ലേയര്‍ ഷോട്ട് ബോഡി സ്പ്രേയുടെ പരസ്യം സമൂഹമാധ്യമത്തില്‍ രൂക്ഷമായ വിമര്‍ശമാണ് നേരിടുന്നത്. പരസ്യം ആരംഭിക്കുന്നത് നാലു പുരുഷന്മാര് തമ്മിലുളള സംഭാഷണത്തിലൂടെയാണ്. ഇവര്‍ക്കിടയില്‍ ഒരു സ്ത്രീ കടന്നു വരുന്നുണ്ട്. അശ്ലീലച്ചുവയോടെ പുരുഷന്മാര് സംസാരിക്കുന്നത് വീഡിയോയില്‍ കാണിക്കുന്നുണ്ട്. പുരുഷന്മാര് തന്നെക്കുറിച്ച് സംസാരിക്കുന്നതെന്നു കരുതി യുവതി ഇവരെ രോഷാകുലയായി നോക്കുന്നുണ്ട്. നാലു പേരില്‍ ആരാണ് ഷോട്ട് എടുക്കാന്‍ പോകുന്നതെന്നാണ് ഇവര്‍ സംസാരിക്കുന്നത്. അതുപോലെ തന്നെ ലേയര്‍ ഷോട്ട് ബോഡി സ്പ്രേയുടെ മറ്റൊരു പരസ്യവും വിവാദത്തിലായിരുന്നു. ഒരു പുരുഷനും സ്ത്രീയും ഒരു മുറിയില്‍ കിടക്കയില്‍ ഇരിക്കുന്നു. ഈ മുറിയിലേക്ക് മൂന്നു പുരുഷന്മാര് കടന്നു വരുന്നു. അതില്‍ ഒരാള്‍ യുവതിയോട് മോശം ഭാഷയില്‍ സംസാരിക്കുകയും ചെയ്യുന്നു. പിന്നീട് മുറിയില്‍ നിന്നും സ്പ്രേ എടുത്ത് ഇയാള്‍ ഉപയോഗിക്കുന്നതും വീഡിയോയില്‍ ഉണ്ട്. ലേയര്‍ ഷോട്ടിന്റെ പരസ്യങ്ങള്‍ ബലാത്സംഗ സംസ്കാരത്തിനെ പ്രോത്സാഹിപ്പിക്കുന്നുയെന്നു വീഡിമയായ്ക്കു കമന്റുകള്‍ വന്നു. ഇത്തരം പരസ്യങ്ങള്‍…
Read MoreCategory: Today’S Special
പെണ്‍കുട്ടികള്‍ കോണ്ടം എപ്പോഴും കൈയ്യില്‍ കരുതണം, എപ്പോഴാണ് ആവശ്യം വരുന്നതെന്ന് പറയാന്‍ പറ്റില്ല ! വിവാദ പരാമര്‍ശവുമായി യുവനടി
ചുരുങ്ങിയ ചിത്രങ്ങളിലൂടെത്തന്നെ ബോളിവുഡിന്റെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് നുസ്രത്ത് ബറൂച്ച. 2006 മുതല്‍ ബോളിവുഡില്‍ സജീവമായ നടി തെലുങ്കും തമിഴും അടക്കമുള്ള തെന്നിനത്യന്‍ സിനിമകളിലും വേഷമിട്ടിട്ടുണ്ട്. ഇപ്പോഴിതാ താരം നടത്തിയ ഒരു പരാമര്‍ശമാണ് വിവാദമാകുന്നത്.സാനിട്ടറി പാഡ് കൈയില്‍ എപ്പോഴും കരുതുന്നത് പോലെ ഇനി മുതല്‍ പെണ്‍കുട്ടികള്‍ കോണ്ടവും എപ്പോഴും ബാഗില്‍ സൂക്ഷിക്കണമെന്നാണ് താരം പറഞ്ഞത്. ഇത് കൊണ്ടുള്ള ആവശ്യം എപ്പോഴാണ് വരുന്നതെന്ന് പറയാന്‍ സാധിക്കില്ലെന്നും നുസ്രത്ത് കൂട്ടിച്ചേര്‍ത്തു. തന്റെ പുതിയ ചിത്രമായ ജന്‍ഹിത് മേ ജാരിയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് നുഷ്രത്ത് വിവാദപരമായ പരാമര്‍ശം നടത്തിയത്. പുരുഷന്മാര്ക്ക് കോണ്ടം ഒരിക്കല്‍ ഉപയോഗിച്ചില്ല എന്ന് വച്ച് പ്രത്യേകിച്ച് ദോഷമൊന്നും വരാന്‍ പോകുന്നില്ല. എന്നാല്‍ സ്ത്രീകളുടെ കാര്യം അങ്ങനെയല്ലെന്നും നുസ്രത്ത് പറഞ്ഞു. പെണ്‍കുട്ടി ഗര്‍ഭിണിയായാല്‍ അവളുടെ ശരീരത്തില്‍ വലിയ ഹോര്‍മോണ്‍ വ്യതിയാനം സംഭവിക്കുമെന്നും ഗര്‍ഭച്ഛിദ്രം ഒരു പ്രതിവിധി…
