മലയാളത്തിലെ എക്കാലത്തെയും മികച്ച ക്യാമ്പസ് ചിത്രങ്ങളിലൊന്നാണ് ലാല്‍ജോസ് ഒരുക്കിയ ക്ലാസ്മേറ്റ്സ്. 2006ല്‍ ആയിരുന്നു ചിത്രം റിലീസ് ആയത്.ജെയിംസ് ആല്‍ബര്‍ട്ടിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ഈ ചിത്രം നേടിയത് ലാല്‍ ജോസിന്റെ കരിയറിലെ തന്നെ ഏറ്റവും തിളക്കമുള്ള വിജയമായിരുന്നു. മലയാളത്തിലെ യുവ താരങ്ങളായ പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത്, നരേന്, കാവ്യാ മാധവന്, രാധിക, ബാലചന്ദ്രമേനോന്, ജഗതി ശ്രീകുമാര്‍ തുടങ്ങിയവര്‍ ആയിരുന്നു പ്രധാന വേഷങ്ങളില്‍ എത്തിയത്. ഈ സിനിമയിലെ ഗാനങ്ങളും ജനങ്ങള്‍ ഏറ്റെടുത്തതാണ്. ഇപ്പോഴിതാ സിനിമയ്ക്ക് പിന്നിലെ അറിയാകഥകളെക്കുറിച്ചുള്ള ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ശേഷം കാഴ്ചയില്‍ ക്ലാസ്മേറ്റ്സ് എന്ന തലക്കെട്ടോടെ ഏഷ്യാനെറ്റിന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച പഴയ ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. േ സാഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന കുറിപ്പിന്റെ ചുരുക്ക രൂപം ഇങ്ങനെ…ഇന്നേവരെ ക്യാമ്പസ് ചിത്രം സംവിധാനം ചെയ്തിട്ടില്ലാത്ത ലാല്‍ ജോസ് കഥയുടെ വ്യത്യസ്തമാര്‍ന്ന അവതരണം…
Read MoreCategory: Today’S Special
‘പോടാ’ എന്നു വിളിച്ചതിന് മൂന്നര വയസുകാരനെ കെട്ടിയിട്ട് മര്‍ദ്ദിച്ച് അങ്കണ്‍വാടി ആയ ! മുളകു തേക്കാന്‍ ശ്രമം…
നിസ്സാരകാരണത്തിന് മൂന്നരവയസുകാരനെ അങ്കണ്‍വാടി ആയ കെട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി. കണ്ണൂര്‍ കിഴുന്നപ്പാറയിലാണ് സംഭവം. മുഹമ്മദ് ബിലാല്‍ എന്ന കുട്ടിക്കാണ് മര്‍ദ്ദനമേറ്റത്. കുട്ടിയുടെ പിതാവ് ചൈല്‍ഡ് ലൈനിലാണ് പരാതി നല്‍കിയത്. ബേബി എന്ന് പേരുള്ള ആയക്കെതിരെയാണ് പരാതി. ‘പോടാ എന്ന് വളിച്ചതിനാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്ന് കുട്ടിയുടെ പിതാവ് പറയുന്നു. നേരത്തെയും ഇവര്‍ കുട്ടിയെ മര്‍ദ്ദിച്ചിരുന്നുവെന്നും മറ്റൊരിക്കല്‍ കുട്ടിയെ മുറിയില്‍ പൂട്ടിയിട്ടിരുന്നുവെന്നും പിതാവ് വ്യക്തമാക്കി. കൂടാതെ കുട്ടിയുടെ ദേഹത്ത് തേയ്ക്കാനായി ആയ പച്ചമുളക് കരുതി വച്ചിരുന്നതായും പരാതിയില്‍ പറയുന്നു. വൈകീട്ട് അങ്കണ്‍വാടി വിട്ടു