പ്രമുഖ നടി ഗായത്രി സുരേഷ് ഉള്‍പ്പെട്ട ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കൊണ്ടിരിക്കുന്നത്. കാക്കനാടിന് അടുത്ത് ഉണ്ടാക്കിയ ഒരു വാഹനാപകടത്തിന്റെ പേരില്‍ നടിയെയും ആ വണ്ടിയോടിച്ച സുഹൃത്തിനെയും നാട്ടുകാര്‍ തടഞ്ഞു വെക്കുന്നതും പ്രതിഷേധിക്കുന്നതുമാണ് ആ വീഡിയോയുടെ ഉള്ളടക്കം. വണ്ടിയില്‍ നിന്ന് പുറത്തു വരാന്‍ കൂട്ടാക്കാത്ത നടിയുടെ സുഹൃത്തിനോട് നാട്ടുകാര്‍ കോപാകുലരാവുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും. അപകടം ഉണ്ടാക്കിയിട്ട് നടി വാഹനം നിര്‍ത്താതെ പോയി എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഈ സംഭവം നടന്നത്. ഏതായാലും ഈ വിഷയത്തില്‍ ഇപ്പോള്‍ തന്റെ ഇന്‍സ്റ്റഗ്രാം ലൈവിലൂടെ പ്രതികരിച്ചു കൊണ്ട് ഗായത്രി സുരേഷ് രംഗത്ത് വന്നിട്ടുണ്ട്. അവിടെ സംഭവിച്ച കാര്യങ്ങള്‍ ഗായത്രി വീഡിയോയിലൂടെ വ്യക്തമാക്കുകയാണ്. തങ്ങള്‍ ഒരു വണ്ടിയെ ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ എതിരെ വന്ന വണ്ടിയുമായി ചെറുതായൊന്നു തട്ടി എന്നും, തങ്ങളുടെയും അവരുടെയും വണ്ടികളുടെ…
Read MoreCategory: Today’S Special
മൊബൈലിലൂടെ പരിചയപ്പെട്ട യുവതിയെ തേടിയിറങ്ങിയ 68കാരന് ഒടുവില്‍ രക്ഷയായത് പോലീസ് ! വണ്ടിക്കൂലി നല്കി വൃദ്ധനെ പോലീസ് പറഞ്ഞു വിട്ടു…
ഫോണിലൂടെ പരിചയപ്പെട്ട വനിതാ സുഹൃത്തിനെ കാണാന്‍ ഇറങ്ങിത്തിരിച്ച 68കാരന് കിട്ടിയത് നല്ല ഒന്നാന്തരം പണി. ഞാറയ്ക്കല്‍ സ്വദേശിയായ 68കാരനാണ് യുവതിയെ കണ്ടെത്താനാകാതെ വലഞ്ഞത്. വനിതാ ‘സുഹൃത്ത്’ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതാണ് 68-കാരനെ വലച്ചത്. ഒടുവില്‍ കൂത്തുപറമ്പ് പോലീസ് സ്റ്റേഷനില്‍ എത്തിയ ഇയാളെ യുവതി കബളിപ്പിച്ചതാണെന്ന് ബോധ്യപ്പെടുത്തിയ പോലീസ് വണ്ടിക്കൂലി നല്കി പറഞ്ഞുവിടുകയായിരുന്നു. മൊബൈല്‍ഫോണിലൂടെ സൗഹൃദത്തിലായ യുവതിയെ തേടിയാണ് വ്യാഴാഴ്ച വൈകിട്ടോടെ ഇയാള്‍ കൂത്തുപറമ്പിലെത്തിയത്. യുവതിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് യുവതി പറഞ്ഞ സ്ഥലങ്ങളന്വേഷിച്ച് ഓട്ടോറിക്ഷയില്‍ കറങ്ങിയെങ്കിലും കണ്ടെത്താനായില്ല. ഓട്ടോകൂലി കൊടുക്കാന്‍പോലും ഇയാളുടെ കൈയില്‍ പണമുണ്ടായിരുന്നില്ല. ഒടുവില്‍ ഓട്ടോഡ്രൈവര്‍ ഇയാളെ കൂത്തുപറമ്പ് പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. പോലീസിനോട് ഇയാള്‍ എല്ലാ കാര്യവും തുറന്നുപറഞ്ഞു. മൂന്നുമാസത്തോളമായി ഇരുവരും ഫോണിലൂടെ സൗഹൃദത്തിലായിട്ട്. ദിവസം ഒട്ടേറെ തവണ വിളിക്കാറുണ്ടത്രെ. ഭാര്യ മരിച്ച വയോധികന് മക്കളും ചെറുമക്കളുമുണ്ട്.…
Read Moreകേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണ് ! അതിനു നിങ്ങള്‍ വിചാരിക്കും പോലെ യുഗങ്ങളൊന്നും ആവശ്യമില്ല;മാധവ് ഗാഡ്ഗില്‍ 2013ല്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വൈറല്‍…
കനത്ത മഴ കേരളത്തെ ഒരിക്കല്‍ കൂടി ദുരന്തമുഖത്തെത്തിക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് പരിസ്ഥിതി വിദഗ്ധന്‍ മാധവ് ഗാഡ്ഗില്‍ 2013ല്‍ പറഞ്ഞ വാക്കുകളാണ്. പശ്ചിമഘട്ടം ആകെ തകര്‍ക്കപ്പെട്ടുവെന്നും കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണെന്നും അതിന് യുഗങ്ങള്‍ കാത്തിരിക്കേണ്ടെന്നുമാണ് ഗാഡ്ഗില്‍ അന്ന് പറഞ്ഞത്. ഗാഡ്ഗിലിന്റെ വാക്കുകള്‍ ഇങ്ങനെ…’പശ്ചിമഘട്ടം ആകെ തകര്‍ക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കില്‍ കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണ്. അതിനു നിങ്ങള്‍ വിചാരിക്കും പോലെ യുഗങ്ങളൊന്നും ആവശ്യമില്ല. നാലോ അഞ്ചോ വര്‍ഷം മതി. അന്നു ഞാനും നിങ്ങളും ജീവനോടെ കാണും. ആരാണു കള്ളം പറയുന്നത്, ഭയപ്പെടുത്തുന്നത് എന്നൊക്കെ നിങ്ങള്‍ക്കു തന്നെ മനസ്സിലാകും.’ 2013ല്‍ മാധവ് ഗാഡ്ഗില്‍ പങ്കുവച്ച ഈ ആശങ്കയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. മുമ്പ് കവളപ്പാറയിലും പുത്തുമലയിലും ഉരുള്‍പൊട്ടലുകള്‍ ഉണ്ടായപ്പോഴും കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍ വ്യാപകമാകുമ്പോഴും ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പരിസ്ഥിതിലോല പ്രദേശങ്ങളുടെ പട്ടികയാണ് സംസ്ഥാനത്ത് ചര്‍ച്ചയായത്.…
Read Moreആകാശ രാജ്ഞിയായി സാനിയ ഇയ്യപ്പന്‍ ! ആ വിസ്മയ ചിത്രങ്ങളുടെ പിന്നാമ്പുറക്കാഴ്ചകള്‍ കാണാം; വീഡിയോ വൈറല്‍…
