പേരൂർക്കട: സ്ത്രീസുഹൃത്തിനെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി. വഴയില പെട്രോൾ പമ്പിന് സമീപം ഇന്ന് രാവിലെ 9 നാണ് നഗരത്തെ നടുക്കിയ ക്രൂരമായ സംഭവം നടന്നത്. നന്ദിയോട് സ്വദേശിനി സിന്ധു (50) ആണ് വെട്ടേറ്റു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം പത്തനാപുരം സ്വദേശി രാജേഷിനെ (46) പേരൂർക്കട പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: രാജേഷും സിന്ധുവും തമ്മിൽ കഴിഞ്ഞ 12 വർഷമായി ഒന്നിച്ച് താമസിച്ചു വരികയാണ്. ഇടയ്ക്കിടെ ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നു. രാജേഷ് കിളിമാനൂർ ജംഗ്ഷന് സമീപം ഒരു സർബത്ത് കട നടത്തിവരികയായിരുന്നു. സിന്ധുവിന് ദിവസ വേതനാടിസ്ഥാനത്തിലുള്ള ജോലിയാണ്. കഴിഞ്ഞ ഒരുമാസമായി സിന്ധുവിനോടു പിണങ്ങി രാജേഷ് പത്തനാപുരത്തുരത്തുള്ള സഹോദരിയുടെ വീട്ടിലായിരുന്നു താമസം. ഇന്ന് നെടുമങ്ങാട് നിന്ന് തിരുവനന്തപുരത്തേക്കുള്ള ബസിൽ സിന്ധു വരുന്നതായി രാജേഷ് മനസിലാക്കിയിരുന്നു. ഇതിനെ തുടർന്ന് ഇയാൾ മറ്റൊരു ബസിൽ കയറുകയും വഴയില പെട്രോൾ…
Read MoreCategory: Top News
‘നിന്നെ’ ഞാന്‍ കെട്ടിക്കോളാം’ എന്നു പറഞ്ഞ് നിരവധി തവണ ലൈംഗികമായി ഉപയോഗിച്ചു ! യുവതി ഗര്‍ഭിണിയായതോടെ കാലുമാറി;സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ പിടിയില്‍…
യുവതിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്ത സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ പിടിയില്‍. ഗുരുവായൂര്‍ ദേവസ്വം ജീവനക്കാരന് കൂടിയായ കുന്നംകുളം ആനായിക്കല്‍ പ്രണവ് സി. സുഭാഷാണ് അറസ്റ്റിലായത്. എറണാകുളത്ത് താമസിക്കുന്ന മലപ്പുറം സ്വദേശിനി നല്കിയ പരാതിയില്‍ കടവന്ത്ര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. യുവതിയെ ലൈംഗികമായി ഉപയോഗിക്കുക മാത്രമായിരുന്നു പ്രണവിന്റെ ലക്ഷ്യം. യുവതി താന്‍ ഗര്‍ഭിണിയാണെന്ന വിവരം പ്രണവിനെ അറിയിച്ചതോടെ ഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ദ്ദേശിച്ച് ഇയാള്‍ ഒഴിഞ്ഞു മാറുകയായിരുന്നു. മാത്രമല്ല, വിവാഹത്തില്‍ നിന്നും ഇയാള്‍ പിന്മാറുകയും ചെയ്തു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. താന്‍ വിവാഹമോചിതനാണെന്ന് പറഞ്ഞ് യുവതി വിശ്വസിപ്പിച്ചായിരുന്നു ഇയാള്‍ യുവതിയെ വലയിലാക്കിയത്. ശേഷം യുവതിയോട് വിവാഹാഭ്യര്‍ഥന നടത്തുകയും ചെയ്തു. തുടര്‍ന്ന് ഇക്കാര്യം വീട്ടുകാരെ അറിയിക്കാന്‍ യുവതി പ്രണവിനോട് നിര്‍ദ്ദേശിച്ചു. വീട്ടുകാരില്‍ നിന്ന് എതിര്‍പ്പ് ഇല്ലാതെ വന്നതോടെ പ്രണയവുമായി മുന്നോട്ട് പോകാന്‍ യുവതി സമ്മതിക്കുകയായിരുന്നു. എന്നാല്‍,…
