നാലു വോട്ടിനു വേണ്ടി നവോത്ഥാനത്തില്‍ നിന്നും ശബരിമലയില്‍ യുവതികളെ കയറ്റുന്നതില്‍ നിന്നും പിന്മാറില്ലെന്നു പ്രഖ്യാപിച്ച ഇടതുമുന്നണിയ്ക്ക് ഒടുവില്‍ തീരുമാനം മാറ്റേണ്ടിവന്നിരിക്കുകയാണ്. കഴിഞ്ഞ ലോക്‌സഭാ ഇലക്ഷനില്‍ നാല് വോട്ടിനു പകരം 40 ലക്ഷം വോട്ട് കുറഞ്ഞതോടെയാണ് സിപിഎമ്മും സര്‍ക്കാരും അയഞ്ഞത്. ശബരിമല വിഷയം വിശ്വാസികളെ ഇടതുമുന്നണിയില്‍നിന്ന് അകറ്റിയെന്ന് എല്‍.ഡി.എഫ്. യോഗത്തില്‍ ഘടകകക്ഷികളുടെ വിമര്‍ശനവുമുണ്ടായി. ഇതോടെ വിശ്വാസികളെ തിരിച്ച് കൊണ്ടുവരുമെന്നാണ് ഇടതുമുന്നണിയുടെ തീരുമാനം. ഇതാകട്ടെ ഭക്തര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. ശബരിമലയില്‍ ഇനിയൊരു യുവതിയേയും കയറ്റാന്‍ സിപിഎം കൂട്ടു നില്‍ക്കില്ലെന്ന വലിയ ആശ്വാസമാണ് ഇതിലൂടെ ഭക്തര്‍ക്ക് ലഭിക്കുന്നത്. ശബരിമല വിഷയം കണ്ടില്ലെന്നു നടിച്ചിട്ട് കാര്യമില്ലെന്നാണ് ഘടകകക്ഷി നേതാക്കള്‍ യോഗത്തില്‍ പറഞ്ഞത്. വനിതാ മതില്‍ കഴിഞ്ഞതിനു പിന്നാലെ രണ്ടു യുവതികള്‍ ശബരിമലയിലെത്തിയത് വിശ്വാസികള്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് മുറിവേറ്റ സംഭവമാണ്. ഇതില്‍ വീഴ്ചപറ്റിയെന്ന് ഘടകകക്ഷി നേതാക്കള്‍ പറഞ്ഞു. എല്‍.ജെ.ഡി., ഐ.എന്‍.എല്‍. കേരള കോണ്‍ഗ്രസ്…
Read MoreTag: cpm
വെട്ടി വീഴ്ത്തിയ നസീറിന്റെ മേല്‍ ബൈക്ക് കയറ്റിയ ശേഷം തലങ്ങനെയും വിലങ്ങനെയും വെട്ടി ! സി.ഒ.ടി നസീറിനെതിരായ ആക്രമണം ആസൂത്രണം ചെയ്തു നടപ്പാക്കിയതെന്നു തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്…
കണ്ണൂര്‍: വടകര ലോക്‌സഭാ മണ്ഡലത്തില്‍ പി. ജയരാജനെതിരേ മത്സരിച്ച സിപിഎം വിമതന്‍ സി.ഒ.ടി. നസീറിനെതിരായ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ആക്രമണം ആസൂത്രണം ചെയ്തു നടപ്പാക്കിയതാണെന്നു സൂചിപ്പിക്കുന്ന തരത്തില്‍, വീണു കിടക്കുന്ന നസീറിന്റെ ദേഹത്ത് െബെക്ക് കയറ്റുന്നതും തുടരെ വെട്ടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. മേയ് 18-ന് രാത്രി തലശേരി കയ്യാത്ത് റോഡില്‍വച്ചാണ് നസീര്‍ ആക്രമിക്കപ്പെട്ടത്. അക്രമികള്‍ ആയുധങ്ങളുമായി വഴിയില്‍ കാത്തു നില്‍ക്കുന്നതു മുതലുള്ള ദൃശ്യങ്ങളാണു പുറത്തുവന്നത്. കൂടുതല്‍ വാഹനങ്ങള്‍ എത്തുമ്പോള്‍ അക്രമികള്‍ മൂന്നുപേര്‍ ഒരു െബെക്കില്‍ കയറി രക്ഷപ്പെടുന്നതും വീഡിയോയിലുണ്ട്. അതേസമയം, എ.