സഹോദരീ ഭര്‍ത്താവിനൊപ്പം ഒളിച്ചോടിയ സംഭവത്തില്‍ ട്വിസ്റ്റ് ! ഒളിച്ചോടിയതല്ല തട്ടിക്കൊണ്ടു പോയതെന്ന് യുവതിയുടെ വെളിപ്പെടുത്തല്‍;ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചുവെന്നും പരാതി…

മൂത്ത സഹോദരിയുടെ ഭര്‍ത്താവുമായി അനുജത്തി ഒളിച്ചോടിയെന്ന് പ്രചരിക്കപ്പെട്ട സംഭവത്തില്‍ അപ്രതീക്ഷിത ട്വിസ്റ്റ്. കൊല്ലം മുണ്ടയ്ക്കല്‍ തെക്കേവിള ആദിക്കാട് ക്ഷേത്രത്തിന് പിറകില്‍ ലക്ഷ്മി നിവാസില്‍ താമസിക്കുന്ന 28 വയസുള്ള ഐശ്വര്യ ഇവരുടെ സഹോദരീ ഭര്‍ത്താവ് സനിജിത്തിനൊപ്പമാണ് ഒളിച്ചോടിയത്‌. സഹോദരീഭര്‍ത്താവ് തന്നെ ബലംപ്രയോഗിച്ച് തട്ടികൊണ്ടുപോയതാണെന്നും ഒളിച്ചോടിയതല്ലെന്നും ആണ് യുവതി ഇപ്പോള്‍ പറയുന്നത്. കഴിഞ്ഞമാസം 22ന് ആണ് മധുരയില്‍ നിന്നും ഇരുവരെയും പിടികൂടിയത്. തുടര്‍ന്ന് കേസില്‍ റിമാന്‍ഡിലായിരുന്ന യുവതി കഴിഞ്ഞദിവസം അട്ടക്കുളങ്ങര ജയിലില്‍നിന്ന് പുറത്തിറങ്ങി. ഇതിനു ശേഷം കൊല്ലം വെസ്റ്റ് പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസില്‍ പുനരന്വേഷണം നടത്താന്‍ പോലീസ് ഒരുങ്ങുന്നത്. പരാതിപ്രകാരം വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തിരുവനന്തപുരത്ത് ഹോട്ടലില്‍വച്ച് ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചതായും നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും പരാതിയിലുണ്ട്. ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിക്കൊണ്ടുപോയത്. സഹോദരീഭര്‍ത്താവിനെ ഭയന്നാണ് മധുരയില്‍നിന്ന് അറസ്റ്റിലായ സമയത്ത് ഇക്കാര്യം പൊലീസിനോട് പറയാതിരുന്നതെന്നും യുവതി…

Read More

കല്യാണവീട്ടില്‍ ഫോട്ടോ എടുക്കാന്‍ ചെന്നപ്പോഴാണ് ആ സുന്ദരിയെ കാണുന്നത്; അന്ന് കല്യാണ വീട്ടില്‍ മിസായ പെണ്‍കുട്ടി ആ ഗ്രൂപ്പ് ഫോട്ടോയില്‍ ചിരിച്ചു നില്‍ക്കുന്നുണ്ടായിരുന്നു; സിനിമയെ വെല്ലുന്ന പ്രണയകഥ ഇങ്ങനെ…

