തലയ്ക്ക് മീതേ ചൈ​ന ഉ​യ​ർ​ത്തി​വി​ട്ട ഭീ​ഷ​ണി ..! ആ ​റോ​ക്ക​റ്റ് എ​വി​ടെ വീ​ഴും..?  ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ ആശങ്കയിൽ

ബെ​യ്ജിം​ഗ്: ചൈ​ന​യു​ടെ ലോം​ഗ് മാ​ർ​ച്ച് 5 ബി ​റോ​ക്ക​റ്റി​ന്‍റെ അ​വ​ശി​ഷ്ടം ഭൂ​മി​യി​ലേ​ക്കു പ​തി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ലോ​കം ആ​ശ​ങ്ക​യി​ൽ. ഇ​ന്നോ നാ​ളെ​യോ ഇ​തു ഭൂ​മി​യി​ൽ പ​തി​ച്ചേ​ക്കാ​മെ​ന്നാ​ണ് യു​എ​സ് പ്ര​തി​രോ​ധ വ​കു​പ്പി​ന്‍റെ അ​നു​മാ​നം. ചൈ​നീ​സ് സ്പേ​സ് സ്റ്റേ​ഷ​ൻ ടി​യാ​ൻ​ഹെ​യു​ടെ മൊ​ഡ്യൂ​ൾ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ എ​ത്തി​ച്ച ശേ​ഷം നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ലോം​ഗ് മാ​ർ​ച്ച് 5ബി ​റോ​ക്ക​റ്റി​ന്‍റെ ഭാ​ഗ​ങ്ങ​ൾ മേ​യ് എ​ട്ടി​നു ഭൂ​മി​യു​ടെ അ​ന്ത​രീ​ക്ഷ​ത്തി​ൽ പ്ര​വേ​ശി​ക്കു​മെ​ന്നാ​ണ് വി​വ​രം. ജ​ന​വാ​സ​മേ​ഖ​ല​ക​ൾ​ക്കു ഭീ​ഷ​ണി​യാ​കാ​തെ പ​സി​ഫി​ക്, അ​റ്റ്ലാ​ന്‍റി​ക് സ​മു​ദ്ര​ങ്ങ​ളി​ലെ​വി​ടെ​യെ​ങ്കി​ലും റോ​ക്ക​റ്റ് വീ​ഴു​മെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ ശു​ഭാ​പ്തി വി​ശ്വാ​സം. എ​ന്നാ​ൽ ഇ​തു ജ​ന​വാ​സ​മേ​ഖ​ല​യി​ൽ വീ​ഴാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഒ​രു വി​ഭാ​ഗം വാ​ദി​ക്കു​ന്നു​ണ്ട്. സ്വ​ന്ത​മാ​യി ബ​ഹി​രാ​കാ​ശ നി​ല​യം നി​ർ​മ്മി​ക്കു​ന്ന​തി​ന്‍റെ ആ​ദ്യ പ​ടി​യാ​യാ​ണ് ചൈ​ന റോ​ക്ക​റ്റ് വി​ക്ഷേ​പി​ച്ച​ത്. എ​ന്നാ​ൽ വി​ക്ഷേ​പി​ച്ച് ഒ​രാ​ഴ്ച പോ​ലും തി​ക​യു​ന്ന​തി​ന് മു​ൻ​പാ​ണ് റോ​ക്ക​റ്റ് നി​ലം പ​തി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്.

Read More

ഇങ്ങനെ ഒരവസ്ഥ ഉണ്ടാകില്ലായിരുന്നു; കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയുള്ള തെരഞ്ഞെടുപ്പു പ്രചാരണമാണ് രണ്ടാം തരംഗത്തിനു കാരണമെന്ന് ഹൈ​ക്കോ​ട​തി

  കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്കും ത​​​ദ്ദേ​​​ശ​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കും ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളു​​​ടെ പ്ര​​​ചാ​​​ര​​​ണസ​​​മ​​​യ​​​ത്ത് കോ​​​വി​​​ഡ് മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ പാ​​​ലി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ല്‍ കോ​​​വി​​​ഡി​​​ന്‍റെ ഭീ​​​ക​​​ര​​​മാ​​​യ ര​​​ണ്ടാം ത​​​രം​​​ഗ​​​മു​​​ണ്ടാ​​​വി​​​ല്ലാ​​​യി​​​രു​​​ന്നെ​​ന്നു ഹൈ​​​ക്കോ​​​ട​​​തി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. നി​​​യ​​​മ​​​സ​​​ഭാ, ത​​​ദ്ദേ​​​ശ​​​ഭ​​​ര​​​ണ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ല്‍ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ കാ​​​റ്റി​​​ല്‍ പ​​​റ​​​ത്തി പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തി​​​യ​​​താ​​​ണ് ഈ ​​​ദുഃ​​​സ്ഥി​​​തി​​​ക്ക് ഒ​​​രു​​​പ​​​രി​​​ധി​​​വ​​​രെ കാ​​​ര​​​ണ​​​മാ​​​യ​​​തെ​​​ന്നും ഇ​​​തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ആ​​​ര് ഏ​​​റ്റെ​​​ടു​​​ക്കു​​​മെ​​​ന്നും ജ​​​സ്റ്റീ​​​സ് ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍, ജ​​​സ്റ്റീ​​​സ് ഡോ. ​​​കൗ​​​സ​​​ര്‍ എ​​​ട​​​പ്പ​​​ഗ​​​ത്ത് എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് വാ​​​ക്കാ​​​ല്‍ ചോ​​​ദി​​​ച്ചു. വോ​​​ട്ടെ​​​ണ്ണ​​​ല്‍ ദി​​​ന​​​ത്തി​​​ല്‍ രാ​​ഷ്‌​​ട്രീ​​​യ പാ​​​ര്‍​ട്ടി​​​ക​​​ള്‍ ആ​​​ഹ്ലാ​​​ദ​​​പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ളും യോ​​​ഗ​​​ങ്ങ​​​ളും ന​​​ട​​​ത്തു​​​ന്ന​​​തു ത​​​ട​​​യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ക​​​ണ്ണൂ​​​ര്‍ സ്വ​​​ദേ​​​ശി അ​​​ഡ്വ. ഡോ. ​​​കെ.​​​പി. പ്ര​​​ദീ​​​പ് ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലെ തു​​​ട​​​ര്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍ അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചാ​​​ണു ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് സ​​​ര്‍​ക്കാ​​​രി​​​നെ​​​യും ഇ​​​ല​​​ക്‌ഷന്‍ ക​​​മ്മീ​​​ഷ​​​നെ​​​യും രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ര്‍​ശി​​​ച്ച​​​ത്. എ​​​ന്തു​​​കൊ​​​ണ്ടു പ്ര​​​ചാ​​​ര​​​ണസ​​​മ​​​യ​​​ത്ത് നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ ക​​​ര്‍​ശ​​​ന​​​മാ​​​ക്കി​​​യി​​​ല്ല? പ്ര​​​തി​​​ദി​​​നം കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം 40,000 ത്തിനു ​​​മു​​​ക​​​ളി​​​ലാ​​​യി. അ​​​നാ​​​സ്ഥ​​​യ്ക്കു വ​​​ലി​​​യ വി​​​ല കൊ​​​ടു​​​ക്കേ​​​ണ്ടിവ​​​ന്നി​​​ല്ലേ? നി​​​യ​​​ന്ത്രി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ല്‍ വീ​​​ണ്ടും…

Read More

18 മ​ണി​ക്കൂ​ർ ജോ​ലി ചെ​യ്യു​ന്ന​തി​ന്‍റെ ര​ഹ​സ്യം ഗോ​മൂ​ത്രം; “ഗോ​മൂ​ത്രം കു​ടി​ക്കൂ കോ​വി​ഡി​നെ അ​ക​റ്റൂ’: വി​ചി​ത്ര വാ​ദ​വു​മാ​യി ബി​ജെ​പി എം​എ​ൽ​എ

