കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസില്‍ സിപിഎമ്മിനെതിരേ ആഞ്ഞടിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്. ക്വട്ടേഷന്‍ സംഘങ്ങളെ പിരിച്ചുവിടുകയാണെങ്കില്‍ കണ്ണൂരില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഉണ്ടാവില്ലെന്നായിരുന്നു ഉണ്ണിത്താന്റെ പരിഹാസം. ക്വട്ടേഷന്‍ സംഘത്തെ പുറത്താക്കേണ്ടി വന്നാല്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി തന്നെ പിരിച്ചുവിടേണ്ടി വരുമെന്നും രാജ്മോഹന്‍ ഉണ്ണിത്താന് പ്രതികരിച്ചു. കട്ടമുതല് കള്ളന്മാര് പങ്കുവെക്കുന്നത് പോലെയാണ് ക്വട്ടേഷന്‍ സംഘങ്ങള്‍ കൊണ്ടുവരുന്ന പണം ജില്ലാ നേതൃത്വം വാങ്ങുന്നതെന്നും ഇതില്‍ എല്ലാ എംഎല്‍എമാര്‍ക്കും നേതാക്കള്‍ക്കും പങ്കുണ്ടെന്നും രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു. ‘എന്തെങ്കിലും കേസില്‍ പിടിക്കപ്പെടുമ്പോള്‍ അവരെ തള്ളിപ്പറയുകയും അവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്ന് വരുത്തി തീര്‍ത്ത് ജനങ്ങളെ പറ്റിക്കുകയുമാണ് മാര്‍കിസ്റ്റ് പാര്‍ട്ടി ചെയ്യുന്നത്. ക്വട്ടേഷന്‍ സംഘങ്ങളെ പിരിച്ചുവിടുന്ന അവസ്ഥയുണ്ടായാല്‍ കണ്ണൂരില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെന്നൊരു പാര്‍ട്ടി ഉണ്ടാവില്ല. 80 ശതമാനം ആളുകളും ക്വട്ടേഷന്‍ സംഘങ്ങളുടെ പണം തട്ടുന്ന ആളുകളാണ്. കട്ടമുതല് കള്ളന്മാര് പങ്കുവെക്കുന്നത് പോലെയാണ് ക്വട്ടേഷന്‍ സംഘങ്ങള്‍ കൊണ്ടുവരുന്ന പണം ജില്ലാ…
Read MoreTag: cpm
വീട്ടമ്മയെ ഭീഷണിപ്പെടുത്തി ബലാല്‍സംഗത്തിനിരയാക്കി ! സിപിഎം നേതാക്കള്‍ക്കെതിരേ കേസ്; പ്രതികള്‍ ഒളിവില്‍…
വീട്ടമ്മയെ ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്തെന്ന പരാതിയില്‍ സിപിഎം നേതാക്കള്‍ക്കെതിരേ കേസ്. സിപിഎം മുളിയേരി ബ്രാഞ്ച് സെക്രട്ടറി പുല്ലുള്ളപറമ്പത്ത് ബാബുരാജ്, ഡിവൈഎഫ്ഐ. ബ്ലോക്ക് കമ്മിറ്റിയംഗം തെക്കെപറമ്പത്ത് ലിജീഷ് എന്നിവര്‍ക്കെതിരേയാണ് വീട്ടമ്മയുടെ പരാതിയില്‍ കേസെടുത്തത്. മൂന്നു മാസം മുമ്പ് ആളില്ലാത്ത സമയം രാത്രി പതിനൊന്നോടെ വീടിന്റെ കതകു തള്ളിത്തുറന്ന് അകത്തുകയറിയ ബാബുരാജ് കൊല്ലുമെന്നു ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പരാതി. മൂന്നു തവണകൂടി ഇത്തരത്തില്‍ പീഡനം തുടര്‍ന്നുവെന്നും പിന്നീട് ഇയാള്‍ പറഞ്ഞറിഞ്ഞ് ഡിവൈഎഫ്ഐ. നേതാവ് ലിജീഷ് വീട്ടിലെത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. ഭീഷണി തുടര്‍ന്നതോടെ വീട്ടമ്മ ഭര്‍ത്താവിനെ വിവരമറിയിച്ചു. തുടര്‍ന്നാണ് വടകര പോലീസില്‍ പരാതി നല്‍കിയത്. വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പ്രതികള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. രണ്ടുപേരും ഒളിവിലാണെന്നു പോലീസ് പറഞ്ഞു. ഇരുവരെയും പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്നും സ്ഥാനങ്ങളില്‍നിന്നും പുറത്താക്കി.
Read Moreകുറ്റിയാട്ടൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറി ഒളിവില്‍ ! ഇയാള്‍ക്കെതിരേ പോക്സോ കേസ് ചുമത്തി പോലീസ്…
കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ പ്രതികളാകുന്ന കേസുകള്‍ നാള്‍ക്കു നാള് വര്‍ധിക്കുന്നു. ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ഇരിട്ടി മേഖലയില്‍ ഡിവൈഎഫ്ഐ പ്രവര്ത്തകന് പ്രതിയായതിനു പിന്നാലെ മറ്റൊരു കേസില്‍ പാര്‍ട്ടി ശക്തികേന്ദ്രത്തില്‍ ബ്രാഞ്ച് സെക്രട്ടറിയും കുടുങ്ങിയിരിക്കുകയാണ്. സിപിഎം ചെങ്കോട്ടയെന്ന് അറിയപ്പെടുന്ന കുറ്റിയാട്ടൂരിലാണ് സംഭവം. സിപിഎം നെല്ലിയോട്ടുവയല്‍ ബ്രാഞ്ച് സെക്രട്ടറിയായ യുവാവിനെതിരെയാണ് കേസെടുത്തത്. വേശാല ഇന്ദിരാ നഗര്‍ റോഡിലെ പ്രശാന്തിനെ (35)തിരെയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് മയ്യില്‍ പോലീസ് പോക്സോ കേസെടുത്തത്. ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് കേസ്. പ്രതി ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. ഒരാഴ്ച്ച മുന്‍പ് ഇരിട്ടി മേഖലയില്‍ 14 വയസുകാരിയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ വി.കെ നിധീഷ് അറസ്റ്റിലായിരുന്നു.ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.
Read Moreസര്‍ക്കാരിന്റെ പുതിയ തീരുമാനം അംഗീകരിക്കാനാവാത്തതാണ് ! സത്യപ്രതിജ്ഞാ ചടങ്ങിനെതിരേ പൊട്ടിത്തെറിച്ച് നടി പാര്‍വതി…
മലയാളത്തില്‍ സൗന്ദര്യം കൊണ്ടും അഭിനയശേഷികൊണ്ടും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ അപൂര്‍വം നടിമാരിലൊരാളാണ് പാര്‍വതി തിരുവോത്ത്. പൊതുവിഷയങ്ങളില്‍ സ്വന്തം അഭിപ്രായം തുറന്നു പറയാനും നടി മടികാണിക്കാറില്ല. നടിയുടെ പരാമര്‍ശങ്ങള്‍ പലപ്പോഴും പലര്‍ക്കും കല്ലുകടിയാകാറുമുണ്ട്. ഇത്തരത്തില്‍ പാര്‍വതിയുടെ ഒരു പരാമര്‍ശമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇപ്രാവശ്യം താരം പ്രതികരിച്ചത് കേരള സര്‍ക്കാരിനെതിരെയാണ് എന്നുള്ളതാണ് ഏവരെയും അദ്ഭുതപ്പെടുത്തുന്നത്. ഇരുപതാം തീയതി നടക്കുന്ന പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് 500 പേരെ അനുവദിച്ചു എന്നുള്ളത് കേരളക്കരയില്‍ വലിയ ചര്‍ച്ചയായിരുന്നു. കോവിഡ് മഹാമാരി പടര്‍ന്നുപന്തലിച്ച ഈ ഒരു സന്ദര്‍ഭത്തില്‍, രാഷ്ട്രീയ താല്പര്യങ്ങള്ക്ക് വേണ്ടി 500 പേരെ ഒരുമിച്ചു കൂട്ടുന്ന സര്‍ക്കാര്‍ നടപടിക്കെതിരെയാണ് പാര്‍ട്ടി ഭേദമന്യേ പലരും പ്രതികരിച്ചത്. കല്യാണ ചടങ്ങില്‍ കേവലം 20 പേരെ അനുവദിച്ച സര്‍ക്കാര്‍, പാര്‍ട്ടി സത്യപ്രതിജ്ഞയില്‍ 500 പേരെ അനുവദിച്ചത് സ്വാര്‍ത്ഥ താല്പര്യം ആണ് എന്ന് വിമര്‍ശനമാണ് ഉയര്‍ന്നു കേട്ടത്.…
