ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം സ്വീകരിച്ച് ചരിത്രം സൃഷ്ടിച്ച രോഗി മരിച്ചു. അമേരിക്കയിലെ ബെന്നറ്റ് എന്ന 57 കാരനാണ് രണ്ടുമാസത്തെ ആശുപത്രി വാസത്തിന് ശേഷം മരിച്ചത്. ആശുപത്രിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയാണ് വിവരം പുറത്തുവിട്ടത്. ജനുവരി ഒന്‍പതിനാണ് ഏഴ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ വൈദ്യശാസ്ത്രലോകത്തെ വഴിത്തിരിവായ സംഭവം നടന്നത്. ബാള്‍ട്ടിമോറിലെ മേരിലാന്‍ഡ് മെഡിക്കല്‍ സെന്ററിലായിരുന്നു ശസ്ത്രക്രിയ നടന്നത്. കൃത്യമായ സമയത്ത് അവയവം മാറ്റിവയ്ക്കല്‍ നടക്കാത്തതിനാല്‍ അമേരിക്കയില്‍ പന്ത്രണ്ടോളം പേര് ദിവസേന മരിക്കുന്നു എന്നാണ് കണക്ക്. അവയവം ലഭ്യതകുറവാണ് ഇതിന് കാരണം. 3817 അമേരിക്കന്‍ പൌരന്മാരാണ് കഴിഞ്ഞവര്‍ഷം ഹൃദയം മാറ്റിവച്ചത്. പക്ഷെ ഹൃദയത്തിനായി കാത്തുനില്ക്കുന്നവര് ഏറെയാണ്. ഇതോടെയാണ് മനുഷ്യഹൃദയം അല്ലാതെ മറ്റുവഴികള്‍ ശാസ്ത്രലോകം തേടിയത്. പുതിയ ജീന്‍ എഡിറ്റിംഗും ക്ലോണിംഗ് സാങ്കേതികവിദ്യകളും പന്നി ഹൃദയം എന്ന ആശയത്തിലേക്ക് എത്തിച്ചു. ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മസ്തിഷ്ക മരണം…
Read MoreCategory: Today’S Special
ദുൽഖർ കഴിവുള്ള നടനാണെന്ന് തെളിയിച്ചു; പ്രണവിനെ തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നപോലെ; ഫഹദ് ഫാലിനെക്കുറിച്ച് കൊല്ലം തുളസി പറഞ്ഞത് കേട്ടോ!
മറ്റുള്ളവരേക്കാള്‍ റേഞ്ച് ഉളള നടനായിട്ടാണ് ഫഹദ് ഫാസിലിനെ തോന്നിയിട്ടുള്ളത്. മമ്മൂട്ടിയുടെ മകന് ആണെന്നുള്ള കാര്യം ദുല്‍ഖര്‍ തെളിയിച്ചു. കഴിവുള്ള നടനാണെന്ന് തെളിഞ്ഞു. മമ്മൂട്ടിയുടെ തലത്തിലേക്ക് വരാന്‍ കിടക്കുന്നേയുള്ളൂ. പ്രണവിനെ കാണുമ്പോള്‍ എനിക്കൊരു കൊച്ചു കുട്ടിയെയാണ് ഓര്‍മവരുന്നത്. അവനെക്കൊണ്ട് ഇതൊക്കെ നിര്‍ബന്ധിച്ച് ചെയ്യിക്കുകയാണ്. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നത് പോലെ മോഹന്‍ലാലും സുചിത്രയും നിര്‍ബന്ധിച്ച് വിടുന്നതുപോലെയാണ് തോന്നിയത്. പക്ഷേ പുള്ളി കഴിവുള്ള നടനാണ്. വളര്‍ന്നു വരും. ഫഹദ് ഫാസില്‍ കഴിവുള്ള നടനാണ്. കഴിവുള്ള സംവിധായകന്റെ കഴിവുള്ള മകനാണ്. ഞങ്ങള്‍ ഒരിക്കല്‍ പരിചയപ്പെട്ടിട്ടുണ്ട്. അദ്ദേഹം എന്നോട് കാണിച്ചിട്ടുള്ള ഗുരുത്വമുണ്ട്. ഞാന്‍ ഫാസിലിന്റെ ഒരു പടത്തിലും അഭിനയിച്ചിട്ടില്ല. എന്നിട്ടും എന്നോട് കാണിച്ചിട്ടുള്ള ഗുരുത്വം വളരെ വലുതായിരുന്നു. പഴയ ആള്‍ക്കാരെ കാണുമ്പോള്‍ നല്ല വാക്ക് പറയാനും ചിരിക്കാനും ബഹുമാനിക്കാനിക്കുമൊക്കെ കാണിക്കുന്ന ഗുരുത്വം വളരെ പ്രധാനമാണ്. -കൊല്ലം തുളസി
