എം.ജെ ശ്രീജിത്ത് തിരുവനന്തപുരം: സ്ഥാനാർഥി നിർണയം ഏതാണ്ടു പൂർത്തിയായിട്ടും ബിജെപിയിൽ ഉടലെടുത്ത കലഹത്തിനു ശമനമില്ല. ശോഭാ സുരേന്ദ്രനെ സ്ഥാനാർഥിയാക്കാതിരിക്കാൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും കേന്ദ്രസഹമന്ത്രി വി.മുരളീധരനും ശ്രമിച്ചിട്ടും ബിജെപി കേന്ദ്ര നേതൃത്വം ശോഭാ സുരേന്ദ്രന് ഒപ്പം നിന്നതു സംസ്ഥാന നേതൃത്വത്തിനു കനത്ത ക്ഷീണം ആയിട്ടുണ്ട്. ഒാരോ ദിവസവും ഓരോ തലവേദനകളാണ് ബിജെപി നേതൃത്വത്തെ വളയുന്നത്. ശോഭയിൽ വീണു ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയെ കഴക്കൂട്ടത്ത് എൻഡിഎ സ്ഥാനാർഥിയാകാൻ ഉള്ള നീക്കങ്ങൾ പാളിയതോടെയാണു ശോഭാ സുരേന്ദ്രനു നറുക്ക് വീണത്. കഴക്കൂട്ടത്ത് അപ്രതീക്ഷിത സ്ഥാനാർഥി എത്തുമെന്നു പറഞ്ഞ് ആ സീറ്റ് ഒഴിച്ചിട്ടു ശോഭയെ ഒഴിവാക്കാനുള്ള നീക്കം കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലിലൂടെയാണ് പൊളിഞ്ഞത്. ശോഭയ്ക്കായി ഒ.രാജഗോപാലും കുമ്മനം രാജശേഖനും ആർഎസ്എസ് നേതൃത്വവും ഇടപെട്ടതോടെയാണ് ഒടുവിൽ സംസ്ഥാന നേതൃത്വത്തിനു വഴങ്ങേണ്ടി വന്നത്. കഴക്കൂട്ടത്ത് സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നതു ശോഭയെ ഒഴിവാക്കാനുള്ള ശ്രമമാണെന്ന് ആരോപിച്ചു…
Read MoreCategory: Top News
കോവിഡ് മൂന്നാം തരംഗത്തില്‍ വിറച്ച് ലോകരാജ്യങ്ങള്‍ ! ഇറ്റലിയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍;നിരവധി യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്ഥിതി ഗുരുതരം; ബ്രസീലില്‍ ഒറ്റ ദിവസം മരിച്ചത് 2800ല്‍ അധികം ആളുകള്‍…
രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാവുമ്പോള്‍ യൂറോപ്പില്‍ ഇത് കോവിഡിന്റെ മൂന്നാം തരംഗമാണ്. ഇറ്റലിയില്‍ തിങ്കളാഴ്ച മുതല്‍ രാജ്യവ്യാപക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പോളണ്ടില്‍ ഭാഗീക ലോക് ഡൗണ്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഫ്രാന്‍സില്‍ ഇപ്പോള്‍ വാരാന്ത്യ ലോക്ഡൗണ്‍ മാത്രമേ പ്രഖ്യാപിച്ചിട്ടുള്ളെങ്കിലും രാജ്യവ്യാപക ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ പ്രസിഡന്ര് ഇമ്മാനുവല്‍ മക്രോയ്ക്കു മേല്‍ സമ്മര്‍ദ്ദമേറുകയാണ്. പോളണ്ടില്‍ തലസ്ഥാനമായ വാര്‍സയിലും ജര്‍മ്മനിയോട് ചേര്‍ന്നുള്ള പ്രവിശ്യകളിലുമാണ് രോഗവ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് നിയന്ത്രണം കര്‍ശനമാക്കിയത്. റോമിലെ ലാസിയോ പ്രവിശ്യ റെഡ് സോണായി ഇറ്റലി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടെ റസ്റ്റോറന്റുകളില്‍ ഭക്ഷണം പാഴ്സലായി കൊണ്ടുപോകാന്‍ മാത്രമേ അനുവദിക്കൂ. ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദമില്ല. അനാവശ്യമായി ആളുകള്‍ വീടിന് പുറത്തിറങ്ങുന്നതും ഇറ്റലി സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്. സ്കൂളുകള്‍ അടച്ചിടാനും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. കോവിഡ് രോഗികളെ കൊണ്ട് ഐസിയുകള്‍ വീണ്ടും നിറയുന്നതായി റിപ്പോര്‍ട്ടുണ്ട്. കോവിഡ് വീണ്ടും രൂക്ഷമാകുന്നത് കണക്കിലെടുത്ത് ഫിലിപ്പീന്‍സ് വിദേശികള്‍ക്ക്…
Read Moreമിനിറ്റുകളുടെ ഇടവേളയില്‍ രണ്ടു തവണ കോവിഡ് വാക്സിന് കുത്തിവച്ചു ! പരാതിയുമായി കോഴിക്കോട്ടെ മധ്യവയസ്ക
കോവിഡ് പ്രതിരോധ വാക്സിന് കുത്തിവയ്പ്പ് പുരോഗമിക്കുമ്പോള്‍ മധ്യവയസ്കയ്ക്ക് മിനിറ്റുകളുടെ ഇടവേളയില്‍ രണ്ടു തവണ കുത്തിവയ്പ്പ് എടുത്തതായി പരാതി. കോഴിക്കോട് കെട്ടാങ്ങല്‍ സ്വദേശിയാണ് പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് കടുത്ത പനിയും തലവേദനയും ശ്വാസംമുട്ടലും അനുഭവപ്പെട്ട ഇവര്‍ ചികിത്സതേടി. സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്കി. കൊട്ടാങ്ങല്‍ കളന്തോട് കോഴിശേരി കുന്നുമ്മല്‍ പ്രസീതയാണ് പരാതിക്കാരി. കഴിഞ്ഞ വെള്ളിയാഴ്ച കോവിഡ് വാക്സിന് സ്വീകരിക്കുന്നതിനായി വെള്ളിയാഴ്ച കോഴിക്കോട് ബീച്ച് ആശുപത്രിയിലെത്തിയതാണ് പ്രസീത. വാക്സിന് സ്വീകരിക്കാന്‍ കയറി ആദ്യ ഡോസ് വാക്സിന് കുത്തിവെച്ചതിനു പിന്നാലെ നഴ്സ് രണ്ടാമത്തെ ഡോസും കുത്തിവെച്ചു എന്നാണ് ഇവരുടെ പരാതി. വാക്സിന് എടുത്തതിനു തൊട്ടു പിന്നാലെ കടുത്ത തലവേദനയും പനിയും അനുഭവപ്പെട്ടതോടെ ഇവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടു. ശ്വാസതടസ്സവും നേരിട്ടതോടെ ഉടന്‍ ചിക്ത്സ നേടാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ചു. വാക്സിന് കുത്തിവെച്ച നഴ്സിന് അബദ്ധം പറ്റിയതാണെന്നാണ് പ്രസീത പറയുന്നത്.…
Read Moreവാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയെ രാഷ്ട്രീയമായി നേരിടുമെന്ന് എകെ ബാലന് ! വാളയാര്‍ അമ്മയുടെ സ്ഥാനാര്ഥിത്വത്തിനു പിന്നില്‍ കോണ്‍ഗ്രസും ബിജെപിയുമെന്ന് മന്ത്രി
മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്രമിച്ചാല്‍ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയെ രാഷ്ട്രീയമായി നേരിടുമെന്ന് എ കെ ബാലന്. വാളയാര്‍ അമ്മയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നില്‍ കോണ്‍ഗ്രസും ബിജെപിയുമാണന്ന് ബാലന് ആരോപിച്ചു. ഇപ്പോഴത്തെ സമരത്തിനു പിന്നില്‍ ആരോ ഉണ്ടെന്ന് ബാലന് മുമ്പേ പറഞ്ഞിരുന്നു. വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ടിട്ട് ഒരു വര്‍ഷം തികയുന്ന ദിവസം വിധിദിനം മുതല്‍ ചതിദിനം വരെ എന്ന പേരില്‍ വീട്ടു മുറ്റത്ത് വാളയാര്‍ അമ്മ സമരം നടത്തി. 2017 ജനുവരി 13നാണ് വാളയാര്‍ അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. പെണ്‍കുട്ടി പീഡനത്തിനിരയായിട്ടുണ്ടാകാമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ 52 ദിവസങ്ങള്‍ക്ക് ശേഷം ഒമ്പത് വയസുകാരി തൂങ്ങിമരിച്ച നിലയില്‍ കണ്ടതോടെ സംഭവം ചര്‍ച്ചയായി. പിന്നീട് കൊലപാതകമാണന്ന് കണടെത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ പ്രതികളെ കോടതി വെറുതെ വിട്ടതോടെ വാളയാര്‍ അമ്മ അപ്പീലുമായി…
Read Moreരേഖാമൂലം നൽകിയ മറുപടി! രണ്ടു വർഷമായി 2000 രൂപ നോട്ടുകൾ അച്ചടിക്കുന്നില്ല; കാരണമായി പറയുന്നത് ഇങ്ങനെ…
ന്യൂഡൽഹി: രാജ്യത്ത് രണ്ടു വർഷമായി രണ്ടായിരം രൂപയുടെ കറൻസി നോട്ടുകൾ അച്ചടിക്കുന്നില്ലെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറാണ് രേഖാമൂലം നൽകിയ മറുപടിയിൽ ഇക്കാര്യം ലോക്സഭയെ അറിയിച്ചത്. 2018 മാർച്ച് 30 വരെയുള്ള കണക്കുകൾപ്രകാരം 2000 രൂപയുടെ 3,362 മില്യണ്‍ കറൻസി നോട്ടുകൾ രാജ്യത്താകെ ഉണ്ട്. 2000 രൂപ നോട്ടിന്റെ വിനിമയത്തിൽ രാജ്യത്ത് കുറവ് സംഭവിച്ചതായും മന്ത്രി മറുപടിയിൽ വ്യക്തമാക്കി. 2021 ഫെബ്രുവരി 26 വരെയുള്ള കണക്കുകൾ പ്രകാരം 2000 രൂപയുടെ 2,499 മില്യണ്‍ കറൻസി നോട്ടുകൾ മാത്രമാണ് രാജ്യത്ത് വിനിമയത്തിലുള്ളത്. ഇതാകട്ടെ കറൻസി നോട്ടുകളുടെ ആകെ എണ്ണത്തിൽ 3.27 ശതമാനവും മൂല്യത്തിൽ 37.26 ശതമാനവുമാണ്. 2016-17 സാന്പത്തിക വർഷത്തിൽ 2000 രൂപയുടെ 3,542.991 മില്യണ്‍ കറൻസി നോട്ടുകൾ അച്ചടിച്ചതായാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2019ൽ പറഞ്ഞത്. 2017-18ൽ 2000 രൂപ നോട്ടിന്റെ അച്ചടി…
Read Moreപി.സി.തോമസ് എൻഡിഎ വിട്ടു; ജോസഫുമായുള്ള ലയനം ഇന്ന്; ലയന നീക്കങ്ങൾക്ക് ചുക്കാൻ പടിച്ചത് രണ്ടു പ്രമുഖ നേതാക്കള്‍ പി.സി. തോമസിന്റെ ആവശ്യം ഇങ്ങനെ…
