ജനീവ: ദക്ഷിണാഫ്രിക്കയിൽ അടുത്തിടെ കണ്ടെത്തിയ കൊറോണ വകഭേദം ബി.1.1.529ന് ഒമിക്രോണ്‍ എന്ന് നാമകരണം ചെയ്ത് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). അതിവേഗ ഘടനാമാറ്റവും തീവ്ര വ്യാപന ശേഷിയുമുള്ള ഒമിക്രോണ്‍ ഏറ്റവും ആശങ്കപ്പെടുത്തുന്ന വകഭേദമാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. യഥാർത്ഥ കൊറോണ വൈറസിൽ നിന്ന് ഏറെ മാറ്റം സംഭവിച്ച ഒമിക്രോണ്‍ രോഗമുക്തരായവരിലേക്ക് വീണ്ടും പകരാൻ സാധ്യത കൂടുതലാണ്. ദക്ഷിണാഫ്രിക്കയ്ക്കു പുറമേ ഹോംഗോങ്ങിലും യൂറോപ്പിലും ഒമിക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ബെൽജിയത്തിലാണ് യൂറോപ്പിലെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. ഈജിപ്റ്റിൽ നിന്ന് വന്ന യാത്രക്കാരിയിയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. പിന്നാലെ അമേരിക്ക, യുകെ, ,ജപ്പാൻ, സിംഗപ്പൂർ , യുഎഇ , ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾ ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം പ്രഖ്യാപിച്ചു.
Read MoreCategory: Top News
പൂച്ച വിരട്ടി, പേടിച്ച് മണികണ്ഠൻ ഓടിയത് ആറു കിലോമീറ്റർ; ചങ്ങല പൊട്ടിച്ച് എംസി റോഡിലൂടെ ഓടിയെങ്കിലും ഒരു നാശവും വരത്തിയില്ല; പരിഭ്രാന്തി വരുത്തിയത് രണ്ടു മണിക്കൂറുകളോളം
കൊല്ലം: എംസി റോഡിൽ കൊല്ലം വെട്ടിക്കവല ഭാഗത്ത് ആനവിരണ്ടോടിയത് പരിഭ്രാന്തി സൃഷ്ടിച്ചു. വെട്ടിക്കവലയിലെ ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച നെടുമങ്ങാട് മണികണ്ഠൻ എന്ന ആന യാണ് വിരണ്ടത്. രണ്ടു മണിക്കൂറിന് ശേഷം തളച്ചു. എലിഫൻഡ് സ്ക്വാഡ് എത്തി ആനയെ മയക്കുവെടി വച്ച് വീഴ്ത്താനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ വെടിവയ്ക്കേണ്ട സാഹചര്യമുണ്ടായില്ല. എംസി റോഡിൽ നിന്നും ഇടറോഡിലേക്ക് കയറിയ ആന പരിസരത്തെ റബർ തോട്ടത്തിൽ കയറിയതോടെ പാപ്പാന്മാരും എലിഫൻഡ് സ്ക്വാഡ് ഉദ്യോഗസ്ഥരും ചേർന്ന് കൂച്ചുവിലങ്ങ് ഉപയോഗിച്ച് തളയ്ക്കുകയായിരുന്നു. ആന ഇടഞ്ഞ് ആറ് കിലോമീറ്ററോളം ഓടിയെങ്കിലും നാശനഷ്ടങ്ങൾ ഒന്നും ഉണ്ടാക്കിയില്ല.ക്ഷേത്രത്തിന് സമീപത്തെ പറമ്പിലെ തെങ്ങിൽ തളച്ചിരുന്ന ആനയാണ് വിരണ്ടത്. പൂച്ച കുറുകെ ചാടിയപ്പോൾ വിരണ്ടുപോയ ആന ചങ്ങല പൊട്ടിച്ച് ഓടുകയായിരുന്നുവെന്നാണ് പാപ്പാൻ പറയുന്നത്.എഴുകോണ്‍, കക്കാട് ഭാഗത്ത് എംസി റോഡ് വഴിയാണ് ആന ഓടിയത്. ആന വരുന്നതുകണ്ട് പലരും പരിഭ്രാന്തിയിലായി. സംഭവത്തെത്തുടർന്ന് എംസി റോഡിൽ…
