വാഹന നമ്പറിന് സ്ഥാനത്ത് നാഗര്‍കോവിലില്‍ എംഎല്‍എയുടെ കൊച്ചുമകനെന്ന് ബോര്‍ഡ് വെച്ച ബൈക്കില്‍ കറങ്ങുന്ന യുവാവിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നാഗര്‍ കോവിലില്‍ എംഎല്‍എ എം ആര് ഗാന്ധിയുടെ കൊച്ചുമകനെന്നാണ് നമ്പര്‍ പ്ലേറ്റിലുളളത്. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ നാഗര്‍കോവില്‍ മണ്ഡലത്തിലെ ബിജെപിയുടെ എംഎല്‍എയാണ് എം ആര് ഗാന്ധി. എന്നാല്‍ ഗാന്ധി എന്നാല്‍ വിവാഹിതനല്ലെന്നതാണ് വസ്തുത. 1980 മുതല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എം ആര് ഗാന്ധി തുടര്‍ച്ചയായി ആറ് തവണ തോറ്റു. 2021 ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ നാഗര്‍കോവിലില്‍ വിജയം നേടിയാണ് നിയമസഭയിലെത്തിയത്. ലളിതമായ ജീവിതം നയിക്കുന്ന ഗാന്ധി ജുബ്ബയും ധോതിയും മാത്രമാണ് ധരിക്കുക. പാദരക്ഷകള്‍ ധരിക്കാതെയാണ് സഞ്ചാരം. ഇതുകൊണ്ടുതന്നെ അവിവാഹിതനായ ഗാന്ധിയുടെ ചെറുമകനെന്ന പേരില്‍ സഞ്ചരിക്കുന്ന യുവാവാരെന്ന് സോഷ്യല്‍മീഡിയയിലുടനീളം ചോദ്യം ഉയര്‍ന്നത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ആളെ കണ്ടെത്തിയത്. എം ആര് ഗാന്ധിയുടെ…
Read MoreCategory: Today’S Special
ശ്ശെ…അതിനോടൊന്നും താല്പര്യമില്ല ! പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി കൃതിക പ്രദീപ്…
ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് കൃതിക പ്രദീപ്. ആദി, ആമി, കുഞ്ഞെല്‍ദോ, മന്ദാരം, കൂദാശ അടക്കം 15ല്‍ അധികം ചിത്രങ്ങളില്‍ ഇതിനോടകം നടി അഭിനയിച്ചിട്ടുണ്ട്. അഭിനയത്തില്‍ മാത്രമല്ല ഗാനാലാപനത്തിലും കഴിവ് തെളിയിച്ച താരമാണ് കൃതിക.അതേ സമയം മലയാളത്തിന്റെ പ്രിയഗായകന് എംജി ശ്രീകുമാര്‍ അവതാരകനായ പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുക്കവെ നടി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. ഭാവിവരനെ ക്കുറിച്ച് ചോദിച്ചുള്ള ചോദ്യങ്ങള്‍ക്കും കൃതിക കൃത്യമായ മറുപടി പറഞ്ഞിരുന്നു. കൃതികയുടെ വാക്കുകള്‍ ഇങ്ങനെ… എനിക്ക് പ്രണയമൊന്നുമില്ല, അതിനോടൊന്നും താല്പര്യമില്ല ഇപ്പോള്‍. ഡോക്ടര്‍ ആവണമെന്നായിരുന്നു ആദ്യം ആഗ്രഹിച്ചത്. പിന്നീടാണ് സൈക്കോളജിയിലേക്ക് തിരിഞ്ഞത്. ചേച്ചി കീര്‍ത്തനയാണ് നീ സൈക്കോളജിസ്റ്റ് ആയാല്‍ നന്നായിരിക്കുമെന്ന് പറഞ്ഞത്. നല്ലൊരു സിംഗറായാല് നല്ലതാണെന്നും കൃതിക പറയുന്നു. സൈക്കോളജിസ്റ്റ് ആയാല്‍ ഭാവിവരന് പ്രശ്നമാവുമോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു പറഞ്ഞത്. ഏഴാമത്തെ വയസ്സിലാണ് സംഗീതം…
Read Moreമീശമാധവനിലെ പട്ടാളം പുരുഷുവിനെ മറക്കാന്‍ കഴിയുമോ ? മൂന്നു പതിറ്റാണ്ട് സിനിമയില്‍ നിറഞ്ഞു നിന്ന താരത്തിന് സംഭവിച്ചത്…
മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളിലൊന്നാണ് ദിലീപിനെ നായകനാക്കി ലാല്‍ജോസ് സംവിധാനം ചെയ്ത മീശമാധവന്. ചിത്രത്തിലെ പട്ടാളം പുരുഷുവിനെ മറക്കാന്‍ പ്രേക്ഷകര്‍ക്ക് ഒരിക്കലുമാവില്ല.പുരുഷു എന്നെ അനുഗ്രഹിക്കണം എന്ന ഡയലോഗ് ഇന്നും ട്രോളുകളില്‍ പറന്നു കളിക്കുന്നുണ്ട്. കടുത്തുരുത്തി ജെയിംസ് എന്ന നടന് ആയിരുന്നു പട്ടാളം പുരുഷുവായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്.ഒരുപക്ഷെ പലര്‍ക്കും ഈ പേര് അത്ര സുപരിചിതമല്ലെങ്കിലും കടുത്തുരുത്തി ജെയിംസ് അവതരിപ്പിച്ച കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ മറക്കാനിടയില്ല. 1976 മുതല്‍ 2006 വരെ മുപ്പതുവര്‍ഷ കാലം ജെയിംസ് മലയാള സിനിമയില്‍ നിറഞ്ഞു നിന്നു. നായകന്മാരുടെ സുഹൃത്തായും വില്ലനായും ഹാസ്യതാരമായുമൊക്കെ ജയിംസ് നിരവധി കഥാപാത്രങ്ങളെയാണ് മലയാളികള്‍ക്ക് സമ്മാനിച്ചത്. ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത മോഹിനിയാട്ടം ആയിരുന്നു അദ്ദേഹം അഭിനയിച്ച ആദ്യ സിനിമ. ചെറിയൊരു കഥാപാത്രമായിട്ടാണ് ജെയിംസ് സിനിമയില്‍ അഭിനയിച്ചത്. പിന്നീട് വിന്‍സെന്റ് സംവിധാനം ചെയ്ത അഗ്നിനക്ഷത്രം എന്ന സിനിമയിലും മികച്ച ഒരു കഥാപാത്രമായി…
Read Moreചില്ല് ഗ്ലാസ് സെക്സ് ടോയ് ആക്കി യുവതി ! മൂത്രാശയത്തില്‍ കുടുങ്ങിക്കിടന്നത് നാലു വര്‍ഷം;ഡോക്ടര്‍മാര്‍ പറയുന്നത്…
ലൈംഗികാവശ്യങ്ങള്‍ക്കായി സെക്സ് ടോയ്സ് ഉപയോഗിക്കുന്ന നിരവധി ആളുകളുണ്ട്. ഇവയെല്ലാം തന്നെ ഏറെ പരീക്ഷണങ്ങള്‍ക്കും പരിശോധനകള്‍ക്കുമെല്ലാം ശേഷമാണ് വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇവയുടെ ഉപയോഗം എപ്പോഴും സുരക്ഷിതമായിരിക്കും. എന്നാല്‍ ചിലര്‍ പ്രത്യേക മനോനിലയുള്ളവര്‍ നമ്മുടെ ചുറ്റുപാടുമുള്ള വസ്തുക്കളില്‍ സെക്സ് ടോയിയുടെ സാധ്യത കണ്ടെത്തുന്നു. പലപ്പോഴും ഇത് വലിയ തോതിലുള്ള സങ്കീര്‍ണതകളിലേക്കും അപകടത്തിലേക്കുമെല്ലാം വ്യക്തികളെ നയിച്ചേക്കാം. അത്തരമൊരു സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ടുണീഷ്യയില്‍ നിന്നുള്ള നാല്പത്തിയഞ്ചുകാരിയായ ഒരു സ്ത്രീ മൂത്രാശയ അണുബാധയാണെന്ന സംശയത്തിലാണ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. ഇടവിട്ട് മൂത്രം പോകുന്നു, വേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ഇവര്‍ ഡോക്ടര്‍മാരെ സമീപിച്ചത്. എന്നാല്‍ സ്കാനിംഗ് പരിശോധനയിലൂടെ ഇവരുടെ മൂത്രാശയത്തില്‍ എന്തോ കുടുങ്ങിക്കിടക്കുന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു. മൂത്രത്തില്‍ കല്ലോ വലിയ മുഴയോ ആകാം ഇതെന്നായിരുന്നു ഡോക്ടര്‍മാരുടെ നിഗമനം. എന്നാല്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തപ്പോഴാണ് ഇത് ചില്ലിന്റെ ഗ്ലാസ് ആണെന്ന് വ്യക്തമായത്. നാല് വര്‍ഷത്തോളമായി…