വന്നതിന് ശേഷം കുട്ടിയുടെ മാതാവ് കൈ പിടിച്ച സമയത്ത് കൈ വേദനിക്കുന്നതായി കുട്ടി പറഞ്ഞതോടെയാണ് സംഭവം അറിയുന്നത്. കുട്ടിയുടെ മാതാവും മാതാവിന്റെ ജ്യേഷ്ഠ സഹോദരിയും കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. കൈ കെട്ടിയിട്ട് അടിച്ചതായാണ് കുട്ടി പറഞ്ഞത്. പരിശോധിച്ചപ്പോള്‍ അടിയേറ്റതിന്റെ പാടുകള്‍ ശരീരത്തിലുണ്ടായിരുന്നു. ഇവരുടെ ബന്ധു തന്നെയായ മറ്റൊരു…
Read Moreപുട്ട് കുടുംബബന്ധങ്ങളെ തകര്‍ക്കും…മൂന്നാം ക്ലാസുകാരന് സംശയമില്ല
സ്വന്തം ലേഖകന്‍കോഴിക്കോട്: കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് പുട്ട്. മലയാളിയുടെ പ്രഭാതഭക്ഷണ ലിസ്റ്റില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന പുട്ട് പക്ഷേ ബന്ധങ്ങള്‍ തന്നെ ഇല്ലാതാക്കിയേക്കാമെന്നാണ് മുക്കത്തെ ഒരു മൂന്നാം ക്ലാസുകാരന്റെ കുറിപ്പ്. ഇഷ്ടമല്ലാത്ത ഭക്ഷണത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കാനായിരുന്നു പരീക്ഷയ്ക്ക് വന്ന ചോദ്യം. അതിനാണ് തനിക്ക് പുട്ട് ഇഷ്ടമല്ലാത്തതിന്റെ കാരണവും വിദ്യാര്‍ഥി രസകരമായി എഴുതിയിരിക്കുന്നത്. ഉത്തരകടലാസ് നടന് ഉണ്ണിമുകുന്ദന് ഉള്‍പ്പെടെയുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ പുട്ട് കേറിയങ്ങ് കൊളുത്തിയിരിക്കുകയാണ്.‘എനിക്ക് ഇഷ്ടമല്ലാത്ത ഭക്ഷണം പുട്ടാണ്. കേരളീയഭക്ഷണമായ പുട്ട് അരികൊണ്ടാണ് തയ്യാറാക്കുന്നത്. ഇത് തയ്യാറാക്കാന്‍ വളരെ എളുപ്പമായതിനാല്‍ എല്ലാ ദിവസവും രാവിലെ അമ്മ ഇത് തന്നെയാണ് ഉണ്ടാക്കുന്നത്. ഉണ്ടാക്കി അഞ്ച് മിനിട്ട് കഴിഞ്ഞാല്‍ പുട്ട് പാറ പോലെയാകും. പിന്നെ എനിക്കത് കഴിക്കാന്‍ കഴിയില്ല’. വിദ്യാര്‍ഥി പറയുന്നു. വേറെ എന്തെങ്കിലും ഭക്ഷണം ഉണ്ടാക്കി തരാന്‍ പറഞ്ഞാല്‍ അമ്മ അത് ചെയ്യില്ല. അപ്പോള്‍ ഞാന്‍…
Read Moreമകനും അതേ കാര്യങ്ങള്‍ തുടര്‍ന്നു…മോളോട് അവളുടെ താല്പര്യങ്ങളെ ചോദിച്ചറിഞ്ഞു ! റാണി നൗഷാദിന്റെ കുറിപ്പ് വൈറലാകുന്നു…