Read Moreമലയാള സിനിമാ നിർമാതാക്കളുടെ ഓഫീസുകളിൽ റെയ്ഡ്; ഒടിടി കച്ചവടത്തിൽ കള്ളക്കളി നടന്നിട്ടുണ്ടോ? ടിഡിഎസ് പരിശോധിക്കുന്നു
കൊച്ചി: മലയാളത്തിലെ മുൻനിര നിർമാതാക്കളുടെ ഓഫീസുകളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് തുടങ്ങി. ആന്റണി പെരുമ്പാവൂർ, ആന്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടെ ഓഫീസുകളിലാണ് പരിശോധന പുരോഗമിക്കുന്നത്. മൂവരുടെയും നിർമാണ കമ്പനി ഓഫീസുകളിൽ മാത്രമാണ് നിലവിൽ റെയ്ഡ് നടക്കുന്നത്. കൊച്ചി ആദായ നികുതി വകുപ്പിലെ ടിഡിഎസ് വിഭാഗമാണ് റെയ്ഡ് നടത്തുന്നത്. ഒടിടി പ്ലാറ്റ്ഫോമുകളുമായുള്ള ഇടപാടുകളുടെ വിശദാംശങ്ങൾ ഉൾപ്പടെ ആദായ നികുതി വകുപ്പ് പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. തീയറ്റർ അടഞ്ഞുകിടന്ന കോവിഡ് കാലത്ത് മുൻനിര നിർമാതാക്കളുടെ ചിത്രങ്ങളും ഒടിടി പ്ലാറ്റ്ഫോമുകൾ വഴിയാണ് കച്ചവടം നടത്തിയിരുന്നത്. ഈ ഇടപാടുകൾ നിയമാനുസൃതമായിരുന്നോ എന്നതാണ് പ്രധാനമായും പരിശോധിക്കുന്നതെന്നാണ് വിവരം.
Read Moreതോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം പീഡിപ്പിക്കാൻ ശ്രമം; അമ്പലപ്പുഴ സ്വദേശിനിയെ കൂട്ടിക്കൊണ്ടുപോയത് പ്രണയം നടിച്ച്; സംഭവിച്ചതിനെക്കുറിച്ച് യുവാക്കൾ പറയുന്നത് മറ്റൊരു കഥ…
അമ്പലപ്പുഴ: അമ്പലപ്പുഴ സ്വദേശിനിയായ 20 കാരിയെ കണ്ണൂരിലെത്തിച്ചു പീഡിപ്പിക്കാൻ ശ്രമം.സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ മരക്കാർ കണ്ടി ഷാഹിദി (21) നെ പിടികൂടിയിരുന്നു. അമ്പലപ്പുഴ സ്വദേശിനി ബംഗലൂരുവിൽ വച്ചാണ് യുവാക്കളെ പരിചയപ്പെടുന്നത്. ഇതിൽ ഒരു യുവാവുമായി യുവതി പ്രണയത്തിലായി. തുടർന്നാണ് സംഘം യുവതിയെ കണ്ണൂരിലെത്തിച്ചത്. ഇവിടെ വച്ച് സംഘം പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. തോക്കുചൂണ്ടി കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയാണ് പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് പെൺകുട്ടി പോലിസിന് നൽകിയ പരാതിയിൽ പറയുന്നു. അതേസമയം പെൺകുട്ടി സ്വയം വസ്ത്രങ്ങൾ വലിച്ചു കീറുകയായിരുന്നുവെന്നാണ് അറസ്റ്റിലായ യുവാവ് പോലിസിനോട് പറഞ്ഞത്. അതേസമയം മയക്കുമരുന്ന് ലോബിക്കും സെക്സ് റാക്കറ്റിനും ഇതുമായി ബന്ധമുണ്ടോയെന്നും പോലിസ് പരിശോധിക്കുന്നുണ്ട്. അതിനിടെ പെൺകുട്ടി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സംഭവത്തിലെ മറ്റൊരു പ്രതി മുനീറിനായി പോലിസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Read Moreപ്ലസ്ടുകാരനുമൊത്ത് യുവതിക്ക് കല്യാണം; ഭർത്താവ് സ്കൂളിൽപോയ നേരം ഭർതൃപിതാവിൽ നിന്ന് നേരിട്ടത് നിരന്തര പീഡനം; പരാതിയുമായി മകനും ഭാര്യയും
