ഇവിടെ പുതിയ അണകെട്ടുമെന്ന് പറയുമ്പോള്‍ തമിഴ്‌നാട്ടില്‍ പറയുന്നത് മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 152 അടിയാക്കുമെന്ന് ! മുല്ലപ്പെരിയാര്‍ കാര്യത്തില്‍ ഇരട്ടത്താപ്പ് സ്വീകരിക്കുന്ന സിപിഎമ്മിന് വോട്ടുചെയ്യുന്നത് കേരളത്തിന് ഭീഷണിയാകുമെന്ന ഭീതിയില്‍ ജനങ്ങള്‍…

തമിഴ്‌നാട്ടില്‍ സിപിഎം പുറത്തിറക്കിയ പ്രകടന പത്രികയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ഈ പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നോക്കി സിപിഎമ്മിനു കേരളത്തിലെ ജനങ്ങള്‍ വോട്ടു ചെയ്താല്‍ അത് ആത്മഹത്യാപരമായിരിക്കും എന്നാണ് വ്യക്തമാകുന്നത്. തമിഴ്നാട്ടിലെ മുഖ്യ തെരഞ്ഞെടുപ്പ് പ്രചരണ വിഷയമായി മുല്ലപ്പെരിയാല്‍ മാറുമ്പോഴാണ് അവിടെ സിപിഎമ്മും വൈകാരിക വിഷയം വോട്ടുപിടിക്കാന്‍ ഉപയോഗിക്കുന്നത്. സുപ്രീംകോടതിയില്‍ കോടതികളില്‍ വര്‍ഷങ്ങളായി കേരളവും തമിഴ്നാടും നിയമപോരാട്ടം നടത്തുന്ന മുല്ലപ്പെരിയാര്‍ ഡാം വിഷയമുയര്‍ത്തിയത് തമിഴ്നാട് സിപിഎമ്മിന്റെ പ്രകടനപത്രികയിലാണ്. ഇത് ഫലത്തില്‍ കേരളത്തിലെ സിപിഎമ്മിനും പാര്‍ട്ടിക്കും തിരിച്ചടിയായി. ഇവിടെ സുരക്ഷയെ കരുതി പുതിയ ഡാം നിര്‍മ്മിക്കാനുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. അതിനിടയിലാണ് തമിഴ്നാട് സിപിഎമ്മിന്റെ പ്രകടപത്രികയില്‍ മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് 152 അടിയാക്കുമെന്ന് വോട്ടര്‍മാര്‍ക്ക് ഉറപ്പു നല്‍കിയിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ വോട്ട് നല്‍കി പാര്‍ലമെന്റിലേക്കയച്ചാല്‍ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്താമെന്നാണ് പാര്‍ട്ടി വാഗ്ദാനം. തമിഴ്നാട്ടില്‍ പുറത്തിറക്കിയ പ്രകടനപത്രികയില്‍ പാര്‍ട്ടി സംസ്ഥാന…

Read More

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആയിരത്തിലധികം ‘പോരാളി ഷാജി’മാരുമായി സിപിഎമ്മിന്റെ സൈബര്‍ ആര്‍മി; സംഘത്തില്‍ നിരവധി മാധ്യമപ്രവര്‍ത്തകരും സിനിമാക്കാരും…

