ചുരുളിയ്‌ക്കെതിരേ ശുഭാനന്ദ ഗുരുദേവ അനുയായികള്‍ ! പോസ്റ്റര്‍ കത്തിച്ച് പ്രതിഷേധം…

ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചലച്ചിത്രം ചുരുളിയ്‌ക്കെതിരേ ശുഭാനന്ദ ഗുരുദേവ അനുയായികള്‍ പോസ്റ്റര്‍ കത്തിച്ച് പ്രതിഷേധിച്ചു. ശുഭാനന്ദ ഗുരുദേവന്‍ എഴുതിയ ആനന്ദം പരമാനന്ദമാണ് എന്റെ കുടുംബംഎന്ന കീര്‍ത്തനം സിനിമയില്‍ ആശ്രമത്തിന്റെ അനുവാദം കൂടാതെ കള്ളുഷാപ്പിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചതാണ് ഇവരെ പ്രകോപിപ്പിച്ചത്. മാന്നാര്‍ കുറ്റിയില്‍ ജങ്ഷനിലായിരുന്നു പോസ്റ്റര്‍ കത്തിച്ചത്. രാജേഷ് ബുധനൂര്‍, മനോജ്പരുമല, സന്തോഷ് കുട്ടമ്പേരൂര്‍, ഓമനക്കുട്ടന്‍, മനു മാന്നാര്‍, അജേഷ്, വിനു എന്നിവര്‍ സംസാരിച്ചു. സംഭവം മന്ത്രി സജി ചെറിയാന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നു കുട്ടമ്പേരൂര്‍ ശുഭാനന്ദാശ്രമം അധികൃതര്‍ അറിയിച്ചു. സോണി ലിവ് ഓടിടി പ്ലാറ്റ്‌ഫോമിലൂടെ ഇക്കഴിഞ്ഞ 19നാണ് ചുരുളി പ്രദര്‍ശനത്തിനെത്തിയത്. വിനയ് ഫോര്‍ട്ട്, ചെമ്പന്‍ വിനോദ്, ജാഫര്‍ ഇടുക്കി, ഗീതി സംഗീത, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ വേഷമിട്ടത്. ഇരുപത്തിയഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ (ഐ.എഫ്.എഫ്.കെ) പ്രേക്ഷകപ്രീതി നേടിയ ചിത്രമായി ചുരുളി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ലിജോ പെല്ലിശേരിസ് മൂവി മൊണാസ്ട്രിയും ചെമ്പോസ്‌കിയും…

Read More

ഭര്‍ത്താവ് അത്ര പോരായെന്ന് പറഞ്ഞ് വിവാഹമോചനം നേടി ! പിന്നീട് നായയെ ഭര്‍ത്താവാക്കി; ഇപ്പോള്‍ ഹണിമൂണില്‍…

ഭര്‍ത്താവില്‍ നിന്ന് ആഗ്രഹിച്ചതെല്ലാം ലഭിക്കാതെ വന്നതോടെ അയാളെ ഡൈവോഴ്‌സ് ചെയ്ത ശേഷം വളര്‍ത്തു നായയെ വിവാഹം കഴിച്ച് യുവതി. ഇപ്പോള്‍ നായയും യുവതിയും ഭാര്യാഭര്‍ത്താക്കന്മാര്‍ ഹണിമൂണ്‍ ആഘോഷിക്കുന്ന തിരക്കിലാണ്. ലണ്ടന്‍ സ്വദേശിയായ അമാന്‍ഡ റോജേഴ്‌സാണ് വളര്‍ത്തുനായ ഷെബയെ വിവാഹം കഴിച്ചത്. അമാന്‍ഡ തന്നെയാണ് ഷെബയെ ആദ്യം വിവാഹാഭ്യര്‍ത്ഥന നടത്തിയത്. അതിനെക്കുറിച്ച് അമാന്‍ഡ പറയുന്നത് ഇങ്ങനെ. ‘ഞാന്‍ മുട്ടുകുത്തി നിന്ന് വിവാഹാഭ്യര്‍ത്ഥന നടത്തി. അവള്‍ അതെ എന്ന് പറഞ്ഞതായി വാല്‍ ആട്ടത്തില്‍ എനിക്ക് മനസിലായി. അതോടെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഷെബയെ നാളുകളായി എനിക്ക് അറിയാമല്ലോ’. വധുവിനും വരനും വേണ്ടിയുള്ള വിവാഹ വസ്ത്രങ്ങളും അമാന്‍ഡ തന്നെയാണ് ഉണ്ടാക്കിയത്. അത്തരത്തിലൊരു വിവാഹ വസ്ത്രം വര്‍ഷങ്ങളായി ഞാന്‍ സ്വപ്നം കാണുകായിരുന്നു എന്നാണ് അവര്‍ പറയുന്നത്. ക്ഷണിക്കപ്പെട്ട ബന്ധുക്കളും കൂട്ടുകാരും മാത്രമാണ് വിവാഹത്തിന് ഉണ്ടായിരുന്നത്. വരണമാല്യം ചാര്‍ത്തിയശേഷം ഭര്‍ത്താവിന് ചുംബനം നല്‍കി. അതോടെ…