എന്‍. ഷംസീര്‍ എം.എല്‍.എക്കെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നു നസീര്‍ വ്യക്തമാക്കി. തന്നെ ഓഫീസില്‍ വിളിച്ചു വരുത്തി എം.എല്‍.എ. ഭീഷണിപ്പെടുത്തി. കേസ് മരവിപ്പിക്കാനുള്ള നീക്കത്തിനെതിരേ നിയമപോരാട്ടം ശക്തമാക്കുമെന്നും നസീര്‍ പറഞ്ഞു. ആക്രമണത്തില്‍ നേരിട്ടു പങ്കെടുത്ത കൊളശേരി സ്വദേശി റോഷന്‍, വേറ്റുമ്മല്‍ സ്വദേശി ശ്രീജന്‍ എന്നിവര്‍ കഴിഞ്ഞ ദിവസം തലശേരി…
Read Moreപിണറായി എന്ന വന്‍മരം വീഴുമോ ? സംസ്ഥാന സമിതിയോഗത്തില്‍ മുഖ്യമന്ത്രിയ്ക്ക് രൂക്ഷവിമര്‍ശനം; തിരുത്തല്‍വാദ ഗ്രൂപ്പിനു പിന്നില്‍ വിഎസ് അനുകൂലികളും ഒരു മന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍…
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകള്‍ തെറ്റായിരുന്നെന്നു കാട്ടി സിപിഎം സംസ്ഥാനസമിതി യോഗത്തില്‍ പിണറായിക്കു നേരെ രൂക്ഷമായ വിമര്‍ശനം. തെരഞ്ഞെടുപ്പില്‍ ഇതു ബാധകമായില്ലെന്ന അദ്ദേഹത്തിന്റെ നിലപാട് തള്ളി. സര്‍ക്കാര്‍ നിലപാടിനെതിരേ യോഗത്തില്‍ രൂക്ഷവിമര്‍ശനമുണ്ടായി. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായെന്നാണ് സംസ്ഥാന സമിതിയുടെ വിലയിരുത്തല്‍. ഇക്കാര്യം പിന്നീട് നടന്ന പത്രസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരോക്ഷമായി സമ്മതിച്ചു. സംസ്ഥാന ശബരിമല പ്രചാരണ വിഷയമാക്കാത്തതു ദോഷമായെന്നാണു വിമര്‍ശനം. ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി വോട്ടു തേടണമായിരുന്നു. അതിനു സാധിച്ചില്ല. വിശ്വാസികളുടെ നഷ്ടമായ വോട്ട് തിരിച്ചുപിടിക്കാന്‍ പ്രായോഗികമായ പദ്ധതികളണ്ടാകണമെന്നും അഭിപ്രായമുയര്‍ന്നു.രണ്ടു ദിവസമായി നടന്ന യോഗത്തിന്റെ ആദ്യദിനം തന്നെ സി.പി.എം. ദേശീയ ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി, സംസ്ഥാന സമിതിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പിണറായി വിജയനെതിരേ പാര്‍ട്ടിയില്‍ തിരുത്തല്‍വാദഗ്രൂപ്പ് രൂപപ്പെട്ടുവെന്നു വ്യക്തമാകുന്നതാണു യോഗമെന്നാണു വിവരം. വി.എസ്. അനുകൂലികളും ഒരു മന്ത്രിയും…
Read Moreആറു മാസത്തെ ഇടവേളയ്ക്കു ശേഷം ‘തമ്പുരാന്‍’ മടങ്ങി വരുന്നു ! പി കെ ശശിയുടെ സസ്‌പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയായി; പാലക്കാട്ട് രാജേഷിന്റെ തോല്‍വിയ്ക്കു പിന്നില്‍ കളിച്ചത് ശശിയോ ?
