പരിക്കേറ്റ ശ്രീകൃഷ്ണ വിഗ്രഹത്തിനെ ചികിത്സിച്ച് ആശുപത്രി അധികൃതർ. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. ആഗ്രയിലെ ജില്ലാ ആശുപത്രിയിലേക്കാണ് പരിക്കേറ്റ കൃഷ്ണ വിഗ്രഹവുമായി പൂജാരിയെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ കുളിപ്പിക്കുമ്പോഴാണ് വിഗ്രഹത്തിന്റെ കൈയില്‍ പരിക്കേറ്റത്. രാവിലെ ഒമ്പത് മണിയോടെ ആശുപത്രിയിലെത്തിയ പൂജാരി ലേഖ് സിംഗ് വിഗ്രഹത്തിനെ ചികിത്സിക്കാന്‍ ആശുപത്രി അധികൃതരോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് വിഗ്രഹത്തിന്റെ കൈയിൽ ബാന്റേജ് ഇടുകയായിരുന്നു. കഴിഞ്ഞ 30 വര്‍ഷമായി അര്ജുന് നഗറിലെ ഖേരി മോഡിലെ പത്വാരി ക്ഷേത്രത്തിലെ പൂജാരിയാണ് ഇദ്ദേഹം. രാവിലെ പ്രാര്‍ത്ഥനയോടെ വിഗ്രഹത്തെ കുളിപ്പിക്കുമ്പോള്‍ കൈയില്‍ നിന്ന് അബദ്ധത്തില്‍ വീണാണ് പരിക്കേറ്റതെന്ന് പൂജാരി ലേഖ് സിംഗ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് താന്‍ നിരാശനായി. വിഗ്രഹവുമായി തനിക്ക് വളരെ അടുപ്പമുണ്ടായിരുന്നു. സങ്കടം സഹിക്കവയ്യാതെ ചികിത്സക്കായി ആശുപത്രിയിലേക്ക് പോയി. തന്റെ അപേക്ഷ ആദ്യം ആശുപത്രി അധികൃതര്‍ മുഖവിലക്കെടുത്തില്ല. ഞാനാകെ തകര്‍ന്നു. ഒടുവില്‍ പൊട്ടിക്കരഞ്ഞപ്പോഴാണ് ചികിത്സ നല്‍കിയതെന്നും അദ്ദേഹം…
Read MoreCategory: Today’S Special
പലരും ഏറ്റെടുക്കാൻ മടിക്കുന്ന ചുമതല! കാക്കിയണിഞ്ഞ് വൈദികൻ; അഭിനന്ദനവുമായി സോഷ്യൽ മീഡിയ
സ്റ്റുഡന്റ് പോലീസ് കേഡറ്റ് കമ്മ്യൂണിറ്റി പോലീസ് ഓഫീസറായ വൈദികനെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ. മലങ്കര സുറിയാനി കത്തോലിക്കാ സഭ അംഗമായ ഫാ. ജോസഫ് വരമ്പുങ്കൽ ഒഐസിയാണ് എസ്പിസി കമ്മ്യൂണിറ്റി പോലീസ് ഓഫീസറായത്. പരിചയസമ്പന്നരും സന്നദ്ധരും സാമൂഹിക പ്രതിബദ്ധതയുമുള്ള രണ്ട് അധ്യാപകരെ ഓരോ സ്കൂളിലും കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായി നിയമിക്കും. ഓരോ സിപിഒയും പോലീസ് ഉദ്യോഗസ്ഥരുടെ ശരിയായ പരിശീലനത്തിന് വിധേയരാകുകയും പരിശീലനത്തിന് ശേഷം ഓണററി സബ് ഇൻസ്പെക്ടർ (എസ്ഐ) പദവി നൽകുകയും ചെയ്യുന്നു. പലരും ഏറ്റെടുക്കാൻ മടിക്കുന്ന ചുമതല ഫാ. ജോസഫ് വരമ്പുങ്കൽ സന്തോഷത്തോടെ ഏറ്റെടുക്കുകയായിരുന്നു. കേരള കത്തോലിക്കാ വൈദികരിൽ ആദ്യത്തെ എസ്പിസി കമ്മ്യൂണിറ്റി പോലീസ് ഓഫീസറാണ് ഫാ. ജോസഫ് വരമ്പുങ്കലെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. നിലവിൽ ബഥനി ആശ്രമം നവജ്യോതി പ്രൊവിൻസ് റാന്നി ചെറുകുളഞ്ഞി ആശ്രമ അംഗമാണ് ജോസഫ് അച്ചൻ. ബഥനി ആശ്രമം ഹൈസ്കൂളിലെ അദ്ധ്യാപക ജോലിക്കൊപ്പം…
Read Moreകടലാസാകാന് ജഗതിയെക്കൊണ്ട് സമ്മതിപ്പിച്ചത് ഇന്നസെന്റിന്റെ ആവാക്കുകൾ; ജഗതിക്ക് പകരം സംവിധായകർ മനസിൽ കണ്ട മറ്റൊരാൾ ആര്?