Read More

അടിവസ്ത്രത്തിന്റെ സൈസ് മുതല്‍ നായസ്‌നേഹം വരെ ! വധുവിനെത്തേടിയുള്ള പരസ്യത്തിനെതിരേ രൂക്ഷവിമര്‍ശനം…

മാട്രിമോണിയല്‍ പരസ്യങ്ങളില്‍ പലപ്പോഴും പ്രത്യക്ഷപ്പെടാറുള്ള വിചിത്ര ആവശ്യങ്ങള്‍ നമ്മെ അമ്പരപ്പിക്കാറുണ്ട്. എന്നാല്‍ ഇവയെയെല്ലാം കടത്തിവെട്ടുന്ന ഒരു പരസ്യമാണ് ഇപ്പോള്‍ വന്‍ വിമര്‍ശനം നേരിടുന്നത്. ഭാവി വധുവിന് വേണ്ട ഗുണഗണങ്ങളടങ്ങിയതാണ് പരസ്യം. വലിയ ഒരു ലിസ്റ്റ് ആവശ്യങ്ങളാണ് പരസ്യത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ട്വിറ്ററില്‍ വന്ന ഒരു പോസ്റ്റാണ് പരസ്യം വൈറലാക്കിയത്. യാഥാസ്ഥിതിക, പ്രോ ലൈഫ്, ലിബറല്‍ ആയിട്ടുള്ള സ്ത്രീയെ തേടുന്നു എന്ന് പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്. ഭാവി വധുവിന്റെ അടിവസ്ത്രങ്ങളുടെ സൈസ് അടക്കം കൃത്യമായ അളവുകള്‍ പരസ്യത്തിലുണ്ട്. മാനിക്യൂര്‍, പെഡിക്യൂര്‍ എന്നിവ ചെയ്യുകയും വൃത്തിയുള്ളവളുമായിരിക്കണം. 80 ശതമാനം കാഷ്വലും 20 ശതമാനം ഫോര്‍മലുമായിട്ടുള്ള വസ്ത്രധാരണം വേണം. വിശ്വസ്തയും സത്യസന്ധയും സിനിമയും റോഡ് ട്രിപ്പുകളും താല്‍പര്യമുള്ളവളും കുടുംബിനിയുമായിരിക്കണം. നായ്ക്കളെ സ്‌നേഹിക്കണം. 18-26 വരെ പ്രായമാകാം. ഇതാണ് പരസ്യത്തിന്റെ ഉള്ളടക്കം. ഹിന്ദു അഗര്‍വാളെന്നും അഞ്ചടി അഞ്ചിഞ്ച് ഉയരമുണ്ടെന്നുമാണ് വരന്റേതായി നല്‍കിയിരിക്കുന്ന വിവരം. വലിയ…

Read More

ചാടെടാ മോനേ…മാമന്‍ ഒന്നും ചെയ്യില്ല ! കൂട്ടിലേക്ക് ചാടാനൊരുങ്ങിയ യുവാവിനെ പ്രതീക്ഷയോടെ നോക്കി സിംഹം; വീഡിയോ…

