സ്വന്തം ലേഖകന്‍ കോഴിക്കോട്: കോവിഡ് രണ്ടാംഘട്ടത്തില്‍ കര്‍ശനമായ നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും വരുമ്പോഴും ബിവറേജസ് ഔട്ട് ലെറ്റുകളില്‍ നിയന്ത്രണം വരുത്താന്‍ സര്‍ക്കാരിനു മടി. വിഷുകാലത്തു സര്‍വ നിയന്ത്രണങ്ങളും സാമൂഹിക അകലവും കാറ്റില്‍ പറത്തി ക്യു ഉണ്ടാകാൻ സാധ്യത ഏറെയാണെന്നിരിക്കേ ഇക്കാര്യത്തിൽ എന്തു നടപടിയെടുക്കുമെന്നതിൽ വ്യക്തതയില്ല. ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടാറുള്ള ദിവസങ്ങളാണ് ഇനി വരാനുള്ളത്. യാതൊരു ക്രമീകരണവും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഏര്‍പ്പെടുത്തിയിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ ബെവ്ക്യൂ ആപ്പ് വഴിയുള്ള മദ്യ വില്പനയിലേക്കു തിരിച്ചുപോകണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തില്‍ ആപ്പ് വഴിയായിരുന്നു കര്‍ശന നിയന്ത്രണങ്ങളോടെ മദ്യവില്‍പ്പന. എന്നാല്‍ പതിയെ ഇത് പിന്‍വലിച്ചു. ഇപ്പോള്‍ കോവിഡ് വ്യാപനം അതിന്റെ പാരമ്യത്തില്‍ എത്തിയിരിക്കുന്ന അവസരത്തില്‍ ആപ്പ് വഴി നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ അതു വലിയ രോഗവ്യാപനത്തിനു വഴിവച്ചേക്കും. ബാറുകള്‍ ഉള്‍പ്പെടെ തുറന്നുപ്രവര്ത്തിക്കുന്നതിനാല് ബാര്‍ കൗണ്ടര്‍ വഴിയുള്ള വില്‍പ്പന പുനരാരംഭിച്ചാല്‍ തിരക്ക് നിയന്ത്രണവിധേയമാക്കാന്‍…
Read MoreCategory: Top News
സനു മോഹന്റെ തിരോധാനം; അന്വേഷണം സിനിമാ മേഖലയിലേക്കും; സംവിധായകനെ ചോദ്യം ചെയ്യും; പുതിയ നീക്കത്തിന് പിന്നിൽ….
കൊച്ചി: മുട്ടാര്‍ പുഴയില്‍ പതിമൂന്നുകാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം സിനിമാക്കാരിലേക്കും. സംഭവത്തിന് പിന്നാലെ കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന പിതാവ് സനു മോഹന്‍ ഒളിവില്‍പോയ സാഹചര്യത്തിലാണ് മരിച്ച വൈഗ അവസാനമായി അഭിനയിച്ച “ബില്ലി’ സിനിമയുടെ അണിയണ പ്രവര്‍ത്തകരെയും ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം ഒരുങ്ങുന്നതെന്നാണ് സൂചന. സനു മോഹനുമായി അടുപ്പമുള്ളവരെ പോലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും ഇവരില്‍നിന്നു കാര്യമായ വിവരങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് പോലീസിന്റെ പുതിയ നീക്കം. നാലു സംവിധായകരുടെ അഞ്ചു