ഭോപ്പാൽ: മഹാരാഷ്ട്രയിൽ പന്ത്രണ്ടാം ക്ലാസുകാരനായ ഭർത്താവ് സ്കൂളിൽപോയ നേരം ഭർതൃ പിതാവ് ലൈംഗീകമായി പീഡിപ്പിച്ചതായി യുവതി. ഗുണ ജില്ലയിലെ മ്യാന പോലീസ് സ്റ്റേഷൻ അതിർത്തിയിലാണ് സംഭവം. പെൺകുട്ടിയുടെ പരാതിയിൽ ഭർതൃ പിതാവിനെതിരെ മ്യാന പോലീസ് കേസെടുത്തു. രാജസ്ഥാൻ സ്വദേശിനിയായ 21കാരി ഗുണയിൽ നിന്നുള്ള 22കാരനെയാണ് വിവാഹം കഴിച്ചത്. ഭർത്താവിനൊപ്പമാണ് യുവതി പരാതി നൽകാൻ പോലീസ് സ്റ്റേഷനിലെത്തിയത്. പോലീസ് പറയുന്നതനുസരിച്ച്, യുവതിയുടെ ഭർത്താവ് ഗുണ ടൗണിലെ സ്കൂളിലാണ് പഠിക്കുന്നത്. ഇയാൾ ഗ്രാമത്തിൽ നിന്ന് ദിവസവും സ്കൂളിലേക്ക് പോകുമായിരുന്നു. ഭർത്താവ് സ്കൂളിൽ പോയിരുന്ന സമയത്താണ് ഭർതൃപിതാവ് തന്നെ ലൈംഗീകമായി പീഡിപ്പിച്ചതെന്ന് പെൺകുട്ടി പറയുന്നു. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പ്രതി നിയമവിരുദ്ധമായി നിരവധി ആയുധങ്ങൾ സൂക്ഷിച്ചിരുന്നു. ഇവ ഉപയോഗിച്ച് കുടുംബാംഗങ്ങളെ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറയുന്നു.
Read Moreഞാറയ്ക്കലെ ഇരട്ട മരണം;കഴുത്തില്‍ കുരുക്കിട്ട് മറ്റേ അറ്റം ജനല്‍ കമ്പിയില്‍ കെട്ടി വലിഞ്ഞ് തറയില്‍ കിടക്കുന്ന അവസ്ഥ; കൊലപാതകസാധ്യത തള്ളാൻ പോലീസ് പറയുന്ന കാരണം ഇതാണ്
വൈപ്പിന്‍: ദുരൂഹ സാഹചര്യത്തില്‍ ഞാറക്കലെ മൂന്നംഗ കുടുംബത്തിലെ രണ്ട് പേര് മരിച്ച സംഭവത്തില്‍ കഴുത്തില്‍ കുരുക്കുമുറുകിയതാണ് മരണകാരണെന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറുടെ പ്രാഥമിക നിഗമനം. പോലീസ് ആണ് ഇക്കാര്യം അറിയിച്ചത്. കഴുത്തില്‍ കുരുക്കിട്ട് മറ്റേ അറ്റം ജനല്‍ കമ്പിയില്‍ കെട്ടി വലിഞ്ഞ് തറയില്‍ കിടക്കുന്ന അവസ്ഥയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പക്ഷേ ഇവരുടെ കൈത്തണ്ട ബ്ലേഡ് കൊണ്ട് മുറിഞ്ഞ് രക്തം വാര്‍ന്ന് മുറിയാകെ ഒഴുകിയിരുന്നു. മുറിക്കാനുപയോഗിച്ച ബ്ലേഡുകളും പോലീസ് മുറിയില്‍നിന്നും കണ്ടെടുത്തിട്ടുണ്ട്. ഞാറയ്ക്കല്‍ പള്ളിക്ക് കിഴക്ക് ന്യൂറോഡില്‍ മൂക്കുങ്കല്‍ പരേതനായ വര്‍ഗീസിന്റെ മക്കളായ ജെസി(49), സഹോദരന് ജോസ്(51) എന്നിവരെ ബുധനാഴ്ച രാത്രിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ അവശനിലയില്‍ കണ്ട ഇവരുടെ വൃദ്ധമാതാവ് റീത്ത ഇപ്പോഴും ആശുപത്രിയിലാണ്. റീത്തയുടെ മൊഴിയെടുക്കാന്‍ ഇപ്പോഴും പോലീസിനായിട്ടില്ല. മൂവരും മാനസീകാസ്വസ്ഥ്യങ്ങള്ക്ക് ചികിത്സയിലായിരുന്നതിനാലും പുറത്തുനിന്ന് ഒരാള്‍ അകത്ത് കയറിയ ലക്ഷണങ്ങള്‍ ഇല്ലാത്തതിനാലും മരണത്തില്‍ ദുരൂഹതക്ക്…
