മനസാക്ഷിയെ ഞെട്ടിക്കുന്ന നിരവധി കൊലപാതങ്ങൾ നമ്മൾ ഇതിനോടകം തന്നെ കേട്ടു കഴിഞ്ഞു. മക്കളെ അതി ക്രൂരമായി കൊന്നുകളയുന്ന മാതാപിതാക്കളുടെ പട്ടികയിൽ ഇവിടെ രണ്ടു പേരുകൾ കൂടി ചേർക്കപെടുന്നു. ഇങ്ങനെയൊക്കെ ചെയ്യാമോ ഇംഗ്ലണ്ടിലെ ബർമിംഗ്ഹാമിലാണ് സംഭവം. പിതാവ് തോമസ് ഹ്യൂസ് (29) ന്റെയും രണ്ടാനമ്മ എമ്മ ടസ്റ്റ് (32)ന്റെയും ദിവസങ്ങൾ നീണ്ടു നിൽക്കുന്ന കൊടും ക്രൂരതകൾക്കൊടുവിലാണ് ആറ് വയസുകാരൻ ആർതർ ലബിൻജോഹ്യൂസ് മരണത്തിനു കീഴടങ്ങിയത്. ശാരീരികവും മാനസികവുമായി പീഡിപ്പിച്ചതിനൊടുവിൽ വിഷം നൽകുകയും തലയ്ക്കു കടുത്ത മുറുവേ ൽപിക്കുകയും പിന്നീട് ജൂൺ 16 ന് ആർതർ മരണമടയുകയുമായിരുന്നു. ആർതർ മരിക്കുന്നതിനു രണ്ടു ദിവസം മുന്‍പ് എമ്മ ആർതറിനെ ഇടനാഴിയിൽ 26 മണിക്കൂറോളോളം പൂട്ടിയിട്ടിരുന്നു. കട്ടിൽ ഉണ്ടായിട്ടും കിടക്കാൻ അനുവദിക്കാതെ , ലിവിംഗ് റൂമിലെ തറയിലാണ് ആർതറിനെ നാളുകളായി കിടത്തിയിരുന്നത്. ഏകദേശം 14 മണിക്കൂറിൽ അധികം സമയം ആർതറിനെ ഒറ്റക്കിടുകയും ഭക്ഷണവും,…
Read MoreCategory: Today’S Special
ഒന്നര വയസുകാരുടെ പാട്ടിന് പുതുമയില്ല, എന്നാൽ…! ഒന്നര വയസുകാരൻ അയാൻ ആനാരി തരംഗമാകുന്നു; വീഡിയോകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ഹരിപ്പാട്: ഒന്നര വയസുകാരന്റെ വീഡിയോകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. ഹരിപ്പാട് ആനാരി രാജീവ് ഭവനത്തിൽ മാധ്യമ പ്രവർത്തകനായ രാജീവ് ആനാരിയുടെയും രേഷ്മ രാജീവിന്റെയും മകൻ അയാൻ രാജീവ് ആനാരിയാണ് സോഷ്യൽ മീഡിയകളിൽ താരവും തരംഗവുമാകുന്നത്. പാട്ടിന്റെ ഭാവങ്ങൾ ഉൾക്കൊണ്ട് അത് ആലപിച്ചും പാട്ട്, മേളം ഇവയ്ക്ക് അനുസൃതവും ശാസ്ത്രീയവുമെന്ന് തോന്നിപ്പിക്ക തരത്തിലുള്ള ചുവടുകൾ വച്ചുമാണ് അയാൻ ആസ്വാദകരെ ഇളക്കി മറിക്കുന്നത്. ഒന്നര വയസുകാരുടെ പാട്ടിന് പുതുമയില്ല. എന്നാൽ അയാന്റെ മുഖത്ത് പാട്ടിലെ വരികൾക്കൊത്ത് മിന്നി മറയുന്ന ഭാവങ്ങളും ഈണത്തിനൊത്ത് ഉയർന്നും താഴ്ന്നും ചലിക്കുന്ന കൈകളും അയാനെ വ്യത്യസ്തനാക്കുന്നു. വീട്ടുകാർ കൗതുകത്തിനായെടുത്ത വീഡിയോ കുറച്ച് ദിവസങ്ങൾ കൊണ്ട് സമൂഹമാധ്യമങ്ങളിലൂടെ ഒരു ലക്ഷത്തിന് മുകളിൽ ആളുകളാണ് കണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ അഭിനന്ദന പ്രവാഹമാണ് അയാനെ തേടി എത്തിക്കൊണ്ടിരിക്കുന്നത്. കൊച്ചു മിടുക്കൻ വാർത്താ ചാനലുകളിലും ഇപ്പോൾ നിറഞ്ഞു നിൽക്കുകയാണ്.
