വണ്ണപ്പുറം: ഒറ്റമുറി കെട്ടിടത്തിനു കെഎസ്ഇബി നൽകിയ ബില്ല് കണ്ട് ഉപഭോക്താവ് അന്പരന്നു. വണ്ണപ്പുറം ടൗണിലെ കെട്ടിട ഉടമയ്ക്ക് വൈദ്യുതിബില്ലായി കെഎസ്ഇബി നൽകിയത് 1,232 രൂപ. വളരെ കുറച്ചുമാത്രം വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താവ് ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്ന തുക കണ്ട് അന്പരന്നു. മുന്‍പു 250 രൂപയിൽ താഴെമാത്രം ആയിരുന്ന ബില്ലാണ് ഇത്തവണ അഞ്ചിരട്ടിയിലേറെ വർധിച്ചത്. ഇതോടെ ഉപഭോക്താവ് തന്നെ മീറ്റർ റീഡിംഗ് പരിശോധിച്ചപ്പോൾ ഉപഭോഗം 13 യൂണിറ്റ് മാത്രമായിരുന്നു. മുൻ ബില്ലിൽ റീഡിംഗ് രേഖപ്പെടുത്തിയിരിക്കുന്നത് 1020 എന്നാണ്. ഇപ്പോഴത്തെ മീറ്റർ റീഡിംഗ് 1033 മാത്രം. എന്നാൽ കെഎസ്ഇബി നൽകിയ ബില്ലിൽ കാണിച്ചിരിക്കുന്ന വൈദ്യുതി ഉപഭോഗം 159 യൂണിറ്റാണ്. തുടർന്ന് കാളിയാർ കെഎസ്ഇബി ഓഫീസിൽ പരാതിയുമായി എത്തിയപ്പോൾ വീണ്ടും പരിശോധിച്ചു ഉപഭോക്താവിന്റെ കണ്ടെത്തൽ ശരിയാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് ബില്ലിൽ കുറവുവരുത്തി പുതിയ ബില്ല് നൽകുമെന്നും പറഞ്ഞു.പുതിയ ആളാണ് മീറ്റർ റീഡിംഗ്…
Read MoreCategory: Top News
പുലീ, നീ എവിടെ…? ആകാശത്തിലൂടെ പാറിനടന്ന് ഡ്രോണുകൾ; കൂടൊരുക്കി വനം വകുപ്പ്; ആടുകളെ ഭക്ഷിക്കാമെന്ന മോഹത്തിൽ കൂട്ടിൽക്കയറിയാലും ആടുകളെ കിട്ടില്ല; ആർക്കും അറിയാത്ത കാരണം ഇങ്ങനെ…
കലഞ്ഞൂർ: കലഞ്ഞൂരിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം വെളിപ്പെട്ടതോടെ ഇതിനെ കണ്ടെത്താനുള്ള തെരച്ചിൽ ഇന്നലെയും തുടർന്നു. ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയാണ് നടക്കുന്നത്. വകയാർ മേഖലയിലാണ് ഇന്നലെ പരിശോധന നടന്നത്. ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സെൻസ് ഇമേജ് പ്രൈവറ്റ് ലിമിറ്റഡ് കന്പനിയിൽ നിന്നെത്തിച്ച ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ ഞായറാഴ്ചയാണ് വ്യാപക പരിശോധന തുടങ്ങിയത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ആരംഭിച്ച പരിശോധന രാത്രിയിലും തുടർന്നിരുന്നു. ഇതിനിടെ വകയാർ ഭാഗത്ത് പുലിയെ കണ്ടതായ സൂചനകളുടെ അടിസ്ഥാനത്തിലാണ് ഇന്നലെ അവിടെ പരിശോധന