Read Moreകോണ്ടം ഉണ്ട് ഒരു നൈറ്റ് വരുമോ… എന്ന് ഞരമ്പന് ! അവന്റെ വായടപ്പിക്കുന്ന മറുപടിയുമായി അമേയ; ഇത്രയ്ക്കു വേണ്ടിയിരുന്നില്ലെന്ന് ആരാധകര്‍…
സൂപ്പര്‍ഹിറ്റ് വെബ്സീരീസ് കരിക്കിലൂടെ ആളുകളുടെ മനസ്സില്‍ കയറിക്കൂടിയ താരമാണ് അമേയ മാത്യു. പിന്നീട് സിനിമയിലും അമേയ ശ്രദ്ധിക്കപ്പെട്ടു. ഒന്നോ രണ്ടോ സിനിമകളില്‍ അഭിനയിച്ചു കൊണ്ട് ഒരുപാട് ആരാധകക്കൂട്ടത്തിനെ നേടിയെടുത്ത നടിമാരിലൊരാളാണ് അമേയ. നടിയെന്ന നിലയിലും മോഡല്‍ എന്ന നിലയിലും താരം തിളങ്ങി നില്‍ക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും തിളങ്ങിനില്‍ക്കുന്ന താരം തന്റെ ആരാധകര്‍ക്കിടയില്‍ അറിയപ്പെടുന്നത് ക്യാപ്ഷന്‍ ക്വീന്‍ എന്ന പേരിലാണ്. കാരണം താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്ന ഫോട്ടോകള്‍ക്ക് നല്കുന്ന ക്യാപ്ഷന്‍ തികച്ചും വെറൈറ്റി രൂപത്തിലാണ്. പിഷാരടി തന്റെ ഫോട്ടോകള്‍ക്ക് നല്കുന്ന ക്യാപ്ഷന്‍ പോലെ തന്നെയാണ് താരം നല്‍കാറുള്ളത്. കൂടുതലും സര്‍ക്കാസം ക്യാപ്ഷനുകള്‍ ആണ് കാണപ്പെടുന്നത്. അതേപോലെ ഒരുപാട് മോഡല്‍ ഫോട്ടോഷൂട്ടില്‍ താരം പങ്കെടുത്തിട്ടുണ്ട്. ഹോട്ട് ആന്‍ഡ് ബോള്‍ഡ് വേഷങ്ങളില്‍ തിളങ്ങിനില്‍ക്കുന്ന പല ഫോട്ടോഷൂട്ടുകളും വൈറല്‍ ആവുകയും ചെയ്തിട്ടുണ്ട്. താരം കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഇന്‍സ്റ്റാഗ്രാമില്‍…
Read Moreവീണിതയ്യോ കിടക്കുന്നു ട്രാന്‍സ്ഫോമറില്‍ ! അമിത വേഗത്തില്‍ വന്ന ബൈക്ക് കല്ലില്‍ത്തട്ടി പറന്നിങ്ങിയത് ട്രാന്‍സ്ഫോമറിന്റെ വേലിക്കെട്ടില്‍…
