സുസ്മിതാ സെന്നിനും ലാറാ ദത്തയ്ക്കും പിന്നാലെ വിശ്വസുന്ദരിപ്പട്ടം നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരിയായി പഞ്ചാബ് സുന്ദരി ഹര്‍നാസ് സന്ധു ഉദിച്ചുയര്‍ന്നപ്പോള്‍ ചര്‍ച്ചയായത് ഫിനാലെ റൗണ്ടിലെ ഹര്‍നാസിന്റെ ഔട്ട്ഫിറ്റാണ്. ബീജ് നിറത്തിലുള്ള മനോഹരമായ ഗൗണാണ് ഫിനാലെയ്ക്കു വേണ്ടി ഹര്‍നാസ് ധരിച്ചത്. സില്‍വര്‍ വര്‍ക്കുകളും വി ആകൃതിയിലുള്ള കഴുത്തുമൊക്കെയാണ് ഈ ബോഡിഫിറ്റ് ഗൗണിന്റെ പ്രത്യേകത. പ്രശസ്ത ട്രാന്‍സ് ഡിസൈനറായ സൈഷ ഷിന്‍ഡെയാണ് ഹര്‍നാസിനു വേണ്ടി ഈ ഗൗണ്‍ ഡിസൈന്‍ ചെയ്തത്. ഹര്‍നാസിനെ വേദിയില്‍ കൂടുതല്‍ തിളക്കമുള്ളവളാക്കുന്ന ഗൗണ്‍ ഡിസൈന്‍ ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് സൈഷ ഫിലിംഫെയറിന് നല്കിയ അഭിമുഖത്തില്‍ പങ്കുവെച്ചു. മോഡേണും ഒപ്പം കരുത്തുമാവണം ഹര്‍നാസിന്റെ ഗൗണ്‍ ലുക്ക് എന്നാണ് മനസ്സില്‍ ഉണ്ടായിരുന്നത്. ഹര്‍നാസ് വിശ്വസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടു എന്ന വാര്‍ത്ത വന്നപ്പോള്‍ മറ്റെല്ലാ ഇന്ത്യക്കാരെയുംപോലെ താനും ഏറെ സന്തോഷത്തിലായിരുന്നു. 2000ത്തില്‍ ഫാഷന്‍ വിദ്യാര്‍ഥിയായിരിക്കെ ലാറാ ദത്ത വിജയിയായത് ഓര്‍മയിലുണ്ട്. അന്നേ മിസ് യൂണിവേഴ്സ്…
Read MoreCategory: Today’S Special
വെറൈറ്റിയല്ലേ… ക്രിസ്മസ് ഓഫർ…. മധ്യപ്രദേശില്നിന്നെത്തിച്ച ഗോതമ്പ് ചാക്കില്‍ ആരോ ഉപയോഗിച്ച് തേഞ്ഞ രണ്ടു ചെരിപ്പ്;സാധാരണ കിട്ടാറുള്ളത് ഇവയൊക്കെ…
കോഴിക്കോട്: സപ്ലൈക്കോയില്‍ നിന്നും ഭക്ഷ്യ വസ്തുക്കള്‍ മാത്രം വിതരണം ചെയ്താല്‍ മതിയോ…ഒരു ജോഡി ചെരിപ്പും ഇരിക്കട്ടെ എന്നു വിചാരിച്ചാല്‍ കുഴപ്പമുണ്ടോ…? എന്തായാലും ഭാഗ്യം തൊഴിലാളികള്‍ കണ്ടതുകൊണ്ട് രക്ഷപ്പെട്ടു. ഇല്ലെങ്കില്‍ ഗോതമ്പ് ചാക്കിനൊപ്പം ആരോ ഉപയോഗിച്ച് പഴകിയ ചെരുപ്പും റേഷനകടയില് എത്തിയേനെ. വടകര വില്യാപ്പള്ളിയില്‍ സപ്ലൈകോയുടെ എന്‍എഫ്എസ്എ ഗോഡൗണിലാണ് സംഭവം. റേഷന്‍ കടയിലേക്ക് കൊണ്ടുപോകാനായി ഗോതമ്പ് ചാക്ക് കയറ്റുന്നതിനിടയിലാണ് ഒരു ഭാഗം മുഴച്ചുനില്‍ക്കുന്നത് കണ്ടത്. ചാക്കിലെ തുന്നലുകള്‍ ഓരോന്നായി അഴിച്ചെടുത്തു. അപ്പോഴാണ് ചാക്കില്‍ രണ്ടു ചെരുപ്പുകള്‍ കണ്ടത്. ഉടനെ ഇതെടുത്തു മാറ്റുകയായിരുന്നു. സാധാരണയായി തുന്നിക്കെട്ടിയ ചാക്കില്‍നിന്ന് പാന്‍പരാഗ്, കടലാസു കഷണങ്ങള്‍, ഉപയോഗിച്ച പേപ്പറുകള്‍ തുടങ്ങിയവ കിട്ടാറുണ്ടെന്നു പറയുന്നു. മധ്യപ്രദേശില്‍നിന്നും നല്ലപോലെ പായ്ക്ക് ചെയ്തു വന്നതാണ് ഗോതമ്പ്. അല്ലെങ്കില്‍ റേഷന്‍ കടയിലെത്തിയ ശേഷം കടക്കാരന് ചാക്ക് അഴിക്കുമ്പോള്‍ മാത്രമാണ് ചെരുപ്പ് പുറത്തുവരിക. കഴിഞ്ഞ മാസം മായനാട്ടെ റേഷന്‍ കടയില്‍നിന്ന് ഒരാള്‍…
Read Moreപെട്രോൾ വിലക്കറ്റത്തിനെതിരേ സ്കൂട്ടറിന്റെ മുൻവശവും സൈക്കിളിന്റെ പിൻഭാഗവും ചേർത്ത് നിർമിച്ച ബജാക്കിൾ ചവിട്ടി പ്രതിഷേധിച്ച് ബാദുഷ
മുരിങ്ങൂർ: ബജാക്കിളുമായി കേരളം മൊത്തം സഞ്ചരിക്കുകയാണ് പതിനേഴുകാരൻ. ആലുവ സ്വദേശി മുത്തനാംകുളം ഫസീഫിന്റെ മകൻ ബാദുഷ (17) യാണ് ഈ സഞ്ചാരി. പഴയ ലാന്പി സ്കൂട്ടറിന്റെ മുൻവശവും സൈക്കിളിന്റെ പിൻഭാഗവും ചേർത്തു വച്ച വാഹനത്തിനു ബജാക്കിൾ എന്നാണു പേരിട്ടിരിക്കുന്നത്. റോഡിനു നേരെ വരുന്ന വാഹനം ആദ്യകാഴ്ചയിൽ സ്കൂട്ടർ ആണെന്നു തോന്നുമെങ്കിലും അടുത്തെത്തുന്പോൾ ആരുമൊന്നു അറിയാതെ നോക്കി പോകും. ലോക്ഡൗണ്‍ കാലത്ത് 6000 രൂപ ചെലവിട്ട് ഒന്നരമാസം കൊണ്ടു പൂർത്തിയാക്കിയ ബജാക്കിളുമായി ഇന്ധന വിലക്കയറ്റത്തിനെരെ പ്രതിഷേധവുമായി തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ സഞ്ചരിച്ചെത്തി. ചെറിയ ബാറ്ററി ഉപയോഗിച്ച് ഹെഡ് ലൈറ്റ്, ഇന്റിക്കേറ്റർ, ഹോണ്‍ തുടങ്ങിയുള്ള സംവിധാനങ്ങൾ ഉണ്ടെങ്കിലും വണ്ടി നീങ്ങുവാൻ പെഡൽ തന്നെ ചവിട്ടണം. തന്റെ ബജാക്കിളുമായി കേരളത്തിനു പുറത്തു യാത്ര ചെയ്യണമെന്നാതാണ് പ്ലസ് ടു വിദ്യാർഥിയായ ചെറുപ്പക്കാരന്റെ ലക്ഷ്യം. കഴിഞ്ഞ ദിവസം മുരിങ്ങൂർ ദേശീയപാതയിലൂടെ ബജാക്കിളുമായി കടന്നുപോയ…
Read Moreജീവിക്കാന്‍ വേണ്ടി പലപ്പോഴും ടാക്സി ഓടിച്ചു ! സോവിയറ്റ് യൂണിയന് തകര്‍ന്ന സമയത്തെ അനുഭവങ്ങള്‍ വെളിപ്പെടുത്തി പുടിന്…
സോവിയറ്റ് യൂണിയന് തകര്‍ന്ന സമയത്ത് ജീവിതം വളരെ ദുസ്സഹമായിരുന്നുവെന്നും ആ സമയത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ടാക്സി ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ടെന്നും വെളിപ്പെടുത്തി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ച മിക്ക പൗരന്മാരെയും സംബന്ധിച്ചും ദുരന്തമായിരുന്നുവെന്നും പുടിന് ആവര്‍ത്തിച്ചു. ‘റഷ്യ; സമീപകാല ചരിത്രം’ എന്ന