ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് പദവിയിൽ ഒരുവട്ടം കൂടിയെത്താൻ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിന് കളമൊരുങ്ങുന്നു. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ട്രംപിന് ജയസാധ്യത കൂടുകയാണ്. നിലവിൽ 213 ഇലക്ടറൽ വോട്ടുകളുമായി പിന്നിലാണെങ്കിലും ഫലം വരാനുള്ള സംസ്ഥാനങ്ങളിൽ പലതും ട്രംപ് വിജയം നേടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഡെമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡൻ 224 ഇലക്ടറൽ വോട്ടുകൾ ഇതിനകം നേടിക്കഴിഞ്ഞുവെങ്കിലും 270 എന്ന മാന്ത്രിക സംഖ്യയിലേക്ക് എത്തില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. എങ്കിലും ഡെമോക്രാറ്റ് ക്യാന്പ് ആത്മവിശ്വാസം കൈവിട്ടിട്ടില്ല. വിജയത്തിലേക്കുള്ള പാതയിലാണെന്നും കാത്തിരിക്കാനും ബൈഡൻ അനുയായികളോട് ആഹ്വാനം ചെയ്തു. പിന്നാലെ വലിയ മുന്നേറ്റം നടത്തിയെന്ന അവകാശവാദവുമായി ട്രംപിന്റെ ട്വീറ്റ് എത്തി. നിർണായക സംസ്ഥാനങ്ങളായ ഫ്ളോറിഡയും ടെക്സസും പിടിച്ചതോടെയാണ് ട്രംപ് ക്യാമ്പിൽ ആഹ്ലാദം തുടങ്ങിയത്. അലബാമ, കെന്റക്കി, മിസിസിപ്പി, സൗത്ത് കരോളിന, അർക്കൻസോ പടിഞ്ഞാറൻ വെർജീനിയ തുടങ്ങിയ സംസ്ഥാനങ്ങളിലും ട്രംപ് വിജയം നേടി. വെർജീനിയ, ന്യൂജഴ്സി, വെർമണ്ട്, ന്യൂയോർക്ക്,…
Read MoreCategory: Top News
സിബിഐ തെളിവുകൾ ഹാജരാക്കുമോ ? മുഖ്യമന്ത്രിക്കും സർക്കാരിനും നാളെ നിർണായകം; ലാവ്ലിൻ കേസ് പരിഗണിക്കുന്നത് നാളെ; മുഖ്യമന്ത്രിക്കെതിരേ പരാമർശം ഉണ്ടായാൽ…
റെനീഷ് മാത്യു കണ്ണൂർ: ലാവ്ലിൻ കേസ് നാളെ സുപ്രീംകോടതി പരിഗണിക്കുന്പോൾ മുഖ്യമന്ത്രിക്കും സർക്കാരിനും നിർണായകം. ലാവ്ലിൻ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരേ പരാമർശം ഉണ്ടായാൽ അത് സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കും. ലൈഫ് മിഷൻ, സ്വർണക്കള്ളക്കടത്ത് തുടങ്ങിയ സംഭവങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിരോധത്തിലാക്കിയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് അന്വേഷണം എത്താനുള്ള തെളിവുകളൊന്നും കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ടില്ല. അതിനാൽ, ലാവ്ലിൻ കേസ് മുഖ്യമന്ത്രി പിണറായി വിജയന് ഏറെ നിർണായകമാണ്. സിബിഐ ഹാജരാക്കുന്ന തെളിവുകൾ സുപ്രീംകോടതിക്ക് ബോധ്യമാകുകയും മുഖ്യമന്ത്രിക്കെതിരേ പരാമർശങ്ങൾ നടത്തിയാൽ പ്രതിപക്ഷത്തിന് സർക്കാരിനെതിരേ വലിയ ഒരു ആയുധമായിരിക്കും ലഭിക്കുന്നത്. അടിയന്തര പ്രാധാന്യമുള്ള കേസാണെന്ന്സിബിഐ കോടതയിൽ വ്യക്തമാക്കിയിരുന്നു. ലാവ്ലിൻ ദസ്റ അവധിക്കു ശേഷം പരിഗനണിക്കാനാണ് സുപ്രീംകോടതി മാറ്റി വച്ചത്. എസ്എൻസി ലാവ്ലിൻ അഴിമതിക്കേസിൽ നേരത്തെ രണ്ടുകോടതികൾ പിണറായി വിജയൻ അടക്കമുള്ളവരെ വെറുതെ വിട്ടതാണെന്ന് സിബിഐയെ ഓർമിപ്പിച്ച സുപ്രീംകോടതി കേസിൽ ശക്തമായ വാദവുമായി…
Read Moreപറക്കമുറ്റാത്ത മൂന്ന് കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം ഒളിച്ചോട്ടം ! യുവതിയെയും കാമുകനെയും പോലീസ് പൊക്കിയത് എറണാകുളത്തു നിന്നും; യുവതി ഗര്‍ഭിണി…
ഭര്‍ത്താവിനെയും പറക്കമുറ്റാത്ത മൂന്ന് മക്കളെയും ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ സുഹൃത്തു കൂടിയായ കാമുകനൊപ്പം ഒളിച്ചോടിയ യുവതി പിടിയില്‍. ചേര്‍ത്തല സ്വദേശിനിയാണ് 10 വയസില്‍ താഴെ പ്രായമുള്ള മൂന്നു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങിയത്. ചേര്‍ത്തല തെക്ക് പഞ്ചായത്ത് 21ാം വാര്‍ഡ് നികര്‍ത്തില്‍ ബേബി കുസുമം (29), മുഹമ്മ ഗ്രാമപഞ്ചായത്ത് 16ാം വാര്‍ഡ് വെളിപ്പറമ്പില്‍ സുജിമോന്‍ (27) എന്നിവരാണ് പിടിയിലായത്. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.പൊലീസ് പറയുന്നത് ആശുപത്രിയില്‍ പോകുന്നെന്നു പറഞ്ഞാണ് യുവതി വീട്ടില്‍ നിന്നിറങ്ങിയതെന്നാണ്. ഭര്‍ത്താവ് കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ്. ഇയാളുടെ കൂട്ടുകാരനും ഓട്ടോ ഡ്രൈവറുമാണ് സുജിമോന്‍. മൂന്നു വര്‍ഷം മുമ്പ് വരെ യുവതിയും കുടുംബവും മുഹമ്മയിലായിരുന്നു താമസം. പിന്നീട് അര്‍ത്തുങ്കലിലേക്ക് മാറുകയായിരുന്നു. യുവതി കടക്കരപ്പള്ളി തങ്കിപ്പള്ളി സമീപവാസിയാണ്. ഇവരെ കാണാതായത് സംബന്ധിച്ചു അര്‍ത്തുങ്കലിലും ഓട്ടോഡ്രൈവറെ കാണാനില്ലെന്ന് മുഹമ്മ പൊലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.…
Read Moreവീട്ടില്‍ നിന്നു പഠിക്കുന്ന 17കാരിയോട് 51കാരന് അരുതാത്ത ചിന്ത ! പെണ്‍കുട്ടിയെ വീട്ടില്‍ പറഞ്ഞു വിടാന്‍ ഭാര്യ നോക്കിയിട്ടും നടന്നില്ല; ഒടുവില്‍ ഭാര്യയും ഭര്‍ത്താവും കൂടി പെണ്‍കുട്ടിയെ കൊന്നു; ദാരുണ സംഭവം ഇങ്ങനെ…