അമിതവേഗത്തില്‍ എത്തിയ ബൈക്ക് നിയന്ത്രണം നഷ്ടമായി കല്ലില്‍ത്തട്ടി പറന്നിറങ്ങിയത് ട്രാന്‍സ്ഫോമറിന്റെ വേലിക്കെട്ടിനുള്ളില്‍. വെള്ളയാംകുടി എസ്എംഎല്‍ പടിയില്‍ ഇന്നലെ വൈകിട്ട് നാലേമുക്കാലോടെ ആയിരുന്നു അപകടം. നിയന്ത്രണം നഷ്ടമായ ബൈക്ക്, ട്രാന്‍സ്ഫോമറിനു ചുറ്റും സ്ഥാപിച്ച ഇരുമ്പ് വേലിക്കെട്ടിനുള്ളിലേക്കാണ് പതിച്ചത്. ബൈക്കില്‍ നിന്ന് തെറിച്ചുവീണ യാത്രികനു കാര്യമായ പരുക്കേറ്റില്ല. അപകടം കണ്ട് ആളുകള്‍ കൂടിയതോടെ, ബൈക്ക് ഓടിച്ച യുവാവ് പിന്നാലെയെത്തിയ സുഹൃത്തിന്റെ ബൈക്കില്‍ കയറിപ്പോയി. വിവരമറിഞ്ഞ് കെഎസ്ഇബി അധികൃതര്‍ വൈദ്യുതി ബന്ധം വിഛേദിച്ചു. അഗ്നിരക്ഷാസേന സ്ഥലത്തെത്തി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഉയര്‍ത്തിയാണ് ബൈക്ക് പുറത്തെത്തിച്ചത്. സംഭവം വൈറലായതോടെ ട്രോളുകളുടെ ബഹളമാണ്. ഇലക്ട്രിക് ബൈക്കാണോ ഇതെന്നും ചാര്‍ജ് ചെയ്യാനാണോ ട്രാന്‍സ്ഫോമറില്‍ ഇങ്ങനെ പാര്‍ക്ക് ചെയ്തതെന്നുമടക്കമുള്ള ട്രോളുകള്‍ പറപറക്കുകയാണ്. എന്നാല്‍ സംഭവത്തില്‍ വാഹനം ഓടിച്ച ആള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഇടുക്കി ആര്‍ടിഒ വ്യക്തമാക്കി. അപകടം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും സംഭവത്തിന്റെ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിന് ശേഷം തുടര്‍…
Read Moreഎന്റെ ആ ആഗ്രഹം സാധിച്ചാല്‍ മാത്രം കല്യാണം ! ‘എന്താ മോളേ കല്യാണം കഴിക്കാത്തത്’ എന്ന ചോദ്യത്തിന് നടി സുചിത്ര നായര്‍ നല്കുന്ന മറുപടി ഇങ്ങനെ…
മലയാളികളുടെ പ്രിയ നടിയാണ് സുചിത്ര നായര്‍.ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്നു വാനമ്പാടി എന്ന സൂപ്പര്‍ഹിറ്റ് സീരിയലില്‍ കൂടിയാണ് സുചിത്ര മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയത്. കൂടാതെ ഏഷ്യാനെറ്റിലെ തന്നെ നിരവധി പരിപാടികളില്‍ അവതാരകയായും സുചിത്ര നായര്‍ എത്തിയിട്ടുണ്ട്. ബിഗ്ബോസ് മലയാളം സീസണ് നാലിലും സുചിത്ര നായര്‍ മല്‍സരാര്‍ഥിയായി എത്തിയിരുന്നു. ബിഗ്ബോസില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം സുചിത്ര അഭിമുഖങ്ങള്‍ക്കോ മറ്റ് പൊതു പരിപാടികളിലോ ഇതുവരെ പങ്കെടുത്തിട്ടില്ല. അച്ഛനമ്മമാരെയും കുടുംബാംഗങ്ങളെയും കാണാം എന്ന സന്തോഷത്തോടെയായിരുന്നു സുചിത്ര പുറത്തിറങ്ങിയത്. അതിനിടെ നടിയുടെ ചില പഴയകാല ഇന്റര്‍വ്യൂകള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറുന്നത്. തന്റെ വിവാഹത്തെ കുറിച്ചും ഭാവി ജീവിതത്തെ കുറിച്ചും സംസാരിക്കുന്ന സുചിത്രയാണ് ഇതിലുള്ളത്. തന്റെ വിവാഹ സങ്കല്പങ്ങളെ കുറിച്ച് പങ്കുവെക്കുകയാണ് സുചിത്ര ഈ അഭിമുഖങ്ങളില്‍ ഒക്കെ. എന്താ മോളേ വിവാഹം ചെയ്യാത്തത് എന്ന് പലരും ചോദിക്കാറുണ്ട് എന്നും…
