കീവ്: മരണശേഷം ചാർട്ടർ വിമാനം അയച്ചിട്ട് കാര്യമില്ലെന്ന് യുക്രെയ്നിൽ വെടിയേറ്റ ഇന്ത്യൻ വിദ്യാർഥി ഹര്‍ജോത് സിംഗ്. ദൈവം തനിക്ക് ഒരു രണ്ടാം ജീവിതം തന്നു, തനിക്കത് ജീവിക്കണം. തന്നെ ഇവിടെ നിന്ന് ഒഴിപ്പിക്കണമെന്നും ഹർജോത് പറഞ്ഞു. വീൽചെയർ പോലുള്ള സൗകര്യങ്ങൾ നൽകാനും ഡോക്യുമെന്റേഷനുമായി തന്നെ സഹായിക്കാനും എംബസിയോട് അഭ്യർത്ഥിക്കുന്നുവെന്നും ഹർജോത് സിംഗ് കൂട്ടിച്ചേർത്തു. യുക്രെയ്നിലെ കീവിൽനിന്നും അതിര്‍ത്തിയിലേക്ക് പോകുന്നതിനിടെയാണ് ഡല്‍ഹിയിലെ ഛത്തര്‍പുര്‍ സ്വദേശിയായ ഹര്‍ജോത് സിംഗിന് വെടിയേറ്റത്. ഹര്‍ജോതിന്റെ തോളിനാണ് വെടിയേറ്റത്. വെടിയുണ്ട നീക്കം ചെയ്തു. കീവിലെ സിറ്റി ഹോസ്പിറ്റലിലാണ് ഹര്‍ജോത് ചികിത്സയിലുള്ളത്. തനിക്കു മര്‍ദനമേറ്റെന്നും കാലിനു പൊട്ടലുണ്ടെന്നും ഹര്‍ജോത് പറയുന്നു. ലിവിവിലേക്കു പോകാൻ താൻ ഉദ്യോഗസ്ഥരെ വിളിച്ചിരുന്നു. എന്നാൽ, ആരും തനിക്കു സൗകര്യം ചെയ്ത് തന്നില്ലെന്നും ഹർജോത് കുറ്റപ്പെടുത്തി. കീവിൽ നിന്നും ഏതു വിധേനയും ലിവിവിൽ എത്താൻ കാറിൽ പോകുന്നതിനിടെയാണ് ഹർജോതിനും സുഹൃത്തുക്കൾക്കും നേരെ വെടിവയ്പ്പുണ്ടായത്.
Read MoreCategory: Top News
കോട്ടയത്ത് ഗര്‍ഭിണിയായ വിദ്യാര്‍ഥിനിയുടെ വയറിനു ചവിട്ടി പരിക്കേല്‍പ്പിച്ചു ! പെണ്‍കുട്ടി ആശുപത്രിയില്‍; നാലു യുവാക്കള്‍ പിടിയില്‍…
ഗര്‍ഭിണിയായ വിദ്യാര്‍ഥിനിയ്ക്കു നേരെ പാലായില്‍ ആക്രമണം. പെണ്‍കുട്ടിയെ ചവിട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റിലായി. പാലാ ഞൊണ്ടിമാക്കല്‍ കവലയില്‍ ഇന്നലെ വൈകുന്നേരം ആറുമണിക്കാണ് സംഭവം. യുവാക്കളായ നാലു പേര് ഗര്‍ഭിണിയെ ചവിട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു എന്ന് പാലാ പോലീസിന് ലഭിച്ച പരാതിയില്‍ പറയുന്നു. പാലാ സ്വദേശികളായ ജിന്‍സി ഭര്‍ത്താവ് അഖില്‍ എന്നിവരാണ് ആക്രമണത്തിന് ഇരയായത്. ഇരുവരും നല്കിയ പരാതിയിലാണ് പാലാ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. വര്‍ക്ക്ഷോപ്പ് ഉടമകളായ പൂവരണി പാറപ്പള്ളി കറുത്തേടത്ത് ശങ്കര്‍ കെ എസ് (39), അമ്പാറ നിരപ്പേല്‍ പ്ലാത്തോട്ടത്തില്‍ ജോണ്സണ് (38), വര്‍ക്ക്ഷോപ്പിലെ തൊഴിലാളികളായ നരിയങ്ങാനം ചെമ്പന്‍പുരയിടത്തില്‍ ആനന്ദ് (23), മേവട വെളിയത്ത് സുരേഷ്(55) എന്നിവരെയാണ് പാല എസ്എച്ച് ഒ കെ .പി തോംസണ്‍ അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിനു ശേഷമായിരുന്നു അറസ്റ്റ്. സിസിടിവി അടക്കമുള്ള നിര്‍ണായക തെളിവുകളും പോലീസ് പരിശോധിച്ചതായി വിവരമുണ്ട്. വയറിന് ചവിട്ടേറ്റ…