Read Moreലൈംഗിക വീഡിയോ കണ്ട് അനുകരിക്കണം, ടാറ്റു ചെയ്യാൻ നിർബന്ധിച്ചത്…സുഹൈൽ ലൈംഗീക വൈകൃതത്തിന് അടിമ; മൊഫിയ നേരിട്ടത് കൊടിയ പീഡനം
കൊച്ചി: ആലുവയിലെ ഭർതൃവീട്ടിൽ മൊഫിയ പര്‍വീൺ നേരിട്ടത് കൊടിയ പീഡനം. ഭർത്താവ് സുഹൈൽ ലൈംഗീക വൈകൃതത്തിന് അടിമയെന്നും പലതവണ ശരീരത്തിൽ മുറിവേൽപ്പിച്ചെന്നും റിമാൻഡ് റിപ്പോർട്ട്. അശ്ലീല സൈറ്റുകളിൽ കാണുന്ന ലൈംഗീക വൈകൃതങ്ങൾ ചെയ്യാൻ സുഹൈൽ നിർബന്ധിച്ചിരുന്നതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പലതവണ ഇയാള്‍ മൊഫിയയുടെ ശരീരത്തില്‍ മുറിവേല്‍പ്പിച്ചു. ഭര്‍ത്താവും മാതാപിതാക്കളും അടിമയെ പോലെയാണ് മൊഫിയയെ കൊണ്ട് ജോലി ചെയ്യിപ്പിച്ചിരുന്നത്. ഭര്‍തൃമാതാവ് സ്ഥിരമായി ഉപദ്രവിച്ചിരുന്നു. മൊഫിയയെ മാനസിക രോഗിയായി ഭര്‍തൃവീട്ടുകാര്‍ മുദ്രകുത്തുകയും ചെയ്തു. 40 ലക്ഷം രൂപ സ്ത്രീധനമായി സുഹൈലും വീട്ടുകാരും ആവശ്യപ്പെട്ടിരുന്നു. പണം നല്‍കാത്തതിനെ തുര്‍ന്നാണ് പീഡനം തുടര്‍ന്നതെന്നും റിമാൻഡ് റിപ്പോര്‍ട്ട് പറയുന്നു.
Read Moreഅവര്‍ സുഹൃത്തുക്കളായിരുന്നു, എന്നിട്ടും..! ബംഗളൂരിൽ നിന്നു അമ്പലപ്പുഴ സ്വദേശിനിയായ ഇരുപതുകാരിയെ കണ്ണൂരിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമം; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കണ്ണൂർ: ആലപ്പുഴയിലെ അന്പലപ്പുഴ സ്വദേശിനിയായ ഇരുപതുകാരിയെ ബംഗളൂരുവിൽ നിന്നും കണ്ണൂരിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ ഒരാൾ അറസ്റ്റിൽ. മറ്റൊരാൾ ഒളിവിൽ പോയി. കണ്ണൂർ സിറ്റി മരക്കാർ കണ്ടി സ്വദേശിയായ ഷാഹിദി (21) നെയാണ് എടക്കാട് സിഐ മഹേഷ് കണ്ടന്പേത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ പൊതുവാച്ചേരി സ്വദേശിയായ മുനീറാണ് ഒളിവിൽ പോയത്. ഇന്നലെ പുലർച്ചെയോടെ തന്നടയിൽ വച്ചായിരുന്നു സംഭവം. യുവതിയും പ്രതികളും സുഹൃത്തുക്കളായിരുന്നു. ബംഗളൂരുവിൽ വച്ചാണ് യുവതി ഇരുവരെയും പരിചയപെടുന്നത്. തുടർന്ന് മൂന്ന് പേരും ചേർന്ന് കണ്ണൂരിലെത്തുകയായിരുന്നു. തന്നടയിൽ വച്ച് പ്രതികൾ കളി തോക്കുചൂണ്ടി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. എന്നാൽ യുവതിയുമായി വാക്ക് തർക്കം ഉണ്ടായെന്നും തുടർന്ന് യുവതി സ്വയം വസ്ത്രം വലിച്ചുകീറുകയാണെന്നുമാണ് അറസ്റ്റിലായ പ്രതി പോലീസിനോട് പറഞ്ഞത്. രണ്ടാം പ്രതി മുനീറിനായി പോലീസ് അന്വേഷണം ആരംഭിച്ചു. അതിനിടെ…
Read Moreമരിച്ചവരുടെ കഴുത്തില്‍ കുരുക്കുകള്‍ ഉണ്ടെങ്കിലും ചില സംശയങ്ങള്‍ ബാക്കി..! ഒരു കുടുംബത്തിലെ രണ്ടുപേരുടെ ദുരൂഹ മരണം; അമ്മയുടെ മൊഴിയെടുക്കാൻ പോലീസ്