കന്നാസിനെയും കടലാസിനെയും മറക്കാനാകുമോ മലയാളികള്‍ക്ക്… കാബൂളിവാല എന്ന ചിത്രത്തില്‍ ഇന്നസെന്റും ജഗതി ശ്രീകുമാറും തകര്‍ത്തഭിനയിച്ച കഥാപാത്രങ്ങളായിരുന്നു കന്നാസും കടലാസും. എന്നാല്‍ കടലാസ് എന്ന കഥാപാത്രം ചെയ്യാന്‍ നടന് ജഗതി ആദ്യം സമ്മതിച്ചില്ലെന്ന് ഇന്നസെന്റ് ഒരിക്കല്‍ പറഞ്ഞിരുന്നു. ഒരു ടെലിവിഷന്‍ പരിപാടിക്കിടെയാണ് ഇന്നസെന്റ് ചിത്രത്തിന്റെ പിന്നാമ്പുറ കഥകള്‍ പങ്കുവച്ചത്.1994-ല്‍ സിദ്ദിഖ്-ലാലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം ഹിറ്റ് ആയിരുന്നു. കടലാസ് എന്ന കഥാപാത്രത്തെക്കുറിച്ച് ജഗതിയോട് പറഞ്ഞപ്പോള്‍ തനിക്കുപറ്റില്ലെന്നും കുറച്ചു തിരക്കുകള്‍ ഉണ്ടെന്നുമാണ് നടന് പറഞ്ഞത്. നമ്മള് ഈ സിനിമ ചെയ്യുമെന്നും അതില്‍ കന്നാസ് നിങ്ങള്‍ തന്നെയാണെന്നും എന്നോട് സിദ്ദിഖ്-ലാല്‍ പറഞ്ഞു. കടലാസിന് പകരം ഒരാളെ മനസില്‍ കാണുന്നുണ്ട്. എന്നാല്‍ അതിന് മുമ്പ് ഇന്നസെന്റ് ചേട്ടന് ജഗതിച്ചേട്ടനോട് ഒന്നു സംസാരിക്കണം. സംവിധായകരായ നിങ്ങളല്ലേ ജഗതിയോട് ഇക്കാര്യം പറയേണ്ടത് എന്നാണ് ഞാന്‍ അവരോട് ചോദിച്ചത്. ഇന്നസെന്റിനോടു വാക്ക് പറഞ്ഞാല്‍ ജഗതിച്ചേട്ടന് പിന്മാറില്ലെന്ന് വിശ്വാസമുണ്ടായിരുന്നു.…
Read Moreആ ചതിക്കുഴിയിൽ സ്നേഹയും വീണു; പിന്നെ വധഭീഷണിയും; ചതിക്കുഴിയും നഷ്ടപ്പെട്ടതും എന്തെന്നറിഞ്ഞാൽ ഞെട്ടും…
മലയാളികളുടെയും പ്രിയപ്പെട്ട നടിയാണ് സ്നേഹ. നടന് പ്രസന്നയാണ് സ്നേഹയുടെ ഭര്‍ത്താവ്. നിക്ഷേപ തട്ടിപ്പിന് താരം ഇരയായിരിക്കുന്നു. കഴിഞ്ഞ ദിവസം സ്നേഹ പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുകയാണ്. ലക്ഷങ്ങള്‍ മുടക്കിയ താരത്തിന്റെ പണം നഷ്ടമായി എന്നാണ് പരാതി. രണ്ടു പേര് ചേര്‍ന്നാണ് സ്നേഹയെ വഞ്ചിച്ചിരിക്കുന്നത്. പണം ആവശ്യപ്പെട്ടപ്പോള്‍ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയും ചെയ്തെന്നു പരാതിയിൽ പറയുന്നു. ചെന്നൈയിലെ കാണത്തൂര്‍ പോലീസ് സ്റ്റേഷനിലാണ് നടി സ്നേഹ പരാതി നല്‍കിയിരിക്കുന്നത്. 