നടി,നര്‍ത്തകി എന്നീ നിലകളില്‍ മലയാളത്തിലെ കൗമാരതാരങ്ങളില്‍ നമ്പര്‍ വണാണ് സാനിയ ഇയ്യപ്പന്‍. ഇതിനൊക്കെ പുറമെ വ്യത്യസ്ഥതയാര്‍ന്ന ഫോട്ടോഷൂട്ടുകളില്‍ കൂടിയും താരം ആരാധകരെ വിസ്മയിപ്പിക്കാറുണ്ട്. ഇപ്പോഴിതാ ആകാശ ഊഞ്ഞാലില്‍ തുവെള്ള ഗൗണില്‍ പുതിയൊരു കണ്‍സെപ്റ്റുമായി എത്തിയിരിക്കുകയാണ് താരം. ഹീര – സ്വര്‍ഗത്തിലെ രാജ്ഞി എന്നതാണ് ഫോട്ടോഷൂട്ടിന് പിന്നിലെ ആശയം. ഈ ഗംഭീര ചിത്രങ്ങളുടെ പിന്നാമ്പുറ കാഴ്ചകളും ഇപ്പോള്‍ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ഫോട്ടോഗ്രാഫര്‍ ജിക്സണ്‍ ഫ്രാന്‍സിസ് ആണ് ചിത്രങ്ങള്‍ക്ക് പിന്നില്‍. ജിക്സണ്‍ന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇപ്പോള്‍ ബിഹൈന്‍ഡ് ദി സീന്‍സ് വിഡിയോ പുറത്തുവന്നിരിക്കുന്നതും. വാഗമണ്ണില്‍ ആണ് ഷൂട്ട് നടത്തിയത്. കോണ്‍സെപ്റ്റും സ്റ്റൈലിംഗും ലക്ഷ്മീ സനീഷ്. ആശയം കേട്ടപ്പോള്‍ തന്നെ സാനിയ ആണ് മനസ്സില്‍ വന്നതെന്ന് ജിക്സണ്‍ വിഡിയോയില്‍ പറയുന്നു. ഔട്ട്ഫിറ്റ് നന്നായി കാരി ചെയ്യാന്‍ കഴിയുമെന്നതും ഡാന്‍സറാണ് എന്നതുമാണ് സാനിയയിലേക്ക് എത്താന്‍ കാരണം. ചിത്രങ്ങളില്‍ കാണുന്നതുപോലെ ഫ്രെയിം സെറ്റ് ചെയ്തതിന്…
Read Moreഭാരം കുറച്ചത് ഭക്ഷണം കഴിച്ചുകൊണ്ടു തന്നെയാണ് ! താന്‍ സ്ലിം ബ്യൂട്ടിയായതിന്റെ പിന്നിലെ രഹസ്യം വെളിപ്പെടുത്തി അനു ജോസഫ്…
മലയാളികളുടെ ഇഷ്ടതാരമാണ് അനുജോസഫ്. മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഒരുപോലെ സജീവമാണ് നടി.നര്‍ത്തകി കൂടിയായ അനു ചെറുപ്പം മുതല്‍ തന്നെ അഭിനയത്തില്‍ സജീവമാണ്. കൈരളി ചാനലിലെ കാര്യം നിസ്സാരം എന്ന പരിപാടിയിലൂടെയാണ് അനു ജോസഫ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയത്. ഈ പരമ്പരയിലെ സത്യഭാമയായിട്ട് തന്നെയാണ് ഇപ്പോഴും ചിലര്‍ അനുവിനെ കാണുന്നത്. കാര്യം നിസ്സാരം എന്ന പരമ്പരയുടെ 1104 എപ്പിസോഡുകളാണ് അനു പൂര്‍ത്തിയാക്കിയത്. ദേശീയ ശ്രദ്ധ നേടിയ പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലൂടെ ആണ് അനു ജോസഫ് ബിഗ് ക്രീനിലേക്ക് ചുവടു വയ്ക്കുന്നത്. തുടര്‍ന്ന് നിരവധി സിനിമകളില്‍ താരം വേഷമിട്ടിരുന്നു. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ താരത്തിന് സ്വന്തമായി യുടൂബ് ചാനലും ഉണ്ട്. ഇപ്പോഴിതാ തന്റെ മേക്കോവര്‍ സ്ക്രീട്ട് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് അനു ജോസഫ്. എല്ലാവരും ഭക്ഷണം കഴിക്കാതെ ഡയറ്റ് ചെയ്ത് വണ്ണം കുറയ്ക്കുമ്പോള്‍ താന്‍ ഭക്ഷണം…
