാതെ കുട്ടികളെ പ്രകടനത്തിന് കൊണ്ടു പോയവര്‍ക്കെതിരെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്കി. എന്നാല്‍ ആരോപണം ശരിയല്ലെന്ന് എസ്എഫ്ഐ പറഞ്ഞു. എസ്എഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി കഴിഞ്ഞ ദിവസം കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിലേക്കാണ് സ്കൂളില്‍ നിന്ന് വിദ്യാര്‍ഥികളെ അനുമതിയില്ലാതെ കൊണ്ടു പോയതെന്നാണ് ആക്ഷേപം. ക്ലാസിലെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് കൊണ്ടു പോവുകയായിരുന്നു. ഭക്ഷണം ഉണ്ടാവും എന്ന് പറഞ്ഞാണ് തങ്ങളെ കൊണ്ടു പോയത്, എന്നാല്‍ ഒന്നും കിട്ടിയില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. പ്രകടനത്തിന് പോയ കുട്ടികള്‍ രാവിലെ മുതല്‍ ക്ലാസില്‍ ഉണ്ടായിരുന്നില്ല എന്നാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം. സ്കൂളില്‍ വരാത്ത…
Read Moreഒരു മാസത്തെ കറന്റ് ബില്‍ വെറും 3,419 കോടി ! ബില്ല് കണ്ട് ‘ഫ്യൂസടിച്ചു’ പോയ ഗൃഹനാഥന് ആശുപത്രിയില്‍…
ആളുകള്‍ക്ക് വൈദ്യുതിയില്‍ നിന്ന് ഷോക്കേല്‍ക്കുന്നത് സാധാരണ സംഭവമാണ്. എന്നാല്‍ ബില്ല് കണ്ട് ഷോക്കടിച്ചാല് എന്തു ചെയ്യാന്‍ പറ്റും. പ്രിയങ്ക ഗുപ്തയ്ക്ക് ജൂലൈ മാസത്തില്‍ വന്ന കറന്റ് ബില്ലാണ് ഇവിടെ പ്രതിപാദ്യ വിഷയം. ആയിരവും പതിനായിരവുമൊന്നുമല്ല ബില്ലായി വന്നത്. കൃത്യമായി പറഞ്ഞാല്‍ 3,419 കോടി രൂപ. ഇത് കാണുന്നവര്‍ തല കറങ്ങി വീണില്ലെങ്കിലേ അദ്ഭുതമുള്ളൂ അല്ലേ… പക്ഷെ ബില്‍ കണ്ട് വീണത് പ്രിയങ്കയല്ല, ഭര്‍ത്താവിന്റെ അച്ഛനാണ്. മധ്യപ്രദേശിലെ ഗ്വാളിയറില്‍ ശിവ് വിഹാര്‍ കോളനിയിലാണു ഞെട്ടിക്കുന്ന കറന്റ് ബില്‍ ഉപഭോക്താവിനു സര്‍ക്കാരിന്റെ വൈദ്യുതി വകുപ്പ് നല്‍കിയത്. ഭീമമായ കറന്റ് ബില്‍ കണ്ടതോടെ പ്രിയങ്കയുടെ ഭര്‍തൃപിതാവ് കുഴഞ്ഞുവീഴുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ‘ജൂലൈ മാസത്തെ ബില്ലാണു കിട്ടിയത്. വലിയ ബില്‍ കണ്ടതോടെ അച്ഛനു വയ്യാതായി. അദ്ദേഹത്തെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യേണ്ടി വന്നു’ പ്രിയങ്കയുടെ ഭര്‍ത്താവ്…
Read More