കാട്ടാക്കട : രണ്ട് പീഡനക്കേസുകളിൽ പ്രതിയായ മലയിൻകീഴ് മുൻ സിഐ എ.വി സൈജുവിനെ സംരക്ഷിച്ച് പോലീസ് രംഗത്തുള്ളതായി പരാതിക്കാരിയായ വനിതാ ഡോക്ടർ. ഒളിവിലെന്ന പേരിൽ ആഴ്ചകളായി അറസ്റ്റ് വൈകിപ്പിക്കുകയാണെന്ന് ഇവർ ആരോപിക്കുന്നു. സിപിഎം സ്വാധീനമുള്ള ഉദ്യോഗസ്ഥരാണ് സൈജുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതെന്നും തന്നെ പ്രതിയാക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും പരാതിക്കാരി പറയുന്നു. ആദ്യം മലയിൻകീഴിലും ഒടുവിൽ കൊച്ചി കൺട്രോൾ റൂമിലും ഇൻസ്പെക്ടറായിരുന്ന എ.വി.സൈജുവിനെതിരെ രണ്ട് പീഡനക്കേസുകളാണ് നിലവിലുള്ളത്. ഒന്ന് മലയിൻകീഴിലെ വനിതാ ഡോക്ടറിന്റെയും മറ്റൊന്ന് നെടുമങ്ങാട് അധ്യാപികയുടെ പരാതിയിലും. മലയിൻകീഴ് കേസിൽ മുൻകൂർ ജാമ്യം നേടാൻ വ്യാജ പൊലീസ് രേഖകളുണ്ടാക്കി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും കണ്ടെത്തിയിരുന്നു. ഇതിനിടെയാണ് കേസ് അട്ടിമറിക്കാൻ നീക്കമെന്ന് മലയിൻകീഴിലെ പരാതിക്കാരിയുടെ ആരോപണം.പീഡന പരാതി നൽകിയതിന് പിന്നാലെ പരാതിക്കാരി ഉപദ്രവിച്ചെന്ന് കാണിച്ച് സൈജുവിന്റെ കുടുംബം പരാതി നൽകിയിരുന്നു. പീഡനക്കേസിനേക്കാൾ ഉപദ്രവക്കേസിന് പ്രാധാന്യം നൽകി പരാതിക്കാരിയെ ജയിലിലാക്കാനാണ് ക്രൈംബ്രാഞ്ചിന്റെ…
Read MoreCategory: Top News
സിന്ധു എന്നും രാജേഷിനെ ഭയന്നിരുന്നു; തന്നെ ഉപേക്ഷിച്ച് അവൾ മറ്റൊരാളുമായി അടുക്കുമോയെന്ന് രാജേഷും ഭയന്നിരുന്നു ? സിന്ധുവിനെ വധിക്കാൻ രാജേഷ് ശ്രമം തുടങ്ങിയത് ഒരുമാസം മുന്നേ…
പേരൂർക്കട: കഴിഞ്ഞ ദിവസം നടുറോഡിൽ സ്ത്രീയെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതിയായ രാജേഷ് കൊലപാതകത്തിന് ഒരുമാസമായി ശ്രമിക്കുന്നുവെന്ന് പോലീസ്. ഇതിനാലാണ് കുറേനാളായി ഇയാൾ വെട്ടുകത്തി കൈയിൽ കൊണ്ട് നടന്നതെന്ന് പോലീസ് പറയുന്നു. വഴയില പെട്രോൾ പമ്പിന് സമീപം ഇന്നലെ രാവിലെ 9 നാണ് നഗരത്തെ നടുക്കിയ ക്രൂരമായ സംഭവം നടന്നത്. നന്ദിയോട് സ്വദേശിനി സിന്ധു (50) ആണ് വെട്ടേറ്റു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം പത്തനാപുരം സ്വദേശി രാജേഷിനെ (46) പേരൂർക്കട പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സിന്ധുവിന് രാജേഷിനെ എന്നും ഭയമായിരുന്നു. തന്നെ ഇയാൾ കൊലപ്പെടുത്തുമെന്ന ചിന്ത ഇവരുടെ മനസിനെ അലട്ടിയിരുന്നുവെന്ന് ബന്ധുക്കൾ പോലീസിനെ അറിയച്ചു. സിന്ധു തന്നെ ഉപേക്ഷിച്ചു പോകുമോ എന്ന ചിന്തയായിരുന്നു രാജേഷിനെ കൊടുംക്രൂരതയ്ക്ക് പ്രേരിപ്പിച്ചത്. സിന്ധുവിനോടുള്ള ഇയാളുടെ പെരുമാറ്റം ക്രൂരമായിരുന്നു. അതിനാൽ സിന്ധു എപ്പോഴും ഒഴിഞ്ഞു നിൽക്കാനാണ് ശ്രമിച്ചത്. ഇടയ്ക്കിടെ സിന്ധുവിനെ ഉപദ്രവിക്കുന്ന ശീലവും ഇയാൾക്ക്…
