ലോകത്തെ ഏറ്റവും ഗതികെട്ട രാജ്യങ്ങളിലൊന്നാണ് പാക്കിസ്ഥാന്. കടക്കെണിയിലും, ഊര്‍ജ്ജ പ്രതിസന്ധിയിലും നട്ടം തിരിയുന്ന പാകിസ്ഥാന്റെ ഒരു നീക്കത്തിനു കൂടി ഇപ്പോള്‍ തിരിച്ചടിയേറ്റിരിക്കുകയാണ്. വിദേശനാണ്യം ലാഭിക്കാനും ദക്ഷിണാഫ്രിക്കന്‍ കല്‍ക്കരിയെ ആശ്രയിക്കുന്നത് ഒഴിവാക്കാനും അഫ്ഗാനിസ്ഥാനില്‍ നിന്നും പാക് രൂപയില്‍ കല്‍ക്കരി ഇറക്കുമതി ചെയ്യാനുള്ള പാകിസ്ഥാന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നീക്കമാണ് താലിബാന് തടയിട്ടത്. ടണ്ണിന് 90 ഡോളറില്‍ നിന്ന് 200 രൂപയാക്കി വില ഉയര്‍ത്തിയാണ് പാക് മോഹത്തെ താലിബാന് വെട്ടിയത്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള കല്‍ക്കരി ഇറക്കുമതിക്ക് പാക് ഭരണകൂടം അനുമതി നല്കി മണിക്കൂറുകള്‍ക്കകമാണ് താലിബാന് വിലകൂട്ടിയത്. ചെലവ് കുറഞ്ഞ മാര്‍ഗത്തില്‍ പാകിസ്ഥാനില്‍ വൈദ്യുതി വിതരണം നടത്താനുള്ള സര്‍ക്കാരിന്റെ മോഹങ്ങളാണ് ഇതോടെ ഇരുട്ടിലായത്. വില ഉയര്‍ത്തിയതിന് പിന്നാലെ കസ്റ്റംസ് തീരുവ 30 ശതമാനമാക്കുകയും ചെയ്തിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള കല്‍ക്കരി ഇറക്കുമതിയിലൂടെ മാത്രം പ്രതിവര്‍ഷം 2.2 ബില്യണ്‍ ഡോളറിലധികം ലാഭിക്കാമെന്നായിരുന്നു പാക് സര്‍ക്കാരിന്റെ…
Read MoreCategory: Today’S Special
എനിക്കിവിടെ മാത്രമല്ല അങ്ങ് റഷ്യയിലുമുണ്ട് കട്ട ഫാന്‍സ് ! തന്നെ കാണാനായി ഫ്ളൈറ്റ് പിടിച്ചു വന്ന യുവാക്കളെക്കുറിച്ച് പ്രിയവാര്യര്‍…
ഒമര്‍ ലുലുവിന്റെ അഡാര്‍ ലവ് സിനിമയിലെ ‘മാണിക്യ മലരായ പൂവി’ എന്ന പാട്ടിലൂടെ ലോകം കീഴടക്കിയ നടിയാണ് പ്രിയ വാര്യര്‍. ഈ പാട്ടില്‍ പ്രിയയുടെ കണ്ണിറുക്കല്‍ താരത്തിന് ആഗോള പ്രശസ്തി നേടിക്കൊടുത്തിരുന്നു.പ്രശസ്തിയ്ക്കൊപ്പം തന്നെ താരത്തിനെ തേടി ട്രോളുകളും എത്തിയിരുന്നു. ഇപ്പോഴിതാ താരം ജിഞ്ചര്‍ മീഡിയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ട്രോളന്മാര് ഏറ്റെടുത്തിരിക്കുന്നത്. താരം റഷ്യയില്‍ വെക്കേഷന് ആഘോഷക്കുന്നതിനിടെയുള്ള സംഭവമാണ് താരം പങ്കുവയ്ക്കുന്നത്. റഷ്യയില്‍ പോയപ്പോഴും അവിടെയും ആരാധകരുടെ വീര്‍പ്പുമുട്ടിക്കല്‍ ആയിരുന്നെന്ന് താരം പറയുന്നു. മാസ്ക് വച്ചിരുന്നിട്ടും തന്നെ ആരാധകര്‍ തിരിച്ചറിയുന്നുണ്ടെന്ന് താരം പറയുന്നു. അവിടെ തന്നെഅത്ഭുതപ്പെടുത്തിയ സംഭവമാണ്, താന്‍ മോസ്കോയില്‍ കൂട്ടുകാരോടൊപ്പം ബര്‍ഗര്‍ കഴിയ്ക്കുന്നതിടയില് നാലു പഞ്ചാബി യുവാക്കള്‍ എത്തി സെല്‍ഫി ആവശ്യപ്പെട്ടെന്ന് പ്രിയ പറയുന്നു. അവര്‍ താന്‍ മോസ്കോയിലുണ്ടെന്ന് അറിഞ്ഞതോടെ അവര്‍ മൂന്ന് ദിവസം തന്നെ കാണാന്‍ ശ്രമിച്ചിരുന്നു, പിന്നെ തങ്ങള്‍ സെന്റ്പീറ്റേഴ്സ് ബര്ഗിലെത്തിയപ്പോള്…
Read Moreഎന്റെ സ്വന്തം അമ്മയല്ലേ, എന്റെ അമ്മയ്ക്ക് ഏറ്റവും നല്ലത് കൊടുക്കാനല്ലേ ഞാന്‍ ശ്രമിക്കൂ; അമ്മയുടെ അവസാന നാളുകളില്‍ വന്ന വാര്‍ത്തകൾ ഏറെ വേദനിപ്പിച്ചെന്ന് സിദ്ധാർഥ് ഭരതൻ
അമ്മയുടെ അവസാന നാളുകളില്‍ വന്ന വാര്‍ത്തകളാണ് ഏറെ വേദനിപ്പിച്ചത്. അമ്മയ്ക്ക് ഞാന്‍ നല്ല ചികിത്സ കൊടുത്തില്ലെന്നും തെറ്റായ ചികിത്സ നല്കിയെന്നുമൊക്കെ വാര്‍ത്ത വന്നിരുന്നു. പൊതുവേയുള്ള സംസാരം അങ്ങനെയായിരുന്നു. പക്ഷേ എന്റെ സ്വന്തം അമ്മയല്ലേ, എന്റെ അമ്മയ്ക്ക് ഏറ്റവും നല്ലത് കൊടുക്കാനല്ലേ ഞാന്‍ ശ്രമിക്കൂ. പക്ഷേ ഏറ്റവും അടുത്തുള്ള കുറച്ച് പേര് ഗോസിപ്പുകളുമായി നടക്കുകയാണ്. അവരുടെ വായ അടച്ച് കെട്ടാന്‍ സാധിക്കില്ല. അമ്മ വളരെ മോശം അവസ്ഥയിലേക്ക് പോയിരുന്നു. ആ സ്ഥിതിയില്‍ അമ്മയെ പുറംലോകത്തിനു കാണിക്കാന്‍ എനിക്കൊട്ടും താല്പര്യം തോന്നിയില്ല. നമുക്ക് കാണാന്‍ തന്നെ ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് അമ്മയെ കാണിക്കില്ലെന്ന് പറഞ്ഞത്. -സിദ്ധാർഥ് ഭരതൻ
Read Moreട്രെയിനിലും ബസിലും യാത്ര ചെയ്യുമ്പോള്‍ പുരുഷന്മാര് ഉപദ്രവിച്ചിട്ടുണ്ട് ! തുറന്നു പറച്ചിലുമായി രവീണ ഠണ്ഡന്…
ദിവസേന ട്രെയിനിലും ബസിലുമെല്ലാം നിരവധി സ്ത്രീകളാണ് അതിക്രമത്തിന് ഇരയാകുന്നത്. അത്തരത്തില്‍ തനിക്കുണ്ടായ ഒരു അനുഭവം തുറന്നു പറയുകയാണ് ബോളിവുഡ് താരം രവീണ ഠണ്ഡന്. ട്രെയിനിലും ബസിലും സഞ്ചരിക്കുന്ന മുംബൈയിലെ സാധാരണക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ അറിയുമോ എന്ന ഒരാളുടെ ചോദ്യത്തിനാണ് രവീണ തന്റെ അനുഭവം പങ്കുവച്ചത്. എല്ലാ സ്ത്രീകളെയും പോലെതന്നെ തിരക്കുള്ള ബസിലും ട്രെയിനിലും തനിക്കും ദുരനുഭവം നേരിട്ടിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ രവീണ ആ സംഭവങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്തു. പലപ്പോഴും പുരുഷന്മാര് മോശമായ രീതിയില്‍ സ്പര്‍ശിച്ചിട്ടുണ്ടെന്നും പരിഹാസ വാക്കുകള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും താരം വ്യക്തമാക്കി. മുംബൈ മെട്രോ ത്രീകാര് ഷെഡ് ആരേ ഫോറസ്റ്റിലേക്കു മാറ്റിയ മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ രവീണയും ദിയ മിര്‍സയും രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. പോസ്റ്റിനു താഴെ മുംബൈയിലെ സാധാരണക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ നിങ്ങള്‍ക്കറിയുമോ എന്ന രീതിയിലുള്ള ചോദ്യങ്ങള്‍ എത്തി.…
Read Moreപ്രതിഫലത്തിലും ഗ്ലാമറിന്റെ കാര്യത്തിലും സണ്ണി ലിയോണിനെ പിന്നിലാക്കി സാമന്ത; പുഷ്പയിലെ ഐറ്റം ഡാൻസിന് ഒരു നടി മുഴുവന്‍ സിനിമയ്ക്ക് വാങ്ങുന്നതിനേക്കാള്‍ ഉയര്‍ന്ന തുക
ആരാധകരെ ഞെട്ടിച്ചുകൊണ്ട് നടിമാര്‍ അതീവ ഗ്ലാമറസായി ഐറ്റം നന്പരുമായി എത്താറുണ്ട്. അപ്രതീക്ഷിതമായി ഐറ്റം ഡാന്‍സുമായി എത്താറുള്ള നടിമാര്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് ഇരകളാകാറുമുണ്ട്. എന്നാല്‍ ഇത്തരം ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നതിന് നടിമാര്‍ കോടികളാണ് പ്രതിഫലമായി വാങ്ങുന്നത്.നടന് നാഗചൈതന്യയുമായുള്ള വിവാഹ മോചനത്തിന് ശേഷം സാമന്ത ഗ്ലാമര്‍ വേഷങ്ങളിലേക്ക് വഴി മാറുകയാണോ എന്നാണ് പലരുടെയും സംശയം. കാരണം, അല്ലു അര്ജുന് നായകനായെത്തിയ പുഷ്പയില്‍ ഏവരെയും അമ്പരപ്പിച്ചുകൊണ്ട് സാമന്ത ചെയ്ത ഐറ്റം ഡാന്‍സ് വൈറലായിരുന്നു. റെക്കോര്‍ഡ് പ്രതിഫലം വാങ്ങിയാണ് സാമന്ത ഈ ഗാനത്തിന് ചുവടുവെച്ചതെന്ന പുതിയ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. വന്പൻ പ്രതിഫലമാണ് ഐറ്റം ഡാൻസിന് സാമന്ത പ്രതിഫലമായി വാങ്ങിയെന്ന റിപ്പോർട്ട് പുറത്തു വന്നിരുന്നുവെങ്കിലും തുക എത്രയാണെന്നു വ്യക്തതയില്ലായിരുന്നു. ഗാനം വൈറലായെങ്കിലും സാമന്ത വലിയ വിമര്‍ശനമാണ് ഏറ്റുവാങ്ങിയത്. സിനിമാലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ ഐറ്റം ഡാന്‍സുമായിരുന്നു ഇത്. പുഷ്പയിലെ ഐറ്റം ഡാന്‍സിന് സാമന്ത അഞ്ചു…