Read More71-ലും ഡ്രൈവിംഗിൽ താരമാണ് മണിയമ്മ; സൈക്കിള്‍ ചവിട്ടാൻ അറിയില്ലെങ്കിലും ഹസാര്‍ഡസ് ലൈസന്‍സ് ഉൾപ്പെടെ കൈയിലുള്ളത് 11 തരം വാഹനങ്ങൾ ഓടിക്കാനുള്ള ലൈസന്‍സുകൾ
സീമ മോഹന്ലാല്സ്ത്രീയെ അബലയെന്നു പരിഹസിക്കുന്ന സമൂഹത്തില്‍ താങ്ങാന്‍ ചെറിയൊരു കരമുണ്ടെങ്കില്‍ സ്ത്രീക്ക് അസാധ്യമായി ഒന്നുമില്ലെന്നു തെളിയിച്ചിരിക്കുകയാണ് രാധാമണി എന്ന മണിയമ്മ. സ്കൂട്ടര്‍ മുതല്‍ ഫോര്‍ക് ലിഫ്ട് വരെയുള്ള ഹെവി വാഹനങ്ങള്‍ തോപ്പുംപടി സ്വദേശിയായ ഈ എഴുപത്തിയൊന്നുകാരിയുടെ കൈയില്‍ ഭദ്രം. ഇതിനകം 11 തരം വാഹനങ്ങളുടെ ലൈസന്‍സാണ് ഡ്രൈവിംഗിലെ ഈ താരം സ്വന്തമാക്കിയിരിക്കുന്നത്. ടു വീലര്‍, ത്രീ വീലര്‍, കാര്‍, ബസ്, ലോറി, ട്രാക്ടര്‍, എസ്കവേറ്റര്‍, ട്രെയിലര്‍, ക്രെയിന്‍, ഫോര്ക്ലിഫ്ട്, റോഡ് റോളര്‍ തുടങ്ങി 11 തരം വാഹനങ്ങളുടെ ലൈസന്‍സുള്ള കേരളത്തിലെ അപൂര്‍വം സ്ത്രീകളില്‍ ഒരാളാണ് മണി ലാലന്. കഴിഞ്ഞ വര്‍ഷം പെട്രോളിയം വണ്ടി ഓടിക്കാനുള്ള ഹസാര്‍ഡസ് ലൈസന്‍സും മണിയമ്മ സ്വന്തമാക്കുകയുണ്ടായി. സൈക്കിള്‍ അറിയില്ല പക്ഷേ…ഹെവി വാഹനങ്ങള്‍ ഓടിക്കാനുള്ള ലൈസന്‍സ് സ്വന്തമാക്കിയ കേരളത്തിലെ ആദ്യ വനിതയാണ് മണിയമ്മ. 1967 ലാണ് ടി.വി. ലാലന്റെ ജീവിതസഖിയായി മണിയമ്മയെത്തുന്നത്. ബസ്, ലോറി…
Read Moreയുദ്ധഭൂമിയില്‍ നിന്ന് രക്ഷിച്ചതിന് മോദിയ്ക്ക് നന്ദി പറഞ്ഞ് പാക് വിദ്യാര്‍ഥിനി ! വീഡിയോ കാണാം…
റഷ്യന്‍ ആക്രമണം തുടരുന്ന യുക്രെയിനില്‍ നിന്നു തന്നെ രക്ഷപ്പെടുത്തിയതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇന്ത്യന്‍ എംബസിക്കും നന്ദി പറഞ്ഞ പാക്ക് വിദ്യാര്‍ഥിനി. അസ്മ ഷഫീഖ് എന്ന പാക്ക് വിദ്യാര്‍ഥിനിയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇന്ത്യന്‍ പ്രധാനമന്ത്രിക്കും ഇന്ത്യന്‍ എംബസിക്കും നന്ദി രേഖപ്പെടുത്തിയത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. പടിഞ്ഞാറന്‍ യുക്രെയ്നില്‍ നിന്നു പാക്കിസ്ഥാനിലേക്കുള്ള യാത്രയിലാണ് താനെന്നും വളരെ ബുദ്ധിമുട്ടേറിയ സാഹചര്യത്തില്‍ കൈത്താങ്ങായതിനു നന്ദി പറയുന്നതായും അസ്മ പറയുന്നു. കേന്ദ്ര സര്‍ക്കാരിന്റെ യുക്രെയ്ന് ഒഴിപ്പിക്കല്‍ ദൗത്യമായ ‘ഓപ്പറേഷന് ഗംഗ’ യുടെ ഭാഗമായി ബംഗ്ലദേശില്‍ നിന്നുള്ള ഒമ്പത് വിദ്യാര്‍ഥികളെ നാട്ടിലെത്താന്‍ സഹായിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നന്ദി രേഖപ്പെടുത്തി. പാക്കിസ്ഥാന്, തുര്‍ക്കി എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ യുക്രെയ്നിന്റെ അയല്‍രാജ്യങ്ങളിലേക്കു കടക്കാന്‍ ഇന്ത്യന്‍ പതാക ഉപയോഗിച്ചെന്ന വാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു. യുക്രെയ്നില്‍ നിന്നു തങ്ങളെ ഒഴിപ്പിക്കാന്‍ പാക്കിസ്ഥാന്…
Read Moreപ്രതിഫലത്തിന്റെ കാര്യം വരുമ്പോൾ പെണ്ണുങ്ങളെ തഴയും; ആണിനെയും പെണ്ണിനേയും വേർതിരിവുകളോടെ കാണുന്ന രീതി മാറണമെന്ന് അനഖി സുരേന്ദ്രൻ
ബാലതാരമായി വെള്ളിത്തിരയിലെത്തിയ അഭിനേത്രിയാണ് അനിഖ സുരേന്ദ്രൻ. മോഹൻലാൽ, മമ്മൂട്ടി, ജയറാം, അജിത്ത്, അമിതാഭ് ബച്ചൻ, നയൻതാര തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ താരങ്ങൾക്കൊപ്പമെല്ലാം അനിഖ അഭിനയിച്ചുകഴിഞ്ഞു. മൂന്നുചിത്രങ്ങളിലാണ് നയൻതാരയ്ക്കൊപ്പം അനിഖ അഭിനയിച്ചത്. മോഹൻലാൽ സിനിമ ഛോട്ടാ മുംബൈയായിരുന്നു അനിഖയുടെ ആദ്യ സിനിമ. അനിഖയുടെ ആദ്യ തമിഴ് ചിത്രം അജിത്തിനൊപ്പമായിരുന്നു. എന്നൈ അറിന്താൽ എന്ന ചിത്രത്തിൽ അജിത്തിന്റെ മകളായി അഭിനയിച്ചു അനിഖ. ബിഗ് ബി അമിതാഭ് ബച്ചനൊപ്പം അനിഖ പരസ്യ ചിത്രത്തിലാണ് അഭിനയിച്ചത്. സിനിമകൾക്ക് പുറമെ കുറച്ച് ഹ്രസ്വ ചിത്രങ്ങളിലും ക്വീൻ അടക്കമുള്ള വെബ് സീരിസുകളിലും അനിഖ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിൽ വരുന്ന ഇടവേളകളിൽ മോഡലിംഗും അനിഖ ചെയ്യാറുണ്ട്. കൂടാതെ താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ അതിവേഗത്തിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്യാറുണ്ട്.സിനിമയിൽ സ്ത്രീ -പുരുഷ വേർതിരിവ് വലിയ രീതിയിൽ ഉണ്ടെന്നു തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ അനിഖ. ഒരഭിമുഖത്തിലായിരുന്നു അനിഖ സുരേന്ദ്രന്റെ വെളിപ്പെടുത്തൽ. സിനിമാ…
Read Moreആരെയും അറിയിക്കാതെ സൈനികന് നാട്ടിലെത്തി ! ഭാര്യയെ അംഗന്‍വാടിയില്‍ നിന്ന് പുറത്തേക്ക് വലിച്ചിഴച്ച ശേഷം നാട്ടുകാരുടെ മുമ്പിലിട്ട് വെടിവെച്ചു…
