ആഡംബര ബാര്‍ ഹോട്ടലില്‍ തിന്നും കുടിച്ചും കഴിഞ്ഞത് മൂന്നുമാസം. ഒടുവില്‍ ഒരു ദിവസം അഞ്ചിന്റെ പൈസ നല്‍കാതെ ഒരൊറ്റ മുങ്ങലും. ഒടുവില്‍ പോലീസ് പിടിക്കുകയും ചെയ്തു. അഞ്ചേരി മരിയാപുരം കുണ്ടുകുളങ്ങര വീട്ടില്‍ മിബു ആണ് അറസ്റ്റിലായത്. മിബുവിനെതിരെ എംജി റോഡിലെ ഹോട്ടല്‍ അധികൃതരാണ് പരാതി നല്‍കിയത്. ആഡംബര ബാര്‍ ഹോട്ടലില്‍ മൂന്നുമാസത്തോളം താമസിച്ച മിബു ഭക്ഷണവും താമസവും അടക്കമുള്ള തുക നല്‍കാതെയാണ് ഹോട്ടലില്‍ നിന്നും മുങ്ങിയത്. കണ്ടാല്‍ മാന്യനെന്ന് തോന്നിക്കുന്നതിനാല്‍ മിബുവിനെ കുറിച്ച് ഹോട്ടല്‍ അധികൃതര്‍ക്കും ആദ്യം സംശയമൊന്നും തോന്നിയിരുന്നില്ല. എന്നാല്‍ പിന്നീട് ഹോട്ടല്‍ അധികൃതര്‍ പണം ആവശ്യപ്പെട്ടതിന് പിന്നാലെ മിബു സ്ഥലം വിടുകയായിരുന്നു. ഈസ്റ്റ് ഇന്‍സ്പെക്ടര്‍ പി.ലാല്‍കുമാര്‍, എസ്ഐ സിനോജ്, എഎസ്ഐ ഗോപിനാഥന്, സിപിഒമാരായ ഷിബു, സജീവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നത്. വൈകാതെ ഇയാള്‍ പിടിയിലുമായി. ഇയാള്‍ നേരത്തെ നടത്തിയ സമാനമായ തട്ടിപ്പുകള്‍ സംബന്ധിച്ച്…
Read MoreCategory: Top News
ശോഭയും കൂട്ടരും യുഡിഎഫിലേക്കുള്ള വഴിയിലോ? ബിജെപിയിൽ പ്രത്യക്ഷമായി കലാപക്കൊടി ഉയർത്തിയ ശോഭ സുരേന്ദ്രൻ പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു
സ്വന്തം ലേഖകൻ തൃശൂർ: ബിജെപിയിൽ പ്രത്യക്ഷമായി കലാപക്കൊടി ഉയർത്തിയ ശോഭ സുരേന്ദ്രൻ പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ ശോഭ യുഡിഎഫിലേക്കെന്ന പ്രചരണവും ശക്തിയാകുന്നു. എൻഡിഎയുടെ ഘടകകക്ഷിയായ ബിഡിജെഎസും മുന്നണിവിട്ട് യുഡിഎഫിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നതായ സൂചനകൾക്കൊപ്പമാണ് ശോഭയുടെ യുഡിഎഫ് പ്രവേശനവും ചർച്ചയാകുന്നത്. ശോഭയുടെ നേതൃത്വത്തിൽ ബിഡിജഐസ് യുഡിഎഫിലേക്ക് എത്തുമെന്നാണ് പുതിയ സൂചനകൾ. തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് കഴിഞ്ഞ്, നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് ഇതു സംബന്ധിച്ച് ധാരണകളുണ്ടാകുമെന്നാണ് സംസാരം. ബിഡിജെഎസ് നീക്കം തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥികളെ സംബന്ധിച്ച ധാരണകളായ സാഹചര്യത്തിൽ അടിയന്തരമായി യുഡിഎഫിലേക്കു പോകുന്നതു