സിനിമകള്‍ കോര്‍ത്തിണക്കി ഒരുങ്ങുന്ന ചിത്രഹാറിലെ ഒരെണ്ണമാണ് ബില്ലി. മൂന്ന് പെണ്‍കുട്ടികളുടെ കഥ പറയുന്ന ചിത്രത്തിലെ ഒരാള്‍ ആണ് വൈഗ. നിലവില്‍ ചെന്നൈയിലും കോയമ്പത്തൂരിലുമായി രണ്ട് സംഘങ്ങള്‍ സനു മോഹനായി തെരച്ചില്‍ നടത്തുന്നുണ്ട്. സംഭവം നടന്ന് മൂന്നാഴ്ച പിന്നിടുമ്പോഴും കേസില്‍ കാര്യമായ പുരോഗതി ഉണ്ടാക്കാന്‍ കഴിയാത്തതു പോലീസിനെ കുഴയ്ക്കുന്നുണ്ട്. അതിനിടെ സംഭവവുമായി ബന്ധപ്പെട്ട രേഖകളും…
Read Moreമൻസൂർ വധത്തിൽ മുഖ്യപ്രതി അറസ്റ്റിൽ; അക്രമി സംഘം എത്തിയത് മുഹസ്സിനെ ലക്ഷ്യമിട്ട്; ബോംബേറിൽ ജീവൻ പോയത് മൻസൂറിന്റെയും; പ്രതിപ്പട്ടികയിൽ നിരപരാധികളും
തലശേരി: പാനൂർ പുല്ലൂക്കര പാറാൽ വീട്ടിൽ മൻസൂർ കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. നിലവിൽ പ്രതിപ്പട്ടികയിലുള്ള പലരും നിരപരാധികളാണെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതായി പോലീസ് വൃത്തങ്ങൾ സൂചന നൽകി. മുഹസ്സിനെ ലക്ഷ്യമിട്ടാണ് അക്രമി സംഘം എത്തിയതെന്നും സംഘർഷത്തിനിടയിലെ ബോംബേറിൽ മൻസൂർ കൊല്ലപ്പെടുകയായിരുന്നുവെന്നുമാണ് സൂചന. സിപിഎം പ്രവർത്തകൻ ഓച്ചിറക്കൽ പീടികയിലെ ഒതയോത്ത് അനീഷിനെ(35)യാണ് സിറ്റി കമ്മീഷണർ ഇളങ്കോയുടെമേൽനോട്ടത്തിൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഇസ്മയിൽ, തലശേരി സിഐ ഗോപകുമാർ, ചൊക്ലി സിഐ സുഭാഷ്, തലശേരി സിഐയുടെ സ്കോഡ് അംഗങ്ങളായ എസ്ഐ രാജീവൻ, എഎസ്ഐ വിനീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജേഷ്, സുജേഷ് എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്. കുറൂളിക്കാവിന് സമീപത്തു നിന്നാണ് അനീഷ് പിടിയിലായത്. ഇവിടെയുള്ള ഫാം ഹൗസിന് സമീപത്തുകൂടി ഓട്ടോറിക്ഷയിൽ വരികയായിരുന്ന അനീഷിനെ ആസൂത്രിത നീക്കത്തിലൂടെ പോലീസ് വലയിലാക്കുകയായിരുന്നു. കണ്ണൂർ പോലീസ് ആസ്ഥാനത്ത് പ്രത്യേകം സജ്ജമാക്കിയിട്ടുള്ള ചോദ്യം…
Read Moreകോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു; രാജ്യത്ത് കോവിഡ് ബാധിതർ ഒന്നരക്കോടിയിലേക്ക്; 24 മണിക്കൂറിനിടെ 794 മരണങ്ങൾ കൂടി