സോഷ്യല്‍ മീഡിയയില്‍ സജീവമായ ഫോട്ടോഗ്രാഫറും എഴുത്തുകാരനുമാണ് ലിജിന്‍ പശുക്കടവ്. ദിവസങ്ങള്‍ക്കു മുന്‍പായിരുന്നു കോഴിക്കോട്ടുകാരന്‍ ലിജിനും ഇരിങ്ങാലക്കുടക്കാരി ശില്പയുമായുള്ള നിശ്ചയം നടന്നത്. ഡിസംബര്‍ 15ന് വിവാഹവും നടന്നു. ഇപ്പോള്‍ ശില്‍പയുമായുള്ള ലിജിന്റെ പ്രണയകഥയാണ് വൈറലാകുന്നത്. കല്യാണവീട്ടില്‍ ഫോട്ടോ എടുക്കാന്‍ ചെന്നപ്പോഴാണ് അവിടെ എത്തിയ ഒരു സുന്ദരിയെ ലിജിന്‍ കാണുന്നത്. പ്രണയമൊന്നും തോന്നിയില്ലെങ്കിലും മറ്റൊരു പെണ്‍കുട്ടിയിലും കണ്ടിട്ട് ഇല്ലാത്ത എന്തോ പ്രത്യേകത തോന്നി. സംസാരിക്കണം എന്നും ഉണ്ടായിരുന്നു. പക്ഷെ ഫോട്ടോ എടുത്ത് തിരിച്ചു വരുമ്പോഴേക്കും അവള്‍ പോയിരുന്നു. അവളെ പരിചയപെടാത്തതിന്റെ നഷ്ടബോധം ലിജിനെ അലട്ടി. വീട്ടില്‍ എത്തി തിരക്കില്‍ ആയപ്പോള്‍ പെണ്‍കുട്ടി വിസ്മൃതിയില്‍ ആണ്ടുപോയി. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ഒരു പെണ്‍സുഹൃത്ത് വഴി ഒരു യുവതിയുടെ ആലോചന ലിജിനെത്തി. ആ യുവതിയുടെ ചില ചിത്രങ്ങള്‍ ലിജിന് അയച്ചു നല്‍കിയിരുന്നു. ഈ കൂട്ടത്തില്‍ യുവതിയും ചില കൂട്ടുകാരികളും നില്‍ക്കുന്ന ചിത്രവും ഉണ്ടായിരുന്നു. ആ…

Read More

ഫേസ്ബുക്കിലെ പരിചയം പ്രണയമായി ! ഒടുവില്‍ ഒരു നാള്‍ എല്ലാം ഉപേക്ഷിച്ച് കാമുകന്റെ വീട്ടിലെത്തിയപ്പോള്‍ കണ്ടത് തളര്‍ന്നു കിടക്കുന്ന യുവാവിനെ; പെണ്‍കുട്ടി ചെയ്തത്…

യഥാര്‍ഥ പ്രണയത്തിനു തടയിടാന്‍ ഒരു ശക്തിക്കും ആവില്ലെന്നതിന് ദൃഷ്ടാന്തമാകുന്ന നിരവധി ജീവിതങ്ങള്‍ നമ്മുടെ മുമ്പില്‍ത്തന്നെയുണ്ട്. അതിനുള്ള ഉത്തമ ഉദാഹരണമാണ് നാളുകളായി അരയ്ക്ക് താഴെ തളര്‍ന്ന ജീവിതം മുന്നോട്ടു കൊണ്ട് നീക്കിയിരുന്ന ശ്രീനാഥിനെ ജീവിതപങ്കാളി ആക്കിയ നീതു എന്ന പെണ്‍കുട്ടി. മാസങ്ങള്‍ക്ക് മുന്‍പ് ഫേസ്ബുക്കിലൂടെയാണ് ശ്രീനാഥും നീതുവും പരിചയപ്പെട്ടത്. ഒടുവില്‍ പരിചയം പ്രണയമാവുകയായിരുന്നു. ഇപ്പോള്‍ പ്രണയസാക്ഷാത്കാരമായി വിവാഹവും. പത്തനംതിട്ട സീതത്തോട് കൊച്ചുകോയിക്കല്‍ പുഷ്പാകരന്റെ മകള്‍ നീതുവും നരിപ്പറ്റ റോഡില്‍ ചേലക്കാട് പനയുംപുറത്ത് നാണു വിന്റെ മകന്‍ ശ്രീനാഥ് ആണ് വിവാഹിതരായത്. ഫേസ്ബുക്കിലൂടെയുള്ള സൗഹൃദം പിന്നീട് പ്രണയമായി വളര്‍ന്നതിനെത്തുടര്‍ന്നാണ് നീതു എന്ന് 18 വയസ്സുകാരി ശ്രീനാഥിന് ജീവിതം സമ്മാനിച്ചത്. കോളേജ് വിദ്യാര്‍ഥിനിയാണ് നീതു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സൗഹൃദം പ്രണയം ആയപ്പോള്‍ അരയ്ക്ക് കീഴ്‌പോട്ട് തളര്‍ന്ന കാര്യം അറിഞ്ഞു കൊണ്ട് തന്നെയാണ് ബിഎ എക്കണോമിക്‌സ് പഠിക്കുന്ന പത്തനംതിട്ട സീതത്തോട് സ്വദേശിയായ നീതു…