    ല​ക്നോ: രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​യി​രി​ക്കെ രോ​ഗ​ബാ​ധ​യെ പ്ര​തി​രോ​ധി​ക്കാ​ൻ എ​ല്ലാ​വ​രും ഗോ​മൂ​ത്രം കു​ടി​ക്ക​ണ​മെ​ന്ന വി​ചി​ത്ര വാ​ദ​വു​മാ​യി ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബി​ജെ​പി എം​എ​ൽ​എ രം​ഗ​ത്ത്. ബ​ല്ലി​യ ജി​ല്ല​യി​ലെ ബെ​യി​രി​യ​യി​ൽ നി​ന്നു​ള്ള എം​എ​ൽ​എ സു​രേ​ന്ദ്ര സിം​ഗാ​ണ് വി​ചി​ത്ര ആ​വ​ശ്യ​വു​മാ​യി എ​ത്തി​യ​ത്.എം​എ​ൽ​എ ഗോ​മൂ​ത്രം കു​ടി​ക്കു​ന്ന വീ​ഡി​യോ​യും പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. വെ​ള്ള​ത്തി​ൽ ചേ​ർ​ത്താ​ണ് ഗോ​മൂ​ത്രം കു​ടി​ക്കേ​ണ്ട​ത്. കോ​വി​ഡി​ന് മാ​ത്ര​മ​ല്ല ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ​ക്കും ഗോ​മൂ​ത്രം ഔ​ഷ​ധ​മാ​ണെന്ന് സു​രേ​ന്ദ്ര സിം​ഗ് അ​വ​കാ​ശ​പ്പെ​ട്ടു. പ​ല​രും 18 മ​ണി​ക്കൂ​ർ ജോ​ലി ചെ​യ്യു​ന്ന​തി​ന്‍റെ ര​ഹ​സ്യം ഗോ​മൂ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

ലോ​ക്ക്ഡൗ​ണി​ല്‍ ആ​രും പ​ട്ടി​ണി കി​ട​ക്കി​ല്ല​! ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ത്തി​ലൂ​ടെ രോ​ഗ​വ്യാ​പ​നം പി​ടി​ച്ച് കെ​ട്ടാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത് പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണി​ൽ ആ​രും പ​ട്ടി​ണി കി​ട​ക്ക​രു​തെ​ന്ന നി​ല​പാ​ടാ​ണ് സ​ർ​ക്കാ​രി​നു​ള്ള​തെ​ന്നും ആ​വ​ശ്യ​ക്കാ​ർ​ക്ക് ഭ​ക്ഷ​ണം വീ​ട്ടി​ൽ എ​ത്തി​ച്ചു ന​ൽ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. എ​ല്ലാ​യി​ട​ത്തും ഭ​ക്ഷ​ണം ആ​വ​ശ്യ​മു​ള്ള​വ​രെ ക​ണ്ടെ​ത്തി അ​വ​ർ​ക്ക് ഭ​ക്ഷ​ണം വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു ന​ൽ​കും. ചി​ല​യി​ട​ങ്ങ​ളി​ൽ ജ​ന​കീ​യ ഹോ​ട്ട​ലു​ക​ൾ വ​ഴി ഭ​ക്ഷ​ണം എ​ത്തി​ക്കാ​ൻ ക​ഴി​യും. ജ​ന​കീ​യ ഹോ​ട്ട​ലു​ക​ൾ ഇ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ ഭ​ക്ഷ​ണം എ​ത്തി​ക്കാ​ൻ ക​മ്മ്യൂ​ണി​റ്റി കി​ച്ച​ൺ സം​വി​ധാ​നം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ആ​രം​ഭി​ക്കും. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ത്തി​ലൂ​ടെ രോ​ഗ​വ്യാ​പ​നം പി​ടി​ച്ച് കെ​ട്ടാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്: പി​ണ​റാ​യി വി​ജ​യ​ൻ തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​നം ക​ടു​ത്ത നി​യ​ന്ത്ര​ണ​ത്തി​ലേ​ക്ക് പോ​കു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ശ​നി​യാ​ഴ്ച മു​ത​ൽ അ​ട​ച്ചി​ട​ൽ ന​ട​പ്പാ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ത്തി​ലൂ​ടെ രോ​ഗ​വ്യാ​പ​നം പി​ടി​ച്ച് കെ​ട്ടാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക് പോ​കു​ന്ന​വ​ർ പോ​ലീ​സി​ല്‍ നി​ന്ന് പാ​സ് വാ​ങ്ങ​ണം. മ​റ്റു…

Read More

വീ​ടി​ന​ക​ത്ത് രോ​ഗ​പ്പ​ക​ർ​ച്ച​യ്ക്ക് സാ​ധ്യ​ത! വീ​ടി​നു​ള്ളി​ൽ പൊ​തു ഇ​ട​ങ്ങ​ൾ കു​റ​യ്ക്ക​ണം; മു​ഖ്യ​മ​ന്ത്രി പറയുന്നു…