ഗുണം ചെയ്യില്ലെന്ന കണക്കുകൂട്ടലിലാണ് ബിഡിജെഎസ്. മാത്രമല്ല ഇപ്പോൾ ബിഡിജെഎസ് കൂടി മുന്നണിയിലേക്കു വന്നാൽ തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ എല്ലാ സീറ്റുധാരണകളും പൊളിച്ചെഴുതേണ്ടി വരുമെന്നതിനാൽ യുഡിഎഫിനും അവരുടെ വരവിനോടു ഇപ്പോൾ താത്പര്യമില്ല. നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫിനെ ശക്തിപ്പെടുത്തുന്നതിനായി ബിഡിജെഎസ് എത്തുകയാണെങ്കിൽ കൂട്ടുകൂടുന്നതിലും ഒന്നോ രണ്ടോ…
Read Moreകഴുത്തിലെ സ്വര്‍ണമാലയും പൊട്ടിച്ച് ഓട്ടോയില്‍ കയറി കള്ളന് ! ഓടുന്ന ബസില്‍ നിന്ന് ചാടിയിറങ്ങി കള്ളനെ പിടികൂടി 19കാരി; സംഭവം ഇങ്ങനെ…
തന്റെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ച് ഓടിയ കള്ളനെ അതിസാഹസമായി പിടികൂടി 19 വയസുള്ള പെണ്‍കുട്ടി. ബസില്‍ യാത്ര ചെയ്യുമ്പോഴാണ് പെണ്‍കുട്ടിയുടെ മാല പൊട്ടിച്ച് ഓട്ടോയില്‍ കടന്നു കളയാന്‍ കള്ളന് ശ്രമിച്ചത്. ഈ അവസരത്തില്‍ പോലീസുകാരന്റെ സഹായത്തോടെയാണ് പെണ്‍കുട്ടി കള്ളനെ പിടികൂടിയത്. മുംബൈയിലാണ് സംഭവം. സഞ്ജന ബാഗുലിന്റെ 40,000 രൂപ വിലമതിക്കുന്ന സ്വര്‍ണ മാല കവര്‍ന്ന് ഓട്ടോയില്‍ കടന്നുകളയാന്‍ ശ്രമിച്ച മുകേഷ് ഗെയ്ക്ക്വാദിനെയാണ് 19കാരിയുടെ മനസാന്നിധ്യം കൊണ്ട് പിടികൂടാന്‍ സാധിച്ചത്. വെളളിയാഴ്ച രാവിലെയാണ് സംഭവം. സ്വകാര്യ കമ്പനിയില്‍ ടെലികോളറായി ജോലി ചെയ്യുകയാണ് സഞ്ജന. ജോലിക്ക് പോകാന്‍ ബസില്‍ കയറിയപ്പോഴാണ് കവര്‍ച്ച നടന്നത്. ബസില്‍ നല്ല തിരക്കായിരുന്നു. യുവാവ് സ്വര്‍ണ മാല കവര്‍ന്ന് ബസില്‍ നിന്ന് ചാടി രക്ഷപ്പെടുന്നത് യുവതിയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടനെ തന്നെ ഓടുന്ന ബസില്‍ നിന്ന് ചാടി മുറവിളി കൂട്ടിക്കൊണ്ട് 19കാരിയും പിന്നാലെ ഓടി. ഇത്…
Read Moreവിദ്യാഭ്യാസം മൂന്നാം ക്ലാസ്, ഭാര്യമാർ മൂന്ന്, 25ലധികം കേസുകൾ; കോട്ടയത്തെ ഹണി ട്രാപ്പിൽ അറസ്റ്റിലായ സംഘത്തലവൻ നൗഷാദ് ചില്ലറക്കാരനല്ല