ടിവി ഷോയ്ക്ക് വേണ്ടി സംസാരിക്കുമ്പോഴായിരുന്നു പുടിന്റെ ഈ വെളിപ്പെടുത്തല്‍. സോവിയറ്റ് യൂണിയന്റെ രഹസ്യാന്വേഷണ സംഘടനയായ കെജിബിയുടെ ഏജന്റായിരുന്നു പുടിന്. ഇരുപതാം നൂറ്റാണ്ടിലെ ഭൂമിശാസ്ത്രപരവും രാഷ്ട്രീയപരവുമായ ദുരന്തമെന്നായിരുന്നു സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെ പുടിന് മുമ്പ് വിശേഷിപ്പിച്ചത്. ‘സോവിയറ്റ് യൂണിയന്റെ തകര്‍ച്ച വലിയ ആഘാതമാണ് സൃഷ്ടിച്ചത്. പലപ്പോഴും അധികമായി പണം കണ്ടെത്തേണ്ടി വന്നു. സ്വകാര്യ കാര്‍ ഡ്രൈവറായി പോയാണ് പണം കണ്ടെത്തിയത്. അന്നത്തെ കാലത്തെ കുറിച്ച് സത്യസന്ധമായി പറഞ്ഞാല്‍ അസുഖകരമായ ഓര്‍മകളാണ് ഉള്ളത്. പക്ഷേ അത്ര ബുദ്ധിമുട്ടിയാണ് കഴിഞ്ഞതെന്നാണ് വാസ്തവ’മെന്നും പുടിന്…
Read Moreഎന്റെ പേരില്‍ അന്നും ഇന്നുമുള്ളത് ആ ഗോസിപ്പ് ! ആ ഒരു വിഷമം മാത്രമേയുള്ളൂ എന്ന് തുറന്നു പറഞ്ഞ് അഞ്ജു അരവിന്ദ്…
മലയാളത്തിലും മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഒരുകാലത്ത് മിന്നിത്തിളങ്ങി നിന്നിരുന്ന താരമായിരുന്നുഅഞ്ജു അരവിന്ദ്. 1995ല്‍ പുറത്തിറങ്ങി അക്ഷരം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ അഞ്ജു വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയ നായികയായി മാറി. പൂവെ ഉനക്കാകെ എന്ന ചിത്രത്തിലൂടെ 1996ല്‍ അഞ്ജു അരവിന്ദ് തമിഴിലും അരങ്ങേറി. തമിഴിലും മലയാളത്തിലും തിരക്കുള്ള നടിയായി നിറഞ്ഞു നിന്നപ്പോഴായിരുന്നു 1999 ജനുമടത എന്ന ചിത്രത്തിലൂടെ കന്നടത്തിലും അരങ്ങേറിയത്. 2001ന് ശേഷം അഞ്ജുവിന് കരിയറില്‍ ഇടവേളകള്‍ ഉണ്ടായി. വിവാഹം, വിവാഹ മോചനം, പുനര്‍വിവാഹം എന്നിവ സിനിമകള്‍ക്കിടയിലെ ഇടവേളകള്‍ വര്‍ദ്ധിപ്പിച്ചു. അതേ സമയം മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലിനെ കാണാന്‍ പോയ യാത്രയില്‍ നിന്നുമാണ് തനിക്ക് സിനിമയില്‍ അഭിനയിക്കാനുള്ള അവസരം ഉണ്ടായതെന്ന് നേരത്തെ പല അഭിമുഖങ്ങളിലും അഞ്ജു പറഞ്ഞിട്ടുണ്ട്. ഇടവേളയ്ക്ക് ശേഷം 2013ല്‍ പുറത്തിറങ്ങിയ ശൃംഗാരവേലന് എന്ന സിനിമയിലൂടെയാണ് അഞ്ജു അരവിന്ദ്…
Read Moreകാറില്‍ മുങ്ങിത്താഴ്ന്ന അമ്മയ്ക്കും മകനും രക്ഷകരായത് വഴിയെ പോയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍;ഈ സമയത്ത് ഫയര്‍ഫോഴ്സുകാരന്റെ പഴ്സ് അടിച്ചുമാറ്റി വഴിപോക്കര്‍…
