പത്തനംതിട്ട പുറമറ്റം പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ജോബിയ്ക്കെതിരേ സിപിഎം പഞ്ചായത്തംഗങ്ങളുടെ കയ്യേറ്റം. കയ്യേറ്റക്കാര്‍ സൗമ്യയുടെ വസ്ത്രം വലിച്ചുകീറി. പഞ്ചായത്ത് ഓഫിസിനു മുന്നില്‍ തടഞ്ഞുവച്ച് ഉച്ചയ്ക്ക് 12.45 ന് ആയിരുന്നു സംഭവം. ഇത് സംബന്ധിച്ച് കോയിപ്രം പോലീസില്‍ സൗമ്യ പരാതി നല്കി. പ്രസിഡന്റിനെതിരായ എല്‍ഡിഎഫ് അവിശ്വാസം ചര്‍ച്ചചെയ്യാതെ തള്ളിയിരുന്നു. സൗമ്യയുടെ മുടിയില്‍ പിടിച്ച് വലിച്ചതായും പറയുന്നു. സിപിഎം പഞ്ചായത്ത് അംഗങ്ങളായ സാബു ബഹനാന്, ഷിജു പി.കുരുവിള, ലോക്കല്‍ സെക്രട്ടറി അജിത് പ്രസാദ് എന്നിവരുടെ നേതൃത്യത്തിലായിരുന്നു കയ്യേറ്റം നടന്നതെന്ന് സൗമ്യ പറഞ്ഞു. എല്‍ഡിഎഫ് സ്വതന്ത്രയായാണ് സൗമ്യ മത്സരിച്ചത്. സൗമ്യയ്ക്ക് ഒരു വര്‍ഷത്തെ കാലാവധിയാണ് പാര്‍ട്ടിക്കുള്ളിലെ ധാരണപ്രകാരം പറഞ്ഞിരുന്നത്. എന്നാല്‍ ഇതിനുശേഷവും രാജിവയ്ക്കാത്തതിനെ തുടര്‍ന്ന എല്‍ഡിഎഫ് അംഗങ്ങള്‍ തന്നെ ഇവര്‍ക്കെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. ഈ അവിശ്വസപ്രമേയം ക്വാറം തികയാത്തതിനാല്‍ കഴിഞ്ഞദിവസം ചര്‍ച്ചയ്ക്കെടുക്കാതെ പരാജയപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ക്കെതിരെ ആക്രമണം ഉണ്ടാകാന്‍…
Read MoreTag: cpm
അന്ന് മുതുക് ചവിട്ടു പടിയാക്കി ഇന്ന് ‘മുതുകില്‍ കയറുന്നു’! പ്രളയകാലത്ത് മുതുക് ചവിട്ടുപടിയാക്കിയ ജെയ്സല്‍ സദാചാരഗുണ്ടായിസം കളിച്ച് പണം തട്ടിയതിന് അറസ്റ്റില്‍…
പ്രളയകാലത്ത് മുതുക് ചവിട്ടുപടിയാക്കി ആളുകളെ രക്ഷിച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ച പരപ്പനങ്ങാടി ബീച്ച് സ്വദേശി ജെയ്സലിനെ പോലീസ് അറസ്റ്റ് ചെയ്തു. താനൂര്‍ തൂവല്‍ തീരം ബീച്ചില്‍ ഇരിക്കുകയായിരുന്ന യുവാവിനെയും വനിതാ സുഹൃത്തിനെയും ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്ന പരാതിയില്‍ ആണ് പോലീസ് നടപടി. 