നടത്തിയത്. വകയാർ ചന്ത, സെന്റ് തോമസ് സ്കൂൾ പരിസരം എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധന നടന്നത്. ടാപ്പിംഗ് നിലച്ച റബർത്തോട്ടങ്ങളിൽ കാട് വളർന്നിട്ടുള്ളതിനാൽ പുലിക്ക് ഒളിത്താവളമാകുമോയെന്ന ആശങ്കയുണ്ട്. ഇന്നലെ പ്രധാനമായും പരിശോധന നടന്ന കലഞ്ഞൂർ രാക്ഷസൻപാറ പരിസരങ്ങൾ കാടായി മാറിയിരിക്കുകയാണ്. ഏറെ പണിപ്പെട്ടാണ് പരിശോധക സംഘവും ജനപ്രതിനിധികളടക്കമുള്ളവരും രാക്ഷസൻപാറയുടെ മുകളിലേക്ക് എത്തിയത്. കല്യാൺ…
Read Moreഅങ്ങനെയൊരു തീരുമാനം എടുക്കാൻ അവർ വൈകിച്ചില്ല; തളർന്ന് വീണ യാത്രക്കാരന് ചികിത്സയൊരുക്കാൻ ബസ് തിരികെ ഓടിച്ച് കെഎസ്ആർടിസി ജീവനക്കാർ
കാഞ്ഞിരപ്പളളി: യാത്രയ്ക്കിടയിൽ അപസ്മാരം ബാധിച്ച യാത്രക്കാരന് ചികിത്സയൊരുക്കാൻ ഒരു കിലോമീറ്ററിലധികം ദൂരം ബസ് തിരികെ ഓടിച്ചു കെഎസ്ആർടിസി ജീവനക്കാർ. ഇന്നലെ ഉച്ചയ്ക്ക് 12.20നായിരുന്നു സംഭവം. പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി നിലമ്പൂർ ഡിപ്പോയിലെ ബസിൽ പെരുമ്പാവൂരിൽനിന്നു കയറിയ മുൻ സൈനികനായ എരുമേലി തടത്തിൽവീട്ടിൽ സജിത്ത് കുമാറിന്റെ (54) ജീവൻ രക്ഷിക്കാനാണ് കെഎസ്ആർടിസി നിലമ്പൂർ ഡിപ്പോയിലെ ജീവനക്കാർ തയാറായത്. ബസ് കാഞ്ഞിരപ്പളളി – എരുമേലി റൂട്ടിൽ സഞ്ചരിക്കവേ കുളപ്പുറം എത്തിയപ്പോൾ സജിത്ത് കുമാർ അപസ്മാര ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും തുടർന്ന് ബസിൽ കുഴഞ്ഞുവീഴുകയുമായിരുന്നു. തുടർന്ന് രോഗിക്ക് അടിയന്തര ചികിത്സയൊരുക്കാൻ ഒരു കിലോമീറ്റർ പിന്നിലുള്ള കാഞ്ഞിരപ്പള്ളി മേരിക്വീൻസ് മിഷൻ ആശുപത്രിയിലെത്തിക്കാൻ കെഎസ്ആർടിസി ജീവനക്കാരായ കണ്ടക്ടർ ടി.കെ. ജയേഷും ഡ്രൈവർ ഷെബീർ അലിയും തീരുമാനിക്കുകയായിരുന്നു. കാഞ്ഞിരപ്പളളി മേരിക്വീൻസ് മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിക്ക് അടിയന്തര ചികിത്സ ന്യൂറോളജി വിഭാഗത്തിന് കീഴിൽ ലഭ്യമാക്കിയതായും സജിത്ത് കുമാർ…