ഗുജറാത്തില്‍ പൊതുജനമധ്യത്തില്‍ ഭാര്യയെ വെടിവെച്ച് സൈനികന്. അംഗന്‍വാടിയില്‍ നിന്ന് പുറത്തേയ്ക്ക് വലിച്ചിഴച്ച ശേഷമായിരുന്നു വെടിവെച്ചത്. തുടയില്‍ വെടിയേറ്റ യുവതിയുടെ നില ഗുരുതരമാണ്. സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ജുനഗഡിലാണ് സംഭവം. അംഗന്‍വാടി ജീവനക്കാരിയായ സ്മിതയാണ് ആക്രമണത്തിന് ഇരയായത്. യുവതിയെ തുടര്‍ച്ചയായി രണ്ടുതവണ വെടിവച്ചതിന് പുറമേ തോക്കിന്റെ കുഴല്‍ ജീവനക്കാരിയുടെ പരിക്കേറ്റ കാലില്‍ കുത്തിയിറക്കിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അംഗന്‍വാടിയില്‍ നിന്ന് മുടിയില്‍ കുത്തിപ്പിടിച്ചാണ് സൈനികന് പുറത്തേയ്ക്ക് വലിച്ചിഴച്ചത്. മീററ്റിലെ ആര്‍മി മെഡിക്കല്‍ കോര്‍പ്പ്സില്‍ ജോലി ചെയ്യുന്ന മനീഷ് പട്ടേലാണ് പിടിയിലായത്. മേലുദ്യോഗസ്ഥരെ വിവരം അറിയിക്കാതെയാണ് ഇയാള്‍ മീററ്റില്‍ നിന്ന് ജുനഗഡില്‍ എത്തിയത്. കൂടാതെ അവധിക്ക് ഇയാള്‍ അപേക്ഷ നല്കിയിരുന്നുമില്ല. സൈനികന്റെ കൈവശം ഉണ്ടായിരുന്ന തോക്ക് പൊലീസ് പിടിച്ചെടുത്തു. 2014ലായിരുന്നു ഇരുവരുടെയും വിവാഹം. ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന സമയത്ത് മനീഷ് പട്ടേലും സ്മിതയും പതിവായി വഴക്കിടാറുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.…
Read Moreകടിച്ചു പിടിച്ച ചെമ്പല്ലി വർഗീസിന് പണികൊടുത്തു; വായിലെ തൊണ്ടയിൽ കുടുങ്ങിയത് 12 സെന്റിമീറ്റർ നീളമുള്ള മീൻ; ഡോ.രാമകൃഷ്ണന്റെ നേതൃത്വത്തിൽ വർഗീസിന് പുതുജീവൻ
തൃശൂർ: ചൂണ്ടയിൽനിന്നു മീൻ കടിച്ചുമാറ്റി വേർപെടുത്തുന്നതിനിടയിൽ തൊണ്ടയിൽ കുടുങ്ങി ശ്വാസതടസവും രക്തസ്രാവവുമായി ജൂബിലി മിഷൻ ആശുപത്രിയിലെത്തിച്ചയാളെ രക്ഷപ്പെടുത്തി. വലക്കാവ് സ്വദേശി പാറത്തൊട്ടിയിൽ വർഗീസിന്റെ തൊണ്ടയിലാണ് മീൻ കുടുങ്ങിയത്. എമർജൻസി വിഭാഗത്തിൽ മത്സ്യത്തെ എടുക്കാൻ ശ്രമിച്ചെങ്കിലും അമിതരക്തസ്രാവം മൂലം സാധിച്ചില്ല. പെട്ടെന്നുതന്നെ രോഗിയെ ഓപ്പറേഷൻ തിയറ്ററിൽ കയറ്റി അനസ്തേഷ്യ നൽകി.ട്രക്കിയോസ്റ്റമി ചെയ്തു ശ്വാസതടസം മാറ്റിയതിനുശേഷം തൊണ്ടയിൽ കുടുങ്ങിയ 12 സെന്റിമീറ്റർ നീളമുള്ള മത്സ്യത്തെ നീക്കം ചെയ്യുകയായിരുന്നു. ഡോ. രാമകൃഷ്ണന്റെ നേതൃത്വത്തിൽ ഇഎൻടി വിഭാഗത്തിലെ ഡോ. ജോസ്ന, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ബിജോയ്, ഡോ.അപർണ, ഡോ.കെസ്ലി എന്നിവരടങ്ങുന്ന സംഘമാണ് വിജയകരമായി മത്സ്യത്തെ പുറത്തെടുത്തത്. വർഗീസ് ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് ആശുപത്രി വിട്ടു.
Read Moreബിസിനസുകാരനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ച് തമിഴ്നാട് മന്ത്രിയുടെ മകള്‍ ! ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞ് പോലീസ് സംരക്ഷണം തേടി
തമിഴ്നാട് മന്ത്രിയുടെ മകള്‍ ബിസിനസുകാരനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ചു. തനിക്കും ഭര്‍ത്താവിനും വധഭീഷണിയുണ്ടെന്ന് കാണിച്ച് നവവധു ബംഗളൂരു പോലീസിന്റെ സംരക്ഷണം തേടി. മന്ത്രി പി കെ ശേഖര്‍ ബാബുവിന്റെ മകള്‍ ജയകല്യാണിയാണ് ബിസിനസുകാരനൊപ്പം ഒളിച്ചോടി ബംഗളൂരുവില്‍ എത്തിയത്. തുടര്‍ന്ന് ഇരുവരും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണറെ സമീപിക്കുകയായിരുന്നു. ബിസിനസുകാരനായ സതീഷ് കുമാറിനെയാണ് ജയകല്യാണി വിവാഹം കഴിച്ചത്. ആറു വര്‍ഷമായി തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്ന് ജയകല്യാണി മാധ്യമങ്ങളോട് പറഞ്ഞു. ജീവന് ഭീഷണിയുണ്ടെന്ന് മനസിലാക്കിയാണ് താനും ഭര്‍ത്താവും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടതെന്നും അവര്‍ പറഞ്ഞു. ഹൈന്ദവ ആചാരപ്രകാരം റായ്ച്ചൂരിലെ സാന്‍ യസീദര്‍ ഹലസ്വാമി മഠത്തില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവരുടെയും സുഹൃത്തുക്കളാണ് കല്യാണത്തിന് വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തത്. അതേസമയം തന്റെ മകളെ കാണാനില്ലെന്നും തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നതായും കാണിച്ച് മന്ത്രി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Read Moreമാന്‍ഡ്രേക്ക് പെയിന്റിംഗ് ! ശപിക്കപ്പെട്ട പെയിന്റിംഗ് വാങ്ങിയതോടെ വീട്ടില്‍ ദുരന്തങ്ങളുടെ ഘോഷയാത്ര; ഒടുവില്‍ വില്‍പ്പനയ്ക്ക് വച്ച് ഉടമ…
നമുക്ക് യുക്തിസഹമെന്നു തോന്നാത്ത വിശ്വാസങ്ങളെ നമ്മള് അന്ധവിശ്വാസമെന്നു പറഞ്ഞ് തള്ളിക്കളയാറുണ്ട്. എന്നാല്‍ സ്വന്തം ജീവിതത്തില്‍ വിചിത്രമായ പല അനുഭവങ്ങളുമുണ്ടാവുമ്പോഴാണ് നമ്മള് പ്രേതങ്ങളിലും നെഗറ്റീവ് എനര്ജികളിലുമൊക്കെ വിശ്വസിക്കുന്നത്. ആ സമയത്ത് മറ്റുള്ളവര്‍ നമ്മെ അന്ധവിശ്വാസികള്‍ എന്നു വിളിക്കുന്നു. ഇപ്പോള്‍ ഒരു പെയിന്റിംഗ് മൂലം