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കണക്കുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,384 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,32,05,0926 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 794 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 1,68,436 ആയി. നിലവിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 10,46,631 ആണ്. രോഗമുക്തി നിരക്ക് 91 ശതമാനമായി താഴ്ന്നു. തുടർച്ചയായ നാലാം ദിവസമാണ് രാജ്യത്ത് ഒരു ലക്ഷത്തിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, കോവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയിൽ ഇന്നുമുതൽ വാരാന്ത്യ ലോക്ക്ഡൗൺ ഏർപ്പെടുത്തും. രാത്രി എട്ട് മുതൽ തിങ്കളാഴ്ച രാവിലെ ഏഴു വരെയാണ് ലോക്ക്ഡൗൺ. കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലെ എല്ലാ സ്കൂളുകളും ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ അടച്ചിടാൻ സംസ്ഥാന സർക്കാർ നിർദേശിച്ചു. സ്വകാര്യ സ്കൂളുകൾക്കും ഉത്തരവ് ബാധകമാണ്. കോവിഡ്…
Read Moreമന്ത്രിസ്ഥാനത്തു തുടരാൻ പാടില്ല; ബന്ധുനിയമനക്കേസിൽ കെ ടി ജലിലിനെതിരേ ലോകായുക്ത; ബന്ധുവിനെ നിയമിക്കാൻ അടി സ്ഥാനയോഗ്യതയിൽ മാറ്റം വരുത്തി
തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ വികസന കോർപറേഷനിൽ ജനറൽ മാനേജരായി ബന്ധു കെ.ടി. അദീബിനെ അധികാരദുർവിനിയോഗം നടത്തി നിയമിച്ച കെ.ടി. ജലീൽ മന്ത്രിസ്ഥാനത്തു തുടരാൻ പാടില്ലെന്നു ലോകായുക്ത ഉത്തരവ്. യുക്തമായ നടപടികൾ സ്വീകരിക്കുന്നതിനായി റിപ്പോർട്ട് മുഖ്യമന്ത്രിക്കു നല്‍കും. ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ്, ഉപലോകായുക്ത ഹരുണ്‍ അൽ റഷീദ് എന്നിവർ അടങ്ങിയ ബഞ്ചിന്റേതാണ് ഉത്തരവ്. ന്യൂനപക്ഷ വികസന കോർപറേഷനിൽ അടുത്ത ബന്ധുവായ കെ.ടി. അദീബിനെ മന്ത്രി ചട്ടവിരുദ്ധമായി നിയമിച്ചുവെന്നായിരുന്നു പരാതി. ജലീലിനെ മന്ത്രിസ്ഥാനത്തുനിന്നു മാറ്റിനിർത്തി അന്വേഷണം നടത്തണമെന്നായിരുന്നു പരാതിക്കാരനായ യൂത്ത് ലീഗ് നേതാവ് വി.കെ. മുഹമ്മദ് ഷാഫിയുടെ ആവശ്യം.പരാതിയിൽ പറയുന്ന കാര്യങ്ങൾ ശരിയാണെന്നു തെളിഞ്ഞതായി ലോകായുക്ത ഉത്തരവിൽ വ്യക്തമാക്കി. അടുത്ത ബന്ധുവിനെ നിയമിക്കാൻ അടി സ്ഥാനയോഗ്യതയിൽ മാറ്റം വരുത്തി. കോർപറേഷൻ ആവശ്യപ്പെടാതെയായിരുന്നു ഇത്. ഇ ങ്ങനെ മന്ത്രിപദവി സ്വകാര്യ താത്പര്യത്തിനായി ദുർവിനിയോഗം ചെയ്തു. സ്വജനപക്ഷപാതം, അധികാര ദുർവിനിയോഗം, സത്യപ്രതിജ്ഞാലംഘനം…