സിംഹത്തിന്റെ കൂടിനു മുകളില്‍ ചാടാനൊരുങ്ങി നില്‍ക്കുന്ന യുവാവ്. അലറി വിളിക്കുന്ന സന്ദര്‍ശകര്‍. യുവാവ് ഇപ്പോള്‍ ചാടുമെന്ന് പ്രതീക്ഷിച്ച് കൊതിയോടെ താഴെ കാത്തു നില്‍ക്കുന്ന സിംഹം. ഹൈദരാബാദ് നെഹ്രു സുവോളജിക്കല്‍ പാര്‍ക്കില്‍ ആഫ്രിക്കന്‍ സിംഹത്തിന്റെ കൂടിന് സമീപം നടന്ന സംഭവങ്ങളാണിത്. ഒടുവില്‍ അധികൃതരെത്തി യുവാവിനെ പിടികൂടുന്നതു വരെ ഈ കലാപരിപാടി തുടര്‍ന്നു. ആഫ്രിക്കന്‍ സിംഹത്തെ പാര്‍പ്പിച്ചിരുന്ന കിടങ്ങിന് മുകളിലേക്കാണ് യുവാവ് കയറിയത്. ഇത് കണ്ട് സിംഹം ഇയാളെ പിടിക്കാന്‍ ചാടുന്നതും കാണാം.പൊതുജനങ്ങള്‍ക്ക് പ്രവേശനത്തിന് വിലക്കുള്ള മേഖലയിലേക്ക് സായ്കുമാര്‍ എന്ന യുവാവ് അതിക്രമിച്ച് കടന്നത്. അധികൃതരെത്തി പിടികൂടിയ യുവാവിനെ ബഹദൂര്‍പുര്‍ പോലീസിന് കൈമാറി.

Read More

ഏഴരക്കൊല്ലത്തെ ബുദ്ധിമുട്ടിന് പരിഹാരമുണ്ടാക്കിയത് മുഖ്യമന്ത്രി ! തുറന്നു പറച്ചിലുമായി മല്ലിക സുകുമാരന്‍…

മല്ലികാ സുകുമാരന്റെ കുടുംബം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. മല്ലികയുടെ ഭര്‍ത്താവ് സുകുമാരന്‍ മലയാളത്തിലെ അതുല്യ നടനായിരുന്നു. പിന്നീട് മക്കളായ ഇന്ദ്രജിത്തിലൂടെയും പൃഥിരാജിലൂടെയും കുടുംബത്തിന്റെ മഹിമ ഉയര്‍ന്നു. മല്ലികയും സിനിമ രംഗത്ത് സജീവമാണ്. സുകുമാരന്റെ വിയോഗ ശേഷം മക്കളുടെ അമ്മയും അച്ഛനുമായി നടി മാറുകയായിരുന്നു. സുകുമാരന്‍ പകര്‍ന്ന് നല്‍കിയ ജീവിതത്തിലൂടെ മക്കളേയും കൊണ്ട് ഈ അമ്മ സഞ്ചരിച്ച് വിജയം കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു. ജിവിതം എന്താണെന്ന് തന്നെ പഠിപ്പിച്ചത് സുകുമാരന്‍ ആണെന്ന് മല്ലിക പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഏഴരകൊല്ലമായി താന്‍ അനുഭവിച്ച ബുദ്ധിമുട്ടിന് ശമനമുണ്ടാക്കിയതെന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനാണ് എന്ന് തുറന്നു പറയുകയാണ് മല്ലിക സുകുമാരന്‍. പ്രളയകാലത്ത് വീടിനകത്തേക്ക് വെള്ളം കയറിയ അവസ്ഥയുണ്ടായത് വീടിന് പിന്നിലുള്ള കനാല്‍ കൈയേറിയതിനെ തുടര്‍ന്നാണ്. ഇതിന് കാരണം കനാല്‍ കൈയേറി ചില വ്യക്തികള്‍ നടത്തിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങളായിരുന്നുവെന്ന് മല്ലിക പറയുന്നു. കോണ്‍ഗ്രസ് ഭരിച്ചപ്പോഴും…

Read More

ആദ്യത്തെ രണ്ടും തേച്ചിട്ടുപോയി,മൂന്നാമത്തേതില്‍ സംഭവിച്ചത് മറ്റൊന്ന് ! ഇപ്പോള്‍ കൂടെയുള്ളത് നാലാമത്തെ പ്രണയമെന്ന് റെയ്ജന്‍ രാജന്‍…