Read More

അസര്‍ പ്രേമലേഖനം കൊണ്ടുവന്നത് ലക്ഷ്മിയുടെ കൂട്ടുകാരിയ്ക്ക് നല്‍കാന്‍ ! അവള്‍ സ്വീകരിക്കാഞ്ഞതിനെത്തുടര്‍ന്ന് ഇത് ലക്ഷ്മിയ്ക്ക് ഇരിക്കട്ടെയെന്നു പറഞ്ഞ് നല്‍കി; ലക്ഷ്മി പ്രമോദ് അസറിനെ വിവാഹം കഴിച്ചത് ഇങ്ങനെ…

വിവാഹത്തില്‍ നിന്നും പ്രതിശ്രുത വരന്‍ പിന്മാറിയതിനെത്തുടര്‍ന്ന് കൊല്ലത്ത് റംസി എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ലക്ഷ്മി പ്രമോദാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. സീരിയലില്‍ കണ്ണീര്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചു തുടങ്ങിയ ലക്ഷ്മി എന്ന നായിക പിന്നീട് വില്ലത്തി വേഷങ്ങളിലേക്ക് മാറുകയായിരുന്നു. ഈ വില്ലത്തരം ജീവിതത്തിലും തുടര്‍ന്നതോടെ ഒരു പെണ്‍കുട്ടിയ്ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു. ലക്ഷ്മി പ്രമോദിന്റെ ജീവിതത്തില്‍ എന്താണ് സംഭവിച്ചത് എങ്ങനെയാണ് അസറുമായി പ്രണയത്തിലായതും വിവാഹിതയായതും അന്യ മതക്കാരി ആയിട്ട് പോലും അസറിന്റെ വീട്ടുകാര്‍ എന്തുകൊണ്ട് ലക്ഷ്മി പ്രമോദിനെ സ്വീകരിച്ചു എന്നുള്ള ചോദ്യങ്ങളാണ് ഇപ്പോള്‍ മലയാളികള്‍ ചോദിച്ചു കൊണ്ടിരിക്കുന്നത്. പരസ്പരം എന്ന പരമ്പരയിലെ സമൃദ്ധി എന്ന കഥാപാത്രം ഒഴികെ ചെയ്ത റോളുകളിലെല്ലാം വില്ലത്തി ആയിട്ടാണ് ലക്ഷ്മി പ്രമോദ് എത്തിയിട്ടുള്ളത്. ഷോര്‍ട്ട് ഫിലിമുകളിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന ലക്ഷ്മി ജീവിതത്തിലെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ഒക്കെ വാചാലയാകുന്നു…

Read More

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഉടമ പശുവിനെ വിറ്റ് ഉടമ ! കിലോമീറ്ററുകളോളം ഓടി പശുവിനെ കൊണ്ടുപോയ വാഹനം തടഞ്ഞ് കാള; സോഷ്യല്‍ മീഡിയയുടെ മനസ്സു നിറച്ച് അപൂര്‍വ സ്‌നേഹത്തിന്റെ കഥ; ഒടുവില്‍ സിനിമയെ വെല്ലുന്ന ക്ലൈമാക്‌സും…