Read Moreവീടിനടിയില്‍ പാമ്പിന്റെ കോളനി ! കണ്ടെത്തിയത് 90 വിഷപ്പാമ്പുകളെ; പേടിപ്പെടുത്തുന്ന സംഭവം ഇങ്ങനെ…
പാമ്പുകളെ പേടിയില്ലാത്ത ആളുകള്‍ ചുരുക്കമാണ്. അപ്പോള്‍ പിന്നെ ഒരു പാമ്പ് വീടിനകത്തു കയറിയാല്‍ പിന്നെ പകുതി ജീവന് പോയതു തന്നെ. അതേ സമയം വീടിനകത്ത് 90 പാമ്പുകളെ ഒന്നിച്ചു കണ്ടാല്‍ പേടിച്ച് ജീവന് പോയതു തന്നെയെന്ന് പറയേണ്ടി വരും.അത്തരമൊരു അവസ്ഥയാണ് കലിഫോര്‍ണിയയിലെ സൊനോമ കൗണ്ടിയിലുള്ള ഒരു വീട്ടമ്മയ്ക്കു നേരിടേണ്ടി വന്നത്. വീടിന്റെ തറയ്ക്കുള്ളില്‍ പാമ്പുണ്ടെന്നു ഇവര്‍ക്കു സംശയം തോന്നി. എന്തായാലും മുന്‍കരുതല്‍ എടുക്കാമെന്നു കരുതി. സൊനോമ കൗണ്ടി റെപ്റ്റൈല്‍ റെസ്ക്യു പ്രവര്‍ത്തകരെ വിവരമറിയിച്ചു. പാമ്പുപിടുത്ത വിദഗ്ധരെത്തി പരിശോധിച്ചപ്പോഴാണ് വീടിന്റെ അടിയില്‍ നിന്ന് തൊണ്ണൂറിലധികം വിഷപ്പാമ്പുകളെ കണ്ടെത്തിയത്. റാറ്റില്‍ സ്നേക്ക് വിഭാഗത്തില്‍ പെട്ട 59 പാമ്പിന് കുഞ്ഞുങ്ങളെയും 22 മുതിര്‍ന്ന പാമ്പുകളെയുമാണ് വീടിന്റെ അടിത്തറയിലെ വിടവിനിടയില്‍ നിന്നും കണ്ടെത്തിയത്. സൊനോമ കൗണ്ടി റെപ്റ്റൈല്‍ റെസ്ക്യുവിന്റെ ഡയറക്ടറായ അല്‍ വുള്‍ഫ് ആണ് പാമ്പുകളെ നീക്കം ചെയ്തത്. പിന്നീട് രണ്ട് പ്രാവശ്യം…
Read Moreഇത് നവരാത്രി സ്പെഷ്യല്‍ ! തകര്‍പ്പന്‍ ഡാന്‍സുമായി അന്ന പ്രസാദ്;വീഡിയോ വൈറലാകുന്നു…
വളരെച്ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകഹൃദയം കീഴടക്കിയ താരമാണ് അന്ന. മഴവില്‍ മനോരമയിലെ ഡാന്‍സ് റിയാലിറ്റി ഷോ ഡി3യില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയാണ് അന്ന ആരാധകഹൃദയങ്ങള്‍ കവര്‍ന്നത്. ഇപ്പോള്‍ സ്റ്റാര്‍ മാജിക്കില്‍ സ്ഥിരം മുഖമായ അന്നയുടെ ആരാധകരുടെ എണ്ണം അടിയ്ക്കടി കൂടിക്കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം തന്റെ ഫോട്ടോഷൂട്ട് ഫോട്ടോകളും ഡാന്‍സ് വീഡിയോകളും ആരാധകര്‍ക്കായി സ്ഥിരം പങ്ക് വെക്കാറുണ്ട്. സായി കുമാര്‍-ബിന്ദു പണിക്കര്‍ ദമ്പതികളുടെ മകളായ കല്യാണിക്കൊപ്പമുള്ള അന്നയുടെ ഡാന്‍സ് വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാണ്. ഇപ്പോഴിതാ അന്ന പ്രസാദ് പങ്ക് വെച്ച നവരാത്രി സ്പെഷ്യല്‍ ഡാന്‍സ് വീഡിയോയാണ് ആരാധകരുടെ മനം കവര്‍ന്നിരിക്കുന്നത്. മുദ്ര ഡാന്‍സ് സ്റ്റുഡിയോയില്‍ വെച്ച് ചിത്രീകരിച്ചിരിക്കുന്ന ഡാന്‍സ് പകര്‍ത്തിയിരിക്കുന്നത് അബിന്‍ ആല്‍ബര്‍ട്ടാണ്. പുറത്തിറങ്ങി നിമിഷങ്ങള്‍ക്കുള്ളിലാണ് വീഡിയോ വൈറലായത്.
Read Moreഇങ്ങനെ അടച്ചിരുന്നിട്ട് കാര്യമില്ല പുറത്തു വന്നേ മതിയാകൂവെന്ന് ഒരു ദിവസം തീരുമാനിച്ചു ! വിവാഹമോചനത്തെപ്പറ്റി നടന് ആന്‍ അഗസ്റ്റിന് പറയുന്നതിങ്ങനെ…
ഏതാനും ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് ആന്‍ അഗസ്റ്റിന്. എന്നാല്‍ സിനിമയില്‍ തിളങ്ങി നില്ക്കുമ്പോള് തന്നെ നടി വിവാഹിതയാവുകയായിരുന്നു. പിന്നീട് ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം വിവാഹമോചിതയാവുകയും ചെയ്തു. ഇപ്പോഴിതാ വിവാഹമോചനത്തെക്കുറിച്ച് ആദ്യമായി തുറന്നു പറഞ്ഞിരിക്കുകയാണ് താരം. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലായിരുന്നു നടിയുടെ തുറന്നു പറച്ചില്. തന്റെ വിവാഹം ഇരുപത്തിമൂന്ന് വയസ് മാത്രമുള്ള ഒരു കുട്ടിയുടെ പെട്ടെന്നുള്ള തീരുമാനം ആയിരുന്നെന്ന് ആന്‍ പറയുന്നു. വിവാഹജീവിതം സുന്ദരമാക്കുന്നത് പക്വതയാണോയെന്ന് അറിയില്ലെന്നും നടി പറയുന്നു. തന്റെ വിവാഹം പെട്ടെന്നെടുത്ത ഒരു തീരുമാനമായിരുന്നുവെന്ന് പറഞ്ഞ ആന്‍ ജീവിതത്തില്‍ സംഭവിച്ചതെല്ലാം പോസിറ്റീവ് ആയി കാണുകയാണെന്നും പറഞ്ഞു. ജീവിതത്തില്‍ തിരിച്ചടികളുണ്ടായിയെന്നും താന്‍ തന്റെ മുറിയിലേക്ക് ഒതുങ്ങിപ്പോയെന്നും ആന്‍ പറഞ്ഞു. സംഭവിക്കുന്നതിനൊപ്പം ഒഴുകുകയായിരുന്നു ചെയ്തു കൊണ്ടിരുന്നത്. ഇങ്ങനെ അടച്ചിരുന്നിട്ട് കാര്യമില്ല പുറത്തു വന്നേ മതിയാകൂവെന്ന് ഒരു ദിവസം തീരുമാനിച്ചെന്നും ആന്‍ വ്യക്തമാക്കി. 2014ല്‍…
