ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ മകൾ സാറ തെണ്ടുൽക്കർ ബോളിവുഡിൽ അരങ്ങേറാനൊരുങ്ങുന്നു. സാറ തെണ്ടുൽക്കറുടെ അരങ്ങേറ്റം ഉടനുണ്ടാകുമെന്ന് ബോളിവുഡ് ലൈഫ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സാറ തെണ്ടുൽക്കൽക്കറിന് അഭിനയത്തിൽ വളരെ താത്പര്യമാണുള്ളതെന്നും സാറയുടെ ബോളിവുഡ് അരങ്ങേറ്റം ഉടനുണ്ടാകുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചതായി ബോളിവുഡ് ലൈഫിന്റെ റിപ്പോർട്ടിൽ പറയുന്നു. നേരത്തെ, പീഡിയാട്രീഷ്യയായ അമ്മ ഡോ. അഞ്ജലിയുടെ പാത പിന്തുടർന്ന് സാറ മെഡിസിൻ പഠനം തെരഞ്ഞെടുത്തിരുന്നു. ലണ്ടനിലെ മെഡിസിൻ പഠനത്തിന് ശേഷമാണ് സാറ മോഡലിംഗ് രംഗത്തേക്ക് ചുവടുവച്ചത്. തുടർന്ന്, അന്താരാഷ്ട്ര ബ്രാൻഡുകളുടെ മോഡലായി തിളങ്ങിയ സാറയുടെ ബോളിവുഡ് പ്രവേശത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഏറെ ആരാധകരുള്ള താരപുത്രിയാണ് സാറ. 1.8 മില്യണിലധികം ആളുകളാണ് സാറയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്. അതേസമയം, സാറയുടെ സഹോദരൻ അർജുൻ തെണ്ടുൽക്കർ പിതാവിന്റെ വഴി തെരഞ്ഞെടുത്ത് നേരത്തേ തന്നെ ക്രിക്കറ്റിൽ പ്രവേശിച്ചിരുന്നു.
Read MoreCategory: Today’S Special
ലോകത്തെ കാത്തിരിക്കുന്നത് മീഥെയ്ന്‍ ബോംബ് ! ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ…
മഞ്ഞുപാളികള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന മീഥെയ്ന്‍ വാതകം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍. ഇതെപ്പറ്റി നേരത്തെ തന്നെ പഠനങ്ങളുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഉപഗ്രഹങ്ങള്‍ ഉപയോഗിച്ചു നടത്തിയ പഠനത്തില്‍ ഇവിടത്തെ താപനില ഉയര്‍ന്ന തോതുകളിലേക്കെത്തുകയാണെന്നും ഇതു മൂലം മഞ്ഞുരുകി മീഥെയ്ന്‍ അന്തരീക്ഷത്തിലേക്കു കലരുകയാണെന്നും പറയുന്നു. സൈബീരിയയുടെ വടക്കന്‍ മേഖലകള്‍ ഉത്തരധ്രുവത്തിനു സമീപമായാണു സ്ഥിതി ചെയ്യുന്നത്. 2020ല്‍ ഉണ്ടായ ഒരു വന്‍ താപതരംഗത്തില്‍ യെനിസെ ഖറ്റാംഗ ബേസിന് എന്നുള്ള ഈ സ്ഥലത്ത് കനത്ത മഞ്ഞുരുക്കം സംഭവിക്കുകയും ഇതു മൂലം ചുണ്ണാമ്പുകല്ലുകള്‍ പുറത്താകുകയും ചെയ്തു. ഇതില്‍ നിന്നാണു ചരിത്രാതീത കാലം മുതല്‍ കുടുങ്ങി കിടന്ന മീഥെയ്ന്‍ പുറത്തേക്കു പോയത്. ഈ സംഭവവികാസങ്ങള്‍ നിരീക്ഷിച്ച നിക്കോളസ് ഫ്രോസീമാണ് പഠനത്തിനു നേതൃതം വഹിച്ചത്. സൈബീരിയയിലെ മീഥെയ്ന്‍ നിക്ഷേപം പുറത്തേക്കെത്തിയാല്‍ ഒരുപക്ഷെ അത് ലോകാവസാനത്തിനു വഴി വെക്കുമെന്നും പക്ഷേ അതു ലോകാവസാനത്തിനു തന്നെനിക്കോളസ് പറയുന്നു. ക്ലൈമറ്റ്…