ചവറ ടൈറ്റാനിയം-ശാസ്താംകോട്ട റോഡില്‍ തേവലക്കര കൂഴംകുളം ജംക്ഷനു സമീപം വാഹനങ്ങള്‍ കൂട്ടയിടിച്ച് ആഴമുള്ള കുളത്തിലേക്ക് കാര്‍ തലകീഴായി വീണ സംഭവത്തില്‍ അമ്മയ്ക്കും മകനും രക്ഷകരായത് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍. അപകടസമയത്ത് അമ്മയും മകനും മാത്രമാണ് വണ്ടിയിലുണ്ടായിരുന്നത്. അതുവഴി വന്ന രണ്ട് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുടെ സാഹസികവും സമയോചിതവുമായ ഇടപെടലില്‍ അമ്മയും മകനും ജീവിതത്തിലേക്ക് തിരികെയെത്തുകയായിരുന്നു. വെള്ളിമണ്‍ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ജീവനക്കാരി തേവലക്കര പാലയ്ക്കല്‍ ബീനാ ഭവനില്‍ എസ്.അനുവും (39) 8 വയസ്സുകാരനായ മകന് സനല്‍ കൃഷ്ണനുമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്. ചവറ അഗ്നിരക്ഷാനിലയത്തിലെ ഫയര്‍മാനായ മൈനാഗപ്പള്ളി പച്ചം കുളത്ത് നൗഫര്‍ പി.നാസറും കരുനാഗപ്പള്ളി നിലയത്തിലെ ഫയര്മാന് ചവറ കോട്ടയ്ക്കകം സാരംഗയില്‍ മിഥുനുമാണ് ചരക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി രണ്ടുവഴിക്ക് പോവുകയായിരുന്ന ഇവര്‍ അപകടം കണ്ട് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുകയായിരുന്നു. മിനിലോറിയും ഓട്ടോയും കൂട്ടിയിടിച്ച അപകടം കണ്ടുകൊണ്ടാണ് നൗഫര്‍ അവിടെ…
Read Moreമുകേഷേട്ടന് എന്താ എഴുതുന്നത്, ഇനി വല്ല ലവ് ലെറ്ററുമാണോ ? ഉര്‍വശിയെ പറ്റിച്ച സംഭവം പറഞ്ഞ് മുകേഷ്…
നടി ഉര്‍വശിയെ സമര്‍ഥമായി പറ്റിച്ച കഥ തുറന്നു പറയുകയാണ് നടന് മുകേഷ്. യൂട്യൂബില്‍ തന്റെ ചാനലിലൂടെയാണ് മുകേഷ് ഈ കഥ വെളിപ്പെടുത്തിയിരിക്കുന്നത്. നന്മ നിറഞ്ഞവന് ശ്രീനിവാസന് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സംഭവിച്ച കാര്യമാണ് മുകേഷ് പറഞ്ഞത്. സിനിമയ്ക്കായി പാട്ടുകള്‍ എഴുതുമെന്നും അതിന് താന്‍ തന്നെ ഈണിട്ട് പാടാറുണ്ടെന്നുമായിരുന്നു മുകേഷ് വച്ചു കാച്ചിയത്. ആ സംഭവത്തെക്കുറിച്ച് മുകേഷ് പറയുന്നതിങ്ങനെ…’നന്മ നിറഞ്ഞവന് ശ്രീനിവാസന് എന്ന ചിത്രം. ഞാനും ജയറാമും ഉര്‍വശിയും രഞ്ജിനിയുമാണ് അഭിനയിക്കുന്നത്. കുട്ടനാട്ടിലാണ് ഷൂട്ടിങ്. വിജി തമ്പിയാണ് സംവിധാനം. ഷൂട്ടിങിനായി രാവിലെ ചെന്നപ്പോള്‍ ജയറാമിന്റേയും ഉര്‍വശിയുടേയും