Read Moreലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന ബഹുമതി നിലനിർത്തി ഫിൻലൻഡ്; സന്തോഷത്തിൽ ഇന്ത്യയുടെ സ്ഥാനം ഞെട്ടിക്കുന്നത്
ഹെൽസിങ്കി: 2022ലെ വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട് പ്രകാരം 146 രാജ്യങ്ങളുടെ പട്ടികയില്‍ ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യം ഇക്കുറിയും ഫി ൻലൻഡിനാണ്. വടക്കന്‍ യൂറോപ്പിലെ കൊച്ചുരാജ്യമായ ഫിന്‍ലന്‍ഡ് തുടർച്ചയായി അഞ്ചാം വട്ടമാണ് തെരഞ്ഞെടുക്കപ്പെടുന്നത്. സൗകര്യങ്ങളുടെ കാര്യത്തിലും ജീവിത നിലവാരത്തിന്റെ കാര്യത്തിലും മുന്‍പന്തിയിലാണ് ഫിന്‍ലന്‍ഡ്. ഫിൻലൻഡിന് തൊട്ടുപിന്നിലുള്ള സ്ഥാനങ്ങളിലായി ഡെൻമാർക്ക്, ഐസ്ലന്ഡ്, സ്വിറ്റ്സർലൻഡ്, നെതർലാൻഡ്സ്, ലക്സംബർഗ്, സ്വീഡൻ, നോർവേ, ഇസ്രയേൽ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളാണ് ലിസ്റ്റിലുള്ളത്. അഫ്ഗാനിസ്ഥാനിലാണ് ഏറ്റവും അസന്തുഷ്ടരായ ജനങ്ങളുള്ളത്. ലെബനോനും സിംബാബ്വെയുമാണ് അ ഫ്ഗാന് തൊട്ടുപിറകിലുള്ളത്. ഇന്ത്യ ഇക്കുറി 136-ാം സ്ഥാനത്താണ്. ബംഗ്ലാദേശ് (94) പാക്കിസ്ഥാൻ (121), ശ്രീലങ്ക (127), മ്യാൻമർ (126) എന്നിങ്ങനെയാണ് ഇന്ത്യയുടെ അയൽരാജ്യങ്ങളുടെ സ്ഥാനം. ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നാണെങ്കിലും, സന്തോഷത്തിന്റെ കാര്യത്തില്‍ അമേരിക്ക പതിനാറാം സ്ഥാനത്താണ്. 146 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ ജനങ്ങള്‍ സ്വന്തം അവസ്ഥകളില്‍ എത്രത്തോളം സന്തോഷവാന്മാരാണ് എന്നായിരുന്നു…
Read Moreകോഴിയെ തിന്നാൻ വന്ന പുലി കുടുങ്ങി ! കഴിഞ്ഞ ദിവസം ഇതേ വീട്ടിലെത്തി കോഴിയെ പിടിച്ചിരുന്നു…
പാലക്കാട്: ധോണിയിൽ ജനവാസ മേഖലയിലിറങ്ങി ഭീതി പടർത്തിയ പുലി കുടുങ്ങി.വനം വകുപ്പ് സ്ഥാപിച്ച കുട്ടിലാണ് പുലി കുടുങ്ങിയത്. വെട്ടം തടത്തിൽ ടി ജി മാണിയുടെ വീട്ടിൽ സ്ഥാപിച്ച കൂട്ടിൽ ആണ് പുലർച്ചയോടെ പുലി കുടുങ്ങിയത്. കഴിഞ്ഞ ദിവസം ഇതേ വീട്ടിലെത്തി പുലി കോഴിയെ പിടിച്ചിരുന്നു. തുടർന്നാണ് പുലിയുടെ സാന്നിധ്യം ഈ പരിസരത്ത് തന്നെ ഉണ്ടെന്ന് മനസിലാക്കി വനംവകുപ്പ് കൂട് സ്ഥാപിച്ചത്.പുലി കുടുങ്ങിയതോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പുലിക്കൂട് വനപാലകർ സ്ഥലത്തു നിന്ന് മാറ്റി. പുലിക്കൂട് നീക്കുന്നതിനിടെ ഒരാൾക്ക് പരിക്കേറ്റു. പുതുപ്പെരിയാരം വാർഡ് മെന്പർ ഉണ്ണികൃഷ്ണനെ പുലി മാന്തി. ഇയാളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കൂട്ടിലായ പുലിയെ ധോണിയിലെ ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റിയിട്ടുണ്ട്. ഡോക്ടർമാർ വിശദ പരിശോധന നടത്തിയശേഷം പുലിയെ വനത്തിലേക്ക് വിട്ടേക്കും.പറന്പിക്കുളത്തെ വനത്തിൽ വിടാനാണ് അധികൃതർ ആലോചിക്കുന്നത്.