Read Moreപ്രമുഖ നടന് എന്നെ പ്രൊപ്പോസ് ചെയ്തു ! പ്രണവിനെ ഓര്‍ത്ത് നോ പറഞ്ഞു; തന്റെ പിറകെ നടന്ന ആളുകളെക്കുറിച്ച് ഗായത്രി സുരേഷ് പറയുന്നതിങ്ങനെ…
മലയാളികള്‍ക്ക് വളരെ ഇഷ്ടമുള്ള നടിയാണ് ഗായത്രി സുരേഷ്. മിസ് കേരള 2014 ആയിരുന്ന ഗായത്രി അതിന് ശേഷമാണ് സിനിമയിലെത്തുന്നത്. കുഞ്ചാക്കോ ബോബന് നായകനായ ജമ്നാപ്യാരി എന്ന സിനിമയിലൂടെയായിരുന്നു ഗായത്രിയുടെ അരങ്ങേറ്റം. ജമ്നപ്യാരിക്ക് പിന്നാലെ നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു. അതേ സമയം ട്രോളന്മാരുടെ ഇഷ്ടതാരം കൂടിയാണ് ഗായത്രി. അടുത്തിടെ തന്നെ മലയാളത്തിന്റെ താരപുത്രന് പ്രണവ് മോഹന്‍ലാലിനെ ഇഷ്ടമാണെന്നും പറഞ്ഞ് താരം ട്രോളുകള്‍ ഏറ്റുവാങ്ങിയിരുന്നു. ഇതുകൂടാതെ താരത്തിന്റെ പല ഇന്റര്‍വ്യൂകളും ട്രോളുകളായി മാറിയിരുന്നു.എന്നാല്‍ ചില ട്രോളുകള്‍ തന്നെ മാത്രമല്ല കുടുംബത്തെ പോലും വേദനിപ്പിക്കാറുണ്ടെന്നാണ് നടിയിപ്പോള്‍ പറയുന്നത്. പലപ്പോഴും ചോദ്യങ്ങളുടെ മറുപടിയായി തുറന്ന് പറഞ്ഞ് പോവും. അത് ട്രോളായി വരുന്നത് ആണെന്നാണ് ഗായത്രി പറഞ്ഞത്. ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ അവതാരകനായ ശ്രീകണ്ഠന് നായരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ തന്റെ പ്രണയത്തെ കുറിച്ചും പ്രണവ് മോഹന്‍ലാലിനോട്…
Read Moreനിത്യാനന്ദ മരിച്ചെന്ന് ഓണ്‍ലൈനില്‍ ചര്‍ച്ച ! സമാധിയിലെന്ന് അനുയായികള്‍; പുതിയ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ…
വിവാദ ആള്‍ദൈവം നിത്യാനന്ദയെക്കുറിച്ച് കഴിഞ്ഞ കുറേ നാളുകളായി വാര്‍ത്തയൊന്നും കേള്‍ക്കാനില്ലായിരുന്നു. ഇതുവരെ അന്വേഷണ ഏജന്‍സികള്‍ക്കു പോലും കണ്ടെത്താനാകാത്ത നിത്യാനന്ദ ജീവനോടെ ഉണ്ടോയെന്ന ചോദ്യവും ഇതോടെ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നു. ഫേസ്ബുക്കിലടക്കം നിരന്തരം പ്രത്യക്ഷപ്പെട്ടിരുന്ന നിത്യാനന്ദയെ ഇപ്പോള്‍ കാണുന്നില്ലെന്നതാണ് ഇത്തരമൊരു സംശയത്തിനിട നല്‍കിയത്. ആരോഗ്യസ്ഥിതി വളരെ മോശമാണെന്നും മരുന്നുകളുടെ അമിതമായ ഉപയോഗവും ലിവര്‍ സിറോസിസ് അടക്കമുള്ള രോഗങ്ങളും ഇയാളെ അലട്ടുന്നുണ്ടെന്നും പുറത്തുവന്ന ചില റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നു. കാണാതായ മുന്‍ നടി അടക്കമുള്ളവരും ഇയാള്‍ക്കൊപ്പം ഉണ്ടെന്നാണു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. തമിഴ് മാധ്യമങ്ങള്‍ ഇദ്ദേഹത്തിന്റെ തിരോധാനം ചര്‍ച്ചയാക്കുന്നുമുണ്ട്. എന്നാല്‍ ഇതെല്ലാം നിഷേധിക്കുകയാണ് നിത്യാനന്ദയുടെ അനുയായികള്‍. അദ്ദേഹം സമാധിയില്‍ ആണെന്നും ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ ഇവിടെ ഉണ്ടെന്നും അനുയായികള്‍ അവകാശപ്പെടുന്നു. സമാധിയില്‍ ഇരിക്കുന്നതുെകാണ്ട് ഒന്നും കഴിക്കാന്‍ കഴിയില്ല. ശക്തി വീണ്ടെടുത്ത് അദ്ദേഹം ഉടന്‍ തിരിച്ചുവരും. ജീവനോടെയില്ലെന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും ഔദ്യോഗിക പേജിലൂടെ ഇയാളുടെ അനുയായികള്‍ അവകാശപ്പെട്ടു.…
Read Moreലാദന് മികച്ച എഞ്ചിനീയര്‍ ! ഒസാമ ബിന്‍ലാദന്റെ ചിത്രം യുപി സര്‍ക്കാര്‍ ഓഫീസില്‍; ഉദ്യോഗസ്ഥനെതിരേ നടപടി…
അല്‍ഖ്വയ്ദ നേതാവും ആഗോള ഭീകരനുമായിരുന്ന ഒസാമ ബിന്‍ലാദന്റെ ചിത്രം ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ഓഫീസില്‍ സൂക്ഷിച്ചതിന് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ദക്ഷിണാഞ്ചല്‍ വിദ്യുത് വിതരണ് നിഗം ലിമിറ്റഡ് ഓഫിസില്‍ സബ് ഡിവിഷണല്‍ ഓഫിസറായ രവീന്ദ്ര പ്രകാശ് ഗൗതത്തിന് എതിരെയാണ് നടപടി. ‘ബഹുമാനപ്പെട്ട ഒസാമ ബിന്‍ ലാദന്, ലോകത്തെ മികച്ച ജൂനിയര്‍ എന്‍ജിനീയര്‍’ എന്നെഴുതിയ ലാദന്റെ ചിത്രമാണ് രവീന്ദ്ര പ്രകാശ് ഓഫിസില്‍ സൂക്ഷിച്ചിരുന്നത്. ചിത്രവും അടിക്കുറിപ്പും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ അധികൃതര്‍ ഇടപെട്ടു. അന്വേഷണത്തിനൊടുവില്‍ രവീന്ദ്രയെ സസ്പെന്‍ഡ് ചെയ്യുകയും ലാദന്റെ ചിത്രം നീക്കം ചെയ്യുകയും ചെയ്തു. ലാദന് ആരെയും ആരാധനാപാത്രമാക്കാന്‍ കഴിയുമെന്നു നടപടി നേരിട്ട രവീന്ദ്ര പറഞ്ഞു. ലോകത്തെ തന്നെ മികച്ച ജൂനിയര്‍ എന്‍ജിനീയറായിരുന്നു ലാദന്. ഒരു ചിത്രം മാത്രമാണ് ഒഴിവാക്കാന്‍ കഴിഞ്ഞത്. തന്റെ കൈയില്‍ നിരവധി കോപ്പികളുണ്ടെന്നും രവീന്ദ്ര പറഞ്ഞു.