ആത്മസഖി എന്ന ഒരൊറ്റ സീരിയലിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച നടനാണ് റെയ്ജന്‍ രാജന്‍.ഈ പരമ്പരയില്‍ സത്യ എന്ന പൊലീസ് കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് റെയ്ജന്‍ പ്രിയങ്കരനായി മാറിയത്. ഇപ്പോള്‍ സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന തിങ്കള്‍ കലമാന്‍ സീരിയലിന്റെ തിരക്കിലാണ് താരം. ബൈജു ദേവരാജിന്റെ മകള്‍ എന്ന സീരിയിലിലാണ് ആദ്യമായി റെയ്ജന്‍ അഭിനയിക്കുന്നത്. സിനിമാ നടന്‍ കൂടിയായ കൃഷ്ണയാണ് തിങ്കള്‍ കലമാനില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹരിത നായരാണ് സീരിയലില്‍ നായിക. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ ജീവിതത്തിലെ പുതിയ സന്തോഷങ്ങളും സീരിയലിലെ പുതിയ വിശേഷങ്ങളും പങ്കുവെച്ചിരിക്കുകയാണ് താരം. റെയ്ജന്‍ രാജന്റെ വാക്കുകള്‍ ഇങ്ങനെ…ഇടക്കാലത്ത് ഞാന്‍ വിവാഹിതനായിയെന്ന് യുട്യൂബുകാര്‍ വാര്‍ത്തകള്‍ കൊടുത്തിരുന്നു. എന്റെ വിവാഹം നടന്ന അമ്പലം, ഹണിമൂണ്‍ പോയ സ്ഥലം എന്നിവയെ കുറിച്ച് വരെ യുട്യൂബുകാര്‍ വാര്‍ത്തകള്‍ ഇറക്കിയിരുന്നു. നാലാമത്തെ പ്രണയമാണ് ഇപ്പോള്‍ ജീവിതത്തില്‍ ഉള്ളത്. ആദ്യത്തെ…

Read More

അവരാണ് ഏറ്റവും തെറ്റ് ചെയ്യുന്നവര്‍ ! ഒന്നോ രണ്ടോ വാക്കുകള്‍ കടുത്തുപോയെങ്കിലും ചുരുളി സൂപ്പര്‍ ആണെന്ന് സീനത്ത്…

ചുരുളി സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം. ചിത്രത്തിലെ തെറിവിളിയെ പലരും വിമര്‍ശിക്കുന്നുണ്ടെങ്കിലും സിനിമ സമ്മാനിക്കുന്ന ദൃശ്യനുഭവത്തെപ്പറ്റി ആര്‍ക്കും രണ്ടഭിപ്രായമുണ്ടാവാനിടയില്ല. ഈ അവസരത്തില്‍ ചുരുളി വ്യത്യസ്ഥമായ അനുഭവം സമ്മാനിച്ചെന്ന് തുറന്നു പറയുകയാണ് നടി സീനത്ത്. ഒന്നോ രണ്ടോ തെറിയുടെ പേരില്‍ ചുരുളി കാണാതെ ഒഴിവാക്കുന്നത് വലിയ നഷ്ടമാണെന്നും സീനത്ത് പറയുന്നു. സിനിമയില്‍ തെറി പറയുന്ന സീന്‍ മാത്രം എടുത്ത് പ്രചരിപ്പിച്ചവരാണ് ഏറ്റവും വലിയ തെറ്റു ചെയ്യുന്നവരെന്നും സീനത്ത് പറയുന്നു. സീനത്തിന്റെ വാക്കുകള്‍ ഇങ്ങനെ…ചുരുളി കണ്ടു. വാട്സ്ആപ്പ് വഴിയുള്ള ‘ചുരുളി’യിലെ പ്രധാന സീനിലെ തെറിയുടെ പെരുമഴ കേട്ടപ്പോള്‍ ഏതായാലും തനിച്ചിരുന്നു കാണാന്‍ തീരുമാനിച്ചു. പലരും പറഞ്ഞിരുന്നു സിനിമയില്‍ കുറെ തെറി പറയുകയല്ലാതെ സിനിമ കണ്ടാല്‍ ഒന്നും മനസിലാകുന്നില്ല എന്ന്. ആ പരാതിയും എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ കാണാന്‍ ഇരുന്നപ്പോള്‍ ഞാന്‍ വളരെ ശ്രദ്ധയോടെ ‘ചുരുളി’യെ കാണാന്‍…

