ഈരാറ്റുപേട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി കലുങ്കിനടിയില്‍ കയറിയ വയോധികനെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഇയാള്‍ക്കെതിരേ പോലീസ് പോക്സോ കേസ് ചുമത്തി. ലൈംഗികമായി പീഡിപ്പിക്കാനാണ് ഇയാള്‍ പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചതെന്നാണ് പോലീസ് പറയുന്നത്. ടി.എ.ഇബ്രാഹിം എന്ന 62 വയസ്സുകാരനെയാണ് തീക്കോയി അടുക്കത്തിന് സമീപം ചാമപ്പാറയില്‍ കലുങ്കിനടിയില്‍നിന്നു നാട്ടുകാര്‍ പിടികൂടിയത്. ഈ സമയം ഇബ്രാഹിമിനൊപ്പം പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. വിവിധ പ്രദേശങ്ങളില്‍ കച്ചവടത്തിനായി പോകുന്നയാളാണ് ഇബ്രാഹിം. കുട്ടിയുടെ വീട്ടിലും പലപ്പോഴായി എത്തി പരിചയമുണ്ട്. കഴിഞ്ഞ ദിവസം ഇവിടെയെത്തി മടങ്ങുമ്പോള്‍ വഴിയില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ കുളിക്കാന്‍ പോകാം എന്ന് പറഞ്ഞു കൂട്ടിക്കൊണ്ടു പോകുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് ഈരാറ്റുപേട്ട പൊലീസില്‍ നാട്ടുകാര്‍ ഇബ്രാഹിമിനെ ഏല്‍പ്പിച്ചു. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാനാണ് ഇബ്രാഹിം സ്കൂട്ടറില്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയതെന്ന് പോലീസ് പറയുന്നു. എന്നാല്‍ താന്‍ കുളിക്കാന്‍ ആണ് കുളിക്കടവില്‍…
Read MoreCategory: Top News
പെട്ടിഓട്ടോറിക്ഷയില്‍ പൈപ്പ് കയറ്റിയതിന് 20,000 രൂപ പിഴ; നിയമത്തിന്റെ നൂലാമാലകള്‍ പറഞ്ഞു ദ്രോഹിച്ചാൽ ജനങ്ങൾക്ക് കായികമായി നേരിടേണ്ടിവരുമെന്ന് എം.എം. മണി
നെടുങ്കണ്ടം: മറ്റു ജില്ലകളില്‍നിന്ന് എത്തുന്ന ഉദ്യോഗസ്ഥര്‍ ഇടുക്കിക്കാരെ മലമൂടന്മാരും കോഞ്ഞാണന്മാരുമായാണ് കാണുന്നതെന്ന് എം.എം. മണി എംഎല്‍എ. പെട്ടിഓട്ടോറിക്ഷയില്‍ പൈപ്പ് കൊണ്ടുപോയതിന് 20,000 രൂപ പിഴ ചുമത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഉടുമ്പന്‍ചോല ജോയിന്റ് ആര്‍ടിഒ ഓഫീസിനു മുമ്പില്‍ നടത്തിയ ജനകീയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമത്തിന്റെ നൂലാമാലകള്‍ പറഞ്ഞു ജില്ലയിലെ ജനങ്ങളെ ദ്രോഹിക്കുന്ന നടപടികളാണ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത്. പൈപ്പ് കൊണ്ടുപോയതിനു പിഴ അടയ്ക്കാന്‍ ഉത്തരവിട്ട സര്‍ക്കാര്‍ ജീവനക്കാര്‍ കൈക്കൂലി വാങ്ങുന്നതു തങ്ങള്‍ക്കറിയാമെന്നും മണി പറഞ്ഞു. 500 രൂപ കൈമടക്ക് കൊടുത്തിരുന്നെങ്കില്‍ പിഴ ഒഴിവാക്കിക്കിട്ടുമായിരുന്നു. വന്‍തുക ശമ്പളവും അല്ലാതെ കിമ്പളവും വാങ്ങുന്ന മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ പൊതുജനങ്ങള്‍ കായികമായി കൈകാര്യം ചെയ്യുന്ന നിലയിലേക്കു കാര്യങ്ങള്‍ എത്തിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. റവന്യു, വനം, പൊതുമരാമത്ത്, മോട്ടോര്‍ വാഹനവകുപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുകയും ജനങ്ങളെ ദ്രോഹിക്കുകയും ചെയ്യുന്ന പൊതുശല്യങ്ങളാണെന്നും…
Read Moreഓട്ടം വിളിച്ചിട്ട് പോയില്ല; ഓട്ടോയിൽ കയറാനെത്തിയ അമ്മയേയും മക്കളേയും അപമാനിച്ചു; നാല് ഓട്ടോ ഡ്രൈവർക്ക് ആർടിഒ കൊടുത്ത പണിയിങ്ങനെ…
ആലുവ: അമ്മയോടും കുട്ടിയോടും അപമര്യാദയായി പെരുമാറിയതിനും ആവശ്യപ്പെട്ട സ്ഥലത്തേക്ക് ഓട്ടം പോകാത്തതിനും മാർക്കറ്റിന് മുന്നിലെ നാല് ഓട്ടോ ഡ്രൈവർമാരുടെ ഡ്രൈവിംഗ് ലൈസൻസ് 20 ദിവസത്തേക്ക് റദ്ദാക്കി. ഓട്ടോ സ്റ്റാൻഡിലെ കെഎൽ/41/6683 വാഹനത്തിന്റെ ഡ്രൈവറായ പി.എം. ഷമീർ, കെഎൽ/07/ബിടി/8035 ഓട്ടോറിക്ഷയുടെ ഡ്രൈവറായ പി.എം. ഷാജഹാൻ, കെഎൽ/07/ബി എം/ 2652 ഓട്ടോറിക്ഷയുടെ ഡ്രൈവർ പി.എം. സലീം, കെഎൽ/41/ജെ/3019 വാഹന ഡ്രൈവർ എം.കെ. നിഷാദ് എന്നിവരുടെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ മാസം 30ന് രാത്രി എട്ടിനാണ് സംഭവം. കുട്ടിയെയും നടക്കാൻ ബുദ്ധിമുട്ടുള്ള അമ്മയെയും മറ്റ് ഓട്ടോ ഡ്രൈവർമാർ കൂടിച്ചേർന്ന് പരസ്യമായി ആക്ഷേപിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വിഷയത്തിൽ ആലുവ ജോയിന്റ് ആർടിഒ ബി. ഷെഫീക്ക് സ്വമേധയാ കേസെടുക്കുകയായിരുന്നു. ഡ്രൈവർമാരെ വിളിച്ചുവരുത്തി തെളിവെടുത്ത ശേഷമാണ് നടപടിയെടുത്തതെന്നും ജോയിന്റ് ആർടിഒ അറിയിച്ചു. മാർത്താണ്ഡവർമ പാലത്തിൽ തുടർച്ചയായി ഗതാഗതക്കുരുക്കുണ്ടാകുന്നെന്ന പേരിൽ തോട്ടക്കാട്ടുകരയിലേക്ക് യാത്ര പോകാൻ…
Read Moreജോൺസണെ എനിക്ക് വേണ്ട! ഭർത്താവിനെതിരേ ഭാര്യയുടെ ക്വട്ടേഷൻ; കടയിൽ കയറി വടിവാളിന് വെട്ടിക്കീറി; ഭാര്യ ഒളിവിൽ…
മാള: ഭാര്യയുടെ ക്വട്ടേഷനിൽ ഭർത്താവിനെ കടയിൽ കയറി വാടിവാൾ വീശി ആക്രമിച്ച കേസിലെ മുഖ്യപ്രതി കോടതിയിൽ കീഴടങ്ങി. ഒന്നാം പ്രതിയായ ആളൂർ പൊൻമിനിശേരി ജിന്റോ (34) യാണ് കോടതിയിൽ കീഴടങ്ങിയത്. ഇയാളെ മാള പോലീസിന്റെ കസ്റ്റഡിയിൽ നൽകി. ഗുരുതിപ്പാലയിൽ പലചരക്ക് കട നടത്തുന്ന കീഴിടത്തുപറന്പിൽ ജോണ്‍സനാണ് മർദനമേറ്റത്. കഴിഞ്ഞ ഏപ്രിൽ 23 നായിരുന്നു സംഭവം. ഉച്ചക്ക് ഒന്നിനു ജോണ്‍സനെ അഞ്ചുപേർ വാടിവാളുമായെത്തി കടയ്ക്കകത്ത് കയറി ആക്രമിക്കുകയായിരുന്നു. ജോണ്‍സനും ഭാര്യ രേഖയും തമ്മിൽ വഴക്കിട്ട് അകന്ന് കഴിയുകയായിരുന്നെന്നും ഭർത്താവിനെ ആക്രമിക്കാൻ രേഖ സുഹൃത്തായ ജിന്റോയെ ഏൽപ്പിച്ചതുപ്രകാരം മറ്റു പ്രതികളുമായി ഗൂഢാലോചന നടത്തി കടയിൽ കയറി ആക്രമിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു. മറ്റു പ്രതികളെ നാട്ടുകാരും മാള പോലീസും ചേർന്ന് സംഭവദിവസം തന്നെ പിടികൂടി. ഇവർ ജയിലിലാണ്. സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോണ്‍ വിളികളുടെ വിവരങ്ങളും പരിശോധിച്ചതിനെ തുടർന്നാണ് ജോണ്‍സന്റെ…