ഭാഗങ്ങളാണ് ഷൂട്ട് ചെയ്യുന്നത്. എന്റെ ഷോട്ടെടുക്കാന്‍ കുറച്ച് കൂടി നേരം പിടിക്കും. അടുത്തുള്ള വീടിന്റെ ഒരു വശത്ത് ഏറുമാടം പോലെയൊരു സ്ഥലമുണ്ട്. അപ്പുറത്തായി ഷോട്ടിനു റെഡിയായി മേക്ക്അപ്പ് ഒക്കെയിട്ട് ഉര്‍വശിയുമിരിപ്പുണ്ട്. ഉര്‍വശി എന്നെ ശ്രദ്ധിക്കുന്നത് ഞാന്‍ കണ്ടു. ഒരു തമാശയൊപ്പിക്കാമെന്ന് വിചാരിച്ച്…
Read Moreതലവേദന മാറ്റാന്‍ ആള്‍ദൈവം തലയ്ക്കടിച്ചു ! യുവതിയ്ക്ക് ദാരുണാന്ത്യം;സംഭവം ഇങ്ങനെ…
തലവേദന മാറ്റാന്‍ ആള്‍ദൈവത്തെ സമീപിച്ച യുവതിയ്ക്ക് ദാരുണാന്ത്യം. തലവേദന മാറാന്‍ ഇയാള്‍ യുവതിയുടെ തലയിലും ദേഹത്തുമെല്ലാം മാറിമാറി അടിയ്ക്കുകയായിരുന്നു. ഹാസന് ജില്ലയിലെ ഗൗദരഹള്ളി സ്വദേശി പാര്‍വതി (37)യാണ് തലയ്ക്കടിയേറ്റ് മരിച്ചത്. സംഭവത്തില്‍ ബെക്ക ഗ്രാമവാസി മനു(42)വിനെതിരേ ശ്രാവണബെലഗോള പോലീസ് കൊലപാതകത്തിന് കേസെടുത്തു. പാര്‍വതിയുടെ മകള്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. രണ്ടുമാസമായി പാര്‍വതിക്ക് തുടര്‍ച്ചയായി തലവേദനയുണ്ടായിരുന്നു. മൂന്ന് ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും കുഴപ്പങ്ങളുള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞില്ല. വേദന തുടരുന്നതിനാല്‍ പാര്‍വതിയുടെ ബന്ധുവായ മഞ്ജുളയാണ് ബെക്ക ഗ്രാമത്തില്‍ തലവേദന മാറ്റുന്ന ആള്‍ദൈവമുണ്ടെന്ന് അറിയിച്ചത്. തുടര്‍ന്ന് പാര്‍വതി ബെക്ക ഗ്രാമത്തിലെത്തി മനുവിനെ കണ്ടു. ആദ്യദിവസം നാരങ്ങ കൊടുത്തിട്ട് അടുത്തദിവസം വരാന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് കഴിഞ്ഞ ചൊവ്വാഴ്ച പാര്‍വതിയും സുഹൃത്തുക്കളും ചികിത്സയ്ക്കെത്തി. തലവേദന മാറ്റാനാണെന്ന് പറഞ്ഞ് മനു പാര്‍വതിയുടെ തലയിലും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും വടികൊണ്ട് അടിച്ചു. തുടര്‍ന്ന്…
Read Moreകുഴുപ്പിള്ളി ബീച്ചിലെ വലയിൽ സ്പാനിഷ് ഡാൻസർ; ഇന്തോ പസഫിക്ക് സമുദ്രാതിർത്തിയിൽ കാണുന്ന ഡാൻസർ സുന്ദരിയെന്ന് മത്സ്യത്തൊഴിലാളികൾ