Read Moreയാത്രക്കാരുടെ ജീവന് രക്ഷിച്ചതിന് സമ്മാനമായി ലഭിച്ചത് സസ്പെന്ഷന് ! ശിക്ഷ തബല കൊട്ടി ആഘോഷിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍…
സസ്പെന്ഷന് തബലകൊട്ടി ആഘോഷിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍. പൂഞ്ഞാറിലെ വെള്ളക്കെട്ടില്‍ മുങ്ങിയ കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യനാണ് തന്റെ സസ്പെന്ഷന് വ്യത്യസ്ഥമായി ആഘോഷിച്ചത്. യാത്രക്കാരുടെ ജീവന് രക്ഷിച്ചതിനാണ് തന്നെ കെഎസ്ആര്‍ടിസ് സസ്പെന്‍ഡ് ചെയ്തതെന്നാണ് ഇദ്ദേഹം ആരോപിക്കുന്നത്. സസ്പെന്ഷന് തബല കൊട്ടി ആഘോഷിക്കുന്ന വീഡിയോയും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ചു. സസ്പെന്‍ഡ് ചെയ്ത വാര്‍ത്ത പങ്കുവച്ച് ജയദീപ് കുറിച്ചതിങ്ങനെ… ‘സൂപ്പര്‍ ഹിറ്റായ വാര്‍ത്ത പത്രത്തിലും. ഒരു അവധി ചോദിച്ചാല്‍ തരാന്‍ വലിയ വാലായിരുന്നവന്‍ ഇനി വേറെ ആളെ വിളിച്ച് ഓടിക്കട്ടെ. അല്ലെങ്കില്‍ അവന് ഓടിക്കട്ടെ. അവനൊക്കെ റിട്ടയര്‍ ചെയ്തു കഴിയുമ്പോള്‍ അറ്റാക്ക് ഒന്നും വരാതെ ജീവിച്ചിരുന്നാല്‍ വല്ലോ സ്കൂള്‍ ബസോ, ഓട്ടോറിക്ഷയോ , ഓടിച്ച് അരി മേടിക്കേണ്ടതല്ലേ? ഒരു പ്രാക്ടീസാകട്ടെ. ഞാന്‍ വീട്ടുകാര്യങ്ങള്‍ നോക്കി TS No 50ല്‍ ഉം പോയി സുഖിച്ച് വിശ്രമിക്കട്ടെ.’ https://www.facebook.com/jayadeep.sebastian/videos/1073102093501216/?t=0
Read Moreലോക്ക്ഡൗണ്‍ സമയത്ത് വീട്ടിലിരുന്ന വ്യായാമം ചെയ്ത് ഫിറ്റായ ശരീരവുമായി ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ എല്ലാവരും ഞെട്ടി! ഉണ്ണി മുകുന്ദൻ പറയുന്നു…
പ്രായം എഴുപതായെങ്കിലും മമ്മൂട്ടിയെ കണ്ടാല്‍ ഇപ്പോഴും യുവനടന്മാര്ക്ക് മുകളില്‍ നില്ക്കുന്ന യുവത്വമാണ് അദ്ദേഹത്തിന്റേത് എന്നേ നമുക്ക് തോന്നൂ. അത്രത്തോളം ശരീരത്തിന് പ്രാധാന്യം നല്കുന്ന വ്യക്തിയാണ് മമ്മൂട്ടി. ലോക്ക്ഡൗണ്‍ സമയത്ത് വീട്ടിലിരുന്ന വ്യായാമം ചെയ്ത് ഫിറ്റായ ശരീരവുമായി മമ്മൂട്ടി ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ എല്ലാവരും അതിശയിച്ചിരുന്നു. അത്രത്തോളം മാറ്റം അന്ന് അദ്ദേഹത്തിന് സംഭവിച്ചിരുന്നു. ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിന് മമ്മൂട്ടിയും ഏറെ പ്രാധാന്യം നല്‍കാറുണ്ട്. യുവനടന്മാരെ പോലും അദ്ദേഹത്തിന്റെ ഫിറ്റ്നസ് രീതികള്‍ അദ്ഭുതപ്പെടുത്താറുണ്ട്. പുതിയ സ്റ്റൈലുകളും ഫാഷനുമെല്ലാം ഫിറ്റ്നസിന് പുറമെ ശരീരത്തില്‍ പരീക്ഷിക്കുന്ന വ്യക്തി കൂടിയാണ് മമ്മൂട്ടി. -ഉണ്ണി മുകുന്ദൻ
Read Moreഎന്നെ ഒന്നു കടല്‍ കാണിച്ചു തരോ? മൂന്നാമത്തെ സിനിമയിലൂടെ സംസ്ഥാന പുരസ്കാരം; പ്രതീക്ഷിച്ചിരുന്നില്ലെന്നു അന്ന ബെന്‍
സിജോ പൈനാടത്ത് കൊച്ചി: എന്നെ ഒന്നു കടല്‍ കാണിച്ചു തരോ? റോയിക്കൊപ്പം ഓട്ടോറിക്ഷയില്‍ പോകുമ്പോള്‍ ജെസിയുടെ നിഷ്കളങ്കമായ ചോദ്യം. നാട്ടിന്പുറത്തുകാരി ജെസിയുടെ ആഗ്രഹത്തിനപ്പുറം, പുതിയ തീരങ്ങളും ആകാശങ്ങളും കൊതിക്കുന്ന പെണ്‍മനസുകളുടെ വിമോചനദാഹംകൂടി ആ ചോദ്യത്തിലുണ്ടായിരുന്നു. കടല്‍ കണ്ടും കുസൃതിച്ചിരിയിലൂടെ സ്വപ്നങ്ങള്‍ക്കു നിറം പകര്‍ന്നും ‘കപ്പേള’സിനിമയില്‍ നിറഞ്ഞുനിന്ന ജെസിയെ തേടി സംസ്ഥാന ചലച്ചിത്ര പുരസ്കാരം. ജെസിയെന്ന കഥാപാത്രത്തെ അനശ്വരമാക്കിയതിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയത് യുവനടി അന്ന ബെന്‍. 2020 മാര്‍ച്ചില്‍ ഏതാനും നാള് തിയറ്ററിലും തുടർന്ന് ഒടിടി പ്ലാറ്റ്ഫോമിലും സിനിമയ്ക്കു ലഭിച്ച വലിയ സ്വീകാര്യതയ്ക്കു പിന്നില്‍ അന്ന ബെനിന്റെ ജെസിയുടെ പ്രകടനംതന്നെ. കടല്‍ കണ്ടിട്ടില്ലാത്ത, സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്ത തനി നാട്ടിന്‍പുറത്തുകാരിയായ ജെസിയെ സിനിമാപ്രേക്ഷകര്‍ ഏറ്റെടുത്തു. വയനാട്ടിലെ കൂലിപ്പണിക്കാരനായ പിതാവിന്റെ മകളായ ജെസിയുടെ ജീവിതത്തിലെ നിഷ്കളങ്ക മുഹൂര്‍ത്തങ്ങളും പ്രണയവും സിനിമ വ്യത്യസ്തമായി ആവിഷ്കരിച്ചു. ദേശീയ…
Read Moreസിനിമ കണ്ട് ഒരുപാട് പേര് മദ്യപാനം നിര്‍ത്തിയെന്നറിഞ്ഞു..! മികച്ച നടനുള്ള പുരസ്കാരം കഥാപാത്രങ്ങള്‍ക്കുള്ള അംഗീകാരമെന്ന് ജയസൂര്യ