Read Moreയാതൊരു പരാതിയുമില്ല ! ലൈംഗികാതിക്രമം നടത്തിയ ടാറ്റു ആര്‍ട്ടിസ്റ്റിനെതിരേ പരാതിയില്ലെന്ന് യുവതി…
കൊച്ചിയിലെ പ്രശസ്ത ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ യുവതി കഴിഞ്ഞ ദിവസം ലൈംഗികാരോപണം ഉന്നയിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇതിനു പിന്നാലെ നിരവധി യുവതികള്‍ യുവതികള്‍ കൂടി സമാനമായ അനുഭവം പങ്കുവെച്ച് രംഗത്തു വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ തനിക്ക് ഇക്കാര്യത്തില്‍ പരാതിയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് യുവതി. വ്യാഴാഴ്ച പൊലീസിനു മുമ്പാകെ നേരിട്ടെത്തിയാണ് യുവതി പരാതി ഇല്ലെന്ന് അറിയിച്ചത്. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമത്തിലൂടെയായിരുന്നു യുവതി താന്‍ നേരിട്ട അതിക്രമം വെളിപ്പെടുത്തിയത്. അതിക്രമം തുറന്നു പറഞ്ഞതിനു പിന്നാലെ നിരവധി പേര് തന്നെ വിവരങ്ങളറിയാന്‍ വിളിക്കുന്നുണ്ടെന്നും എന്നാല്‍ ഈ വിഷയത്തില്‍ തനിക്ക് യാതൊരു പരാതിയുമില്ലെന്നും യുവതി മാതാപിതാക്കളോടൊപ്പമെത്തി പോലീസിനെ അറിയിച്ചു. സ്വകാര്യ ഭാഗങ്ങളില്‍ കടന്നുപിടിച്ചെന്ന് വെളിപ്പെടുത്തിയ യുവതി രണ്ട് വര്‍ഷം മുമ്പ് ഇവിടെ ടാറ്റൂ ചെയ്തപ്പോള്‍ നേരിട്ട ദുരനുഭവവും കുറിപ്പായി പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെ ഇന്‍സ്റ്റഗ്രാമിലൂടെ നിരവധി യുവതികള്‍ സമാന സാഹചര്യത്തില്‍ ലൈംഗിക അതിക്രമത്തിന് ഇരയായ…
Read Moreവീട്ടിലേക്ക് വീഡിയോകോൾ വിളിച്ച് മണിക്കൂറുകൾക്ക് ഉള്ളിൽ ആത്മഹത്യ ചെയ്യാൻ എന്തുകാരണമാണ് ഉണ്ടായത്; വ്ളോഗർ റിഫ മെഹ്നുവിന്റെ ആത്മഹത്യയിൽ പരാതി നല്‍കാനൊരുങ്ങി കുടുംബം