Read Moreഎട്ടു ദിവസം കൊണ്ട് ഉണ്ടത് 18,551 ആളുകള്‍ ! സമൃദ്ധിയില്‍ തിരക്കോടു തിരക്ക്…
കൊച്ചി കോര്‍പ്പറേഷന്റെ ജനകീയ ഹോട്ടലായ സമൃദ്ധിയില്‍ എട്ടു ദിവസം കൊണ്ട് വിറ്റത് 18,551 ഊണ്. വെറും പത്തു രൂപയ്ക്ക് ഊണു കൊടുക്കുന്ന ഹോട്ടലില്‍ തുടങ്ങിയ ദിവസം മുതല്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ആദ്യദിവസം 1343 ഊണാണ് വിറ്റത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ തിരക്ക് ഏറി. വില്‍പ്പന രണ്ടായിരത്തിനു മുകളിലാവുകയും ചെയ്തു. വ്യാഴാഴ്ച അവധി ദിവസമായിട്ടും വിറ്റത് 2792 ഊണ്. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 18,551 ഊണാണ് ജനകീയ ഹോട്ടലില്‍നിന്നു ചെലവായത്. എട്ടു ദിവസത്തെ കണക്കാണിത്. ഇരുന്നു കഴിക്കുന്നതിനു പത്തു രൂപയും പാഴ്സല്‍ ആയി പതിനഞ്ചു രൂപയുമാണ് ഈടാക്കുന്നത്. പാഴ്സല്‍ ഊണ് ഒരാള്‍ക്കു നാലെണ്ണമാണ് നല്‍കുക. കൂടുതല്‍ വാങ്ങിക്കൊണ്ടുപോയി കച്ചവടം ചെയ്യുന്നതു തടയാനാണിത്. നോര്‍ത്ത് പരമാര റോഡിലാണ് കൊച്ചി കോര്‍പ്പറേഷന്റെ സമൃദ്ധി ജനകീയ ഹോട്ടല്‍.
Read Moreകരുതലുള്ള പിതാവ് ! കടയില്‍ നന്നാക്കാന്‍ നല്കിയ റേഡിയോയില്‍ നിന്ന് കിട്ടിയത് 500 രൂപയുടെ ഒരു കെട്ട് നോട്ട്; മരണപ്പെട്ട പിതാവ് മക്കള്‍ക്കായി കരുതിവെച്ചത്…
കടയില്‍ നന്നാക്കാന്‍ കൊണ്ടുവന്ന റേഡിയോ അഴിച്ചു നോക്കിയ ടെക്നീഷ്യന്റെ കണ്ണുതള്ളി. ഉപയോഗ ശൂന്യമാണെന്ന് കരുതിയ റേഡിയോക്കുള്ളില്‍ അതാ 500 രൂപയുടെ ഒരു കെട്ട് നോട്ട്. എണ്ണി നോക്കിയപ്പോള്‍ 15000 രൂപ. ചങ്ങരംകുളം ടൗണില്‍ ബസ്റ്റാന്റ് റോഡിലെ മാര്‍ക്കോണി എന്ന ഇലക്ട്രോണിക്ക് കടയില്‍ നന്നാക്കാനെത്തിയ റേഡിയോയിലാണ് അപ്രതീക്ഷിതമായ പണക്കെട്ട് കണ്ടെത്തിയത്. ആദ്യം ഒന്ന് അമ്പരന്നെങ്കിലും ചിറവല്ലൂര്‍ സ്വദേശിയായ ഷറഫുദ്ധീന്‍ എന്ന ടെക്നീഷ്യന് റേഡിയോ നന്നാക്കാന്‍ എത്തിച്ച കല്ലുര്‍മ്മ സ്വദേശികളെ മൊബൈലില്‍ വിളിച്ച് കാര്യം പറഞ്ഞു. വീട്ടുകാര്‍ക്കും ഒന്നും തന്നെ പിടികിട്ടിയില്ല. ഒരു വര്‍ഷം മുമ്പ് മരണപ്പെട്ട പിതാവ് ഉപയോഗിച്ച് വന്ന റേഡിയോ ഉപയോഗശൂന്യമായി വീട്ടില്‍ ഇരിക്കുന്നത് ശ്രദ്ധയില്‍ പെട്ട മക്കള്‍ നന്നാക്കാന്‍ കഴിയുമോ എന്നറിയാനാണ് കടയിലെത്തിച്ചത്. അതില്‍ ഇത്രയും വലിയ തുക ഉണ്ടായിരുന്നത് തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നും പിതാവ് പെന്ഷന് പണം ലഭിച്ചത് റേഡിയോയുടെ ബാറ്ററി ബോക്സിനുള്ളില്‍ സൂക്ഷിച്ചതായിരുന്നുവെന്നും വീട്ടുകാര്‍…
Read Moreകള്ളന് കപ്പലിലല്ല, ബഹിരകാശത്ത്..! മേൽക്കൂര പൊളിച്ച് അപകടമെത്തി; ഉറങ്ങിക്കിടന്ന യുവതി രക്ഷപെട്ടത് തലനാരിഴയ്ക്ക്
കോടിക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഉൽക്ക മേൽക്കൂര പൊളിച്ചു വീടിനുള്ളിലേക്ക്… തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബ്രിട്ടീഷ് കൊളംബോ യുവതി. രാത്രികൾ എപ്പോഴും വ്യത്യസ്തമാണ്. ചിലപ്പോൾ മനോഹരം ആയിരിക്കും ചിലപ്പോൾ ദുഃഖകരവും ഭയാനകവുമാണ്, മറ്റു ചിലത് സർപ്രൈസുകൾ നിറഞ്ഞതുമാണ്. എന്നാൽ തികച്ചും അപ്രതീക്ഷിതമായ ഒരു രാത്രി ആണ് കഴിഞ്ഞ ദിവസം ബ്രിട്ടീഷ് കൊളന്പോക്കാരിയായ രൂത്ത് ഹാമിൽട്ടന്റെ ജീവിതത്തിൽകൂടി കടന്നു പോയത്. കള്ളനാണോ? അർധരാത്രിയിൽ വീട്ടിൽ കള്ളൻ കയറിയാൽ എന്താണ് സംഭവിക്കുക? വീട്ടിൽ കയറുന്ന കള്ളനേക്കാൾ പേടിയും ആശങ്കകളും നമുക്ക് ആയിരിക്കും. എന്നാൽ റൂത്തിന്റെ വീട്ടിൽ കയറിയ ഈ കള്ളൻ ആള് ചില്ലറക്കാരൻ അല്ല, അങ്ങ് ബഹിരാകാശത്ത് നിന്ന് പുറപ്പെട്ടു വന്നതാണ്. മോഷ്ടിക്കാനൊന്നുമല്ല മോഷണമല്ല ഈ കള്ളന്റെ പ്രത്യേകത. ഏതെങ്കിലും വീട്ടിലോട്ട് ഓടു പൊളിച്ചു അങ്ങ് ഇറങ്ങിച്ചെല്ലുക, എല്ലാരേം ഒന്ന് പേടിപ്പിച്ചിട്ട് പോരുക. ഈ തവണ കള്ളന്റെ ലക്ഷ്യം രൂത്ത് ആയിരുന്നു. ഉറക്കത്തിനിടയിൽ…