2021 ഏപ്രില്‍ 15 നായിരുന്നു കേസിന് ആസ്പദമായ സംഭവം. ഐപിസി 385 പ്രകാരം ആണ് കേസ് എടുത്തിരിക്കുന്നത്. താനൂര്‍ ഒട്ടുംപുറം തൂവല്‍ തീരത്ത് കാറില്‍ ഇരിക്കുകയായിരുന്ന പുരുഷനെയും സ്ത്രീയെയും മൊബൈലില്‍ ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. ഒരു ലക്ഷം രൂപ ഉടനടി കൊടുത്തില്ലെങ്കില്‍ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. കൈയില്‍ പണമില്ലാതിരുന്നതിനാല്‍ സുഹൃത്തിന്റെ അക്കൗണ്ടില്‍ നിന്ന് ഗൂഗിള്‍ പേ വഴി 5000 രൂപ നല്‍കിയതാണ് യുവതിയെയും യുവാവിനെയും പോകാന്‍ അനുവദിച്ചത്. തുടര്‍ന്നു ഇവര്‍ താനൂര്‍ പോലീസില്‍ പരാതി നല്കി. ജെയ്സലിനും കണ്ടാല്‍ തിരിച്ചറിയാവുന്ന…
Read Moreസിഐടിയു വിട്ട് സ്വതന്ത്ര യൂണിയനുണ്ടാക്കിയ ചുമട്ടു തൊഴിലാളി ജീവനൊടുക്കി! സിപിഎമ്മില്‍ നിന്ന് ഭീഷണിയുണ്ടെന്ന് ആത്മഹത്യാക്കുറിപ്പ്…
സിഐടിയു വിട്ട് സ്വതന്ത്ര യൂണിയന് രൂപീകരിച്ച ചുമട്ടുതൊഴിലാളിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തൃശൂര്‍ പീച്ചി സ്വദേശി സജി(49)യെയാണ് വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. സിപിഎമ്മില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നതായി മൃതദേഹത്തില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. സിപിഎം ബ്രാഞ്ച്, ലോക്കല്‍ സെക്രട്ടറിമാരുടെ പേരും ആത്മഹത്യാ കുറിപ്പിലുണ്ട്. ഏറെക്കാലമായി പീച്ചിയിലെ സിഐടിയു യൂണിറ്റില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. സജി ഉള്‍പ്പെടെയുള്ള ഒരുവിഭാഗം സിഐടിയു പ്രവര്‍ത്തകര്‍ യൂണിയന് വസ്ത്രവും ബഹിഷ്കരിച്ചിരുന്നു. സിഐടിയു ഓഫീസിനെ സ്വതന്ത്ര ചുമട്ടുതൊഴിലാളി യൂണിയന് എന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തിരുന്നു. പ്രശ്നങ്ങളെ തുടര്‍ന്ന് പാര്‍ട്ടി നേതാക്കള്‍ ഇടപെട്ട് ചര്‍ച്ചകള്‍ നടത്തിയെങ്കിലും തൊഴിലാളികള്‍ വഴങ്ങിയില്ല. എന്നാല്‍ ചില തൊഴിലാളികള്‍ പിന്നീട് പാര്‍ട്ടിപക്ഷത്തേക്ക് മാറിയതോടെ സജി പാര്‍ട്ടിയില്‍ ഒറ്റപ്പെടുകയായിരുന്നു. ഇതാണ് സജിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആരോപണം. ആത്മഹത്യക്കുറിപ്പില്‍ സിപിഎമ്മിലെ രണ്ട് പ്രാദേശിക നേതാക്കള്‍ക്കെതിരേ പരാമര്‍ശം വന്നതിന് പിന്നാലെ പീച്ചിയില്‍ സിപിഎം പ്രവര്‍ത്തകര്‍…
Read Moreഅന്നൂരില്‍ സിപിഎമ്മിന്റെ സംഘാടക സമിതി ഓഫീസിന് തീയിട്ടു