വൈപ്പിന്‍: ഞാറക്കല്‍ സെന്റ് മേരീസ് പള്ളിക്കു കിഴക്ക് അമ്മയും രണ്ട് മക്കളുമുടങ്ങുന്ന കുടുംബത്തിലെ മക്കള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പോലീസ്. ഇന്നു രാവിലെ സ്ഥലത്തെത്തിയെ പോലീസ് മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തി. ഞാറക്കല്‍ പള്ളിക്ക് കിഴക്ക് ന്യൂറോഡില്‍ മൂക്കുങ്കല്‍ പരേതനായ വര്‍ഗീസിന്റെ മക്കളായ ജെസി(49), സഹോദരന് ജോസ്(51) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ രാത്രി 8.45ഓടെയാണ് ഇവരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ ഇവരുടെ അമ്മ ഞാറക്കല്‍ സെന്റ് മേരീസ് യുപി സ്കൂള്‍ റിട്ട. അധ്യാപിക റീത്ത(80) യെ പോലീസും വാര്‍ഡ് മെമ്പറും ചേര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവര്‍ അപകടനില തരണം ചെയ്തുവെന്ന് പോലീസ് അറിയിച്ചു. എങ്കിലും ഇവരില്‍നിന്നും മൊഴിയെടുക്കാനായിട്ടില്ലത്രേ. ഇരുനില വീടിന്റെ താഴത്തെ നിലയിലെ ഹാളിലായി മൂന്നിടങ്ങളിലായാണ് മൂവരെയും കണ്ടെത്തിയത്. മരിച്ചവര്‍ ഇരുവരും ജനലിനോട് ചേര്‍ന്ന തറയില്‍…
Read Moreഹാര്‍ഡ് ഡിസ്ക് കായലില്‍ ഇട്ടെന്നു പറയുന്നത് നുണക്കഥയോ ! മത്സ്യത്തൊഴിലാളികളുടെ വാദത്തിനു പിന്നിലും അട്ടിമറി ശ്രമമെന്നു സംശയം…
മുന്‍ മിസ് കേരള വിജയികളുടെ അപകടമരണവുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവായ ഹാര്‍ഡ് ഡിസ്ക്ക് നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട് കായലില്‍ എറിഞ്ഞുവെന്നായിരുന്നു ആദ്യം പുറത്തു വന്ന വിവരങ്ങള്‍. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഹാര്‍ഡ് ഡിസ്ക് വലയില്‍ കുരുങ്ങിയെന്നും തിരികെ കായലിലിട്ടെന്നും പറഞ്ഞ മത്സ്യത്തൊഴിലാളികളുടെ വാദം കളവാണെന്നാണ് പുതിയ നിഗമനം. യഥാര്‍ഥ ഡിവിആര്‍ ഒളിപ്പിച്ചിരിക്കാമെന്നും ഇത് വിദേശത്തേക്ക് കടത്താനും സാധ്യത ഏറെയാണെന്നും പോലീസ് അനുമാനിക്കുന്നു. വിഐപിയെ രക്ഷിക്കാനാണ് ഈ ഹാര്‍ഡ് സിസ്കുകള്‍ മാറ്റിയത്. നാടകം കളിച്ച് അത് കായലില്‍ എറിഞ്ഞുവെന്ന് വരുത്തുകയായിരുന്നു നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ടില്‍ എന്നായിരുന്നു റിപ്പോര്‍ട്ട്. ഈ ഹാര്‍ഡ് ഡിസ്ക് ഉപയോഗിച്ച് ഭാവിയില്‍ വിഐപിയെ ബ്ലാക് മെയില്‍ ചെയ്യാനും കഴിയും. ഈ വാര്‍ത്തയ്ക്ക് പിന്നാലെയാണ് മത്സ്യത്തൊഴിലാളിയുടെ അവകാശ വാദം എത്തിയത്. ഇതിന് പിന്നിലും ചില ഉന്നതരാണെന്നാണ് സൂചന. ഹാര്‍ഡ് ഡിസ്ക്…
Read More