കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് നല്കി രാജ്യം സാധാരണ നിലയിലേക്കാവുകയാണ്. പൊതു ഇടങ്ങളില്‍ മാസ്ക് ധരിച്ചില്ലെങ്കിലും ആള്‍ക്കൂട്ട നിയന്ത്രണം ലംഘിച്ചാലും ഇനി മുതല്‍ കേസെടുക്കില്ല. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇത് സംബന്ധിച്ച് നിര്‍ദേശം നല്കി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ്ഭല്ല സംസ്ഥാനങ്ങള്‍ക്ക് കത്തെഴുതി. കോവിഡ് വ്യാപനം തടയാന്‍ 2020-ലാണ് മാസ്കും കൂടിച്ചേരലുകള്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏര്‍പ്പെടുത്തിയിരിന്നത്. ആ ഉത്തരവിന്റെ കാലാവധി മാര്‍ച്ച് 25-ന് അവസാനിക്കുകയാണ്. ഇതിന് ശേഷം ഈ നിയന്ത്രണങ്ങള്‍ തുടരേണ്ടതില്ല എന്നാണ് നിര്‍ദേശം. കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞതോടെയാണ് ഇളവുകള്‍ നല്‍കുന്നത്. കേന്ദ്ര നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇത് സംബന്ധിച്ച ഉത്തരവിറക്കും.
Read MoreCategory: Today’S Special
ഒരുപാട് നന്ദി…നമ്മുടെ ബാല്യം മനോഹരമാക്കിയതിന്, എന്നിലെ എന്നെ എന്നേക്കാള്‍ മുന്നേ നീ തിരിച്ചറിഞ്ഞതിന്;ഹെയ്ദി സാദിയയുടെ കുറിപ്പ്…
ആണുടലില്‍ നിന്നും പെണ്ണുടലിലേക്കുള്ള മാറ്റത്തിന്റെ കാലത്ത് തനിക്ക് കരുത്തായി നിന്ന സുഹൃത്തിനെക്കുറിച്ച് ഹൃദയം തുറന്നെഴുതുകയാണ് ഹെയ്ദി സാദിയ. തന്നിലെ വൈവിധ്യത്തെ ചോദ്യം ചെയ്തിരുന്നവര്‍ക്കുള്ള മറുപടി കൊടുത്തിരുന്നത് വൈഷ്ണവെന്ന തന്റെ പ്രിയകൂട്ടുകാരനായിരുന്നുവെന്ന് ഹെയ്ദികുറിക്കുന്നു. പത്തു വര്‍ഷത്തിനിപ്പുറം തങ്ങള്‍ കണ്ട് മുട്ടുമ്പോള്‍ രണ്ട് പേര്‍ക്കും ഒരുപാട് മാറ്റങ്ങള്‍, പക്ഷെ മാറാതെ നിലനില്‍ക്കുന്നത് തങ്ങള്‍ക്കിടയിലെ സൗഹൃദത്തിന്റെ കരുതല്‍ തന്നെയാണെന്നും ഹെയ്ദി കുറിച്ചു. ഹെയ്ദിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,… ‘മാറ്റം’കാലങ്ങള്‍ പോകെ പലതും മാറും എന്നത് ഒരു വാസ്തവമാണ്. 2012 ല്‍ പതിനഞ്ച് വയസുള്ള കുട്ടികള്‍ ആയിരുന്നു ഞങ്ങള്‍. പത്തു വര്‍ഷം പിന്നിട്ട് ഇരുപത്തിയഞ്ചാം വയസ്സില്‍ എത്തി നില്കുമ്പോള് ഇരുവര്‍ക്കും പല മാറ്റങ്ങള്‍ പക്ഷെ മാറാത്തതായി ഒന്ന് മാത്രം. ‘ കരുതല്‍ ‘. ഞങ്ങള്‍ പഠിച്ചത് മലപ്പുറത്തെ കടകശ്ശേരി ഐഡിയല്‍ ഇന്റര്‍നാഷണല്‍ സ്കൂളിലാണ്. സ്കൂള്‍ പഠന കാലത്ത് കാര്യപ്പെട്ട വിവേചനവും മാറ്റി നിര്‍ത്തലുകളും…