ജീവിതത്തില്‍ പലതും സംഭവിച്ച ഒരു വ്യക്തിയുടെ അനുഭവങ്ങളെ കുറിച്ചുള്ള വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. പെയിന്റിംഗ് വാങ്ങി തന്റെ ജീവിതം ആകെ ദുരിതത്തിലായി എന്നാണ് പേരു വെളിപ്പെടുത്താത്ത വ്യക്തി പറയുന്നത്. രണ്ട് പാവകളെ ചിത്രീകരിക്കുന്ന പെയിന്റിംഗ് ഇദ്ദേഹം 3800 രൂപക്കാണ് വാങ്ങിയത്. എന്നാല്‍ വാങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇതേ വിലയ്ക്ക് തന്നെ ഈ പാവ ഇദ്ദേഹം വില്ക്കാന് ഒരുങ്ങുകയാണ്. രണ്ടു പാവകളുള്ള ആ ചിത്രം ശപിക്കപ്പെട്ട ഒരു ചിത്രമാണെന്നും ചിത്രം തന്റെ ജീവിതം നശിപ്പിച്ചെന്നുമാണ് ഇദ്ദേഹം അവകാശപ്പെടുന്നത്. ആക്രിസാധനങ്ങള്‍ വില്‍ക്കുന്ന ഒരു ചന്തയില്‍ നിന്നാണ് രണ്ട് പാവകളുടെ…
Read Moreഅച്ഛനും അമ്മയ്ക്കും ചേട്ടനും പെണ്‍കുട്ടികള്‍ അഭിനയിക്കുന്നത് ഇഷ്ടമല്ലായിരുന്നു; സായിക്കുമാറിന്റെ സഹോദരി ശൈലജയുടെ വെളിപ്പെടുത്തൽ ഇങ്ങനെ…
അച്ഛന്റെ (കൊട്ടാരക്കര ശ്രീധരന് നായര്‍) മകള്‍ എന്ന ധൈര്യംപോലെ നടന് മുകേഷിന്റെ സഹോദരി സന്ധ്യ രാജേന്ദ്രന്റെ വാക്കുകളാണ് അഭിനയത്തിലേക്ക് വരാനുള്ള കരുത്ത് പകര്‍ന്നത്. അഭിനയ രംഗത്തേക്ക് വരണമെന്ന ഒരു ചിന്തയും എനിക്കില്ലായിരുന്നു. കുടുംബ ജീവിതവും ജോലിയും നന്നായി കൊണ്ടുപോകാനുള്ള അന്തരീക്ഷം വേണമെന്ന ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. ഒരാള്‍ക്ക് അവരുടേതായ സ്വകാര്യത കാണുമല്ലോ. ഒന്ന് സ്വസ്ഥമായി അമ്പലത്തിലേക്ക് പോകാനോ അല്ലെങ്കില്‍ ഒരു സിനിമ കാണാനോ പറ്റാത്ത അത്ര ബുദ്ധിമുട്ട് ആയിരിക്കും എന്നായിരുന്നു എന്റെ മനസില്‍. അച്ഛനും ചേട്ടന് സായ് കുമാറും ചേച്ചി ശോഭ മോഹനും ആ സ്വകാര്യത നഷ്ടപ്പെടുന്നത് കണ്ടാണ് ഞാന്‍ വളര്‍ന്നത്. ഇതെല്ലാം അറിയുന്നത് കൊണ്ടായിരിക്കാം എനിക്ക് സിനിമ മേഖലയോട് വലിയ താല്പര്യമില്ലായിരുന്നു. അച്ഛനും അമ്മയ്ക്കും ചേട്ടനും പെണ്‍കുട്ടികള്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നത് താത്പര്യമില്ലായിരുന്നു. കോളജില്‍ പഠിക്കുന്ന കാലത്ത് നായികയാകാന്‍ വിളിച്ചിരുന്നുവെങ്കിലും അത് വേണ്ടെന്ന് വച്ചു. പഠിച്ചു…
Read More