Read Moreമാഹിയില്‍ നിന്ന് മദ്യം കടത്തിയ യുവ സംഗീത സംവിധായകന് അറസ്റ്റില്‍ ! ഇയാള്‍ക്കെതിരേ നിരവധി പരാതികള്‍…
മാഹിയില്‍ നിന്ന് അനധികൃതമായി മദ്യം കടത്തിയ കേസില്‍ യുവ സംഗീത സംവിധായകന് അറസ്റ്റില്‍. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി ശരത് മോഹനാണ് പയ്യോളി പോലീസിന്റെ പിടിയിലായത്. ഉന്നതരുമായി ബന്ധമുണ്ടെന്ന് കാണിച്ച് തട്ടിപ്പ് നടത്തിയ നിരവധി കേസുകളില്‍ പ്രതിയാണ് ശരത്ത്. ഗവര്‍ണര്‍, മന്ത്രിമാര്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതിന് ശരത്തിനെതിരെ ഏഴ് കേസുകള്‍ ഉണ്ടെന്നും പോലീസ് പറഞ്ഞു. കൂടാതെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധം സ്ഥാപിക്കാനും ശ്രമം നടത്തിയിരുന്നതായും പോലീസ് പറയുന്നു. ഹൈക്കോടതി അസിസ്റ്റന്റ് തസ്തികയില്‍ നിയമനം നല്‍കാമെന്ന് പറഞ്ഞ് ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിച്ചെന്ന പരാതിയില്‍ ഹൈക്കോടതി വിജിലന്‍സിന്റെ അന്വേഷണവും ഇയാള്‍ക്കെതിരേ നടക്കുന്നുണ്ട്. 2013ല്‍ മാഹി മദ്യം കൈവശം വെച്ച കേസില്‍ ജാമ്യം ലഭിച്ച ശേഷം ഹാജരാകാതിരുന്ന പ്രതിയെ ഇപ്പോള്‍ വാറന്റ് പുറപ്പെടുവിച്ചതോടെയാണ് പയ്യോളി പോലീസ് എറണാകുളത്തു നിന്ന് അറസ്റ്റ് ചെയ്തത്.
Read Moreചിക്കന്‍ പുഴുക്കള്‍ ! ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ നിറയെ പുഴുക്കള്‍; ഇക്കാര്യം ഹോട്ടലുടമയോടു പറഞ്ഞപ്പോള്‍ സംഭവിച്ചത്…
ഹോട്ടലില്‍ ഓര്‍ഡര്‍ ചെയ്ത ചിക്കന്‍ ബിരിയാണിയില്‍ നിന്ന് പുഴുക്കളെ കിട്ടിയെന്ന് പരാതി. കാക്കനാട്ടെ ടേസ്റ്റി എംപയര്‍ ഹോട്ടലില്‍ നിന്നും കഴിച്ച ബിരിയാണിയിലാണ് പുഴുക്കളെ കണ്ടത്. പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാവിഭാഗം അറിയിച്ചു. സ്വകാര്യസ്ഥാപനത്തിലെ രണ്ട് ജീവനക്കാര്‍ക്കാണ് ബിരിയാണിയില്‍ നിന്ന് ജീവനോടെയുള്ള പുഴുക്കളെ ലഭിച്ചത്. ഫ്രൈ ചെയ്ത ചിക്കന്‍ അടര്‍ത്തിയെടുത്തപ്പോഴാണ് പുഴുക്കളെ കണ്ടത്. തുടര്‍ന്ന് ഇവര്‍ ഇക്കാര്യം ഹോട്ടല്‍ അധികൃതരെ അറിയിച്ചു. എന്നാല്‍ ഭക്ഷണം മാറ്റി നല്‍കാമെന്നും ബില്ല് നല്‍കേണ്ടതില്ലെന്നും പറഞ്ഞ് ഹോട്ടല്‍ ഉടമ ഇവരെ പറഞ്ഞയയ്ക്കുകയായിരുന്നു. ഈ സമയത്ത് ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മറ്റൊരാളാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഹോട്ടല്‍ പരിശോധന നടത്തുമെന്ന് ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫീസര്‍ ഉറപ്പുനല്‍കിയതായി പരാതിക്കാരന് പറഞ്ഞു. പുഴുക്കള്‍ അടങ്ങിയ ബിരിയാണി ഹോട്ടല്‍ ഉടമ നശിപ്പിച്ചതായും പരാതിക്കാരന് പറയുന്നു. തൃക്കാക്കര…