Read Moreമന്‍സൂറിനെ ഇല്ലാതാക്കിയ ശേഷം സുരക്ഷതേടി കാട്ടിലെത്തിയ രണ്ടാം പ്രതി രതീഷ് തൂങ്ങി മരിച്ച നിലയിൽ; സജീവ സിപിഎം പ്രവര്‍ത്തകനായ ഇയാൾ മൻസൂറിന്റെ അയൽവാസി
നാദാപുരം: കടവത്തൂരിലെ യൂത്ത് ലീഗ് പ്രവര്ത്തകന് മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി പുല്ലൂക്കര സ്വദേശി കൊയിലോത്ത് രതീഷി (36) നെ വളയം പോലീസ് സ്റ്റേഷന് പരിധിയിലെ ചെക്യാട് അരൂണ്ട കൂളിപ്പാറയില്‍ ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സജീവ സിപിഎം പ്രവര്‍ത്തകനാണ്. ചുവപ്പ് ഷര്‍ട്ടും ലുങ്കിയും ധരിച്ച് കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ കുരുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. ഇന്നലെ വൈകുന്നേരം നാലിനു പറമ്പിലൂടെ പോവുകയായിരുന്ന സ്ത്രീയാണ് മരത്തില്‍ യുവാവിനെ തൂങ്ങിയ നിലയില്‍ കണ്ടത്. തുടര്‍ന്ന് വളയം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വളയം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുന്നതിനിടയിലാണ് മരിച്ചത് കൊലക്കേസ് പ്രതിയാണെന്ന വിവരം ലഭിക്കുന്നത്. നാദാപുരം ഡിവൈഎസ്പി പി.എ. ശിവദാസ്, വളയം എസ്ഐ പി.ആര്. മനോജ് എന്നിവര്‍ സ്ഥലത്തെത്തുകയും മരിച്ചത് രതീഷ് തന്നെയെന്ന് ഉറപ്പുവരുത്താന്‍ ഇയാളുടെ ബന്ധുകളോട് അരൂണ്ടയിലെത്താന് ആവശ്യപ്പെടുകയായിരുന്നു. രാത്രി എഴോടെ രതീഷിന്റെ…
Read Moreനിഗൂഢതകളുടെ “സൈക്കോ’ സനു; 19 ദിവസം പിന്നിടുമ്പോഴും ഒളിവില്‍ തന്നെ; കൊലപാതകം എന്തിന് നടത്തി, ഭാര്യ രമ്യയെ എന്തുകൊണ്ട് അപായപ്പെടുത്തിയില്ല; കുറെ ചോദ്യങ്ങളുമായി അന്വേഷണ സംഘം
കൊച്ചി: മുട്ടാര്‍പുഴയില്‍ ബാലികയെ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ ഒളിവില്‍പോയ പിതാവ് സനു മോഹനെക്കുറിച്ചുള്ള നിഗൂഢതകളേറുന്നു. സംഭവം നടന്ന് 19 ദിവസം പിന്നിടുമ്പോഴും ഒളിവില്‍ കഴിയുന്ന സനു മോഹനെക്കുറിച്ചുള്ള യാതൊരുവിവരവും പോലീസിന് കണ്ടെത്താനായിട്ടില്ല. അതേസമയം കൊലനടത്തിയ ശേഷം ഇയാള്‍ ഒളിവില്‍ പോയതാകാം എന്നായിരുന്നു പോലീസിന്റെ പ്രാഥമിക വിവരങ്ങള്‍.