തന്റെ പിതാവിനെക്കുറിച്ച് റാണി നൗഷാദ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. താന്‍ ജീവിതത്തില്‍ കണ്ട ആദ്യ ഫെമിനിസ്റ്റ് വാപ്പച്ചിയായിരുന്നു എന്നാണ് റാണി പറയുന്നത്. ഉമ്മയുമായുള്ള വിവാഹശേഷം ഉമ്മയ്ക്ക് പിന്നെയും പഠിക്കണമെന്ന് ആഗ്രഹം പറഞ്ഞപ്പോള്‍ ഒപ്പം നിന്നു സപ്പോര്‍ട്ട് ചെയ്യുകയും, ഉമ്മയെ സ്വന്തം കാലില്‍ സ്വന്തം വരുമാനത്തില്‍ നില്ക്കാന് പ്രേരിപ്പിക്കുകയും ചെയ്തു…. പത്താം വയസ്സില്‍ വയസറിയിച്ച നാളിലെ സങ്കടങ്ങള്‍ക്ക് മറുപടിയായി വാപ്പച്ചി പറഞ്ഞ ഒരു സ്റ്റേറ്റ്മെന്റ് ഉണ്ട്. അതിനോളം ധൈര്യം ജീവിതത്തില്‍ ഇന്നോളം കിട്ടിയിട്ടില്ല…. എന്റെ പൊന്നുമോള് ഇപ്പോഴാണ് ഒരു പെണ്‍കുട്ടിയായത്, അതുകൊണ്ട് അഭിമാനത്തോടെയാണ് വളരേണ്ടത് എന്ന്…! റാണിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം…ജീവിതത്തില്‍ കണ്ട ആദ്യ ഫെമിനിസ്റ്റ് വാപ്പച്ചിയായിരുന്നു… ഉമ്മയുമായുള്ള വിവാഹശേഷം ഉമ്മയ്ക്ക് പിന്നെയും പഠിക്കണമെന്ന് ആഗ്രഹം പറഞ്ഞപ്പോള്‍ ഒപ്പം നിന്നു സപ്പോര്‍ട്ട് ചെയ്യുകയും, ഉമ്മയെ സ്വന്തം കാലില്‍ സ്വന്തം വരുമാനത്തില്‍ നില്ക്കാന് പ്രേരിപ്പിക്കുകയും ചെയ്തു… പത്തു നാല്‍പ്പത്…
Read Moreവിവാഹത്തിന് വീട്ടുകാരുടെ സമ്മതം ! ചിന്പു-നിധി വിവാഹം അടുത്ത മാസം; . ഇപ്പോൾ ഇരുവരും ലിവിംഗ് ടുഗെദറിലാണെന്നു വിവരം
താരങ്ങളായ ചിന്പുവും നിധി അഗർവാളും ഉടൻ വിവാഹിതരാകുമെന്നു റിപ്പോർട്ടുകൾ. വിവാഹത്തിന് ഇരു വീട്ടുകാരും സമ്മതം മൂളിയതോടെ ചിന്പുവിന്റെ വീട്ടിലേക്കു താമസം മാറിയെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ഇപ്പോൾ ഇരുവരും ലിവിംഗ് ടുഗെദറിലാണെന്നാണു വിവരം നടി നിധി അഗര്‍വാളും ചിമ്പുവും തമ്മിലുള്ള സൗഹൃദവും പ്രണയവുമാണ് ഈ വാർത്ത പ്രചരിക്കാൻ കാരണം. ഒന്നിച്ച് അഭിനയിച്ചത് മുതലാണ് ഇരുവരും പ്രണയത്തിലായത്. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിന്പുവും നിധിയും അടുത്ത മാസം തന്നെ വിവാഹം കഴിച്ചേക്കുമെന്നാണ് പറയുന്നത്. തമിഴ് സിനിമാ ലോകം ആകാംഷയോടെ കാത്തിരിക്കുകയാണ് ചിമ്പുവിന്റെ വിവാഹത്തിന് വേണ്ടി. നടി തൃഷ കൃഷ്ണന്, നയൻതാര, ഹൻസിക തുടങ്ങി പലരുടെയും പേരിനൊപ്പം നടന് ഗോസിപ്പുകളില്‍ നിറഞ്ഞ് നിന്നിരുന്നു. അധികം വൈകാതെ മകന്റെ വിവാഹം നടത്തണമെന്ന് ചിമ്പുവിന്റെ വീട്ടുകാരുടെ താല്പര്യമാണ് നിരന്തരം വാര്‍ത്തകള്‍ക്ക് കാരണമായത്. ഒടുവില്‍ നിധി അഗര്വാളുമായിട്ടുള്ള ബന്ധം പുറംലോകം അറിഞ്ഞതോടെ പാപ്പരാസികള്‍…
Read Moreകളി കാര്യമായി ! പത്തി വിടര്‍ത്തി നിന്ന മൂന്നു മൂര്‍ഖന്‍ പാമ്പുമായി അഭ്യാസം നടത്തിയ യുവാവിന് സംഭവിച്ചത്;വീഡിയോ കാണാം…
സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ചെയ്യുന്ന കാര്യങ്ങള്‍ പലപ്പോഴും അപകടം ക്ഷണിച്ചു വരുത്താറുണ്ട്. ഇത്തരത്തില്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകാന്‍ മൂന്ന് മൂര്‍ഖന്‍ പാമ്പുകളെ വച്ച് അഭ്യാസപ്രകടനം കാണിച്ച യുവാവിനാണ് ഇപ്പോള്‍ അപകടം സംഭവിച്ചിരിക്കുന്നത്. സര്സിയിലെ മാസ് സെയ്ദിനാണ് പാമ്പിന്റെ കടിയേറ്റത്. ഇതിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ഐഎഫ്എസ് ഓഫിസറായ സുശാന്ത നന്ദയും സെയ്ദിന്റെ വിഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ‘മൂര്‍ഖന്‍ പാമ്പുകളെ കൈകാര്യം ചെയ്യുന്ന ഭയാനകമായ രീതി’ എന്നാണ് അദ്ദേഹം വീഡിയോയ്ക്കൊപ്പം കുറിച്ചത്. പത്തി വിടര്‍ത്തി നില്ക്കുന്ന പാമ്പുകളുടെ മുന്നിലിരുന്ന് സെയ്ദ് കാലും കൈയും ആട്ടുകയും അശ്രദ്ധയോടെ ഒരു പാമ്പിന്റെ വാലില്‍ പിടിച്ച് വലിക്കുന്നതും വിഡിയോയില്‍ വ്യക്തമാണ്. അകലം പാലിക്കാതെയിരുന്ന സെയ്ദിന്റെ കാല്‍മുട്ടില്‍ പാമ്പ് കടിച്ചുപിടിച്ചു. കടിയേറ്റ സെയ്ദ് ഉടന്‍തന്നെ എഴുന്നേറ്റ് പാമ്പിനെ വലിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നിലവില്‍ സെയ്ദ് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് സ്നേക്ബൈറ്റ് ഹീലിങ് ആന്‍ഡ് എജ്യുക്കേഷന്‍…
Read Moreകാശ്മീര്‍ ഫയല്‍സിനെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കണം ! പ്രധാനമന്ത്രിയോട് ആവശ്യമുന്നയിച്ച് കോണ്‍ഗ്രസ് മുഖ്യമന്ത്രി…
കാശ്മീര്‍ ഫയല്‍സ് സിനിമയെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്രത്തിനോട് ആവശ്യപ്പെട്ട് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്. ബിജെപി മുഖ്യമന്ത്രിമാര്‍ പലരും ഈ ആവശ്യം മുമ്പ് ഉന്നയിച്ചിരുന്നുവെങ്കിലും ആദ്യമായാണ് ഒരു ബിജെപി ഇതര മുഖ്യമന്ത്രി ഈ ആവശ്യവുമായി മുമ്പോട്ടു വരുന്നത്. കേരളത്തിലെ കോണ്‍ഗ്രസ് അടക്കം ചിത്രത്തിന്റെ ഉള്ളടക്കത്തെ ചോദ്യം ചെയ്തു രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തെ പിന്തുണച്ച് കോണ്‍ഗ്രസ് മുഖ്യമന്ത്രി രംഗത്തുവന്നിരിക്കുന്നത്. സംസ്ഥാനത്തെ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഒപ്പം