കോട്ടയം: കോട്ടയത്ത് വ്യാപാരിയെ ഹണിട്രാപ്പിൽപ്പെടുത്തി രണ്ടു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പോലീസ് പിടിയിലാകാനുള്ളതു രണ്ടുപേർ കൂടി. ഹണിട്രാപ്പ് സംഘത്തിന് ഒത്താശ ചെയ്തു കൊടുത്ത കോട്ടയത്തെ കുപ്രസിദ്ധ ഗുണ്ടയും കാസർകോഡ് സ്വദേശിയായ ഹണിട്രാപ്പ് സംഘത്തിൽപ്പെട്ടയാളെയുമാണ് പിടികൂടാനുള്ളത്. ഒളിവിൽ കഴിയുന്ന ഇവരെക്കുറിച്ചു പോലീസിനു വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കണ്ണൂർ തളിപ്പറന്പ് കുറ്റ്യാട്ടൂരിൽ മയ്യിൽകരയിൽ നൗഷാദ് (41), ഇയാളുടെ മൂന്നാം ഭാര്യയും കാസർഗോഡ് സ്വദേശിനിയുമായ ഫസീല (34), കാസർഗോഡ് സ്വദേശികളായ അൻസാർ (23), ഇയാളുടെ ഭാര്യ സുമ (30) എന്നിവരാണ് ഇന്നലെ പിടിയിലായത്. നാളുകൾക്കു മുന്‍പ് സംഘത്തിൽപ്പെട്ട പ്രവീണ്‍ (സുനാമി), മലപ്പുറം സ്വദേശി മുഹമ്മദ് ഹാനിഷ് എന്നിവരെ പിടികൂടിയിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. കോട്ടയം ജില്ലയ്ക്കു പുറമേ മറ്റു സ്ഥലങ്ങളിലും സംഘം നിരവധി പേരെ ഹണിട്രാപ്പിൽപ്പെടുത്തി പണം തട്ടിയെടുത്തതായിട്ടാണ് പോലീസിനു ലഭിച്ചിരിക്കുന്ന സൂചന. പണം നഷ്്ടപ്പെട്ടവരിൽ…
Read Moreആക്രമിക്കപ്പെട്ട നടിയുടെയും മഞ്ജുവിന്റെയും മൊഴി രേഖപ്പെടുത്തിയില്ല; വിചാരണക്കോടതിക്കെതിരെ സർക്കാർ; വിചാരണക്കോടതി മാറ്റണമെന്ന ഹർജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ വിചാരണക്കോടതിക്കെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ആക്രമിക്കപ്പെട്ട നടിയുടെയും മഞ്ജു വാര്യരുടെയും മൊഴി രേഖപ്പെടുത്തുന്നതില്‍ വിചാരണക്കോടതിക്ക് വീഴ്ച സംഭവിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. അതേസമയം, വിചാരണക്കോടതി മാറ്റണമെന്ന ഹർജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. അതുവരെ കേസ് പരിഗണിക്കുന്നത് തടഞ്ഞു. കേസിലെ എട്ടാം പ്രതിയായ ദിലീപ് മകളെ ഉപയോഗിച്ച് തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് മഞ്ജു വാര്യര്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഈ മൊഴി രേഖപ്പെടുത്താന്‍ വിചാരണക്കോടതി തയാറായില്ല. കേസിനെ സ്വാധീനിക്കാനുള്ള പ്രതിയുടെ ശ്രമത്തെക്കുറിച്ച് അറിഞ്ഞിട്ടും ഇടപെട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു. തന്നെ വകവരുത്തുമെന്ന് ദിലീപ് നടി ഭാമയോട് പറഞ്ഞതായി ആക്രമിക്കപ്പെട്ട നടിയും വിചാരണക്കോടതിയില്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യവും രേഖപ്പെടുത്താന്‍ കോടതി തയാറായില്ല.