Read Moreസ്പൂൺ മൈക്ക് ആക്കി, ആശുപത്രി കിടക്ക വേദിയാക്കി; വേദന മറന്ന് പാടിത്തകർത്ത് കുരുന്ന്! വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു…
ആശുപത്രിക്കിടക്കയിൽ നിന്നുള്ള ഒരു കുരുന്നിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. തന്റെ പ്രിയപ്പെട്ട ഗാനം വാർഡിലെ ടിവിയിൽ വന്നപ്പോൾ കൈയിൽ കിട്ടിയെ സ്പൂൺ മൈക്ക് ആക്കി ഒപ്പം പാടുകയാണ് മിഗ്വേൽ എന്ന കൊച്ചുമിടുക്കൻ. ബ്രസീലിലെ ഒരു ആശുപത്രിയിൽ നിന്നാണ് ഈ വീഡിയോ. ഗ്യാസ്ട്രോ എന്ററൈറ്റിസ് ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടതാണ് മിഗ്വേൽ. വേദനയ്ക്കിടയിലും പ്രിയഗാനം കേട്ടപ്പോൾ ആവേശഭരിതനായി ആടിപ്പാടുകയായിരുന്നു കുട്ടി. ഗായകനും ഗാനരചയിതാവുമായ പെരികിൾസ് ഫാരിയ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ഈ വീഡിയോ പങ്കുവച്ചതോടെയാണ് കുട്ടിപ്പാട്ട് വൈറലായി മാറിയത്. ചികിത്സ വിജയകരമായി പൂർത്തിയാക്കി മിഗ്വേൽ ഇപ്പോൾ വീട്ടിലാണെന്നും ട്വീറ്റിൽ പറയുന്നുണ്ട്.
Read Moreവിവാഹദിനം സ്വർണമണിയുന്നത് നല്ലതാ..! 60 കിലോ സ്വർണമണിഞ്ഞ് വധു; നടക്കാൻ സഹായിച്ച് വരൻ
സ്വർണാഭരണ വിഭൂഷിതയായി വിവാഹത്തിനെത്തുന്ന വധു അത്ര പുതുമയുള്ള കാഴ്ചയല്ല. എന്നാൽ സ്വർണം കുറച്ച് ഓവറായാലോ? അതും നടക്കാൻ പോലും വയ്യാത്ത രീതിയിൽ. ചൈനയിലെ ഹുബെ പ്രവിശ്യയിൽ നിന്നാണ് പുതിയ വിവാഹക്കാഴ്ചകൾ. ഒന്നുംരണ്ടുമല്ല, 60 കിലോഗ്രാം സ്വർണമണിഞ്ഞാണ് വധു വിവാഹവേദിയിലെത്തിയത്. ഒരു കിലോ വീതമുള്ള അറുപതോളം സ്വർണമാലകളാണ് വധു ധരിച്ചത്. ഇതോടൊപ്പം ഇരുകൈയിലുമായി നാല് ഭീമൻ വളകളുമുണ്ടായിരുന്നു. ഇവയെല്ലാം വരൻ സമ്മാനിച്ചതാണെന്നാണ് റിപ്പോർട്ട്. സ്വർണത്തിന്റെ ഭാരം കാരണം വരന്റെ സഹായത്തോടെയാണ് വധു വേദിയിലേക്ക് നടന്നെത്തിയത്. വിവാഹദിനം സ്വർണമണിയുന്നത് നല്ലതാണെന്ന വിശ്വാസം മൂലമാണ് ഇത്രയും ആഭരണങ്ങൾ വധു അണിഞ്ഞത്. എന്തായാലും വധുവിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കഴിഞ്ഞു.
Read More