Read Moreകേരളത്തിൽ ആനകളുടെ എണ്ണം കുറയുന്നു ! നാലു വർഷത്തിനിടെ ചരിഞ്ഞത് 75 ആനകൾ ! കോവിഡിനു ശേഷം ആനകളിൽ അസ്വസ്ഥത വർധിച്ചുവെന്ന് പഠനം…
പോൾ മാത്യുതൃശൂർ: കാടിറങ്ങി ആനകൾ കൂട്ടത്തോടെ നാട്ടിലെത്തുന്പോൾ പരിശീലനം കിട്ടിയ നാട്ടാനകളുടെ എണ്ണം കുറയുന്നു. നാലു വർഷത്തിനിടെ 75 ആനകളാണ് ചരിഞ്ഞത്. 2018ൽ കേരളത്തിൽ 521 ആനകൾ ഉണ്ടായിരുന്നത് ഇപ്പോൾ 446 ആയി ചുരുങ്ങി. ഓരോ വർഷവും ആനകളുടെ എണ്ണം കുറയുകയാണ്. ഏറ്റവും കൂടുതൽ ആനകൾ ചരിഞ്ഞത് 2021ലാണ്- 29 എണ്ണം. 2018ൽ മൂന്ന്, 2019ൽ 20, 2020ൽ 20, 2021ൽ 29, 2022ൽ ഇതുവരെ മൂന്ന് എന്നിങ്ങനെ ആനകൾ കുറഞ്ഞു. ഏറ്റവും കൂടുതൽ ആനകൾ കുറഞ്ഞത് തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിലാണ്.പൂരങ്ങളുടെയും ഉത്സവങ്ങളുടെയും സീസണ് എത്തിയതോടെ എഴുന്നള്ളിക്കാൻ ആനകളെ കിട്ടാനില്ലാത്ത സാഹചര്യമാണ് ഇപ്പോൾ. സർക്കാരിന്റെയും ദേവസ്വങ്ങളുടെയും ഉടമസ്ഥതയിലുള്ള ആനകൾ പലതിനെയും എഴുന്നള്ളിപ്പുകൾക്ക് നൽകാറില്ല. മാർച്ച്-ഏപ്രിൽ മാസങ്ങളിലാണ് ഉത്സവങ്ങൾ ഏറെയും. ഈ മാസങ്ങളിൽ ആനകളെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകുന്നതും ഏറെ പണിപെട്ടാണ്. ആനകൾ അസ്വസ്ഥരാകുന്നതും ഭീഷണി…
Read Moreബുദ്ധിയുറയ്ക്കാത്ത കാലത്ത് അങ്ങനെ സംഭവിച്ചു പോയി ! തുറന്നു പറച്ചിലുമായി ഐശ്വര്യ ലക്ഷ്മി
ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള എന്ന ചിത്രത്തിലൂടെ അരങ്ങേറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. മായാനദിലൂടെയാണ് നടി താരമായി മാറുന്നത്. ഇപ്പോഴിതാ തെലുങ്കിലും സാന്നിധ്യം അറിയിക്കുകയാണ് ഐശ്വര്യ. മണിരത്നം ഒരുക്കുന്ന പൊന്നിയിന്‍ സെല്വന് അടക്കമുള്ള വലിയ സിനിമകളാണ് ഐശ്വര്യയുടേതായി അണിയറയിലൊരുങ്ങുന്നത്.ഇപ്പോൾ ഐശ്വര്യയുടെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറൽ. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ നിന്നുമുള്ള ഭാഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. രസകരമായ ചോദ്യങ്ങള്‍ക്കാണ് വീഡിയോയില്‍ ഐശ്വര്യ മറുപടി പറയുന്നത്. തനിക്ക് ക്രഷ് തോന്നിയ താരമാര് എന്നതടക്കം വീഡിയോയില്‍ ഐശ്വര്യ മനസ് തുറക്കുന്നുണ്ട്. സിനിമയില്‍ എത്തുന്നതിന് മുന്‍പ് ക്രഷ് തോന്നിയ ഏതെങ്കിലും നടനുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് ഐശ്വര്യ നല്കിയ മറുപടി പൃഥ്വിരാജിനോട് തോന്നിയിട്ടുണ്ടെന്നായിരുന്നു. അതേസമയം തനിക്കു ചമ്മല് തോന്നിയ നിമിഷവും പൃഥ്വിരാജുമായി ബന്ധപ്പെട്ടതാണെന്നാണ് ഐശ്വര്യ പറയുന്നത്. ഒരു പോസ്റ്റിന്റെ താഴെയുള്ള തന്റെ ഒരു പഴയൊരു…