Read Moreകുട്ടികളുമായി എത്തുന്നവർ സൂക്ഷിക്കുക; കോട്ടയം മെഡിക്കൽ കോളജിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം സജീവം; ലിഫ്റ്റ് കേടായതുകൊണ്ട് മാത്രം ഒരുകുട്ടി രക്ഷപെട്ടകഥയിങ്ങനെ…
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെകൂട്ടിരിപ്പുകാർ കൊണ്ടുവരുന്ന കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധവേണമെന്ന സംഭവങ്ങളാണു പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം സ്ത്രീകൾക്കുള്ള പത്താം വാർഡിൽ ചികിത്സയിൽ കഴിയുന്ന വീട്ടമ്മയുടെ ഒന്നര വയസുള്ള പേരക്കുട്ടിയെ 50 വയസ് പ്രായം തോന്നിരിക്കുന്ന ഒരാൾ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തി. വാർഡിന്റെ സമീപത്തുള്ള ലിഫ്റ്റിൽ കയറാൻ കുട്ടിയുമായി എത്തിയെങ്കിലും ലിഫ്റ്റ് തകരാർ ആയതിനാൽ പോകാൻ കഴിയാതെവന്നു. ഈ സമയം കുട്ടിയുടെ അമ്മ വരികയും കുട്ടിയെ അയാളിൽനിന്ന് വാങ്ങുകയുമായിരുന്നു. എന്നാൽ, വിവരം ആശുപത്രി അധികൃതരെയോ, പോലീസിനെയോ അറിയിച്ചില്ല. ഒരു വർഷം മുന്‍പ് ഗൈനക്കോളജി വിഭാഗത്തിൽനിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസിന്റെ സമയോചിതമായ ഇടപെടൽ മൂലമാണ് കുട്ടിയെ ഉടൻ കണ്ടെത്തി രക്ഷിതാക്കളെ ഏൽപ്പിക്കാൻ കഴിഞ്ഞത്. സമാനമായി കുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമങ്ങൾ മറ്റു ചില വാർഡുകളിലും നടന്നിരുന്നതായി ജീവനക്കാർ പറയുന്നു. കുട്ടികളുമായി ആശുപത്രിയിലെത്തുന്നവർ കൂടുതൽ…
Read Moreനടനും നിർമാതാവുമായി പൃഥിരാജിന്റെ വീട്ടിൽ റെയ്ഡ്; ലോക്കൽ പോലീസിന്റെ സഹായം പോലും തേടാതെ ഇൻകംടാക്സ് നേരിട്ടെത്തി; ഡിജിറ്റൽ രേഖകൾ പിടിച്ചെടുത്തതായി സൂചന
കൊച്ചി: മലയാള സിനിമാ നിര്‍മാതാക്കളുടെ വീടുകളിലും ഓഫീസുകളിലും ഇന്‍കം ടാക്സ് വിഭാഗത്തിന്റെ റെയ്ഡ്. നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന് സ്റ്റീഫന്‍ നടനും നിര്‍മാതാവുമായ പൃഥിരാജ് എന്നിവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. വിവിധ സംഘങ്ങളായി തിരിഞ്ഞ് രാവിലെ 7.45 ന ഒരേ സമയം ആരംഭിച്ച റെയഡ് രാത്രി എട്ടോടെയാണ് അവസാനിച്ചത്. ആന്റണി പെരുമ്പാവൂരിന്റെ പട്ടാലിലെ വീട്ടില്‍ ആറു ടാക്സി കാറുകളില്‍ ലോക്കൽ പോലീസിനെ പോലും അറിയിക്കാതെയാണ് ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തിയത്. പരിശോധന നടക്കുമ്പോള്‍ ആന്റണി വീട്ടിലുണ്ടായിരുന്നു. മറ്റുള്ളവരുടെ കൊച്ചിയിലെ വീടുകളിലും ഓഫീസുകളിലുമാണ് റെയ്ഡ് നടത്തിയത്. പരിശോധന സംബന്ധിച്ച വിവരങ്ങള്‍ പുറത്ത വിടാന്‍ അധികൃതര്‍ തയാറായിട്ടില്ല. വിവിധ ഡിജിറ്റല്‍ രേഖകളും, പണമിടപാട രേഖകളും മറ്റും സംഘം പരിശോധിക്കുകയും ശേഖരിക്കുകയും ചെയ്തു.