കൗമാരക്കാരിയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം കട്ടിലിനടിയില്‍ ഒളിപ്പിച്ച ദമ്പതികള്‍ പിടിയില്‍. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ താഹിര്‍പുരില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശിയായ 51-കാരനും ഇയാളുടെ ഭാര്യയായ 45-കാരിയുമാണ് അറസ്റ്റിലായത്. ഭാര്യയുടെ സഹോദരിപുത്രിയായ 17 വയസ്സുകാരിയെയാണ് റിക്ഷാ തൊഴിലാളിയായ 51-കാരന് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഒക്ടോബര്‍ 23-ന് നടന്ന സംഭവം രണ്ട് ദിവസത്തിന് ശേഷമാണ് പുറംലോകമറിഞ്ഞത്. ബന്ധുവായ പെണ്‍കുട്ടി പഠനസൗകര്യാര്ഥം ഇരുവര്‍ക്കുമൊപ്പം ഡല്‍ഹിയിലാണ് താമസിച്ചിരുന്നത്. എന്നാല്‍ റിക്ഷാ തൊഴിലാളിയായ 51-കാരന് പെണ്‍കുട്ടിയ്ക്ക് നേരേ പലതവണ ലൈംഗികാതിക്രമത്തിന് ശ്രമിച്ചു. ഇക്കാര്യമറിഞ്ഞതോടെ ഇയാളുടെ ഭാര്യ സഹോദരിപുത്രിയോട് സ്വദേശമായ ബിഹാറിലേക്ക് തിരികെപോകാന്‍ ആവശ്യപ്പെട്ടെങ്കിലും പെണ്‍കുട്ടി കൂട്ടാക്കിയില്ല. ഈ വര്‍ഷം പ്ലസ്ടു പൂര്‍ത്തിയാക്കിയ പെണ്‍കുട്ടിക്ക് തുടര്‍ന്നും ഡല്‍ഹിയില്‍ താമസിച്ച് പഠിക്കാനായിരുന്നു ആഗ്രഹം. പെണ്‍കുട്ടിയെച്ചൊല്ലി ദമ്പതിമാര്‍ക്കിടയില്‍ വഴക്ക് പതിവായി. ഒക്ടോബര്‍ 23-നും പെണ്‍കുട്ടിയുടെ പേരില്‍ ഇരുവരും വഴക്കിട്ടതോടെ സഹോദരിപുത്രിയെ കൊല്ലണമെന്ന് ഭാര്യ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഉറങ്ങികിടക്കുകയായിരുന്ന പെണ്‍കുട്ടിയെ…
Read Moreഅടിയ്ക്കു തിരിച്ചടി ! മാലിയില്‍ ഫ്രാന്‍സിന്റെ വ്യോമാക്രമണം ! 50 അല്‍ ഖ്വയ്ദ ഭീകരരെ വധിച്ചതായി ഫ്രഞ്ച് പ്രതിരോധ മന്ത്രി…
ഫ്രാന്‍സില്‍ നടന്നു കൊണ്ടിരിക്കുന്ന തുടര്‍ച്ചയായ ഭീകരാക്രമണത്തിനൊടുവില്‍ പ്രത്യാക്രമണവുമായി ഫ്രഞ്ച് സേന. വെള്ളിയാഴ്ച നടത്തിയ വ്യോമാക്രണത്തില്‍ 50 അല്‍ ഖ്വയ്ദ ഭീകരരെ വധിച്ചതായി ഫ്രാന്‍സ് അറിയിച്ചു. ബുര്‍ക്കിന ഫാസോ, നൈഗര്‍ അതിര്‍ത്തിയിലാണ് ആക്രമണം നടത്തിയതെന്നു ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്ളോറന്‍സ് പാര്‍ലെ പറഞ്ഞു. ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ബാര്‍ഖാനെ ഫോഴ്സാണ് ആക്രമണം നടത്തിയത്. വന്‍തോതില്‍ ആയുധങ്ങള്‍ പിടിച്ചെടുത്തതായും പ്രതിരോധമന്ത്രി പറഞ്ഞു. നാല് ഭീകരരെ പിടികൂടിയിട്ടുണ്ട്. രണ്ട് മിറാഷ് ജെറ്റുകളും ഒരു ഡ്രോണുമാണ് മിസൈല്‍ ആക്രമണത്തിന് എത്തിയത്. അല്‍ ഖായിദയുമായി ബന്ധപ്പെട്ട അന്‍സാറുല്‍ ഇസ്ലാം ഗ്രൂപ്പിലെ ഭീകരരെയാണു വധിച്ചത്. അതിര്‍ത്തി മേഖലയില്‍ നിരവധി മോട്ടോര്‍ബൈക്കുകളില്‍ ഭീകരര്‍ ആക്രമണത്തിനു സജ്ജരാകുന്നുവെന്നു ഡ്രോണ്‍ നിരീക്ഷണത്തില്‍ വ്യക്തമായതിനു പിന്നാലെയാണ് ആക്രമണം നടത്തിയതെന്നു പ്രതിരോധമന്ത്രി പറഞ്ഞു. ഫ്രാന്‍സിലെ നീസ് പട്ടണത്തിലെ ഒരു പള്ളിക്കു സമീപം കഴിഞ്ഞ ദിവസം ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നു പേരെ കഴുത്തറുത്തു കൊന്നിരുന്നു. അധ്യാപകന്റെ…