പാലക്കാട്: പാര്‍ട്ടിക്കാര്‍ക്കിടയില്‍ ‘ഷൊര്‍ണൂരിന്റെ തമ്പുരാന്‍’ എന്നറിയപ്പെടുന്ന പി കെ ശശി മടങ്ങിവരുന്നു. ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പീഡന പരാതിയെത്തുടര്‍ന്നാണ് ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിയെ അച്ചടക്ക നടപടിയുടെ ഭാഗമായി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സിപിഎം സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയതിനെത്തുടര്‍ന്നാണ് പാര്‍ട്ടിയിലേക്ക് ശശി മടങ്ങിയെത്തുന്നത്. എന്നാല്‍ പി കെ ശശി ഏത് ഘടകത്തില്‍ പ്രവര്‍ത്തിക്കണമെന്ന് ഇനി പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയാണ് തീരുമാനിക്കേണ്ടത്. പാലക്കാട്ടെ തോല്‍വിക്ക് പിന്നില്‍ പി കെ ശശിയാണെന്ന ആരോപണത്തില്‍ സംസ്ഥാന നേതൃത്വം സ്വീകരിക്കുന്ന നിലപാടും നിര്‍ണായകമാണ്. നവംബര്‍ 26നാണ് ഷൊര്‍ണൂര്‍ എംഎല്‍എയും ജില്ലാ സെക്രട്ടറിയേറ്റംഗവുമായ പി കെ ശശിയെ സിപിഎം സസ്‌പെന്‍ഡ് ചെയ്തത്. ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ യുവതി നല്‍കിയ പരാതി അന്വേഷിച്ച കേന്ദ്ര കമ്മറ്റിയംഗങ്ങളായ എ കെ ബാലന്‍, പി കെ ശ്രീമതി എന്നിവരുടെ ശുപാര്‍ശയുടെ…
Read Moreനന്ദി വേണം നന്ദി ! ഇടതിനു കിട്ടിയ അഞ്ചില്‍ നാല് സീറ്റിലും രാഹുല്‍ ഗാന്ധിയുടെ കൂടെ വിയര്‍പ്പുണ്ട് ; ഇതൊക്കെ മറന്നാണ് ഇവര് അര്‍മാദിക്കുന്നതെന്ന് വി ടി ബല്‍റാം…
ദേശീയ തലത്തില്‍ കോണ്‍ഗ്രസിനുണ്ടായ തകര്‍ച്ചയില്‍ ആഘോഷിക്കുന്ന ഇടതുപക്ഷത്തിന് ചുട്ടമറുപടിയുമായി വി.ടി ബല്‍റാം എംഎല്‍എ. ഇന്ത്യയില്‍ ഇടതുപക്ഷത്തിന് ആകെ കിട്ടിയ അഞ്ച് സീറ്റുകളില്‍ നാലിലും രാഹുല്‍ ഗാന്ധിയുടെ കൂടി വിയര്‍പ്പുണ്ടായിരുന്നുവെന്ന കാര്യം മറക്കരുതെന്നാണ് ബല്‍റാം പറയുന്നത്. അത് മറന്നുകൊണ്ടാണ് സൈബര്‍ സഖാക്കള്‍ മറ്റ് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് തോല്‍വിയില്‍ അര്‍മാദിക്കുന്നതെന്ന് ബല്‍റാം പറയുന്നു. പലരുടേയും വിടുവായത്തങ്ങള്‍ക്ക് 23ന് ശേഷം മറുപടി നല്‍കാമെന്ന് കരുതി മാറ്റിവച്ചിരുന്ന എനിക്ക് പോലും ഇപ്പോള്‍ അതിനൊരു മൂഡ് തോന്നുന്നില്ല, കാരണം അത്രത്തോളം ദയനീയമാണ് അവരുടെ തോല്‍വിയെന്നും ബല്‍റാം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്: കേരളത്തിലെ സിപിഎമ്മിന്റെ പരാജയത്തില്‍ യുഡിഎഫുകാര്‍ സന്തോഷിക്കുന്നത് സ്വാഭാവികമാണ്. കാരണം, ബിജെപി കാര്യമായ ശക്തിയല്ലാത്ത കേരളത്തില്‍ സിപിഎമ്മിനെ തോല്‍പ്പിക്കാന്‍ വേണ്ടിത്തന്നെയാണ് യുഡിഎഫിന്റെ 20 സ്ഥാനാര്‍ത്ഥികളും മത്സരിച്ചത്. മോദി സര്‍ക്കാരിനെതിരെ എന്നത് പോലെ പിണറായി വിജയന്‍ സര്‍ക്കാരിനെതിരെയും ശക്തമായ എതിര്‍പ്പാണ്…