Read More“അത്ഭുതങ്ങൾ കാട്ടാൻ കോൺഗ്രസിനാകും ഇന്ദ്രന്‍സിനും’; വികാരങ്ങളെ നിയന്ത്രിക്കാത്ത, മനുഷ്യന്റെ എല്ലാ ഗുണവും ദോഷവും അടങ്ങിയ പാർട്ടി; വി.എൻ. വാസവനെതിരേ ഹരീഷ് പേരടി
തിരുവനന്തപുരം: നിയമസഭയിൽ നടന് ഇന്ദ്രന്സിനെതിരേ ബോഡി ഷെയ്മിംഗ് പരാമർശം നടത്തിയ സാംസ്കാരിക മന്ത്രി വി. എൻ. വാസവനെതിരേ നടന് ഹരീഷ് പേരടി. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് നടന് മന്ത്രിയെ വിമര്‍ശിച്ചത്. നടന് ഇന്ദ്രന്‍സിനൊപ്പം നില്ക്കുന്ന ചിത്രത്തോടെയാണ് ഹരീഷ് പേരടിയുടെ കുറിപ്പ്. ഫാൻസ് അസോസിയേഷൻ എന്ന സംഘടനാ സംവിധാനമില്ലാതെ ജനമനസുകളിൽ ഒന്നാം സ്ഥാനത്തെത്തിയ, രാജ്യാന്തര പുരസ്കാരങ്ങൾ വാങ്ങിയ മഹാനടനാണ് ഇന്ദ്രന്‍സ് എന്ന് കുറിപ്പില്‍ ഹരീഷ് പറയുന്നു. കോണ്‍ഗ്രസിനെതിരേ നടത്തിയ പരാമര്‍ശത്തിലും നടന് പ്രതികരിക്കുന്നു. വട്ടപ്പൂജ്യത്തിൽ എത്തിയാലും എപ്പോൾ വേണമെങ്കിലും ഇന്ത്യയിൽ അത്ഭുതങ്ങൾ ഉണ്ടാക്കാവുന്ന ഒരു പാർട്ടിയാണ് കോൺഗ്രസ്. കൃത്യമായ സംഘടനാ സംവിധാനങ്ങളില്ലാ എന്നതുതന്നെയാണ് അതിന്റെ മഹത്വം. ആർക്കും ആരെയും ചോദ്യം ചെയ്യാം. എത്ര ഗ്രൂപ്പുകൾ ഉണ്ടാക്കിയാലും ആരും കുലംകുത്തിയാവില്ല. ആരെയും പടിയടച്ച് പിണ്ഡംവയ്ക്കില്ല. അതുകൊണ്ടുതന്നെ ജനാധിപത്യത്തിൽ കോൺഗ്രസിന്റെ സ്ഥാനം എപ്പോഴും ഒന്നാമതാണ്. കൊടിയുടെ മുകളിൽ എഴുതിവച്ച കൃത്രിമമായ സ്വാതന്ത്യവും…
Read Moreവീട്ടമ്മ കുളിക്കുന്നത് മൊബൈലിൽ പകർത്തി യുവാവ്; യുവാവിന്റെ ഒളിഞ്ഞുനോട്ടവും വീഡിയോ എടുക്കലും മറ്റൊരാളും പകർത്തി; കളമശേരിയിലെ ഇരുപത്തിരണ്ടുകാരന് എട്ടിന്റെ പണി…
കളമശേരി: വീട്ടമ്മ കുളിക്കുന്ന രംഗം ബാത്ത്റൂമിന്റെ വെന്റിലേറ്ററിലൂടെ മൊബൈലിൽ പകർത്തിയ യുവാവ് അറസ്റ്റിൽ. കളമശേരി ഇവിഎം, ബിഎംഡബ്ല്യു ഷോറൂമിൽ ടെക്നീഷനായി ജോലി ചെയ്യുന്ന ഗുരുവായൂർ ഇരിങ്ങാപുരം സ്വദേശി പി. പ്രണവിനെ (22) ആണ് കളമശേരി പോലീസ് അറസ്റ്റുചെയ്തത്. പരാതിക്കാരി താമസിക്കുന്ന അപ്പാർട്ട്മെന്റിനു സമീപം ഹോസ്റ്റലിലാണ് പ്രണവ് താമസിക്കുന്നത്. വീഡിയോ പിടിക്കുന്നത് കണ്ട് വീട്ടമ്മ ഒച്ചവച്ചപ്പോൾ പ്രതി ഓടിപ്പോവുകയായിരുന്നു. പരാതിയെത്തുടർന്ന് സ്ഥലത്തെത്തിയ കളമശേരി പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. എസ്എച്ച്ഒ പി.