Read Moreയാതൊരു ബന്ധവുമില്ലാത്ത ആളാണ് ഉപദ്രവിച്ചത് ! പതിനേഴാം വയസില്‍ സംഭവിച്ച കാര്യങ്ങളില്‍ പോലും പഴികേള്ക്കുന്നുവെന്ന് മൈഥിലി…
ഒരു സമയത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മൈഥിലി. എന്നാല്‍ ചില വിവാദങ്ങളില്‍ പെട്ടതിനെത്തുടര്‍ന്ന് നടി കഴിഞ്ഞ കുറേ നാളായി സിനിമയില്‍ അത്ര സജീവമല്ല. അടുത്തിടെയായിരുന്നു നടിയുടെ വിവാഹം നടന്നത്. ഇതിനെതിരേയും വിമര്‍ശനവുമായി ചിലര്‍ രംഗത്തു വന്നിരുന്നു. ഇപ്പോള്‍ ഈ വിഷയങ്ങളില്‍ പ്രതികരിക്കുകയാണ് മൈഥിലി. ചെറിയ പ്രായത്തില്‍ സംഭവിച്ച കാര്യങ്ങളുടെ പേരില്‍ ഇന്നും പഴി കേള്‍ക്കാറുണ്ടെന്നാണ് മൈഥിലിയിപ്പോള് പറയുന്നത്. പലരും പറഞ്ഞ് നടക്കുന്നതിനൊക്കെ മറുപടി പറയാന്‍ പോയാല്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ പോലെ തല്ലി തീര്‍ക്കേണ്ടി വരുമെന്നും മൈഥിലി പറഞ്ഞു. സിനിമയില്‍ വരുന്നതിന് മുന്‍പ്, തന്റെ പതിനേഴാം വയസില്‍ സംഭവിച്ച കാര്യങ്ങളില്‍ വരെ പഴികേള്‍ക്കേണ്ടി വരികയാണെന്നും താരം പറഞ്ഞു. കേസുമായി മുന്നോട്ടുപോയ കാര്യത്തെക്കുറിച്ചും മൈഥിലി പറയുന്നുണ്ട്. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത ആളാണ് തന്നെ ഉപദ്രവിച്ചത്. സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ കാലത്ത് ലൊക്കേഷനില്‍ വന്ന് ബഹളമുണ്ടാക്കിയതോടെ ‘അമ്മ’…
Read Moreവരനും വധുമെല്ലാം ഒരാള്‍ ! സ്വയം വിവാഹിതയാകാനൊരുങ്ങി യുവതി; വിവാഹശേഷം ഗോവയില്‍ രണ്ടാഴ്ച ഹണിമൂണ്‍…
വിവാഹം മിക്കവരുടെയും ജീവിതത്തിലെ ഒരു സ്വപ്നമാണ്. എന്നാല്‍ വധുവും വരനുമെല്ലാം ഒരാളായാല്‍ എന്താകും അവസ്ഥ. ഇത്തരത്തില്‍ സ്വയം വിവാഹം കഴിക്കാനൊരുങ്ങുകയാണ് 24കാരിയായ ക്ഷമാ ബിന്ദു. തനിക്കു താന്‍ മാത്രം മതിയെന്നാണ് ക്ഷമയുടെ വാദം. സ്വയം വിവാഹം കഴിക്കാനൊരുങ്ങിയതോടെ ക്ഷമ ഇപ്പോള്‍ വാര്‍ത്താമാധ്യമങ്ങളിലും താരമാണ്. ഇന്ത്യ മഹാരാജ്യത്ത്തന്നെ ആത്മ സനേഹം ഉയര്‍ത്തിപ്പിടിച്ച് വിവാഹം കഴിക്കാനൊരുങ്ങുന്ന വ്യക്തി താനായിരിക്കുമെന്ന് ക്ഷമ അഭിപ്രായപ്പെടുന്നു. പരമ്പരാഗത ഗുജറാത്തി ആചാരങ്ങളോട് കൂടിയാവും ബിന്ദുവിന്റെ വിവാഹം നടക്കുക. സ്വയം വിവാഹം കഴിക്കുകയെന്നത് നിങ്ങളോട് തന്നെയുള്ള നിരുപാധികമായ സ്നേഹത്തിന്റെ തുറന്ന പ്രഖ്യാപനമാണെന്നാണ് ക്ഷമയുടെ വാദം. അത് സ്വയം അംഗീകരിക്കല്‍ കൂടിയാണ്. ആളുകള്‍ എല്ലായ്പ്പോഴും അവര്‍ക്ക് ഇഷ്ടം തോന്നുന്നവരെയാണ് വിവാഹം ചെയ്യേണ്ടതെന്നും അവള്‍ക്ക് അവളെ തന്നെയാണ് ഇഷ്ടമെന്നും ക്ഷമ പറയുന്നു. താന്‍ ഒരിക്കലും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിട്ടില്ലെന്നും എന്നാല്‍ വധുവായി അണിഞ്ഞൊരുങ്ങാന്‍ ആഗ്രഹമുണ്ടായിരുന്നെന്നും ക്ഷമ കൂട്ടിച്ചേര്‍ത്തു. ഇതിനാലാണ് സ്വയം…
Read More