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വീ​ടി​ന​ക​ത്ത് രോ​ഗ​പ്പ​ക​ർ​ച്ച​യ്ക്ക് സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വീ​ട്ടി​നു​ള്ളി​ൽ പൊ​തു ഇ​ട​ങ്ങ​ൾ കു​റ​യ്ക്ക​ണം. ഭ​ക്ഷ​ണം ക​ഴി​ക്ക​ൽ, പ്രാ​ർ​ഥ​ന, ടി​വി കാ​ണു​ന്ന​ത് എ​ന്നി​വ കൂ​ട്ട​ത്തോ​ടെ ചെ​യ്യു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ചി​ല​പ്പോ​ഴോ​ക്കെ അ​യ​ൽ​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ടി​വ​രും. ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ഡ​ബി​ൾ മാ​സ്ക് ഉ​പ​യോ​ഗി​ക്ക​ണം.  അ​യ​ൽ വീ​ടു​ക​ളി​ൽ​നി​ന്നും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്പോ​ൾ സോ​പ്പി​ട്ട് കൈ ​ക​ഴു​ക​ണം. വീ​ട്ടി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന പാ​ത്ര​ങ്ങ​ൾ സോ​പ്പി​ട്ട് ക​ഴു​ക​ണം. വീ​ടി​നു പു​റ​ത്തു​പോ​കു​ന്ന​വ​ർ കു​ട്ടി​ക​ളു​മാ​യി അ​ടു​ത്തി​ട​പ​ഴ​കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ത്തു. മ​രു​ന്നു​ക​ൾ വീ​ടു​ക​ളി​ൽ എ​ത്തി​ക്കാ​ൻ സൗ​ക​ര്യം ഒ​രു​ക്കുമെന്ന് മുഖ്യമന്ത്രി ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ളു​ടേ​യും ജീ​വി​ത ശൈ​ലീ​രോ​ഗ​ങ്ങ​ളു​ടേ​യും ക്ലി​നി​ക്കു​ക​ൾ കൊ​വി​ഡ് കാ​ല​ത്തി​ന് മു​ന്നേ തു​ട​ങ്ങി​യി​രു​ന്നു​. ആ​വ​ശ്യ​മാ​യ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​ൻ ഇ ​ഹെ​ൽ​ത്ത് സം​വി​ധാ​നം വ​ഴി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ ഡാ​റ്റേ ബേ​സ് ഉ​ണ്ടാ​ക്കും. കൊ​വി​ഡ് സാ​ഹ​ച​ര്യം ഭാ​വി​യി​ൽ ആ​വ​ര്‍​ത്തി​ച്ചാ​ലും ഡാ​റ്റാ ബേ​സ് ഗു​ണം ചെ​യ്യും.…

Read More

അധോലോക നായകന്‍ ഛോട്ടാ രാജന്‍ കോവിഡ് ബാധിച്ച് മരിച്ചു ! അന്ത്യം ഡല്‍ഹി എയിംസില്‍ വച്ച്…

അധോലോക നായകന്‍ ഛോട്ടാ രാജന്‍ കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധിച്ച് ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഏപ്രില്‍ 26നാണ് ഛോട്ടാ രാജനെ ഡല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ചത്. 2015ല്‍ ഇന്തോനേഷ്യയില്‍ നിന്ന് പിടികൂടിയ ഛോട്ടാ രാജന്‍ തീഹാര്‍ ജയിലില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് കോവിഡ് ബാധിച്ചത്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി ഛോട്ടാ രാജനെ ഹാജരാക്കാന്‍ സാധിക്കില്ലെന്ന് ജയില്‍ അധികൃതര്‍ സെഷന്‍സ് കോടതിയെ അറിയിച്ചിരുന്നു. 70 ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നു ഛോട്ടാ രാജന്‍. തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം അടക്കമുള്ള കുറ്റങ്ങളാണ് രാജന്റെ പേരിലുണ്ടായിരുന്നത്. മഹാരാഷ്ട്രയില്‍ കുറ്റകൃത്യങ്ങളിലൂടെയാണ് ഛോട്ടാ രാജന്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ചത്. ദാവൂദ് ഇബ്രാഹിമിന്റെ മുഖ്യ എതിരാളിയായായിരുന്നു രാജന്‍ വാഴ്ത്തപ്പെട്ടത്. ദാവൂദ്-ഛോട്ടാ രാജന്‍ പോരാട്ടങ്ങള്‍ ഒരു കാലത്ത് മുംബൈയെ രക്തക്കളമാക്കുന്നതില്‍ പ്രധാന പങ്കുവച്ചിരുന്നു.