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാതിരുന്ന നടപടിയിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് നേതാവ് പി.സി.തോമസ് എൻഡിഎ വിട്ടു. പാർട്ടി സ്ഥാനാർഥികൾക്കെല്ലാം ഒറ്റചിഹ്നം തന്നെ ലഭിക്കാൻ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം രജിസ്ട്രേഷനുള്ള ചെറുപാർട്ടിയിൽ ലയിക്കാൻ നടത്തിയ നീക്കത്തിന്റെ കൂടി ഭാഗമാണ് തോമസിന്റെ നടപടി. പി.സി. തോമസിന്റെ കേരള കോണ്‍ഗ്രസിൽ ജോസഫ് ഗ്രൂപ്പ് ലയിക്കുമെന്നാണ് വിവരം. ലയനം ഇന്ന് കടുത്തുരുത്തിയിൽ വച്ച് നടക്കും. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിൽ നിന്നു പി.ജെ. ജോസഫിന്റെ നിർദേശ പ്രകാരം രണ്ടു പ്രമുഖ നേതാക്കളാണ് ലയന നീക്കങ്ങൾക്ക് ചുക്കാൻ പടിച്ചത്. ലയനത്തോടെ ജോസഫ് വിഭാഗത്തിന് കേരള കോൺഗ്രസ് എന്ന പേര് ലഭിക്കും. ലയിച്ചതിനുശേഷം പാർട്ടിക്ക് പുതിയ പേര് നൽകും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടികയിൽ ചെണ്ട ചിഹ്നം ഇല്ലാത്തതിനാൽ മറ്റേതെങ്കിലും ചിഹ്നവും ആവശ്യപ്പെടും. പി.ജെ. ജോസഫ് തന്നെയായിരിക്കും ചെയർമാൻ. പി.സി. തോമസിനും ഇതിനോടു…
Read Moreഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപി എന്ന് ആക്ഷേപിച്ചവര്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ല ! ഹരിപ്പാട്ടെ സിപിഐ നേതാവ് കൂറുമാറി ആലപ്പുഴയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി…
സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ എല്‍ഡിഎഫിനു തലവേദനയായി നേതാക്കളുടെ കൂറുമാറ്റം. എല്ലാവരും തന്നെ എന്‍ഡിഎയിലേക്കാണ് പോകുന്നതെന്നതും സിപിഎം നയിക്കുന്ന എല്‍ഡിഎഫിനു ക്ഷീണമാണ്. നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ എന്‍ഡിഎയിലേക്ക് കൂറുമാറിയ സിപിഐ നേതാവാണ് ഈ വഴിയിലെ ഏറ്റവും പുതിയ ആള്. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗവും മുന്‍ ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ തമ്പി മേട്ടുതറയാണ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ച് ബിഡിജെഎസിലെത്തിയത്. ഇടതുമുന്നണിയില്‍ സിപിഐയുടെ ഹരിപ്പാട് സീറ്റില്‍ തമ്പി മേട്ടുതറയും പരിഗണനയിലായിരുന്നു. എന്നാല്‍ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ആര്. സജിലാലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെയാണ് തമ്പി രാജിവച്ച് ബിഡിജെഎസിലെത്തിയത്. കുട്ടനാട് മണ്ഡലത്തില്‍ നിന്നും എന്‍ഡിഎയ്ക്ക് വേി ജനവിധി തേടുന്നതും തമ്പിയായിരിക്കും. സിപിഐ സംസ്ഥാന നേതൃത്വത്തിനെതിരെയും കടുത്ത വിമര്‍ശനമാണ് തമ്പി മേട്ടുതറ ഉന്നയിച്ചത്. കാനം രാജേന്ദ്രന് ഏകാധിപതിയാണെന്നും സിപിഎമ്മിന്റെ ബി ടീമായി സിപിഐ മാറിയിരിക്കുകയാണെന്നും, സിപിഐ നേതാവായ…
