കരിമണ്ണൂർ: ഫേസ് ബുക്ക് പോസ്റ്റിനു കമന്റിട്ടതിന്റെ പേരിൽ ഹോട്ടൽ തൊഴിലാളിയുടെ കൈയും കാലും സിപിഎം പ്രവർത്തകർ തല്ലിയൊടിച്ച സംഭവത്തിൽ പോലീസ് കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടങ്ങി. കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെയാണ് പോലീസ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.കരിമണ്ണൂർ കന്പിപാലം വെച്ചൂർ ജോസഫ്(51)നെയാണ് കന്പിവടിയുൾപ്പെടെയുള്ള മാരകായുധങ്ങളുമായി സംഘംചേർന്ന് ക്രൂരമായി മർദിച്ച് കാലും കൈയും തല്ലിയൊടിച്ചത്. ഡിവൈഎഫ്ഐ കരിമണ്ണൂർ ബ്ലോക്ക് പ്രസിഡന്റ് കൊടുവേലി പുളിയംപള്ളിൽ സോണി സോമി (26), ഉടുന്പന്നൂർ മേഖലാ ട്രഷറർ പുത്തൻപുരയ്ക്കൽ അനന്ദു സന്തോഷ് (26) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരാണ് ബൈക്കിലെത്തി ജോസഫിനെ കന്പിവടിക്ക് ക്രൂരമായി ആക്രമിച്ചതെന്ന് കരിമണ്ണൂർ എസ്എച്ച്ഒ സുമേഷ് സുധാകരൻ പറഞ്ഞു. ഇവരും സിപിഎം ഏരിയ സെക്രട്ടറി പി.പി. സുമേഷടക്കം നാലു പേർക്കെതിരെയും കണ്ടാലറിയാവുന്ന 25 പേർക്കെതിരെയുമാണ് കേസ്. പി.പി.സുമേഷ് കേസിൽ മൂന്നാം പ്രതിയാണ്. തികച്ചും ആസൂത്രിതമായാണ് പ്രതികൾ ജോസഫിനെ ആക്രമിച്ചത്.…
Read MoreCategory: Top News
ചൈന സന്തോഷത്താല്‍ മതിമറന്ന് യുദ്ധം കണ്ട് രസിക്കുന്നുവെന്ന് ട്രംപ് ! അടുത്ത ലക്ഷ്യം തായ്വാന് ?
യുക്രൈനിലെ സംഭവവികാസങ്ങള്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് ആവേശത്തോടെ വീക്ഷിക്കുന്നുണ്ടാവുമെന്ന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്ക ചെയ്ത മണ്ടത്തരം ചൈന നിരീക്ഷിക്കുകയാണെന്നും തീര്‍ച്ചയായും അവര്‍ തായ്വാന് ആക്രമിക്കാന്‍ പോകുകയാണെന്നും ഫോക്സ് ബിസിനസിന് പ്രത്യേകമായി നല്കിയ അഭിമുഖത്തില്‍ ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ‘പ്രസിഡണ്ട് ഷി ബുദ്ധിയുള്ള ആളാണ്. അഫ്ഗാനിസ്താനില്‍ എന്താണ് സംഭവിച്ചതെന്ന് അദ്ദേഹം ശ്രദ്ധിക്കുന്നു. അമേരിക്കന്‍ പൗരന്മാരെ അവിടെ ഉപേക്ഷിച്ചു നമ്മള് അഫ്ഗാനിസ്താനില്‍ നിന്ന് പിന്‍വാങ്ങിയത് അദ്ദേഹം കണ്ടു… ഇപ്പോഴും പ്രശ്നത്തില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുന്നു. അദ്ദേഹം അത് കാണുന്നുണ്ട്. ഇതാണ് ഷീയ്ക്ക് ആഗ്രഹിക്കുന്നത് ചെയ്യാനുള്ള അവസരം’. ബൈഡനെ ഉന്നംവെച്ച് ട്രംപ് പറഞ്ഞു. യുക്രൈനില്‍ നിരവധി ആളുകള്‍ മരിക്കുന്നുവെന്നും ഇത് സംഭവിക്കാന്‍ നമ്മള് അനുവദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഇപ്പോഴും പ്രസിഡന്റായിരുന്നെങ്കില്‍ ഇത് ഒരിക്കലും സംഭവിക്കില്ലായിരുന്നു. താനുണ്ടായിരുന്നുവെങ്കില്‍ പുതിന് ഒരിക്കലും ഇത് ചെയ്യുമായിരുന്നില്ലെന്നും ട്രംപ്…
Read Moreഎല്ലാ ജീവിതസൗകര്യമുണ്ടായിട്ടും സൗമ്യയുടെ സംശയം ഷീജുവിന്റെ ജീവനൊടുത്തു; ഭാര്യ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ഷിജുവിന്റെ ജീവിതം ഒരു സിനിമാക്കഥ പോലെ…
പാലോട്: ഭാര്യ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ പാലോട് സ്വദേശി ഷിജുവിന്റെ ജീവിതം ഒരു സിനിമാക്കഥ പോലെ സംഭവബഹുലം. എട്ടു വർഷം മുമ്പ് അൻപതു ലക്ഷം രൂപ നറുക്കെടുപ്പിലൂടെ ലഭിച്ച ഷിജു ആ പണംകൊണ്ട് സ്ഥലം വാങ്ങി അവിടെ തന്റെ സ്വപ്ന ഭവനം പണിതിരുന്നു. എന്നാൽ, അവിടെ സമാധാനത്തോടെ ജീവിക്കാമെന്നുള്ള ആഗ്രഹത്തിന് ഭാര്യയുടെ സംശയ രോഗം വിലങ്ങു തടിയായി. ഒടുവിൽ ഭാര്യയയുടെ കൈകൊണ്ടു തന്നെ ഷിജു വിന്റെ അന്ത്യവും സംഭവിച്ചു. മസ്കറ്റിലെ സൂപ്പർ മാർക്കറ്റിൽ നടത്തിയ നറുക്കെടുപ്പിലാണ് ഷീജുവിനു സമ്മാനമായി 50 ലക്ഷം രൂപ ലഭിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് ഭാര്യ സൗമ്യ വേലിക്കല്ലിന്റെ ഭാഗവും ടൈൽസ് കഷണവും ഉപയോഗിച്ചു തലയ്ക്കടിച്ചു ക്രൂരമായി ഷിജുവിനെ കൊലപ്പെടുത്തിയത്.കൊലയ്ക്കു ശേഷം വീട്ടിൽ നിന്നിറങ്ങിയ സൗമ്യയെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. ചൊവ്വാഴ്ച രാത്രി സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കാനായി ഷീജുവും സൗമ്യയും പോയിരുന്നു. ഇതിനിടയിൽ…
Read Moreഇന്ത്യക്കാരെ റഷ്യന്‍ അതിര്‍ത്തി വഴി ഒഴിപ്പിക്കും ! തീരുമാനം മോദി-പുടിന് ചര്‍ച്ചയെത്തുടര്‍ന്ന്…
യുക്രൈനില്‍ റഷ്യ ആക്രമണം ശക്തമാക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനുമായി ചര്‍ച്ച നടത്തി. യുക്രൈനിലുള്ള ഇന്ത്യക്കാരെ റഷ്യന്‍ അതിര്‍ത്തി വഴി ഒഴിപ്പിക്കുന്ന കാര്യം ധാരണയായി. ഒരാഴ്ചയ്ക്കിടെ ഇതു രണ്ടാം തവണയാണ് ഇരു നേതാക്കളും ചര്‍ച്ച നടത്തുന്നത്. നേരത്തേ യുക്രൈനിലെ ഇന്ത്യക്കാര്‍ക്ക് സുരക്ഷിതപാത ഒരുക്കുമെന്ന് റഷ്യന്‍ സ്ഥാനപതി വ്യക്തമാക്കിയിരുന്നു. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കുമെന്നും ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥി നവീന്റെ മരണം അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിനിടെ ഇന്ത്യന്‍ വിദ്യാര്‍ഥികളെ മനുഷ്യകവചമായി യുക്രൈന് ഉപയോഗിക്കുന്നതായി റഷ്യ ആരോപിച്ചു. യുഎന്നിലെ നിഷ്പക്ഷ നിലപാട് തുടരണമെന്ന് റഷ്യന്‍ സ്ഥാനപതി ഇന്ത്യയോട് അഭ്യര്‍ഥിച്ചു. അതിനിടെ, യുക്രൈന് രക്ഷാദൗത്യം ചര്‍ച്ച ചെയ്യാന്‍ മോദി ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു. യുക്രൈനിലെ നഗരങ്ങളില്‍ കനത്ത ഷെല്ലാക്രമണം നടക്കുകയാണെന്നും ഇരുപതിനായിരത്തോളം സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്നും യുക്രൈന് അറിയിച്ചു. അതേസമയം, ഖാര്‍ക്കീവിലെ ഇന്ത്യക്കാര്‍…
Read Moreരണ്ടു ദിവസത്തിനുള്ളിൽ മരിച്ചത് രണ്ടു മലയാളി വ്ലോഗർ പെൺകുട്ടികൾ! രണ്ടു മരണങ്ങളിലും ദുരൂഹത; അന്വേഷണം ഇവരുടെ കൂടെ താമസിച്ചിരുന്ന സുഹൃത്തിനെ കേന്ദ്രീകരിച്ച്
ദുബായ്/കൊച്ചി: കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ മരിച്ചത് വ്ലോഗർമാർ എന്ന നിലയിൽ ശ്രദ്ധേയരായ രണ്ടു മലയാളി പെൺകുട്ടികൾ. കോഴിക്കോട് സ്വദേശിനിയായ പെൺകുട്ടിയെ ദുബായിലെ കരാമയിലെ താമസ സ്ഥലത്തും കണ്ണൂർ സ്വദേശിനിയായ പെൺകുട്ടിയെ എറണാകുളം പോണേക്കരയിലുള്ള ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. രണ്ടു മരണങ്ങളിലും ദുരൂഹത നിഴലിക്കുകയാണ്. ഇന്നലെ പുലർച്ചെ ദുബായിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച മലയാളി വ്ലോഗർ റിഫ മെഹ്നാസി(21) മൃതദേഹം ഇന്നു വൈകിട്ടോടെ നാട്ടിലേക്കു കൊണ്ടുവരും. കോഴിക്കോട് ബാലുശേരി കാക്കൂർ സ്വദേശിനിയാണ് റിഫ മെഹ്നാസ്. യു ട്യൂബ് വ്ലോഗറും മോഡലുമായ കണ്ണൂർ സ്വദേശിനി നേഹ (27)യെ ആണ് കൊച്ചിയിൽ കഴിഞ്ഞ ഫെബ്രുവരി 28ന് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ കൂടെ താമസിച്ചിരുന്ന സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാൾ ഒളിവിലാണ്. കഴിഞ്ഞ മാസം ദുബായിലെത്തിയ റിഫ ഭർത്താവ് കാസർഗോഡ് സ്വദേശി മെഹ്നാസിനൊപ്പമാണ് താമസിച്ചിരുന്നത്. യാത്ര, ഫാഷൻ,…
Read Moreഅതുവരെ ഒരുമിച്ചുണ്ടായിരുന്നവര്‍ ആദ്യമെത്താന്‍ പരസ്പരം കയ്യേറ്റം തുടങ്ങി ! നാട്ടിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പറയുന്നത് ഇങ്ങനെ…