Read Moreഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരോട് ഉടന്‍ രാജ്യം വിട്ടുപോകാന്‍ ആവശ്യപ്പെട്ട് ചൈന ! ജേര്‍ണലിസ്റ്റുകളുടെ വിസ പുതുക്കി നല്‍കില്ല
ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരോട് ഉടന്‍ തന്നെ രാജ്യം വിട്ടുപോകാന്‍ നിര്‍ദേശിച്ച് ചൈന. രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടെയാണ് ചൈനയുടെ പുതിയ നീക്കം. ഈ മാസം തന്നെ മാധ്യമ പ്രവര്‍ത്തകര്‍ രാജ്യം വിടണമെന്നാണ് ഭരണകൂടം ആവശ്യപ്പെട്ടിരിക്കുന്നത്. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പിടിഐ) റിപ്പോര്‍ട്ടറോടാണ് രാജ്യം വിടണമെന്നു നിര്‍ദേശിച്ചിരിക്കുന്നത്. ദ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടര്‍ നേരത്തേ ചൈനയില്‍നിന്നു മടങ്ങി. പ്രസാര്‍ ഭാരതി, ദ് ഹിന്ദു എന്നിവയിലെ രണ്ടു പേരുടെ വീസ പുതുക്കാന്‍ ഏപ്രിലില്‍ ചൈന തയാറായില്ല. പിന്നാലെയാണു നാലാമത്തെ ജേണലിസ്റ്റിനോടും മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടത്. മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കുന്നതിനെപ്പറ്റി പ്രതികരിക്കാന്‍ ചൈനയുടെ വിദേശകാര്യ മന്ത്രാലയം തയാറായില്ല. നേരത്തേ, സിന്‍ഹുവ ന്യൂസ് ഏജന്‍സി, ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ എന്നിവയിലെ രണ്ടു ജേണലിസ്റ്റുകളുടെ വീസ പുതുക്കാനുള്ള അപേക്ഷ ഇന്ത്യ തള്ളിയിരുന്നു. പിടിഐ റിപ്പോര്‍ട്ടര്‍ രാജ്യം വിടുന്നതോടെ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയുള്ള ചൈനയില്‍…
Read Moreഇത് നേരത്തെ ചെയ്തിരുന്നെങ്കിൽ? കുട്ടിയെ കടിച്ചുകൊന്നപ്പോൾ പട്ടിപിടിത്തം തുടങ്ങി; നിഹാലിന്റെ സംസ്കാരം ഇന്ന്
കണ്ണൂർ: സംസാര ശേഷിയില്ലാത്ത 11 വയസുകാരൻ തെരുവുനായ അക്രമണത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിൽ മുഴപ്പിലങ്ങാട് മേഖലയിലെ തെരുവുനായ്ക്കളെ പിടിച്ചു തുടങ്ങി. പടിയൂർ എബിസി സെന്ററിൽനിന്നുള്ളവരാണ് നായ്ക്കളെ പിടിക്കുന്നത്. പിടികൂടുന്ന നായ്ക്കളെ പടിയൂരിലുള്ള എബിസി സെന്ററിലേക്ക് കൊണ്ടുപോയി വന്ധീകരണം നടത്തും. മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്കു സമീപം വിദേശത്തുള്ള നൗഷാദ്-മുഫീസ ദന്പതികളുടെ മകൻ നിഹാലാണ് തെരുവുനായയുടെ അക്രമണത്തിൽ കൊല്ലപ്പെട്ടത്. പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം വ്യാപകമാണെന്ന് നേരത്തേ പരാതിയുയർന്നിരുന്നു. കുട്ടികളെ സ്കൂളിലേക്ക് വരെ ഏറെ ഭീതിയോടെയാണ് രക്ഷിതാക്കൾ വിട്ടിരുന്നത്. നിരവധി തവണ പരാതിപ്പെട്ടിട്ടും ബന്ധപ്പെട്ട അധികൃതർ വേണ്ട നടപടിയെടുത്തില്ലെന്നും പ്രദേശവാസികൾ പറയുന്നു. ജില്ലയിൽ ഒരാഴ്ചയ്ക്കിടെ കളിക്കുന്നതിനിടെ രണ്ടു കുട്ടികൾക്ക് തെരുവുനായയുടെ ക്രൂരമായ ആക്രമത്തിൽ പരിക്കേറ്റിരുന്നു. പാനൂർ അയ്യപ്പക്ഷേത്രത്തിനു സമീപത്തെ കുനിയിൽ നസീർ-മുർഷിദ ദന്പതികളുടെ മകൻ ഐസിൻ നസീറിനെയാണ് തെരുവുനായ ആക്രമിച്ചത്. വീടിന്റെ മുറ്റത്തിറങ്ങുന്നതിനിടയിലായിരുന്നു അപ്രതീക്ഷിതമായി തെരുവുനായയുടെ അക്രമം. തെരുവുനായയുടെ അക്രമണത്തിൽ കൊല്ലപ്പെട്ട 11…
Read Moreതലശേരി ജനറൽ ആശുപത്രിയിൽ വനിതാഡോക്ടർക്ക് നേരെ ആക്രമണം;ഡോക്ടറുടെ നെഞ്ചിൽ ഇടിക്കുകയും അടിക്കുകയും ചെയ്തെന്ന് പരാതി; പിണറായി സ്വദേശി മഹേഷ് അറസ്റ്റിൽ
തലശേരി: വാഹനാപകടത്തിൽ പരിക്കേറ്റ് തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ യുവാവ് വനിതാ ഡോക്ടറെ ആക്രമിച്ചു. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് സംഭവം. ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ഡോ. അമൃതാ രാജിന് നേരെയാണ് അക്രമം ഉണ്ടായത്. പിണറായി പാറപ്രം സ്വദേശി മഹേഷ് എന്നയാളാണ് അക്രമം നടത്തിയത്. വാഹനാപകടത്തിൽ വാരിയെല്ല് പൊട്ടിയ നിലയിൽ ഇയാളെ ഭാര്യയും സുഹൃത്തുമാണ് ആശുപത്രിയിൽ എത്തിച്ചത്. കാഷ്വാലിറ്റിയിൽ വച്ച് പരിക്കേറ്റ ഭാഗം പരിശോധിക്കുന്നതിനിടെ മഹേഷ് ഡോക്ടറുടെ നെഞ്ചിൽ ഇടിക്കുകയും കൈവീശി അടിക്കുകയും ചെയതെന്നാണ് പരാതി. മദ്യപിച്ചിരുന്ന ഇയാൾ അസഭ്യം പറഞ്ഞതായും ഡോക്ടർ പോലീസിന് നല്കിയ പരാതിയിൽ പറയുന്നു.മഹേഷിനെ തുടർ ചികിത്സയ്ക്കാക്കായി മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള അക്രമം ഉൾപ്പെടെ പ്രത്യേക വകുപ്പ് ചുമത്തിയാണ് പോലീസ് കേസെടുത്തത്.ചികിത്സയ്ക്കിടെ ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഡോക്ടർമാരുടെ സംഘടനകൾ…
Read Moreവിവാഹവേഷത്തിൽ സ്കൂട്ടറോടിച്ചു റീൽസ്: യുവതിക്ക് പിഴശിക്ഷ അടിച്ചത് രണ്ട് നിയമ ലംഘനത്തിന്; പിഴ രസീതിന്റെ ചിത്രം പുറത്തുവിട്ട് പോലീസ്
ന്യൂഡൽഹി: സ്കൂട്ടറിൽ റീൽസ് ചെയ്ത വധുവിന് പിഴ ചുമത്തി ഡൽഹി പോലീസ്. ‘സജ്നാ ജി വാരി വാരി’ എന്ന ഗാനത്തിന്റെ അകമ്പടിയോടെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഈ റീൽസ് നിമിഷംനേരംകൊണ്ടു വൈറലായിരുന്നു. വിവാഹവേഷത്തിൽ സ്കൂട്ടറോടിച്ചുകൊണ്ടായിരുന്നു യുവതിയുടെ പ്രകടനം. ഹെൽമെറ്റ് വയ്ക്കാതെ വാഹനം ഓടിച്ചതിന് ആയിരം രൂപയും ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്തതിന് 5,000 രൂപയും പിഴ ചുമത്തി. ഇത്തരം ബുദ്ധിമോശം കാണിക്കരുതെന്ന താക്കീതോടെ യുവതിയുടെ അഭ്യാസവും പിന്നാലെ പിഴ രസീതിന്റെ ചിത്രവുമടങ്ങുന്ന വീഡിയോ ഡൽഹി പോലീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