Read Moreചെങ്ങന്നൂരിലെ ബിജെപി സ്ഥാനാർഥി സിപിഎം നേതൃത്വത്തിന് വേണ്ടപ്പെട്ടയാൾ; രണ്ട് മണ്ഡലത്തിലെ വിജയത്തിന് പ്രത്യുപകരം കോന്നി; സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് മുതിർന്ന ആര്‍എസ്എസ് നേതാവ് ആര്.ബാലശങ്കർ
കൊച്ചി: ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ആര്‍എസ്എസിന്റെ മുതിർന്ന നേതാവ് ആര്.ബാലശങ്കർ. സംസ്ഥാന നേതൃത്വത്തിന് മാഫിയ സ്വഭാവമാണെന്ന് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ മുന്‍ പത്രാധിപർ കൂടിയായ ബാലശങ്കർ പറഞ്ഞു. ചെങ്ങന്നൂരിൽ തനിക്ക് സീറ്റ് നിഷേധിച്ചത് സംസ്ഥാന നേതൃത്വം സിപിഎമ്മുമായി ഉണ്ടാക്കിയ ധാരണപ്രകാരമാണെന്നും അദ്ദേഹം ആരോപിച്ചു. ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാർഥി സിപിഎം നേതൃത്വത്തിന് വേണ്ടപ്പെട്ടയാളാണ്. ചെങ്ങന്നൂരില്‍ തന്റെ സ്ഥാനാര്‍ഥിത്വം നിഷേധിച്ചതിനു പിന്നില്‍ ബിജെപി-സിപിഎം ധാരണയുണ്ടാവാം. ചെങ്ങന്നൂരും ആറന്മുളയിലും സിപിഎമ്മിന്റെ ജയം ഉറപ്പാക്കുന്നതിനു പ്രത്യുപകാരം കോന്നിയില്‍ എന്നതായിരിക്കാം ധാരണയെന്നും ബാലശങ്കര്‍ പറയുന്നു. കോന്നി ഉപതെരഞ്ഞെടുപ്പില്‍ മൂന്നാമതു വന്ന സ്ഥാനാര്‍ഥി എന്തിനാണ് ഇപ്പോള്‍ വീണ്ടും മത്സരിക്കുന്നത്? അദ്ദേഹം വീണ്ടും മത്സരിക്കേണ്ട കാര്യമില്ലല്ലോ. ഇതിന്റെയൊപ്പം മഞ്ചേശ്വരത്തും മത്സരിക്കുന്നുണ്ട്. കുറഞ്ഞ ദിവസത്തിനുള്ളില്‍ രണ്ടിടത്തും പ്രചാരണം നടത്തുക പോലും വിഷമമാണ്. പത്രിക സമര്‍പ്പിക്കാന്‍ മാത്രം മൂന്നു ദിവസം യാത്രയ്ക്കു വേണ്ടി വരും. ഹെലികോപ്റ്ററില്‍ പ്രചാരണം…
Read Moreഎങ്ങനെയും ശോഭയെ വെട്ടണം; കഴക്കൂട്ടത്ത് താമര വിരിയേണ്ടത് മൺകുടത്തിൽ; തുഷാറിനെ മത്സരിക്കാൻ ക്ഷണിച്ച് ബിജെപി
തിരുവനന്തപുരം: ശോഭാ സുരേന്ദ്രൻ കഴക്കൂട്ടത്ത് സ്ഥാനാർഥിയാകുന്നത് തടയാൻ ബിജെപി സംസ്ഥാന നേതൃത്വം പുതിയ ഫോർമുല ഒരുക്കി. മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ച ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ കഴക്കൂട്ടത്ത് ഇറക്കാനാണ് പുതിയ നീക്കം. മത്സരിക്കാമോ എന്ന് തുഷാറിനോട് ബിജെപി സംസ്ഥാന നേതൃത്വം ആരാഞ്ഞു. ആലോചിച്ച് മറുപടി നൽകാമെന്നാണ് തുഷാർ ബിജെപി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. കഴക്കൂട്ടത്ത് കണ്ണുംനട്ടിരുന്ന വി.