Read Moreപെണ്‍കുട്ടികളെ വളയ്ക്കാന്‍ വേണ്ടി മാത്രം മസിലുരുട്ടി നടക്കുന്നവരെ എനിക്ക് ഇഷ്ടമില്ല; വിവാഹ സങ്കൽപ്പങ്ങൾ തുറന്ന് പറഞ്ഞ് സായ് പല്ലവി
പ്രേമം എന്ന മലയാള സിനിമയിലൂടെ വെള്ളിത്തിരയിലെത്തി പിന്നീട് തെന്നിന്ത്യയിലെ മുന്‍നിര നായികയായി മാറിയ താരസുന്ദരിയാണ് സായി പല്ലവി. താന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മുന്‍പൊരിക്കല്‍ സായ് പറഞ്ഞിരുന്നു. ഇപ്പോഴിതാ ആരാധകര്‍ ഏറെക്കാലമായി കേള്‍ക്കാന്‍ ആഗ്രഹിച്ച ചില കാര്യങ്ങളെപ്പറ്റിയാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. എങ്ങനെയുള്ള ആളെയാണ് ജീവിത പങ്കാളിയാക്കാന്‍ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിനുള്ള മറുപടിയാണ് സായി നല്‍കിയത്. ആണ്‍കുട്ടികള്‍ എങ്ങനെ ആയിരിക്കണമെന്ന് ഒരു നിയമവുമില്ല. എന്നാല്‍ ഹൃദയത്തില്‍ സെന്‍സിറ്റീവായ ആണ്‍കുട്ടികളെ ഞാന്‍ സ്നേഹിക്കുന്നു. അവര്‍ അവരുടെ ഹൃദയത്തില്‍ നിന്ന് എന്തെങ്കിലും പറഞ്ഞാല്‍, അതെനിക്ക് കേള്‍ക്കാന്‍ ഇഷ്ടമാണ്. സെന്‍സിറ്റീവ് വിഷയങ്ങളില്‍ ആണ്‍കുട്ടികള്‍ കണ്ണുനീര് പൊഴിക്കുന്നുവെങ്കില്‍, എനിക്ക് അവരെ ഇഷ്ടമാണ്. എനിക്ക് മാച്ചിംഗ് ആയിട്ടുള്ളവരെ ഇഷ്ടമല്ല. പെണ്‍കുട്ടികളെ വേദനിപ്പിക്കരുത് എന്ന ലക്ഷ്യത്തോടെ അത് ചെയ്യുന്ന ആണ്‍കുട്ടികളുടെ ത്യാഗവും ഞാന്‍ ഇഷ്ടപ്പെടുന്നു. അതേ സമയം പെണ്‍കുട്ടികളെ വളയ്ക്കാന്‍ വേണ്ടി മാത്രം മസിലുരുട്ടി നടക്കുന്നവരെ എനിക്ക്…
Read Moreഇംഗ്ലീഷ് അക്ഷരങ്ങള്‍ പറയാഞ്ഞതിന് നാലു വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് അധ്യാപകന് ! മാതാപിതാക്കളുടെ പരാതിയില്‍ അറസ്റ്റ്…
പള്ളുരുത്തിയില്‍ നാലുവയസുകാരന് ട്യൂഷന് അധ്യാപകനില്‍ നിന്ന് ക്രൂരമര്‍ദ്ദനമേറ്റു. തക്ഷശില ട്യൂഷന് സെന്റര്‍ അദ്ധ്യാപകന് നിഖിലാണ് എല്‍കെജി വിദ്യാര്‍ത്ഥിയായ കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്. കഴിഞ്ഞ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് കുട്ടി മര്‍ദനത്തിനിരയായത്. ചൊവ്വാഴ്ച കുട്ടിയ്ക്ക് പനിയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ കാലില്‍ അടിച്ചതിന്റെ പാടുകള്‍ കണ്ടെത്തിയത്. ഇംഗ്ളീഷ് അക്ഷരങ്ങള്‍ പറയാത്തതിനാലാണ് മര്‍ദിച്ചതെന്ന് കുട്ടി പറഞ്ഞു. സംഭവത്തില്‍ മാതാപിതാക്കളുടെ പരാതിയില്‍ അധ്യാപകനെ കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് ചെയ്തു. നിഖില്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.