ഈ കോവിഡ് കാലത്തും പലയിടത്തു നിന്നും നന്മയുടെയും സ്‌നേഹത്തിന്റെയും വാര്‍ത്തകള്‍ വരുന്നത് ലോകത്തിനു തന്നെ പ്രതീക്ഷയാണ്. മധുരയില്‍ നിന്നുള്ള അമ്പലക്കാളയുടെയും സ്‌നേഹത്തിന്റെ കഥയാണ് സോഷ്യല്‍ മീഡിയയുടെ ഹൃദയം നിറയ്ക്കുന്നത്. ഉടമ വിറ്റ പശുവിനെ കൊണ്ടുപോയ വാഹനത്തെ കാള ഒരു കിലോമീറ്ററിലധികം ദൂരം പിന്തുടര്‍ന്നു തടഞ്ഞുനിര്‍ത്തുകയായിരുന്നു. ഒടുവില്‍ സംഭവം വലിയ വാര്‍ത്തയായതോടെ കൂടുതല്‍ പേര്‍ ഇടപെടുകയും പശുവിന്റെയും കാളയുടെയും സ്നേഹത്തിന്റെ ആഴം മനസിലാക്കി ഇരുവരെയും ഒന്നിപ്പിക്കുകയും ചെയ്തു. മധുര പാലമേടിലെ ചായക്കടക്കാരന്‍ മുനിയാണ്ടി രാജയാണ് ലക്ഷ്മിയെന്ന പശുവിന്റെ ഉടമ. തൊട്ടടുത്ത ക്ഷേത്രത്തിലെ മഞ്ചുമലൈയെന്ന് വിളിക്കുന്ന അമ്പലക്കാളയാകട്ടെ ലക്ഷ്മിയുടെ സുഹൃത്തും. ഇരുവരെയും മുനിയാണ്ടി തന്നെയാണു പരിപാലിച്ചിരുന്നത്. രാവും പകലും ലക്ഷ്മിയും മഞ്ചുമലൈയും ഒരുമിച്ച് ചുറ്റിക്കറങ്ങുന്നത് പതിവ് കാഴ്ചയായിരുന്നു. ഇതിനിടെയാണ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മുനിയാണ്ടി ലക്ഷ്മിയെ കഴിഞ്ഞദിവസം വിറ്റത്. കച്ചവടക്കാരന്‍ ലക്ഷ്മിയെ വാഹനത്തില്‍ കയറ്റുന്നത് കണ്ടതോടെയാണ് കാളയുടെ മട്ട് മാറിയത്.…

Read More

കോളജ് കാലത്ത് തുടങ്ങിയ പ്രണയം പിന്നീട് ദാമ്പത്യത്തില്‍ കലാശിച്ചു ! പിന്നെ അപ്രതീക്ഷിതമായ വേര്‍പിരിയലും; ജഗതിയുടെയും മല്ലികയുടെയും ജീവിതത്തില്‍ വില്ലനായത് ഇക്കാര്യം…ആ പ്രണയത്തിന്റെ പിന്നാമ്പുറക്കഥകള്‍ ഇങ്ങനെ…