Read More

ഗാ​യ​ത്രി ജൂ​ണി​യ​ർ ക​ങ്ക​ണ…! എ​യ​റി​ൽ ക​യ​റ്റി ട്രോ​ള​ന്മാ​ർ; ഗാ​യ​ത്രി സു​രേ​ഷി​നെ​തി​രേ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ട്രോ​ളു​ക​ളു​ടെ ബ​ഹ​ളം

ഗാ​യ​ത്രി സു​രേ​ഷി​നെ​തി​രേ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ട്രോ​ളു​ക​ളു​ടെ ബ​ഹ​ളം. ട്രോ​ളു​ക​ളും ക​മ​ന്‍റു​ക​ളും കേ​ര​ള​ത്തെ ന​ശി​പ്പി​ക്കു​ന്ന​വെ​ന്നും ഇ​ത് നി​രോ​ധി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ട​പെ​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ട്രോ​ളു​ക​ൾ. ‘എ​നി​ക്ക് പ​റ​യാ​നു​ള്ള​ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സാ​റി​നോ​ടാ​ണ്. സാ​റി​നെ ഞാ​ൻ ബ​ഹു​മാ​നി​ക്കു​ന്നു. സാ​റി​ന്‍റെ എ​ല്ലാ ആ​ശ​യ​ങ്ങ​ളും എ​നി​ക്ക് ഇ​ഷ്ട​മാ​ണ്. സോ​ഷ്യ​ൽ മീ​ഡി​യ ജീ​വി​ത​ത്തെ ഭ​രി​ക്കു​ക​യാ​ണ്. ല​ഹ​രി​മ​രു​ന്നി​ൽ നി​ന്നും പ​ണം സ​മ്പാ​ദി​ക്കു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണ്. അ​പ്പോ​ൾ ട്രോ​ളു​ക​ളി​ൽ നി​ന്നും പ​ണം ഉ​ണ്ടാ​ക്കു​ന്ന​തും നി​യ​മ​വി​രു​ദ്ധ​മ​ല്ലേ. അ​ല്ല എ​നി​ക്ക് അ​റി​യാ​ൻ പാ​ടി​ല്ലാ​ത്തോ​ണ്ട് ചോ​ദി​ക്കു​ക​യാ​ണ്. ട്രോ​ൾ വ​രും .പി​ന്നെ ക​മ​ന്‍റ് വ​രും. ആ ​ക​മ​ന്‍റ് അ​ത് കാ​ര​ണം ആ​ളു​ക​ൾ മെ​ന്‍റ​ലാ​വു​ക​യാ​ണ്. ഇ​ത് എ​ന്‍റെ മാ​ത്രം പ്ര​ശ്ന​മ​ല്ല. ന​ല്ല നാ​ടി​നാ​യി ആ​ദ്യം ഈ ​ട്രോ​ളു​ക​ൾ നി​രോ​ധി​ക്ക​ണം. സാ​റ് വി​ചാ​രി​ച്ചാ​ൽ ന​ട​ക്കും. എ​ല്ലാ​യി​ട​ത്തെ​യും ക​മ​ന്‍റ് സെ​ഷ​ൻ ഓ​ഫ് ചെ​യ്ത് വ​യ്ക്ക​ണം. എ​ന്തെ​ങ്കി​ലു​മൊ​ന്ന് ചെ​യ്യ​ണം സാ​ർ. അ​ത്ര​മാ​ത്രം എ​ന്നെ…

Read More

ഹോട്ടലില്‍ മദ്യം തിരഞ്ഞെത്തിയ പോലീസ് കയറിച്ചെന്നത് നവദമ്പതികളുടെ മുറിയിലേക്ക് ! പുതിയ വിവാദം ഇങ്ങനെ…