മുരളീധരനോട് കേന്ദ്ര നേതൃത്വം മത്സരിക്കേണ്ടെന്ന് നിർദ്ദേശിച്ചതോടെയാണ് മണ്ഡലത്തിൽ ശോഭയുടെ പേര് ഉയർന്നത്. ആദ്യഘട്ട സ്ഥാനാർഥി ലിസ്റ്റിൽ ഉൾപ്പെടാതിരുന്ന ശോഭയെ കഴക്കൂട്ടത്ത് ഇറക്കാൻ ബിജെപി കേന്ദ്ര നേതൃത്വത്തിനും സമ്മതമായിരുന്നു. എന്നാൽ ശോഭയെ എങ്ങനെയും ഒഴിവാക്കണമെന്ന മുരളീധരൻ പക്ഷത്തിന്റെ കടുംപിടുത്തമാണ് തുഷാറിനെ രംഗത്തിറക്കുന്നതിന് പിന്നിൽ.ശോഭ മത്സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ തന്നെ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. കഴക്കൂട്ടത്ത് മത്സരിക്കാൻ തയാറാണെന്ന് ശോഭയും പിന്നാലെ പ്രഖ്യാപിച്ചു. ഇതിന് ശേഷമാണ് പുതിയ നീക്കമുണ്ടായത്. കുണ്ടറ, കൊല്ലം, കരുനാഗപ്പള്ളി…
Read Moreരാജ്യത്ത് വീണ്ടുമൊരു ലോക്ഡൗണ്‍ വരുമോ ? മഹാരാഷ്ട്രയില്‍ കോവിഡിന്റെ രണ്ടാംതരംഗത്തിന് തുടക്കമായെന്ന് ആരോഗ്യമന്ത്രാലയം; കാര്യങ്ങള്‍ പിടിവിട്ടു പോയേക്കാം എന്ന് സൂചന…
രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗത്തിനു തുടക്കമായെന്ന് സൂചന. കോവിഡ് നിയന്ത്രണ വിധേയമായെന്ന് ആശ്വസിച്ചിരിക്കെയാണ് മാര്‍ച്ച് മാസത്തോടെ രോഗബാധ വീണ്ടും രൂക്ഷമായത്. ദിനംപ്രതി കാല്‍ലക്ഷത്തോളം പേര് രോഗികളാകുകയും ചെയ്യുന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്. രാജ്യത്ത് വീണ്ടും കോവിഡ് രോഗബാധ വര്‍ധിക്കുന്നത് കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ സംസ്ഥാനമുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരിക്കുകയാണ്. കോവിഡ് വ്യാപനം കണക്കിലെടുത്ത് ലോക്ഡൗണ്‍ അടക്കമുള്ള കടുത്ത നിയന്ത്രണ നടപടികളിലേക്ക് കേന്ദ്രസര്‍ക്കാര്‍ കടക്കുമോ എന്ന ആശങ്കയും ശക്തമായിട്ടുണ്ട്. മഹാരാഷ്ട്രയില്‍ കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ തുടക്കമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. അടുത്ത ആഴ്ചകളിലും മാസങ്ങളിലും ഏറ്റവും രൂക്ഷമായ സ്ഥിതിയാകും നേരിടേണ്ടി വരികയെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നഗര- ഗ്രാമ മേഖലകളില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കുന്നില്ല. ഇത് വന്‍തോതില്‍ രോഗവ്യാപനത്തിന് ഇടയാക്കും. സമ്പര്‍ക്കപട്ടിക തയ്യാറാക്കല്‍, ക്വാറന്റീന്, കോവിഡ് വാക്സിനേഷന് തുടങ്ങിയ നടപടികള്‍ കര്‍ശനമായി നടപ്പാക്കണം. രോഗവ്യാപന സാധ്യത കര്‍ശനമായി തടഞ്ഞില്ലെങ്കില്‍…
Read More