Read Moreപരസ്യം മുടങ്ങിയതോടെ മാസം 13 കോടിയോളം നഷ്ടം; കെഎസ്ആർടിസിയിൽ പരസ്യം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം പാടില്ലെന്ന ഹൈക്കോടതി വിധിക്കെതിരെ കെഎസ്ആര്‍ടിസി സുപ്രീംകോടതിയില്‍. ഉത്തരവ് മൂലം വന്‍ വരുമാനനഷ്ടമാണെന്നു സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ പറയുന്നു. സുരക്ഷാമാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കാട്ടിയാണ് കെഎസ്ആര്‍ടിസിയില്‍ പരസ്യം നല്‍കുന്നത് ഹൈക്കോടതി റദ്ദാക്കിയത്. പരസ്യം റദ്ദാക്കിയതോടെ പ്രതിമാസം 13 കോടിയോളം രൂപയാണ് കെഎസ്ആര്‍ടിസിക്ക് നഷ്ടമുണ്ടായതെന്ന് ഹൈക്കോടതി ഉത്തരവ് ചോദ്യം ചോയ്തുകൊണ്ടുള്ള ഹര്‍ജിയില്‍ പറയുന്നു. പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിക്ക് കോടതി ഉത്തരവ് വന്‍ തിരിച്ചടിയായി. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരസ്യം നല്‍കാറുള്ളതെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി. സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി ഉത്തരവ്. വ്യക്തമായ പഠനമില്ലാതെയാണ് ഉത്തരവുണ്ടായതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. വടക്കഞ്ചേരിയില്‍ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ ബസപകടത്തേതുടര്ന്ന് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി കെഎസ്ആര്‍ടിസിയിലെ പരസ്യം റദ്ദാക്കിയത്. ബസുകളിലെ പരസ്യം അപകടസാധ്യത കൂട്ടുമെന്ന നിരീഷണത്തെ തുടര്‍ന്നായിരുന്നു ഉത്തരവ്.
Read Moreഒന്നിച്ച് മരിക്കാനെത്തി ലോഡ്ജിൽ മുറിയെടുത്തു; യുവതിയുടെ നിലവിളികേട്ട് ജീവനക്കാർ ഓടിയെത്തിയപ്പോൾ യുവാവ് തൂങ്ങിയ നിലയിൽ; യുവതിയെ കസ്റ്റഡിയിലെടുത്ത് പോലീസ്
പത്തനംതിട്ട: അടൂരില്‍ യുവതിയുമൊന്നിച്ച് മുറിയെടുത്ത യുവാവ് ലോഡ്ജിന്റെ ജനാലക്കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍. കൊല്ലം കുന്നത്തൂര്‍ പുത്തനമ്പലം ശ്രീനിലയത്തില്‍ ശ്രീജിത്ത് (31) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിനിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇരുവരും ഒന്നിച്ച് മരിക്കാന്‍ തീരുമാനിച്ചാണ് ലോഡ്ജില്‍ മുറിയെടുത്തതെന്നാണ് യുവതിയുടെ മൊഴി. ആത്മഹത്യ ചെയ്യാനായി ചില ഗുളികകളും കഴിച്ചിരുന്നുവെന്ന് യുവതി പറയുന്നു. അടൂര്‍ കെഎസ്ആര്‍ടിസി ജംഗ്ഷനിലുള്ള ലോഡ്ജില്‍ തിങ്കളാഴ്ച രാത്രി 9.15 നാണ് സംഭവം. ഞായറാഴ്ച രാവിലെ 10നാണ് ഇരുവരും ഇവിടെ മുറിയെടുത്തത്. ഇന്നലെ രാത്രി 107-ാം നമ്പര്‍ മുറിയില്‍ നിന്ന് ബഹളം കേട്ടതിനെ തുടര്‍ന്ന് മാനേജര്‍ ചെന്ന് നോക്കിയപ്പോഴാണ് ശ്രീജിത്തിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. മാനേജര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ചെവിക്കുളളില്‍ നിന്ന് രക്തമൊഴുകുന്ന അവസ്ഥയില്‍ കണ്ട യുവതിയെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
Read Moreകാബൂളിലെ ഹോട്ടലില്‍ ആക്രമണം ! ചൈനീസ് വ്യവസായികളെ ബന്ദികളാക്കിയെന്ന് സൂചന; താലിബാന് പ്രത്യേക ദൗത്യസംഘം രംഗത്ത്…
അഫ്ഗാനിസ്ഥാനിലെ ഹോട്ടലില്‍ സായുധസംഘം നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് ചൈനീസ് സന്ദര്‍ശകരെ ബന്ദിയാക്കിയതായി റിപ്പോര്‍ട്ട്. കാബൂളിലെ ഷഹര്‍ ഇ നൗ നഗരത്തിലെ കാബൂള്‍ ലോങ്ഗന്‍ ഹോട്ടലിലാണ് സംഭവം. ഹോട്ടലിനടുത്ത് രണ്ട് തവണ ശക്തമായ സ്ഫോടനമുണ്ടാവുകയും വെടിയൊച്ച കേള്‍ക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അഫ്ഗാനിസ്ഥാനിലെത്തുന്ന ചൈനീസ് വ്യവസായികള്‍ സ്ഥിരമായി താമസിക്കാറുള്ള സ്ഥലമാണ് കാബൂള്‍ ലോങ്ഗന്‍ ഹോട്ടല്‍. ഇവിടേക്ക് സായുധരായ സംഘം കടന്നുകയറിയിട്ടുണ്ടെന്ന് പാകിസ്താനില്‍ നിന്നുള്ള താലിബാന് വൃത്തങ്ങളെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ടില്‍ പറയുന്നു. താലിബാന് പ്രത്യേക ദൗത്യ സംഘം സ്ഥലത്തെത്തിയതായും സ്ഥിരീകരണമുണ്ട്. അതേസമയം ഹോട്ടലില്‍ എത്രപേര്‍ ബന്ദികളായുണ്ടെന്നും അക്കൂട്ടത്തില്‍ വിദേശികള്‍ ഉണ്ടോ എന്നുമുള്ള കാര്യം വ്യക്തമല്ല. ആര്‍ക്കെങ്കിലും അപായം സംഭവിച്ചോ എന്ന കാര്യത്തിലും വ്യക്തതയില്ല. രാജ്യത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നാണ് താലിബാന് അവകാശപ്പെടുന്നത്. താലിബാന് അധികാരത്തില്‍ വന്നതിനുശേഷം ഇത്തരം ആക്രമണങ്ങളോ സ്ഫോടനങ്ങളോ അഫ്ഗാനിസ്ഥാനില്‍ നടന്നിട്ടില്ല. അഫ്ഗാനിസ്ഥാനുമായി 76 കിമീ അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ്…
Read Moreഭാഗ്യം തേടുന്ന മലയാളി..! ലോട്ടറി ഏജൻസികളുടെ എണ്ണത്തിൽ വൻ വർധന; സാമ്പത്തിക വർഷം ജില്ലാ ലോട്ടറി ഓഫീസിന്റെ ലക്ഷ്യം 725 കോടി രൂപ