വൈപ്പിൻ: കുഴുപ്പിള്ളി കടൽ തീരത്ത് മത്സ്യത്തൊഴിലാളികൾക്കു വലയിൽ കുടുങ്ങി ലഭിച്ച ചുവന്ന അപൂർവ ജീവി മത്സ്യമല്ലെന്നു തിരിച്ചറിഞ്ഞു. അപൂർവ മത്സ്യമെന്നു കരുതി ഇതിനെ മത്സ്യത്തൊഴിലാളികൾ ജീവനോടെ സംരക്ഷിച്ചുവരികയായിരുന്നു. ഇതു മത്സ്യമല്ലെന്നും കേരള തീരത്തു വളരെ വിരളമായി കാണുന്ന സ്പാനിഷ് ഡാൻസർ ഇനത്തിൽപെട്ട കടൽ ഒച്ച് ആണെന്നും സ്ഥിരീകരിച്ചു. കേരള സർവകലാശാല അക്വാറ്റിക് ബയോളജി ആൻഡ് ഫിഷറീസ് ഡിപ്പാർട്ട് മെന്റ്ഹെഡ് പ്രഫ. എ. ബിജുകുമാറാണ് ഇക്കാര്യം അറിയിച്ചത്. ഇന്തോ പസഫിക്ക് സമുദ്രാതിർത്തിയിലാണ് സാധാരണ ഇത്തരം കടൽ ഒച്ചുകളെ കണ്ടുവരുന്നത്. കേരളത്തിൽ ഇതിനുമുന്‍പ് ഒരിക്കൽ സ്പാനിഷ് ഡാൻസർ ഒച്ചിനെ ലഭിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നതായും അദേഹം പറഞ്ഞു. ഓറഞ്ച്, ചുവപ്പ് നിറങ്ങളോടു കൂടിയ ഒച്ചിന്റെ ചിറകിൽ വെള്ള വരകളുമുണ്ട്. കാറ്റിൽ വർണപട്ടം പറക്കുന്നത് പോലെ ചിറകുകൾ നീർത്തി വെള്ളത്തിൽ താഴ്ന്നും ഉയർന്നുമാണ് ഇതിന്റെ സഞ്ചാരം. വെള്ളിയാഴ്ച രാവിലെ കുഴുപ്പിള്ളി ബീച്ചിൽ മത്സ്യബന്ധനം നടത്തിയ…
Read Moreഭര്‍ത്താവ് കിടപ്പറയില്‍ വേദനിപ്പിക്കുന്നത് സ്നേഹം കൊണ്ടല്ലേ… ഇങ്ങനെ പറയുന്നവരോട് തനിക്ക് കടുത്ത ദേഷ്യമാണെന്ന് യുവതിയുടെ കുറിപ്പ്…
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ദിനം പ്രതി കൂടിവരികയാണ്. മനുഷ്യര്‍ കൂടുതല്‍ അറിവ് നേടുമ്പോഴും ഈ സാംസ്കാരിക അധഃപതനത്തിന് കാരണമെന്താണ് ? വീട്ടില്‍ നിന്നു തുടങ്ങുന്നു സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍…പിന്നെ തൊഴിലിടങ്ങളിലും പൊതു ഇടങ്ങളിലും ഇത് തുടരുന്നു. പുറത്തുള്ളവര്‍ ഒരു സ്ത്രീയെ മോശമായ രീതിയില്‍ സംസാരിക്കുകയും അപമാനിക്കുകയും ചെയ്യുമ്പോള്‍ രോഷം കൊള്ളുന്ന പുരുഷന്മാരില് പലരും കിടപ്പറയില്‍ ഭാര്യയെ ക്രൂരമായി വേദനിപ്പിക്കുന്നവര്‍ തന്നെയാവും. ഭര്‍ത്താവിന് തീറെഴുതി കിട്ടിയ സ്വത്താണ് ഭാര്യ എന്ന് വിശ്വസിക്കുന്ന ഇത്തരക്കാര്‍ ദേഷ്യം വരുമ്പോള്‍ ഭാര്യയെ മര്‍ദ്ദിക്കാന്‍ യാതൊരു മടിയും കാണാറില്ല. ഭര്‍ത്താവ് കിടപ്പറയില്‍ വേദനിപ്പിക്കുന്നത് സ്നേഹം കൊണ്ടല്ലേ എന്ന് പറയുന്നവരോട് തനിക്ക് വെറുപ്പാണ് എന്നാണ് ഇപ്പോള്‍ ആന്‍സി വിഷ്ണു എന്ന യുവതി തന്റെ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ആന്‍സിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം : ഭര്‍ത്താവിന് ഭാര്യയെ കരണം നോക്കിയൊന്ന് പൊട്ടിക്കാന്‍, ഉപദ്രെവിക്കാന്‍, അവകാശമുണ്ടോ? പുരുഷന് സ്ത്രീയെ തല്ലി ശരിയാക്കാന്‍…
Read More