Read Moreആത്മഹത്യ ചെയ്യാത്തത് അമ്മയെ ഓര്‍ത്തിട്ടാണെന്ന് ഭാവന എന്നോടും മഞ്ജുവിനോടും പറഞ്ഞു ! സംയുക്ത വര്‍മയുടെ വെളിപ്പെടുത്തല്‍…
ചുരുങ്ങിയ കാലംകൊണ്ട് മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ നായികയാണ് സംയുക്ത വര്‍മ. വെറും നാലു വര്‍ഷത്തെ സിനിമ ജീവിതം കൊണ്ട് മലയാള സിനിമയിലെ എണ്ണം പറഞ്ഞ നായികമാരില്‍ ഒരാളായി മാറാന്‍ സംയുക്തയ്ക്കായി. ഇക്കാലയളവില്‍ നിരവധി പുരസ്കാരങ്ങളും സംയുക്ത വര്‍മ്മ നേടിയിരുന്നു. ഇപ്പോള്‍ സിനിമകളില്‍ അഭിനയിക്കുന്നില്ല എങ്കിലും സിനിമാ മേഖലയിലെ എല്ലാവരുമായും ഇപ്പോഴും സൗഹൃദം സൂക്ഷിക്കുന്നുണ്ട് സംയുക്ത വര്‍മ്മ. സിനിമയിലെ സുഹൃത്തുക്കളുമായുള്ള ബന്ധം കാത്തു സൂക്ഷിക്കുന്നതില്‍ അതീവ ശ്രദ്ധാലുവായ വ്യക്തിയുമാണ് സംയുക്ത മഞ്ജു വാര്യര്‍, ഭാവന, ഗീതു മോഹന്‍ദാസ് എന്നിവര്‍ക്കൊപ്പം ചില് ചെയ്തിരിക്കുന്ന ചിത്രങ്ങളും താരം പുറത്തു വിടാറമുണ്ട്. അതേ സമയം നടന് ബിജു മേനോനുമായുള്ള വിവാഹത്തോടെ ആണ് സംയുക്ത വര്‍മ അഭിനയം അവസാനിപ്പിച്ചത്. കുടുംബ ജീവിതം ആസ്വദിക്കാം എന്നുള്ള തീരുമാനം ആണ് സിനിമയോടും അഭിനയത്തോടും വിട പറയാന്‍ സംയുക്തയെ പ്രേരിപ്പിച്ചത്. നടി ഭാവനയും സംയുക്തയും സഹോദരിമാരെ പോലെ…
Read Moreമുമ്പ് ലോണടയ്ക്കാന്‍ വഴിയില്ലാതെ ബാങ്കിലെ പലരുടെയും വീട്ടുപടിക്കല്‍ ചെന്നു നിന്നിട്ടുണ്ട് ! ഇന്ന് ബാങ്കുകാര് ടാര്‍ജറ്റ് തികയ്ക്കാന്‍ തന്നെ തേടിയെത്തുന്നുവെന്ന് രശ്മി പശുപാലന്…
മലയാളികള്‍ക്ക് നല്ലവണ്ണം അറിയാമാവുന്ന മോഡലും സോഷ്യല്‍ മീഡിയ താരവും ഇടതുപക്ഷ സഹയാത്രികയുമാണ് രശ്മി ആര് നായര്‍ എന്ന രശ്മി പശുപാലന്. ഇവര്‍ക്ക് നിരവധി ആരാധകരുമുണ്ട്. ഫോട്ടോകള്‍ മിക്കതും അതീവ ഗ്ലാമറസ് ആയതിനാല്‍ നിരവധി കാഴ്ചക്കാരും എത്താറുണ്ട്. നിരവധി വിവാദങ്ങളിലും ഉള്പ്പെട്ടിട്ടുള്ളതിലാല് മാധ്യമ ലൈംലൈറ്റില്‍ എപ്പോഴും നിറഞ്ഞു നില്ക്കുന്ന ഒരു താരം കൂടിയാണ് രശ്മി. അതേ സമയം സമകാലീക സാമൂഹിത രാഷട്രീയ വിഷയങ്ങളില്‍ തന്റെ അഭിപ്രായവും നിലപാടുകളും വെട്ടിത്തുറന്ന് പറയാനും ഇവര്‍ മടികാണിക്കാറില്ല. കൊല്ലം ജില്ലയിലെ പത്തനാപുരം സ്വദേശിനിയാണ് രശ്മി. ഇപ്പോഴിതാ ഇത്തരത്തില്‍ രശ്മി പങ്കുവെച്ച പുതിയ കുറിപ്പാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലായി മാറി ഇരിക്കുന്നത്. താന്‍ നേരത്തെ അനുഭവിച്ച ദുരിതങ്ങളും ഇപ്പോളത്തെ ജീവിതവും രശ്മി കുറിപ്പിലൂടെ പറയുന്നുണ്ട്. രശ്മി ആര് നായരുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം: ഏഴു വര്‍ഷം മുന്‍പ് ഞാന്‍ നൂറു രൂപ തികച്ചെടുക്കാന്‍ ഇല്ലാത്തതുകൊണ്ട്…