Read Moreഎകെജി സെന്ററിലെ കരിമരുന്ന് പ്രയോഗം മനസ്സിലാക്കാനുള്ള കമ്യൂണിസ്റ്റ് വളര്‍ച്ച എനിക്കില്ല ! സിപിഎമ്മിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹരീഷ് പേരടി…
ഇടതുമുന്നണിയ്ക്ക് തുടര്‍ഭരണം കിട്ടിയതിന്റെ വിജയാഘോഷമായിരുന്നു കഴിഞ്ഞ ദിവസം. ഇതിന്റെ ഭാഗമായി എകെജി സെന്ററില്‍ നടത്തിയ കരിമരുന്ന് പ്രയോഗത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി നടന് ഹരീഷ് പേരടി രംഗത്ത്. ഇന്നലെ രാത്രി ഏഴ് മണിക്ക് എല്ലാ വീടുകളിലും ദീപശിഖ കൊളുത്തി വിജയദിവസം ആഘോഷിക്കാന്‍ എല്‍ഡിഎഫ് ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററില്‍ കരിമരുന്ന് പ്രയോഗം നടത്തിയത്. 38460 രോഗികള്‍ പുതിയതായി ഉണ്ടായ ദിവസം 54 മരണങ്ങള് നടന്ന ദിവസം ഉത്തരവാദിത്തപ്പെട്ട ഒരു പാര്‍ട്ടി ആസ്ഥാനത്തെ കരിമരുന്ന് പ്രയോഗം മനസിലാക്കാനുള്ള കമ്മ്യൂണിസ്റ്റ് വളര്‍ച്ച തനിക്കില്ലെന്നാണ് പേരടി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം പാവപ്പെട്ട സഖാക്കള്‍ അവരവരുടെ വീട്ടിലിരുന്ന് വിളക്ക് കത്തിച്ച് സന്തോഷം പങ്കുവെച്ച് വിജയദിനം ആഘോഷിച്ചതു മനസ്സിലാക്കാനുള്ള കമ്മ്യൂണിസമേ എനിക്കറിയുകയുള്ളു… PPE കിറ്റ് അണിഞ്ഞ് ആബുലന്സിന്റെ സമയത്തിന് കാത്തു നില്‍ക്കാതെ ബൈക്കില്‍…
Read Moreവര്‍ഗ്ഗാധിപത്യവും കൊളോണിയലിസ്റ്റ് ചിന്താസരണികളും റാഡിക്കലായ ഒരു മാറ്റമല്ല ! എന്തു കൊണ്ട് തോറ്റു എന്നു ചോദിക്കുമ്പോള്‍ ‘ ബിജെപിയ്ക്ക് കനത്ത പ്രഹരം’ എന്ന ഉത്തരവുമായി ബംഗാളിലെ സിപിഎം നേതാക്കള്‍…
പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളത്തില്‍ വന്‍വിജയവുമായി എല്‍ഡിഎഫ് ഭരണത്തുടര്‍ച്ച ഉറപ്പാക്കുമ്പോള്‍ ബംഗാളില്‍ പാര്‍ട്ടി നിയമസഭയില്‍ നിന്നു തന്നെ തൂത്തുമാറ്റപ്പെട്ടു. സ്വാതന്ത്യത്തിനുശേഷം ആദ്യമായി ബംഗാള്‍ നിയമസഭയില്‍ ഒരു ഇടത് പ്രതിനിധി പോലുമില്ല. എല്‍ഡിഎഫും കോണ്‍ഗ്രസും ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടും ചേരുന്ന സംയുക്ത മോര്‍ച്ചയ്ക്ക് 294 അംഗ സഭയില്‍ രണ്ട് പ്രതിനിധികള്‍ മാത്രം. കോണ്‍ഗ്രസിന്റെ നേപാല്‍ ചന്ദ്ര മഹാതോയും ഐഎസ്എഫിന്റെ നൗഷാദ് സിദ്ദിഖുമാണവര്‍. 2016ല്‍ ഇടതു പാര്‍ട്ടികള്‍ 26ഉം കോണ്‍ഗ്രസ് 42ഉം സീറ്റുകള്‍ നേടിയ സ്ഥാനത്താണിതെന്ന് ഓര്‍ക്കണം. മുപ്പത് വര്‍ഷത്തിലധികം തുടര്‍ച്ചയായി ബംഗാള്‍ ഭരിച്ച ഇടതിന് ഇത് അപ്രതീക്ഷിത തിരിച്ചടിയല്ല. വോട്ട് ധ്രുവീകരണം ഉണ്ടായെന്നാണ് സിപിഎം പോളിറ്റ് ബ്യൂറോയുടെ വിശദീകരണം. എന്തുകൊണ്ട് പാര്‍ട്ടി തോറ്റു എന്നു ചോദിച്ചപ്പോള്‍ ഒരു മുതിര്‍ന്ന സിപിഎം നേതാവ് പറഞ്ഞതിങ്ങനെ… ”പണം ഒഴുക്കിയും കൃത്രിമവും കാണിച്ച് മുന്നേറാന്‍ ശ്രമിച്ച ബിജെപിക്ക് കനത്ത പ്രഹരമാണ് തിരഞ്ഞെടുപ്പിലുണ്ടായത്. വര്‍ഗീയ…