തിരുവനന്തപുരം: കാലം മാറിയതോടെ തെരഞ്ഞെടുപ്പ് പ്രചരണത്തിലും കാതലായ മാറ്റം വന്നിരിക്കുകയാണ്.നേരിട്ടുള്ള പ്രചരണത്തിലുപരി രാഷ്ട്രീയപാര്‍ട്ടികള്‍ ഇപ്പോള്‍ ശ്രദ്ധ ചെലുത്തുന്നത് സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രചരണത്തിനാണ് എന്നതാണ് വാസ്തവം. സ്ഥാനാര്‍ഥി നിര്‍ണയം തുടങ്ങുമ്പോള്‍ തന്നെ സൈബര്‍ ലോകത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള പോരാട്ടം ആരംഭിക്കും. സൈബര്‍ ലോകത്ത് മേല്‍ക്കൈ നേടാനുള്ള തത്രപ്പാടിലാണ് ഇത്തവണയും പാര്‍ട്ടികളെല്ലാം. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പടുകൂറ്റന്‍ സൈബര്‍ ആര്‍മിയ്ക്കാണ് സിപിഎം രൂപം നല്‍കിയിരിക്കുന്നത്. സിനിമാ പ്രവര്‍ത്തകരും എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയനിരീക്ഷകരും ഐ.ടി. വിദഗ്ധരും ഉള്‍പ്പെടെ ആയിരത്തിലധികം ആളുകളെ ചേര്‍ത്താണ് സിപിഎം സൈബര്‍ ആര്‍മി സജ്ജമാക്കിയിരിക്കുന്നത്. സി.പി.എമ്മിന്റെ ‘ഹൈടെക് മീഡിയാ സെല്‍’ ന് കീഴിലാണ് സൈബര്‍ ആര്‍മിയുടെ പ്രവര്‍ത്തനം. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ഡോ. വി. ശിവദാസന്റെ മേല്‍നോട്ടത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണം തന്നെയാണ് സെല്‍ ലക്ഷ്യമിടുന്നത്.എല്‍.ഡി.എഫിനെതിരേ ഉയരുന്ന അപവാദങ്ങളെ പ്രതിരോധിക്കുക. ബി.ജെ.പി.യുടെയും കോണ്‍ഗ്രസിന്റെയും ജനവിരുദ്ധനയങ്ങള്‍ തുറന്നുകാട്ടുക. ജനങ്ങളിലേക്ക് ഇറങ്ങിപ്പോകുന്ന…

Read More

സിപിഎമ്മിന് ഇത് പീഡനകാലം ! ചെര്‍പ്പുളശ്ശേരിക്ക് പിന്നാലെ ആലപ്പുഴയിലും സിപിഎം ലൈംഗികാരോപണക്കുടുക്കില്‍; നേതാവും ഭാര്യയും തമ്മിലുള്ള അവിഹിതം നേരിട്ടു കാണേണ്ട ഗതികേടുണ്ടായെന്ന് ഭര്‍ത്താവ്…

ആലപ്പുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎം വീണ്ടും ലൈംഗികാരോപണക്കുടുക്കില്‍. ചെര്‍പ്പുളശ്ശേരി പീഡനം ഡെമോക്ലിസിന്റെ വാള്‍ പോലെ തലയ്ക്കു മീതെ തൂങ്ങുമ്പോഴാണ് ആലപ്പുഴയിലും പീഡനാരോപണം ഉയര്‍ന്നിരിക്കുന്നത്. ആരോപണ വിധേയനായ ആലപ്പുഴയിലെ ജില്ലാക്കമ്മിറ്റി അംഗത്തിനെതിരേ യുവതിയുടെ ഭര്‍ത്താവ് സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരിക്കുകയാണ്. ജില്ലാക്കമ്മറ്റിയംഗവും ഭാര്യയും തമ്മിലുള്ള അവിഹിതബന്ധം നേരില്‍ കാണേണ്ടി വന്നിട്ടുള്ളതായാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ ആരോപണം ജില്ലാക്കമ്മറ്റിയംഗം നിഷേധിച്ചു. കുടുംബവഴക്കില്‍ ഇടപെട്ടതിന്റെ പ്രതികാരം ഭര്‍ത്താവ് തീര്‍ത്തതാണെന്നാണ് ആരോപണ വിധേയന്‍ വ്യക്തമാക്കിയിരിക്കുന്നത്. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് സംസ്ഥാന കമ്മറ്റിയും പറഞ്ഞു. എന്നാല്‍ ദീര്‍ഘകാലമായി തുടര്‍ന്ന് വന്നിരുന്ന കാര്യം നേതാക്കള്‍ ഒതുക്കുകയായിരുന്നെന്നാണ് ആരോപണം. ഈ മാസം 17 നാണ് യുവാവ് സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരിക്കുന്നത്. പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ കഴിഞ്ഞ ദിവസമാണ് മറ്റൊരു യുവതി ആരോപണം ഉന്നയിച്ച് രംഗത്ത് വന്നത്. ചെര്‍പ്പുളശ്ശേരിക്ക് പിന്നാലെ ആലപ്പുഴയിലും വിവാദം ഉയര്‍ന്നിരിക്കുന്നത് സിപിഎമ്മിനെ കടുത്ത…