ആർ. സന്തോഷ്, എസ്ഐ പി.എൽ. വിഷ്ണു, എസ്ഐ ടി.വി. സുധീർ, എഎസ്ഐ വി.എ. ബദർ, സിവിൽ പോലീസ് ഓഫീസർ ഷാബിൻ ഇബ്രാഹിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Read Moreമൂന്നു കോടി രൂപയ്ക്ക് വൃക്ക വില്ക്കാന് ശ്രമിച്ച വിദ്യാര്‍ഥിനിയ്ക്ക് നഷ്ടമായത് 16 ലക്ഷം രൂപ ! പുതിയ തട്ടിപ്പ് ഇങ്ങനെ…
സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ടവര്‍ക്ക് വൃക്ക വില്ക്കാന് ശ്രമിച്ച പെണ്‍കുട്ടിയില്‍ നിന്നും 16 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഹൈദരാബാദില്‍ നഴ്സിങ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയാണ് 16 ലക്ഷം രൂപ നഷ്ടമായെന്ന് ആരോപിച്ച് ഗുണ്ടൂര്‍ പോലീസില്‍ പരാതി നല്‍കിയത്. സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ട പ്രവീണ്‍ രാജ് എന്നയാള്‍ മുഖേനയാണ് ഗുണ്ടൂര്‍ സ്വദേശിയായ പെണ്‍കുട്ടി വൃക്ക വില്ക്കാന് ശ്രമിച്ചത്. മൂന്നുകോടി രൂപയാണ ഇയാള്‍ നല്കിയ വാഗ്ദാനം. എന്നാല്‍ ഇതിന് മുന്നോടിയായി നികുതിയിനത്തിലും പോലീസ് വെരിഫിക്കേഷനുമെന്ന് പറഞ്ഞ് 16 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. പിതാവിന്റെ അക്കൗണ്ടില്‍നിന്ന് പിന്‍വലിച്ച രണ്ടുലക്ഷം രൂപ തിരികെയിടാന്വേണ്ടിയാണ് പെണ്‍കുട്ടി വൃക്ക വില്ക്കാന് തയ്യാറായത്. അതിനുള്ള വഴികളാലോചിക്കുമ്പോഴാണ് സമൂഹമാധ്യമത്തിലൂടെ പ്രവീണ്‍ രാജ് എന്നയാളെ പരിചയപ്പെടുന്നത്. തുടര്‍ന്ന് കാര്യങ്ങള്‍ സംസാരിച്ചപ്പോള്‍ വൃക്ക നല്കിയാല് മൂന്നുകോടി രൂപ നല്‍കാമെന്നായിരുന്നു ഇയാളുടെ വാഗ്ദാനം. ശസ്ത്രക്രിയയ്ക്ക് മുന്‍പ് പകുതിപണവും ശേഷം ബാക്കി തുകയും നല്‍കാമെന്നും പറഞ്ഞു.…
Read Moreഒരു തരിപ്പൊന്നെന്ന് പോലും ആഗ്രഹിക്കാൻ പറ്റാത്തത്ര വിലയിലേക്ക് സ്വർണം; ഇന്നത്തെ ഒരുപവൻ സ്വർണത്തിന്റെ വിലകേട്ടാൽ ഞെട്ടും