Read Moreപതിക്കാൻ 5000 മായ്ക്കാൻ 50000 ! ആരോഗ്യ പ്രശ്നങ്ങൾ ഏറെ; അണുവിമുക്തമാക്കാത്ത സൂചി ഉപയോഗിക്കുന്നതിലൂടെയുള്ള ഭീഷണി വേറെ…
എസ്.എം ശരീരത്തില്‍ പല നിറത്തിലും രൂപത്തിലും പച്ചകുത്തുന്നതിനു യുവതയ്ക്കു മടിയില്ലാതായി. ചെറിയ ടാറ്റൂകളില്നിന്നു ശരീരം മുഴുവന്‍ മഷി പടര്‍ത്തുന്ന വലിയ ടാറ്റൂകളിലേക്കു മലയാളി എത്തിക്കഴിഞ്ഞു. ടാറ്റൂ പതിക്കല്‍ ഇന്നു ഫാഷന്‍ മാത്രമല്ല ലക്ഷങ്ങള്‍ മറിയുന്ന ബിസിനസ് കൂടിയാണ്. ടാറ്റൂ അടിക്കല്‍ എങ്ങനെ?ഒരു ഇലക്ട്രിക് യന്ത്രത്തിന്റെ (ടാറ്റൂ ഗണ്‍) സഹായത്തോടെ സൂചിമുനയാല്‍ ത്വക്കിലേക്കു മഷി കുത്തിവയ്ക്കുന്നതാണ് ടാറ്റൂ അടിക്കലിന്റെ രീതി. തൊലിപ്പുറത്തെ രണ്ടാംപാളിയിലേക്കാണ് ഈ മഷി ഇറങ്ങിച്ചെല്ലുന്നത്. ചര്‍മം വലിച്ചു പിടിച്ചു ശരീരത്തില്‍ സൂചികൊണ്ട് ഉരച്ചാണ് മഷി പടര്‍ത്തുന്നത്. അത്തരത്തിലുകുന്നതിനെ മുറിവായി കണ്ടു പച്ച കുത്തിയ ഭാഗം അല്പനാള് പരിചരിക്കണം. ഒരാഴ്ചയ്ക്കകം ടാറ്റൂ ചെയ്തയിടത്തു പുതിയ ചര്‍മം വന്നു മൂടും. ടാറ്റൂ ചെയ്തതിനു ശേഷം ടാറ്റൂ വിദഗ്ധര്‍ പരിചരണത്തിനായി ചില നിര്‍ദേശങ്ങള്‍ നല്‍കും. എന്നാല്‍, ചിലപ്പോഴെങ്കിലും ടാറ്റൂ അടിക്കല്‍ ചര്‍മപ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ടെന്ന് ടാറ്റൂ ആര്ട്ടിസ്റ്റുകള്ത്തന്നെ സാക്ഷ്യപ്പെടുത്തുന്നു. ടാറ്റൂ ചെയ്യും…
Read Moreഅഞ്ജലിയുടെ ഫോണില്‍ നിര്‍ണായക വിവരങ്ങൾ ! പീഡനദൃശ്യങ്ങൾ ഫോണിലുണ്ടെന്ന് സൂചന…
കൊച്ചി: ഫോര്‍ട്ടുകൊച്ചി നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്സോ കേസിലെ മൂന്നാം പ്രതി അഞ്ജലി റിമ ദേവിന്റെ ഫോണില്‍ നിര്‍ണായക വിവരങ്ങളുണ്ടെന്നു സൂചന. ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇവരോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്. കേസിന് ആസ്പദമായ സംഭവം നടന്ന ദിവസം ഇവരുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണും പോലീസിനു മുന്നില്‍ ഹാജരാക്കണമെന്നാണ് അന്വേഷണസംഘം അറിയിച്ചിട്ടുണ്ട്. ഈ ഫോണില്‍നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നത്. അഞ്ജലിക്ക് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. തുടര്‍ നടപടികള്‍ക്കായി പോക്സോ കോടതിയില്‍ എത്തിയ ശേഷമാണ് അഞ്ജലി കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരായത്. അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ക്ക് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. കേസിലെ ഒന്നും രണ്ടും പ്രതികളായ റോയ് വയലാട്ടും സൈജു തങ്കച്ചനും റിമാന്‍ഡിലാണ്. കോഴിക്കോട് സ്വദേശികളായ അമ്മയും മകളുമാണ് റോയ് വയലാട്ടിനെതിരേ പോക്സോ കേസ് നല്‍കിയിട്ടുള്ളത്. നമ്പര്‍…
Read More