Read More

യഥാർഥ ചിലവ് കേട്ടാൽ കണ്ണ് തള്ളും… ആ​ർ​ടി​പി​സി​ആ​ർ നി​ര​ക്ക് 500 ത​ന്നെ; ലാ​ബ് ഉ​ട​മ​ക​ളു​ടെ വാ​ദം തെ​റ്റ്; ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി

കൊ​ച്ചി: കോ​വി​ഡ് ക​ണ്ടെ​ത്തു​ന്ന​തി​ന് ന​ട​ത്തു​ന്ന ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യു​ടെ നി​ര​ക്ക് 500 രൂ​പ​യാ​ക്കി കു​റ​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചു. നി​ര​ക്ക് കു​റ​ച്ച​ത് ചോ​ദ്യം ചെ​യ്ത് ലാ​ബ് ഉ​ട​മ​ക​ൾ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി. ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യ്ക്ക് 135 രൂ​പ മു​ത​ൽ 245 രൂ​പ വ​രെ മാ​ത്ര​മേ ചെ​ല​വ് വ​രു​ന്നു​ള്ളൂ എ​ന്നും അ​തി​നാ​ൽ ലാ​ബ് ഉ​ട​മ​ക​ളു​ടെ വാ​ദം തെ​റ്റാ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. സം​സ്ഥാ​ന​ത്ത് ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​നാ നി​ര​ക്ക് 1,700 രൂ​പ​യി​ൽ നി​ന്നും 500 രൂ​പ​യാ​യാ​ണ് സ​ർ​ക്കാ​ർ കു​റ​ച്ച​ത്. ഈ ​നി​ര​ക്കി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു ലാ​ബ് ഉ​ട​മ​ക​ൾ. എ​ന്നാ​ൽ സ​ർ​ക്കാ​ർ വി​ട്ടു​വീ​ഴ്ച​യ്ക്ക് ത​യാ​റാ​യി​ല്ല. പി​ന്നാ​ലെ​യാ​ണ് പ​ത്തോ​ളം ലാ​ബ് ഉ​ട​മ​ക​ൾ ചേ​ർ​ന്ന് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. രാ​ജ്യ​ത്തെ മ​റ്റ് പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും വ​ള​രെ മു​ൻ​പ് ത​ന്നെ ആ​ർ​ടി​പി​സി​ആ​ർ നി​ര​ക്ക് കു​റ​ച്ചി​രു​ന്നു. പ​രി​ശോ​ധ​നാ കി​റ്റ് കു​റ​ഞ്ഞ നി​ര​ക്കി​ൽ ല​ഭ്യ​മാ​യി​ത്തു​ട​ങ്ങി​യ​തോ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​രും…

Read More

ഉപയോഗിച്ച കോവിഡ് സ്രവ ടെസ്റ്റ് കിറ്റുകള്‍ കഴുകിയ ശേഷം വിറ്റു ! ഫാര്‍മസ്യൂട്ടിക്കലിലെ അഞ്ച് ജീവനക്കാര്‍ അറസ്റ്റില്‍;ഇത്തരം കിറ്റ് ഉപയോഗിച്ച് നിരവധിപേരെ പരിശോധിച്ചു…