സിനിമ കാണുമെന്നും ഭൂപേഷ് ബാഗല് ട്വിറ്ററില്‍ കുറിച്ചു. കോണ്‍ഗ്രസ് സര്‍ക്കാര്‍ ചിത്രം ആളുകള്‍ കാണുന്നത് തടയുകയാണെന്നും തീയേറ്ററുകള്‍ ടിക്കറ്റ് വില്‍ക്കുന്നത് തടയുകയാണെന്നും ബിജെപി എംഎല്‍എ ബ്രിജ്മോഹന്‍ അഗര്‍വാള്‍ ആരോപിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം വന്നിരിക്കുന്നത്. ‘കശ്മീര്‍ ഫയല്‍സിന്റെ നികുതി ഒഴിവാക്കണമെന്ന് ബിജെപി എംഎല്‍എമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സിനിമയൈ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിക്കുന്നു’ ബാഗല് ട്വിറ്ററില്‍…
Read Moreപാര്‍സലിന് 40 പൈസ അധികം ഈടാക്കിയെന്ന് ആരോപിച്ച് റസ്റ്ററന്റിനെതിരേ ഹര്‍ജി ! പരാതിക്കാരന് 4000 രൂപ പിഴ വിധിച്ച് കോടതി…
ഭക്ഷണം പാഴ്സലാക്കി വാങ്ങിയപ്പോള്‍ 40 പൈസ അധികം ഈടാക്കിയെന്നാരോപിച്ച് റസ്റ്ററന്റിനെതിരേ ഹര്‍ജി നല്കിയ ഉപഭോക്താവിന് 4000 രൂപ പിഴയിട്ട് കോടതി. ബംഗളൂരു സ്വദേശിയായ മൂര്‍ത്തിക്കാണ് ഉപഭോക്തൃ കോടതി പിഴ വിധിച്ചത്. പ്രശസ്തിക്കുവേണ്ടി കോടതിയുടെ സമയം പാഴാക്കിയെന്ന് വിലയിരുത്തിയാണ് ഹര്ജിക്കാരന് പിഴയിട്ടത്. 2021 മേയ് 21-ന് മൂര്‍ത്തി സെന്‍ട്രല്‍ സ്ട്രീറ്റിലെ റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം പാഴ്സല്‍ വാങ്ങി. 265 രൂപയുടെ ബില്ലാണ് നല്‍കിയത്. നിരക്ക് 264.60 രൂപയായിരുന്നു. ഇതേക്കുറിച്ച് ജീവനക്കാരോട് ചോദിച്ചിട്ട് തൃപ്തികരമായ മറുപടി ലഭിക്കാത്തതിനാല്‍ റസ്റ്ററന്റിനെതിരേ ഉപഭോക്തൃ കോടതിയില്‍ പരാതി നല്കി. ഒരു രൂപ നഷ്ടപരിഹാരം വേണമെന്നായിരുന്നു പരാതിക്കാരന്റെ ആവശ്യം. സംഭവം മാനസികാഘാതമുണ്ടാക്കിയെന്നും പരാതിയില്‍ പറഞ്ഞു. സര്‍ക്കാര്‍ നിയമപ്രകാരം 50 പൈസയില്‍ മുകളിലുള്ള തുക ഒരു രൂപയാക്കാമെന്ന് കോടതി വിലയിരുത്തി. തുടര്‍ന്നാണ് പരാതിക്കാരന് 4000 രൂപ പിഴ വിധിച്ചത്. 30 ദിവസത്തിനകം 2000 രൂപ റെസ്റ്റോറന്റിനും 2000…
Read Moreപുടിനെ നേരിടാന്‍ താന്‍ ഒറ്റയ്ക്കു മതിയെന്ന് ഇലോണ്‍ മസ്ക് ! ലോക കോടീശ്വരന് പറയുന്നതിങ്ങനെ…