എന്നാല്‍ കൊലപാതകം എന്തിന് നടത്തി, വ്യക്തിപരമായി മറ്റ് കാരണങ്ങളാണ് കൊലക്ക് പിന്നിലെങ്കില്‍ ഭാര്യ രമ്യയെ എന്തുകൊണ്ട് അപായപ്പെടുത്തിയില്ല തുടങ്ങിയ ചോദ്യങ്ങളാണ് ഇപ്പോള്‍ അന്വേഷണ സംഘത്തെ കുഴക്കുന്നത്. ഇയാളുടെ തമിഴ്നാട്ടിലുള്ള സുഹൃത്തുക്കളുടെ പക്കല്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. സനുമോഹന്റെ അടുത്ത ബന്ധുക്കളെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ ചെറിയ ചില സാമ്പത്തിക തട്ടിപ്പുകള്‍ അറിയാമെന്നല്ലാതെ പൂനയിലടക്കമുളള വന്‍ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച് ഇവര്‍ക്ക് കാര്യമായ വിവരം പോലീസിന് നല്‍കാനായിട്ടില്ല. ഭാര്യയെ ആലപ്പുഴയിലെ വീട്ടിലാക്കിയശേഷം മകളുമായി കൊച്ചിയിലേക്കു തിരിച്ചുപോന്നതു…
Read Moreഅമ്പലപ്പുഴ വിജയകൃഷ്ണന്! ശാന്തസ്വഭാവമായിരുന്നു; മറക്കാനാവാതെ ആടിക്കുഴഞ്ഞുള്ള ആ വരവ്; സംഭവത്തെക്കുറിച്ച നാട്ടുകാരുടെ ആരോപണങ്ങള്‍ ഇങ്ങനെ…
അമ്പലപ്പുഴ: അമ്പലപ്പുഴ വിജയകൃഷ്ണന്റെ വേർപാട് ഒരു നാടിനെയാകെ ദുഃഖത്തിലാഴ്ത്തി. അമ്പലപ്പുഴ രാമചന്ദ്രൻ ആനയുടെ വേർപാടിന്റെ വേദന മാറുന്നതു വിജയകൃഷ്ണന്റെ വരവോടെയാണ്. ശാന്തസ്വഭാവമായിരുന്നു വിജയകൃഷ്ണന്റേത്. കാഴ്ചയിലെ ഭംഗി,ആടിക്കുഴഞ്ഞുള്ള വരവ്, ആരുമെന്നു നോക്കിനിന്നു പോകുന്ന മുഖശ്രീയും രാജകലകളും വിജയകൃഷ്ണനില്‍ ശരിയാംവണ്ണം അലിഞ്ഞു ചേര്‍ന്നിരുന്നു. നിലത്തിഴയുന്നതും വണ്ണമുള്ളതുമായ തുമ്പിക്കൈ, ഒരെണ്ണം ഉള്ളിലേക്കു ചാഞ്ഞുനില്ക്കുന്ന ഭംഗിയാര്‍ന്ന കൊമ്പുകൾ, ഭംഗിയും ഭാവഗാംഭീര്യവും ചാര്‍ത്തി മസ്തകത്തില്നിന്നു തുമ്പികൈയിലേക്ക് ഒഴുകിപ്പരക്കുന്ന മദഗിരികള്‍ ഇതെല്ലാം ആനപ്രേമികളെ വിജയകൃഷ്ണനോട് ഏറെ അടുപ്പിച്ചിരുന്നു. അമ്പലപ്പുഴക്കാരുടെ വീരകേസരിയായിരുന്ന രാമചന്ദ്രന് എന്ന ആനയുടെ തീരാനഷ്ടത്തിനു ശേഷം നാട്ടുകാരുടെയും ഭക്തരുടെയും ആഗ്രഹത്തിന്റെ സാക്ഷാത്കാരമായി എത്തിയതായിരുന്നു വിജയകൃഷ്ണന്. ശുണ്ഠിയിലും വീര്യത്തിലും വിട്ടുവീഴ്ചയില്ലാതിരുന്നു. വളരെ ചെറുപ്പത്തിലെത്തി ഒരു നാടിന്റെയാകെ ഒാമനയായി മാറിയ ആനയാണ് എല്ലാവരെയും ദുഃഖത്തിലാഴ്ത്തി യാത്രയായത്. ശരീരമാകെ മുറിവുകൾ അമ്പലപ്പുഴ: ഇന്നലെ രാത്രി പത്തോടെ ക്രെയിന്റെ സഹായത്തോടെ ടോറസിൽ കയറ്റിയാണ് അന്പലപ്പുഴയിൽനിന്നു കോന്നിയിലേക്കു കൊണ്ടുപോയത്. പോസ്റ്റുമോർട്ടത്തിനു ശേഷം…
Read Moreതമിഴ്നാട്ടിലെ ബന്ധങ്ങൾ വളരെ വലുതാണ്! സനുവിന് തമിഴ്നാട്ടിൽ മറ്റൊരു ഭാര്യയും മക്കളും; കൂടുതൽ ദുരൂഹത വരുത്തി പുതിയ കഥാപാത്രം; സംഭവത്തില്‍ വഴിത്തിരിവ്…