Read Moreഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ യുവതിയുടെ മരണം കൊലപാതകം! സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ യുവതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ യുവതിയുടെ കാമുകന് താനൂര്‍ തെയ്യാല ഓമച്ചപ്പുഴ സ്വദേശി കൊളത്തൂര്‍ ബഷീറിനെ (44) കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിനി മമ്മാലിന്റെ പുരക്കല്‍ സൗജത്ത് (36) കൊല്ലപ്പെട്ട കേസിലാണ് പ്രതി പിടിയിലായത്. നവംബര്‍ 30ന് കൊണ്ടോട്ടി പുളിക്കല്‍ വലിയപറമ്ബിലുള്ള വാടക ക്വാര്‍ട്ടേഴ്സിലാണ് സൗജത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ കൂട്ടുപ്രതിയും സൗജത്തിന്റെ കാമുകനുമായ ബഷീറിനെ കോട്ടക്കലിലെ താമസസ്ഥലത്ത് വിഷം കഴിച്ച് ഗുരുതരാവസ്ഥയിലും കണ്ടെത്തിയിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത കൊണ്ടോട്ടി പൊലീസ് ബഷീര്‍ ആരോഗ്യനില വീണ്ടെടുത്ത ശേഷം ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സൗജത്തിന്റെ ഭര്‍ത്താവ് സവാദിനെ കൊലപ്പെടുത്തിയതിന് 2018 ഒക്ടോബറില്‍ താനൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളാണ് ഇരുവരും. ഗള്‍ഫില്‍ നിന്ന് രണ്ട് ദിവസത്തേക്ക് അവധിക്ക് വന്ന്…
Read Moreസ്ത്രീകളുടെ പേരിൽ വ്യാജ ഫേസ് ബുക്ക് ഐഡിയുണ്ടാക്കി ചാറ്റിംഗ്; യുവതിയുടെ പരാതിയിൽ സൈക്കോളജി സ്റ്റുഡന്റ് കുടുങ്ങി; യുവാവിന്റെ ഫോൺ പരിശോധിച്ച പോലീസ് ഞെട്ടി…
തൃപ്പൂണിത്തുറ: സ്ത്രീകളുടെ പേരിൽ വ്യാജ ഫേസ് ബുക്ക് ഐഡിയുണ്ടാക്കി യുവാക്കളുമായി ചാറ്റിംഗ് നടത്തിവന്ന യുവാവിന്റെ കൈയിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണിൽ നിരവധി യുവതികളുടെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങളും വാട്സ് ആപ്പ് സന്ദേശങ്ങളും. ചോറ്റാനിക്കര സ്വദേശിനിയായ യുവതിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങി യുവതിയുടെ ഭർത്താവിന്റെ സുഹൃത്തുക്കൾക്ക് യുവതിയെന്ന വ്യാജേന അശ്ലീല സന്ദേശങ്ങൾ അയച്ച കേസിൽ പിടിയിലായ ചോറ്റാനിക്കര മഞ്ചക്കാട് ഭാഗത്ത് പുല്ലേതുണ്ടി വീട്ടിൽ സരൂപിന്റെ (24) ഫോണിൽനിന്നാണ് അശ്ലീല ചിത്രങ്ങൾ കണ്ടെടുത്തത്. സ്ത്രീകളുടെ ശബ്ദത്തിൽ സംസാരിക്കുന്നതിനുളള നിരവധി ആപ്പുകളും ഇയാളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്.തന്റെ പരിചയത്തിലുളള സ്ത്രീകളുടെ ഫോണ്‍ നന്പറുകൾ തന്ത്രപരമായി കൈക്കലാക്കിയായിരുന്നു ഇയാൾ വിക്രിയകൾ നടത്തിയിരുന്നത്. എംഎസ്സി സൈക്കോളജിയക്ക് പഠിക്കുന്ന സരൂപ്, തന്റെ പോലീസ് പിന്നാലെയുണ്ടെന്നു മനസിലാക്കിയതോടെ സോഷ്യൽ മീഡിയയിലൂടെ പരസ്യമായി ലൈവിൽ വന്ന് മാപ്പു പറഞ്ഞ് രക്ഷപ്പെടാനും ശ്രമിച്ചിരുന്നു. എന്നാൽ…