26 ലക്ഷം രൂപ ഒരു സ്വകാര്യ കയറ്റുമതി കമ്പനിയില്‍ നിക്ഷേപിച്ചിരുന്നു. പ്രതിമാസം വലിയ തുക ലാഭമായി തിരിച്ചുതരുമെന്ന് പറഞ്ഞാണ് കമ്പനി നിക്ഷേപം സ്വീകരിച്ചതത്രെ. എന്നാല്‍ കബളിപ്പിക്കപ്പെട്ടു. സിമന്റ്-ധാതു കയറ്റുമതി കമ്പനിയിലാണ് സ്നേഹ പണം നിക്ഷേപിച്ചത്. മുടക്കിയ തുകയുടെ നിശ്ചിത ശതമാനം ഓരോ മാസം തിരിച്ചുതരുമെന്നായിരുന്നു വാഗ്ദാനം. വലിയ ലാഭം ഓരോ മാസവും തിരിച്ച് കൈയിലെത്തുമെന്നായിരുന്നു കമ്പനി അധികൃതര്‍ പറഞ്ഞിരുന്നത്. രണ്ടു പേര്…
Read Moreമണലിപ്പുഴയുടെ തീരത്തെ ജെയ് ക്രിസ്റ്റോ സദൻ… ഇതു മാലാഖമാരുടെ സ്കൂൾ
ബെന്നി എം. പോൾപട്ടിക്കാട്: പീച്ചി ഡാം റോഡിൽ കന്പനിപ്പടി ബസ് സ്റ്റോപ്പിൽനിന്നും മൂന്നൂറ് മീറ്റർ മുന്നോട്ടുചെന്നാൽ മണലിപ്പുഴയുടെ തീരത്തൊരു വിദ്യാലയമുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കു വേണ്ട വിദ്യാഭ്യാസവും പരിചരണവും നൽകി അറിവിന്റെയും മാനസിക ഉല്ലാസത്തിന്റെയും പുതിയ ലോകത്തേക്കു കൈപിടിച്ചു നടത്തുന്ന ഒരു സ്നേഹാലയം. അതാണ് കണ്ണാറ ക്ലെയർ ജ്യോതി കോണ്‍വെന്റിനോടു ചേർന്നു പ്രവർത്തിക്കുന്ന ജെയ് ക്രിസ്റ്റോ സദൻ, സ്പെഷൽ സ്കൂൾ ഫോർ മെന്റലി ചലഞ്ച്ഡ്. അക്ഷരവും അതിജീവനവും അന്യമായ കുഞ്ഞുമക്കൾ. മാനസിക വെല്ലുവിളി നേരിടുന്ന നാലുവയസ് പ്രായമുള്ളവർ മുതൽ മുതിർന്ന കുട്ടികൾവരെ ഇതിലുണ്ട്. സ്വന്തം മാതാപിതാക്കൾക്കുപോലും നിയന്ത്രിക്കാൻ കഴിയാത്ത ഇത്തരം കുട്ടികളാണ് ഇവിടത്തെ വിദ്യാർഥികൾ. ഇവർക്ക് ആവശ്യമായ സംരക്ഷണവും വിദ്യാഭ്യാസവും കരുതലും നൽകി മക്കളെപ്പോലെ ചേർത്തുപിടിച്ച് ഇവരെ കൈപിടിച്ച് ഉയർത്തുന്ന രണ്ടു മാലാഖമാർ ഇവിടെയുണ്ട്, കോണ്‍വെന്റ് സുപ്പീരിയർ സിസ്റ്റർ നിമ റോസും, സിസ്റ്റർ അനീഷയും. 20…
Read Moreആമസോൺ മഴക്കാടുകൾ പുല്മേടുകളാകുമോ? ഭൂമിയുടെ ശ്വാസകോശമായി കണക്കാക്കുന്ന ആമസോൺ മഴക്കാടുകൾ ഇപ്പോൾ നേരിടുന്നത് വൻ ഭീഷണി
സാവോപോളോ: ലോകത്തെ ഏറ്റവു വലിയ നിത്യഹരിത വനമേഖലയാണ് ആമസോണ്‍ മഴക്കാടുകൾ. ഭൂമിയുടെ ശ്വാസകോശമായി കണക്കാക്കുന്ന ആമസോൺ മഴക്കാടുകൾ ഇപ്പോൾ വൻ ഭീഷണി നേരിടുകയാണ്. ആമസോണിലെ വനനശീകരണം 15 വർഷത്തിനിടെയിലെ ഏറ്റവും ഉയർന്ന തോതിൽ എത്തിനിൽക്കുന്നു. ആമസോണ്‍ ഉള്‍ക്കൊള്ളുന്ന ബ്രസീലിലെ ദേശീയ ബഹിരാകാശ ഏജന്‍സിയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. മുൻവർഷത്തെ അപേക്ഷിച്ചത് ആമസോണിലെ വനനശീകരണം 22 ശതമാനമാണ് വർധിച്ചത്. 2020-2021 കാലയളവിൽ 13,235 ചതുരശ്ര കിലോമീറ്റർ വനമേഖല ആമസോണിൽ നിന്ന് അപ്രത്യക്ഷമായി. 2019 ജനുവരിയിൽ ജെയർ ബോൾസോനാരോ ബ്രസീൽ പ്രസിഡന്റായി സ്ഥാനമേറ്റതിന് ശേഷമാണ് മഴക്കാടുകൾ കൂടുതലായി നശിപ്പിക്കപ്പെട്ടതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. വനനശീകരണവും കൈയേറ്റവും കൂടെ അടിക്കടിയുണ്ടാകുന്ന കാട്ടുതീയും മഴക്കാടുകൾക്ക് വൻ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ലോകത്ത് ഉൽപാദിപ്പിക്കപ്പെടുന്ന കാര്‍ബണിന്റെ വലിയൊരു ശതമാനം സ്വീകരിച്ച് ഉള്ളിലൊതുക്കുന്നത് ഈ നിത്യഹരിത വനമേഖലയാണ്. ആഗോള കാലാവസ്ഥയില്‍ ആമസോണിന്റെ പങ്ക് നേരത്തെ തന്നെ വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.…
Read Moreവരും കാലത്ത് ഒടിടി ചതിക്കാന്‍ പോവുന്നത് ഇങ്ങനെ; ഉണ്ണികൃഷ്ണന് ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുകയാണെന്ന് ശാന്തിവിള ദിനേശ്
സിനിമക്കാര്‍ക്ക് തൊഴില്‍ ഒരുപാട് കിട്ടുന്നു എന്നതിനാല്‍ ഒടിടിയെ പ്രോല്‍സാഹിപ്പിക്കണമെന്ന ബി ഉണ്ണികൃഷ്ണന്റെ പ്രസ്താവന കണ്ടു. ഉണ്ണികൃഷ്ണന് ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുകയാണെന്ന്ശാന്തിവിള ദിനേശ്. എന്റെ പടമായ ആറാട്ട് തിയറ്ററില്‍ കളിക്കും, പക്ഷെ ഒടിടി വരുന്നത് കൊണ്ട് കുഴപ്പമില്ലെന്നാണ് അദ്ദേഹം പറയുന്നത്. തിയറ്ററുകാരുടെ വിഷമം ഞങ്ങള്‍ മനസിലാക്കുന്നു, പക്ഷെ ഞങ്ങളുടെ പടം ഒടിടിയില്‍ കളിക്കുമെന്ന് ദിലീപും ആന്റണി പെരുമ്പാവൂരുമൊക്കെ പറഞ്ഞത് പോലുള്ള നിലപാടാണ് ബി ഉണ്ണികൃഷ്ണന്റേത്. കേരളത്തിലെ തിയറ്ററുകള്‍ എല്ലാം പൂട്ടി, ഒടിടി മാത്രമാകുന്ന ഒരു ഘട്ടം വരുമ്പോള്‍ ഇന്ന് 65 കോടിയൊക്കെ പറയുന്ന മരയ്ക്കാര്‍ പോലുള്ള ഒരു സിനിമയുമായി ചെന്നാല്‍ അവര്‍ ചിലപ്പോള്‍ ആറരക്കോടിക്കു വേണമെങ്കില്‍ എടുക്കാമെന്ന് പറയും. ഈ സാഹചര്യത്തില്‍ പടം കിട്ടുന്ന വിലയ്ക്ക് അവര്‍ക്കു നല്‍കേണ്ടി വരും. വരും കാലത്ത് ഒടിടി ചതിക്കാന്‍ പോവുന്നത് ഇങ്ങനെയായിരിക്കുമെന്നാണ് എന്റെ മനസ് പറയുന്നതെന്ന്ശാന്തിവിള ദിനേശ്