Read More” പെട്ടിക്കടകളിലും സ്റ്റാമ്പ്’! അഭിഭാഷകരുടെ വെൽഫെയർ ഫണ്ടിലേക്കുള്ള സ്റ്റാമ്പിൽ വ്യാജൻ; വിജിലൻസ് അന്വേഷണം തുടങ്ങി; ബാർ കൗൺസിലിലെ ഏഴുകോടി തട്ടിപ്പ്, ഹർജി നാളെ പരിഗണിക്കും
നവാസ് മേത്തർ തലശേരി: കേരള ബാർ കൗൺസിലിൽ നടന്നിട്ടുള്ള ഏഴ് കോടിയുടെ തട്ടിപ്പിനു പിന്നാലെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അഭിഭാഷകരുടെ വെൽഫെയർ ഫണ്ടിലേക്കുള്ള സ്റ്റാമ്പിൽ വ്യാജ സ്റ്റാമ്പുകൾ ഉള്ളതായും റിപ്പോർട്ട്. കോടതികളിൽ സമർപ്പിക്കുന്ന ഓരോ വക്കാലത്തിലും നിർബന്ധമായും പതിക്കേണ്ട 25 രൂപയുടെ സ്റ്റാമ്പാണ് വ്യാജമായി നിർമിച്ചു പെട്ടിക്കടകളിലൂടെ വരെ വിതരണം ചെയ്യുന്നതായുള്ള റിപ്പോർട്ട് പുറത്തു വന്നിട്ടുള്ളത്. ബാർ കൗൺസിലിൽ നിന്നും ബാർ അസോസിയേഷനുകൾ മുൻകൂർ പണമടച്ചു കൈപ്പറ്റിയാണ് സ്റ്റാമ്പ് വിതരണം ചെയ്യുന്നത്. ബാർ അസോസിയേഷൻ സെക്രട്ടറിമാർക്കാണ് ഇതിന്റെ ചുമതല. എന്നാൽ, സംസ്ഥാനത്തെ പല ജില്ലകളിലും ആവശ്യമുള്ളതിന്റെ 25 ശതമാനം പോലും സ്റ്റാമ്പ് വാങ്ങുന്നില്ലെന്ന വിവരത്തെ തുടർന്ന് ബാർ കൗൺസിലിലെ ചില അംഗങ്ങൾ നടത്തിയ അന്വേഷണത്തിലാണ് വ്യാജ സ്റ്റാമ്പിന്റെ വിപണനം വ്യാപകമാണെന്നു കണ്ടെത്തിയിട്ടുള്ളത്. ബാർ കൗൺസിലിൽനിന്നു വാങ്ങുന്നതിനേക്കാൾ കൂടുതൽ സ്റ്റാമ്പുകൾ വക്കാലത്തുകളിൽ പതിക്കുന്നതായും കണ്ടെത്തിയിട്ടുണ്ടെന്നു ബാർ കൗൺസിൽ…
Read Moreനിങ്ങള്‍ വിചാരിക്കുന്ന ആളല്ല ഇപ്പോഴത്തെ കോവിഡ് ! ലോകത്ത് ഇപ്പോള്‍ വ്യാപിച്ചിരിക്കുന്നത് ജനിതകമാറ്റം വന്ന വൈറസ്; വ്യാപനശേഷി കൂടിയ പുതിയ വൈറസിനെക്കുറിച്ചറിയാം…
കോവിഡ് ലോകമാകെ ഭീതിവിതച്ച് മുന്നേറുമ്പോള്‍ വാക്സിനു വേണ്ടിയുള്ള ഗവേഷണങ്ങള്‍ ലോകമെമ്പാടും നടക്കുകയാണ്. എന്നാല്‍ വാക്സിന് ഗവേഷണത്തിന് ഏറ്റവും വലിയ വിഘാതമാകുന്നത് വൈറസിന്റെ ജനിതകമാറ്റമാണ്. ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട വൈറസല്ല ഇപ്പോള്‍ ലോകത്ത് വ്യാപിച്ചിരിക്കുന്നത് എന്നതാണ് യാഥാര്‍ഥ്യം.