Read More

പറയരുതെന്നു ഞങ്ങള്‍ കരുതിയ കാര്യങ്ങള്‍ ഞങ്ങളെക്കൊണ്ട് പറയിപ്പിക്കരുത്; അത് പറയിപ്പിച്ചാല്‍ പലര്‍ക്കും ഇതുവഴി തലവഴി മുണ്ടിട്ടു നടക്കേണ്ടി വരും; സിപിഎമ്മിനെതിരേ ആഞ്ഞടിച്ച് പോപ്പുലര്‍ ഫ്രണ്ട് അധ്യക്ഷന്‍…

മുസ്ലിം ലീഗ്-എസ്ഡിപിഐ ചര്‍ച്ചയെ അപഹസിച്ച സിപിഎമ്മിനെതിരേ പോപ്പുലര്‍ ഫ്രണ്ട് അധ്യക്ഷന്‍ നസറുദ്ദീന്‍ എളമരം. രാഷ്ട്രീയ, സാമൂഹിക പ്രസ്ഥാനങ്ങള്‍ പരസ്പരം ചര്‍ച്ചകള്‍ നടക്കുക സ്വാഭാവികമാണ്. അത് മുമ്പും നടന്നിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ ഹിന്ദു വോട്ട് ബാങ്ക് തിരിച്ചിടാനുള്ള ശ്രമമാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നതെന്ന് നസറുദ്ദീന്‍ വിമര്‍ശിച്ചു. തങ്ങളുടെ മാന്യത ആരും ദൗര്‍ബല്യമായി കണക്കാക്കരുതെന്നും പറയരുതെന്ന് കരുതിയ കാര്യങ്ങള്‍ പറയില്ല. അതാരും പറിയിപ്പിക്കരുത്. പറയാന്‍ തുടങ്ങിയാല്‍ പലരും തലയില്‍ മുണ്ടിട്ട് നടക്കേണ്ടിവരുമെന്നും നസറുദ്ദീന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം കൊണ്ടോട്ടിയിലെ സ്വകാര്യഹോട്ടലില്‍ എസ്ഡിപിഐയുടെയും മുസ്ലിംലീഗിന്റെയും നേതാക്കള്‍ ചര്‍ച്ച നടത്തിയത് വിവാദമായിരുന്നു. തുടര്‍ന്ന് ഇരു പാര്‍ട്ടികളെയും രൂക്ഷമായി വിമര്‍ശിച്ച് സിപിഎം രംഗത്തെത്തുകയും ചെയ്തു. രാഷ്ട്രീയ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ പറഞ്ഞെങ്കിലും ചര്‍ച്ച നടന്നിരുന്നു എന്നാണ് എസ്ഡിപിഐ സംസ്ഥാന നേതൃത്വം വ്യക്തമാക്കിയത്. ഇതോടെയാണ് പുതിയ വാഗ്വാദത്തിനുള്ള കളമൊരുങ്ങിയത്. നസറുദ്ദീന്‍ എളമരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…”താല്‍ക്കാലിക…

Read More

സിബിഐയെ ഞങ്ങള്‍ക്ക് കാണണ്ട വെറുത്തുപോയി…സിബിഐ എന്നു കേള്‍ക്കുമ്പോള്‍ സിപിഎം നേതാക്കളുടെ മുട്ട് കൂട്ടിയിടിക്കുന്നത് എന്തുകൊണ്ട്; കൊല്ലിച്ചവരെയും ലക്ഷ്യമിടുന്ന അന്വേഷണരീതിയോ പാര്‍ട്ടിയെ ഭയപ്പെടുത്തുന്നത്…

പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ സിബിഐ അന്വേഷണ ആവശ്യം ശക്തമാകുമ്പോള്‍ വീണ്ടും സിപിഎമ്മിനു ഭയം. കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും ലക്ഷ്യമിടുന്ന സി.ബി.ഐ. അന്വേഷണരീതിയാണ് പാര്‍ട്ടിയെയും പിണറായി സര്‍ക്കാരിനെയും പേടിപ്പെടുത്തുന്നത്. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി. ജയരാജനെയും ടി.വി. രാജേഷിനെയും ഗൂഢാലോചനക്കേസില്‍ പ്രതികളാക്കി. സി.ബി.ഐ. അന്വേഷണത്തിലിരിക്കുന്ന ഫസല്‍ വധക്കേസില്‍ കാരായി ചന്ദ്രനും കാരായി ചന്ദ്രശേഖരനും പ്രതികളാണ്. ടി.പി. വധക്കേസ് സി.ബി.ഐ. അന്വേഷണത്തിനു വിടുന്ന കാര്യം ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ ആവശ്യം കോടതി അംഗീകരിച്ചാല്‍ സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ അടക്കമുള്ള ഉന്നത നേതാക്കളിലേക്ക് അന്വേഷണമെത്തിയേക്കും. സംശയത്തിന്റെ ആനുകൂല്യം നല്‍കിയായിരുന്നു മോഹനനെ വടകര കോടതി പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയത്. കണ്ണൂരിനെ ഞെട്ടിച്ച രാഷ്ട്രീയ കൊലപാതകക്കേസുകളില്‍ ആദ്യം സി.ബി.ഐ. ഏറ്റെടുത്തത് 2006-ലെ ഫസല്‍ വധക്കേസാണ്. രണ്ടാമത്തേത്, പയ്യോളി മനോജ് വധക്കേസ്. പാര്‍ട്ടിക്കോടതി ഒരു മുറിയില്‍ ബന്ദിയാക്കി വിചാരണ ചെയ്താണ് അരിയില്‍ ഷുക്കൂറിനെ വകവരുത്തിയത്.…

Read More

പത്മകുമാര്‍ ഇനി ദേവസ്വംബോര്‍ഡിന്റെ ഒരു കാര്യത്തിലും ഇടപെടില്ല ! അധ്യാപക നിയമന അഴിമതി, അരവണയ്ക്ക് കണ്ടെയ്‌നര്‍ അഴിമതി എന്നിങ്ങനെ പ്രസിഡന്റിനെ പൂട്ടാന്‍ സകല ആയുധങ്ങളും തയ്യാറാക്കി പാര്‍ട്ടി…

തിരുവനന്തപുരം: സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും ഇഷ്ടങ്ങള്‍ക്കു വിരുദ്ധമായുള്ള പ്രസ്താവനകള്‍ നടത്തുന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന് കൂച്ചുവിലങ്ങിടാനുള്ള സമഗ്രപദ്ധതിയുമായി പാര്‍ട്ടി. അധ്യാപക നിയമന അഴിമതി, അരവണയ്ക്ക് കണ്ടെയ്നര്‍ വാങ്ങിയതിലെ ക്രമക്കേട് തുടങ്ങിയ ആയുധങ്ങളാണ് പത്മകുമാറിനെതിരേ പ്രയോഗിക്കാനായി പാര്‍ട്ടി കരുതി വച്ചിരിക്കുന്നത എന്നാണ് വിവരം. ഇതുപയോഗിച്ച് പത്മകുമാറിനെ പാര്‍ട്ടിയുടെ വിനീത വിധേയനാക്കാമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഒരു കാര്യത്തിലും ഇനി പ്രസിഡന്റ് എ.പത്മകുമാര്‍ കാര്യമായി ഇടപെടില്ലയെന്ന കാര്യവും ഏകദേശം ഉറപ്പായിട്ടുണ്ട്. പ്രസിഡന്റിനെ കുടുക്കാനുള്ള സുപ്രധാന രേഖകള്‍ ബോര്‍ഡിലെ ഒരു ഉന്നതന്റെ കൈയിലാണുള്ളതെന്നും ഇവയില്‍ ചിലത് സിപിഎം നേതൃത്വത്തിനു കൈമാറിയിട്ടുണ്ടെന്നും ഇതോടെ ബോര്‍ഡിന്റെ തീരുമാനങ്ങളില്‍ ഇനി പ്രസിഡന്റ് കൈ കടത്തില്ലെന്നും ഉറപ്പായി. ദേവസ്വം ബോര്‍ഡ് കോളജുകളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട വന്‍ അഴിമതിക്കു പുറമേ ശബരിമലയില്‍ അരവണയ്ക്കു കണ്ടെയ്നര്‍ വാങ്ങിയതിലെ ക്രമക്കേട് അടക്കം നിരവധി തെളിവുകള്‍ പാര്‍ട്ടി…