Read Moreപടർന്നുപിടിച്ച് ഫ്രീഫയർ! സൂക്ഷിക്കുക, “അപകടകാരി’യായ ഗെയിമിനെ… ഫ്രീഫയറിന് അടിമയാകുന്നത് ആത്മഹത്യയിലേക്കുപോലും വഴിയൊരുക്കും…
രണ്ടുവർഷമായി ആഗോളതലത്തിൽ ഏറ്റവും ജനപ്രിയമായ ഗെയിമുകളിൽ മുന്നിലാണ് ഫ്രീഫയർ. ഒരു യുദ്ധക്കളി എന്നു വിശേഷിപ്പിക്കാം ഇതിനെ. 12 കോടിയിലേറെപ്പേർ ഈ ഗെയിം കളിക്കുന്നുവെന്നാണ് കണക്ക്. ഒരു ദ്വീപിലേക്ക് പാരച്യൂട്ടിലെത്തുന്നവരാണ് ഗെയിമിലെ കളിക്കാർ. ദ്വീപിൽ അതിജീവിക്കുക എന്നതാണ് കളിക്കാരുടെ ആത്യന്തിക ലക്ഷ്യം. ഓരോ ലെവലിലേക്ക് എത്താനായി ഗെയിമറുടെ ആയുധങ്ങളും മറ്റും ഏറ്റവും മികച്ച നിലവാരത്തിലുള്ളതാകണം. ഇതിനായി ഗെയിമിൽനിന്ന് ഇവ വിലകൊടുത്തു വാങ്ങേണ്ടിവരും. ഇതിനായി ഓണ്‍ലൈനിൽ പണം കൊടുക്കേണ്ടിവരുന്നത് ഗെയിം കളിക്കുന്ന കുട്ടികളെ ഗുരുതരമായി ബാധിക്കുന്ന പ്രശ്നമായി മാറും. ഗുണമില്ലാത്ത ആയുധങ്ങൾ കൈവശമുള്ളവർ ഗെയിമിൽ തോൽക്കും. ഈ ഗെയിം ഓണ്‍ലൈനിൽ സുഹൃത്തുക്കളുമായി കണക്ട് ചെയ്തു കളിക്കുന്നതിനാൽ തോൽക്കുന്നവർക്കു മറ്റുള്ളവരുടെ കളിയാക്കലും പരിഹാസവും ഏൽക്കേണ്ടിവരും. ഈ സാഹചര്യത്തിൽ പണം മുടക്കി ആയുധങ്ങൾ വാങ്ങാതെ മറ്റു വഴിയില്ലാതാകും. പണം ഏതുവിധേനയും ഉണ്ടാക്കാനുള്ള ശ്രമമാകും പിന്നെ. അച്ഛനമ്മമാർ അറിയാതെ അവരുടെ അക്കൗണ്ടുകളിൽനിന്നു പണം പിൻവലിച്ച…
Read Moreബോട്ടിൽ ആർട്ടിൽ ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ് നേടി ഇരിങ്ങാലക്കുടക്കാരി പവിത്ര; പാഴ് വസ്തുക്കൾ ഉപയോഗിച്ചു കഥകളിയുടെ പുരുഷ-സ്ത്രീ വേഷങ്ങൾ ചെയ്തതിനാണ് അവാർഡ്
ഇരിങ്ങാലക്കുട: ലോക്ഡൗണിൽ ബോട്ടിലിൽ ആർട്ടുകൾ ചെയ്ത പവിത്ര പി. മേനോൻ ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ് നേടി.