തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുത്ത അദാനി ഗ്രൂപ്പ് ജനപ്രിയ പരിഷ്കാരങ്ങളും ചെലവുകുറഞ്ഞ സര്‍വീസുകളുമായി മുന്നോട്ട്. വിമാനത്താവളത്തിലേക്ക് പ്രവേശിക്കാനുള്ള എന്‍ട്രി ടിക്കറ്റ് എടുത്തുകളഞ്ഞും 85 രൂപയായിരുന്ന പാര്‍ക്കിംഗ് ഫീസ് മുപ്പത് രൂപയാക്കി കുറച്ചുമാണ് അദാനി കൈയടി നേടിയത്. കുറഞ്ഞ ചെലവില്‍ ഗള്‍ഫിലേക്ക് പറക്കാന്‍ എയര്‍ അറേബ്യ സര്‍വീസ് ആരംഭിച്ചത് പ്രവാസികള്‍ക്കും ആശ്വാസമായി. ഗള്‍ഫിലേക്ക് കൂടുതല്‍ സര്‍വീസുകളും മറ്റിടങ്ങളിലേക്ക് കൂടുതല്‍ കണക്ഷന് സര്‍വീസുകളും തുടങ്ങാനും നീക്കം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ 16നാണ് അബുദാബിയിലേക്കുള്ള എയര്‍അറേബ്യ സര്‍വീസ് ആരംഭിച്ചത്. ഒന്നിടവിട്ട ദിവസങ്ങളില്‍ തിരുവനന്തപുരത്തേക്കും തിരിച്ചും സര്‍വീസുണ്ടാവും. തിരുവനന്തപുരത്തേക്ക് 880 ദിര്‍ഹം (17,786രൂപ) മുതലാണ് നിരക്ക്. യു.എ.ഇയിലേക്കുള്ള വിമാനയാത്രാ നിരക്ക് കുതിക്കുന്നതിനിടെ ഈ നിരക്കില്‍ തിരുവനന്തപുരത്തു നിന്ന് പറക്കാനാവുക പ്രവാസികള്‍ക്ക് ആശ്വാസമാണ്. 2018മുതല്‍ അടഞ്ഞുകിടക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പ് ജനുവരിയില്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാനാണ് അദാനിയുടെ നീക്കം. ദുബായ് ആസ്ഥാനമായുള്ള ഫ്ളെമിഗോയുമായി ചേര്‍ന്നാണ് ഡ്യൂട്ടിഫ്രീ…
Read MoreCategory: Today’S Special
ഇല്ലെടാ, എന്റേല് അവസാനം ഉണ്ടായിരുന്ന 10 രൂപയാണ് ഞാന്‍ തനിക്ക് എടുത്ത് തന്നത് ! കൊച്ചിന് ഹനീഫയെക്കുറിച്ച് വികാരാധീനനായി മണിയന്‍പിള്ള രാജു…
മലയാള സിനിമയിലെ എക്കാലത്തെയും ജനപ്രിയ താരങ്ങളിലൊരാളിയിരുന്നു കൊച്ചിന് ഹനീഫ. ഹനീഫയുമായുള്ള സൗഹൃദത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് മണിയന്‍പിള്ള രാജു. കൈയ്യില്‍ വേറെ കാശില്ലാത്തപ്പോഴും തനിക്ക് ഭക്ഷണം കഴിക്കാനായി ഹനീഫ പണം തന്നതിനെ കുറിച്ചാണ് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ മണിയന്‍പിള്ള രാജു മനസ് തുറന്നത്. മണിയന്‍പിള്ള രാജുവിന്റെ വാക്കുകള്‍ ഇങ്ങനെ…ചാന്‍സ് അന്വേഷിച്ച് ലോഡ്ജില്‍ താമസിക്കുന്ന കാലത്തെ സംഭവമാണ്. ആ സമയത്ത് അപ്പുറത്തെ മുറിയില്‍ ഹനീഫയുണ്ട്. അന്ന് പൈസ ഇല്ലാത്തു കൊണ്ട് ഭക്ഷണം കഴിക്കാന്‍ ചന്ദ്രമോഹന് ഹോട്ടലില്‍ തമ്പി കണ്ണന്താനം