ഇന്ന് ലോകത്തു നടക്കുന്ന ഒട്ടുമിക്ക വിഷയങ്ങളിലും അഭിപ്രായമുള്ള വ്യക്തിയാണ് ലോക കോടീശ്വരന് ഇലോണ്‍ മസ്ക്. രാജ്യാന്തര വിഷയങ്ങള്‍ മുതല്‍ ക്രിപ്റ്റോ കറന്‍സി വരെയുള്ള നിരവധി കാര്യങ്ങളില്‍ അഭിപ്രായ പ്രകടനങ്ങളുമായി മസ്ക് നിറഞ്ഞു നില്ക്കുന്നു. ഇതില്‍ പലതും വിവാദങ്ങളാകുമെന്നത് വേറെ കാര്യം. യുക്രെയ്നും റഷ്യയുമായി യുദ്ധം കനത്തു നില്ക്കുന്ന ഈ സമയത്ത് മസ്ക് ഒരൊന്നൊന്നര വെല്ലുവിളി നടത്തിയിരിക്കുയാണ്. അതും സാക്ഷാല്‍ വ്ളാദിമിര്‍ പുടിനെ. താനുമായി ഒറ്റയ്ക്കൊറ്റയ്ക്ക് ഇടികൂടി അങ്കം കുറിക്കാനുണ്ടോയെന്നാണു പുട്ടിനെ മസ്ക് വെല്ലുവിളിച്ചിരിക്കുന്നത്. പുട്ടിന് തോറ്റാല്‍ യുക്രെയ്നില്‍ നിന്നു റഷ്യന്‍ സേന തിരികെപ്പോകണം. എന്താ, നിങ്ങള്‍ പോരാട്ടത്തിനുണ്ടോ? മസ്ക് ചോദിക്കുന്നു. മസ്കിന്റെ വെല്ലുവിളി താമസിയാതെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ശ്രദ്ധേയമായ പ്രതികരണങ്ങളുമായി വന്നതില്‍ റഷ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ മേധാവിയായ ഡിമിത്രി റോഗസിനുമുണ്ട്. പുട്ടിനെ ഒക്കെ എതിരിടാന്‍ താന്‍ വളര്‍ന്നിട്ടില്ലെന്നും പറ്റുമെങ്കില്‍ ആദ്യം തന്നെ അടിച്ചുതോല്‍പിക്കാനും റോഗോസിന്‍ ഇലോണ്‍…
Read Moreഎയര്‍പോര്‍ട്ടിലെ ജോലിയോടു സലാം പറഞ്ഞ് ഫുഡ് ഡെലിവറി ! ഇപ്പോള്‍ നേടുന്നത് ലക്ഷങ്ങള്‍ എന്ന് യുവതി…
മുഖ്യജോലിയ്ക്കൊപ്പം പാര്‍ട്ട് ടൈം ജോലികള്‍ ചെയ്ത് കുടുംബം പുലര്‍ത്തുന്ന നിരവധി ആളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. ചിലപ്പോഴെങ്കിലും പ്രധാന ജോലിയെക്കാള്‍ വരുമാനം ചെറിയ ജോലികളില്‍ നിന്ന് ലഭിയ്ക്കാം. അറ്റ്ലാന്റ മാര്ട്ടിന് എന്ന യുവതിയുടെ അനുഭവം ഇത്തരത്തിലുള്ളതാണ്. ഒരു ഫ്ലൈറ്റ് ഡിസ്പാച്ചറായിരുന്നു അറ്റ്ലാന്റ. എന്നാല്‍ ഈ ജോലിയില്‍ നിന്ന് വേണ്ടത്ര വരുമാനം കിട്ടാതെ വന്നതോടെ മറ്റ് ജോലികള്‍ അറ്റ്ലാന്റ അന്വേഷിയ്ക്കാന്‍ തുടങ്ങി. 2019 ജൂലൈയില്‍ ഒരു ഡെലിവറി ഡ്രൈവറായി അവള് ജോലി ആരംഭിച്ചു. രണ്ട് വര്‍ഷത്തിന് ശേഷം അവള്‍ക്ക് തന്റെ എയര്‍പോര്‍ട്ട് ജോലി ഉപേക്ഷിച്ചു. ഇപ്പോള്‍ ആഴ്ചയില്‍ 1,000 പൗണ്ട് അതായത് 1,00,082 രൂപയാണ് 21-കാരിയായ അറ്റ്ലാനയുടെ വരുമാനം. ദിവസം 11 മണിക്കൂര്‍ വരെയാണ് അറ്റ്ലാന്റ ജോലി ചെയ്യുന്നത്. ഒരു കുട്ടിയുടെ അമ്മയായ അറ്റ്ലാന്റ മകള്‍ ജനിക്കുന്നതിന് മുമ്പ് തന്നെ ഗാറ്റ്വിക്ക് വിമാനത്താവളത്തില്‍ ജോലിയ്ക്ക് കയറിയിരുന്നു. പ്രസവാവധിയിലായിരിക്കുമ്പോള്‍ ഡെലിവറി ജോലികള്‍…
Read More