യുക്രൈനില്‍ നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളെയും വഹിച്ചുകൊണ്ടുള്ള വിമാനങ്ങള്‍ ഇന്നലെ രാജ്യത്തെ വിമാനത്താവളങ്ങളില്‍ പറന്നിറങ്ങിയപ്പോള്‍ വിമാനത്താവളങ്ങളില്‍ കാത്തു നിന്നത് ആയിരങ്ങള്‍ ആയിരുന്നു. തങ്ങളുടെ മക്കളെയും സഹോദരങ്ങളെയുമൊക്കെ നോക്കി മണിക്കൂറുകളും ദിവസങ്ങളും വരെ കാത്തിരുന്ന ബന്ധുക്കളുടെ മുന്നിലേക്കാണ് ഓപ്പറേഷന് ഗംഗയുടെ വിമാനമെത്തിയത്. ഉറ്റവരെ കണ്ട സന്തോഷത്തില്‍ ഏറെ നേരം ആലിംഗനം ചെയ്തും സങ്കടമെല്ലാം കരഞ്ഞ് തീര്‍ത്തും അവര്‍ പരിഭവം പങ്കുവച്ചു. യുദ്ധസമയത്തെ യുക്രൈന് നരകമായിരുന്നുവെന്നാണ് മടങ്ങിയെത്തിയ എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത്. അതിര്‍ത്തി കടക്കാന്‍ തങ്ങളനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ചും അതിര്‍ത്തിയില്‍ നേരിട്ട അവഗണനയെക്കുറിച്ചുമൊക്കെ ഭയത്തോടെയല്ലാതെ അവര്‍ക്ക് വിവരിക്കാനാവുന്നില്ല. ഡല്‍ഹി വിമാനത്താവളത്തിലെത്തിയ ശുഭാന്‍ഷു എന്ന മെഡിക്കല്‍ വിദ്യാര്‍ഥി പറഞ്ഞത് അതിര്‍ത്തി കടക്കാന്‍ നേരം അത്രയും നേരം ഒരുമിച്ചുണ്ടായിരുന്നവര്‍ വരെ ആദ്യമെത്താന്‍ പരസ്പരം കയ്യേറ്റം ചെയ്യാന്‍ തുടങ്ങിയിരുന്നുവെന്നാണ്. പലരെയും അധികൃതര്‍ റൈഫിള്‍ കൊണ്ട് അടിയ്ക്കുകയും ചെയ്തിരുന്നുവത്രേ. അതിര്‍ത്തിയില്‍ കുട്ടികള്‍ ബോധംകെട്ട് വീഴുന്ന അവസരങ്ങളും ഉണ്ടായിരുന്നുവെന്ന്…
Read Moreവ്ളോഗറിന്റെ മരണത്തില്‍ ദുരൂഹത ! കാറിലെത്തിയത് യുവാക്കളില്‍ നിന്ന് കണ്ടെടുത്തത് 15 ഗ്രാം എംഡിഎംഎ;അസമയത്ത് പലരും വന്നുപോയിരുന്നതായി സമീപവാസികള്‍…
കൊച്ചി പോണേക്കരയിലെ ഫ്ളാറ്റില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 28നാണ് കണ്ണൂര്‍ സ്വദേശിനിയും വ്ളോഗറുമായ നേഹയെ(27) മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന യുവാവിനെ പോലീസ് തിരയുകയാണ്. ഭര്‍ത്താവില്‍നിന്ന് അകന്നു കഴിയുകയായിരുന്ന ഇവര്‍ ആറു മാസം മുന്‍പാണു കൊച്ചിയില്‍ എത്തിയതെന്നാണു വിവരം. മറ്റൊരു യുവാവുമായി അടുപ്പത്തിലായതോടെ വിവാഹം കഴിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. ഇയാള്‍ നാട്ടില്‍ പോയതിനു പിന്നാലെ വിവാഹത്തില്‍നിന്നു പിന്മാറുകയായിരുന്നു. ഇതാണ് യുവതിയെ ജീവന് ഒടുക്കുന്നതിലേക്ക് നയിച്ചതെന്ന സംശയമാണ് ചില സുഹൃത്തുക്കള്‍ പ്രകടിപ്പിക്കുന്നത്. ഇവര്‍ ആത്മഹത്യ ചെയ്യുമെന്നു കാണിച്ച് സുഹൃത്തുക്കളില്‍ ചിലര്‍ക്ക് അയച്ച സന്ദേശം പോലീസ് കണ്ടെടുത്തു. സ്ഥലത്തെത്തിയ സുഹൃത്തുക്കളില്‍ ഒരാളാണു വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കടന്നതും വിവരം മറ്റുള്ളവരെ അറിയിച്ചതും. ഇതിനിടെ, കറുത്ത കാറില്‍ സ്ഥലത്തെത്തിയ മൂന്നു യുവാക്കളെ സംശയം തോന്നി പരിശോധിച്ച പോലീസ് 15 ഗ്രാം എംഡിഎംഎ കണ്ടെത്തി. യുവതി മരിച്ചുകിടന്ന…
Read Moreചുറ്റുപാടു നിന്നും ഓക്സിജന്‍ വലിച്ചെടുത്ത് വന്‍ സ്ഫോടനം നടത്തും ! മനുഷ്യനെ ആവിയാക്കും; വാക്വം ബോംബ് അതിമാരകം…
യുദ്ധത്തില്‍ റഷ്യ വാക്വം ബോംബ് പ്രയോഗിച്ചെന്ന് യുക്രൈന്. അണുബോബ് കഴിഞ്ഞാല്‍ ഏറ്റവും മാരകമായ ആയുധമാണ് വാക്വംബോംബ്. ജനീവ കണ്വന്ഷന് പ്രകാരം ഇത് ഉപയോഗിക്കാന്‍ പാടില്ല. വന്‍ നഗരങ്ങളെപ്പോലും സെക്കന്‍ഡുകള്‍ കൊണ്ട് തകര്‍ക്കാന്‍ ശേഷിയുള്ളവയാണു വാക്വം ബോബുകള്‍. മനുഷ്യശരീരത്തെ ‘ആവിയാക്കും’. 1960 കളിലാണു സോവിയറ്റ് യൂണിയനും അമേരിക്കയും വാക്വം ബോംബുകളുണ്ടാക്കിയത്. ഒരു വാക്വം ബോംബിന് 120 കോടി രൂപയോളം വിലവരുമെന്നാണു കണക്ക്. ചുറ്റുപാടുനിന്ന് ഓക്സിജന്‍ വലിച്ചെടുത്ത് വലിയ താപനിലയില്‍ സ്ഫോടനമുണ്ടാക്കുകയാണ് ഇവയുടെ രീതി. രാസവസ്തുക്കളും ലോഹപ്പൊടികളും ചേര്‍ത്തുള്ള ഏറോസോള്‍ പുറത്തുവിടുന്നതോടെയാണ് ഇവയുടെ പ്രവര്‍ത്തനത്തിനു തുടക്കം. 2017 ല്‍ അഫ്ഗാനിസ്ഥാനില്‍ യു.എസ്. വാക്വം ബോംബിട്ടിരുന്നു. അന്ന് 300 മീറ്റര്‍ ആഴമുള്ള കുഴിയാണ് അവിടെയുണ്ടായത്.
Read More‘പിടിച്ചുകെട്ടാൻ ആരുണ്ട് ’..! ഏഴാം ദിവസവും റഷ്യൻ ആക്രമണം ശക്തം; സൈന്യത്തെ അയക്കില്ലെന്ന് ആവർത്തിച്ച് അമേരിക്ക; യുദ്ധവിരുദ്ധ മുദ്രവാക്യങ്ങളുമായി റഷ്യൻ തെരുവിൽ ജനക്കൂട്ടം
വാഷിംഗ്ടണ്‍: റഷ്യൻ സേനയെ ചെറുക്കാൻ യുക്രെയ്നിലേക്ക് ഇല്ലെന്ന് ആവർത്തിച്ച് അമേരിക്ക. എന്നാൽ അമേരിക്ക യുക്രെയ്ൻ ജനതയ്ക്കൊപ്പമാണെന്നും പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. വാഷിംഗ്ടണിൽ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിലാണ് ബൈഡൻ ഇക്കാര്യം പറഞ്ഞത്. റഷ്യൻ ആക്രമണത്തെ അപലപിച്ച പ്രസിഡന്റ് യുക്രെയ്ൻ അധിനിവേശത്തിന് വ്ലാഡിമിർ പുടിൻ മാത്രമാണ് ഉത്തരവാദിയെന്നും ആരോപിച്ചു. ദീർഘകാലാടിസ്ഥാനത്തിൽ റഷ്യ വലിയ വില നൽകേണ്ടി വരുമെന്നും ബൈഡൻ മുന്നറിയിപ്പ് നൽകി. റഷ്യ പ്രകോപനമില്ലാതെയാണ് ആക്രമിച്ചത്. മുൻകൂട്ടി ആസൂത്രണം ചെയ്തതും പ്രകോപനമില്ലാത്തതുമായ ആക്രമണമായിരുന്നു യുക്രെയ്നുമേൽ റഷ്യ നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക സ്വാതന്ത്ര്യത്തിന്റെ അടിത്തറ ഇളക്കാൻ ശ്രമിച്ച പുടിൻ, ഉപരോധത്തോടെ ഒറ്റപ്പെട്ടു. അമേരിക്കൻ വ്യോമപാതയിൽ റഷ്യൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയതായും ബൈഡൻ പറഞ്ഞു. ആപ്പിൾ വില്പന നിർത്തിയുക്രെയ്ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയിൽ ആപ്പിൾ ഉത്പന്നങ്ങളുടെ വില്പന നിർത്തിവച്ചു. ആപ്പിൾ പേ, ആപ്പിൾ മാപ്പ് തുടങ്ങിയ സേവനങ്ങളും പരിമിതപ്പെടുത്തി. റഷ്യയുടെ അധിനിവേശത്തെക്കുറിച്ച്…
Read Moreക്ഷേത്രത്തിലായിരുന്ന സൗമ്യ ഇടയ്ക്കു വീട്ടിലേക്കു പോയി! കുറച്ചു സമയത്തിനുശേഷം മടങ്ങിയെത്തി നാട്ടുകാരോട് പറഞ്ഞത് ഞെട്ടിക്കുന്ന കാര്യം; ഒടുവില്‍..
പാലോട്: ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. നന്ദിയോട് കുറുപുഴ എൽപി സ്കൂളിന് സമീപം ഷീജു (37) ആണ് തലയ്ക്കടിയേറ്റ് മരിച്ചത്. ഭാര്യ സൗമ്യയെ(33) പോലീസ് അറസ്റ്റ് ചെയ്തു ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ശിവരാത്രി ഉത്സവം നടക്കുന്നതിനാൽ വീട്ടുകാരും സമീപവാസികളും ക്ഷേത്രത്തിലായിരുന്നു. ക്ഷേത്രത്തിലായിരുന്ന സൗമ്യ ഇടയ്ക്കു വീട്ടിലേക്കു പോയ ശേഷം മടങ്ങിയെത്തി താൻ ഭർത്താവിനെ കഴുത്തറുത്തു കൊന്നു എന്നു നാട്ടുകാരോടു പറഞ്ഞു. ഉടൻതന്നെ നാട്ടുകാർ വീട്ടിലെത്തിയപ്പോൾ തലയ്ക്കടിയേറ്റു മരിച്ച നിലയിൽ ഷീജുവിനെ കാണുകയായിരുന്നു. ഹോളോബ്രിക്സ് ഉപയോഗിച്ചാണ് ഷീജുവിന്റെ തലയ്ക്ക് അടിച്ചത്. ഇതിനിടയിൽ സൗമ്യ മാനസികനില തെറ്റിയതു പോലെ പെരുമാറുകയും ചെയ്തു. ഉടൻതന്നെ പാലോട് സിഐയുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി സൗമ്യയെ കസ്റ്റഡിയിൽ എടുത്തു. രണ്ടാഴ്ച മുമ്പാണ് ഷീജു ഗൾഫിൽനിന്നു മടങ്ങിയെത്തിയത്. ഷീജുവിനു പരസ്ത്രീ ബന്ധമുണ്ടെന്ന് സൗമ്യയ്ക്കു സംശയമുണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിനു പിന്നിലെന്നും പോലീസ് പറഞ്ഞു.…
Read More