സ്വന്തം ലേഖകന്‍ കോഴിക്കോട്: വ്ളോഗറും ആല്‍ബം താരവുമായ പാവണ്ടൂര്‍ മന്ദലത്തില്‍ അമ്പലപ്പറമ്പില്‍ റിഫ മെഹ്നുവിന്റെ (21) ദുരൂഹമരണത്തില്‍ പോലീസില്‍ പരാതി നല്‍കാനൊരുങ്ങി ബന്ധുക്കള്‍. ഭര്‍ത്താവ് മെഹ്നാസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചനകള്‍. മരണദിവസം പുറത്തു ഭക്ഷണം കഴിക്കാന്‍ പോയ സമയത്ത് മെഹ്നാസിനെ റിഫ വിളിച്ചിരുന്നു. ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ നേരം വൈകുന്നതിനെ ചൊല്ലിയും വാക്കുതര്‍ക്കമുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. വ്ളോഗര്‍ ജോലിയും അതുവഴിയുള്ള പ്രശസ്തിയും ഭര്‍ത്താവിനെ ചൊടിപ്പിച്ചിരുന്നതായും ഇത് മാനസിക വിഷമത്തിനിടയാക്കിയതായും വിവരമുണ്ട്. ഇക്കാര്യങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് ബാലുശേരി പോലീസില്‍ പരാതി നല്‍കാനാണ് ബന്ധുക്കളുടെ തീരുമാനം. ദുബായ് ജാഫിലിയയിലെ ഫ്ളാറ്റിലാണ് റിഫയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഇന്നലെ രാവിലെ വീട്ടിലെത്തിച്ച് കബറടക്കി. ആത്മഹത്യയാണെന്ന വിവരമാണു ദുബായിലെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ലഭിച്ചതെന്നു ബന്ധുക്കള്‍ പറഞ്ഞു. അതേസമയം, ആത്മഹത്യ ചെയ്യത്തക്ക കാരണങ്ങളൊന്നും റിഫയ്ക്ക് ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു. മരിക്കുന്നതിനു മുന്‍പ്…
Read Moreമരുഭൂമിയായി ഭാരതപ്പുഴ..! തലയ്ക്ക് മുകളിൽ കുംഭസൂര്യൻ കത്തിയെരിയുന്നു; പുഴയാണെന്ന് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത തരത്തിൽ ഭാരതപ്പുഴ; മഴയ്ക്കായി നെല്ലറയിലെ ജനങ്ങൾ…
ഷൊർണൂർ: കുംഭസൂര്യൻ കനലെരിയുന്നു,വേനലിന്റെ വറുതിയിൽ ഭാരതപ്പുഴ മരുഭൂമിക്ക് തുല്യം. കുംഭത്തിൽ വേനൽമഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നെല്ലറ. മഴ ലഭിച്ചാൽ നിളയിലും നീരുറവകൾ അവശേഷിക്കും. അല്ലാത്തപക്ഷം വലിയ വരൾച്ചയായിരിക്കും പരിണിത ഫലം. കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും നെല്ല് എന്ന പഴമൊഴിയോടൊപ്പം നിളാനദിയടക്കമുള്ള ജലാശയങ്ങൾക്കും ഇത് ഗുണകാരമാകുന്നതാണ്. നേർത്ത നീർച്ചാലുപോലെയെങ്കിലും വെള്ളം തളം കെട്ടി കിടക്കുന്ന ഭാഗങ്ങൾ പുഴയിൽ ഇപ്പോൾ തന്നെ അപൂർവമാണ്. മീറ്റ്ന തടയണ പ്രദേശത്തും, ലക്കടി തടയണയുടെ ഭാഗത്തും, ഷൊർണൂരിലും മാത്രമാണ് അൽപമെങ്കിലും വെള്ളമുള്ളത്. ഭാരതപ്പുഴയിൽ വാട്ടർ അഥോറിറ്റിയുടെ പന്പിംഗ് നടക്കുന്ന ഭാഗങ്ങളിലും നാമമാത്രമായാണ് വെള്ളത്തിന്റെ സാന്നിധ്യമുള്ളത്. ഇതുകൊണ്ടുതന്നെ ഒന്നിടവിട്ട ദിവസങ്ങളിലാണ് ജല അഥോറിറ്റി കുടിവെള്ള വിതരണം നടത്തുന്നത്. ഭാരതപ്പുഴയ്ക്കു കുറുകെ നിർമിച്ചിട്ടുള്ള മീറ്റ്ന, ലക്കിടി, ഷൊർണൂർ മേഖലകളിലുള്ള തടയണകളിൽ സമൃദ്ധമായി ജലസന്പത്തുണ്ട്. ഭാരതപ്പുഴയുടെ ഭൂരിഭാഗം പ്രദേശങ്ങളും ഉൗഷര ഭൂമിയായി മാറിക്കഴിഞ്ഞു. പുഴയാണെന്ന് സങ്കൽപ്പിക്കാൻ പോലും…
Read Moreസംപോറിഷ്യ തകര്‍ന്നാല്‍ സംഭവിക്കുക ചെര്‍ണോബിലിന്റെ പത്തിരട്ടി വ്യാപ്തിയുള്ള ആണവദുരന്തം ! പിന്നെ യൂറോപ്പ് ചരിത്രത്തിലൊടുങ്ങും…
യുക്രൈനിലെ സംപോറിഷ്യ ആണവ നിലയത്തിന് നേര്‍ക്കുള്ള റഷ്യന്‍ ആക്രമണം തുടരുമ്പോള്‍ ലോകം അതീവ ആശങ്കയിലാണ്. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ സംപോറിഷ്യയ്ക്കു നേരെ റഷ്യന്‍ സൈന്യത്തിന്റെ വെടിവെപ്പ് തുടരുന്നതിനാല്‍ അഗ്നിശമന സേനയ്ക്ക് ഇവിടെ പടര്‍ന്ന തീ അണയ്ക്കാന്‍ സാധിച്ചിട്ടില്ല. ചെര്‍ണോബിലിനേക്കാള്‍ പത്തിരട്ടി വലിയ ഭീഷണിയാണെന്നും റഷ്യ എത്രയും പെട്ടെന്ന് ആക്രമണം അവസാനിപ്പിക്കണമെന്നും യുക്രെയ്ന് ആവശ്യപ്പെട്ടു. ആണവനിലത്തിലെ തീപിടിത്തത്തെക്കുറിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന് യുക്രെയ്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കിയുമായി സംസാരിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. യുക്രെയിന്റെ ആവശ്യത്തിനുള്ള 25 ശതമാനം വൈദ്യുതിയും ഉല്പാദിപ്പിക്കുന്നത് ഈ ആണവ നിലയത്തില്‍ നിന്നാണ്. ഇതാണ് ആശങ്കയാകുന്നത്. മറ്റൊരു ആണവ ദുരന്തത്തിനുള്ള സാധ്യതയാണ് ലോകം മുന്നില്‍ കാണുന്നത്. കീവിലേക്ക് കടന്നു കയറാനുള്ള റഷ്യന്‍ ശ്രമം എങ്ങുമെത്തുന്നില്ല. ഇതാണ് ആണവ കേന്ദ്രത്തെ ആക്രമിക്കാനുള്ള കാരണം. റഷ്യന്‍ സേന എല്ലാ ഭാഗത്ത് നിന്നും വെടിയുതിര്‍ക്കുകയാണെന്ന് യുക്രൈന്…
Read Moreകളിക്കുന്നതിനിടെ ഒന്നരവയസുകാരൻ കിണറ്റിൽ വീണു; ഭയന്നു നിൽക്കാതെ പിറകെ ചാടി കുട്ടിയെ രക്ഷിച്ച് വിദ്യാർഥിനി; നാട്ടിലെ താരമായി ഐഫ