സീമ മോഹൻലാൽകൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും പവന് നാൽപ്പതിനായിരം കടന്നു. ഗ്രാമിന് 50 രൂപ വർധിച്ച് 5,030 രൂപയും പവന് 400 രൂപ വർധിച്ച് 40,240 രൂപയുമാണ് ഇന്നത്തെ വില. അന്താരാഷ്ട്ര സ്വർണ വില ഔണ്‍സിന് 1811 ഡോളറിലും രൂപയുടെ വിനിമയ നിരക്ക് 82.64 മാണ്. 24 കാരറ്റ് സ്വർണത്തിന്റെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 55.5 ലക്ഷം രൂപ കടന്നിട്ടുണ്ട്. ഒൻപതുമാസത്തെ ഉയർന്ന നിരക്കാണിത്. കഴിഞ്ഞ മാർച്ച് ഒന്‍പതിന് രാവിലെ സ്വർണ വില ഗ്രാമിന് 5,070 രൂപയും ഉച്ചയ്ക്ക് ശേഷം 5,030 രൂപയുമായിരുന്നു. അന്താരാഷ്ട്ര സ്വർണ വില ഔണ്‍സിന് 2046 ഡോളറായിരുന്നു അന്നത്തെ വില. രൂപയുടെ വിനിമയ നിരക്ക് 76.10 ലുമായിരുന്നു.എട്ടു മാസത്തിനിടെ 250 ഡോളറിനടുത്ത് അന്താരാഷ്ട്ര വിലയിൽ കുറവുണ്ടായപ്പോൾ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് ഇടിഞ്ഞത് രാജ്യത്ത് സ്വർവില വർധിക്കുന്നതിന് കാരണമായി. കേരളമൊഴികെയുള്ള മിക്ക സംസ്ഥാനങ്ങളിലും…
Read Moreഭോപ്പാലിൽ നിന്ന് ലാബ്റിപ്പോർട്ടെത്തി, കോട്ടയത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു; എണ്ണായിരത്തോളം പക്ഷികൾക്ക് ദയാവധം; പത്ത് കിലോമീറ്റർ ചുറ്റളവിൽ വിൽപന നിരോധനം
കോട്ടയം: ജില്ലയിലെ ആര്‍പ്പൂക്കര, തലയാഴം പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ പി.കെ. ജയശ്രീ. രണ്ടു പഞ്ചായത്തുകളിലുമായി രോഗം കണ്ടെത്തിയ പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള എണ്ണായിരത്തോളം പക്ഷികളെ മൃഗസംരക്ഷണവകുപ്പിന്റെ മേല്‍നോട്ടത്തില്‍ ദയാവധം ചെയ്തു സംസ്കരിക്കാനും പരിസരത്ത് അണുനശീകരണം നടത്താനുള്ള നടപടികള്‍ സ്വീകരിക്കാനും തദ്ദേശസ്ഥാപനങ്ങള്‍ക്കും മൃഗസംരക്ഷണ വകുപ്പിനും കളക്ടര്‍ നിര്‍ദേശം നല്കി. പക്ഷിപ്പനിയുടെ പ്രഭവകേന്ദ്രത്തിന്റെ പത്തുകിലോമീറ്റര്‍ ചുറ്റളവില്‍ കോഴി, താറാവ്, കാട, മറ്റു വളര്‍ത്തുപക്ഷികള്‍ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ഠം (വളം) എന്നിവയുടെ വില്‍പ്പനയും കടത്തലും ഇന്നലെ മുതല്‍ മൂന്നുദിവസത്തേക്ക് നിരോധിച്ചു. രോഗം കണ്ടെത്തിയതിന് പത്തുകിലോമീറ്റര്‍ ചുറ്റളവിലുള്ള 19 തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ കോഴി, താറാവ്, മറ്റുവളര്‍ത്തുപക്ഷികള്‍ എന്നിവ അസാധാരണമായി മരണപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്തുള്ള മൃഗാശുപത്രിയില്‍ വിവരം അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. എല്ലാ പക്ഷികളെയും ബാധിക്കുന്ന തരത്തിലുള്ള എച്ച്5 എന്‍1 ഇനമാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആര്‍പ്പൂക്കരയിലെ താറാവ് ഫാമിലും…