Read Moreശരീമാസകലം രോമമുള്ള പാമ്പ്, രണ്ടടിയോളം നീളം! വിചിത്ര ജീവിയെക്കണ്ട് അമ്പരന്നു നാട്ടുകാർ; വീഡിയോ വൈറലാകുന്നു
ശരീമാസകലം രോമങ്ങൾ പോലെ വളർന്നിറങ്ങിയ വിചിത്ര രൂപമുള്ള പാന്പ് ആണ് ഇപ്പോൾ തായ്ലൻഡിലെ ചർച്ചാവിഷയം. വടക്കൻ തായ്ലൻഡിലെ സഖോൺ നഖോൺ പ്രവിശ്യയിലാണ് ഈ വിചിത്ര ജീവിയെ ഗ്രാമീണർ കണ്ടെത്തിയത്. ഇവിടെ ചതുപ്പിൽ ഇഴയുന്ന രീതിയിൽ ഒരു നാട്ടുകാരനാണ് ഈ വിചിത്ര പാന്പിനെ കണ്ടെത്തിയത്. രണ്ടടിയോളം നീളം വരുന്ന പച്ച നിറമുള്ള ഈ പാന്പിന്റെ ശരീരം മുഴുവൻ രോമം പോലെ പോലെ വളർന്നിറങ്ങിയിരിക്കുകയാണ്. അതിനും പച്ചനിറം തന്നെയാണ്. കഴിഞ്ഞ മാസം അവസാനം വീട്ടിലേക്കു നടക്കുന്നതിനിടയിലാണ് 49കാരൻ ഈ ജീവിയെ കണ്ടത്. ആദ്യ കാഴ്ചയിൽ തന്നെ അന്പരന്നുപോയ അദ്ദേഹം വീട്ടുകാരെ കാണിക്കാനായി ഈ ജീവിയെ ഒരു പാത്രത്തിലാക്കി വീട്ടിലേക്കു കൊണ്ടുപോയി. എന്തു ജീവിയാണെന്നു തിരിച്ചറിയാൻ കഴിയാത്തതിനാൽ വീട്ടുകാർ വെള്ളം നിറച്ച പാത്രത്തിൽ ഇതിനെ ഇട്ടുവച്ചു. ചെറുമീനുകളാണ് തീറ്റയായി നൽകിയത്. പാമ്പിനെ തിരിച്ചറിയാൻ സഹായം അഭ്യർഥിച്ചു പനിയാശൺ എന്ന യുവതി പാമ്പിന്റെ…
Read Moreജീവിതത്തിനും ലക്ഷ്യത്തിനും ഇടയില്‍ നിലയ്ക്കാതെ ഓടുന്ന ഒരു രാത്രി വണ്ടി! സ്വപ്നത്തിലേക്ക് ഒരു ലിഫ്റ്റ് വേണ്ട, ഓടിയെത്തിക്കോളാം
ജീവിതത്തിനും ലക്ഷ്യത്തിനും ഇടയില്‍ നിലയ്ക്കാതെ ഓടുന്ന ഒരു രാത്രി വണ്ടിയാണ് പ്രദീപ് മെഹ്റ. ഉയിരിനൊപ്പം ചേര്‍ത്തു വെച്ചിരിക്കുന്ന ജീവിത ലക്ഷ്യത്തിലേക്ക് ഉടലിനെ എത്തിക്കാന്‍ ഓരോ ദിവസവും രാത്രി പണിയും കഴിഞ്ഞു പന്ത്രണ്ട് കിലോമീറ്റര്‍ ദൂരം ഓടിയാണ് പ്രദീപ് വീട്ടിലേക്കെത്തുന്നത്. ഉത്തരാഖണ്ഡ് സ്വദേശിയാണ് പ്രദീപ് മെഹ്റ. ഒരുവിധം എല്ലാ പ്രാരാബ്ദങ്ങളും ജീവിതത്തില്‍ ചുറ്റിവരിഞ്ഞു നില്ക്കുന്ന ഒരു ശരാശരി ഇന്ത്യന്‍ പൗരന്. പട്ടാളത്തില്‍ ചേരണം. സൈനിക ജീവിതത്തിലൂടെ കഷ്ടപ്പാടുകളില്‍ നിന്നും കുടുംബത്തെ കരകയറ്റണം. ഈ ഒരൊറ്റ ലക്ഷ്യം മാത്രമേ പ്രദീപിന് മുന്നിലുള്ളൂ. ജീവിത പ്രാരാബ്ദങ്ങള്‍ കാരണം പകല്‍ സമയങ്ങളിലൊന്നും തന്നെ മറ്റു കായിക പരിശീലനത്തിനു പോകാന്‍ സാധ്യമല്ല. അതിനാലാണ് രാവിലെ എട്ടു മണി മുതല്‍ പത്തു വരെയുള്ള ജോലിക്ക് ശേഷം പ്രദീപ് എന്നും പന്ത്രണ്ട് കിലോമീറ്റര്‍ ദൂരം വീട്ടിലേക്ക് ഓടി പോകുന്നത്. ചലച്ചിത്രകാരനും എഴുത്തുകാരനുമായ വിനോദ് കാപ്രിയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ…
Read Moreവാഹനത്തില്‍ നിന്ന് ബിസ്ക്കറ്റ് മോഷ്ടിക്കുന്നതിനിടെ പിടികൂടി ! ബാലനെ സ്റ്റേഷനിലിട്ട് ക്രൂരമായി മര്‍ദ്ദിച്ച് എഎസ്ഐ…
അസമിലെ പോലീസ് സ്റ്റേഷനില്‍ സ്റ്റേഷനില്‍ ബാലന് ക്രൂര മര്‍ദ്ദനമേറ്റ സംഭവത്തില്‍ എഎസ്ഐയെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ വ്യാപകമായ പ്രതിഷേധമുയര്‍ന്നതിന് പിന്നാലെയാണ് ലഹാരിഘട്ട് പോലീസ് സ്റ്റേഷനിലെ എഎസ്ഐ ഉപേന്‍ ബൊര്‍ദോലായിയെ സസ്പെന്‍ഡ് ചെയ്തത്. മാര്‍ച്ച് ഒമ്പതാം തീയതിയാണ് മൊറിഗാവ് ജില്ലയിലെ ലഹാരിഘട്ട് പോലീസ് സ്റ്റേഷനില്‍വെച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി മര്‍ദനത്തിനിരയായത്. സ്റ്റേഷന് വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍നിന്ന് ബിസ്കറ്റും കേസ് രേഖകളും മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ ബാലനെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷനകത്തേക്ക് കൊണ്ടുപോയി കുട്ടിയെ ക്രൂരമായി മര്‍ദിച്ചു. എഎസ്ഐ കുട്ടിയെ മര്‍ദിക്കുന്ന വീഡിയോ കഴിഞ്ഞദിവസങ്ങളിലാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ബനിയനും ലുങ്കിയും മാത്രം ധരിച്ച എഎസ്ഐ വടി കൊണ്ട് കുട്ടിയെ തല്ലുന്നതാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്. അടിക്കരുതെന്ന് കുട്ടി കരഞ്ഞുപറയുന്നതും ദൃശ്യങ്ങളില്‍ കാണാം. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് ഉദ്യോഗസ്ഥനെതിരേ ശക്തമായ പ്രതിഷേധമാണുയര്‍ന്നത്. തുടര്‍ന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ എഎസ്ഐയെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്ത് ഉത്തരവിട്ടത്. കുട്ടിയെ…