മലയാള സിനിമയിലെ അഭിനയ സാമ്രാട്ട് ജഗതി ശ്രീകുമാറും നടി മല്ലിക സുകുമാരനും തമ്മിലുള്ള പ്രണയവും വിവാഹവും വിവാഹത്തകര്‍ച്ചയുമെല്ലാം ഒരു കാലത്ത് മലയാളികള്‍ ഏറെ ചര്‍ച്ച ചെയ്ത വിഷയങ്ങളാണ്. ജഗതിയും മല്ലികയും പിരിഞ്ഞ ശേഷം ഇരുവരും വേറെ വിവാഹം കഴിക്കുകയും സന്തുഷ്ടമായ കുടുംബജീവിതം നയിക്കുകയും ചെയ്തു. എന്നാല്‍ ജഗതിയും മല്ലികയും തമ്മിലുള്ള പ്രണയത്തിന്റെ പിന്നാമ്പുറക്കഥകളാണ് ഇപ്പോള്‍ വൈറലാകുന്നത്. കോളജ് കാലഘട്ടത്തിലാണ് ജഗതിയും മല്ലികയും തമ്മില്‍ പ്രണയത്തിലാകുന്നത്. അന്ന് മാര്‍ ഇവാനിയാസ് കോളേജിലെ സകലകലാ വല്ലഭനായിരുന്നു ജഗതി. രാഷ്ട്രീയവും, നാടകവും മറ്റ് കലാപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്ന കാലം. മല്ലിക ആകട്ടെ വിമണ്‍സ് കോളേജിലെ മിന്നുന്ന താരവും. കല തന്നെയായിരുന്നു ഇവരെ പരസ്പ്പരം അടുപ്പിച്ചതും. യുവജനോത്സവ വേദികളിലെ കണ്ടുമുട്ടലും പരിചയവും പ്രണയത്തിന് വഴിമാറി. അന്ന് തിരുവനന്തപുരത്തെ സാഹിത്യ തറവാടായ കൈന്നിക്കര കുടുംബത്തിലെ അംഗമായിരുന്നു മല്ലിക. നാടകാചാര്യന്‍ ജഗതി എന്‍ കെ ആചാരിയുടെ…

Read More

ആരതി ഇനി എഡ്‌വിനു സ്വന്തം ! വീട്ടുകാരുടെ തടങ്കലില്‍ നിന്നും രക്ഷപ്പെട്ടോടി തന്റെ പ്രിയതമന്റെ അടുത്തെത്തിയപ്പോള്‍ വിജയിച്ചത് ആത്മാര്‍ഥ പ്രണയം; ആ അപൂര്‍വ പ്രണയകഥ ഇങ്ങനെ…

നിങ്ങളുടെ പ്രണയം ആത്മാര്‍ഥമാണെങ്കില്‍ നിങ്ങളെ ഒരുമിപ്പിക്കാനായി ലോകം കൂടെ നില്‍ക്കുമെന്ന് പറയാറുണ്ട്. ഇത് അക്ഷരംപ്രതി ശരിവയ്ക്കുന്നതായിരുന്നു എഡ്‌വിന്റെയും ആരതിയുടെയും പ്രണയം. എല്ലാ വിലക്കുകളെയും മറികടന്ന് അവസാനം ആരതി എഡ്വിന്റെ സ്വന്തമായി. ഈ ക്രിസ്മസ് കാലത്ത് ഇരുവരെയും സ്‌നേഹിക്കുന്നവര്‍ക്ക് ആത്മഹര്‍ഷമേകുകയാണ് ഇവരുടെ ഒന്നുചേരല്‍. കൃത്യം ഒരുമാസം മുമ്പാണ് ആലപ്പുഴ ഹരിപ്പാട് സ്വദേശി എഡ്വിന്റെ ഭാര്യ ആരതിയെ വീട്ടുകാര്‍ പൊലീസിന്റെ സഹായത്തോടെ തട്ടിക്കൊണ്ടുപോയെന്ന് ഫെയ്‌സ്ബുക്കില്‍ ലൈവിട്ടത്. ആരതിയെ അന്വേഷിച്ച് നാഗര്‍കോവില്‍ പൊലീസ് സ്റ്റേഷനില്‍ എഡ്വിന്‍ എത്തിയപ്പോഴേക്കും വീട്ടുകാര്‍ അവളെ മറ്റൊരിടത്തേക്ക് മാറ്റിയിരുന്നു. ചെന്നൈയിലേക്ക് കൂട്ടിക്കൊണ്ടു പോയി എന്നായിരുന്നു കിട്ടിയ വിവരം. ഈ ഒരു മാസം ആരതിക്ക് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു. വീട്ടുകാര്‍ കൊണ്ടുപോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചു. ഒരു വിവരവും ലഭിച്ചില്ല. തുടര്‍ന്ന് ഭാര്യയെ തിരികെ കിട്ടാനായി എഡ്‌വിന്‍ കോടതിയെ സമീപിച്ചു. ജനുവരിയില്‍ കേസ് വിളിക്കുമ്പോള്‍ ആരതിയെ ഹാജരാക്കണമെന്ന് കോടതി ഉത്തരവുണ്ടായിരുന്നു.…