Read More

ചൈത്രയെ നീക്കാനുള്ള ശിവന്‍കുട്ടിയുടെയും ആനാവൂരിന്റെയും ശ്രമങ്ങള്‍ക്ക് മുമ്പില്‍ മതില്‍ തീര്‍ത്ത് ഹൈക്കോടതി; പാര്‍ട്ടി ഓഫീസ് പരിശോധിച്ചത് നിയമപരമല്ലേയെന്ന് ഹൈക്കോടതി ചോദിച്ചതോടെ ഒന്നും ചെയ്യാനാകാതെ സര്‍ക്കാര്‍…

തിരുവനന്തപുരം: സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് നടത്തിയ ഡിസിപി ചൈത്രയ്‌ക്കെതിരേ സര്‍ക്കാര്‍ നടപടി എടുക്കില്ലെന്ന് ഏതാണ്ടുറപ്പായി. ഹൈക്കോടതിയുടെ നിരീക്ഷണമാണ് സര്‍ക്കാരിനെ വെട്ടിലാക്കിയത്. ഈ സാഹചര്യത്തിലാണ് ചൈത്രയ്ക്കെതിരെ നടപടി എടുക്കാന്‍ കഴിയാത്ത സാഹചര്യം സര്‍ക്കാരിനുണ്ടാകുന്നത്.ചൈത്രയ്ക്കെതിരെ അച്ചടക്ക നടപടിയെടുക്കുന്നതു തടയണമെന്ന ഹര്‍ജി ഹൈക്കോടതിയില്‍നിന്നു പിന്‍വലിച്ചിരുന്നു. കോടതി നിലപാട് അനുകൂലമല്ലെന്നു കണ്ടാണു കൊച്ചിയിലെ ‘പബ്ലിക് ഐ’ നല്‍കിയ ഹര്‍ജി പിന്‍വലിച്ചത്.റെയ്ഡ് നിയമപ്രകാരമാണെന്നു മേലുദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കില്‍ സംസ്ഥാനത്തു നിയമവാഴ്ചയില്ലെന്ന് എങ്ങനെ പറയുമെന്നു കോടതി പ്രതികരിച്ചിരുന്നു. ചൈത്രയ്‌ക്കെതിരേ കടുത്ത നടപടി വേണമെന്ന് കട്ടായം പറയുന്ന സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും സിഐടിയു ജില്ലാ സെക്രട്ടറി വി ശിവന്‍ കുട്ടിയ്ക്കും കനത്ത തിരിച്ചടിയാവുകയാണ് കോടതി വിധി. ഹൈക്കോടതിയിലെ നിരീക്ഷണങ്ങള്‍ ജില്ലാ നേതൃത്വത്തെ സര്‍ക്കാര്‍ ബോധ്യപ്പെടുത്തും. ചൈത്രയ്ക്കെതിരെ നടപടി എടുത്താല്‍ അത് വലിയ കോടതി വിമര്‍ശനത്തിന് ഇടയാക്കുമെന്നും വിശദീകരിക്കും. അതുകൊണ്ട് തല്‍കാലം ചൈത്രയ്ക്കെതിരെ…

Read More

പുലിയ്ക്കു പിറന്നത് പൂച്ചക്കുട്ടിയാവില്ലല്ലോ ! സ്വര്‍ണക്കടത്തുകാരുടെ പേടിസ്വപ്‌നമായ അച്ഛന്റെ മകള്‍ ! തലശ്ശേരിയില്‍ പാര്‍ട്ടി ഗുണ്ടകളെ അടിച്ചമര്‍ത്തിയതോടെ ഭരണപക്ഷത്തിന്റെ നോട്ടപ്പുള്ളിയായി; ചൈത്ര തെരേസ ജോണ്‍ ആരെന്നറിഞ്ഞാല്‍ റെയ്‌ഡൊക്കെ വെറും നിസ്സാരം…

പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച പ്രതികളെ തേടി സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ ഡിസിപി ചൈത്ര തെരേസ ജോണിനെപ്പറ്റിയാണ് ഇന്ന് കേരളം ചര്‍ച്ച ചെയ്യുന്നത്. സിപിഎം ഭരിക്കുമ്പോള്‍ പൊലീസ് സ്‌റ്റേഷന്‍ ഭരിക്കുന്നത് സഖാക്കളാണെന്ന ആക്ഷേപം നിലനില്‍ക്കെ തന്നെയാണ് മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയുള്ള സിപിഎം ഓഫീസില്‍ പൊലീസ് പരിശോധന നടന്നത്. അക്രമികളെ പിടിക്കാന്‍ വേണ്ടി ചൈത്ര നടത്തി ശ്രമം പരാജയപ്പെട്ടത് കൂടെ ഒറ്റുകാര്‍ ഉണ്ടായിരുന്നതു കൊണ്ടാണ്. ഈ സംഭവത്തിന്റെ പേരില്‍ മുഖ്യമന്ത്രി നേരിട്ട് വിളിപ്പിക്കുകയും ഡിജിപി വിശദീകരണം തേടുകയും ചെയ്തതോടെ സൈബര്‍ ലോകത്തിന്റെ പിന്തുണ ഈ കോഴിക്കോട്ടുകാരിയായ ഐപിഎസുകാരിക്ക് ലഭിച്ചു. യഥാര്‍ഥത്തില്‍ ആരാണ് ചൈത്ര തെരേസ ജോണ്‍ എന്നറിഞ്ഞാല്‍ ഈ റെയ്‌ഡൊക്കെ എത്ര നിസ്സാരമെന്ന് നമുക്ക് മനസ്സിലാകും. വമ്പന്മാരായ സ്വര്‍ണക്കടത്തുകാരെ പോലും കൂസാത്ത അച്ഛന്റെ ധീരയായ മകളാണ് ചൈത്ര. അതുകൊണ്ടു കൊണ്ട് മുഖ്യമന്ത്രിയുടെ ഭാഷയില്‍ പഞ്ഞാല്‍…

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഡിവൈഎഫ്‌ഐക്കാരെ കുടുക്കിയപ്പോള്‍ സ്‌റ്റേഷനിലേക്ക് പാര്‍ട്ടിക്കാര്‍ ഇരച്ചെത്തി; സ്‌റ്റേഷന്‍് ആക്രമിച്ചവരെ പിടികൂടാനുള്ള നീക്കം പോലീസുകാര്‍ തന്നെ ഒറ്റി; പാര്‍ട്ടിക്കാരെ തൊട്ടപ്പോള്‍ പിണറായിയ്ക്കും പൊള്ളി; യുവഐപിഎസുകാരി ചൈത്ര തോറ്റുപോയതിങ്ങനെ…