Read Moreകാലംകലികാലം..! പ്രണയത്തില്‍നിന്നു മകൾ പിന്മാറി; വീട്ടിൽ അതിക്രമിച്ചു കയറി അമ്മയെ യുവാവ് കഴുത്തറുത്തു കൊന്നു; ഗുരുതരാവസ്ഥയിൽ കാമുകനും
ഹൈദരാബാദ്: പ്രണയത്തില്‍നിന്നു പിന്മാറിയതിന്റെ വിരോധത്തില്‍ യുവാവ് പെണ്‍കുട്ടിയുടെ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി. ഹൈദരാബാദ് നഗരത്തിലെ മിയാപൂരിലാണു സംഭവം. മിയാപൂര്‍ അയോധ്യാ നഗറിലെ ശോഭ (45) യാണു ദാരുണമായി കൊല്ലപ്പെട്ടത്. അതിരാവിലെ വീട്ടില്‍ അതിക്രമിച്ചു കയറിയായിരുന്നു ആക്രമണം. ഇവരുടെ 19 വയസുള്ള മകള്‍ വൈഭവിയും സന്ദീപ് എന്നയാളും പ്രണയത്തിലായിരുന്നു. പെണ്‍കുട്ടി പ്രണയത്തില്‍നിന്നു പിന്മാറിയതിന്റെ പകയില്‍ ഇന്നലെ രാവിലെ സന്ദീപ് വീട്ടിലെത്തി ആക്രമിക്കുകയായിരുന്നുവെന്നു പോലീസ് പറയുന്നു. വൈഭവിയെ ആക്രമിക്കുന്നതു തടയാനെത്തിയപ്പോഴാണു ശോഭയ്ക്കു വെട്ടേറ്റത്. അയല്‍വാസികള്‍ ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ശോഭ മരിച്ചു. അമ്മയെയും മകളെയും വെട്ടിവീഴ്ത്തിയശേഷം സന്ദീപ് സ്വയം കഴുത്തുമുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇയാളും പെണ്‍കുട്ടിയും അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്.
Read Moreമൂന്ന് മാസം മുമ്പ് കാറുമായി ഭർത്താവ് മുങ്ങി; ഭിന്നശേഷിക്കാരിയായ ഭാര്യയും ബന്ധുക്കളും ദുരിതത്തിൽ; ഏഴ് വർഷത്തിനിടെ തട്ടിയെടുത്ത് 100 പവനും പണവുമെന്ന് യുവതി
ഏറ്റുമാനൂർ: ശരീരം തളർന്ന് വീൽചെയറിൽ ജീവിതം തള്ളിനീക്കുന്ന യുവതിയുടെ സ്വർണവും പണവും കൈക്കലാക്കി ഭർത്താവ് കടന്നുകളഞ്ഞതായി പരാതി. എവിടെയെന്നറിയാത്ത ഭർത്താവിന്റെ ഭീഷണിയുടെ നിഴലിൽ ജീവഭയത്തിലാണിവർ. കിടപ്പിലായ അമ്മയും ബന്ധുവായ സ്ത്രീയുമടക്കം മൂന്ന് സ്ത്രീകൾ സഹായത്തിന് ആരുമില്ലാതെ ഒരു ഫ്ലാറ്റിൽ ഒറ്റയ്ക്ക് കഴിയുന്നു. തെള്ളകത്ത് ഓൾഡ് എംസി റോഡിനോട് ചേർന്നുള്ള ഹരിത ഹൈറ്റ്സ് ഫ്ലാറ്റ് സമുച്ചയത്തിലാണ് ഇവർ കഴിയുന്നത്. ഭർത്താവ് ആൻഡ്രി സ്പെൻസർ ഭാര്യ ഷിയയുടെ ആഭരണവും പണവുമായി ആറു മാസം മുമ്പാണ് കടന്നുകളഞ്ഞത്.നാഗർകോവിൽ സ്വദേശിയായ ആൻഡ്രി സ്പെൻസറും ഷിയയുമായുള്ള വിവാഹം 2015ൽ ആയിരുന്നു. എരുമേലിയിൽ നാലു പതിറ്റാണ്ടിലേറെക്കാലം കൺസ്ട്രക്ഷൻ കമ്പനി നടത്തിയിരുന്ന പരേതനായ ദൈവസഹായത്തിന്റെ ഏകമകളാണ് ഷിയ. ഷിയയ്ക്ക് 100 പവൻ സ്വർണാഭരണങ്ങളുണ്ടായിരുന്നു. ഇത് ആൻഡ്രി നേരത്തേ കൈക്കലാക്കി. ഫ്ലാറ്റ് വാങ്ങാനെന്നു പറഞ്ഞ് പിന്നീട് 35 ലക്ഷം രൂപകൂടി ഇയാൾ ചോദിച്ചുവാങ്ങി. അതിനുശേഷം ഇവർ കോട്ടയത്തേക്ക് താമസം…