Read Moreഅയല്പക്കത്തെ നായ കുരച്ചു ! ഉടമയെ അടക്കം മൂന്നുപേരെ ഇരുമ്പ് വടികൊണ്ട് ആക്രമിച്ച് യുവാവ്; നായയ്ക്കു നേരെയും ഉപദ്രവം…
അയല്‍വീട്ടിലെ നായ കുരച്ചതില്‍ പ്രകോപിതനായ യുവാവ് നായയുടെ ഉടമയെ അടക്കം മൂന്ന് പേരെ ഇരുമ്പ് വടി കൊണ്ടടിച്ച് പരിക്കേല്പിച്ചു. യുവാവ് വടിയുമായി തല്ലാനെത്തിയത് തടയാന്‍ ചെന്ന നായയ്ക്കും തലയില്‍ ശക്തിയായ പ്രഹരമേറ്റു. ഡല്‍ഹിയിലെ പശ്ചിം വിഹാര്‍ ഏരിയയില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം. ധരംവീര്‍ ദാഹിയ എന്നയാളാണ് നായയെയും അയല്‍വാസികളെയും ആക്രമിച്ചത്. ഇന്നലെ രാവിലെ നടക്കാനിറങ്ങിയപ്പോള്‍ അയല്‍വാസിയായ രക്ഷിതിന്റെ നായ ഇയാളെ നോക്കി കുരച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. നായ കുരച്ചത് ഇഷ്ടപ്പെടാഞ്ഞ ഇയാള്‍ അതിന്റെ ദേഷ്യത്തില്‍ നായയെ വാലില്‍ തൂക്കിയെറിഞ്ഞു. ഇത് ചോദിക്കാനെത്തിയ രക്ഷിതിനെ കണ്ടതോടെ ഇയാള്‍ വീണ്ടും നായയെ ആക്രമിച്ചു. ഇതോടെ നായ ഇയാളെ കടിക്കുകയും രക്ഷിതും ദാഹിയയും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് കുറച്ച് സമയങ്ങള്‍ക്ക് ശേഷം ദാഹിയ വീണ്ടുമെത്തി നായയെ ഇരുമ്പ് വടിയുപയോഗിച്ച് തലയ്ക്കടിച്ചു. ഇത് തടയാനെത്തിയ മറ്റൊരു അയല്‍വാസിയായ അമ്പത്തിയഞ്ചുകാരനും തുടര്‍ന്നെത്തിയ രക്ഷിതിനും…
Read Moreസുഹൃത്ത് മാത്രമായിരുന്നെങ്കില്‍ എന്തിനാണ് ഹോട്ടല്‍ റൂമില്‍ ഒരു രാത്രി ഒന്നിച്ചു താമസിച്ചത് ! നടി പവിത്രയ്ക്കെതിരേ നരേഷിന്റെ ഭാര്യ രംഗത്ത്…
പവിത്ര ലോകേഷിനെതിരെ ആരോപണവുമായി നടന് നരേഷിന്റെ ഭാര്യ രമ്യ രഘുപതി രംഗത്ത്. പവിത്ര പറയുന്നത് പച്ചക്കള്ളമാണെന്നും സുഹൃത്തുക്കളാണെങ്കില്‍ എന്തിനാണ് രാത്രി മുഴുവന്‍ ഹോട്ടല്‍ റൂമില്‍ ഒന്നിച്ച് കഴിഞ്ഞതെന്നും രമ്യ ചോദിക്കുന്നു. നരേഷ് തന്റെ സുഹൃത്ത് മാത്രമാണെന്നും ഇരുവരും തമ്മില്‍ മറ്റു ബന്ധമൊന്നുമില്ലെന്നും പവിത്ര ലോകേഷ് വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. ”ഇവര്‍ രണ്ടുപേരും ഒരുമിച്ചാണ് ഹോട്ടലില്‍ തങ്ങുന്നതെന്ന വിവരം എനിക്ക് ലഭിച്ചിരുന്നു. വൈകിട്ടാണ് ഞാന്‍ ഹോട്ടലില്‍ എത്തിയത്. എന്റെ ആകുലതകള്‍ മറച്ചുവെച്ച് രാത്രി മുഴുവന്‍ പുറത്തിരുന്നു. കാരണം രാത്രി ബഹളംവച്ച് ഇതൊരു വലിയ പ്രശ്നമാക്കാന്‍ എനിക്ക് ഉദ്ദേശ്യം ഇല്ലായിരുന്നു”. രമ്യ പറയുന്നു. എന്നാല്‍ പവിത്ര തന്റെ അടുത്ത സുഹൃത്ത് ആണെന്നാണ് നരേഷിന്റെ വാദം. അങ്ങനെയെങ്കില്‍ എന്തിനാണ് ഒരു റൂമില്‍ രാത്രി മുഴുവന്‍ ഒന്നിച്ച് താമസിക്കുന്നത്. എന്റെ മകന്റെ ഭാവിയില്‍ ആശങ്കയുണ്ട്. ഞാനൊരു നല്ല കുടുംബത്തില്‍ നിന്നും വന്ന സ്ത്രീയാണ്. എന്റെ…
Read Moreമൂന്ന് തവണ ഞാന്‍ വിവാഹത്തിന്റെ വക്കോളം എത്തി; മൂന്ന് തവണയും ദൈവം രക്ഷിച്ചു; വിവാഹം കഴിക്കാത്തതിൽ മക്കൾക്ക് പങ്കില്ലെന്ന് സുസ്മിതാസെൻ
ഭാഗ്യവശാല്‍, ജീവിതത്തില്‍ ഇന്ററസ്റ്റിംഗ് ആയ കുറച്ച് പുരുഷന്മാര് എന്റെ ജീവിതത്തില്‍ വന്നിട്ടുണ്ട്. പക്ഷെ അവരൊക്കെ നിരാശപ്പെടുത്തിയെന്നതാണ് ഞാന്‍ വിവാഹം കഴിക്കാതിരിക്കുന്നതിന്റെ കാരണം. അതില്‍ എന്റെ കുട്ടികള്‍ക്ക് ഒരു പങ്കുമില്ല. എന്റെ മക്കള്‍ സമവാക്യത്തിലേയില്ല. അവര്‍ എന്നും നല്ല സമീപനമായിരുന്നു. എന്റെ ജീവിതത്തിലേക്ക് വരുന്നവരെ അവരും കൈനീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത്. തുല്യ സ്നേഹവും ബഹുമാനവും അവര്‍ നല്‍കിയിട്ടുണ്ട്. അത് മനോഹരമായ കാഴ്ചയാണ്. മൂന്ന് തവണ ഞാന്‍ വിവാഹത്തിന്റെ വക്കോളം എത്തിയതാണ്. പക്ഷെ മൂന്ന് തവണയും ദൈവം രക്ഷിച്ചു. എന്ത് ദുരന്തമാണ് സംഭവിച്ചതെന്ന് പറയാനാകില്ല. പക്ഷെ ദൈവം എന്നെ സംരക്ഷിച്ചു. എന്റെ രണ്ട് മക്കളേയും ദൈവം കാത്തുവെന്ന് പറയാം. എന്നെയൊരു മോശം ബന്ധത്തിലേക്ക് കടത്തിവിടാന്‍ ദൈവം തയാറാകില്ലെന്ന് തോന്നുന്നു. -സുസ്മിത സെൻ
Read Moreപുരുഷ സങ്കൽപത്തെക്കുറിച്ച് അമ്മയോട് പറഞ്ഞപ്പോൾ എന്റെയാളെ അമ്മ കണ്ടെത്തി തരുമെന്ന് പറഞ്ഞിരുന്നു; പക്ഷേ,… വിവാഹ സങ്കൽപത്തെക്കുറിച്ച് ജാൻവി
ബോളിവുഡിലെ നായികമാരിൽ ഒരാളാണ് ജാന്‍വി കപൂര്‍. ഇതിഹാസ താരം ശ്രീദേവിയുടെ മകളെന്ന ലേബലില്‍ നിന്നും പുറത്തുകടന്ന് അഭിനയത്തില്‍ സ്വന്തമായൊരു ഐഡന്റിറ്റി സൃഷ്ടിക്കാന്‍ കഴിഞ്ഞ താരസുന്ദരിയാണ് ജാൻവി. അമ്മയുടെ ശിക്ഷണത്തിലൂടെയാണ് ജാന്‍വി അരങ്ങേറ്റത്തിനായി തയാറെടുത്തത്. എന്നാല്‍ ജാന്‍വിയുടെ ആദ്യ സിനിമ പുറത്തുവരുന്നതിനുമുമ്പുതന്നെ ശ്രീദേവി മരണപ്പെടുകയായിരുന്നു. അമ്മയുടെ വേര്‍പാടിന്റെ വേദനയും പേറിയാണ് ജാന്‍വി കപൂര്‍ തന്റെ ആദ്യ സിനിമ പൂര്‍ത്തിയാക്കിയതും അരങ്ങേറിയതുമെല്ലാം. 