Read Moreക്യാപ്റ്റൻ പിണറായി വിജയൻ ഉൾപ്പെടെയുള്ള നിയമസഭയെ നിയന്ത്രിക്കാൻ രണ്ടു വനതികൾ?മന്ത്രിസ്ഥാനത്തേക്ക് മുഴങ്ങിക്കേൾക്കുന്ന പേരുകളും എത്ര മന്ത്രിമാരെന്ന ചർച്ചകളും തുടരുമ്പോൾ…
ജിബിൻ കുര്യൻകോട്ടയം: സിപിഎമ്മിനും ഇടതു മുന്നണിക്കും ഇനി മന്ത്രിമാരെയാണ് വേണ്ടത്. അതിനുള്ള ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞു. നാളെ തുടങ്ങുന്ന സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും തൊട്ടു പിന്നാലെ ചേരുന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗവും പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തേക്കു തെരഞ്ഞെടുക്കും. അതിനു ശേഷം ചേരുന്ന ഇടതു മുന്നണി യോഗത്തിൽ മന്ത്രിമാരുടെ എണ്ണം സംബന്ധിച്ചുള്ള ചർച്ചകൾ നടക്കും. ഒരു സീറ്റ് കിട്ടിയ കേരള കോണ്‍ഗ്രസ് ബി, ജനാധിപത്യ കേരള കോണ്‍ഗ്രസ്, കോണ്‍ഗ്രസ് എസ്, ഐഎൻഎൽ എന്നിവർക്കു മന്ത്രി സ്ഥാനം കിട്ടാൻ സാധ്യതയില്ല. എന്നാൽ കെ.ബി. ഗണേഷ് കുമാറിനെ മന്ത്രി സ്ഥാനത്തേക്കു പരിഗണിക്കുമെന്നു സൂചനയുണ്ട്. സിപിഐയ്ക്കു കുറയുംകഴിഞ്ഞ തവണ മന്ത്രിയായിരുന്ന രാമചന്ദ്രൻ കടന്നപ്പള്ളിക്ക് ഇത്തവണ മന്ത്രി സ്ഥാനം കിട്ടാൻ സാധ്യ തീർത്തും കുറവാണ്. സിപിഐയ്ക്ക് നാലു മന്ത്രി സ്ഥാനവും ഒരു ഡെപ്യൂട്ടി സ്പീക്കറുമാണ് ലഭിച്ചിരുന്നത്. അത് ഇത്തവണയുമുണ്ടാകും. ചെലപ്പോൾ…
Read More13കാരിയെ ഭീഷണിപ്പെടുത്തി മാസങ്ങളോളം ലൈംഗികമായി ചൂഷണം ചെയ്തു ! സിപിഎം ബ്രാഞ്ച് സെക്രട്ടറിയും പാര്‍ട്ടി അംഗവും അറസ്റ്റില്‍; ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…
13വയസുള്ള ബാലികയെ പീഡിപ്പിച്ച സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും പാര്‍ട്ടി അംഗവും പിടിയിലായി. നാവായിക്കുളത്താണ് സംഭവം. പതിമൂന്നുകാരിയെ പ്രലോഭിപ്പിച്ചും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും ആറുമാസത്തോളമാണ് പ്രതികള്‍ ലൈംഗികപീഡനത്തിനിരയാക്കിയത്. കല്ലമ്പലം മരുതിക്കുന്ന് ബ്രാഞ്ച് സെക്രട്ടറി മുല്ലനല്ലൂര്‍ പുത്തന്‍ വീട്ടില്‍ സഫറുള്ള (44), പാര്‍ട്ടി ബ്രാഞ്ച് അംഗവും ഇയാളുടെ സുഹൃത്തുമായ മുല്ലനല്ലൂര്‍ കാവുവിള പുത്തന്‍ വീട്ടില്‍ ഷമീര്‍ (32) എന്നിവരെയാണ് പൊലീസ് സാഹസികമായി അറസ്റ്റ് ചെയ്തത്. എട്ടാം ക്ലാസുകാരിയെ കൊല്ലുമെന്ന് പേടിപ്പിച്ചും പ്രലോഭിപ്പിച്ചുമാണ് ഇരുവരും പീഡിപ്പിച്ചത്. കുട്ടിയെ ആദ്യം പീഡിപ്പിച്ചത് ഷമീറാണ് തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ സഫറുള്ളയും കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം ശ്രദ്ധിച്ച വീട്ടുകാര്‍ വിവരം ചൈല്‍ഡ് ലൈനില്‍ അറിയിച്ചു. തുടര്‍ന്ന് ഇവര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത്. ഒളിവില്‍ പോകാന്‍ ശ്രമിച്ച പ്രതികളെ പോലീസ് പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. പള്ളിക്കല്‍ ഇന്‍സ്പെക്ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്…
Read Moreആര്‍ക്ക് ബാധ കൂടിയാലും കോഴിക്ക് കിടക്കപ്പൊറുതിയില്ല ! ഇടതു സ്ഥാനാര്‍ഥിയുടെ സമ്മേളനത്തിന് വരാഞ്ഞ അയല്‍ക്കൂട്ടം പ്രവര്‍ത്തകര്‍ക്കു നേരെ ഭീഷണി…
കുടുംബശ്രീ, തൊഴിലുറപ്പ് പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി പാര്‍ട്ടി സമ്മേളനങ്ങളിലും മറ്റും പങ്കെടുപ്പിക്കുന്നുണ്ടെന്ന ആക്ഷേപം മുമ്പേ തന്നെ സിപിഎമ്മിനു നേരെയുണ്ട്. ഇപ്പോള്‍ അത് ശരിവയ്ക്കുന്ന ഒരു സംഭവം കൂടി പുറത്തു വന്നിരിക്കുകയാണ്. കുട്ടനാട്ടിലെ ഇടതു സ്ഥാനാര്‍ഥിയുടെ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കാത്ത അയല്‍ക്കൂട്ടം പ്രവര്‍ത്തകരെയും തൊഴിലുറപ്പ് തൊഴിലാളികളെയും ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. കുട്ടനാട്ടിലെ തലവടി പഞ്ചായത്ത് 12-ാം വാര്‍ഡില്‍ സ്വീകരണത്തില്‍ പങ്കെടുക്കാത്ത തൊഴിലാളികളുടെ പേര് മസ്റ്റര്‍ റോളില്‍നിന്ന് വെട്ടിമാറ്റുമെന്നാണ് ഭീഷണി. പഞ്ചായത്ത് ഭരിക്കുന്നത് എല്‍ഡിഎഫാണെന്നും സന്ദേശത്തില്‍ പറയുന്നു. എന്തായാലും സന്ദേശം പുറത്തു വന്നത് എല്‍ഡിഎഫിനു ക്ഷീണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
Read Moreചാലക്കുടിയില്‍ സിപിഎം പ്രവര്ത്തകന് വെട്ടേറ്റു മരിച്ച സംഭവം ! പ്രതികള്‍ സിപിഐ പ്രവര്‍ത്തകരെന്ന് പോലീസ്…
ചാലക്കുടി പരിയാരം മുനിപ്പാറയില്‍ സി.പി.എം പ്രവര്ത്തകന് വെട്ടേറ്റു മരിച്ച സംഭവത്തില്‍ പ്രതികള്‍ സിപിഐ പ്രവര്‍ത്തകരെന്ന് പോലീസ് പറഞ്ഞു. പരിയാരം സ്വദേശി ഡേവിസ് (56) ആണ് കൊല്ലപ്പെട്ടത്. ഡേവിസിന്റെ വീടിനു മുന്നില്‍ വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട് തര്‍ക്കം ഉണ്ടായിരുന്നു. ഇതിനിടെ, പ്രതികളിലൊരാളുടെ കാല് തല്ലിയൊടിച്ച സംഭവവുമുണ്ടായി. ഇന്നലെ വൈകിട്ട് പശുവിനെ കെട്ടാന്‍ പറമ്പിലേക്ക് പോയ ഡേവിസിനെ അവിടെ പതിയിരുന്ന പ്രതികള്‍ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ് കിടന്ന ഡേവിസിനെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങള്‍ അല്ലെന്നും വ്യക്തിപരമാണെന്നും പോലീസ് പറയുന്നു. പ്രതികള്‍ നാലു പേരും ഒളിവിലാണ്.
Read More