Read More

ഒരു അപൂര്‍വ പ്രണയകഥ ! ഗോവയിലെ ബിയര്‍ പാര്‍ലര്‍ ജോലിക്കാരനെ റഷ്യന്‍ പാര്‍ലമെന്റില്‍ ഇക്കണോമിക് ഓഫീസറായ റഷ്യന്‍ സുന്ദരി പ്രേമിച്ച കഥയിങ്ങനെ…

പറയാന്‍ പോകുന്നത് ഒരു അപൂര്‍വ പ്രണയകഥയെക്കുറിച്ചാണ്. കഥാനായിക ഇരുപത്തിയഞ്ചുകാരി റഷ്യന്‍ സുന്ദരി അനസ്തറ്റ.റഷ്യന്‍ പാര്‍ലമെന്റിലെ ഇക്കണോമിക് ഓഫീസറാണ് കക്ഷി. കഥാനായകനാവട്ടെ ഒരു ഇന്ത്യക്കാരനാണ്. ഗോവയിലെ ഒരു ബിയര്‍ പാര്‍ലറിലെ ജോലിക്കാരനായ നരേന്ദ്രനാണ് അനസ്തറ്റയുടെ ഹൃദയം കീഴടക്കിയ ആ ഭാഗ്യവാന്‍. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ഒരു ചെറു ഗ്രാമത്തിലെ കൂലിപ്പണിക്കാരായ കാശിറാം ലോധിയുടെ മൂന്നു മക്കളില്‍ മൂത്തവനായിരുന്നു നരേന്ദ്ര. നരേന്ദ്രയുടെ അച്ഛനുമമ്മയും വയലില്‍ കൂലിപ്പണിക്ക് പോകുന്നവരാണ്. സ്വന്തമായി വസ്തു പേരിനു മാത്രം. അതിലൊരു ചെറിയ വീട്. വീട്ടിലെ ദാരിദ്യം മാറ്റാന്‍ വേണ്ടിയാണ് നരേന്ദ്ര ഒരു സുഹൃത്തു വഴി ഗോവയിലെത്തി ഒരു ബാറില്‍ ഹെല്‍പ്പര്‍ ആയി ജോലി ചെയ്തത്. വെറും പത്താം ക്ലാസുകാരനായ നരേന്ദ്രയ്ക്ക് ആറു മാസം കഴിഞ്ഞപ്പോള്‍ ഗോവയില്‍ ബിയര്‍ പാര്‍ലറിലെ ബാര്‍മാന്‍ ( വെയിറ്റര്‍ ) ആയി സ്ഥാനക്കയറ്റം ലഭിച്ചു. വര്‍ഷത്തില്‍ ഒന്നു രണ്ട് തവണ അവധി…

Read More

വിവാഹിതനായ കാമുകനുമായി നിരന്തര ശാരീരിക ബന്ധം; വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതോടെ കാമുകന്റെ സ്വഭാവം മാറി; ജെസ്‌നയുടേതെന്ന് സംശയിക്കപ്പെട്ട പൊക്കിഷയുടെ കത്തിക്കരിഞ്ഞ ജഡം എട്ടു വര്‍ഷം നീണ്ട പ്രണയത്തിന്റെ ബാക്കി പത്രം…