2018-ല്‍ ജാന്‍വിക്ക് 21 വയസ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു ശ്രീദേവിയുടെ വിയോഗം. കുട്ടിക്കാലം മുതല്‍ തന്നെ അമ്മയുമായി ആത്മബന്ധം പുലര്‍ത്തിയിരുന്ന ജാന്‍വി തന്റെ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യുമായിരുന്നു. കൗമാരകാലമായപ്പോള്‍ തന്നെ തന്റെ വിവാഹത്തെക്കുറിച്ചും പുരുഷസങ്കല്പത്തെക്കുറിച്ചുമെല്ലാം ജാന്‍വി അമ്മയുമായി സംസാരിച്ചിരുന്നു. അതേക്കുറിച്ച് മുന്‍പൊരു അഭിമുഖത്തില്‍ ജാന്‍വി വ്യക്തമാക്കുകയും ചെയ്തിരുന്നു. അതിപ്പോൾ വീണ്ടും വൈറലാവുകയാണ് ആണ്‍കുട്ടികളെക്കുറിച്ചുള്ള എന്റെ ധാരണകളോട് അമ്മയ്ക്കു തീരെ താത്പര്യമില്ലായിരുന്നു. അമ്മ ഒരാളെ കണ്ടെത്തിത്തരും എന്നുതന്നെയാണ് പറഞ്ഞിരുന്നത്.…
Read Moreനിര്‍മാതാവിന് വേണ്ടത് ഭക്തിഗാനം കേട്ടുകൊണ്ട് ലൈംഗിക ബന്ധം ! ആരോപണവുമായി നടി ശിവ്യ പതാനിയ…
കാസ്റ്റിംഗ് കൗച്ച്,മീടു ആരോപണങ്ങള്‍ക്ക് ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രിയില്‍ പഞ്ഞമില്ല. ഇപ്പോഴിതാഅവസരങ്ങള്ക്ക് വേണ്ടി നിര്‍മാതാവ് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതായി വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് നടി ശിവ്യ പതാനിയ. ബാല്‍ ശിവ് എന്ന സീരിയലിലെ പാര്‍വതിയായി അഭിനയിക്കുന്ന ശിവ്യ പതാനിയ മിനി സ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. നിരവധി ടിവി ഷോകളിലൂടെയും പ്രശസ്തയാണ് ശിവ്യ. ഹംസഫര്‍ എന്ന ഷോയുടെ സംപ്രേക്ഷണം മുടങ്ങിയതോടെ ശിവ്യയ്ക്ക് എട്ട് മാസത്തോളം ജോലിയില്ലായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയമായിരുന്നു ഇതെന്ന് ശിവ്യ പറയുന്നു. ഇതിനിടയിലാണ് മുംബൈയിലെ സാന്താക്രൂസില്‍ ഒരു ഓഡിഷന് വിളിക്കുന്നത്. വളരെ ചെറിയ മുറിയിലേക്ക് നിര്‍മാതാവെന്നു പറഞ്ഞയാള്‍ എന്നെ വിളിപ്പിച്ചു. വളരെ പോപ്പുലര്‍ ആയ ഒരു നടനുമായി പരസ്യം ചെയ്യണമെങ്കില്‍ വിട്ടു വീഴ്ച്ച ചെയ്യേണ്ടിവരുമെന്ന് പറഞ്ഞു. എന്നാല്‍ ഇക്കാര്യം പറയുമ്പോള്‍ അയാള്‍ ലാപ്ടോപ്പില്‍ ഹനുമാന് ചാലിസ ഇട്ടിരിക്കുകയായിരുന്നു. എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത രസകരമായ ഭാഗമാണ്…
Read More