മ്യുട്ടേഷന് അഥവാ പ്രകീര്‍ണാന്തരം സംഭവിച്ച പുതിയ രൂപമാണ് ഇന്ന് ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും അതിവേഗം പറക്കുന്നത്. ടെക്സാസിലെ ഹൂസ്റ്റണില്‍ ഒരു ആശുപത്രിയില്‍ നടത്തിയ പഠനത്തിലാണ് ഈ വിവരം പുറത്തുവന്നത്. 5,000 കോവിഡ് രോഗികളെ പരിശോധിച്ചതില്‍ അതില്‍ 99.9 ശതമാനം പേരിലും കാണാന്‍ കഴിഞ്ഞത് മ്യുട്ടേഷന് സംഭവിച്ച ഡി 614 ജി എന്ന ഇനത്തില്‍ പെട്ട സാര്‍സ്-കോവ് 2 വൈറസായിരുന്നു. ആദിമ രൂപത്തേക്കാള്‍ വ്യാപന ശേഷി കൂടുതലുള്ളതാണ് പ്രകീര്‍ണ്ണാന്തരം സംഭവിച്ച രൂപത്തിനുള്ളതെന്ന അനുമാനം ശരിവയ്ക്കുന്നതാണ് ഈ കണ്ടെത്തല്‍. ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു യൂറോപ്പില്‍ ആദ്യമായി ഈ ഇനത്തില്‍പ്പെട്ട വൈറസ് കാണപ്പെട്ടത്. ലോക്ക്ഡൗണിന് ശേഷം ഭാഗികമായെങ്കിലും…
Read Moreബംഗളൂരു മയക്കുമരുന്ന് കേസ്; മലയാളികളുടെ രണ്ട് മരുന്നുകമ്പനികള്‍ പൂട്ടിച്ചു; കമ്പനികളുടെ മറവിൽ ലഹരികടത്തും തീവ്രവാദ പ്രവർത്തനങ്ങളും ശക്തമാകുന്നുവെന്ന് റിപ്പോർട്ട്
ജോണ്സണ് വേങ്ങത്തടംകൊച്ചി: ബംഗളുരു മയക്കുമരുന്നു കേസിന്റെ അന്വേഷണം ശക്തമാക്കിയ ദേശീയ അന്വേഷണ ഏജന്‍സികള്‍ ഹൈദരാബാദ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന മലയാളികളുടെ രണ്ടു മരുന്നു കമ്പനികള്‍ പൂട്ടിച്ചു. ഹിമാചലില്‍ രജിസ്റ്റര്‍ ചെയ്തു ഹൈദരാബാദില്‍ പ്രവര്‍ത്തിച്ചിരുന്ന കോടികളുടെ ബിസിനസുണ്ടായിരുന്ന രണ്ട് കമ്പനികളാണു പൂട്ടിച്ചത്. കമ്പനികള്‍ പൂട്ടിക്കാനും അറസ്റ്റിനും നേതൃത്വം നല്‍കിയത് എന്‍ഐഎയാണ്. ഒരു അബ്കാരിക്കും കാസര്‍കോട്, കോഴിക്കോട് മേഖലയിലെ ഏതാനും പേര്‍ക്കും പങ്കാളിത്തമുള്ള കമ്പനികളാണ് എന്‍ഐഎ പൂട്ടിച്ചത്. ഇവര്‍ എന്‍ഐഎ കസ്റ്റഡിയിലാണെന്നും അറിയുന്നു. ഇതു കൂടാതെ ഹിമാചല്‍പ്രദേശില്‍നിന്നും ലൈസന്‍സ് എടുത്തു പ്രവര്‍ത്തിക്കുന്ന ഏതാനും മരുന്നുകമ്പനികളും നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയുടെയും എന്‍ഐഎയുടെയും നിരീക്ഷണത്തിലാണ്. മരുന്നു കമ്പനികളുടെ മറവില്‍ മയക്കുമരുന്നു വിതരണവും തീവ്രവാദപ്രവര്‍ത്തനവും ശക്തമാകുന്നുവെന്ന റിപ്പോര്‍ട്ടിന്റെ വെളിച്ചത്തിലാണ് അന്വേഷണം മുറുകുന്നത്. മരുന്ന് അഫ്ഗാനിൽനിന്നുംഅഫ്ഗാനിസ്ഥാനില്നിന്നും നേപ്പാളില്‍നിന്നും ഇറക്കുമതി ചെയ്ത മരുന്നുകള്‍ കണ്ടെത്തുകയും ഇതില്‍ ദേശവിരുദ്ധത കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ കമ്പനികളെ എന്‍ഐഎ നിരീക്ഷിക്കുകയും പിടികൂടുകയും…