Read Moreഗുജറാത്തിൽ നോട്ടയേക്കാൾ താഴെ വോട്ട് നേടിയവരുടെ ഉപമ “അന്ധൻ ആനയെ അളന്നത് പോലെ”; വാസവനെതിരെ വിമർശനവുമായി തിരുവഞ്ചൂർ
കോട്ടയം: മന്ത്രി വി.എൻ. വാസവന്റെ “ഇന്ദ്രൻസ്ട’ ഉപമയെ വിമർശിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. ഗുജറാത്തിൽ 27 ശതമാനം വോട്ട് നേടിയ കോൺഗ്രസിനെ ഇന്ദ്രൻസിനോട് താരതമ്യപ്പെടുത്തിയ വാസവൻ നോട്ടയേക്കാള്‍ കുറവ് വോട്ട് നേടിയ സിപിഎമ്മിനെ എന്തിനോട് ഉപമിക്കും എന്ന് തിരുവഞ്ചൂർ ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു. വാസവന്റെ പ്രസ്താവന തൃശൂർ പൂരത്തിന് പോയ അന്ധൻ ഗുരുവായൂർ കേശവന്റെ വലുപ്പം അളന്നത് പോലെ ആയിപ്പോയെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം, നിയമസഭയിൽ സഹകരണ ഭേദഗതി ബില്ലിന്റെ ചർച്ചയ്ക്ക് മറുപടി പറയുന്പോഴായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. അമിതാഭ് ബച്ചന്റെ ഉയരമുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോൾ മലയാള സിനിമയിലെ ഇന്ദ്രൻസിന്റെ വലുപ്പത്തിലായെന്ന വാസവന്റെ പരാമർശം വിവാദമായിരുന്നു. കോണ്‍ഗ്രസിന്റെ തകർച്ചയേക്കുറിച്ചു പറഞ്ഞുവന്നപ്പോഴായിരുന്നു മന്ത്രി ഈ ഉപമ നടത്തിയത്. വാസവന്റെ പരാമർശം ബോഡി ഷെയിമിംഗ് ആണെന്നും പിൻവലിച്ചു മാപ്പു പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു. പിന്നീട് മന്ത്രി പരാമർശം…
Read Moreഡ്രൈവര്‍ താക്കോല്‍ വാഹനത്തില്‍ വെച്ച് ശുചിമുറിയിലേക്ക് പോയി! പതിനഞ്ചുകാരന് 108 ആംബുലന്‍സുമായി കടന്നു; കണ്ടെത്തിയത് 8 കിലോമീറ്റര്‍ ദൂരെ നിന്ന്
ആശുപത്രിയില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെ ആനക്കല്‍ ഭാഗത്ത് വെച്ചാണ് ആംബുലന്‍സ് കണ്ടെത്തിയത്. റോഡില്‍ വെച്ച് നിന്നു പോയ വാഹനം തള്ളാന്‍ കുട്ടി നാട്ടുകാരുടെ സഹായം തേടിയതാണ് വഴിത്തിരിവായത്. കുട്ടി ഡ്രൈവറെ കണ്ടതോടെ നാട്ടുകാര്‍ക്ക് സംശയം തോന്നി. ഈ സമയം ആംബുലന്‍സിന്റെ ഡ്രൈവര്‍ സ്ഥലത്തേക്ക് എത്തി. തുടര്‍ന്ന് ആംബുലന്‍സിനെയും കുട്ടിയേയും പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പതിനഞ്ച് വയസുകാരനായതിനാല് പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. കഴിഞ്ഞ നാല് ദിവസമായി പനി