Read Moreനവോത്ഥാനം തിരിഞ്ഞു കൊത്തി ! സി.ദിവാകരന് കിട്ടിയത് ബെന്നറ്റ് ഏബ്രഹാമിന് കിട്ടിയതിനേക്കാള്‍ കുറഞ്ഞ വോട്ടു ശതമാനം; പിണറായി സര്‍ക്കാരിന് ശോകമൂകമായ മൂന്നാം വാര്‍ഷികം…
നവോത്ഥാനം തിരിച്ചടിച്ചെന്ന വിലയിരുത്തലില്‍ പിണറായി സര്‍ക്കാരിന് ഇന്ന് മൂന്നാം വാര്‍ഷികം. ആഘോഷിക്കേണ്ട സമയമായിട്ടും മരണവീട് പോലെയാണ് ഇടതുമുന്നണിയുടെ അവസ്ഥ. 2014 ല്‍ ബെന്നറ്റ് ഏബ്രഹാം നേടിയതിലും അല്‍പം കൂടുതല്‍ വോട്ട് പിന്‍ഗാമി സി. ദിവാകരന്‍ നേടിയെങ്കിലും ഇടത് വോട്ടുവിഹിതം ഭരണസിരാകേന്ദ്രത്തില്‍ അതിലും താഴ്ന്നു: 25.6% മാത്രം. (2014 ല്‍ 28.5%) സിപിഐ നേതൃയോഗം നടന്ന എം.എന്‍ സ്മാരകത്തിലേക്കു തിരിഞ്ഞുനോക്കാന്‍ ദിവാകരന്‍ മെനക്കെടാഞ്ഞതു വെറുതെയല്ല. ഇടതുവോട്ടിലെ ഈ ചോര്‍ച്ചയാണ് ഭരണ- പാര്‍ട്ടി നേതൃത്വങ്ങളെ ഇരുത്തിച്ചിന്തിപ്പിക്കുന്നത്. ഇടതുമുന്നണിക്കു കേരളത്തില്‍ 45% ജനങ്ങളുടെ പിന്തുണയുണ്ടെന്നു സിപിഎം അവകാശപ്പെടാറുണ്ടെങ്കില്‍ ഇക്കുറി കിട്ടിയത് അതിലും 10% താഴ്ന്നു. 2006 ല്‍ 98 സീറ്റുമായി ഇടതുമുന്നണി 48.58% വോട്ടു നേടിയപ്പോള്‍ സിപിഎം സംസ്ഥാന കമ്മിറ്റി ലക്ഷ്യം മുന്നോട്ടുവച്ചു: 50% വോട്ട്. ആ ലക്ഷ്യം ഇപ്പോള്‍ ഏതാണ്ട് 15% പിന്നിലായി. നിയമസഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ 3…
Read Moreമാറ്റിക്കുത്തിയാല്‍ മാറ്റം കാണാമെന്ന മുദ്രാവാക്യവുമായി കളത്തിലിറങ്ങി ! ടിപി മോഡലില്‍ വെട്ടിയും കുത്തിയും മരണാസന്നനാക്കി പാര്‍ട്ടിക്കാര്‍;സിപിഎം വിമതന്‍ സിഒടി നസീറിന്റെ നില അതീവ ഗുരുതരം…
വടകര: വടകര ലോക്‌സഭാ മണ്ഡലത്തില്‍ പി. ജയരാജനെതിരേ മത്സരിച്ച സിപിഎം വിമത സ്ഥാനാര്‍ഥി സിഒടി നസീറില്‍ പാര്‍ട്ടി കണ്ടത് മറ്റൊരു ടിപി ചന്ദ്രശേഖരനെ. മറ്റൊരു ഒഞ്ചിയം ആവര്‍ത്തിക്കുമെന്ന ഭയം ഉണ്ടായതോടെ ടിപിയോടു ചെയ്തതിനു സമാനമായി നസീറിനെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. തലയ്ക്കും വയറിനും കൈകാലുകള്‍ക്കും മാരകമായി പരിക്കേറ്റ നസീറിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. സ്‌കൂട്ടറില്‍ വീട്ടിലേക്കു പോകുമ്പോള്‍ ബൈക്കിലെത്തിയ മൂന്നംഗ സംഘം സ്‌കൂട്ടര്‍ ഇടിച്ചിട്ടു വെട്ടിപരുക്കേല്‍പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നസീറിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി. ബെക്കിലെത്തിയ സംഘം വെട്ടിയപ്പോള്‍ തടുക്കുമ്പോഴാണ് പരിക്കേറ്റത്. ശനിയാഴ്ച സന്ധ്യയോടെ തലശ്ശേരി പുതിയ സ്റ്റാന്റ് പരിസരത്തെ കായ്യത്ത് റോഡില്‍ വച്ചാണ് സംഭവം. സിപിഎം ലോക്കല്‍ കമ്മറ്റി അംഗമായിരുന്ന സിഒടി നസീര്‍ ഏതാനും വര്‍ഷം മുമ്പാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയത്. പി.ജയരാജനെതിരെ മത്സരരംഗത്ത് വന്നപ്പോള്‍’ ‘മാറ്റി കുത്തിയാല്‍ മാറ്റം കാണാം…
Read Moreഎത്ര സഖാക്കളെ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ പഞ്ഞിക്കിട്ടാലും അവരെ പിന്തുണയ്‌ക്കേണ്ടി വരുന്ന അവസ്ഥ എത്ര ഭയാനകമാണ് ! ബിജെപി വിരുദ്ധ മുന്നണിയില്‍ ചേരാന്‍ സിപിഎമ്മിന് കടന്നു പോകേണ്ടത് വമ്പന്‍ പ്രതിസന്ധികളിലൂടെ…
ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന പാര്‍ട്ടി ഏതെന്ന ചോദ്യത്തിന് ഒരേയൊരു ഉത്തരമേയുള്ളൂ. ഒരു കാലത്ത് ശക്തിദുര്‍ഘങ്ങളായിരുന്ന ബംഗാളും ത്രിപുരയിലും പോലും ഇത്തവണ ഒറ്റ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷയില്ല. ആകെ പ്രതീക്ഷയുള്ള കേരളത്തില്‍ നേട്ടം ഒറ്റയക്കത്തില്‍ ഒതുങ്ങുമെന്നാണ് വിലയിരുത്തല്‍. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ വീണ്ടും അധികാരത്തില്‍ വരുന്നത് തടയാന്‍ കച്ചമുറുക്കുന്ന പ്രതിപക്ഷസഖ്യത്തില്‍ ചേരാന്‍ സിപിഎം നിര്‍ബന്ധിതമായിരിക്കുകയാണ്. ബിജെപി വിരുദ്ധ സഖ്യത്തെ പിന്തുണച്ചാല്‍ പശ്ചിമ ബംഗാളില്‍ തങ്ങളുടെ പരമ്പരാഗത ശത്രുവായ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിനെയും കേരളത്തില്‍ കോണ്‍ഗ്രസിനെയും സിപിഎമ്മിന് പിന്തുണക്കേണ്ടി വരും. ഇത്തരത്തില്‍ മമതയെ പിന്തുണയ്ക്കുന്ന ഗതികേട് ഒഴിവാക്കുന്നതിനായി തൃണമൂലിനെ ഒഴിവാക്കിക്കൊണ്ടുള്ള കോണ്‍ഗ്രസ് സഖ്യത്തിന് മുന്‍കൈയെടുക്കാനും സിപിഎം നിര്‍ബന്ധിതമായിരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. പ്രതിപക്ഷ സഖ്യത്തില്‍ നിന്ന് മമതയെ ഒഴിവാക്കുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ച് സിപിഎം ഗൗരവപരമായി ആലോചിച്ചു വരുന്നുവെന്നാണ് സിപിഐഎം പോളിറ്റ്ബ്യൂറോ അംഗങ്ങളിലൊരാളുടെ വെളിപ്പെടുത്തല്‍. ബംഗാളിലെ നിര്‍ണായക…