കൊച്ചി: മികച്ച നടനുള്ള പുരസ്കാരം കഥാപാത്രങ്ങള്‍ക്കുള്ള അംഗീകാരമായി കാണുന്നുവെന്നു നടന് ജയസൂര്യ. അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ട്. വെള്ളം എന്ന സിനിമയ്ക്ക് വലിയൊരു സന്ദേശം നല്‍കാനായി. സിനിമ കണ്ട് ഒരുപാട് പേര് മദ്യപാനം നിര്‍ത്തിയെന്നറിഞ്ഞു. അത് ഒരുപാട് ആഹ്ളാദം തരുന്ന കാര്യമാണെന്നും ജയസൂര്യ പ്രതികരിച്ചു. വെള്ളം സംവിധായകന് പ്രജേഷ് സെന്നിനും തന്റെ കുടുംബത്തിനുമൊപ്പം കേക്ക് മുറിച്ചായിരുന്നു കൊച്ചിയില്‍ ജയസൂര്യയുടെ ആഘോഷം. മദ്യപാനം മൂലം സ്വന്തം ജീവിതം കൈവിട്ടുപോകുമെന്ന അവസ്ഥയിലെത്തിയ മുരളിയെയാണ് ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിച്ചത്. യഥാർഥ ജീവിതത്തില്‍ സമാനമായ നിലയില്‍നിന്നു ജീവിതം കരകയറ്റിയ മറ്റൊരു മുരളിയില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമ രൂപപ്പെടുത്തിയത്.
Read Moreഇരുപത്തി മൂന്ന് വയസുള്ള കുട്ടിയുടെ തീരുമാനമായിരുന്നു അത്, പെട്ടെന്ന് എടുത്ത ഒരു തീരുമാനം; പക്ഷേ..! തന്റെ ജീവിതത്തെക്കുറിച്ച് ആന്‍ അഗസ്റ്റിന് പറയുന്നു
എല്‍സമ്മയെന്ന ആണ്‍കുട്ടി എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് ആന്‍ അഗസ്റ്റിന്. വളരെ കുറച്ച് സിനിമകളില്‍ മാത്രമാണ് അഭിനയിച്ചതെങ്കിലും ഇന്നും താരത്തിന് ആരാധകര്‍ ഏറെയാണ്. ഛായാഗ്രാഹകന്‍ ജോമോന് ടി. ജോണുമായുള്ള വിവാഹബന്ധം കുറച്ചുനാളുകള്‍ക്കു മുന്‍പാണ് വേര്‍പെടുത്തിയത്. ഇപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമാകാനുള്ള തയാറെടുപ്പിലാണ് താരം. ഇപ്പോള്‍ തന്റെ വിവാഹത്തെക്കുറിച്ചും വേര്‍പിരിയലിനെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് ആന്‍. ഇരുപത്തി മൂന്ന് വയസുള്ള കുട്ടിയുടെ തീരുമാനമായിരുന്നു അത്. പെട്ടെന്ന് എടുത്ത ഒരു തീരുമാനം. പക്ഷേ, പക്വതയാണോ വിവാഹജീവിതം സുന്ദരമാക്കുന്നത് എന്നൊന്നും അറിയില്ല. എന്തായാലും ജീവിതത്തില്‍ സംഭവിച്ചതെല്ലാം പോസിറ്റീവ് ആയി കാണുകയാണ് ഞാന്‍. ജീവിതത്തില്‍ തിരിച്ചടികളുണ്ടായി, ഞാനെന്റെ മുറിയിലേക്ക് ഒതുങ്ങിപ്പോയി. സംഭവിക്കുന്നതിനൊപ്പം ഒഴുകുക മാത്രമായിരുന്നു ചെയ്യാനുണ്ടായിരുന്നത്’.- ആന്‍ പറഞ്ഞു. എന്നാല്‍ ഒരു ദിവസം ഇങ്ങനെ അടച്ചിരുന്നിട്ടു കാര്യമില്ലെന്ന് ആന്‍ മനസിലാക്കുകയായിരുന്നു. ക്രിയേറ്റീവായി എന്തെങ്കിലും ചെയ്യണമെന്ന താരത്തിന്റെ ആഗ്രഹത്തിന്റെ…
Read More