പയ്യന്നൂര്‍: കണ്ണൂരില്‍ നടക്കുന്ന 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രചരണാര്‍ഥം അന്നൂരില്‍ സ്ഥാപിച്ചിരുന്ന സംഘാടക സമിതി ഓഫീസിന് തീയിട്ടു. അന്നൂര്‍ സത്യന് ആര്‍ട്സ് ക്ലബിന് സമീപം സ്ഥാപിച്ച സംഘാടക സമിതി ഓഫീസാണ് അഗ്നിക്കിരയാക്കിയത്. ഇന്നുപുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. സംഘാടക സമിതി ഓഫീസിന്റെ ഭാഗമായി സ്ഥാപിച്ച കമാനമാണ് അഗ്നിക്കിരയായത്. റോഡരികിലുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് അദ്ദേഹത്തിന്റെ അനുമതിയോടെയാണ് സംഘാടക സമിതി ഓഫീസ് നിര്‍മിച്ചിരുന്നത്. വിപുലമായ പ്രചാരണ സംവിധാനങ്ങളോടെ നിര്‍മാണം പൂര്‍ത്തീകരിച്ച സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം കഴിഞ്ഞ 15ന് സിപിഎം ജില്ലാ കമ്മിറ്റിയംഗം സി.സത്യപാലനാണ് നിര്‍വഹിച്ചത്. സംഭവസമയത്ത് ഇതുവഴി വന്ന യുവാവ് ഒരാള്‍ ഓടിപ്പോകുന്നതായി കണ്ടതിന് ദൃക്സാക്ഷിയായുണ്ടെന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറി നന്ദകുമാര്‍ പറഞ്ഞു. ഇയാള്‍ സംഭവം കണ്ടതിനാലാണ് സംഘാടക സമിതി ഓഫീസ് പൂര്‍ണമായും അഗ്നിക്കിരയാക്കാന്‍ കഴിയാതെ അക്രമി ഓടിയതെന്നാണ് അനുമാനം. സംഘാടക സമിതി ഓഫീസിനെതിരെയുള്ള സാമൂഹ്യദ്രോഹികളുടെ അക്രമത്തിനെതിരെ…
Read Moreറഷ്യ വെടിനിര്‍ത്തലിന് തയ്യാറാകണമെന്ന് സിപിഎം ! നാറ്റോയില്‍ അംഗമാകരുതെന്ന് യുക്രൈന് താക്കീതു നല്കി യെച്ചൂരി…
റഷ്യ വെടിനിര്‍ത്തലിന് തയ്യാറാകണമെന്ന് സിപിഎം ! നാറ്റോയില്‍ അംഗമാകരുതെന്ന് യുക്രൈന് താക്കീതു നല്കി യെച്ചൂരി… യുക്രൈനെതിരായ യുദ്ധത്തില്‍ റഷ്യ വെടിനിര്‍ത്തലിന് തയ്യാറാകണമെന്ന് സിപിഎം. ലോകത്ത് സമാധാനം പുലരണമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കണം. യുക്രൈന് നാറ്റോയില്‍ അംഗമാകരുത്. അമേരിക്കയുടെ ലക്ഷ്യം നാറ്റോയുടെ വ്യാപനമാണെന്നും യെച്ചൂരി വ്യക്തമാക്കി. ആഗോള ആധിപത്യം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക പ്രവര്‍ത്തിക്കുന്നത്. യുക്രൈനില്‍ നിന്നുള്ള രക്ഷാ ദൗത്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടില്ലെന്നും യെച്ചൂരി പറഞ്ഞു.