അക്കൗണ്ടുണ്ടാക്കി തന്നിരുന്നു. ഒരിക്കല്‍ തനിക്ക് അക്കൗണ്ടുണ്ടായിരുന്ന ചന്ദ്രമോഹന് ഹോട്ടല്‍ അടച്ചിട്ട സമയം വന്നു. കൈയില്‍ അഞ്ച് പൈസയില്ല. വിശപ്പും സഹിക്കാന്‍ വയ്യ. ഹനീഫയുടെ അടുത്ത് ചെന്ന് ചോദിച്ചു, ‘ഹനീഫാ എന്തെങ്കിലും പൈസയുണ്ടോ ഭക്ഷണം കഴിക്കാനാണെന്ന്’. ഹനീഫ ഒരു ഖുര്‍ആന്റെ അകത്ത് നിന്ന് 10 രൂപ എടുത്ത്…
Read Moreപോക്രിത്തരം കാണിക്കരുത് ! കല്യാണത്തിന് വരന് എത്തിയില്ല; വരന്റെ വീട്ടുപടിക്കല്‍ വധുവിന്റെ പ്രതിഷേധം…
വിവാഹദിനത്തില്‍ വരന് മണ്ഡപത്തില്‍ എത്താതിരുന്നതിനെത്തുടര്‍ന്ന് വരന്റെ വീടിനു മുമ്പില്‍ വിവാഹവേഷത്തില്‍ വധുവിന്റെ പ്രതിഷേധം. തിങ്കളാഴ്ച്ച ഒഡിഷയിലെ ബെര്‍ഹാംപൂരിലാണ് വ്യത്യസ്തമായ ഈ സംഭവം നടന്നത്. വിവാഹദിനത്തില്‍ വരനെ കാണാഞ്ഞതിനെത്തുടര്‍ന്നാണ് വധുവായ ഡിംപിള്‍ ഡാഷ് വരന്റെ വീടിനു മുമ്പില്‍ പ്രതിഷേധിച്ചത്. ഡിംപിള്‍ ഡാഷും വരനായ സുമിത് സാഹുവും നേരത്തെ നിയമപരമായി വിവാഹിതരായവരാണ്. ഹിന്ദു ആചാരപ്രകാരം ഇവരുടെ വിവാഹം നടത്താന്‍ ഇരുവരുടെയും കുടുംബങ്ങള്‍ തീരുമാനിച്ചു. അതിനെ തുടര്‍ന്ന് നടന്ന ചടങ്ങിലാണ് വരാന്‍ എത്താതിരുന്നത്. ഡിംപിളും കുടുംബവും വിവാഹ വേദിയില്‍ എത്തി മണിക്കൂറുകളോളം കാത്തു നിന്നിട്ടും സുമിതും കുടുംബവും എത്തിയില്ല. ഫോണ്‍കോളുകളോട് പ്രതികരിയ്ക്കുകയോ, സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കുകയോ ചെയ്യാതിരുന്നതിനെ തുടര്‍ന്ന് വധു അമ്മയോടൊപ്പം വരന്റെ വീടിന് മുന്നില്‍ പോയി ധര്‍ണ നടത്തുകയായിരുന്നു. ഇവരുടെ വിവാഹം 2020 സെപ്റ്റംബര്‍ 7 നാണ് രജിസ്റ്റര്‍ ചെയ്തത്. ആദ്യ ദിവസം മുതല്‍ എന്റെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ തന്നെ…
Read Moreഅച്ഛന് ക്യാൻസർ ആണെന്ന് കണ്ടുപിടിച്ചതിന് ശേഷമുള്ള കഴിഞ്ഞ 13 മാസങ്ങൾ..! “അച്ഛനായിരുന്നു എന്റെ എല്ലാം’ വികാരനിർഭരമായ കുറിപ്പ് പങ്കുവച്ച് സുപ്രിയ
അച്ഛനൊപ്പമുള്ള ഓർമ്മകൾ അയവിറക്കി നിർമ്മാതാവും മാധ്യമപ്രവർത്തകയുമായ സുപ്രിയ മേനോൻ. ഒരു വർഷത്തിലേറെയായി അദ്ദേഹം കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. സുപ്രിയ ഏക മകളാണ്. സുപ്രിയയുടെ വാക്കുകൾ… “കഴിഞ്ഞ ഞായറാഴ്ച (നവംബർ 14) എനിക്ക് എന്റെ ഹൃദയത്തിന്റെ ഒരു വലിയ ഭാഗം നഷ്ടപ്പെട്ടു. എന്റെ ഡാഡി (വിജയ് കുമാർ മേനോൻ) 13 മാസത്തിലേറെയായി