Read Moreതാമസം പ്രതിശ്രുത വരനുമായി ഒന്നിച്ച് ! ദിവ്യ ഭാരതിയുടെ ബന്ധു; മോഹന്‍ലാലിന്റെ നായികയുടെ വിശേഷങ്ങള്‍ അറിയാം…
മോഹന്‍ലാല്‍ നായകനായി 2015ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ലൈല ഓ ലൈല. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെട്ട ഈ ചിത്രം സംവിധാനം ചെയ്തത് ഹിറ്റ് മേക്കര്‍ ജോഷി ആയിരുന്നു. അമലപോള്‍ ആയിരുന്നു ചിത്രത്തിലെ നായിക. എന്നാല്‍ ചിത്രം ബോക്സോഫീസില്‍ പരാജയമായി.ഫൈന്‍കട്ട് എന്റര്ടൈന്മെന്റ്സ്, ആശിര്‍വാദ് സിനിമാസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരുന്നത്. ഗോപി സുന്ദര്‍ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രം മാക്സ് ലാബ് എന്റര്ടൈന്മെന്റ്സ് ആണ് പ്രദര്‍ശനത്തിന് എത്തിച്ചത്. മോഹന്‍ലാലിനും അമലപോളിനും പുറമെ സത്യരാജ്, രമ്യാ നമ്പീശന് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ബോളിവുഡ് നടി കൈനത്ത് അറോറ എന്ന ബോളിവുഡ് നടിയായിരുന്നു. ഗ്രാന്റ് മസ്തി എന്ന ബ്ലോക്ക് ബസ്റ്റര്‍ ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറി ശ്രദ്ധ നേടിയ കൈനത്തിന്റെ ലൈല ഓ ലൈലയിലെ പ്രകടനം ശ്രദ്ധിക്കപ്പെടുകയും താരത്തിന് നിരവധി ആരാധകര്‍ ഉണ്ടാവുകയും ചെയ്തിരുന്നു. മങ്കാത്ത,…
Read Moreബ്ലൗസില്ലാതെ അഭിനയിക്കണമെന്ന് സംവിധായകന് ഒരേ നിര്‍ബന്ധം ! ഒടുവില്‍ ഒരു രക്ഷയുമില്ലാതെ ശോഭന ചെയ്തത്…
മലയാളികളുടെ എക്കാലത്തെയും പ്രിയനടിമാരില്‍ ഒരാളാണ് ശോഭന. ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച അഭിനേത്രികളില്‍ ഒരാളും കൂടിയായ ശോഭന അറിയപ്പെടുന്ന നര്‍ത്തകി കൂടിയാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങി സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി ശോഭന ഒരു കാലത്ത് മിന്നിത്തിളങ്ങി. ശോഭനയുടെ സിനിമ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് ബാലു മഹേന്ദ്ര സംവിധാനം ചെയ്ത യാത്ര എന്ന ചിത്രത്തിലേത്. മമ്മൂട്ടിയായിരുന്നു ഈ സിനിമയില്‍ നായകന്. തുളസി എന്നായിരുന്നു യാത്രയിലെ ശോഭനയുടെ കഥാപാത്രത്തിന്റെ പേര്. ഈ കഥാപാത്രത്തിനായി ആദ്യം തീരുമാനിച്ച കോസ്റ്റ്യൂം ധരിക്കാന്‍ തനിക്ക് പറ്റില്ലെന്ന് ശോഭന തുറന്നു പറഞ്ഞിരുന്നു. ഇതേകുറിച്ച് തിരക്കഥാകൃത്തും സംവിധായകനുമായ ജോണ്‍ പോള്‍ ഒരിക്കല്‍ വെളിപ്പെടുത്തിരുന്നു. ജോണ്‍ പോളിന്റെ വാക്കുകള്‍ ഇങ്ങനെ…അന്ന് ഞാനും ബാലുമഹേന്ദ്രയും കഥ ചര്‍ച്ച ചെയ്യുമ്പോള്‍ ഹിന്ദി ചിത്രം മധുമതിയിലെ വൈജയന്തി മാലയുടെ കഥാപാത്രം ഞങ്ങളെ സ്വാധീനിച്ചിരുന്നു. കാടിന്റെ ഓരത്തുള്ള നാട്ടിന് പുറത്തുകാരിപ്പെണ്ണ്…
Read Moreപുരുഷന്മാർ ഒരിക്കലും അങ്ങനെ ചെയ്യാറില്ല; സാഹചര്യത്തിന്റെ സമ്മർദം കൊണ്ട് സ്ത്രീകൾ മൾട്ടി ടാസ്കറായിപ്പോകുന്നു; മനസ് തുറന്ന് നവ്യനായർ
ഞാൻ ഒരു കുലസ്ത്രീ ഒന്നുമല്ല. ഒരു സാധാരണ സ്ത്രീയാണ്. എന്റെ അമ്മ ഒരു സൂപ്പർ വുമൻ ആണ്. വീട്ടിലെ എല്ലാവരുടെയും കാര്യങ്ങൾ നോക്കിയിട്ട് സ്കൂളിൽ പഠിപ്പിക്കാൻ പോകുന്ന ഒരു ടീച്ചറായിരുന്നു അമ്മ. കുറെ കഴിഞ്ഞപ്പോൾ അമ്മയ്ക്ക് വയ്യാതെയായി. ഞാൻ അമ്മയോട് പറയും എന്തിനാണ് ഇങ്ങനെ ഉത്തരവാദിത്തങ്ങൾ എല്ലാം കൂടി ഏറ്റെടുക്കുന്നത്? ഒരു മനുഷ്യന് കഴിയുന്നത് ചെയ്താൽ പോരെ. പുരുഷന്മാർ ഒരിക്കലും അങ്ങനെ ചെയ്യാറില്ല. അവർ ഒരു ജോലി നന്നായിചെയ്യുമ്പോൾ, സ്ത്രീകൾ എത്രമാത്രം ജോലികൾ ചെയ്യാൻ കഴിയും എന്നാണു നോക്കുന്നത്. സ്ത്രീകൾക്ക് നന്നായി ചെയ്യാൻ കഴിയാഞ്ഞിട്ടല്ല, പക്ഷേ അവർക്ക് നൂറു കാര്യങ്ങൾ ഒരുമിച്ച് ചെയ്യാൻ ഉണ്ടാകും.സാഹചര്യത്തിന്റെ സമ്മർദം കൊണ്ട് സ്ത്രീകൾ മൾട്ടി ടാസ്കർ ആയിപോകുന്നതാണ്. -നവ്യ നായർ
Read Moreപൂവന്കോഴികള് കൂട്ടത്തോടെ പാഞ്ഞടുത്തു ! പേടിച്ചുവിറച്ച് കൊമ്പന്; ഒടുവില്‍ ലോറിയില്‍ കയറ്റിവിട്ടു…
പഴയന്നൂര്ന്മ ഭഗവതി ക്ഷേത്രോത്സവത്തിനെത്തിയ കൊമ്പന് ചിറ്റേപ്പുറത്ത് ശ്രീക്കുട്ടനെ വണ്ടി കയറ്റി മടക്കി വിട്ടു. കോഴികളെ കണ്ടു കൊമ്പന് വിരണ്ടതോടെയാണിത്. രണ്ടാം ഉത്സവ ദിനമായ തിങ്കളാഴ്ച രാവിലെ നടന്ന കാഴ്ചശീവേലിക്കിടെയാണു കൊമ്പന് കോഴികളെ കണ്ടു വിരണ്ടത്. ഭഗവതിയുടെയും പള്ളിപ്പുറത്തപ്പന്റെയും തിടമ്പേറ്റിയ രണ്ട് ആനകളാണു ശീവേലിക്കുണ്ടായിരുന്നത്. ക്ഷേത്ര പ്രദക്ഷിണത്തിനിടെ പൂവന് കോഴികള്‍ കൂട്ടത്തോടെ ആനകള്ക്കിടയിലൂടെയും മുന്നിലൂടെയുമൊക്കെയായി സൈ്വര വിഹാരം നടത്തുന്നുണ്ടായിരുന്നു. കോഴികള്‍ അടുത്തെത്തുമ്പോഴൊക്കെ ശ്രീക്കുട്ടന് എന്ന ആന ഭയന്ന് അസ്വസ്ഥത പ്രകടിപ്പിച്ചുകൊണ്ടിരുന്നു. ഭയപ്പെട്ട ആനയുടെ പ്രകടനങ്ങള്‍ കണ്ടു ഭക്തരും വിരണ്ടു. പലവട്ടം ആവര്‍ത്തിച്ചതോടെ തിടമ്പിറക്കി ആനയെ ലോറിയില്‍ കയറ്റി മടക്കി വിടുകയായിരുന്നു. പഴയന്നൂര്‍ ക്ഷേത്രത്തിലെ മുഖ്യ വഴിപാട് പൂവന് കോഴികള്‍. കാശി പുരാണപുരിയിലെ ഭഗവതിയെ ഭജിച്ചു പഴയന്നൂരിലേക്കു പുറപ്പെട്ട പെരുമ്പടപ്പു സ്വരൂപത്തിലെ ഒരു രാജാവിനൊപ്പം പൂവന് കോഴിയുടെ രൂപത്തില്‍ ഭഗവതി പുറപ്പെട്ടു വന്നെന്നാണ് ഐതിഹ്യം. വിഷ്ണു പ്രതിഷ്ഠ മാത്രമാണുണ്ടായിരുന്ന പഴയന്നൂര്‍…
Read Moreസ്റ്റേഷനില്‍ പരാതിയുമായെത്തിയ ആറുവയസുകാരന് പറഞ്ഞതു കേട്ട് കണ്ണുതള്ളി പോലീസുകാര്‍ ! സംഭവം ഇങ്ങനെ…
യുകെജി വിദ്യാര്‍ഥിയായ കാര്‍ത്തികേയന്റെ സാമൂഹിക പ്രതിബദ്ധതയെ അഭിനന്ദിക്കുകയാണ് ആളുകള്‍ ഒന്നടങ്കം ഇപ്പോള്‍. ആറുവയസുകാരന് പോലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ പോലീസുകാര്‍ ആദ്യമൊന്നമ്പരന്നു. പിന്നെ കാര്യം തിരക്കിയപ്പോളാണ് സംഗതിയുടെ കിടപ്പ് മനസ്സിലായത്. ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയിലെ യുകെജി വിദ്യാര്‍ഥിയായ കാര്‍ത്തികേയന്റെ പോലീസ് സ്റ്റേഷന് സന്ദര്‍ശനം വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. വെറുതെ സന്ദര്‍ശിക്കാനല്ല പലമനേരില് ആദര്‍ശ പ്രൈവറ്റ് സ്കൂള്‍ യുകെജി വിദ്യാര്‍ഥിയായ കാര്‍ത്തികേയനെന്ന സ്കൂള്‍ വിദ്യാര്‍ത്ഥിയായ പരാതിക്കാരന് പോലീസ് സ്റ്റേഷനിലെത്തിയത്. മറിച്ച് സാമൂഹ്യപ്രതിബദ്ധതയുള്ള വിഷയം പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് ഈ കുഞ്ഞുവിരുതനെത്തിയത്. തന്റെ സ്കൂളിന് സമീപത്തെ ഗതാഗത പ്രശ്നം പരിഹരിക്കണമെന്നായിരുന്നു ഈ കുഞ്ഞുമിടുക്കന്റെ ആവശ്യം. ആറുവയസുകാരന്റെ വരവില്‍ സ്റ്റേഷനിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ആദ്യമൊന്ന് അമ്പരന്നു, പക്ഷേ പിന്നീട് കാര്‍ത്തികേയനെ ചേര്‍ത്തുനിര്‍ത്തി സ്റ്റേഷന് സി.ഐ ഭാസ്കര്‍ വിവരങ്ങള്‍ ആരാഞ്ഞു. ”എന്റെ സ്കൂളിന് സമീപത്തെ റോഡ് നിറയെ കുണ്ടും കുഴിയുമാണ്. പോരാത്തതിന് റോഡിന് നടുവില്‍ ജെസിബി…
Read More