Read Moreആദ്യം നമ്മൾ നല്ല മനുഷ്യരാകണം, അടിച്ചമര്‍ത്തപ്പെട്ടവരെ സംരക്ഷിക്കണം; തെറ്റ് ആര് ചെയ്താലും തെറ്റാണെന്ന് മാത്രമേ ഞാൻ പറഞ്ഞൊള്ളൂവെന്ന് സായ് പല്ലവി
സംസാരിക്കുമ്പോള്‍ രണ്ട് പ്രാവശ്യം ചിന്തിക്കും. കാരണം എന്റെ വാക്കുകള്‍ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുമോയെന്ന് എനിക്ക് പേടിയുണ്ട്. ഞാന്‍ ഇടതിനേയോ വലതിനിയോപിന്തുണക്കുന്നുവെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. നിഷ്പക്ഷമായാണ് നില്‍ക്കുന്നത്. ആദ്യം നമ്മൾ നല്ല മനുഷ്യരാകണം. അടിച്ചമര്‍ത്തപ്പെട്ടവരെ സംരക്ഷിക്കണം.കാശ്മീര്‍ ഫയല്‍സ് കണ്ടതിന് ശേഷം ഞാന്‍ അസ്വസ്ഥയായിരുന്നു. എല്ലാ തരം കുറ്റകൃത്യങ്ങളും തെറ്റാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഏത് മതത്തിലായാലും. ഇതാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ പലരും അതിനെ തെറ്റായ രീതില്‍ വ്യാഖ്യാനിച്ചു. തെറ്റിനെ ന്യായീകരിക്കുന്നതാണെന്ന് പറഞ്ഞു. ഒരു മെഡിക്കല്‍ വിദ്യാര്‍ഥിയെന്ന നിലയില്‍ എല്ലാവരുടെയും ജീവന് പ്രധാനപ്പെട്ടതും തുല്യവുമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. -സായ് പല്ലവി
Read Moreസിനിമയിൽ പലരുടെയും താളത്തിന് അനുസരിച്ച് തുള്ളേണ്ടിവരും; സിനിമയില്ലെങ്കിൽ താൻ എങ്ങനെ ജീവിക്കും എന്നിതിനെക്കുറിച്ച് ഗായത്രി പറയുന്നതിങ്ങനെ…
സിനിമ ഇല്ലെങ്കിലും ഞാന്‍ വേറെ വഴി കണ്ടു വച്ചിട്ടുണ്ട്, ഞാന്‍ യൂട്യൂബ് ചാനല്‍ തുടങ്ങും. നല്ല നല്ല കണ്ടെന്റുകൾ ചെയ്യും. യൂട്യൂബ് ചാനല്‍ തുടങ്ങിയാല്‍ നമ്മള് ആണ് അവിടെ രാജാവ്. നമ്മുക്ക് ഇഷ്ടമുള്ള കണ്ടെന്റ് ഉണ്ടാക്കാം. വേണമെങ്കില്‍ നമുക്ക് ലോകപ്രശസ്തര്‍ വരെയാകാം. സിനിമയാണെങ്കില്‍ ബാക്കിയുള്ളവരുടെ വിളിക്ക് നമ്മള് കാത്ത് നില്‍ക്കണം. പലരുടെയും താളത്തിന് അനുസരിച്ച് തുള്ളണം. ഇന്റിമേറ്റ് സീന്‍ ചെയ്യണം. എന്റെ വാല്യൂസ് കളഞ്ഞ് ഒന്നിനും ഞാന്‍ തയാറല്ല. ഒരുപാട് പേര് കോംപ്രമൈസിന് തയാറാണോയെന്ന് ചോദിക്കാറുണ്ട്. അതിനൊന്നും ഞാന്‍ തയാറല്ല. -ഗായത്രി സുരേഷ്
Read More