ക്യാൻസറിനോട് പോരാടി ജീവിതത്തോട് വിട പറഞ്ഞു. അച്ഛനായിരുന്നു എന്റെ എല്ലാം! അദ്ദേഹം എന്റെ ചിറകിന് ശക്തികൊടുക്കുന്ന കാറ്റും ഞാൻ ശ്വസിച്ച വായുവുമായിരുന്നു. ഞാൻ ഏകമകളാണെങ്കിലും, സ്കൂളിലും കോളജിലും ഞാൻ നടത്തിയ തിരഞ്ഞെടുപ്പുകളോ, അല്ലെങ്കിൽ ഞാൻ ജീവിക്കാൻ തിരഞ്ഞെടുത്ത തൊഴിലും നഗരവും, അല്ലെങ്കിൽ ഞാൻ വിവാഹം കഴിക്കാൻ തിരഞ്ഞെടുത്ത പുരുഷൻ എന്നിവയൊന്നും അച്ഛൻ വിലക്കിയില്ല. എന്നെ എപ്പോഴും പിന്തുണയ്ക്കുമ്പോഴും അദ്ദേഹത്തിന്റെ ഇഷ്ടം അടിച്ചേൽപ്പിച്ചില്ല. ഞാൻ തളർന്നാലും പരാജയപ്പെടുമ്പോഴും സഹായിക്കാൻ എപ്പോഴും നിഴലായി കൂടെനിന്നു. എന്റെ സത്യസന്ധത, നേരെ…
Read Moreഞാന്‍ ഉഡായിപ്പാണ് മണ്ടിയാണ്, പൊട്ടിയാണ്, കളളിയാണ്..! ഞാന്‍ ഇനി ദിലീപേട്ടന്റെ നെഞ്ചത്തേക്കാണെന്നാണ് പറയുന്നത്; ഗായത്രി സുരേഷ് പറയുന്നു…
നടി ഗായത്രി സുരേഷിന്റെ വാഹനം അപകടത്തിലായതും തുടര്‍ന്നുള്ള വിശദീകരണങ്ങളുമെല്ലാം വിവാദമായി മാറിയിയിരുന്നു. ഗായത്രി സുരേഷിന്റെ സോഷ്യല്‍ മീഡിയ ലൈവ് ആണ് ഇപ്പോള്‍ ചര്‍ച്ചയായി മാറുന്നത്. സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ക്കും മോശം കമന്റുകള്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയാണ് ഗായത്രി. ഗായത്രി സുരേഷിന്റെ വാക്കുകള്‍ ‘അന്നത്തെ പ്രശ്നങ്ങള്‍ക്ക് ശേഷം ഇപ്പോഴാണ് ലൈവില്‍ വരുന്നത്. ഒരു മാസത്തോളമായി ഞാന്‍ കടന്നു പോയിക്കൊണ്ടിരിക്കുന്ന മാനസികാവസ്ഥ പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതാണ്. എപ്പോള്‍ ഇന്റര്‍നെറ്റ് തുറന്നാലും ഇന്നെന്താണ് ഇന്നെന്താണ് എന്നാണ്. നിങ്ങള്‍ പറയുന്നതൊക്കെ ഞാന്‍ സമ്മതിക്കുന്നു. ഞാന്‍ മണ്ടിയാണ്, പൊട്ടിയാണ്, കളളിയാണ്, ഉഡായിപ്പാണ് നിങ്ങള്‍ പറയുന്നതെന്തും ഞാന്‍ അംഗീകരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ വൃത്തികേടായി കമന്റ് ചെയ്യുന്ന കേരളത്തിലെ ഒന്നോ രണ്ടോ ലക്ഷം പേരെയുള്ളൂ. ബാക്കിയുള്ളവര്‍ ഇതിലേക്കൊന്നും വരുന്നില്ല. സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്യുന്നതല്ല കേരളം. കേരളത്തിലുള്ളവര്‍ ബുദ്ധിയും വിവേകവുമുള്ളവരാണ്. അവര്‍ക്ക് പണിക്ക് പോകണം, ജീവിക്കണം, നന്നായി ജീവിക്കണം.…
Read Moreഎന്റെ പൊന്നോ…ഇനി വയ്യ ! സമാധാനമാണ് വേണ്ടതെന്നും ഇനി കല്യാണത്തിനില്ലെന്നും മേഘ്ന വിന്‍സെന്റ്…