Read Moreപ്രധാനമന്ത്രി നരേന്ദ്ര മോദി യാത്രകള്‍ കുറയ്ക്കുകയല്ല വര്‍ധിപ്പിക്കുകയാണ് വേണ്ടത് ! ലോകത്തിന്റെ പല ഭാഗത്തു നിന്നു സ്വായത്തമാക്കുന്ന അറിവുകള്‍ ഇന്ത്യക്കാര്‍ക്കായി നടപ്പാക്കാന്‍ കഴിയുന്നത് പ്രധാനമന്ത്രിയ്ക്കു മാത്രമാണെന്ന് സന്തോഷ് ജോര്‍ജ് കുളങ്ങര…
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്രകളെ അനുകൂലിച്ച് പ്രശസ്ത സഞ്ചാരിയും സഫാരി ടിവി എംഡിയുമായ സന്തോഷ് ജോര്‍ജ് കുളങ്ങര. വിമര്‍ശനം കാരണം മോദി യാത്രകള്‍ കുറയ്ക്കുകയല്ല വര്‍ധിപ്പിക്കുകയാണ് വേണ്ടതെന്ന് സന്തോഷ് തന്നോടു പറഞ്ഞതായി ബിജെപി വക്താവ് സന്ദീപ് വാര്യര്‍ വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്തോഷ് ജോര്‍ജ് കുളങ്ങരയെ സന്ദര്‍ശിച്ച കാര്യവും സന്തോഷിന്റെ കാഴ്ചപ്പാടുകളും സന്ദീപ് പങ്കുവെച്ചത്. സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം… ‘മലയാളിയെ യാത്ര ചെയ്യാന്‍ മോഹിപ്പിച്ച സഞ്ചാരിയെ, സന്തോഷ് ജോര്‍ജ് കുളങ്ങരയെ മരങ്ങാട്ട്പള്ളിയില്‍ സന്ദര്‍ശിച്ചു. ഒരു മണിക്കൂറോളം സമയം അദ്ദേഹത്തിന്റെ സഞ്ചാരാനുഭവങ്ങളും കാഴ്ചപ്പാടുകളും നേരിട്ടു കേള്‍ക്കാന്‍ കഴിഞ്ഞു. കേരളത്തെ സംബന്ധിച്ച , മാറേണ്ട മലയാളി മനഃസ്ഥിതിയെപ്പറ്റിയുള്ള സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ കാഴ്ചപ്പാടുകള്‍ യുവ രാഷ്ട്രീയ പ്രവര്‍ത്തകര്‍ നിര്‍ബന്ധമായും കേള്‍ക്കേണ്ടതാണ്. ഭാവി കേരളത്തെ സംബന്ധിച്ച എന്റെ ചിന്തകളും അദ്ദേഹത്തിന്റെ വീക്ഷണങ്ങളും തമ്മില്‍ ഏറെ സാമ്യതകള്‍ ഉള്ളതായി തോന്നി.…
Read Moreഇത് തുടക്കം മാത്രം ! വരാനിരിക്കുന്നത് കൊറോണയേക്കാള്‍ അപകടകാരികള്‍; നിരവധി ആളുകള്‍ക്ക് ജീവന് നഷ്ടമാകുമെന്ന് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്…
കൊറോണ വൈറസ് ഒടുങ്ങിയാലും ഒന്നും അവസാനിക്കില്ലെന്ന മുന്നറിയിപ്പുമായി ശാസ്ത്രലോകം. കൊറോണയേക്കാള്‍ മാരകമായ രോഗങ്ങള്‍ പടര്‍ന്നു പിടിക്കുമെന്നും ഇത് ലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുക്കുമെന്നുമാണ് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്. ഇനി വരാനിരിക്കുന്നത് മഹാമാരികളുടെ കാലമാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. പകര്‍ച്ചവ്യാധികള്‍ പെരുമെന്നും ഭാവിയില്‍ ഇത് മൂലം ജീവന് നഷ്ടപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുമെന്ന് വിദഗ്ധര്‍ അറിയിച്ചു. കോവിഡ് തന്നെ ബാധിച്ചത് കോടിക്കണക്കിന് ആളുകളിലാണ്. ലക്ഷക്കണക്കിന് ആളുകള്‍ മരിക്കുകയും ചെയ്തു. എന്നാല്‍ ഇനി വരാന്‍ പോകുന്ന പകര്‍ച്ച വ്യാധികള്‍ മൂലമുണ്ടാകുന്ന മരണങ്ങള് ഇതിലും വളരെക്കൂടുതലാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത്തരം രോഗങ്ങളെ കൈകാര്യം ചെയ്യുന്ന രീതിക്ക് ആഗോള തലത്തില്‍ തന്നെ മാറ്റമുണ്ടായെങ്കിലെ ഈ സാഹചര്യം ഒഴിവാക്കാനാകൂ എന്നും അവര്‍ പറയുന്നു. നിലവില്‍ രോഗങ്ങളെ കൈകാര്യം ചെയ്യുന്ന രീതി രോഗവ്യാപനം തടയാന്‍ അപര്യാപ്തമാണെന്നും അവര്‍ പറയുന്നു. മഹാമാരിയുടെ കാലഘട്ടത്തില്‍ നിന്ന് ഒളിച്ചോടുക സാധ്യമാണെങ്കിലും പ്രതിപ്രവര്‍ത്തനത്തില്‍ നിന്ന് പ്രതിരോധമെന്ന തലത്തിലേക്കാണ്…
Read Moreജോലി കിട്ടിയാല്‍ ജീവന് നല്‍കാമെന്ന് നേര്‍ച്ച ! ബാങ്കില്‍ അസിസ്റ്റന്റ് മാനേജരായി ജോലി ലഭിച്ചതിനു പിന്നാലെ ജീവനൊടുക്കി യുവാവ്;വിചിത്രമായ സംഭവം ഇങ്ങനെ…
ജോലി ലഭിച്ചാല്‍ ജീവന് നല്‍കാമെന്ന നേര്‍ച്ച പാലിക്കാനായി ട്രെയിനു മുമ്പില്‍ ചാടി ജീവനൊടുക്കി യുവാവ്. തമിഴ്നാട് നാഗര്‍കോവിലില്‍ നവീന്‍ എന്ന 32കാരന് ആണ് ആത്മഹത്യ ചെയ്തത്. ജോലി ലഭിച്ചാല്‍ ജീവന് നല്‍കാമെന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് നേര്‍ച്ച നേര്‍ന്നിരുന്നു. അതു നിറവേറ്റുകയാണെന്ന് എഴുതിയ കുറിപ്പ് മൃതദേഹത്തിന് സമീപത്തു നിന്ന് കണ്ടെടുത്തു. കന്യാകുമാരി എല്ലുവിള സ്വദേശിയാണ് നവീന്‍. ഇന്നു രാവിലെയാണ് നാഗര്‍കോവില്‍ പുത്തേരിയെന്ന സ്ഥലത്തെ റെയില്‍വേ പാളത്തില്‍ ഛിന്നഭിന്നമായ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സമീപത്തു നിന്നു തിരിച്ചറിയല്‍ രേഖകളും പാസ്പോര്‍ട്ടും ഒരു കുറിപ്പും കണ്ടെടുത്തു. ഇതില്‍ നിന്നാണു മരിച്ചത് മുംബൈയില്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് മാനേജറായ നവീനാണെന്ന് തിരിച്ചറിഞ്ഞത്. എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞു കുറേക്കാലം ജോലിയ്ക്കു ശ്രമിച്ച നവീന്‍ ജോലിയൊന്നും ശരിയാകാഞ്ഞതിനെത്തുടര്ന്നാണ് ഇത്തരമൊരു നേര്‍ച്ച നേര്‍ന്നത്. ഏറെക്കാലത്തിനു ശേഷം ജോലി കിട്ടിയതോടെ ഈ നേര്‍ച്ച നിറവേറ്റുന്നുവെന്നാണ് മാതാപിതാക്കള്‍ക്കെഴുതിയ കുറിപ്പില്‍…
Read Moreതനിക്ക് പ്രായം കുറഞ്ഞു പോയി അല്ലെങ്കില്‍ ദിലീപ് കെട്ടിയേനെ…! ദിലീപിനെയും തന്നെയും ചേര്‍ത്ത് പുറത്തു വന്ന വാര്‍ത്തയ്ക്കെതിരേ രൂക്ഷമായി പ്രതികരിച്ച് നടി മന്യ…
ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് മലയാളികളുടെ മനം കവര്‍ന്ന നടിയാണ് മന്യ. ദിലീപ് ചിത്രം ജോക്കറിലൂടെയാണ് മന്യ മലയാളത്തില്‍ എത്തിയത്. അഭിനയപ്രാധാന്യമുള്ള സിനിമകള്‍ക്കൊപ്പം ഗ്ലാമര്‍ റോളുകളും ചെയ്തു കൊണ്ടുമായിരുന്നു നടി സിനിമയില്‍ തിളങ്ങിയത് അതേസമയം വാസു അണ്ണന് ട്രോളുകളിലൂടെ ആണ് അടുത്തിടെ മന്യ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത് കുഞ്ഞിക്കൂനന് എന്ന ചിത്രത്തില്‍ സായികുമാറും മന്യയും അഭിനയിച്ച കഥാപാത്രങ്ങളെ വച്ചായിരുന്നു ട്രോളുകള്‍ വന്നത്. വിവാഹശേഷം സിനിമ വിട്ട ശേഷവും താരം സോഷ്യല്‍ മീഡിയയില്‍ ആക്ടീവ് ആയിരുന്നു. ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കറില് കമല എന്ന കഥാപാത്രമായിട്ടാണ് നടി അഭിനയിച്ചിരുന്നത് റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും പ്രേക്ഷകര്‍ ഇന്നും മന്യയെ ഓര്‍ത്തിരിക്കുന്നത് ജോക്കറിലെ കഥാപാത്രത്തിലൂടെയാണ്. ജോക്കറിന് പിന്നാലെ പത്തിലധികം മലയാളസിനിമകളില്‍ നടി അഭിനയിച്ചിരുന്നു അതേസമയം താരവുമായി ബന്ധപ്പെട്ട് വന്ന ഒരു വാര്‍ത്തയ്ക്ക് മന്യ നല്കിയ കമന്റ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി…
Read Moreന്യൂനപക്ഷത്തില്‍പ്പെട്ട ബാലികമാരുടെ ശവപ്പറമ്പായി പാകിസ്ഥാന് ! 13കാരിയായ ക്രിസ്ത്യന്‍ ബാലികയെ തട്ടിക്കൊണ്ടു പോയി മതംമാറ്റി വിവാഹം കഴിച്ചത് 44കാരന്; വയസു തിരുത്താന്‍ സഹായവുമായി നിയമസംവിധാനങ്ങളും…
‘ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും’ എന്ന അവസ്ഥയിലൂടെയാണ് ഇപ്പോള്‍ പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ കടന്നു പോകുന്നത്. ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങള്‍ അനുദിനം വര്‍ധിച്ചു വരുന്ന സാഹചര്യമാണ് ഈ രാജ്യത്തുള്ളത്. തങ്ങളുടെ ഇംഗിതത്തിനു വഴങ്ങാത്ത ന്യൂനപക്ഷ സമുദായാംഗങ്ങളെ മതനിന്ദക്കുറ്റം ചുമത്തിയാണ് പാകിസ്ഥാനിലെ മതമൗലീകവാദികള്‍ പൂട്ടുന്നത്. ന്യൂനപക്ഷങ്ങള്‍ക്കെതിരേ എന്ത് അതിക്രമം നടത്തിയാലും ചോദിക്കാന്‍ ആളില്ലാത്ത സ്ഥിതിയാണ് പാക്കിസ്ഥാനിലുള്ളത്. അതിര്‍ത്തി രാജ്യങ്ങളിലെ ന്യുനപക്ഷ മതവിശ്വാസികള്‍ക്ക് ഇന്ത്യന്‍ പൗരത്വം എളുപ്പമാക്കിക്കൊണ്ട് പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തിയപ്പോള്‍ അതിനെ കണ്ണടച്ച് എതിര്‍ത്തവര്‍ ഒന്നു കാണണം പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥ. സര്‍വ്വ അധികാരവും കൈയില്‍ വച്ച്, ന്യുനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്നവര്‍ക്ക് വേണ്ടിയായിരുന്നു അന്ന് മനുഷ്യത്വം ഏറെ പ്രസംഗിക്കുന്ന മനുഷ്യസ്നേഹികള്‍ സ്വരമുയര്‍ത്തിയത്. പാക്കിസ്ഥാനില്‍ ന്യുനപക്ഷങ്ങളോട് ചെയ്യുന്ന ക്രൂരതയുടെ ഒരു പുതിയ കഥയും കൂടി വെളിച്ചത്തു വന്നിരിക്കുകയാണ്. 13 വയസ്സുമാത്രം പ്രായമുള്ള ഒരു ക്രിസ്ത്യന്‍ ബാലികയെ തട്ടിക്കൊണ്ടുപോയി മതം മാറ്റി ഒരു 44 കാരന് വിവാഹം…
Read More