കാണാതായ മലയാളി പെണ്‍കുട്ടി ജെസ്‌നയുടേതെന്ന സംശയിച്ച് തമിഴ്‌നാട്ടില്‍ കണ്ടെത്തിയ മൃതദേഹം മലയാളികളെയാകെ ഞെട്ടിച്ചിരുന്നു. പൊക്കിഷ എന്ന പെണ്‍കുട്ടിയുടേതായിരുന്നു ആ കത്തിക്കരിഞ്ഞ മൃതദേഹം. ഈ മൃതദേഹത്തിന് പിന്നിലെ കഥ ഏവരെയും ഞെട്ടിക്കുന്നതാണ്. പ്രണയവഞ്ചനയുടെ കൊടും ക്രൂരതയുടെ കഥയാണ് ഈ മൃതദേഹത്തിനു പറയാനുള്ളത്. ചെന്നൈതിരുച്ചിറപ്പള്ളി ദേശീയ പാതയിലെ പഴവേലിയിലാണ് പൊക്കിഷയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തമിഴ്‌നാട് അണ്ണാനഗര്‍ സ്വദേശിയാണ് മരിച്ച പൊക്കിഷ. പൊക്കിഷയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തമിഴ്‌നാട് പൊലീസ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങള്‍ കണ്ടെത്തിയത്. അണ്ണാനഗറിലെ വീട്ടില്‍ നിന്ന് മെയ് 26നാണ് സ്കൂട്ടറില്‍ പൊക്കിഷം എംജിആര്‍ നഗറിലെ ബാലമുരുകന്റെ വീട്ടിലെത്തുന്നത്. മൊബൈല്‍ സിഗ്‌നല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നിന്നും ഇത് വ്യക്തമായത്. സ്വകാര്യ ഫാര്‍മസി ജീവനക്കാരനായ ബാലമുരുകനും പൊക്കിഷവും കഴിഞ്ഞ എട്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ പിന്നിട് ബാലമുരുകന്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു.…

Read More

ഞാന്‍ മുമ്പ് വിവാഹിതനായിരുന്നു; ഏഴുവര്‍ഷത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം; വധുവിനെ കണ്ടെത്താനുള്ള റിയാലിറ്റിഷോയ്ക്കിടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടന്‍ ആര്യ…

തെന്നിന്ത്യന്‍ സൂപ്പര്‍താരം ആര്യയുടെ വധുവിനെ കണ്ടെത്തുന്നതിനായി നടത്തുന്ന റിയാലിറ്റി ഷോ വിവാദങ്ങള്‍ തീര്‍ത്തുകൊണ്ട് മുന്നേറുമ്പോള്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടന്‍ രംഗത്ത്. താന്‍ മുന്‍പ് വിവാഹിതനായിരുന്നു എന്നാണ് ആര്യ പറഞ്ഞത്. മാത്രമല്ല അത് പാതിവഴിയില്‍ ഉപേഷിക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ചും നടന്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. ഏഴ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ താന്‍ ഒരു പെണ്‍കുട്ടിയുമായി വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ഒരുമാസം കഴിഞ്ഞ് രജിസ്‌ട്രേഷന്‍ പൂര്‍ണമാക്കാന്‍ സാധിച്ചിരുന്നില്ലെന്നുമാണ് ആര്യ പറഞ്ഞത്. വിവാഹക്കാര്യമറിഞ്ഞ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തടസമായി വന്നതോടെയായിരുന്നു വലിയ സമ്മര്‍ദ്ദത്തിനൊടുവില്‍ വിവാഹം വേണ്ടെന്ന് വെച്ചത്. തന്നെ മാനസികമായി തളര്‍ത്തിയ ഏറ്റവും വലിയ കാര്യമായിരുന്നു ഇത്. അക്കാലത്ത് തന്റെ സിനിമകള്‍ വിജയിക്കുന്നുണ്ടോ? ബോക്‌സോഫീസിലെ അവസ്ഥയെ കുറിച്ചോ പോലും താന്‍ അറിഞ്ഞിരുന്നില്ലെന്നും ആര്യ വ്യക്തമാക്കുന്നു. പരിപാടിയ്ക്കിടെയാണ് ആര്യ ഇങ്ങനെ ഒരു കാര്യം വെളിപ്പെടുത്തിയത്. എങ്ക വീട്ടു മാപ്പിളൈ എന്ന പരിപാടിയില്‍ പെണ്‍കുട്ടികളെ…

Read More