Read Moreവിവാഹത്തിന് വിലങ്ങുതടിയായി കമ്യൂണിസം! ഒടുവില്‍ വീട്ടുകാര്‍ അയഞ്ഞപ്പോള്‍ ജോണ്‍സന്റെ ജീവിതസഖിയായി ലിത്വാനിയന്‍ യുവതി…
അലപ്പുഴയിലെ തുമ്പോളിയും യൂറോപ്യന്‍ രാജ്യമായ ലിത്വാനിയയും ബന്ധുക്കളാകാന്‍ ഒരുങ്ങുന്നു. എങ്ങനെ എന്നാണ് ചോദ്യമെങ്കില്‍ കമിതാക്കള്‍ മൂലമെന്ന് ഉത്തരം പറയേണ്ടി വരും. തുമ്പോളിയില്‍ നിന്നുള്ള ചെക്കന് ലിത്വാനിയന്‍ പെണ്ണിനെ പ്രേമിച്ചതാണ് വാര്‍ത്ത. പക്ഷേ, ഇരുനാടിന്റെയും രാഷ്ട്രീയം വിവാഹം മുടങ്ങുന്നതിന്റെ അറ്റം വരെയെത്തിയെന്നതാണ് കൗതുകം. രാഷ്ട്രീയം പറഞ്ഞാല്‍ തുമ്പോളിയിലെ കട്ട സഖാവാണ് ജോണ്സണ്. സജീവ സിപിഎം പ്രവര്ത്തകന്. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിംഗം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആലപ്പുഴയില്‍ വച്ചാണ് ക്രിസ്റ്റീനയെ പരിചയപ്പെടുന്നത്. പ്രണയത്തിനൊടുവില്‍ വിവാഹ നിശ്ചയം നടന്നു. എന്നാല്‍ പ്രണയകഥ കടല്‍കടന്ന് ലിത്വാനയിലെത്തിയപ്പോള്‍ വില്ലനായത് കമ്മ്യൂണിസം. 90 കളില്‍ സോവിയറ്റ് യൂണിയനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ രാജ്യമാണ് ലിത്വാനിയ. കമ്യൂണിസത്തിന്റെ ക്രൂരതകള്‍ മറക്കാന്‍ കഴിയാത്ത ഒരു രാജ്യത്തേക്ക് ചെങ്കൊടിയേന്തിയ ജോണ്‍സനെ സ്വീകരിക്കാന്‍ ക്രിസ്റ്റീനയുടെ കുടുംബം വിസമ്മതിച്ചു. സാമൂഹ്യ പ്രവര്‍ത്തകയായ ക്രിസ്റ്റീന, കേരളത്തിലെത്തിയതും ജോണ്‍സനെ കണ്ടതും പരിചയപ്പെട്ടതുമെല്ലാം കുടുംബത്തെ പറഞ്ഞുമനസ്സിലാക്കി. ഒടുവില്‍ സ്നേഹിക്കുന്ന…
Read Moreഭര്‍ത്താവിനെ ഉപേക്ഷിച്ചു വന്നാല്‍ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്കി പീഡനം ! സിപിഎം സൈബര്‍ പോരാളി ജഹാംഗീര്‍ അമിനാ റസാഖിനെതിരേ യുവതി രംഗത്ത്…
സിപിഎമ്മിന്റെ സൈബര്‍ പോരാളിയായ അഡ്വ. ജഹാംഗീര്‍ ആമിനാ റസാഖിനെതിരേ ഗുരുതരമായ ലൈംഗികാരോപണങ്ങളുമായി വീട്ടമ്മയുടെ പരാതി. താന്‍ ട്യൂഷന് പഠിച്ചിരുന്ന സമയത്ത് ജഹാംഗീര്‍ തന്നെ ട്യൂഷന് പഠിപ്പിച്ചിട്ടുണ്ട് എന്നും ജഹാംഗീര്‍ അപ്പോള്‍ നിയമവിദ്യാര്‍ത്ഥി ആയിരുന്നുവെന്നും വീട്ടമ്മ പറയുന്നു. താന്‍ ഉദ്യോഗാര്‍ത്ഥി ആയിരിക്കുകയാണ് ഇയാള്‍ തന്നെ സ്നേഹിച്ചതെന്നു വീട്ടമ്മ പറഞ്ഞു.ഇയാള്‍ പിന്നീട് വിവാഹാഭ്യര്‍ത്ഥന നടത്തി, താന്‍ വിവാഹത്തിന് സമ്മതം മൂളി എങ്കിലും വിവാഹത്തിന്റെ വക്കില്‍ എത്തിയപ്പോള്‍ ഇയാള്‍ പിന്മാറി എന്നുമാണ് യുവതി പറയുന്നത്. പിന്നീട് യുവതി മറ്റൊരു വിവാഹം ചെയ്തു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇയാള്‍ യുവതിയുമായി വീണ്ടും അടുപ്പം സ്ഥാപിക്കുകയും വിവാഹ വാഗ്ദാനം നല്കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. പഠനത്തിനുശേഷം 2018 ലാണ് ജഹാംഗീര്‍ വീണ്ടും യുവതിയെ കാണുന്നത്. ആ സമയത്ത് യുവതി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു. ഇതറിഞ്ഞ് ജഹാംഗീര്‍ യുവതിയുമായി വീണ്ടും അടുപ്പം…
Read Moreകേരളത്തിൽ ഇത് കെ-റെയിൽ ലഘുലേഖക്കാലം ! സിപിഎമ്മിനു പിന്നാലെ കോൺഗ്രസും ലഘുലേഖയുമായി വീടുകൾ കയറും…
തിരുവനന്തപുരം: കെ- റെയിൽ പദ്ധതി വിഷയത്തിൽ സിപിഎം നടത്തുന്ന ലഘുലേഖ പ്രചാരണത്തിനു ബദലുമായി കോൺഗ്രസ്. പദ്ധതിയുടെ ദോഷവശങ്ങൾ ചൂണ്ടിക്കാട്ടുന്ന ലഘുലേഖയുമായി വീടുകൾ തോറും കയറിയിറങ്ങാനാണ് കോൺഗ്രസും നീക്കം തുടങ്ങിയിരിക്കുന്നത്. ഭൂമി നഷ്ടപ്പെടുന്നവരെ സമരമുഖത്തേക്കു കൊണ്ടുവരാനും ആലോചനയുണ്ട്. കെ- റെയിൽ പദ്ധതിക്കെതിരേ ആദ്യഘട്ടത്തിൽ നടത്തിയ പ്രതിഷേധങ്ങൾ സർക്കാർ തള്ളിക്കളയുന്ന സാഹചര്യത്തിൽ സമരം കൂടുതൽ കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഇതേക്കുറിച്ചു ചർച്ച ചെയ്യാൻ കോൺഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതി ഇന്നു ചേരാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഒന്നാം തീയതിയിലേക്കു മാറ്റിയിട്ടുണ്ട്. ഇതിനുശേഷം യുഡിഎഫ് യോഗം ചേർന്ന് ശക്തമായ സമര പരിപാടികൾക്ക് രൂപം നൽകും. രണ്ടാം പിണറായി സർക്കാരിന്റെ സ്വപ്നപദ്ധതിയായ കെ -റെയിൽ അട്ടിമറിക്കാൻ യുഡിഎഫ്- ബിജെപി ജമാഅത്തെ ഇസ്ലാമി അവിശുദ്ധ കൂട്ടുകെട്ട് ശ്രമിക്കുന്നെന്നാണ് സിപിഎമ്മിന്റെ ആരോപണം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ലഘുരേഖയുമായി വീടുകൾ തോറും കയറിയിറങ്ങി പ്രചാരണം നടത്താനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. ഇതുകൂടാതെ മുഖ്യമന്ത്രിയുടെയും മുതിർന്ന…
Read Moreകെ റെയില്‍ വേണോ..? സിപിഎം സമ്മേളനത്തില്‍ പ്രതിനിധികള്‍ക്ക് സംശയം ; സംസ്ഥാന സെക്രട്ടറി എന്തു മറുപടി പറയുമെന്ന് ആകാംക്ഷ…