ഉപയോഗിച്ച കോവിഡ് സ്രവ ടെസ്റ്റ് കിറ്റുകള്‍ കഴുകി വീണ്ടും വിറ്റ സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. ഇന്തോനേഷ്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലെ മാനേജര്‍ ഉള്‍പ്പടെയുള്ള ജീവനക്കാരാണ് അറസ്റ്റിലായത്. മേദാനിലെ വിമാനത്താവളത്തിലെ 9,000 യാത്രക്കാരെ ഇത്തരത്തില്‍ കഴുകിയെടുത്ത കോവിഡ് സ്രവ ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് പരിശോധിച്ചതായി പോലീസ് വെളിപ്പെടുത്തി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി കിമിയ ഫാര്‍മയിലെ ഉദ്യോഗസ്ഥരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ മേദാനിലെ കുലാനാമു വിമാനത്താവളത്തിലാണ് സംഭവം നടന്നത്. യാത്രക്കാര്‍ക്ക് യാത്രചെയ്യണമെങ്കില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. കോവിഡ് പരിശോധന വിമാനത്താവളം വാഗ്ദാനം ചെയ്തിരുന്നു. കിമിയ ഫാര്‍മ നല്‍കിയ ആന്റിജന്‍ റാപ്പിഡ് ടെസ്റ്റ് കിറ്റുകളാണ് വിമാനത്താവള അധികൃതര്‍ ഉപയോഗിച്ചിരുന്നത്. തെറ്റായ പരിശോധനാ ഫലം ലഭിച്ചുവെന്ന് യാത്രക്കാര്‍ തുടര്‍ച്ചയായി പരാതിപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച ഒരു രഹസ്യ ഉദ്യോഗസ്ഥനെ പോലീസ് യാത്രക്കാരന്റെ വേഷത്തില്‍ അയച്ചിരുന്നു. അദ്ദേഹത്തിന് കോവിഡ് പോസിറ്റീവ് പരിശോധനാ ഫലം…

Read More

ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി ഫോളോ ചെയ്ത് വീഴ്ത്തി; സ്നേഹം നൽകി കുട്ടിയിൽ നിന്ന് 12 പവനും പണവും തട്ടിയെടുത്തു; എല്ലാം നഷ്ടപ്പെട്ട വിദ്യാർഥിനിയെ ചതിച്ച 21 കാരനെ പൊക്കി പോലീസ്

കോ​ട്ട​യം: ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് പീ​ഡി​പ്പി​ക്കു​ക​യും സ്വ​ർ​ണ​വും പ​ണ​വും ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്ത പ്ര​തി​ക്കെ​തി​രേ നി​ര​വ​ധി കേ​സു​ക​ൾ. മു​ന്പ് ക​ഞ്ചാ​വ് ക​ട​ത്ത​ല​ട​ക്കം നി​ര​വ​ധി കേ​സു​ക​ളാ​ണ് 21 കാ​ര​നാ​യ പ്ര​തി​യു​ടെ പേ​രി​ൽ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലു​ള്ള​ത്. ആ​ല​പ്പു​ഴ പ​ഴ​വീ​ട് കൂ​ട്ടു​ങ്ക​ൽ എ​സ്. അ​രു​ണ്‍ (21) ആ​ണ് ഇ​ന്ന​ലെ ഈ​സ്റ്റ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പോ​ക്സോ നി​യ​മ പ്ര​കാ​രം കേ​സെ​ടു​ത്ത പ്ര​തി​യെ ഇ​ന്ന​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നു. ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ചാ​ണ് പ്ര​തി വ​ശ​ത്താ​ക്കി​യ​ത്. തു​ട​ർ​ന്നു ലൈം​ഗിക പീഡനം ന​ട​ത്തു​ക​യും പ​ല​പ്പോ​ഴാ​യി എ​ട്ടു പ​വ​ൻ സ്വ​ർ​ണ​വും 20,000 രൂ​പ​യും ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. കു​റ​ച്ചു നാ​ളാ​യി പ്ര​തി​യാ​യ അ​രു​ണ്‍ പെ​ണ്‍​കു​ട്ടി​യു​മാ​യി ബ​ന്ധം പു​ല​ർ​ത്തി​വ​രി​ക​യാ​യി​രു​ന്നു. സ്വ​ർ​ണ​വും പ​ണ​വും ന​ഷ്ട​പ്പെ​ട​തി​ൽ സം​ശ​യ തോ​ന്നി​യ വീ​ട്ടു​കാ​ർ അ​ന്വേ​ഷ​ണം ന​ട​ത്തി. തു​ട​ർ​ന്നു പെ​ണ്‍​കു​ട്ടി​യെ കൗ​ണ്‍​സി​ലിം​ഗി​നു വി​ധേ​യ​മാ​ക്കി. ഇ​തോ​ടെ​യാ​ണ് പീ​ഡ​ന വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. തു​ട​ർ​ന്നു വീ​ട്ടു​കാ​ർ…