Read Moreകടുവയെ പിടിക്കുന്ന കിടുവ ! പോക്സോ കേസ് ‘ പ്രതിയെ’ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി പോലീസുകാരന്
പോക്സോ കേസ് പ്രതിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പോലീസുകാരനെതിരേ കേസ്. പത്തനംതിട്ട അയിരൂര്‍ പോലീസ് സ്റ്റേഷന് എസ്എച്ച്ഒ ആയിരുന്ന ജയ്സനിലിന് എതിരെയാണ് കേസെടുത്തത്. നിലവില്‍ ഇയാള്‍ സസ്പെന്‍ഷനിലാണ്. പോക്സോ കേസില്‍ കസ്റ്റഡിയിലെടുത്ത 27കാരനായ യുവാവിനെ പോലീസ് ക്വാട്ടേഴ്സില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. ഇതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി റിമാന്റ് ചെയ്യുകയായിരുന്നു. പീഡന വിവരം പുറത്തറിയാതിരിക്കാന്‍ മൂന്ന് ദിവസത്തിനകം പ്രതിക്കെതിരേ കുറ്റപത്രവും സമര്‍പ്പിച്ചു. എന്നാല്‍ പോക്സോ കേസ് പ്രതി ഇക്കാര്യം വീട്ടുകാരെ അറിയിച്ചതോടെ ബന്ധുക്കള്‍ ഉദ്യോഗസ്ഥനെതിരേ പരാതി നല്‍കുകയായിരുന്നു. പ്രതിയുടെ ജാമ്യം പരിഗണിക്കവേ കോടതിയിലും ഇക്കാര്യം അറിയിച്ചിരുന്നു. തുടര്‍ന്ന് പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു. പ്രകൃതിവിരുദ്ധ പീഡന പരാതിയില്‍ പോലീസ് ഇയാളുടെ മൊഴിയെടുത്തിട്ടുണ്ട്. പോക്സോ കേസ് ഒതുക്കി തീര്‍ക്കാന്‍ ജയ്സനില് കൈക്കൂലി വാങ്ങിയെന്നും പരാതിയുണ്ട്. 1,35,000 രൂപയാണ് കൈക്കൂലിയായി വാങ്ങിയത്. കൈക്കൂലി നല്‍കാത്തതില്‍ വ്യാജ കേസെടുത്തതിനാണ്…
Read Moreപിഞ്ചുകുട്ടികളുമായി കിണറ്റിൽ ചാടിയ പിതാവ് മരിച്ചു; കുട്ടികളെ രക്ഷപ്പെടുത്തി; സംഭവത്തിന്റെ കാരണത്തെക്കുറിച്ച് പോലീസ് പറയുന്നത്…
തൃശൂർ (കയ്പമംഗലം) : കയ്പമംഗലത്ത് പിഞ്ചു കുട്ടികളുമായി കിണറ്റിൽ ചാടിയ പിതാവ് മരിച്ചു. കുട്ടികളെ രക്ഷപ്പെടുത്തി. മൂന്നുപീടിക ബീച്ച് കോ-ഓപ്പറേറ്റീവ് റോഡ് പരിസരത്ത് ഇല്ലത്ത്പറമ്പിൽ ഷിഹാബ് (35) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. രണ്ടര വയസും നാലര വയസുമുള്ള കുട്ടികളുമായാണ് ഷിഹാബ് കിണറ്റിൽ ചാടിയതെന്ന് പറയുന്നു. കുട്ടികളെ ബന്ധുക്കളാണ് രക്ഷപ്പെടുത്തി കയ്പമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പോലീസും ഫയർ ഫോഴ്സും ചേർന്ന് ഷിഹാബിനെ പുറത്തെടുത്ത് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽഎത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ചെന്ത്രാപ്പിന്നി പതിനേഴാം കല്ലിൽ ടൈൽസ് കട നടത്തുന്ന ഷിഹാബിന് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും രാവിലെ ഭാര്യയുമായി വഴക്കുണ്ടായതായും പോലീസ് പറഞ്ഞു. മതിലകം പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
Read More