പത്തനംതിട്ട: കേരളത്തെ കീറിമുറിച്ച് അതിവേഗ പാത ആവശ്യമുണ്ടോയെന്ന ചോദ്യവുമായി സിപിഎം സമ്മേളന പ്രതിനിധികള്‍. അടൂരില്‍ നടക്കുന്ന പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ പദ്ധതി ബാധിത മേഖലകളില്‍ നിന്നെത്തിയ പ്രതിനിധികളാണ് സംശയം ഉന്നയിച്ചത്. കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ഏറെ ആശങ്കയുണ്ടെന്നും പദ്ധതി നിര്‍ബന്ധപൂര്‍വം അടിച്ചേല്പിച്ചാല് രാഷ്ട്രീയമായി എല്‍ഡിഎഫിനു നഷ്ടമാകുമെന്നും പ്രതിനിധികള്‍ ആശങ്ക പ്രകടിപ്പിച്ചു. മല്ലപ്പള്ളി, ഇരവിപേരൂര്‍ ഏരിയാ പ്രതിനിധികളാണ് കെ റെയിലുമായി ബന്ധപ്പെട്ട ആശങ്ക പങ്കുവച്ചത്. സമ്മേളനത്തില്‍ പങ്കെടുക്കുന്ന സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഇതു സംബന്ധിച്ച ആശങ്കകള്‍ക്ക് ഇന്ന് മറുപടി പറയും. പോലീസിനെതിരെയും സമ്മേളനത്തില്‍ ആക്ഷേപം ഉയര്‍ന്നു. പാര്‍ട്ടി നിയന്ത്രണത്തില്‍ അല്ല പോലീസിന്റെ പ്രവര്‍ത്തനമെന്നായിരുന്നു ആക്ഷേപം. ഭരണം ഉള്ളപ്പോള്‍ പോലും പോലീസിനുമേല്‍ സ്വാധീനം ഇല്ലാത്ത സാഹചര്യം പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. തിരുവല്ല സന്ദീപ് കൊലക്കേസില്‍പോലും പോലീസ് സ്വീകരിച്ച പല നിലപാടുകളോടും യോജിക്കാനാകില്ലെന്ന് പ്രതിനിധികള്‍ പറഞ്ഞു. ജനപ്രതിനിധികള്‍ക്കെതിരെ പാര്‍ട്ടി…
Read Moreപിഞ്ചുകുഞ്ഞുങ്ങളെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ‘ഞാന്‍ ബാബറി’ എന്ന സ്റ്റിക്കര്‍ പതിപ്പിച്ച് എസ്ഡിപിഐ ! ഒരു നടപടിയുമെടുക്കാതെ പോലീസ്…
പത്തനംതിട്ട കോട്ടാങ്ങലില്‍ സെന്റ്മേരീസ് സ്കൂളിലെ പിഞ്ചുവിദ്യാര്‍ത്ഥികളെ തടഞ്ഞുനിര്‍ത്തി ബലം പ്രയോഗിച്ച് ‘ഞാന്‍ ബാബറി’ എന്ന സ്ററിക്കര്‍ പതിപ്പിച്ച് പോപ്പുലര്‍ഫ്രണ്ട്,എസ്ഡിപിഐ പ്രവര്‍ത്തകരുടെ വിളയാട്ടം. 1992 ഡിസംബര്‍ ആറിനാണ് ബാബറി മസ്ജിത് തകര്‍ക്കപ്പെട്ടത്. പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഡിസംബര്‍ 6 ബാബറി ദിനമായാണ് ആചരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ എട്ടും പൊട്ടുംതിരിയാത്ത സ്കൂള്‍ കുട്ടികളുടെ മേല്‍ ബലം പ്രയോഗിച്ച് ബാബറി സ്റ്റിക്കര്‍ പതിപ്പിക്കുന്നതിനെതിരേ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ വിവരം പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. കോട്ടാങ്ങല്‍ പഞ്ചായത്ത് എസ്ഡിപിഐയുടെ പിന്തുണയോടെ സിപിഎം ഭരിക്കുന്ന പഞ്ചായത്താണ്. കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… പത്തനംതിട്ട കോട്ടാങ്ങലിൽ സെന്റ്മേരീസ് സ്കൂളിലെ പിഞ്ചുവിദ്യാർത്ഥികളെ തടഞ്ഞുനിർത്തി ബലം പ്രയോഗിച്ച് ഞാൻ ബാബറി എന്ന സ്ററിക്കർ പതിപ്പിക്കുന്ന പി. എഫ്. ഐ. സംഘം. ഈ…
Read More