ബാധിച്ച് തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടി. ഇന്ന് ആശുപത്രിയിലെത്തിയ ആംബുലന്‍സ് ഡ്രൈവര്‍ താക്കോല്‍ വാഹനത്തില്‍ വെച്ച് ശുചിമുറിയിലേക്ക് പോയി. ഈ തക്കത്തിന് കുട്ടി ആംബുലന്‍സ് ഓടിച്ച് സ്ഥലം വിട്ടെന്നാണ് വിവരം. ഏകദേശം 30 കിലോമീറ്റര്‍ വേഗത്തില്‍ വാഹനമോടിച്ചെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ നഗരത്തില്‍ വലിയ തിരക്കുണ്ടായിട്ടും അപകടമുണ്ടായില്ലെന്നാതാണ് ആശ്വാസകരം. കുട്ടിക്ക് വാഹനമോടിച്ച് പരിചയമില്ലെന്നും ഇതുവരെ കാര്‍ വീട്ടുമുറ്റത്തിട്ട്…
Read Moreപഠിപ്പിക്കുന്നത് സ്വയംഭോഗവും സ്വവര്‍ഗരതിയും ! ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒന്നിച്ചിരുത്തരുതെന്ന് രണ്ടത്താണി…
സ്കൂളുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നതിനെക്കുറിച്ച് വിവാദ പ്രസ്താവനയുമായി മുസ്ലിം ലീഗ് നേതാവ് അബ്ദുറഹ്മാന് രണ്ടത്താണി. കൗമാരകാലത്ത് ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഒന്നിച്ചിരുത്തി പഠനം വേണ്ടെന്നും നാടിന്റെ സംസ്കാരം എന്താവുമെന്നും രണ്ടത്താണി ചോദിച്ചു. പഠിപ്പിക്കുന്നത് സ്വയംഭോഗവും സ്വവര്‍ഗരതിയുമാണെന്നും വിദ്യാഭ്യാസ പരിഷ്കാര നീക്കത്തെ വിമര്‍ശിച്ച് രണ്ടത്താണി പറഞ്ഞു. ലൈംഗിക വിദ്യാഭ്യാസം അടിച്ചേല്‍പ്പിക്കേണ്ടതില്ലെന്നും കണ്ണൂരിലെ യുഡിഎഫ് പ്രതിഷേധക്കൂട്ടായ്മയില്‍ സംസാരിക്കവെ അബ്ദുറഹ്മാന് രണ്ടത്താണി വ്യക്തമാക്കി. രണ്ടത്താണിയുടെ വാക്കുകള്‍ ഇങ്ങനെ…ഏതു കോളജിലും 70-80 ശതമാനത്തോളം പെണ്‍കുട്ടികളാണ്. വിദ്യാഭ്യാസ കാര്യത്തില്‍ പെണ്‍കുട്ടികള്‍ ഒരുപാട് വളര്‍ച്ച നേടിയിട്ടുണ്ട്. അതൊന്നും ഒരുമിച്ച് ഇരുത്തിയിട്ടല്ല. കൗമാരക്കാലത്ത് ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും ഒരുമിച്ച് ഇരുത്തിയാല്‍ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാകുമത്രേ. എന്നിട്ടോ..പഠിപ്പിക്കേണ്ട വിഷയം കേള്‍ക്കുമ്പോഴാണ് എന്തൊക്കെയാണെന്നോ സ്വയംഭോഗവും സ്വവര്‍ഗരതിയും…ഇങ്ങനെയായിരുന്നു രണ്ടത്താണിയുടെ വാക്കുകള്‍. അതേസമയം വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായും രണ്ടത്താണി രംഗത്തുവന്നു. വികലമായ പാഠ്യപദ്ധതി പരിഷ്കാരത്തെയാണ് എതിര്‍ത്തത്. സര്‍ക്കാര്‍ നീക്കത്തില്‍ സൈദ്ധാന്തിക അജന്‍ഡയെന്ന് സംശയമെന്നും…
Read More