മലയാളി മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടനടിയാണ് മേഘന വിന്‍സെന്റ്. ഏഷ്യനെറ്റിലെ ചന്ദനമഴ എന്ന സീരിയലില്‍ അമൃത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് മേഘ്ന മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയത്. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സീരിയലുകളില്‍ സജീവമായിരിക്കുകയാണ് താരം. വിവാഹവും വിവാഹമോചനവും ജീവിതത്തില്‍ സംഭവിച്ചെങ്കിലും അതൊന്നും തന്റെ ജീവിതത്തെ ബാധിക്കാതിരിക്കാന്‍ മേഘ്ന ഏറെ ശ്രദ്ധിച്ചിരുന്നു. ഇപ്പോള്‍ ഇതാ സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘മിസിസ് ഹിറ്റ്ലര്‍’ എന്ന പരമ്പരയിലൂടെ വീണ്ടും ആരാധകരുടെ ഹൃദയം കീഴടക്കുകയാണ് താരം. അതേസമയം, വീണ്ടും വിവാഹിതയാകുമോ എന്ന ചോദ്യത്തിന് ഉടനെയൊന്നും വിവാഹമില്ലെന്ന് ആയിരുന്നു താരത്തിന്റെ മറുപടി. ഇന്ത്യഗ്ലിറ്റ്സ് മലയാളത്തിന് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു മേഘ്ന ഇങ്ങനെ പറഞ്ഞത്. ജീവിതത്തില്‍ സമാധാനമാണ് തനിക്ക് ഏറ്റവും പ്രധാനപ്പെട്ടതെന്നാണ് താരത്തിന്റെ നിലപാട്. ഇപ്പോഴത്തെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് എന്താണെന്ന ചോദ്യത്തിന് ‘സിംഗിള്‍’ ആണെന്നും ‘നോ റെഡി ടു മിംഗിള്‍’ ആണെന്നും ചിരിച്ചുകൊണ്ട് മേഘ്ന…
Read Moreഭാര്യ മറ്റൊരാണിന്റെ മുഖത്തും ഭര്‍ത്താവ് മറ്റൊരു പെണ്ണിന്റെയും മുഖത്തും നോക്കാന്‍ പാടില്ല ! ദമ്പതികളുടെ കരാര്‍ ഇങ്ങനെ…
ദാമ്പത്യബന്ധങ്ങള്‍ക്ക് ക്ഷണനേരത്തെ ആയുസ് മാത്രമാകുന്ന കാലമാണിത്. വിവാഹമോചനം ഇപ്പോള്‍ സര്‍വസാധാരണമാവുന്ന പരിതസ്ഥിതിയാണുള്ളത്. ഈ സാഹചര്യത്തിലാണ് ഒരു സ്ത്രീ തന്റെ ഭര്‍ത്താവുമായി ഉണ്ടാക്കിയ ഉടമ്പടി സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. കര്‍ശന നിബന്ധനകളുള്ള ഒരു കരാറിലാണ് ഇരുവരും ഒപ്പു വച്ചിരിക്കുന്നത്. കാലിഫോര്‍ണിയയില്‍ താമസീക്കുന്ന സാക് മെക്ഫേഴസണും ബെയ്ലിയും വിവാഹം കഴിച്ചിട്ട് മൂന്നു വര്‍ഷങ്ങളാകുന്നു, ഒന്നരവയസ്സുള്ള ഒരു മകളും അവര്‍ക്കുണ്ട്. വിവാഹജീവിതം സുഗമമായി മുന്നോട്ട് പോകാന്‍ കര്‍ശന നിയമങ്ങള്‍ തങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് ബെയ്ലി പറയുന്നത്. മറ്റുള്ളവര്‍ ഈ നിബന്ധനകള്‍ കേട്ടാല്‍ കോപിക്കുമെന്നാണ് 2.1 മില്യണ്‍ ആളുകള്‍ കണ്ട വീഡിയോയില്‍ ഇവര്‍ പറയുന്നത്. ”എനിക്കും എന്റെ ഭര്‍ത്താവിനുമായി ഞങ്ങള്‍ ഉണ്ടാക്കിയ മറ്റുള്ളവരെ കുപിതരാക്കുന്ന നിയമങ്ങള്‍” എന്ന ശീര്‍ഷകത്തോടെയാണ് അവര്‍ ആദ്യ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതില്‍ ആദ്യത്തെ നിയമം, രണ്ടുപേര്‍ക്കും എതിര്‍ലിംഗത്തില്‍ പെടുന്ന സുഹൃത്തുക്കള്‍ ഉണ്ടാകരുത് എന്നതാണ്. അതുപോലെ തൊഴിലിടത്തോ മറ്റൊ എതിര്‍ലിംഗത്തില്‍ഉള്ളവര്‍ക്കിടയില്‍ ഒറ്റക്ക് കഴിയുവാനും…
Read Moreതങ്ങളുടെ പിഞ്ചോമന എന്നന്നേക്കുമായി വിടപറയുന്നത് അവര്‍ നോക്കി നിന്നു ! കുഞ്ഞിനെ യാത്രയാക്കിയത് പുത്തന്‍ ഉടുപ്പുകളണിയിച്ച്…
അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയെന്ന പരാതിയില്‍ അനുപമയുടേതെന്ന് കരുതുന്ന കുഞ്ഞിനെ ഇന്നലെയാണ് തലസ്ഥാനത്തെത്തിച്ചത്. ഇന്നലെ 8.30ന് ഹൈദരാബാദ് – തിരുവനന്തപുരം ഇന്‍ഡിഗോ വിമാനത്തിലാണ് കുഞ്ഞുമായി പ്രത്യേക സംഘം എത്തിയത്. ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ രണ്ടു പോലീസ് ഉദ്യോഗസ്ഥരും ചൈല്‍ഡ് വെല്‍ഫയര്‍ കൗണ്‍സിലിന്റെ സോഷ്യല്‍ വര്‍ക്കറുമടങ്ങുന്ന സംഘമാണ് ആന്ധ്രാപ്രദേശിലെത്തി ദമ്പതികളില്‍ നിന്ന് കുഞ്ഞിനെ ഏറ്റുവാങ്ങി അവിടെ നടപടികള്‍ പൂര്‍ത്തീകരിച്ച് ഇവിടേക്ക് കൊണ്ടു വന്നത്. വളരെ വികാര നിര്‍ഭരമായിരുന്നു കുട്ടിയെ വിട്ടുനല്‍കിയ ആ നിമിഷം. കുട്ടിയെ കൈമാറണമെന്ന ശിശുക്ഷേമ സമിതിയുടെ നിര്‍ദേശം ദത്തെടുത്ത അദ്ധ്യാപക ദമ്പതികളെ നേരത്തേ തന്നെ അറിയിച്ചിരുന്നു. ഉദ്യോഗസ്ഥ സംഘം പുറപ്പെടുന്ന കാര്യവും ഔദ്യോഗികമായി അറിയിച്ചു. പുതിയ വസ്ത്രങ്ങളടക്കം നല്‍കിയാണ് ദമ്പതികള്‍ കുഞ്ഞിനെ യാത്രയാക്കിയത്. കുട്ടിയെ ദത്തെടുത്തശേഷം സ്വന്തം സ്ഥലത്തുനിന്നുമാറി മറ്റൊരു സ്ഥലത്താണ് ദമ്പതികള്‍ താമസിച്ചിരുന്നത്. ഒരുപക്ഷേ ഇത് കുഞ്ഞിന്റെ വിദ്യാഭ്യാസ കാര്യങ്ങള്‍ കൂടി മുന്‍കൂട്ടി കണ്ടുകൊണ്ടായിരുന്നിരിക്കണം. കുട്ടിയെ…
Read Moreഇത് ഷംന തന്നെയോ ! താരത്തിന്റെ പുതിയ സിനിമയുടെ ട്രെയിലര്‍ കണ്ട് വിശ്വസിക്കാനാവാതെ ആരാധകര്‍;വീഡിയോ തരംഗമാവുന്നു…