ഇരിങ്ങാലക്കുട മണ്ണാത്തിക്കുളത്തിനു സമീപം അനിഴം വീട്ടിൽ പ്രദീപ് മേനോന്റെയും സുസ്മിതയുടെയും മകളാണ് പവിത്ര. പുറനാട്ടുകര കേന്ദ്ര വിദ്യാലയത്തിൽ 11-ാം ക്ലാസ് വിദ്യാർഥിയാണ്. ലോക് ഡൗണ്‍ കാലത്താണു പവിത്ര ബോട്ടിലിൽ ആർട്ടുകൾ ചെയ്യാൻ തുടങ്ങിയത്. പാഴ് വസ്തുക്കൾ ഉപയോഗിച്ചു കഥകളിയുടെ പുരുഷ-സ്ത്രീ വേഷങ്ങൾ ബോട്ടിലിൽ ചെയ്തതിനാണ് അവാർഡ്. ചിരട്ട, തെർമോകോൾ, കേക്കിന്റെ ബേസ്, ന്യൂസ് പേപ്പർ തുടങ്ങിയവയാണ് ഇതിനായി ഉപയോഗിച്ചത്. കൂടാതെ കാൻവാസിൽ മനോഹരമായ ചിത്രങ്ങളും പവിത്ര വരക്കാറുണ്ട്.ആദ്യം കേക്കിന്റെ ബേസിലാണു ചിത്രങ്ങൾ വരച്ചുതുടങ്ങിയത്. പിന്നീട് അതു കാൻവാസിലേക്കു മാറുകയായിരുന്നു. ചെറുപ്പത്തിൽതന്നെ ഡാൻസിൽ വളരെ താൽപര്യമുണ്ടായിരുന്നതിനാൽ മൂന്നു വയസു മുതൽ കുച്ചുപ്പുടി, മോഹിനിയാട്ടം, ഭരതനാട്യം എന്നിവയിൽ മികവു തെളിയിക്കുകയും കുച്ചുപ്പുടിയിൽ ഹൈദരാബാദിൽ നിന്നും നാട്യബാല അവാർഡ് നേടുകയും ചെയ്തിട്ടുണ്ട്. ഭാരത് സേവക്…
Read Moreഇന്നു വനിതാ സംരംഭകത്വ ദിനം; 630 രൂപ മുതൽമുടക്കി ശ്രീലക്ഷ്മി ടീച്ചർ തുടങ്ങിയ സംരംഭത്തിൽ നിന്ന് ഇന്നു പതിനായിരങ്ങളുടെ വരുമാനം
സെബി മാളിയേക്കൽതൃശൂർ: അധ്യാപികയായി കുട്ടികൾക്കിടയിൽ പാറിനടന്നിരുന്നപ്പോഴാണ് ശ്രീലക്ഷ്മിയെ കോവിഡ് സമ്മാനിച്ച ലോക് ഡൗണ്‍ കൂട്ടിലടച്ചത്. ജീവിതം വഴിതിരിച്ചുവിട്ട ലോക് ഡൗ ൺ.തൃപ്രയാർ ശ്രീവിലാസ് യുപി സ്കൂളിലെ മലയാളം അധ്യാ പികയായിരുന്നു ശ്രീലക്ഷ്മി. പെട്ടെന്ന് സ്കൂളും കുട്ടികളുമായുള്ള സന്പർക്കം ഇല്ലാതായതോടെ വല്ലാത്ത ഒറ്റപ്പെടൽ അനുഭവപ്പെട്ടു. അതോടെ, മറ്റൊരു ജോലിതേടി. കുറച്ചുനാൾ ഒരു പ്രാദേശിക ചാനലിൽ വാർത്ത വായിച്ചു. തൃശൂർ ബ്രില്യൻസ് കോളജിൽ പിഎസ്സി കോച്ചിംഗ് ക്ലാസിനു ചേർന്നു. തുടർന്ന് അവിടെ ജോലിചെയ്തു. തൃശൂരിലെ ഫ്ലാറ്റിൽ മകളുമൊത്തു താമസിക്കുന്നതിനിടെയാണു വരുമാനത്തിനായി എന്തെങ്കിലും ചെയ്തു തുടങ്ങിയാലോ എന്ന ചിന്ത തു ടങ്ങിയത്. ആദ്യശ്രമത്തെക്കുറിച്ച് ശ്രീലക്ഷ്മിതന്നെ പറയുന്നു:“”ഒറ്റയ്ക്ക് ചെയ്യാവുന്ന എന്തെങ്കിലും ജോലി. ചെറിയൊരു വരുമാനം. ഇതായിരുന്നു ചിന്ത. ഇതിനിടയിലാണ് സോപ്പ് ഉണ്ടാക്കുന്ന ഒരു വീഡിയോ യൂട്യൂബിൽ കാണാനിടയായത്. പിറ്റേന്നുതന്നെ (2020 ഒക്ടോബർ 24) അടുത്തുള്ള സുമംഗല ആന്റിയുടെ വീടിന്റെ ടെറസിലുള്ള കറ്റാർവാഴയുടെ ഒരു…
Read More