Read Moreഅന്വേഷണം തന്നിലേക്ക് വരുമെന്ന ഭയമാണ് മുഖ്യമന്ത്രിക്ക്; എന്ത് തോന്ന്യവാസവും ചെയ്യാം, ആരും ചോദിക്കരുത്; പിണറായിക്കെതിരെ ആഞ്ഞടിച്ച് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രി വിജിലൻസ് വകുപ്പ് ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്ത് തോന്ന്യവാസവും ചെയ്യാം ആരും ചോദിക്കരുതെന്നാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം തന്നിലേക്ക് വരുമെന്ന ഭയമാണ് മുഖ്യമന്ത്രിക്ക്. ശിവശങ്കർ അഞ്ചാം പ്രതിയെങ്കിൽ പിണറായി ഒന്നാം പ്രതിയാണ്. പാർട്ടി സെക്രട്ടറിയുടെ മകനെ ചോദ്യം ചെയ്തപ്പോൾ രോഷം ഉണ്ടാവുക സ്വാഭാവികം. എന്തു തോന്നിവാസവും ചെയ്യാം ആരും ചോദിക്കരുതെന്നാണ് നിലപാട്. ആരോപണം വന്നപ്പോൾ ഉമ്മൻചാണ്ടി ഒഴിഞ്ഞിരുന്നതായും ചെന്നിത്തല ചൂണ്ടിക്കാട്ടി.
Read Moreമേലാല്‍ ഇത്തരം കേസുമായി ഈ വഴിക്ക് വന്നേക്കരുത് ! രാഹുലിനെതിരേ ഹര്‍ജി നല്കി കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിന് സരിതയ്ക്ക് ഒരു ലക്ഷം രൂപ പിഴ വിധിച്ച് സുപ്രീം കോടതി…
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ജയിച്ച വയനാട് ലോക്സഭ തെരഞ്ഞെടുപ്പ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്കിയ സരിത എസ് നായര്‍ക്ക് ഒരു ലക്ഷം രൂപ പിഴ വിധിച്ച് കോടതി. കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിനാണ് പരാതിക്കാരിയ്ക്ക് പിഴ വിധിച്ചത്. കേസില്‍ പരാതിക്കാരിയും അഭിഭാഷകനും തുടര്‍ച്ചയായി ഹാജരാവാതിരുന്നതോടെയാണ് സുപ്രീംകോടതിയുടെ നടപടി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സരിത എസ് നായര്‍ വയനാട്ടില്‍ നിന്നും എറണാകുളത്ത് നിന്നും മത്സരിക്കാനായി അപേക്ഷ നല്‍കിയിരുന്നുവെങ്കിലും ക്രിമിനല്‍ കേസില്‍ പ്രതിയാണെന്നതും രണ്ട് കേസിലും ശിക്ഷാ വിധി വന്നതാണെന്നും ചൂണ്ടിക്കാട്ടി നാമനിര്‍ദേശ പത്രികകള്‍ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് വയനാട്ടില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് ജയം അസാധുവാക്കണമെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ നടപടി സ്വീകരിക്കണം എന്നും ആവശ്യപ്പെട്ട് സരിത സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ തുടര്‍നടപടികള്‍ക്കായി സുപ്രീംകോടതി പലവട്ടം കേസ് വിളിച്ചെങ്കിലും ഒരിക്കല്‍ പോലും പരാതിക്കാരിയുടെ…
Read More