ഹോട്ടലില്‍ മദ്യം തിരഞ്ഞെത്തിയ പോലീസ് അനുമതിയില്ലാതെ നവദമ്പതിമാരുടെ മുറിയിലേക്ക് കടന്നു ചെന്നത് വിവാദമാകുന്നു. മദ്യനിരോധന നിയമം ലംഘിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കാന്‍ സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് പോലീസ് ഹോട്ടലിലെത്തിയത്. നവദമ്പതികളുടെ മുറിയിലേക്ക് വനിതാ പോലീസ് ഉദ്യോഗസ്ഥരില്ലാതെ കടന്നു ചെന്ന പോലീസ് നടപടിയെ ചോദ്യം ചെയ്ത് നിരവധിയാളുകളാണ് രംഗത്തെത്തിയത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ പ്രതിപക്ഷം വിഷയം ഏറ്റെടുത്തു. മുന്‍മുഖ്യമന്ത്രി റാബ്‌റി ദേവി അടക്കമുള്ളവര്‍ വീഡിയോ പങ്കുവച്ച് രോഷം വ്യക്തമാക്കി. വ്യാജ മദ്യത്തിന്റെ ഒഴുക്ക് തടയുന്നതിനു പകരം പാവങ്ങളുടെ സ്വകാര്യതയിലേക്ക് വരെ കടന്നുകയറുകയാണ് പോലീസ് എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഹോട്ടലില്‍ കയറിയ പോലീസ്, ദമ്പതികളുടെ വസ്ത്രങ്ങള്‍ അടക്കം വാരി പുറത്തിട്ട് പരിശോധിച്ചുവെന്നാണ് ഉയരുന്ന ആരോപണം. ബിഹാറില്‍ അടുത്തിടെ നടന്ന വിഷമദ്യ ദുരന്തം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിന് പിന്നാലെ കര്‍ശന പരിശോധനകളാണ് സംസ്ഥാനത്ത് നടക്കുന്നത്. ഹോട്ടലുകള്‍, പൊതു ഇടങ്ങള്‍, ഭക്ഷണ ശാലകള്‍…

Read More

അങ്ങനെ കഴിക്കാനാണ് ഇഷ്ടം ! തന്റെ വിചിത്രമായ ഫുഡ് കോമ്പിനേഷനെക്കുറിച്ച് തുറന്നു പറഞ്ഞ് സുരേഷ് ഗോപി…

പുതിയ ചിത്രമായ കാവലിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട തിരക്കിലാണ് നടനും എംപിയുമായ സുരേഷ് ഗോപി. ഇപ്പോഴിതാ നടന്റെ ഒരു പുതിയ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. തന്റെ ഏറ്റവും പ്രിയപ്പെട്ട രുചികളെക്കുറിച്ചാണ് സുരേഷ് ഗോപി ഈ വീഡിയോയില്‍ പറയുന്നത്. ഇഡ്ഡലിയും ചമ്മന്തിയും നാരങ്ങാ അച്ചാറും തൈരുമാണ് തന്റെ പ്രിയരുചികള്‍ എന്നു പറയുകയാണ് സുരേഷ് ഗോപി. നടി നൈല ഉഷയാണ് ഇതുസംബന്ധിച്ച വീഡിയോ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചിരിക്കുന്നത്. പ്രാതല്‍ കഴിക്കുന്ന സുരേഷ് ഗോപിയില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ഇംഗ്ലീഷ് ബ്രേക്ഫാസ്റ്റ് കഴിക്കുന്ന സുരേഷ് ഗോപിയോട് ഭക്ഷണം ഇഷ്ടമായോ എന്ന് നൈല ഉഷ ചോദിക്കുന്നുണ്ട്. അത് തന്റെ പ്രിയപ്പെട്ട ഭക്ഷണമല്ലെങ്കിലും രുചികരമാണെന്ന് സുരേഷ് ഗോപി പറയുന്നു. അപ്പോഴാണ് നൈല ഉഷ താരത്തിന്റെ പ്രിയരുചിയെക്കുറിച്ച് ചോദിക്കുന്നത്. ബ്രേക്ഫാസ്റ്റിന് ഏറ്റവുമിഷ്ടം ഇഡ്ഡലിയും ചമ്മന്തിയും ആണെന്ന് നടന്‍ പറയുന്നു. ഒപ്പം തൈരും നാരങ്ങാ അച്ചാറും കൂടിയുണ്ടെങ്കില്‍ പിന്നെ മറ്റൊന്നും…

Read More