തൃത്താല: കളിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ ഒന്നരവയസുകാരനെ അതിസാഹസികമായി രക്ഷപ്പെടുത്തി വിദ്യാർഥിനി. നാഗലശേരി വാവന്നൂർ ചാലിപ്പുറം മണിയാറത്ത് വീട്ടിൽ ലത്തീഫിന്റെയും ഐഷ ശാഹിനയുടെയും മകൻ മുഹമ്മദ് ഹിസാം തഹാൻ കളിക്കുന്പോഴാണ് അബദ്ധത്തിൽ കിണറ്റിൽ വീണത്. ഐഷയുടെ സഹോദരി ഐഫ ഇതുകണ്ട് പിറകെ കിണറ്റിലേക്കെടുത്തു ചാടി കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു. കുഞ്ഞിനെ വെള്ളത്തിൽനിന്നു പൊക്കിയെടുത്തു ശരീരത്തോടു ചേർത്തുവച്ച് നീന്തിയും തുഴഞ്ഞും നിൽക്കുകയായിരുന്നു ഐഫ. നിലവിളി കേട്ട് അയൽവാസികളായ അമിദും അബ്റാറും പിന്നാലെ കിണറ്റിലേക്കു ചാടി. കുഞ്ഞിനെ ഇവർ ഉയർത്തിനിർത്തി. ഇതിനിടെ പോലീസും അഗ്നിശമനസേനയും കുതിച്ചെത്തി. വല കൊണ്ടുള്ള കുട്ട താഴേക്കിറക്കി കുട്ടിയെ കരയ്ക്കെത്തിച്ചു . ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഐഫയെ കൈയടിച്ച് അഭിനന്ദിക്കുകയാണ് നാട്.
Read Moreറഷ്യ വെടിനിര്‍ത്തലിന് തയ്യാറാകണമെന്ന് സിപിഎം ! നാറ്റോയില്‍ അംഗമാകരുതെന്ന് യുക്രൈന് താക്കീതു നല്കി യെച്ചൂരി…
റഷ്യ വെടിനിര്‍ത്തലിന് തയ്യാറാകണമെന്ന് സിപിഎം ! നാറ്റോയില്‍ അംഗമാകരുതെന്ന് യുക്രൈന് താക്കീതു നല്കി യെച്ചൂരി… യുക്രൈനെതിരായ യുദ്ധത്തില്‍ റഷ്യ വെടിനിര്‍ത്തലിന് തയ്യാറാകണമെന്ന് സിപിഎം. ലോകത്ത് സമാധാനം പുലരണമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കണം. യുക്രൈന് നാറ്റോയില്‍ അംഗമാകരുത്. അമേരിക്കയുടെ ലക്ഷ്യം നാറ്റോയുടെ വ്യാപനമാണെന്നും യെച്ചൂരി വ്യക്തമാക്കി. ആഗോള ആധിപത്യം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക പ്രവര്‍ത്തിക്കുന്നത്. യുക്രൈനില്‍ നിന്നുള്ള രക്ഷാ ദൗത്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടില്ലെന്നും യെച്ചൂരി പറഞ്ഞു.
Read Moreആഡംബര ജീവിതത്തിന് പണം കണ്ടെത്താൻ നേർച്ചപ്പെട്ടികളും യാത്രചെയ്യാൻ വാഹനവും മോഷ്ടിക്കും; പൊൻപള്ളി മോഷണക്കേസിൽ പിടിയിലായവരിൽ നിന്ന് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
കോട്ടയം: പള്ളിയിൽ മോഷണം നടത്തുന്നതിനിടയിൽ രണ്ടംഗ സംഘം പിടിയിലായതോടെ തെളിയുന്നതു നിരവധി മോഷണക്കേസുകൾ. അയർക്കുന്നം അമയന്നൂർ വരകുമല കോളനി തേവർ വടക്കേതിൽ ശരത്ത് (23), തിരുവഞ്ചൂർ നരിമറ്റം സരസ്വതി വിലാസത്തിൽ അശ്വിൻ (19) എന്നിവരെയാണ് ഇന്നലെ പുലർച്ചെ പൊൻപള്ളി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നേർച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം നടത്തുന്നതിനിടെ നാട്ടുകാർ പിടികൂടി ഈസ്റ്റ് പോലീസിനു കൈമാറിയത്. നാളുകൾക്കു മുന്‍പ് കോട്ടയം ഇറഞ്ഞാൽ ക്ഷേത്രത്തിൽ നേർച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം നടത്തിയതും പാന്പാടിയിൽനിന്നു മൂന്നു ബൈക്കുകൾ മോഷ്്ടിച്ചതും തങ്ങളാണെന്ന് ഇവർ പോലീസിനോടു സമ്മതിച്ചിട്ടുണ്ട്. ഈ രണ്ടു കേസുകളിലും പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇവരെക്കുറിച്ചും സമീപകാലത്ത് നടന്ന പല മോഷണങ്ങളെക്കുറിച്ചും പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. മോഷണത്തിലുടെ ലഭിക്കുന്ന പണം ഇവർ ആഡംബര ജീവിതം നയിക്കുന്നതിനാണ് ഉപയോഗിച്ചിരുന്നത്. നേർച്ചപ്പെട്ടിയിൽനിന്നും ലഭിച്ചിരുന്ന ചില്ലറ നാണയങ്ങൾ വിവിധ കടകളിൽ നല്കി നോട്ടുകളാക്കി…
Read Moreസ്ത്രീകളെ കൂട്ടിക്കൊണ്ട് റൂമിനകത്തേക്ക് പോയി ഡോര്‍ ലോക്ക് ചെയ്യും ! സ്വകാര്യഭാഗങ്ങളില്‍ ടാറ്റു ചെയ്യുന്നത് 2-3 മണിക്കൂര്‍ സമയമെടുത്ത്;ടാറ്റു ആര്‍ട്ടിസ്റ്റിന്റെ സുഹൃത്ത് പറയുന്നതിങ്ങനെ…
ലൈംഗികാരോപണം നേരിടുന്ന കൊച്ചിയിലെ ടാറ്റു ആര്സ്റ്റിറ്റ് സുജീഷ് പല സ്ത്രീകളോടും മോശമായി പെരുമാറിയതിന് താന്‍ ദൃക് സാക്ഷിയെന്ന് മുന്‍ സഹപ്രവര്ത്തകന്. ടാറ്റു സ്റ്റുഡിയോയില്‍ വരുന്ന പലര്‍ക്കും ഇക്കാര്യത്തിന് താന്‍ മുന്നറിയിപ്പ് നല്കിയിട്ടുള്ളതായും ഇയാള്‍ പറയുന്നു. സുജീഷിന്റെ കൂടെ ഏകദേശം ഒന്നര വര്‍ഷം മാത്രമേ നിന്നിട്ടുള്ളൂ എന്നും ഇദ്ദേഹം പറയുന്നു. നിരവധി ടാറ്റു ആര്‍ട്ടിസ്റ്റുകളെ തനിക്ക് പരിചയമുണ്ടെങ്കിലും സുജീഷ് അവിടെ ആര്‍ട്ടിനെ പ്രസന്റ് ചെയ്യുന്നത് മറ്റൊരു രീതിയിലാണ് താന്‍ കണ്ടതെന്നും അത് തനിക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ അല്ലായിരുന്നുവെന്നും ഇയാള്‍ പറയുന്നു. സുജീഷിന്റെ രീതികളെക്കുറിച്ച് ഇയാള്‍ പറയുന്നതിങ്ങനെ…ഒരു കസ്റ്റമര്‍ വന്നാല്‍, അതിപ്പോള്‍ ഒരു കപ്പിള്‍ ആണെങ്കില്‍ കൂടി, ടാറ്റൂ ചെയ്യേണ്ടത് സ്ത്രീകള്‍ക്കാണെങ്കില്‍ അവരെ മാത്രം അകത്തേക്ക് കൂട്ടികൊണ്ട് പോകും. കൂടെ വന്ന ആളെ പുറത്തിരുത്തി, കാബിന്റെ ഡോര്‍ ലോക്ക് ചെയ്യും. ചെയ്യേണ്ട മിനിമല്‍ ടാറ്റൂ ആണെങ്കിലും 2-3…
Read More