Read Moreസിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മകള്‍ ആശാ ലോറന്‍സിനെ സിഡ്‌കോയില്‍ നിന്ന് വീണ്ടും പിരിച്ചുവിട്ടു ! നടപടി ആര്‍എസ്എസ് മാസികയില്‍ ലേഖനമെഴുതിയതിനു പിന്നാലെ…
സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മകള്‍ ആശാ ലോറന്‍സിനെ സിഡ്കോയില്‍ നിന്നും വീണ്ടും പിരിച്ചുവിട്ടു. സിഡ്‌കോയിലെ താല്‍ക്കാലിക ജീവനക്കാരിയായിരുന്ന ആശയെ ഇത് രണ്ടാം തവണയാണ് പിരിച്ചുവിടുന്നത്. ആശയുടെ മകന്‍ മിലന്‍ ബിജെപി അനുകൂല നിലപാട് സ്വീകരിച്ചതിനു പിന്നാലെയായിരുന്നു ആശയെ ആദ്യമായി പിരിച്ചുവിട്ടത്. എന്നാല്‍ സംഭവം വിവാദമായതോടെ തീരുമാനം പിന്‍വലിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ച ആര്‍എസ്എസ് മാസികയില്‍ ലേഖനം എഴുതിതിന് പിന്നാലെയാണ് ആശയോട് ജോലിക്ക് വരേണ്ടതെന്നും സിഡ്കോയും വ്യവസായമന്ത്രിയുടെ ഓഫീസും അറിയിച്ചത്. വ്യവസായമന്ത്രിയെ നേരിട്ടും കണ്ടിട്ടും പിരിച്ചുവിടല്‍ പിന്‍വലിക്കാന്‍ തയാറായില്ലെന്നും എന്നാല്‍ തനിക്ക് രേഖാമൂലം കത്ത് നല്‍കിയില്ലെന്ന് ആശാ ലോറന്‍സ് പറഞ്ഞു.
Read Moreനിങ്ങള്‍ വൈകിയതു കൊണ്ട് നിങ്ങളുടെ വോട്ട് വേറൊരാള്‍ ചെയ്തു ! ഓടിപ്പിടിച്ച് വോട്ടു ചെയ്യാനെത്തിയപ്പോള്‍ വോട്ട് മറ്റാരോ ചെയ്‌തെന്നറിഞ്ഞ് മടങ്ങിപ്പോകേണ്ടി വന്നെന്ന് വീട്ടമ്മ…
കണ്ണൂര്‍: കള്ളവോട്ടിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ വന്‍ വിവാദത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. പിലാത്തറ യുപി സ്‌കൂളില്‍ നിന്നും പുറത്തു വന്ന ദൃശ്യങ്ങളില്‍ വോട്ടു ചെയ്യാനാവാതെ മടങ്ങുന്ന ഒരു വനിതയെയും കാണാന്‍ സാധിക്കും. പിലാത്തറ സിഎം നഗറിലെ കെ.ജെ. ഷാലറ്റ് ആണ് ആ വോട്ടര്‍. തന്റെ ദുരനുഭവം ഷാലറ്റ് പറയുന്നു. ‘കണ്ണൂരില്‍ നിന്നു പിലാത്തറയിലേക്കു താമസം മാറിയതിനു ശേഷമുള്ള ആദ്യ വോട്ടായിരുന്നു ഇത്തവണത്തേത്. വോട്ടെടുപ്പ് ദിവസം വൈകിട്ട് 4.45 നാണ് ബൂത്തിലെത്തിയത്. അര മണിക്കൂറോളം വരിനിന്ന ശേഷം തിരിച്ചറിയല്‍ രേഖയും സ്ളിപ്പുമായി ബൂത്തില്‍ കയറി. ക്രമനമ്പര്‍ പറഞ്ഞപ്പോള്‍ നിങ്ങളുടെ വോട്ട് രേഖപ്പെടുത്തിയതായി കാണുന്നെന്ന് പോളിങ് ഓഫിസര്‍ പറഞ്ഞു. അല്‍പസമയം ഇരിക്കൂ പരിശോധിക്കട്ടെയെന്നും പറഞ്ഞു. അരമണിക്കൂറോളം ഞാന്‍ പോളിങ് ബൂത്തില്‍ ഇരുന്നു. വീണ്ടും ഉദ്യോഗസ്ഥരോട് എനിക്കു വോട്ടു ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്റെ തിരിച്ചറിയല്‍ കാര്‍ഡും മഷിപുരട്ടാത്ത വിരലും കാണിച്ചു. എന്നാല്‍, എന്റെ…
Read More