കോട്ടയം: വരുമാനം കുറഞ്ഞതോടെ മറ്റ് മേഖലകളിൽ വ്യാപാരം നടത്തിയവർ ലോട്ടറിക്കച്ചവടത്തിലേക്കു തിരിയുന്നു. പൂട്ടിയ ഹോട്ടലുകളും തുണിക്കടകളുമൊക്കെയാണ് ലോട്ടറിക്കടകളായി പുനർജനിച്ചത്. കോവിഡ് പ്രതിസന്ധിയിൽ ജില്ലയിൽ പ്രവർത്തനം അവസാനിപ്പിച്ച മിക്ക കടമുറികളിലും ഇപ്പോൾ ഭാഗ്യപരീക്ഷണ വേദിയായിമാറി. മറ്റുമേഖലകളെ അപേക്ഷിച്ച് ചെറിയ ചെലവിൽ മികച്ച വരുമാനം ലഭിക്കുമെന്നതിനാലാണു ജില്ലയിൽ ലോട്ടറി ഏജൻസികളുടെയും കച്ചവടക്കാരുടെയും എണ്ണവും വർധിക്കാൻ ഇടയാക്കുന്നത്. ഭാവിയെക്കുറിച്ചു പ്രതീക്ഷ നഷ്ടപ്പെട്ട മലയാളികൾ ഭാഗ്യാന്വേഷികളായി മാറിയ ഗുരുതര സാഹചര്യം ചിലർക്ക് വരുമാനമാർഗമായി മാറുകയാണ്. കോട്ടയം നഗരത്തിൽ മാത്രം രണ്ടു മാസത്തിനുള്ളിൽ പത്തിലേറെ പുതിയ ലോട്ടറിക്കടകളാണു തുടങ്ങിയത്. ഇവിയെല്ലാം മുന്‍പു ഹോട്ടലോ സ്റ്റേഷനറിക്കടകളോ ആയിരുന്നു. ജില്ലാ ലോട്ടറി ഓഫീസിന്റെ കണക്ക് പ്രകാരം 2020 ഏപ്രിൽ മുതൽ കഴിഞ്ഞദിവസം വരെ 580 പുതിയ ഏജൻസികൾ തുറന്നിട്ടുണ്ട്. ഇതുവഴി വരുമാനത്തിലും വർദ്ധനവ് ഉണ്ടായി. ഈ സാന്പത്തിക വർഷം 725 കോടി രൂപയാണ് ജില്ലാ ലോട്ടറി ഓഫീസിന്റെ…
Read Moreകോണ്‍ഗ്രസിന് ഇപ്പോള്‍ ഇന്ദ്രന്‍സിന്റെ വലിപ്പം ! ‘സാംസ്കാരിക’ മന്ത്രി വാസവന്റെ ആക്ഷേപ പരാമര്‍ശം വിവാദമാകുന്നു…
നടന് ഇന്ദ്രന്‍സിനെ പരിഹസിക്കുന്ന തരത്തില്‍ സാംസ്കാരിക മന്ത്രി വി.എന്‍ വാസവന് നിയമസഭയില്‍ നടത്തിയ പരാമര്‍ശം വിവാദമാകുന്നു. ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തിനില്‍ക്കുന്നുവെന്നായിരുന്നു മന്ത്രി പറഞ്ഞത്. 2022ലെ കേരള സഹകരണ സംഘം മൂന്നാം ഭേദഗതി ബില്‍ സഭയില്‍ അവതരിപ്പിക്കുന്നതിനിടെ ഹിമാചല്‍ പ്രദേശിലേയും ഗുജറാത്തിലേയും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭരണ പ്രതിപക്ഷ അംഗങ്ങള്‍ രാഷ്ട്രീയം ചര്‍ച്ചയാക്കിയതോടെയാണ് വാസവന് ഈ രീതിയില്‍ പരാമര്‍ശം നടത്തിയത്. ‘സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം ഭരണം കൈമാറി തന്നതാണ് കോണ്‍ഗ്രസിന്. ഇപ്പോള്‍ എവിടെയെത്തി?. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി പൊതുവിലെടുത്താല്‍ ഹിന്ദിസിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തിനില്‍ക്കുന്നു.’ വാസവന് പറഞ്ഞു.