കൊച്ചി: മകളെ കൊലപ്പെടുത്തി നാടുവിട്ട സനുമോഹന്റെ തിരോധാനത്തിൽ കൂടുതൽ ചുരുളഴിയുന്നു. സനുവിന് തമിഴ്നാട്ടിൽ മറ്റൊരു ഭാര്യയും മക്കളും ഉണ്ടെന്ന കണ്ടെത്തലാണ് സംഭവങ്ങളിൽ കൂടുതൽ ദുരൂഹത വരുത്തിയത്. സനുവിന്റെ തമിഴ്നാട്ടിലെ ബന്ധങ്ങൾ വളരെ വലുതാണ്. ഇയാളുടെ സുഹൃത്തുക്കളിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് പുതിയ കഥാപാത്രത്തിന്റെ കടന്നുവരവിലേക്ക് വഴിയൊരുക്കിയത്. ഇപ്പോൾ കേസന്വേഷണം നടക്കുന്നതും തമിഴ്നാട്ടിലെ ഭാര്യയെ കേന്ദ്രീകരിച്ചാണ്. ഭർത്താവ് കഴിഞ്ഞ കുറേക്കാലമായി എന്തൊക്കെയോ മറയ്ക്കുന്നതായി തോന്നിയിരുന്നതായി സനുവിന്റെ ഭാര്യ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. സനുവിന്റെ രീതികളിൽ ദുരൂഹത തോന്നിയിരുന്നതായി ബന്ധുക്കളും അയൽക്കാരും പറയുന്നു. ഇടയ്ക്കിടെ അന്യസംസ്ഥാനങ്ങളിലേക്ക് ഇയാൾ യാത്ര നടത്തിയിരുന്നു. ഇതെല്ലാം തമിഴ്നാട്ടിലെ കുടുംബത്തെ കാണാനുള്ള പോക്കായിരുന്നുവെന്ന സംശയമാണ് ഇപ്പോൾ വെളിപ്പെടുന്നത്.
Read Moreപ്രണയം നിരസിച്ച് കൗമാരക്കാരി; കൈക്ക് കടന്നു പിടിച്ച് കത്തികാട്ടി ഭീഷണിപ്പെടുത്തി വീണ്ടും പ്രണയാഭ്യർഥന; കുമരകത്ത് കഞ്ചാവ് പിളളാരുടെ അഴിഞ്ഞാട്ടം; ദിവിൻ ലാലിനെ തേടി പോലീസ് പിന്നാലെ….
കുമരകം: 15 കാരിയായ വിദ്യാർഥിനിയെ കടന്നുപിടിക്കാൻ ശ്രമിച്ച കേസിലെ പ്രതി നാടുവിട്ടതായി പോലീസ് നിഗമനം. കുമരകം അപ്സര ജംഗ്ഷനു സമീപം അത്തിക്കളം വീട്ടിൽ ദിവിൻ ലാൽ (22) ആണ് കുമരകം പോലീസ് പോക്സോ നിയമപ്രകാരം എടുത്തിട്ടുള്ള കേസിലെ പ്രതി. ഇയാൾക്കു വേണ്ടി കഴിഞ്ഞ അഞ്ചു ദിവസമായി നടത്തിയ തെരച്ചിൽ വിഫലമായതോടെയാണ് പ്രതി നാടുവിട്ടെന്ന നിഗമനത്തിലേക്ക് പോലാസ് എത്തിയത്. കുമരകം എസ്ഐ വി.സുരേഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് രാപകൽ വ്യാപകമായി പ്രതിയുടെ ബന്ധുവീടുകളിലും സുഹൃത്തുകളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയത്. കഴിഞ്ഞ അഞ്ചിന് വൈകുന്നേരം 6.30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജെട്ടി പാലത്തിന്റെ ഇറക്കത്തിൽ കൂട്ടുകാരോടൊപ്പം വന്ന വിദ്യാർഥിനിയുടെ കൈക്ക് ദിവിൻ ലാൽ കടന്നുപിടിക്കുകയും കത്തികാട്ടി ഭയപ്പെടുത്തുകയും ചെയ്തു. മദ്യയത്തിനും കഞ്ചാവിനും അടിമയായ പ്രതിയുടെ പ്രണയ അഭ്യർഥന പെണ്‍കുട്ടി നിരാകരിച്ചതാണ് പ്രകോപനത്തിനു കാരണം. അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ പോലീസിന്…
Read More