Read More

‘രാ​ഷ്ട്രീയം മാ​റ്റി​വ​ച്ച് ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്ക​ണം’, ഒ​രു മാ​സ​ത്തെ ലോ​ക്ക് ഡൗ​ണ്‍ വേ​ണം, ആ​ശു​പ​ത്രി​ക​ൾ കൂ​ട്ട​ണം: ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥകണ്ട് അമേരിക്കൻ ആരോഗ്യ വിദഗ്ധൻ ഡോ. ​ഫൗ​ച്ചി തുറന്നു പറയുന്നു

  ന്യൂ​ഡ​ൽ​ഹി: സാ​യു​ധ സൈ​ന്യ​ത്തി​ന്‍റെ​യ​ട​ക്കം സ​ഹാ​യ​ത്തോ​ടെ താ​ത്കാ​ലി​ക ആ​ശു​പ​ത്രി​ക​ൾ നി​ർ​മി​ച്ചും വ​ന്പ​ൻ വാ​ക്സി​നേ​ഷ​ൻ ഡ്രൈ​വ് ന​ട​ത്തി​യും മാ​ത്ര​മേ ഇ​ന്ത്യ​യി​ലെ അ​തി​ഗു​രു​ത​ര​മാ​യ കോ​വി​ഡ് വ്യാ​പ​ന​ത്തെ ത​ട​യാ​നാ​വൂ എ​ന്ന് അ​മേ​രി​ക്ക​ൻ ആ​രോ​ഗ്യ വി​ദ​ഗ്ധ​നാ​യ ഡോ. ​ആ​ന്‍റ​ണി ഫൗ​ച്ചി. രാ​ജ്യ​വ്യാ​പ​ക​മാ​യി ഒ​രു മാ​സ​ത്തെ ലോ​ക്ക്ഡൗ​ണ്‍ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും ഗ​വ​ണ്‍​മെ​ന്‍റ് അ​തി​ന്‍റെ എ​ല്ലാ വി​ഭ​വ​ശേ​ഷി​യും കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി വി​നി​യോ​ഗി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ് ദേ​ശീ​യ ലോ​ക്ക്ഡൗ​ണ്‍ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി ഡോ. ​ഫൗ​ച്ചി രം​ഗ​ത്തു​വ​രു​ന്ന​ത്. ജീ​വ​ൻ ര​ക്ഷാ ഉ​പാ​ധി​ക​ൾ​ക്കു പു​റ​മേ ആ​രോ​ഗ്യ വി​ദ​ഗ്ധ​രെ​യും ഇ​ന്ത്യ​യി​ലേ​ക്ക് അ​യ​യ്ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ലോ​ക​രാ​ജ്യ​ങ്ങ​ളോ​ടും അ​ഭ്യ​ർ​ഥി​ച്ചു. സി​എ​ൻ​എ​ൻ- ന്യൂ​സ് 18നോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.നേ​ര​ത്തേ അ​മേ​രി​ക്ക​യി​ൽ ഉ​ണ്ടാ​യ​തി​നു സ​മാ​ന​മാ​യ രോ​ഗ​വ്യാ​പ​ന​മാ​ണ് ഇ​ന്ത്യ​യി​ൽ ഉ​ണ്ടാ​കു​ന്ന​ത്. ചു​രു​ങ്ങി​യ​ത് നാ​ലാ​ഴ്ച ലോ​ക്ക്ഡൗ​ണ്‍ ഏ​ർ​പ്പെ​ടു​ത്ത​ണം. സാ​ന്പ​ത്തി​ക മാ​ന്ദ്യ​വും ആ​രോ​ഗ്യ​നി​ല​യും താ​ര​ത​മ്യം ചെ​യ്താ​ൽ കൂ​ടു​ത​ൽ പ്രാ​ധാ​ന്യം രോ​ഗ​ബാ​ധ ത​ട​യു​ന്ന​തി​നു ത​ന്നെ​യാ​ണ്. പോ​സി​റ്റീ​വ് കേ​സു​ക​ൾ കു​റ​ഞ്ഞു​തു​ട​ങ്ങു​ന്പോ​ൾ വ്യാ​പ​ക​മാ​യ വാ​ക്സി​നേ​ഷ​ൻ…

Read More