തിരുവനന്തപുരം: പ്രതികള്‍ ഡിവൈഎഫ്‌ഐക്കാരായാല്‍ നോക്കിയും കണ്ടും കാര്യങ്ങള്‍ നീക്കിയില്ലെങ്കില്‍ ഇങ്ങനെ പറ്റുമെന്ന് ഇപ്പോള്‍ യുവ ഐപിഎസുകാരി ചൈത്ര തെരേസ ജോണിന് ഇപ്പോള്‍ മനസ്സിലായിക്കാണും. മെഡിക്കല്‍ കോളജ് പോലീസ് സ്‌റ്റേഷനു നേരെ കല്ലെറിഞ്ഞതിനത്തുടര്‍ന്നുണ്ടായ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ് റെയ്ഡാണ് ഡിസിപി ചൈത്രയുടെ സ്ഥാനചലനത്തിനു വഴിവെച്ചത്. ഇതിനു മൂലകാരണമായതാകട്ടെ ഒരു പീഡനക്കേസും. ബന്ധുവും അയല്‍വാസിയുമായ 17കാരിയെ പീഡിപ്പിച്ച കേസിലാണ് സജീവ ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മെഡിക്കല്‍ കോളേജ് ഈറോഡ് കളത്തില്‍ വീട്ടില്‍ സജീവ്, ഇയാളുടെ അയല്‍വാസിയായ ശ്രീദേവ് എന്നിവരെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് കേസില്‍ അന്വേഷണം നടത്തിയ മെഡിക്കല്‍ കോളേജ് പൊലീസ് ബുധനാഴ്ച രാത്രിയാണ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്. ഇരയായ പെണ്‍കുട്ടിയുടെ വീട്ടുകാരും അറസ്റ്റിലായവരും തമ്മില്‍ കുടുംബ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതായാണ് അറിയാന്‍ കഴിഞ്ഞത്. അതുകൊണ്ട് തന്നെ പരാതിയില്‍ ഡിവൈഎഫ് ഐ നേതാക്കള്‍ക്ക്…

Read More

ജയിലില്‍ പോകാന്‍ ശിവന്‍കുട്ടിയ്ക്കും ആനാവൂരിനും മടി ! ആര്‍പിഎഫിനു മുമ്പില്‍ അടിയറവു പറഞ്ഞ് സിപിഎം; തിരുവനന്തപുരത്ത് ബിജെപിക്കാരുമായി സമവായത്തിലെത്തിയെന്ന് സൂചന; കുടുങ്ങുന്നത്‌ പാര്‍ട്ടികളിലെ അണികള്‍ മാത്രം…

തിരുവനന്തപുരം: നേതാക്കള്‍ തമ്മില്‍ പാര്‍ട്ടിമറന്ന് കൈകോര്‍ത്തപ്പോള്‍ ശബരിമല വിഷയത്തില്‍ നടന്ന ഹര്‍ത്താല്‍, തൊഴിലാളി സംഘടനകളുടെ സംയുക്ത ദേശീയപണിമുടക്ക് എന്നിവയോടനുബന്ധിച്ചു നടന്ന അക്രമങ്ങളില്‍ പ്രതികളാവുക ബിജെപിയിലെയും സിപിഎമ്മിലെയും അണികള്‍ മാത്രമെന്നു സൂചന. എസ്ബിഐ ആക്രമണകേസില്‍ ഉള്‍പ്പെടെ പ്രധാന സിപിഎം നേതാവിനെ ഒഴിവാക്കും.പൊതുമുതല്‍ നശീകരണം ഗൗരവമായെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചതും സ്വകാര്യസ്വത്ത് നശീകരണത്തിനെതിരേ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചതും നേതാക്കള്‍ക്കു കുരുക്കായി. സമരങ്ങളുടെ മറവില്‍ സ്വകാര്യസ്വത്തുക്കള്‍ നശിപ്പിക്കുന്നവരെ ജാമ്യമില്ലാക്കുറ്റം ചുമത്തി അകത്തിടാന്‍ തീരുമാനിച്ച മുഖ്യമന്ത്രി പിണറായി വിജയനു പക്ഷേ ആദ്യ ഇരകളായി കിട്ടിയതു സിപിഎമ്മുകാരെയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കച്ചകെട്ടിയവര്‍ക്കെതിരെയും കേസുകള്‍ വന്നതോടെയാണു സമവായത്തിനു ധാരണയായതെന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ടു ചെയ്യുന്നു ദേശീയപണിമുടക്കിന്റെ പേരില്‍ തിരുവനന്തപുരത്ത് എസ്.ബി.ഐ. ശാഖ അടിച്ചുതകര്‍ത്ത കേസില്‍ രണ്ട് എന്‍.ജി.ഒ. യൂണിയന്‍ നേതാക്കളാണ് ആദ്യപ്രതികള്‍. പണിമുടക്കിനു ട്രെയിന്‍ തടഞ്ഞവര്‍ക്കെതിരേ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും (ആര്‍.പി.എഫ്) വ്യാപകമായി…

Read More