Read Moreഒരു കാരണവുമില്ലാതെ മധ്യവയസ്കനെ ക്രൂരമായി മർദിച്ച് ഹെൽമറ്റ് ധരിച്ചയാൾ; പരാതിയിൽ സിസി ടിവി പരിശോധിച്ച പോലീസ് എത്തിനിന്നതാകട്ടെ മരുമോളുടെ അടുത്തും; കാരണം കേട്ട് ഞെട്ടി ഭർത്താവ്
ചാരുംമൂട്: ഭർതൃപിതാവിനെ തലക്കടിച്ചു വീഴ്ത്തി വധിക്കാൻ ശ്രമിച്ച കേസിൽ മരുമകളും കാമുകനും പിടിയിലായി. നൂറനാട് പുലിമേൽ തുണ്ടത്തിൽ വീട്ടിൽ രാജുവിനെ (56) വധിക്കാൻ ശ്രമിച്ച കേസിലാണ് മകൻ അഖിൽരാജിന്റെ ഭാര്യ ശ്രീലക്ഷ്മി (24) നൂറനാട് പുതുപ്പള്ളിക്കുന്നം പാറപ്പുറത്ത് വടക്കേതിൽ ബിപിൻ (29) എന്നിവരെ നൂറനാട് സി ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കേസിനാസ്പദമായ സംഭവം നടന്നത് നവംബർ 29-നു രാത്രി 11.30 നാണ്. സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ- അന്നേ ദിവസം രാജു കുഞ്ഞിനെ ശ്രദ്ധിക്കാത്തതിന്റെ പേരിൽ മരുമകളെ വഴക്കു പറഞ്ഞിരുന്നു, ഇത് ശ്രീലക്ഷ്മിയെ വല്ലാതെ പ്രകോപിച്ചു. സംഭവം കാമുകനായ ബിപിനെ അറിയിച്ചു. ബിപിൻ രാത്രിയോട് ബൈക്കിൽ മാരകായുധങ്ങളുമായി വീടിനു സമീപത്തായി രാജുവിന്റെ വരവു കാത്തുനിന്നു. രാത്രി11-ന് പടനിലം ജംഗ്ഷനിൽ പോയി മടങ്ങി വന്ന രാജുവിനെ തടഞ്ഞു നിർത്തി ഇയാൾ ആക്രമിക്കുകയായിരുന്നു. ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ…
Read Moreവിവാഹ തട്ടിപ്പുവീരൻ “മണവാളൻ സജി’യെ ഇത്തവണ കെട്ടിയത് പോലീസ്; ഇരയാക്കിയിരു ന്നത് വിവാഹപംക്തിയിലെ യുവതിക ളെ; മണവാളനെ കുടുക്കിയത് ഫോട്ടോയ്ക്ക് പിന്നിലെ ഹോട്ടൽ…
മാവേലിക്കര: വിവാഹ വാഗ്ദാനം നൽകി പണം അപഹരിച്ച പരാതിയിൽ ഒരാൾ അറസ്റ്റിൽ. പത്തനംതിട്ട പെരുമ്പട്ടി തേനയംപ്ലാക്കൽ സജികുമാർ (മണവാളൻ സജി-47) ആണ് അറസ്റ്റിലായത്. ഓൺലൈൻ വിവാഹപംക്തിയിലെ പരസ്യം കണ്ട് ആളുകളെ വിളിച്ചു ബന്ധം സ്ഥാപിച്ച ശേഷം പണം തട്ടിപ്പ് നടത്തുന്ന ഇയാളെ ഇന്നലെ നാട്ടകത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇയാളിൽനിന്നു ലഭിച്ച 2 തിരച്ചറിയൽ രേഖകളൊന്നിൽ എറണാകുളം കോതമംഗലം രാമനെല്ലൂർ കാഞ്ഞിക്കൽ വീട് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാവേലിക്കര സ്വദേശിനിയെ വിവാഹപ്പരസ്യത്തിലൂടെ പരിചയപ്പെട്ട ഇയാൾ തന്റെ ആഡംബര കാർ അപകടത്തിൽപ്പെട്ടെന്നും തകരാർ പരിഹരിക്കാൻ രണ്ടര ലക്ഷം രൂപ നൽകണമെന്നു ആവശ്യപ്പെട്ടു. കോടിക്കണക്കിനു രൂപയുടെ ആസ്തിയും സ്വർണവും ഉണ്ടെന്നു വിശ്വസിപ്പിച്ച ഇയാൾക്ക് മാവേലിക്കര സ്വദേശിനി പണം അയച്ചു നൽകി. പണം ലഭിച്ചതിനു ശേഷം വിളിക്കുന്നതും സന്ദേശം അയക്കുന്നതും നിർത്തി. പ്രതിക്കെതിരേ യുവതി പൊലീസിൽ പരാതി നൽകി. പ്രതിയെ മാവേലിക്കര സ്വദേശിനി നേരിട്ടു കണ്ടിട്ടില്ലായിരുന്നു…
Read More