ഒരു ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ താരസുന്ദരിയായി മാറിയ ആളാണ് ഷംന കാസിം. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവമാണ് താരം. എന്നാല്‍ മലയാളത്തേക്കാള്‍ കൂടുതല്‍ അഭിനയ പ്രാധാന്യമുള്ള സിനിമകള്‍ മറ്റു ഭാഷകളിലാണ് ഷംനയെ തേടിയെത്താറുള്ളത്. വലിയങ്ങാടി, ചട്ടക്കാരി തുടങ്ങിയ മലയാള ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചെങ്കിലും മലയാളത്തില്‍ വിജയം നേടാനോ കൂടുതല്‍ അവസരങ്ങള്‍ നേടാനോ ഷംനയ്ക്കായില്ല. കമല്‍ സംവിധാനം ചെയ്ത മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന സിനിമയിലൂടെയായിരുന്നു ഷംന കാസിമിന്റെ തുടക്കം. മലയാളത്തില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പമൊക്കെ അഭിനയിച്ചിട്ടുള്ള ഷംന കാസിമിന് തമിഴകത്ത് ചിന്ന അസിന് എന്ന ഒരു വിളിപ്പേര് കൂടിയുണ്ട്. നടി അസിനുമായുള്ള രൂപസാദൃശ്യമാണ് ഈ വിളിയ്ക്കു പിന്നിലുള്ളത്. ദളപതി വിജയ് പോലും തന്നെ ചിന്ന അസിന് എന്ന് വിളിക്കാറുണ്ടെന്ന് ഷംന തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ജയലളിതയുടെ ജീവിതകഥ പറഞ്ഞ തലൈവി എന്ന ചിത്രത്തില്‍…
Read Moreആളുകളെ പറ്റിക്കുന്ന കുറേ സിനിമകള്‍ ഞാന്‍ എടുത്തിട്ടുണ്ട് ! തുറന്നു പറച്ചിലുമായി രഞ്ജിത്ത്…
സംവിധാനത്തിലും തിരക്കഥാ രചനയിലും മലയാളത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് രഞ്ജിത്ത്. തന്റെ സിനിമാ ജീവിതത്തില്‍ സംഭവിച്ച പാളിച്ചകളെക്കുറിച്ച് തുറന്നു പറയുകയാണ് താരം ഇപ്പോള്‍. നിരവധി മികച്ച സിനിമകള്‍ സംഭാവന ചെയ്ത രഞ്ജിത്ത് താന്‍ ആളുകളെ പറ്റിക്കുന്ന കുറേ മാടമ്പി സിനിമകള്‍ ഞാന്‍ എടുത്തിട്ടുണ്ടെന്നും തുറന്നു സമ്മതിക്കകയാണ്. സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും പ്രധാനവേഷത്തില്‍ അവതരിപ്പിച്ച് ഹിറ്റ് സിനിമകള്‍ ഒരുക്കിയവരില്‍ ശ്രദ്ധേയനായ സംവിധായകനാണ് രഞ്ജിത്ത്. അന്നത്തിന് വേണ്ടി എഴുതി തള്ളിയവരാണ് താനും രണ്‍ജി പണിക്കരുമെന്ന് രഞ്ജിത്ത് പറഞ്ഞു. സിനിമയില്‍ എഴുത്ത് ഇല്ലാതാവില്ലെന്നും ഒരു പ്ലാനില്ലാതെ സാധനസാമഗ്രികള്‍ കൊണ്ട് മാത്രം വീട് ഉണ്ടാക്കാനാവില്ലെന്നും രഞ്ജിത്ത് പറയുന്നു. മോഹന്‍ലാലിന് ഏറ്റവും ഇഷ്ടപ്പെട്ട മമ്മൂട്ടി സിനിമയാണ് പ്രാഞ്ചിയേട്ടന്. എന്നാല്‍, ആ സിനിമ എടുക്കുന്നതില്‍ നിന്ന് പലരും തന്നെ നിരുത്സാഹപ്പെടുത്തിയിരുന്നെന്നും രഞ്ജിത്ത് പറഞ്ഞു. സര്‍ക്കസ് കണ്ടാല്‍ അതിലെ രംഗങ്ങള്‍ അനുകരിക്കാന്‍ ആരും ശ്രമിക്കാറില്ല. അതുപോലെ…
Read More