Read Moreപറഞ്ഞതെല്ലാം പാലിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളത്; ഏഴ് വര്‍ഷമായി സംസ്ഥാനത്ത് നടക്കുന്നതെല്ലം മാതൃകാഭരണമെന്ന് മുഖ്യമന്ത്രി
ന്യൂയോര്‍ക്ക്: പറഞ്ഞതെല്ലാം പാലിക്കുന്ന സര്‍ക്കാരാണ് നിലവില്‍ കേരളത്തിലുള്ളതെന്ന് പിണറായി വിജയന്. ജനം തുടര്‍ഭരണം നല്‍കിയത് വാഗ്ദാനങ്ങള്‍ പാലിക്കാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയറില്‍ നടന്ന ലോക കേരള സഭയുടെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഏഴ് വര്‍ഷമായി സംസ്ഥാനത്ത് മാതൃകാഭരണമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2016ന് ശേഷമാണ് നടക്കില്ലെന്ന് കരുതിയ കാര്യങ്ങളെല്ലാം സംസ്ഥാനത്ത് നടന്നത്. അത് വരെ നിരാശയിലായിരുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് ഇപ്പോള്‍ പ്രത്യാശയും പ്രതീക്ഷയും കൈവന്നിരിക്കുകയാണ്. ഗെയ്ല്, കെ ഫോണ്‍, റോഡ് വികസന പദ്ധതികള്‍ തുടങ്ങിയവ മുഖ്യമന്ത്രി ഉദാഹരണമായി ചൂണ്ടിക്കാട്ടി.
Read Moreഇത് കള്ളക്കേസ്…ഞാന്‍ നിരപരാധി ! ഒളിവില്‍ കഴിയുന്ന കെ. വിദ്യ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍
എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ നിര്‍മിച്ച കേസില്‍ പ്രതിയായ മുന്‍ എസ്എഫ്ഐ നേതാവ് കെ.വിദ്യ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. താന്‍ നിരപരാധിയാണെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള കള്ളക്കേസാണിതെന്നും വിദ്യ ജാമ്യാപേക്ഷയില്‍ പറയുന്നു. വിഷയത്തില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. കേസില്‍ വിദ്യയെ അറസ്റ്റ് ചെയ്യാന്‍ ഇതുവരെ പോലീസിനു കഴിഞ്ഞിട്ടില്ല. വിദ്യയെ കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടിയിരുന്നു. വിദ്യ ഒളിവില്‍ കഴിയുന്ന സ്ഥലത്തെക്കുറിച്ച് സൂചന ലഭിച്ചതായി അഗളി പോലീസ് അറിയിച്ചു. പ്രതിയുടെ നീക്കങ്ങള്‍ നിരീക്ഷണത്തിലാണെന്നാണ് അഗളി പോലീസ് പറയുന്നത്. ജോലി നേടാനായി വ്യാജരേഖ ചമച്ച് അഭിമുഖത്തിനു ഹാജരാക്കിയെന്നു പാലക്കാട് അട്ടപ്പാടി ഗവ. കോളജ്, കാസര്‍ഗോഡ് നീലേശ്വരം കരിന്തളം ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് പ്രിന്‍സിപ്പല്‍മാര്‍ നല്കിയ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുപ്രകാരമാണു വിദ്യയ്ക്കെതിരെ കേസെടുത്തിട്ടുള്ളത്. വിദ്യയുടെ തൃക്കരിപ്പൂര്‍ മണിയനൊടിയിലെ വീട്ടില്‍…
Read More